സ്വപ്‌നക്കൂട്: ഭാഗം 48

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

അമ്മമ്മയുടെ കൈപ്പുണ്യം അപാരം ആയിരുന്നു ഏട്ടത്തി.... അമ്മമ്മ മോര് കാച്ചുമ്പോൾ ആ മണം അടിച്ചാൽ മതി ആയിരുന്നു ഒരു പറ ചോറുണ്ണാൻ എന്നാണ് എല്ലാവരും പറയുന്നത് അല്ലേ അമ്മേ... " 'മ്... അതേ മോളെ... എന്റെ അമ്മ എല്ലാകുട്ടവും നന്നായി ഉണ്ടാക്കുമായിരുന്നു..അതിന്റെ ഒരു ചെറിയ അംശം എനിക്കും കിട്ടിയിട്ടുണ്ട്.. അത്രയും ഒള്ളു... " "സൂപ്പർ ടേസ്റ്റ് ആണ് അമ്മേ... പറയാണ്ട് വയ്യാ.... "സുമിത്ര കൊടുത്ത മാമ്പഴപുളിശേരി കഴിച്ചു കൊണ്ട് ലക്ഷ്‌മി പറഞ്ഞു.. "ഏട്ടന് ഈ ഒരു പുളിശേരിയും പിന്നെ ഇത്തിരി കട്ട തൈരും മാങ്ങാ അച്ചാറും ഉണ്ടെങ്കിൽ പിന്നെ.... കുശാലാ... " "അതെല്ലാം കൂടി ആകുമ്പോൾ പുളി അല്ലേ.... "ലക്ഷ്മിക്ക് സംശയം ആയി.. "ഇല്ല ഏട്ടത്തി... അത്‌ ഏട്ടത്തി അങ്ങനെ കഴിച്ചിട്ടില്ലാത്തത് കൊണ്ട് ആണ്... " "വീണേച്ചി.. ഏട്ടത്തി... നാമം ചൊല്ലാൻ വായോ... "ഉമ്മറത്ത് നിന്നും ഉണ്ണിമോൾ വിളിച്ചു... "വീണേ. . നീ അങ്ങോട്ട്‌ ചെല്ല്... ലക്ഷ്മി മോളേ ഒന്നു ഇങ്ങട് വന്നേ.. ഒരു കൂട്ടം പറയാം... " "ഓഹ്.. അമ്മ അടുത്തത് എന്തോ ഒപ്പിക്കുന്നുണ്ട്....

"അതും പറഞ്ഞു കൊണ്ട് വീണ എഴുനേറ്റു പോയി.. "മോളെ... എന്നും കാലത്തേ എഴുനേറ്റു രണ്ടുകൈയും കൂപ്പി സൽബുദ്ധിയും സൽസ്വഭാവവും ഉള്ള ആയുരാരോഗ്യത്തോട് കൂടിയ കുഞ്ഞിനെ തരണമേ എന്ന് സൂര്യഭഗവാനോട് പ്രാർത്ഥിക്കണം കെട്ടോ... " "ഉവ്വ് അമ്മേ.. എന്തൊക്കെ ആണെന്ന് അമ്മ പറഞ്ഞു തന്നാൽ മതി... ഞാൻ അതുപോലെ ചെയ്തോളാം.. " സുമിത്ര അവളെ നോക്കി മന്ദഹസിച്ചു... "മോള് പോയി നാമം ചൊല്ലിക്കൊ... അമ്മയ്ക്ക് ഇത്തിരി ജോലി കൂടി ഉണ്ട്.. " ********--*** കുറഞ്ഞത് ആറേഴ് പ്രാവശ്യം എങ്കിലും ശ്യാമളയും അശോകനും ദീപയെ വിളിച്ചു... "അച്ഛാ... പേടിക്കുക ഒന്നും വേണ്ട.. രാജീവേട്ടൻ എന്നെ ഒന്നും ചെയ്യില്ല... " "എന്നാലും എന്റെ മോളെ... ഞങ്ങളുടെ വിഷമം എത്രയാണെന്ന് നിന്നോട് പറഞ്ഞാൽ മനസിലാകില്ല.." "അതിന്റ ഒന്നും ഒരു ആവശ്യവും ഇല്ലാ...വിഷമിക്കേണ്ട സമയം ഒക്കെ കഴിഞ്ഞിരിക്കുന്നു......."

"നീ എന്താ ഇങ്ങനെ ഒക്കെ പറയണത്... എനിക്ക് ഒരു സമാധാനവും ഇല്ലാ....." "ഞാൻ ഇനി ആത്മഹത്യ ഒന്നും ചെയ്യാൻ തുനിയത്തിലാ... അന്നേരം എന്റെ വിവരം ഇല്ലായ്മ കൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ ചെയ്തത്... അതിൽ ഞാൻ ഇന്ന് ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്.. " "മോളേ... ഞാൻ അവനോട് ഒന്നു സംസാരിക്കണ്ടേ... ഇല്ലെങ്കിൽ ഇനിയും അവൻ... " "അച്ഛാ... കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്....ഇനി രാജീവേട്ടനെ കുറിച്ച് അങ്ങനെ ഒന്നും കേൾക്കാതെ ഞാൻ നോക്കിക്കോളാം.. " "നിന്നെ അവിടെ നിർത്താൻ എനിക്ക് ഭയം ആണ് മോളേ " "എന്തിനു... അച്ഛൻ കാട് കയറി ചിന്തിച്ചു വേവലാതിപെടേണ്ട... അമ്മയോടും പറഞ്ഞേക്ക്... " "അച്ഛാ... എങ്കിൽ വെച്ചോളൂ.. ഞാൻ നാളെ വിളിക്ക്കം അശോകൻ അപ്പോളേക്കും ഫോൺ വെച്ചു കഴിഞ്ഞു.. രാജീവന്റെ ഫോൺ നിർത്താതെ റിങ് ചെയുന്നുണ്ട്... അയാൾ കുളിക്കുക ആയിരുന്നു.. ദീപ പോയി ഫോൺ എടുത്തു നോക്കി.. "ഹേമ കാളിങ്... " അവൾ അത്‌ എടുത്തു ലൗഡ് സ്പീക്കർ ഓൺ ചെയ്തു.. "ഹലോ രാജീവൻ, ഇന്നെന്താ വിളിക്കാതിരുന്നത്.... "

"രാജീവേട്ടൻ കുളിക്കുവാണ്.... ഇറങ്ങുമ്പോൾ പറയാം... "ദീപ മറുപടി നൽകി.. പെട്ടന്ന് തന്നെ ആ കാൾ കട്ട്‌ ആയി... അപ്പോളേക്കും രാജീവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നിരുന്നു.. "രാജീവേട്ടന് ഒരു കാൾ ഉണ്ടായിരുന്നു... ഒരു ഹേമ.. ഇറങ്ങുമ്പോൾ തിരിച്ചു വിളിക്കാം എന്ന് ഞാൻ പറഞ്ഞു.. " ദീപ ഫോൺ അവന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു... അവൻ ഫോണും ആയിട്ട് വേഗം പുറത്തേക്ക് ഇറങ്ങി പോയി.. "മോളെ... ഊണ് കഴിക്കാൻ വാ... "ഭാരതിയമ്മ വിളിച്ചപ്പോൾ അവൾ അവരുടെ പിന്നാലെ പോയി.. "അച്ഛൻ കഴിച്ചിട്ട് പോയോ അമ്മേ... " "മ്.. പോയി... മോള് വാ.. വന്നു വയറു നിറച്ചു എന്തെങ്കിലും കഴിക്ക്... " അവർ സ്നേഹത്തോടെ പറഞ്ഞു.. രാജീവൻ മുറ്റത്തു നിന്നു കൊണ്ട് ഫോണിൽ സംസാരിക്കുന്നത് അവൾ കണ്ടു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു തിരികെ അവൾ റൂമിൽ എത്തിയതും രാജീവൻ പോയി റൂമിന്റെ വാതിൽ ലോക്ക് ചെയ്തു.. "എടി... നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... ഇനി മേലാൽ നീ എനിക്ക് വരുന്ന ഒറ്റ കാളു പോലും എടുത്തു പോയേക്കരുത്... കെട്ടോടി.. പുല്ലേ... "

"ഹേമ എന്ന് കണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി... ഇനി ആ പെണ്ണ് ആണോ നിങ്ങളുടെ മനo കവർന്ന മാദകസുന്ദരി എന്നോർത്ത്.. അതുകൊണ്ട് എടുത്തതാ " താൻ എന്തെങ്കിലും പറയുമ്പോൾ പേടിച്ചു വിറയ്ക്കുന്ന ദീപയെ അല്ലായിരുന്നു അവൻ അപ്പോൾ കണ്ടത്.. തന്നോട് പോരാടാൻ ഉറച്ചായിരുന്നു അവൾ എന്ന് രാജീവൻ ഉറപ്പിച്ചു.. അവളിൽ ഉണ്ടായ മാറ്റം അവനെ ഞെട്ടിച്ചു കളഞ്ഞു.. "എടി... നിന്നെ ഞാൻ,, നിന്റെ തർക്കുത്തരം ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കും ... "അവൻ അവളുടെ നേർക്ക് പാഞ്ഞു ചെന്നു.. "തൊട്ടുപോകരുത്..... നിങ്ങളുടെ അടിയും ചവിട്ടും തൊഴിയും എല്ലാം ഏറ്റുവാങ്ങി കരഞ്ഞുകൊണ്ട് ഇരുന്ന ദീപയില്ലേ... അവൾ മരിച്ചു കഴിഞ്ഞിരിക്കുന്നു.. ഇനി എന്നെ എന്തെങ്കിലും ചെയ്താൽ നിങ്ങൾ അഴി എണ്ണേണ്ടി വരും.... കാണണോ.." അത്‌ കേട്ടതും രാജീവൻ പൊട്ടിച്ചിരിച്ചു... "നീ കാണിക്കേടി... എന്നെ നീ ജയിലിൽ പിടിച്ചു കൊണ്ട് അടയ്ക്കെടി... നീ ആരാടി എന്ന് പറഞ്ഞാൽ... " "ഞാൻ ആരാണെന്ന് പറയണോ... ഇനി എനിക്കെന്തെങ്കിലും സംഭവിച്ചു ഹോസ്പിറ്റലിൽ ഞാൻ കയറിയാൽ ആ നിമിഷം നിങ്ങൾ ജയിലിൽ ആകും...

അപ്പോൾ അറിയും നിങ്ങൾ ഈ ഞാൻ ആരാണെന്നു.. " അതുംപറഞ്ഞുകൊണ്ട് ദീപ കട്ടിലിൽ കയറി കിടന്നു.. എന്നും താൻ ഉറങ്ങിയോ എന്ന് ഉറപ്പ് വരുത്തിയിട്ട് കിടന്നിരുന്നവൾ ആണ്... ഇപ്പോൾ യാതൊരു കൂസലും ഇല്ലാതെ അവൾ കയറി കിടന്നിരിക്കുന്നു... രാജീവൻ ചവിട്ടി തുള്ളി മുറി വിട്ടു ഇറങ്ങി പോയി... ആ തക്കം നോക്കി ദീപ വേഗം അവന്റെ ഫോണിൽ നിന്നും ഹേമയുടെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്തു.. ********** "നീ ഇത് എവിടെ പോയതായിരുന്നു വൈശാഖാ... എത്ര നേരമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.. " മുറ്റത്തു ബൈക്ക് വെച്ചിട്ട് അവൻ ഉമ്മറത്തേക്ക് കയറി.. "അച്ഛാ... ഞാൻ നമ്മുടെ പോറ്റി സാറിനെ കാണാൻ പോയതാണ്.. ട്രെയിനിങ് ഉണ്ട് അച്ഛാ... അതിന്റ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ പ പോയതാണ്... " "എന്നാലും നീ ആ ഫോൺ ഒന്നു എടുക്കാൻ മേലായിരുന്നോ മോനേ... ആ കുട്ടി എത്ര വിഷമിച്ചു.... " "ഓഹ്.. സാറിനോട് സംസാരിച്ചു ഇരുന്നത് കൊണ്ട് ആണ്... അച്ഛനറിയാല്ലോ സാറിന്റെ കാര്യം.. "

"മ്.. എന്തെങ്കിലും ആകട്ടെ... നീ മുറിയിലോട്ട് ചെല്ല്... " വല്ലാത്ത ഉഷ്ണം... ശേഖരൻ തോർത്ത്‌ എടുത്തു വീശിക്കൊണ്ട് ചാരുകസേരയിൽ ഇരുന്നു.. "അമ്മേ... ദേ.. ഏട്ടൻ വന്നു... " "നീ ഇത് എവിടെ പോയതാടാ... നേരം എത്ര ആയിന്നു അറിയുമോ നിനക്ക്... വിളിച്ചാൽ ഫോണും എടുക്കില്ല... " "അമ്മേ... ഇത്രക്ക് ദേഷ്യപ്പെടാനും മാത്രം എന്താ സംഭവിച്ചത്... ഞാൻ ഇങ് വന്നില്ലേ... ഞാൻ സാറിനെ കാണാൻ പോയതാണ്... " "മിണ്ടരുത്.... പൊയ്ക്കോ എന്റെ മുന്നിന്ന്... " ഇത് എന്താ ഇവർക്ക് എല്ലാം പറ്റിയത്... മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാൻ.. അവൻ മെല്ലെ റൂമിലേക്ക് കയറി പോയി... ലക്ഷ്മിയുടെ അടുത്ത് ഉണ്ണിമോൾ ഉണ്ടായിരുന്നു... "ആഹ് ഏട്ടൻ വന്നല്ലോ.. ഏട്ടത്തി അപ്പോൾ ഗുഡ് നൈറ്റ്‌.. " ഉണ്ണിമോൾ അവനെ ഒന്നു അടിമുടി നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.. "എന്റെ മോളേ... ഞാൻ പോറ്റി സാറിനെ കാണാൻ പോയതാ... അവിടെ ചെന്നപ്പോൾ മുടിഞ്ഞ മഴ... പിന്നെ ആണെങ്കിൽ സാറിനോട് സംസാരിച്ചു ഇരുന്നു... സമയം പോയത് അറിഞ്ഞിലാ.. " ലക്ഷ്മി ഒരക്ഷരം പോലും മിണ്ടാതെ തല കുനിച്ചു ഇരിക്കുക ആണ്...

ദേ... കുഞ്ഞുലക്ഷ്മി .. നിന്റെ അമ്മ എന്നോട് പിണങ്ങി കെട്ടോ... അച്ഛെടെ പൊന്നിന് അറിയാമല്ലോ സത്യത്തിൽ അച്ഛ എവിടെ ആണ് പോയതെന്ന്... അവൻ കൊഞ്ചിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.. 'ലക്ഷ്മി... പിണങ്ങിയോ... അവൻ അവളുടെ താടി പിടിച്ചു ഉയർത്തി... എന്നിട്ട് അവളെ അവൻ പിടിച്ചു എഴുന്നേൽപ്പിച്ചു... തന്റെ നെഞ്ചോട് ചേർത്ത് പിടിക്കുകയും അവൾ വാഷ്‌റൂമിലേക്ക് ഓടി.. കാര്യം മനസിലാകാതെ വൈശാഖൻ പിറകെയും.. ഭയങ്കര ഓക്കാനo ആയിരുന്നു അവൾ... "ലക്ഷ്മി... എന്താ പറ്റിയത്... അമ്മേ... ഒന്നിങ്ങോട്ട് വരു..."വൈശാഖൻ വിളിച്ചു കൂവി.. അപ്പോളേക്കും ലക്ഷ്മി തളർന്നു വന്നു കട്ടിലിൽ ഇരുന്നു.. "എന്താടാ... എന്താ പറ്റിയത്... "സുമിത്രയും വീണയും കൂടി ഓടി വന്നു... "ഒന്നുല്ല അമ്മേ... എനിക്കു ഓക്കാനം പോലെ തോന്നി... അതിനു ആണ് ഈ ഏട്ടൻ വെറുതെ ബഹളം വെയ്ക്കുന്നത്... " "ഹോ.. എന്റെ ദൈവമേ ഈ ഏട്ടൻ പേടിപ്പിച്ചു കളഞ്ഞല്ലോ " "എന്താ മോളേ.. ഇത് വരെ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ.. " "അറിയില്ല അമ്മേ... ഇപ്പോൾ കുറഞ്ഞു..അമ്മ പോയി kകിടന്നോളു . " "എന്തെങ്കിലും ഉണ്ടെങ്കിൽ മോള് വിളിച്ചാൽ മതി കെട്ടോ "സുമിത്രയും വീണയും കൂടി മുറിവിട്ട് ഇറങ്ങി പോയി..

വൈശാഖൻ വാതിൽ അടച്ചു ലോക്ക് ചെയ്തിട്ട് ലക്ഷ്മിക്ക് അരികിലേക്ക് വന്നു... "ഇങ്ങോട്ടു വരരുത്... പ്ലീസ്... " ലക്ഷ്മി വൈശാഖനെ നോക്കി.. "ഞാൻ സോറി പറഞ്ഞില്ലേ...നോക്ക് ലക്ഷ്മി...നീ ഇങ്ങനെ തുടങ്ങരുത് കെട്ടോ... ലേറ്റ് ആയി പോയി... വിളിച്ചിട്ടു കിട്ടിയുമില്ല..... "അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് വന്നു "ഏട്ടാ.. എന്റെ അടുത്ത് വരരുത്.ഒന്നു മാറി പോകു... .." ഈ തവണ അവൾ തന്റെ നാസിക പൊത്തി പിടിച്ചു കൊണ്ട് ആണ് പറഞ്ഞത്.. "എന്താ... നിനക്കെന്ത് പറ്റി ലക്ഷ്മി.. " "ഏട്ടാ പ്ലീസ് .ഏട്ടൻ അടുത്ത് വരുമ്പോൾ എനിക്കു എന്തോ... വൊമിറ്റു ചെയ്യാൻ തോന്നുന്നു "ങേ... നീ എന്താ ലക്ഷ്മി ഈ പറയുന്നത്.. ഞാൻ അടുത്ത് വന്നപ്പോൾ നിനക്ക് ശർദ്ധിക്കാൻ വരുവാണെന്നോ... "ഒന്നും മനസിലാകാത്തത് പോലെ അവൻ അവളെ നോക്കി.. വായും മുക്കും പൊത്തിപിടിച്ചു കൊണ്ട് ഇരിക്കുക ആണ് ലക്ഷ്‌മി .. "സത്യം ആണ് ഏട്ടാ ഞാൻ പറയണത്... എനിക്ക് ഭയങ്കരമായിട്ടും വൊമിറ്റ് ചെയ്യാൻ തോന്നുവാ... " ലക്ഷ്മി വീണ്ടും ബാത്‌റൂമിലേക്ക് ഓടി.. പുറം തടവി തരണോ ഞാന്... " "വേണ്ട വേണ്ട.. ഒന്നു പോയി തന്നാൽ മതി... " അവൾ വായ കഴുകിയിട്ടു വീണ്ടും കട്ടിലിലേക്ക് വന്നു.. "ഇതെന്തു ആണ് ഇങ്ങനെ..... ഞാൻ ഇതൊക്കെ ആദ്യായിട്ട് കേൾക്കുവ..നിനക്ക് എന്തേ പെണ്ണേ അവൻ പകപ്പോടെ ലക്ഷ്മിയെ നോക്കി നിന്നു പോയി.. പ്ലീസ് ഏട്ടാ.... പ്ലീസ്.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story