സ്വപ്‌നക്കൂട്: ഭാഗം 42

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

തോമാച്ചേട്ടനെ വീട്ടിൽ കൊണ്ട് പോയി വിട്ടിട്ട് തന്റെ വീട്ടിലേക്ക് വണ്ടി തിരിച്ചപ്പോൾ ആണ് അച്ഛൻ നടന്നു വരുന്നത് അവൻ കണ്ടത്.. "എവിടെക്കാ അച്ഛാ... " "ആഹ് മോനേ... എന്റെ ഷുഗർ ഗുളിക തീർന്നു പോയി... ഒന്നു മേടിച്ചു കൊണ്ട് വരാമോ... " അച്ഛനോട് ഗുളിക മേടിക്കാൻ ഉള്ള ചീട്ടു മേടിച്ചു കൊണ്ട് ശരവേഗത്തിൽ ബൈക്ക് ഓടിച്ചു കൊണ്ട് അവൻ പോയി.. മെഡിക്കൽ സ്റ്റോറിൽ കയറി മരുന്ന് മേടിച്ചു ഇറങ്ങിയപ്പോൾ ആണ് ലക്ഷ്മിയുടെ ഫ്രണ്ടും അനൂപിന്റെ കാമുകിയും ആയ പ്രിയയെ അവൻ കാണുന്നത്.. "ആഹ് വൈശാഖേട്ട... എന്തൊക്കെ ഉണ്ട് വിശേഷം... " "ഒരു വിശേഷവും ഇല്ല പ്രിയേ... " "ലഷ്മി എന്ത് പറ്റി രണ്ട് ദിവസം ആയിട്ട് കോളേജിൽ വരാത്തത്... ഞാൻ വിളിച്ചിട്ട് അവൾ ഫോണും എടുത്തില്ലലോ... " "വൈശാഖൻ വീണ്ടും ഞെട്ടി.. രണ്ട് ദിവസം ആയെന്നോ.. "അത് അവൾക്ക് തലവേദന ആയിരുന്നു... അതാണ്.. " "അതെയോ... ശരി എന്നാൽ ഞാൻ വിളിച്ചോളാം കെട്ടോ... "പ്രിയ നടന്നു നീങ്ങി.. വൈശാഖന്റെ മനസ് നീറി പുകഞ്ഞു.. രണ്ട് ദിവസം ആയിട്ട് അവൾ എവിടെ പോയിരുന്നു...

തന്നോട് പറയാത്ത എന്ത് കാര്യം ആണ് അവളുടെ മനസ്സിൽ.. അച്ഛന് കൊണ്ട് പോയി മരുന്നും കൊടുത്തിട്ട് വൈശാഖൻ മുറിയിലേക്ക് വന്നു.. അമ്മയും അനുജത്തിമാരും കൂടി ലക്ഷ്മിയുടെ അടുത്ത് ഇരിക്കുക ആണ്.. അവനെ കണ്ടതും സുമിത്ര എഴുനേറ്റു.. "ആഹ് നീ വന്നോ... ലക്ഷ്മി മോൾക്ക് വീണ്ടും ആ തലവേദന ആണ്.. മീര ഡോക്ടറുടെ അടുത്ത് ഒന്നു കൊണ്ട് പോയി കാണിക്ക്... " "മ്... എന്നാൽ നീ റെഡി ആകു.." "ഇന്ന് കൂടി കുറയുമോന്നു നോക്കട്ടെ ഏട്ടാ... " "മോളൊന്നും പറയേണ്ട.. വേഗം ഹോസ്പിറ്റലിൽ പോയി ഒന്നു കാണിച്ചാൽ തീരു ഈ തലവേദന.. " . അതും പറഞ്ഞു കൊണ്ട് അവർ മൂന്നുപേരും പുറത്തേക്ക് ഇറങ്ങി.. വൈശാഖൻ പോയി വാതിൽ ചാരി ഇട്ടു.. എന്നിട്ട് ലക്ഷ്മിയുടെ അടുത്തേക്ക് അവൻ ചെന്നു.. "ഞാൻ വിളിച്ചപ്പോൾ നിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നലോ... " "ആണോ... കോളേജിൽ വെച്ചു ഞാൻ ഓഫ് ചെയ്തതാണ്... " "മ്... " "ഇന്ന് എക്സാം വെല്ലോം ഉണ്ടായിരുന്നോ " "ഇന്ന് ഇല്ലായിരുന്നു... ഇന്നലെ ഉണ്ടായിരുന്നു " "അത്‌ എളുപ്പമായിരുന്നോ എന്നിട്ട് "

"കുഴപ്പം ഇല്ലായിരുന്നു.. ഏട്ടാ... ' "നിന്റെ ഫ്രണ്ട് പ്രിയയെ ഇന്ന് ഞാൻ കണ്ടു... ഇന്നലത്തെ പരീക്ഷ എഴുതാൻ നീ എന്താ വരാഞ്ഞത് എന്ന് അവൾ ചോദിച്ചു...,,,, ഇന്നലെയും ഇന്നും നീ എന്താ ലീവ് എടുത്തത് എന്ന് കൂടി അവൾ ചോദിച്ചു.. " വൈശാഖന്റെ വാക്കുകൾ കേട്ട് തരിച്ചു ഇരിക്കുക ആണ് ലക്ഷ്മി... അവൾക്ക് അവന്റെ നേരെ മുഖം ഉയർത്തുവാൻ ഭയം തോന്നി.. വൈശാഖൻ എഴുനേറ്റ് തന്റെ അടുത്തേക്ക് വരും തോറും അവളുടെ ചങ്ക് ഇടിച്ചു.. "നീ എവിടെ പോയതായിരുന്നു ലക്ഷ്‌മി... ഇന്ന് നീ ക്ലാസ്സിൽ പോയില്ലേ... " "അത്‌ പിന്നെ ഏട്ടാ... ഞാൻ.. ഇന്ന്... ഇന്ന്... " ഇന്ന് നീ എവിടെ പോയതായിരുന്നു.. "? "ഇന്ന് ഞാൻ ആണെങ്കിൽ എന്റെ ഒരു ഫ്രണ്ടിന്റെ അമ്മയെ കാണാൻ ഹോസ്പിറ്റലിൽ പോയതാണ്... " "ഏത് ഫ്രണ്ട്... " "മെറീന... മെറീനയുടെ അമ്മയെ കാണാൻ " "മ്... ആരൊക്ക ആയിട്ട് ആണ് പോയത്.. " "ഞാനും ദേവികയും... " "നിങ്ങൾ രണ്ടാളും മാത്രമോ... അതോ.. " "ഞാനും അവളുo കൂടെ ആണ് പോയത്.. വേറെ ആരും ഇല്ലായിരുന്നു ഏട്ടാ... " അത്‌ പറയുകയും വൈശാഖൻ ഒറ്റ അടിയായിരുന്നു...

ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ലക്ഷ്മി കട്ടിലിലേക്ക് വീണു പോയി.. എന്തും ഞാൻ സഹിക്കും.. പക്ഷെ.. പക്ഷേ.. കള്ളത്തരം കാണിച്ചാലും പറഞ്ഞാലും ഞാൻ അത്‌ പൊറുക്കില്ല... അത്‌ ആരാണേലും ശരി... വൈശാഖൻ മുറിവിട്ടിറങ്ങി പോയി.. "ആ കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് അവൻ ഇത് എവിടെ പോയി... " വൈശാഖന്റെ ബൈക്ക് സ്റ്റാർട്ട്‌ ആയി പോകുന്നത് കണ്ടുകൊണ്ട് വന്നതായിരുന്നു സുമിത്ര.. അവർ വേഗം തന്നെ ലക്ഷ്മിയുടെ മുറിയിലേക്ക് ചെന്നു.. ചെരിഞ്ഞു കിടക്കുക ആയിരുന്നു അവൾ.. "മോളെ... ലക്ഷ്മി... അവർ അവളുടെ തോളിൽ തട്ടി വിളിച്ചു.... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവരെ നോക്കി. . "യ്യോ... എന്താ പറ്റിയത്... മോൾ കരയുക ആണോ... " അവൾ നിഷേധാർത്ഥത്തിൽ തല കുലുക്കി.. "എന്താ ന്റെ കുട്ടിക്ക് പറ്റിയത്... ആകെ വല്ലാണ്ട് ആയി ഇരിക്കുന്നല്ലോ.. " "ഒന്നുല്ല അമ്മേ... നാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാം എന്നാണ് ഏട്ടൻ പറഞ്ഞത്... " "അവൻ പറയുന്നത് പോലെ ഒന്നും അല്ല... മോൾ എഴുന്നേൽക്കു,

ഞാൻ അച്ഛനെയും കൂട്ടി ഇപ്പോൾ വരാം... " ലക്ഷ്മിക്ക് ഇപ്പോളും ഞെട്ടൽ വിട്ടു മാറിയിട്ടില്ല... വൈശാഖേട്ടൻ എല്ലാം പെട്ടന്ന് കണ്ടു പിടിക്കുമെന്നു താൻ സ്വപ്നത്തിൽ പോലും ഓർത്തില്ല... സംഭവിച്ച കാര്യങ്ങൾ എല്ലാം ഏട്ടനോട് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ... അച്ഛനും അമ്മയും ഉണ്ണിമോളും കൂടി റൂമിലേക്ക് കയറി വന്നു.. "എന്താ മോളെ... എന്ത് പറ്റി... 'ശേഖരൻ വാത്സല്യത്തോടെ അവളോട് ചോദിച്ചു.. "കുറച്ചു ദിവസം ആയിട്ട് വല്ലാത്ത തലവേദന ആണ് അച്ഛാ... ഈയെടെ എക്സാം ഉണ്ടായിരുന്നു... നെറ്റിൽ ഇരുന്നു പഠിച്ചിട്ട് ആണോന്നു അറിയില്ല.. " "ഏട്ടത്തിക്ക് വല്ലാത്ത ക്ഷീണം ഉണ്ട്... ചിലപ്പോൾ ഉറക്കം വെടിഞ്ഞു പഠിച്ചിട്ടു ആയിരിക്കും.. " "ഒന്നു ഉറങ്ങി എഴുന്നേറ്റാൽ തീരും പ്രശ്നം... എന്നിട്ടും കുറഞ്ഞില്ലെങ്കിൽ നാളെ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം അച്ഛാ... " ലക്ഷ്മി പറഞ്ഞത് ശരി ആണെന്ന് അവർക്കും തോന്നി.. ഒടുവിൽ അവളോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് അവർ മൂവരും മുറി വിട്ടു ഇറങ്ങി.. ലക്ഷ്മിക്ക് തന്റെ സങ്കടം മുഴുവനും അണപൊട്ടി ഒഴുകി.....

എത്ര സമയം ആ കിടപ്പ് കിടന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു.. ഇടയ്ക്ക് സുമിത്രയും വീണയു ഒക്കെ മാറി മാറി വന്നു അവളോട് വിവരം തിരക്കുന്നുണ്ടായിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ അശോകന്റെ നമ്പറിൽ വിളിച്ചു.. "ഹലോ... എന്താ മോളെ.. എന്തൊക്കെ ഉണ്ട് വിശേഷം... " "അച്ഛാ... കുറച്ചു ദിവസം ആയിട്ട് എനിക്ക് വല്ലാത്ത തലവേദന... മൈഗ്രേയിൻ ആണെന്ന് തോന്നുന്നു... അച്ഛൻ കാലത്തെ ഇവിടെ വരെ ഒന്ന് വരാമോ, ആ രോഹിണി മാഡത്തിനെ ഒന്നു പോയി കണ്ടാലോ എന്ന് ഓർക്കുക ആണ്... " "മോളെ .. നീ ഇത് വരെ ആയിട്ടും എന്താ അച്ഛനോട് പറയാതിരുന്നത്... ഇപ്പോൾ വരട്ടെ അച്ഛൻ... " "വേണ്ട.. വേണ്ട...നാളെ കാലത്തേ വന്നാൽ മതി... " "ശരി.. അച്ഛൻ നാളെ കാലത്തേ വരാം. മോള് റസ്റ്റ്‌ എടുക്ക്.. " അച്ഛൻ ഫോൺ വെച്ചു കഴിഞ്ഞതും ലക്ഷ്മി കണ്ണുകൾ അടച്ചു കിടന്നു.. വൈശാഖൻ വന്നപ്പോൾ അന്ന് ഇത്തിരി താമസിച്ചിരുന്നു.. അവൻ ലക്ഷ്മിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. രാത്രിയിൽ എല്ലാവരും ഒരുമിച്ചു അത്താഴം കഴിക്കുവാൻ ഇരിക്കുക ആണ്..

വൈശാഖനും ലക്ഷ്മിയും പരസ്പരം മുഖം കൊടുക്കാതെ ഇരുന്നു കഴിക്കുക ആണ്.. അപ്പോളാണ് വീണ അത്‌ ശ്രദ്ധിച്ചത്.. 'യ്യോ... ഈ ഏട്ടത്തിടെ ഇടത്തെ കവിളിൽ നീരുള്ളത് പോലെ.. നോക്കിക്കേ അമ്മേ... വീണ അത്‌ പറയുമ്പോൾ ലക്ഷ്മിയും വൈശാഖനും ഒരുപോലെ ഞെട്ടി.. "പറഞ്ഞത് പോലെ നേരാണല്ലോ... എന്ത് പറ്റിയതാ മോളെ.. "സുമിത്ര ഊണ് കഴിക്കുന്നത് നിർതിയിട്ട് അവളുടെ അടുത്തേക്ക് എഴുനേറ്റു വന്നു. ലക്ഷ്മി പതിയെ തന്റെ ഇടത്തെ കവിളിൽ ഒന്നു തലോടി.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "അത്‌ അമ്മേ.. ഞാൻ ഇത്രയും സമയം ഇടത് വശത്തേക്ക് ചെരിഞ്ഞു കിടന്നാണ് ഉറങ്ങിയത്.. അതുകൊണ്ട് ആണ്.... " "ശോ... എന്നാലും ഇത് എന്തൊരു കഷ്ടം ആണ്.. വൈശാഖ... നാളെ രാവിലെ മോളെയും കൂട്ടി ആശുപത്രിയിൽ പോകണം കെട്ടോ.. അത്‌ കഴിഞ്ഞേ ഒള്ളു ബാക്കി കാര്യം.. " സുമിത്ര വീണ്ടും ഊണ് കഴിയ്ക്കാൻ വന്നിരുന്നു.. "ഏട്ടൻ എന്താ ഇന്ന് ഒന്നും മിണ്ടാതെ ഇരിക്കുനത്.... മൗനവൃതം ആണോ..."ഉണ്ണി മോൾ വൈശാഖാനെ നോക്കി.

. "മിണ്ടാതിരിക്കെടി.... ഇരുന്നു കഴിച്ചിട്ട് പോയി വല്ലതും വായിച്ചു പഠിക്കാൻ നോക്ക്... " ഏട്ടൻ അല്പം ദേഷ്യത്തിൽ ആണെന്ന് മനസ്സിലാക്കിയതും പിന്നീട് ഉണ്ണിമോൾ ഒന്നും സംസാരിച്ചില്ല... അത്താഴം കഴിച്ചു കഴിഞ്ഞതും വൈശാഖൻ വെറുതെ ടി വി കണ്ടുകൊണ്ട് സെറ്റിയിൽ ഇരിക്കുക ആണ്.. "നീ കിടക്കുന്നില്ലേ മോനേ.... നേരം ഒരുപാടു ആയി... " "ഉവ്വ് അച്ഛാ... കിടക്കാൻ പോകുവാണ്.. "ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവൻ എഴുനേറ്റു.. ലക്ഷ്മി ഒരു വശം ചെരിഞ്ഞു കിടക്കുക ആണ്... താൻ അടിച്ചതിന്റെ പാട് ഇപ്പോളും കവിളിൽ ഉണ്ട്.. അത് കണ്ടപ്പോൾ അവന്റെ ഉള്ളൊന്നു പിടഞ്ഞു.. എന്നാലും അവൾ തന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് ഓർത്തപ്പോൾ അവനു ദേഷ്യം ആയി.. ഒരു കാര്യം ഉറപ്പാണ്.. ലക്ഷ്മിക്ക് വല്ലാത്ത ക്ഷീണം ഉണ്ട്.. ഇനി എന്തെങ്കിലും അസുഖം ആയിട്ടാണോ ലക്ഷ്മി ഹോസ്പിറ്റലിൽ പോയത്.. തന്നോട് പറയാൻ പറ്റാത്ത വിധം എന്തെങ്കിലും പ്രശ്നം ഉണ്ടോ.. വൈശാഖൻ വന്നു അവളുടെ അടുത്തു കിടന്നു... ലക്ഷ്മിയോട് എന്തെങ്കിലും സംസാരിക്കണം എന്ന് അവനു ആഗ്രഹം ഉണ്ട്... പക്ഷെ അവളെ അടിച്ചത് കൊണ്ട് എന്തോ ഒരു വല്ലാഴിക അവനു അനുഭവപെട്ടു.. പക്ഷേ... അവൾ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു..

"വൈശാഖേട്ട... ആം സോറി...ഞാൻ മനപ്പൂർവം അല്ല "അത്രയും മാത്രം പറയാനേ അവൾക്ക് കഴിഞ്ഞൊള്ളു... അപ്പോളേക്കും അവൾ പൊട്ടി കരഞ്ഞു... ഒന്നു ചേർത്തു നിറുത്തി ആശ്വസിപ്പിക്കണം എന്ന് അവനു തോന്നി... വൈശാഖൻ പക്ഷേ അനങ്ങിയില്ല... അവൻ കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ട് കിടന്നു... കുറച്ചു സമയം അവൾ അങ്ങനെ കരഞ്ഞു കൊണ്ട് ഇരുന്നു.. വൈശാഖൻ അപ്പോളേക്കും ചെരിഞ്ഞു കിടന്നു... അവൻ കണ്ണുകൾ അടച്ചപ്പോൾ പിന്നെ ലക്ഷ്മിയും കിടന്നു.. വൈശാഖൻ പക്ഷേ ഉറങ്ങിയിരുന്നില്ല....അവന്റെ കണ്ണുകളും നിറഞ്ഞു വന്നു... താൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ തന്റെ നേർക്ക് കണ്ണിമയ്ക്കാതെ നോക്കി ഇരുന്ന ലക്ഷ്മി ആയിരുന്നു അവന്റെ മനസ് നിറയെ... അവളുടെ മനസ് നിറയെ തന്നോടുള്ള ഇഷ്ട്ടം ആയിരുന്നു.. ഓരോ നിമിഷവും തനിക്ക് ധൈര്യം തന്നു കൊണ്ടവൾ സദാ തന്റെ ചാരെ ഉണ്ടായിരുന്നു... കുറച്ചു ദിവസം ആയിട്ട് ലക്ഷ്മിക്ക് എന്താണ് സംഭവിച്ചത് എന്ന് മാത്രം അവനു മനസിലായില്ല... എന്നാലും താൻ അവളെ അടിച്ചത് മോശം ആയിപോയി.. വേണ്ടിയിരുന്നില്ല....

എന്നാലും പെട്ടന്ന് തനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞിലാ... കളവ് പറയുന്നത് മാത്രം തനിക്ക് സഹിക്കാനും പൊറുക്കാനും കഴിയില്ല... താൻ അവളുടെ ഭർത്താവ് അല്ലേ... തന്നോട് പറയാത്ത എന്ത് രഹസ്യം ആണ് ഉള്ളത്.... നാളെ എന്തായാലും അവളോട് സംസാരിക്കണം എന്ന് അവൻ തീരുമാനിച്ചു... അവൻ നോക്കിയപ്പോൾ ലക്ഷ്മി ഉറങ്ങുക ആണ്.. എന്നും അവൾ പുതപ്പിനു വേണ്ടി അവനോട് അടികൂടുന്നതാണ്.. അവൻ തന്റെ പുതപ്പ് എടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടു കൊടുത്തു.. **-*-******** കാലത്തേ വൈശാഖൻ ആണ് ആദ്യം ഉണർന്നത്.. കുറച്ചു ദിവസം ആയി അമ്പലത്തിൽ ഒന്നു പോയിട്ട്..മനസിന്‌ ആണെങ്കിൽ ഒരു സുഖവും ഇല്ലാ,, എന്തായാലും കാലത്തു ഒന്നു അമ്പലത്തിൽ പോയിട്ട് വരാം എന്നവൻ തീരുമാനിച്ചു.. കുളി കഴിഞ്ഞു വേഷം മാറി അവൻ അമ്പലത്തിലേക്ക് പോയി.. .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story