സ്വപ്‌നക്കൂട്: ഭാഗം 54

രചന: ഉല്ലാസ് ഒ എസ്‌

 ഹോ... ന്റെ വൈശാഖേട്ട എനിക്കു ഓർത്തിട്ട് പേടിയാകുന്നു... എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല kto.. "ലക്ഷ്‌മി കട്ടിലിലേക്ക് വന്നു കിടന്നു കൊണ്ട് പറഞ്ഞു . "എന്ന് പറഞ്ഞാൽ എങ്ങനെ ആണ് ലക്ഷ്മി.. " "എന്ത്... ഒന്നു മിണ്ടാതെ പോ മനുഷ്യ.. " "ആഹ് ഇപ്പോൾ അങ്ങനെ ആയോ.. " "ദേ.. കൂടുതൽ ഒന്നും ഞാൻ സംസാരിക്കുന്നില്ല.. ഒരു കാര്യം പറഞ്ഞേക്കാം,മോനായാലും മോളായാലും നമ്മൾക്ക് ഒരു കുഞ്ഞു മതി കെട്ടോ.. " അവന്റെ മറുപടിക്ക് കാക്കാതെ അവൾ കണ്ണുകൾ അടച്ചു.. ******--------* അവനു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് അശോകേട്ട... മോളുടെ സംസാരത്തിലും എനിക്ക് അങ്ങനെ ആണ് തോന്നിയത്.. " ശ്യാമളയും അശോകനും തമ്മിൽ അതായിരുന്നു ചർച്ച.. അശോകൻ ഷോപ്പിൽ നിന്നും വന്നപ്പോൾ തന്നെ 11മണി കഴിഞ്ഞിരുന്നു.. കുറെയേറെ കണക്കുകൾ ഒക്കെ നോക്കാൻ ഉണ്ടായിരുന്നു അയാൾക്ക്.. "എന്നാലും എനിക്കു അങ്ങോട്ട് വിശ്വാസം വരുന്നില്ല ശ്യാമളേ.. എവിടെയോ കിടന്ന ഒരുത്തിയുടെ പിറകെ പോയവൻ ആണ് രാജീവൻ, അവനെ അത്രയ്ക്ക് അങ്ങ് വിശ്വസിക്കേണ്ട.. " "അതും ശരിയാണ്.. പക്ഷേ നമ്മുടെ മോൾക്ക് അവനെ ഉപേക്ഷിക്കാൻ മനസ് വരുന്നില്ല... പിന്നെ നമ്മൾ എന്താ ചെയ്ക.. "

"അതല്ലേ ഇപ്പോൾ ആകെ കുഴപ്പം ആയിരിക്കുന്നത്.. ദീപ മോളോട് ഞാൻ എത്ര തവണ പറഞ്ഞത് ആണെന്നോ ഈ ബന്ധം നമ്മൾക്ക് വേണ്ടാ എന്ന്... കേൾക്കണ്ടേ ആ കുട്ടി... " "മ്... വരട്ടെ നോക്കാം.. എന്റെ മോളുടെ കണ്ണു നിറയാൻ ഇനി അവൻ ഇട വരുത്തിയാൽ പിന്നെ എന്ത് ചെയ്യണം എന്ന് എനിക്കു അറിയാം " "ഓഹ് ഇനി ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിച്ചു കൂട്ടേണ്ട.. "കിടക്കാൻ നോക്ക...ശ്യാമള ലൈറ്റ് അണച്ചു.. **-*+**** കാലത്തേ ദീപ ഉണർന്നപ്പോൾ രാജീവന്റെ ഇടo കൈ അവളുടെ ദേഹത്താണ്... കട്ടിലിന്റെ ഓരോ വശങ്ങളിലും ആയി ആണ് രണ്ടാളും കിടന്നത്.. ഇത് പിന്നെ എപ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് അവൾ ഓർത്തു.. ദീപ മെല്ലെ അവന്റെ കൈ തന്നിൽ നിന്നു എടുത്തു മാറ്റി...പുതപ്പെടുത്തു അവന്റെ ദേഹത്തു ശരിയായി പുതപ്പിച്ചു....എന്നിട്ടാണ് അവൾ എഴുനേറ്റു പോയത്.. രാജീവൻ അപ്പോൾ കണ്ണ് തുറന്നു... അവൻ ഉറക്കം നടിച്ചു കിടക്കുക ആയിരുന്നു... ദീപയോട് തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറയണം എന്ന് അവൻ തീരുമാനിച്ചു.. ഏതോ ഒരു പെണ്ണ് കാരണം തന്റെ ജീവിതം കളയാൻ ഇനി താൻ ഒരുക്കം അല്ല...

അവൻ തീരുമാനിച്ചു.. ഫോൺ റിങ് ചെയ്തപ്പോൾ അവൻ അത്‌ എടുത്തു നോക്കി.. "ഹേമ കാളിംഗ്... "അവൻ അത്‌ അപ്പോൾ തന്നെ കട്ട്‌ ചെയ്തു.. വീണ്ടും വീണ്ടും അവൾ വിളിച്ചു കൊണ്ടേ ഇരുന്നു... രാജീവൻ പക്ഷെ അത്‌ അറ്റൻഡ് ചെയ്തില്ല.. ഒടുവിൽ അവന്റെ ഫോണിലേക്ക് അവൾ മെസ്സേജ് അയച്ചു.. "രാജീവ്‌.. എനിക്ക് നിങ്ങളെ ഉടനെ കാണണം... " അതായിരുന്നു അവളുടെ മെസ്സേജ്.. "സോറി... എനിക്ക് സമയം ഇല്ലാ.... ".എന്ന് അവൻ തിരിച്ചു റിപ്ലൈ കൊടുത്തു.. അപ്പോളേക്കും അവൾ വീണ്ടും അവനെ വിളിച്ചു.. ഒടുവിൽ അവൻ ഫോൺ എടുത്തു.. "പ്ലീസ്.. രാജീവ്‌.. എനിക്കു നിങ്ങളോട് സംസാരിക്കണം " "എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ലാ... ഒരു അബദ്ധം പറ്റി പോയതിന്റെ കുറ്റബോധത്താൽ ഞാൻ നീറി നീറി കഴിയുകയാണ്.. " അവൻ പിറുപിറുത്തു.. "ഓക്കേ... ഓക്കേ... പക്ഷേ.. എനിക്ക് നിങ്ങളെ ഒന്നു കാണണം " "എനിക്കു കാണണ്ട എന്ന് പറഞ്ഞില്ലെടി... മര്യാദക്ക് ഫോൺ വെയ്ക്കുക..മേലാൽ ഇനി എന്റെ ഫോണിൽ നിന്റെ കാൾ വരരുത് . "അവൻ ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞു..

അവനുള്ള ചായയും ആയി വന്ന ദീപ ഇതെല്ലാം കേട്ടുകൊണ്ട് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.. ********* കാലത്തേ 10മണി ആയപ്പോൾ വൈശാഖൻ കാപ്പി കുടി ഒക്കെ കഴിഞ്ഞു പുറത്തേക്ക് ഒന്ന് ഇറങ്ങി.. ഹേമയോട് വിളിക്കാൻ പറഞ്ഞ സമയം അപ്പോൾ ആയിരുന്നു.. വീട്ടിൽ വെച്ചു അവളോട്‌ സംസാരിച്ചാൽ ആരെങ്കിലും കേട്ടാലോ എന്ന ഭയം ഉണ്ടായിരുന്നു അവനു.. പറഞ്ഞ സമയത്തു തന്നെ അവൾ വൈശാഖാനെ വിളിച്ചു.. "ഹെലോ.... " "മ്.. പറയ്‌ ഹേമ... " "ഞാൻ രാജീവന്റെ ഫോണിൽ കുറെ തവണ വിളിച്ചു.. അയാൾ വരാൻ കൂട്ടാക്കുന്നില്ല... " "ഓഹ്.. ഇപ്പോൾ അങ്ങനെ ആയോ.. ഇതൊക്ക ഞാൻ എങ്ങനെ വിശ്വസിക്കും " "അയാളെ വിളിച്ചു സംസാരിച്ചത് മുഴുവനും ഞാൻ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്....അത്‌ ഞാൻ നിങ്ങളുടെ ഫോണിലേക്ക് ഇപ്പോൾ തന്നെ അയച്ചു തരം" "നീ എന്റെ അടുത്ത് വിളച്ചിൽ ഇറക്കരുത് കെട്ടോ.. ഞാൻ ആളു വേറെ ആണ്.. " "ഞാൻ പറയുന്നത് സത്യം ആണ്.. ഓഡിയോ ഒന്ന് കേട്ടു നോക്കിയാൽ മതി.. " "മ്.. ശരി ശരി.. "അവൻ ഫോൺ കട്ട്‌ ചെയ്തു..

അവൾ അയച്ചു കൊടുത്ത ഓഡിയോ അവൻ കേട്ടു നോക്കി.. അടുത്തതായി അവൻ ഫോൺ എടുത്തു രാജീവനെ ആണ് വിളിച്ചത്.. ഈ സംഭവത്തിന്‌ ശേഷം ഇത് വരെ അവൻ രാജീവനെ വിളിച്ചില്ലായിരുന്നു.. ഒന്ന് രണ്ട് തവണ ബെൽ അടിച്ചതിനു ശേഷം ആണ് അയാൾ ഫോൺ എടുത്തത്.. "ഹെലോ... രാജീവേട്ടാ... തിരക്കാണോ.. " "അല്ല വൈശാഖാ.. ഞാൻ ഇന്ന് ഓഫ്‌ ആണ്.. വീട്ടിൽ ഉണ്ട്.. " "ആണോ.. നമ്മൾക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ... " "അതിനെന്താ... നീ എവിടെ വരും. M" "ലൈറ്റ് ഹൗസിന്റെ അടുത്ത് കാണാം.. ഒരു പന്ത്രണ്ട് മണി ആകുമ്പോൾ.. " "മ്. ഓക്കേ... " വൈശാഖൻ ഫോൺ കട്ട്‌ ചെയ്തു.. തിരികെ വീട്ടിൽ എത്തിയപ്പോൾ ലക്ഷ്മി ഓക്കാനിക്കുന്നുണ്ട്.. "ശോ.. ഇതെന്താ അമ്മേ ഇങ്ങനെ.. " "ചില കുട്ടികൾക്ക് ഇങ്ങനെ ആണ്.. മാറിക്കോളും.. " "ഓഹ്... എന്നാലും ഇത് എന്തൊരു കഷ്ടം ആണ്.. " അവൾക്ക് ആണെങ്കിൽ തീരെ വയ്യാത്തത് പോലെ തോന്നി.. "ഹോസ്പിറ്റലിൽ പോണോ ലക്ഷ്മി... " അവൻ ദയനീയമായി അവളെ നോക്കി.. തിരിച്ചു അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കുക ആണ് ലക്ഷ്മി ചെയ്തത്..

മോള് പോയി കിടന്നോ കെട്ടോ... കുറച്ചു കഴിയുമ്പോൾ ക്ഷീണം മാറും.. സുമിത്ര പറഞ്ഞു.. മുറ്റത്തൊരു വണ്ടി വന്നു നിന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി.. അശോകനും ശ്യാമളയും ആയിരുന്നു അത്‌.. കുറെ പലഹാരങ്ങളും ആയിട്ട് മകളെ കാണാൻ വന്നതായിരുന്നു അവർ.. അപ്പോളാണ് ലക്ഷ്മി തലേ ദിവസം ഹോസ്പിറ്റലിൽ പോയ വിവരം ഒക്കെ അവർ അറിയുന്നത്.. "എനിക്കും ഇങ്ങനെ ആയിരുന്നു.. ദീപയെ ആയിരുന്നപ്പോൾ.. "ശ്യാമള പറഞ്ഞു.. "ഓഹ് ആ പാരമ്പര്യം ആയിരിക്കും എനിക്കു കിട്ടിയിരിക്കുന്നത്.. "ലക്ഷ്മിക്ക് നെറ്റി ചുളിഞ്ഞു.. "മൂന്ന് മാസത്തെ കാര്യം ഒള്ളു.. അത്‌ കഴിഞ്ഞു മാറിക്കോളും.. "അവർ മകളെ സമാധാനിപ്പിച്ചു.. "മോളേ കുറച്ചു ദിവസത്തേക്ക് കൂട്ടികൊണ്ട് പോകാൻ വന്നതാണ് ഞങ്ങൾ.. "അശോകൻ പറഞ്ഞു.. "മ്. അതേ അതേ..കുറച്ചു ദിവസം അവിടെ വന്നു താമസിക്കു മോളേ.. "ശ്യാമള അവളുടെ കൈയിൽ പിടിച്ചു. ആദ്യം ഒക്കെ ലക്ഷ്മിക്ക് മടി ആയിരുന്നു എങ്കിലും അവർ കുറെ നിർബന്ധിച്ചപ്പോൾ അവൾ പോകാൻ തയ്യാറായി. ഇതിനാണോ രണ്ടും കുടി എഴുന്നള്ളി വന്നത്.. വൈശാഖൻ മനസ്സിൽ പറഞ്ഞു.. "ഏട്ടാ.. ഞാൻ രണ്ട് ദിവസം പോയി നിന്നിട്ട് വരാം അല്ലേ.. " റൂമിൽ വെച്ച് അവൾ വൈശാഖാനോട് ചോദിച്ചു..

"ആഹ് എന്ത് വേണേലും ചെയ്യൂ.. "അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. "അച്ഛൻ ആണെങ്കിൽ നിര്ബന്ധിക്കുവാ.. അതുകൊണ്ട്.. " "അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ.. പിന്നെന്താ.. " "പിണങ്ങിയോ.. എന്നാൽ ഞാൻ പോകുന്നില്ല.. " "ഞാൻ പിണങ്ങി ഒന്നുമില്ല.. നീ പോയിട്ട് വാ....എനിക്ക് അത്യാവശ്യം ആയിട്ട് ടൗണിൽ വരെ പോകണം എന്ന് പറഞ്ഞു കൊണ്ട് അവൻ ഷർട്ട് എടുത്തു ഇട്ടു.. അശോകനോടും ശ്യാമളയോടും യാത്ര പറഞ്ഞു അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.. *********** പാർക്കിലെ ബെഞ്ചിൽ ഇരിക്കുക ആണ് രാജീവനും വൈശാഖനും... "ഏട്ടാ... തെറ്റ് ആർക്കും സംഭവിക്കും.. അത്‌ സ്വാഭാവികം ആണ്.. "വൈശാഖൻ അവനെ നോക്കി.. "ദീപേച്ചി ക്ഷമിക്കും.. എനിക്കറിയാം.. കാരണം അന്ന് എല്ലാവരും ചേച്ചിയോട് പറഞ്ഞതാണ് രാജീവേട്ടനും ആയിട്ട് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകണ്ട എന്ന്.. പക്ഷെ ചേച്ചി.. എല്ലാവരെയും ധിക്കരിച്ചു കൊണ്ട് എന്ന് വേണേൽ പറയാം.. അന്ന് ഏട്ടന്റെ വീട്ടിൽ വന്നത് " രാജീവ്‌ ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേൾക്കുക ആണ്..

"ഏട്ടാ.... കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇനി അതൊക്ക മറക്ക്, എന്നിട്ട് പുതിയൊരു ജീവിതം തുടങ്ങുക.. അതേ ഒള്ളു എനിക്കു പറയാൻ " "മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത്... അത്‌ എനിക്കു അറിയാം.. ഏത് നശിച്ച നിമിഷത്തിൽ ആണ്.... "അവൻ തലയ്ക്ക് കൈ ഊന്നി ഇരുന്നു.. "ഏട്ടാ... ദീപേച്ചി മാപ്പ് തരും.. എനിക്കു ഉറപ്പുണ്ട്.. നിങ്ങൾ രണ്ടാളും തുറന്ന് സംസാരിക്ക്‌, അപ്പോൾ തീരും പ്രശ്നങ്ങൾ.. " "എനിക്കു അവളോട് എല്ലാം ഏറ്റു പറയണം എന്നുണ്ട്.. എന്നാലും അതിനു സാധിക്കുന്നില്ല " "ദീപേച്ചിയെ ഏട്ടന് അറിയില്ലേ... ചേച്ചി ഒരു പാവം ആണ്,, " "അതേ... അവൾ പാവം ആണ്.. ആ കാലിൽ വീണു ഒരായിരം മാപ്പ് പറഞ്ഞാലും മുകളിൽ ഇരിക്കുന്ന ആൾ എനിക്കു മാപ്പ് തരില്ല... "അത്‌ പറയുമ്പോൾ അയാളുടെ ശബ്ദം ഇടറി.. "അതൊക്ക ഏട്ടന്റെ തോന്നൽ ആണ്.. പറഞ്ഞാൽ തീരാത്ത എന്ത് പ്രശ്നം ആണ് ഈ ലോകത്ത് ഉള്ളത്.. " "എന്നാലും... ഞാൻ... " "ഒരെന്നാലും ഇല്ലാ,, ഏട്ടൻ ഇന്ന് തന്നെ ചേച്ചിയോട് സംസാരിക്ക്‌... ചേച്ചി പൊറുക്കും, എനിക്കു ഉറപ്പുണ്ട്.. " വൈശാഖനോട് സംസാരിച്ചപ്പോൾ രാജീവിന് ഒരുപാടു ആശ്വാസം ആയി..

കാരണം താൻ ഇത്രയും ദിവസം എല്ലാം അടക്കി പിടിച്ചു ഇരിക്കുക ആയിരുന്നു. "എന്നാൽ ഇനി വൈകിക്കേണ്ട.. ഏട്ടൻ ചെല്ല്... " "മ്. അതിരിക്കട്ടെ.. ലക്ഷ്മി എന്ത് പറയുന്നു.. " "അവൾക്ക് ഭയങ്കര വോമിറ്റിംഗ്..ഇന്നലെ ഹോസ്പിറ്റലിൽ പോയി ഫ്ലൂയിഡ് ഇട്ടു.. . " "ആണോ... കുറച്ചു കഴിയുമ്പോൾ മാറിക്കോളും അല്ലെ.വേറെ പ്രോബ്ലം ഇല്ലാലോ.. . " "മ്.. അങ്ങനെ ആണ് ഡോക്ടർ പറഞ്ഞത്.. വേറെ പ്രശ്നം ഒന്നും ഇല്ലാ " "ഞങ്ങൾ ഇടയ്ക്ക് വരാം കെട്ടോ ലക്ഷ്മിയെ കാണുവാൻ y.. "എന്നും പറഞ്ഞു രാജീവൻ കാറിൽ കയറി.. അയാൾ പോകുന്നത് നോക്കി നിൽക്കുക ആണ് വൈശാഖൻ.. ഹോ.അങ്ങനെ അത്‌ ക്ലിയർ ആയി എന്ന് തോന്നുന്നു.. രാജീവേട്ടനെ കുറ്റം പറയാനും പറ്റില്ല... അങ്ങനെ ഒരു ഐറ്റത്തിന്റെ അടുത്ത് അല്ലേ ചെന്നു പെട്ടത്.. വൈശാഖൻ ഫോൺ എടുത്തു.. വീണ്ടും ഹേമയുടെ നമ്പറിൽ വിളിച്ചു.. "ഹെലോ... "അവളുടെ ശബ്ദം അവൻ കേട്ടു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story