സ്വപ്‌നക്കൂട്: ഭാഗം 27

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

അവൻ കാറിൽ പോകാൻ സമ്മതിക്കുകയില്ല എന്നാണ് ലക്ഷ്മി കരുതിയത്.... ഒട്ടും പ്രതീക്ഷിക്കാതെ അവൻ ചാവി മേടിച്ചപ്പോൾ അവൾക്ക് വീണ്ടും ദേഷ്യം ആയി... അങ്ങനെ വീണയും ഉണ്ണി മോളും വൈശാഖനും കൂടി പോകാൻ റെഡിയായി മുറ്റത്തേക്കിറങ്ങി... " അമ്മേ ഞാൻ ഒരു കാര്യം ചെയ്യാം വിഷ്ണുവിന്റെ വീട് വരെ ഞാൻ ഈ കാർ ഓടിക്കാം എന്നിട്ട് വിഷ്ണുവിനെ കൂട്ടി പോകാം അതല്ലേ നല്ലത്,,, " " നിനക്ക് അതിന് വണ്ടി ഓടിക്കാൻ അറിയാമോ മോനെ.... വേണ്ട വേണ്ട പുതിയ കാർ ആണ് നീ ഓടിക്കേണ്ട,,, " " സുമിത്ര അവനെ വിലക്കി" " ഞാൻ കാർ ഡ്രൈവ് ചെയ്താൽ കുഴപ്പമുണ്ടോ ലക്ഷ്മി " " എന്തു കുഴപ്പം എനിക്ക് സന്തോഷമേയുള്ളൂ ഏട്ടൻ ധൈര്യമായിട്ട് ഓടിക്ക്,,, " " എങ്കിൽ ശരി ഞങ്ങൾ പെട്ടെന്ന് പോയിട്ട് വരാം വൈശാഖൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി" " അയ്യോ വല്യേട്ടാ ഞങ്ങൾക്ക് പേടിയാണ്,,,,,

"വീണയും ഉണ്ണിമോളും പിന്മാറി... നിങ്ങൾ വരുന്നുണ്ടെങ്കിൽ കയറ് വിഷ്ണു ആ വളവിൽ നിൽപ്പുണ്ട് അവൻ വഴിയിലേക്ക് വിരൽ ചൂണ്ടി." . " ഒടുവിൽ മനസ്സില്ലാമനസ്സോടെ വീണയും ഉണ്ണി മോളും അവന്റെ ഒപ്പം വണ്ടിയിൽ കയറി" " അവൻ കാർ റിവേഴ്സ് എടുത്തപ്പോൾ തന്നെ ലക്ഷ്മിക്ക് മനസ്സിലായി ഇവൻ ഒരു എക്സ്പെർട്ട് ഡ്രൈവർ ആണെന്ന്" ലക്ഷ്മിയോട് അമ്മയോടും യാത്ര പറഞ്ഞിട്ട് അവർ മൂവരും വിജയുടെ വീട്ടിലേക്ക് പോയി... " താൻ വീണ്ടും തോറ്റു പോയ പോലെ ലക്ഷ്മിക്ക് തോന്നി" നാളെ അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിലേക്ക് പോകുന്നു മറ്റന്നാൾ മുതൽ അവിടെ നിന്നും ഞാൻ കോളേജിൽ പോകും,,, വൈശാഖൻ പറയുന്നത് കേട്ടു കൊണ്ട് ഇങ്ങനെ ഒരു അടിമയായി ജീവിക്കാൻ തനിക്ക് സാധ്യമല്ല എന്ന് അവൾ തീർച്ചപ്പെടുത്തി,,,,, അടുത്ത ദിവസം അടുക്കള കാണൽ ചടങ്ങ് ആയതിനാൽ നാരായണനും ഭാര്യ ദേവകിയും കൂടി മേലേടത്ത് വീട്ടിലേക്ക് വന്നിരുന്നു,, നാരായണൻ മുറുക്കി തുപ്പുന്നത് കണ്ടിട്ട് ലക്ഷ്മിക് അത്ര പിടിക്കുന്നില്ല...

ദേവകി അവളോട് മിണ്ടാൻ ഒക്കെ വരുന്നുണ്ടെങ്കിലും അവൾ അവരോട് ഒരു അകലം പാലിച്ചു നിന്നു... *********--* "വല്യേട്ടൻ എപ്പോളാ ഡ്രൈവിങ് പഠിച്ചത്... സത്യം പറ.... " "എന്റെ ഉണ്ണിമോളേ, നമ്മുടെ ചെറേലെ കാർത്തിക് ഇല്ലേ, അവൻ കഴിഞ്ഞ വർഷം കാർ എടുക്കുന്നതിനു മുൻപ്, റെന്റിനു ഒരു വണ്ടി എടുത്തിരുന്നു, ഡ്രൈവിംഗ് പഠിക്കുവാൻ, അപ്പോൾ ഞാനും വിഷ്ണും ഒക്കെ പഠിച്ചത് ആണ് " "ഏട്ടൻ എന്നിട്ട് എന്താ ഇതുവരെ ഈ വണ്ടി ഓടിക്കാതിരുന്നത്ത്,, പാവം ഏട്ടത്തി എന്ത് വിചാരിച്ചു കാണും " "എന്ത് വിചാരിക്കാനാ... നീ മിണ്ടാതിരിക്കെടി... " വീണ അനുജത്തിയോട് കയർത്തു... "വീണയ്ക്ക് എന്താടി, ഏട്ടത്തിയോട് ഇത്രക്ക് വൈരാഗ്യം... ഞാൻ രണ്ട് ദിവസം ആയി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് " "അതേ.. അതേ... ഞാനും ഓർത്തതാ... " "എന്ത്... ഒന്ന് പോ ഏട്ടാ... മിണ്ടാതെ.... എനിക്ക് അങ്ങനെ ഒന്നുമില്ല."

"അതു ചുമ്മാ... നീ കാര്യം പറ... ഞാൻ അവളോട് ചോദിക്കാനൊന്നും പോകത്തില്ല " "ഒന്നുമില്ല,, ഏട്ടാ.... വെറുതെ നിങ്ങൾ എഴുതാപ്പുറം വായിക്കേണ്ട " "നീ പറയുന്നെങ്കിൽ പറ... ഇല്ലെങ്കിൽ വേണ്ടാ ". "അതല്ല ഏട്ടാ, ഏട്ടന് ജോലി കിട്ടിയപ്പോൾ ഏടത്തിയും അവരുടെ വീട്ടുകാരും കൂടി, അവിടെ പോകാൻ കഴിയില്ലെന്ന് ഏട്ടനോട് പറഞ്ഞില്ലേ, അത്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല,,, അത്രയും ഉള്ളു... "അതെന്താ... നിനക്ക് ഇഷ്ടപെടാഞ്ഞത് " . "ഒന്നുമില്ല ഏട്ടാ,,,, അവറുടെ മകളെ കെട്ടിയതല്ലേ ഉള്ളു ഏട്ടൻ, അതിനു ഏട്ടന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം അവർക്കില്ല... അത്രയും ഒള്ളു " "അത്‌ അറിയാവുന്നത് കൊണ്ട് അല്ലേടി ഞാൻ ഈ ജോലിക്ക് പോകാൻ തീരുമാനിച്ചതു " "ചേച്ചി ഇത് എന്തൊക്കെയാ ഈ പറയുന്നത്, ഏട്ടത്തി ഒരു പാവമാ, കാശൊള്ള വീട്ടിലെ പെൺകുട്ടി ഒരു സാധാരണ വീട്ടിലേക്ക് വന്നപ്പോൾ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉള്ളു... അല്ലാതെ ഒന്നുമില്ല... ഏട്ടത്തി ശുദ്ധപാവമാ... " "ഏട്ടത്തി ഭയങ്കരി ആണെന്ന് ഞാൻ പറഞ്ഞോ,,, ഇല്ലാലോ... പിന്നെന്താ... "

."ആഹ് മതി നിർത്തു..... ആ കാര്യം വിടാം... ഉണ്ണിമോൾ പറഞ്ഞപോലെ അവൾ ആളു പാവമാടി veene...പിന്നെ ഇത്തിരി കുറുമ്പ് കൂടുതൽ ഉണ്ട്... അത്രയും ഒള്ളൂ " "അതെ ഏട്ടാ.... വേറെ കുഴപ്പം ഒന്നുമില്ല... ഏട്ടൻ ചോദിച്ചത് കൊണ്ട് ഞാൻ പറഞ്ഞു എന്നേ ഉള്ളു.... ഏട്ടൻ പതിയെ പതിയെ അത്‌ മാറ്റി എടുത്താൽ മതി ".... വിജിയുടെ വീട്ടിൽ ഒരുപാട് സമയം തങ്ങാതെ അവർ വിജിയെയും കുട്ടി വേഗം തിരിച്ചു പോന്നിരുന്നു. കാരണം വീട്ടിൽ അമ്മ മാത്രമേ ഉള്ളു,,, നാളെ ലക്ഷ്മിയുടെ വീട്ടിൽ നിന്നും ആളുകൾ വരും... എല്ലാം അടിച്ചുവാരാനും തുടയ്ക്കാനും ഒക്കെ ഉള്ളതാ...... "എടി... വിജി... നിനക്ക് എന്തേലും വേണോ... " .ടൗണിൽ എത്തിയപ്പോൾ വൈശാഖൻ അവളോട് ചോദിച്ചു.. "ഓഹ്.. വേണ്ടടാ... എനിക്ക് ഒന്നുo വേണ്ടാ... " "ഏട്ടാ... പൈസ ഉണ്ടെങ്കിൽ രണ്ട് ചിക്കൻ ബിരിയാണി മേടിക്കാമോ " "ഉണ്ണിമോളേ... നീ മേടിക്കും, കെട്ടോ... ഏട്ടന് പൈസ ഒന്നുമില്ല... " "നീ മിണ്ടാതിരിക്കെടി വീണേ... ഞാൻ നോക്കട്ടെ പൈസ ഉണ്ടോന്ന്...കാർ സൈഡിൽ ഒതുക്കി അവൻ, പോക്കറ്റിലേക്ക് നോക്കിയിട്ട് പതിയെ ഡോർ തുറന്നു ഇറങ്ങി..

മൂന്ന് ചിക്കൻ ബിരിയാണി അവൻ മേടിച്ചു, ആ പാർസൽ അവൻ ഉണ്ണിമോൾടെ കൈയിലേക്ക് കൊടുത്തു.. "എടാ... ലക്ഷിമിക്ക് എന്താ ഇഷ്ടമുള്ളത്, ആ കുട്ടി ഇത് കഴിക്കുമോ ".. "അയ്യോ... നേരാ... ഏട്ടാ, ഏട്ടത്തിക്ക് എന്താ ഇഷ്ടമുള്ളത് അതും കൂടി മേടിക്ക്... ഏട്ടത്തി ഇത് കഴിക്കുമോ ആവോ " "അവൾ കഴിച്ചോളും... അവൾക്കിത് വല്യ ഇഷ്ടമാണ് എന്നു പറഞ്ഞു കൊണ്ട് വൈശാഖൻ കാർ സ്റ്റാർട്ട്‌ ചെയ്തു,,,, എങ്കിലും അവനു അറിയില്ലായിരുന്നു അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെ ആണെന്ന്... വീടെത്തിയപ്പോൾ നാരായണമാമായും കുടുംബവും ഒക്കെ ഉള്ള കാര്യം അറിഞ്ഞത്... വിജിയോട് ഓരോരോ വിശേഷങ്ങളൊക്കെ ചോദിച്ചറിയുകയാണ് ദേവകി.... "അമ്മേ,,,ലക്ഷ്‌മി എവിടെ, വല്ലാത്ത ക്ഷീണം ഒന്നു കിടക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് വിജി അകത്തേക്ക് കയറി,, " "ആഹ്.. ചേച്ചി... എങ്ങനെ ഉണ്ട്... "എന്നു ചോദിച്ചു കൊണ്ട് ലക്ഷ്മി അവർക്കരികിലേക്ക് വന്നു.. "ലക്ഷ്മി... എന്നാ ഉണ്ട്... " വിജി വന്നു അവളുടെ കൈയിൽ പിടിച്ചു.. "ഓഹ് എന്നാ ഇരിക്കുന്ന ചേച്ചി.. " "കൈക്ക് എങ്ങനെ ഉണ്ട്.. ശോ.. കഷ്ടം ആയല്ലോ... "

"ഇപ്പോൾ കുഴപ്പമില്ല ചേച്ചി... ചേച്ചി പോയി റസ്റ്റ്‌ എടുക്ക് പിന്നെ കാണാം " "അമ്മേ... മൂന്ന് ചിക്കൻ ബിരിയാണി ഉള്ളു... ഇത്രയും ആളുകൾ ഉള്ള കാര്യം ഞാൻ അറിഞ്ഞില്ല ".. ലക്ഷ്മി അടുക്കളയിലേക്കു ചെല്ലുമ്പോൾ വൈശാഖനും അമ്മയും കൂടി ചർച്ച ചെയ്യുന്നത് അവൾ കേട്ടു... "അമ്മേ... ആ കുട്ടികൾ ഒന്നുo കഴിച്ചില്ലലോ എല്ലാവർക്കും ചോറ് വിളമ്പാം, " അപ്പോഴാണ് അവൾ അവിടെ ഇരുന്ന ബിരിയാണി കണ്ടത് " ഇവൻ മൂന്നു ബിരിയാണി മേടിച്ചത് മോളെ,, ആ കുട്ടികൾ എല്ലാവരും കൂടി ഇല്ലേ,,, അത്‌ പറയുകയായിരുന്നു ഞങ്ങൾ... " എന്റെ അമ്മേ ഉണ്ണിമോൾ കിടന്നു പറഞ്ഞതുകൊണ്ട് ഏട്ടൻ മേടിച്ചത്,,, ശോ കഷ്ടമായിപ്പോയി,,,, " വീണ പറഞ്ഞു... " ഞാനിത് കഴിക്കില്ല അമ്മേ എനിക്കിത് വേണ്ട നിങ്ങൾ എല്ലാവരും കൂടി ഷെയർ ചെയ്യൂ,,, " ലക്ഷ്മി അവൾക്കുള്ള ചോറും കറികളും ഒരു പാത്രത്തിലേക്ക് വിളമ്പി . "എനിക്കും വേണ്ടാ... എനിക്ക് ഇതിന്റെ ടേസ്റ്റ് ഒന്നുo പിടിക്കത്തില്ല എന്നു പറഞ്ഞു സുമിത്ര.. അങ്ങനെ ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവർക്കും സുമിത്ര ഭക്ഷണം വിളമ്പി...

ലക്ഷ്മി തന്നെ മൈൻഡ് പോലും ചെയ്യുന്നില്ല എന്നു വൈശാഖന് മനസിലായി... അവൻ കൂടുതൽ ഒന്നുo അവളോട് സംസാരിക്കാനും തുനിഞ്ഞില്ല... ഉച്ച കഴിഞ്ഞതും എല്ലാവരും ആകെ ബഹളം ആയിരുന്നു.. ശേഖരൻ ബീഫും ചിക്കനും മീനും ഒക്കെ ആയി കവലയിൽ നിന്നും വന്നു,,, പിന്നെ അങ്ങോട്ട് എല്ലാം വൃത്തിയാക്കലും,ഉണ്ടാക്കലും ആകെ ബഹളമായിരുന്നു.... ലക്ഷ്മിക്ക് കൈ വയ്യാണ്ട് ഇരുന്നതിനാൽ അവൾ ഒന്നിനും കൂടിയില്ല... ഇടയ്ക്ക് വൈശാഖൻ റൂമിലേക്ക് ചെന്നപ്പോൾ അവർ ആരെയോ ഫോൺ വിളിക്കുകയായിരുന്നു.... " അമ്മ അച്ഛനോട് പറയണം വൈശാഖ് ചേട്ടനോട് ചോദിക്കാൻ എനിക്ക് അങ്ങോട്ട് വരണം.. പ്ലീസ് അമ്മ...." അവൾ തന്റെ വീട്ടിലേക്കാണ് വിളിക്കുന്നത് എന്ന് അവന് മനസ്സിലായി... " ലക്ഷ്മി "എന്ന് വിളിച്ചുകൊണ്ട് അവൻ വേഗം മുറിയിലേക്ക് വന്നു... " ശരി അമ്മേ... വച്ചേക്കാം നാളെ കാണാം ബൈ..." അവൾ പെട്ടന്ന് ഫോൺ വെച്ചു. അവൾ വൈശാഖിനോട് ഒന്നും സംസാരിച്ചില്ല.,,, പെട്ടെന്ന് അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചു.... വൈശാഖൻ അതെടുത്തു ലൗഡ്സ്പീക്കർ ഓൺ ചെയ്തു...

എന്നിട്ട് അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു.. അശോകൻ ആയിരുന്നു വിളിച്ചത്.. " മോളെ ലക്ഷ്മി,,, നിനക്ക് ഇങ്ങോട്ട് എപ്പോൾ വേണമെങ്കിലും വരാമല്ലോ നീ വൈശാഖിനു മായി നാളെ വാ എന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞു പോകാം,,, അച്ഛൻ വെറുതെ നിങ്ങളുടെ ഇടയിലേക്ക് വരണോ മോളെ,, അയാൾ ചോദിക്കുന്നത് വൈശാഖൻ കേട്ടു,, ലക്ഷ്മി അയാളോട് മറുത്തൊന്നും പറഞ്ഞില്ല ശരിയാ അങ്ങനെയാവട്ടെ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.,,, "നിനക്ക് നാളെ വീട്ടിൽ പോകാൻ ആണോ,, "...അവൻ ചോദിച്ചു.. അവൾ മിണ്ടാതെ നിന്നതേ ഉള്ളു.. "നിന്റെ അച്ഛനോട് മുൻകുറായിട്ട് പറഞ്ഞതാണോ..,,,, അതൊന്നും നടക്കില്ല ലക്ഷ്മി..., വെറുതെ നമ്മൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ട.., നീ എന്റെ വിട്ടിൽ ആണ് നിൽക്കേണ്ടത്, അതിനാണ് ഞാൻ കെട്ടി കൊണ്ടുവന്നത്.. "... "എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലാ... ഞാൻ എന്റെ വീട്ടിൽ പോകുക ആണ് " "അങ്ങനെ എങ്കിൽ നിനക്ക് പോകാം, ഞാൻ തടയത്തില്ല

, പക്ഷെ നാളെ എല്ലാവരോടും ഞാൻ പറയും നിനക്ക് ഈ ബന്ധം തുടരാൻ സാധിക്കുക ഇല്ലെന്നു പറഞ്ഞു എന്നു... " "സമ്മതം ആണോ.. എങ്കിൽ ഇപ്പോൾ പറയണം" "എനിക്ക് എന്റെ വീട്ടിൽ പോകണം.. എന്റെ അച്ഛന്റെയും അമ്മയുടെയും കു‌ടെ നിൽക്കണം കുറച്ചു ദിവസം " "അങ്ങനെ അല്ലാലോ... നീ ഇപ്പോൾ പറഞ്ഞത്... ഈ ബന്ധം തുടരാൻ സാധിക്കുക ഇല്ലെന്ന് അല്ലേ... " "അതേ... പക്ഷേ അത്‌ അങ്ങനെ അല്ല ഉദ്ദേശിച്ചത്... " "എങ്ങനെ അല്ല.... " "അത്‌.. അത്‌.... സോറി... ഞാൻ അറിയാതെ പറഞ്ഞതാ " "അല്ലാ... നീ അറിഞ്ഞോണ്ട്, ആലോചിച്ചിട്ട് പറഞ്ഞതാ... നിന്റെ വീട്ടുകാരോട് ഞാൻ പറയും എന്നായപ്പോൾ നിനക്ക് പേടിയായി... അതല്ലേ സത്യം... " ലക്ഷ്മി ഒന്നും മിണ്ടാതെ മുഖം കുനിച്ചു.... "നീ പൊയ്ക്കോ... അതല്ലേ ഇപ്പോൾ നിന്റെ വിഷമം, നാളെ അവരുടെ കൂടെ പൊയ്ക്കോ.. എനിക്ക് എന്ത് പ്രോബ്ലം.... കുറച്ചു ദിവസം നിന്നിട്ട് വന്നാൽ മതി.. ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ടാ... " വൈശാഖൻ പുറത്തേക്ക് ഇറങ്ങി പോയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story