സ്വപ്‌നക്കൂട്: ഭാഗം 53

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

 ഇന്ന് ഇത് മൂന്നാമത്തെ കുളി ആണ് ഞാൻ.. ഇത് കുറച്ചു കഷ്ടമാണ് കെട്ടോ ലക്ഷ്മി.. " "എന്റെ ഏട്ടാ.. ഇത് ഞാൻ മനപ്പൂർവം ഉണ്ടാക്കുന്നതല്ല.. കുഞ്ഞുലക്ഷ്മിയോട് പറ " ലക്ഷ്മി ഡ്രെസ്സെല്ലാം മടക്കി വെച്ചുകൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു വൈശാഖൻ കയറി വന്നത്.. "ശരി എങ്കിൽ കുഞ്ഞുലക്ഷ്മിയോട് പറയാം..."എന്നും പറഞ്ഞു കൊണ്ട് അവൻ പോയി വാതിൽ അടച്ചു.. "എന്ത്... ഒന്നു പോ ചെറുക്കാ മിണ്ടാതെ... " അവൻ അടുത്തേക്ക് വന്നപ്പോൾ അവൾ മടക്കി വെച്ച തുണികള് എല്ലാം കബോർഡിൽ വെച്ച് കൊണ്ട് ഇരിക്കുക ആണ്.. "അച്ഛെടെ മുത്തേ.. ഇങനെ അച്ചയെ കുളിപ്പിക്കാൻ തുടങ്ങിയാൽ എങ്ങനെ ആണ്.. അച്ഛ പിണങ്ങണോ അവൻ അവളുടെ വയറിന്മേൽ മുഖം ചേർത്തു വെച്ച്.. ലക്ഷ്മി അപ്പോൾ പതിയെ അവന്റെ തലമുടിയിൽ വിരലോടിച്ചു.. "എടി... നല്ല സുഖം... " "എന്ത്.. " "നീ അങ്ങനെ തലമുടിയിൽ തഴുകിയത്... " "മ്.. അച്ഛനും മോളും സംസാരിച്ചു കഴിഞ്ഞെങ്കിൽ ഒന്നു മാറിയ്ക്കേ veഗം.. " "നീ പോടീ... ഞങ്ങൾ തുടങ്ങിയത് അല്ലെ ഒള്ളു... "അവൻ മൃദുവായി അവളുടെ വയറിൽ ഉമ്മ വെച്ച്.. "കുഞ്ഞു എപ്പോളടി അനങ്ങാൻ തുടങ്ങുന്നത് " "അതൊക്കെ അഞ്ച് മാസം കഴിയുമ്പോൾ ആണ്... " "അയ്യോ... അത്രയും നാൾ കാത്തിരിക്കണോ... " "മ്.. പിന്നെ വേണ്ടേ... "

"അപ്പോൾ എന്റെ ട്രെയിനിങ് ഒക്കെ കഴിയും അല്ലേ.. " "യെസ് ബേബി.. മതി മതി മാറുമോ ഇനി.. എനിക്കു കുറച്ചു ജോലികൾ ഉണ്ട്.. " "എന്ത് ജോലി... " "കുറച്ചു വർക്കുകൾ ഉണ്ട്... അതൊക്ക ചെയ്തു തീർക്കണം.. കോളേജിൽ monday മുതൽ ക്ലാസ്സ്‌ ഉണ്ട്.. " "മ്.. ശരി... ഞാൻ പോയേക്കാം... കെട്ടിപിടിച്ചു ചേട്ടന് ഒരു ഉമ്മ തന്നേക്ക് വേഗം.. " "ഒന്നു പോ മനുഷ്യ... ഏത് സമയവും ഈ വിചാരം മാത്രമേ ഒള്ളു.. " "എന്ത് വിചാരം.. ചെ.. നീ ഇങ്ങനെ മോശമായി സംസാരിക്കരുത് കെട്ടോ.. ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും ' "എപ്പോളും വന്നു ഈ ഉമ്മ ചോദിക്കുന്നത് കൊണ്ട് പറഞ്ഞതാ..." "ഓഹ്.. അങ്ങനെ ആണോ.. ഇനി ചോദിക്കുന്നില്ല പോരെ "അവൻ അവളിൽ നിന്ന് അകന്നു മാറി കട്ടിലിൽ പോയി കിടന്ന്.. "ദേ.. വിളക്ക് വെയ്ക്കാൻ നേരം ആയി, ത്രിസന്ധ്യക്ക് ആരെങ്കിലും കട്ടിലിൽ കിടക്കുമോ " "നീ നിന്റെ കാര്യം നോക്കിയാൽ മതി കെട്ടോ.. "അവൻ തിരിഞ്ഞു കിടന്നു.. "മോളേ... ലക്ഷ്മി.. ദേ അച്ഛൻ വിളിക്കുന്നു "സുമിത്ര വിളിച്ചു.. "ദ.. വരുന്നു അമ്മേ.. " അവൾ വാതിൽക്കലേക്ക് വേഗം പോയി..

പെട്ടന്ന് എന്തോ മറന്നത് പോലെ അവൾ തിരിച്ചു വന്നു.. വൈശാഖന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൾ ഓടി പോയി. "ലക്ഷ്മി.. പതുക്കെ... വീഴരുത് കെട്ടോ " അവൻ വിളിച്ചു പറഞ്ഞു.. ഇപ്പോൾ അവൾക്ക് വയ്യാത്തത് കൊണ്ട് ആണ്, ഇല്ലെങ്കിൽ കട്ടിലിലേക്ക് വലിച്ചു ഇടമായിരുന്നു...തിരിച്ചു ഒരു നൂറു ചുംബനം കൊടുക്കാമായിരുന്നു.. അവൻ ഓർത്തു.. അച്ഛൻ എന്തിനാണ് ആവോ വിളിച്ചത്.. പോയി നോക്കിട്ട് വരാം.. വൈശാഖൻ കട്ടിലിൽ നിന്ന് എഴുനേറ്റു.. "മോളേ.. അച്ഛൻ ഇത് എന്താണ് കൊണ്ടുവന്നത് എന്ന് നോക്കിക്കേ.." സുമിത്ര അവളോട് പറഞ്ഞു.. കുറച്ചു ഞാവൽ പഴം ആയിരുന്നു ശേഖരന്റെ കൈയിൽ.. അത്‌ ലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം.. "അയ്യോ.. അച്ഛാ ഇത് എവിടുന്ന് കിട്ടി.. " അവൾ അതിൽ നിന്നും രണ്ട്മൂന്ന് എണ്ണം എടുത്തു.. "നമ്മുടെ തെക്കേടത്തെ കേശവന്റെ വീട്ടിൽ വലിയൊരു ഞാവൽ ഉണ്ടായിരുന്നു മോളെ... അത്‌ അവർ വെട്ടി കളഞ്ഞു... ഞാൻ പണിതോണ്ടു നിന്നപ്പോൾ ശബരീഷ് ഒക്കെ ഇതും കഴിച്ചോണ്ട് പോകുന്നു..

അങ്ങനെ ആണ് ഞാൻ ഇത് അറിഞ്ഞത് " "പിന്നെ ഒന്നും നോക്കിയില്ല.. അച്ഛൻ വേഗം അവിടേക്ക് ചെന്നു.. മരുമകൾക്കായി കഷ്ടപ്പെട്ട് അവരോട് മേടിച്ചു കൊണ്ട് വന്നതാ.."ബാക്കി പറഞ്ഞത് ഉണ്ണിമോൾ ആയിരുന്നു.. "അല്ലാ ഉണ്ണിമോളേ എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട് കെട്ടോ..." "എന്താ ചേച്ചി... " "അതോ.. അതേയ് നമ്മുടെ വിജിച്ചേച്ചി ഇതുപോലെ ഇരുന്നപ്പോൾ ഇതിന്റെ പകുതി പോലും ശുഷ്‌കാന്തി ഈ അച്ഛനും അമ്മയും എന്തേ കാണിച്ചില്ല.. " "ഓഹ്.. അതോ.. അത്‌ സിമ്പിൾ ആണ് ചേച്ചി... വിജി ചേച്ചിയെ കെട്ടിച്ചു അയച്ചതല്ലേ m.ഇവിടെ എന്ന് പറയുമ്പോൾ കുടുംബത്തിൽ ഒരു അനന്തരാവകാശി ഉണ്ടാകാൻ പോകുക അല്ലേ... ദാറ്റ്‌ വാസ് the ഡിഫറെൻസ് ബിറ്റ്വിൻ..... " "നിർത്തേടി... അവളുടെ ഒരു കണ്ടുപിടിത്തം.. "വൈശാഖൻ ദേഷ്യപ്പെട്ടുകൊണ്ട് ഇറങ്ങി വന്നു.. "ഓഹ്.. ഏട്ടൻ പേടിപ്പിക്കുവൊന്നും വേണ്ട... ഏട്ടന്റെ സ്ഥാനവും കുഞ്ഞാവ തട്ടി എടുക്കും, ഇല്ലെങ്കിൽ കണ്ടോ... " "നീ എന്തൊക്കെ ആണ് വിളിച്ചു കൂവുന്നത്.. " "മ്. മനസിലായില്ലേ... ഏട്ടാ. നേരത്തെ ഒക്കെ അമ്മ ആണെങ്കിൽ

"മോനേ കഴിച്ചോ, മോനേ കുടിച്ചോ, മോനേ അത്‌ വേണ്ടേ, ഇത് വേണ്ടേ,, എന്നൊക്ക ചോദിച്ചു കൊണ്ട് ഇരിക്കുനത് ആയിരുന്നു.. ഇപ്പോൾ കുറച്ചു ദിവസo ആയിട്ട് എങ്ങനെ ആണ്.... " "നീ പറഞ്ഞത് ശരിയാ...കെട്ടോ... ഇപ്പോൾ അമ്മ ആണെങ്കിൽ ലക്ഷ്മി മോൾക്ക് ഇഷ്ടം മാമ്പഴ പുളിശ്ശേരി ആയത് കൊണ്ട് ഞൊടിയിടയിൽ അത്‌ ഉണ്ടാക്കുന്നു, ഉള്ളിത്തീയൽ ഉണ്ടെങ്കിൽ എന്റെ കുട്ടി ഇത്തിരി ചോറുണ്ണും, ഇഞ്ചി കറി കുട്ടിയാൽ വയറിനു നല്ല സുഖം ആണ്, അതും പോരാഞ്ഞു എണ്ണ കാച്ചുന്നു, താളി അരയ്ക്കുന്നു.. എന്തൊക്ക ബഹളം ആണ് എന്റെ തേവരെ... "ഉണ്ണിമോളുടെ ഇടയിൽ കയറി വീണ പറഞ്ഞു.. "മ്.. മതി മതി... നിർത്തിയെരെ... പോയി നാമം ചൊല്ലാൻ നോക്കി ക്കേ.. "ശേഖരൻ കൃത്രിമം ആയി ഗൗരവം നടിച്ചു.. വീണയും ഉണ്ണിമോളും പറയുന്നത് വളരെ ശരി ആണെന്ന് വൈശാഖനും പലപ്പോഴും തോന്നിയിരുന്നു.. ലക്ഷ്മിയുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നു എന്നറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാ.. ഏത് സമയവും അവളെ ഉപദേശിച്ചു കൊണ്ട് പിറകെ നടക്കും...

ഹോ.. ഇവൾക്ക് ഇത്രയ്ക്ക് മാറ്റം വരും എന്ന് താനും സ്വപ്നത്തിൽ പോലും കരുതിയില്ല... ആദ്യമായി താൻ കണ്ട തന്നിഷ്ടക്കാരി പെണ്ണ് ആണോ ഇത് എന്ന് അവൻ ഓർത്തു.. സെറ്റിയിൽ ഇരുന്നു നോക്കിയപ്പോ ലക്ഷ്മി ഇരുന്നു രാമനാമം ജപിയ്ക്കുന്നു.. അവന്റെ കണ്ണുകൾ ആദ്യം ഓടിയെത്തിയത് അവളുടെ ആലിലവയറിൽ ആയിരുന്നു.. തന്റെ കുഞ്ഞുലക്ഷ്മി അവിടെ സുഖമായി കിടക്കുന്നുണ്ട്.. കാണാൻ കൊതി ആകുന്നു തന്റെ മുത്തിനെ... ആ കുഞ്ഞിക്കണ്ണുകൾ തുറക്കുമ്പോൾ ആദ്യം അച്ഛയെ കാണണം കെട്ടോ... ഫോൺ ശബ്‌ദിച്ചപ്പോൾ ആണ് അവൻ എഴുന്നേറ്റു പോയത്.. നോക്കിയപ്പോൾ ഹേമ ആണ്.. പക്ഷെ അവൻ സേവ് ചെയ്തിരിക്കുന്നത് രാഹുൽ എന്നായിരുന്നു . "ഹെലോ... " "ഹെലോ... മിസ്റ്റർ അനൂപ്.. " "യെസ്.. ടെൽ മി.. " "ഞാൻ മൂന്ന് നാല് പ്രാവശ്യം രാജീവന്റെ ഫോണിൽ വിളിച്ചു.. ബട്ട്‌ അയാൾ ഫോൺ എടുക്കുന്നില്ല.. ' "നിന്റെ അഭിനയം ഒന്നും എന്റടുത്തു വേണ്ട കെട്ടോടി... അതൊക്കെ നിന്റെ കൈയിൽ വെച്ചാൽ മതി.. " "പ്ലീസ് ബിലീവ് മി.. ഞാൻ പറയുന്നത് എല്ലാം സത്യം ആണ്.. "

"എന്തോന്ന് സത്യം... ഒരു ശീലാവതി വന്നിരിക്കുന്നു " "നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ ഞാൻ പിന്നെ എന്ത് ചെയ്യും " "ഒന്നും ചെയ്യാൻ ഇല്ലാ... നീ ഞാൻ പറഞ്ഞത് പോലെ ഒരു മെസ്സേജ് അയക്ക്... എന്നിട്ട് എന്നെ വിളിക്ക്.. ഇന്നല്ല നാളെ.. ഇനി ഇന്ന് എന്റെ ഫോണിൽ വിളിക്കരുത് " "സാർ പ്ലീസ്... " "സാറോ... ആരുടെ സാർ... നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി... നാളെ കൃത്യം പത്തു മണിക്ക് നീ എന്നെ വിളിക്കണം.. അപ്പോളേക്കും ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആയിരിക്കണം " വൈശാഖൻ അതു പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു.. ഇവളോട് കൂടുതൽ സമയം സംസാരിച്ചുകൊണ്ട് ഇരുന്നാൽ തനിക്കും പണി കിട്ടുമെന്ന് അവനും അറിയാമായിരുന്നു.. രാത്രിയിൽ ഒരു ഏഴു മണി ആയപ്പോൾ ലക്ഷ്മിക്ക് ആകെ ഭയങ്കര ശർദിയും തലകറക്കവും.. കുറെ സമയം നോക്കിയിട്ടും അവൾക്ക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല... ഒടുവിൽ അവൾ തളർന്നു വീണു.. എന്നാൽ പിന്നെ ഒന്നും നോക്കേണ്ട... നമ്മക്ക് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു കൊണ്ട് വൈശാഖൻ കാർ എടുത്തു..

സുമിത്രയും അവരുടെ ഒപ്പം പോകാൻ റെഡി ആയിരുന്നു.. ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ യൂറിൻ ടെസ്റ്റ്‌ ചെയ്യാൻ വിട്ടു.. "മ്... ലക്ഷ്മിക്ക് അസറ്റോൺ പ്ലസ് ആണല്ലോ.. നമ്മൾക്ക് ഫ്ലൂയിഡ് ഇടാം കെട്ടോ... "ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.. അപ്പോൾ തന്നെ ലക്ഷ്മിയെ പേടിച്ചു വിറയ്ക്കാൻ തുടങ്ങി.. സ്യൂചിയുo സിറിഞ്ചും ഒക്കെ അടങ്ങുന്ന ഒരു കുഞ്ഞ് ട്രേയും ആയിട്ട് uഒരു സിസ്റ്റർ അവളുടെ അടുത്തേക്ക് വന്നു... ലക്ഷ്മി ആണെങ്കിൽ നിസ്സഹായായി... അവളുടെ കണ്ണുകൾ നിറഞ്ഞു.. ദയനീയമായ അവളുടെ നോട്ടം കണ്ടപ്പോൾ വൈശാഖനും ചങ്ക് പിടഞ്ഞു.. നേരത്തെ ഒരു ദിവസം അവളെ ഇൻജെക്ഷൻ എടുക്കാൻ കൊണ്ടുപോയ അനുഭവo അവനു ഉണ്ടായിരുന്നു. "സിസ്റ്റർ..... "വൈശാഖൻ അവരെ വിളിച്ചു.. "എന്താണ്.. " "സിസ്റ്റർ.. പതിയെ കുത്തണം.. അവൾക്ക് സൂചി കാണുന്നത് പേടി ആണ് . " അവൻ അത്‌ പറയുകയും സിസ്റ്റർ അവനെ അടിമുടി ഒന്നു നോക്കി.. "ഓക്കേ.. ഓക്കേ.. നിങ്ങൾ ഒന്നു പുറത്തേക്ക് പോയ്‌ക്കോളൂ.. "അവർ നിർദ്ദേശിച്ചു.. മനസില്ലാമനസോടെ ആണ് വൈശാഖൻ ഇറങ്ങി പോയത്..

"ഇത് എന്താണ് കുട്ടി... കൈ വലിച്ചാൽ സൂചി ഒടിയില്ലേ.ഇങ്ങനെ ഒക്കെ ആണെങ്കിൽ നീ പ്രസവ വേദന എടുക്കുമ്പോൾ എന്താ ചെയ്ക.. . "അവർ ദേഷ്യപെടുന്നത് വൈശാഖൻ കേട്ടു.. സുമിത്രയ്ക്കും ആകെ സങ്കടം ആയി.. "അതേയ്... മോളോട് അമ്മ എല്ലാകാര്യങ്ങളും ഒന്നു തുറന്നു പറഞ്ഞേക്ക് കെട്ടോ.. ഇങ്ങനെ പേടിച്ചാൽ കൊള്ളാമോ..ഞാൻ ആദ്യമായി കാണുക ആണ് ഇങ്ങനെ ഒരാളെ . " കുറച്ചു കഴിഞ്ഞതും സിസ്റ്റർ ഇറങ്ങി വന്നു സുമിത്രയോട് പറഞ്ഞു എന്നിട്ട് വീണ്ടും റൂമിലേക്ക് കയറി പോയി "ഒരു നിമിഷം സിസ്റ്റർ... "വൈശാഖൻ അവരുടെ അടുത്തേക്ക് ചെന്നു.. "അതേയ്..എന്റെ വൈഫ് ഇത്തിരി പേടി ഉള്ള കൂട്ടത്തിൽ ആണ് കെട്ടോ.. എന്നുകരുതി നിങ്ൾ ഒരുപാടു അങ്ങ് ഉപദേശിക്കേണ്ട....എനിക്കു അറിയാം എന്താ വേണ്ടതെന്നു... കുറച്ചു നേരം ആയി നിങ്ങൾ തുടങ്ങിയിട്ട്..."അതും പറഞ്ഞു അവൻ അമ്മയുടെ അടുത്തേക്ക് നടന്നു പോയി.. ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നപ്പോൾ വൈശാഖനും ഭയങ്കര സങ്കടം ആയി.. "ന്റെ മോളേ.. ഇങ്ങനെ കരയുന്നത് എന്തിനാ... ഡ്രിപ് ഇട്ടില്ലെങ്കിൽ മോൾക്ക് ക്ഷീണം ആകും.. അതല്ലേ.."

"ഹോ... എന്നാലും എന്റെ അമ്മേ... സത്യം പറഞ്ഞാൽ എനിക്കു പേടിച്ചിട്ട് വയ്യാ, ഒരു പെൺകുട്ടി ആണെങ്കിൽ ഡേറ്റ് ആയിട്ട് ഹോസ്പിറ്റലിൽ വന്നായിരുന്നു.. അവളുടെ കരച്ചിൽ കണ്ടു ലക്ഷ്മി ആകെ പേടിച്ചു പോയി" "അങ്ങ്നെ പേടിച്ചാൽ കൊള്ളാമോ... മോളേ... നമ്മൾക്ക് കുഞ്ഞുവാവയെ വേണ്ടേ.. " സുമിത്ര എന്തൊക്ക പറഞ്ഞിട്ടും ലക്ഷ്മിക്ക് ആശ്വാസം ആയില്ല.. അന്ന് ഒരുപാടു രാത്രി ആയിരുന്നു അവർ വന്നപ്പോൾ.. "ഞാൻ കുളിയ്ക്കണോടി ഇനി "? "ഓഹ് വേണ്ട.. ഇപ്പോൾ എനിക്ക് കുഴപ്പമില്ല.. " "എന്നാലും സാരമില്ല.. ഇനി കിടന്നു കഴിഞ്ഞു വീണ്ടും ശര്ധിച്ചാലോ.. "പാവം വൈശാഖൻ വീണ്ടും കുളിയ്ക്കാനായി കയറി.. "ഹോ... ന്റെ വൈശാഖേട്ട എനിക്കു ഓർത്തിട്ട് പേടിയാകുന്നു... എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല കേട്ടോ "ലക്ഷ്‌മി കട്ടിലിലേക്ക് വന്നു കിടന്നു കൊണ്ട് പറഞ്ഞു ....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story