സ്വപ്‌നക്കൂട്: ഭാഗം 61

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

 "വീണയും ഉണ്ണിമോളും കൂടി ചെറിയ ഉള്ളിയും സബോളയും എല്ലാം തൊലി കളഞ്ഞു വെയ്ക്കുക ആണ്... നാളത്തേക്ക് എളുപ്പം ഉണ്ടല്ലോ അത് കൊണ്ട് ആണ്.. "എന്നിട്ട് എങ്ങനെ ആണ് അമ്മേ... "ലക്ഷ്മിയും അവിടേക്ക് രംഗപ്രവേശനം നടത്തി.. "ഈ ഇറച്ചി നന്നായി വെന്ത് കഴിയുമ്പോൾ നമ്മൾ ഇത് അടുപ്പത്തു നിന്ന് വാങ്ങി വെയ്ക്കണം മോളെ... എന്നിട്ട് നാളെ കാലത്തു നല്ല നാടൻ വെളിച്ചെണ്ണയിൽ കടുക് വറുത്തിട്ട് ചുവന്നുള്ളിയും ഇഞ്ചിവെളുത്തുള്ളി, പച്ച മുളക്, കറിവേപ്പില എല്ലാം കൂടി നന്നായി വഴറ്റണം.. അതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും, കുരുമുളക് പൊടിയും, ആവശ്യത്തിന് ഗരം മസാല പൊടിച്ചതും, പിന്നെ എരിവിന് അനുസരിച്ചു അല്പം മുളക് പൊടിയും കൂടി ഇട്ടു നന്നായി വഴറ്റണം... പച്ചമണം ഒക്കെ മാറി വരുമ്പോൾ ഈ വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചി ഇട്ടുകൊടുക്കണം... അതിലേക്ക് ഈ മസാല എല്ലാം പിടിച്ചു വരണം.കുറച്ചു ഏലക്കായ പൊടിച്ചതും മേലെ ഇടണം . " "സബോള വേണ്ടേ അമ്മേ... " "വേണ്ട... ഈ ചുവന്നുള്ളി ചേർത്ത് വെയ്ക്കുമ്പോൾ ആണ് മോളെ രുചി കൂടുതൽ.. "

"മീറ്റ് മസാല ഒന്നും ചേർക്കുന്നില്ല അല്ലേ.. " "ഇല്ലാ... ഗരം മസാലയുടെ പാക്കറ്റ്റ് മേടിച്ചു വറത്തു പൊടിയ്ക്കും... വറക്കുമ്പോൾ എണ്ണ ഒന്നും വേണ്ടാ കെട്ടോ.. " "അമ്മേ അപ്പോൾ നാളികേരം കൊത്തി ഇടണ്ടേ... "വീണ യ്ക്ക് ആയിരുന്നു ആ സംശയം.. "നാളികേരം നമ്മള് വേറെ ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇടും... ഈ ബീഫ് ഫ്രയി ആയി വരുമ്പോൾ ഇട്ടു കൊടുത്താൽ മതി.." "മ്... വേറെ എന്തെങ്കിലും ശ്രദ്ധിക്കണോ അമ്മേ.. " "വേറെ ഒന്നും ഇല്ലാ... പിന്നെ ഓട്ടുരുളിയിൽ ആണെങ്കിൽ ടേസ്റ്റ് കുടും.... തന്നെയുമല്ല ഒന്ന് ഒന്നേൽ തൊടാതെ കിടക്കണം ഈ ബീഫ്... കൂടി കിടന്നാൽ പകുതിയിലും മസാല പിടിക്കില്ല... കുരുമുളക് പൊടി കൂടി വിതറി വേണം അടുപ്പത്തു നിന്ന് ഇറക്കുവാൻ " "സുമിത്രേ... മതി ക്ലാസ്സ്‌ എടുത്തത്...നേരത്തെ എല്ലാവരും കിടന്നു ഉറങ്ങാൻ നോക്ക്.. " ശേഖരൻ വന്നു പറഞ്ഞതും എല്ലാവരും ഓരോരോ മുറിയിലേക്ക് കയറി പോയി.. പ്രസവത്തിനു ലക്ഷ്‌മിയെ വിടുന്ന ദിവസം രാവിലെ വൈശാഖന് വിഷമം ആയിരുന്നു.. "ലക്ഷ്മി... നീ വളരെ സൂക്ഷിച്ചോണം കെട്ടോ..

സ്‌റ്റെപ്സ് ഒന്നുo കയറി പോകല്ലേ... ഒന്നാമത് ബാക്ക് പെയിൻ ഉള്ളതാണ് നിനക്ക്.. " "ഞാൻ സൂക്ഷിച്ചോളാം ഏട്ടാ...." "എന്തെങ്കിലും ക്ഷീണം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട കെട്ടോ.. " "ഉവ്വ്... " "എന്താ... നിനക്ക് വിഷമം ആണോ.. " അവളുടെ മുഖം വാടി ഇരിക്കുന്നത് കണ്ടു കൊണ്ട് വൈശാഖൻ ചോദിച്ചു.. "ഇല്ലാ ഏട്ടാ... അങ്ങനെ ഒന്നും ഇല്ലാ " "ഇറങ്ങുന്നതിനു മുൻപ് വിളിക്കണം കെട്ടോ... "അവൻ അവളെ ചേർത്തു പിടിച്ചു.. "മ്.. വിളിക്കാം... " അവൻ അവൾക്കും കുഞ്ഞുലക്ഷ്മിയ്ക്കും മുത്തം കൊടുത്തിട്ട് കൂടുതൽ ഒന്നും പറയാതെ വേഗം പുറത്തേക്ക് ഇറങ്ങി.. "ഏട്ടാ... തൊപ്പി വെയ്ക്കാതെ ആണോ പോകുന്നത്..."വീണ പറഞ്ഞപ്പോൾ ആണ് അവൻ അത് ഓർത്തത്, "ഓഹ്.. ഞാനത് മറന്നു..."അവൻ വീണ്ടും മുറിയിലേക്ക് ചെന്നു.. നോക്കിയപ്പോൾ ലക്ഷ്മി വിങ്ങി കരയുക ആണ്... "ലക്ഷ്മി... " അവൻ അവൾക്കരികിലേക്ക് ഓടി ചെന്നു.. "എന്താ മോളെ... " "ഒന്നുല്ല ഏട്ടാ... ഞാൻ വെറുതെ... " "വെറുതെയോ.. എന്തിനാ കരയുന്നത്... " "എന്തോ... മനസ്സിൽ വല്ലാത്ത നീറ്റൽ... " "ചെ ചെ... കരയുവാ... "

അവൻ അവളുടെ കണ്ണീർ തുടച്ചു.. "ഏട്ടൻ നാളെ അങ്ങോട്ട് വന്നേക്കാം കെട്ടോ... മിടുക്കി കുട്ടി ആയിട്ട് ഇരിക്കണം... എനിക്കു സമയം പോയി.. " അവളുടെ കവിളിൽ പതിയെ തട്ടിയിട്ട് അവൻ വാതിൽക്കലേക്ക് പോയി.. അവന്റെയും കണ്ണ് നിറഞ്ഞു വന്നിരുന്നു... പാവം തന്റെ ലക്ഷ്മി... ആ വലിയ വയറുമായി അവൾ ഇറങ്ങി പോകുന്നത് കാണാൻ സങ്കടം ആയത് കൊണ്ട് ആണ് താൻ ഇന്ന് നേരത്തെ തന്നെ സ്റ്റേഷനിൽ പോയത്.. "അമ്മേ.... അവൾക്ക് നല്ല വിഷമം ഉണ്ട്... ഇനി അമ്മ കുടി കരഞ്ഞു ഇവിടെ ഒരു കൂട്ടക്കരച്ചിൽ ആക്കരുതേ... "ഇറങ്ങിയപ്പോൾ വൈശാഖൻ ഓർമ്മിപ്പിച്ചു.. "ഏട്ടത്തിക്ക് ഇന്നലെ മുതൽ ഒരു മിണ്ടാട്ടകുറവ് ആണ്... ഞാനും ഓർത്തു അമ്മേ എന്താ പറ്റിയത്എന്ന്.. " വീണ ആണെങ്കിൽ സുമിത്രയെ നോക്കി.. "പാവം കുട്ടി ആണ് അവൾ...ഒരു നിഷ്കളങ്ക... "കാബേജ് തോരൻ വെയ്ക്കാൻ ആയി അരിയുക ആണ് സുമിത്ര.. "അമ്മേ... ദേ,, നാരായണമാമാ വരുന്നുണ്ട്... "മുറ്റവും പരിസരവും ഒക്കെ അടിച്ചു വാരുക ആയിരുന്നു ഉണ്ണിമോൾ.. "കാലത്തു തന്നെ തിരിച്ചു അല്ലേ... ഞാൻ പറഞ്ഞതല്ലേ ഇന്നലെ വരാൻ.. "സുമിത്ര ചെന്നു നാത്തൂന്റെ കയ്യിൽ പിടിച്ചു.. "ഓഹ് അവിടുത്തെ കാര്യം ഒന്നും പറയണ്ട ചേച്ചി... ഈ മനുഷ്യൻ നാല് കാലേൽ ആണ് വന്നത്... പിന്നെ ഇങ്ങോട്ടു വരാൻ പറ്റുമോ..

ആ പെൺകൊച്ചു എന്തോ വിചാരിക്കും..." ലക്ഷ്മി വരുന്നുണ്ടോ എന്ന് അകത്തേക്കു ഒളിഞ്ഞു നോക്കി കൊണ്ട് സുമിത്രയുടെ നാത്തൂൻപറഞ്ഞു.. "എന്തായെടി ഒരുക്കങ്ങൾ എല്ലാം... മീനേതാ കിട്ടിയത്ത് "നാരായണൻ പെങ്ങളോട് ചോദിച്ചു.. "കേര മീൻ ആണ് കിട്ടിയത്... വേറൊന്നും ഇല്ലായിരുന്നു.. " എല്ലാവരും കൂടി അകത്തേക്ക് പ്രവേശിച്ചു.. "മ്... ഏതായാലും കുഴപ്പമില്ല.. നീ അല്ലേ ഉണ്ടാക്കിയത്..." "ആഹ് അമ്മാവാ... ഇതെന്താ ഇന്നലെ വരാതിരുന്നത്, ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു.. " "എന്നാ ചെയനാടി വീണ മോളെ, ഞാൻ പറഞ്ഞതാ ഇവളോട്, അപ്പോൾ ഇവൾക്ക് ഒടുക്കത്തെ ജാട.. "അയാൾ ഭാര്യയെ നോക്കി.. "അതൊക്ക ഞങ്ങൾക്ക് അറിയാം.. ആർക്കാ ജാട എന്ന്... ആ പാവം അമ്മായിയെ വെറുതെ വിട്ടേക്ക്.. " "അപ്പൊ നമ്മൾ ഔട്ട്‌ ആയില്ലേ..അളിയൻ എന്ത്യേ.. ആ മനുഷ്യന് മാത്രമേ എന്നേ മനസിലാകൂ... "നാരായണൻ മുറിയിലേക്ക് പോയി.. "ആഹ് അമ്മായി... വന്നതേ ഒള്ളു... "ലക്ഷ്മി ആണെങ്കിൽ വെളിയിലെ സംസാരം കേട്ട് കൊണ്ട് ഇറങ്ങി വന്നതാണ്.. "വന്നു കേറിയതെ ഒള്ളു മോളേ..

ഇതെന്തു പറ്റി മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുനത്.. " ലക്ഷ്മി കരഞ്ഞിരിക്കുന്നു എന്ന് എല്ലാവർക്കും manasilayi... അതുകൊണ്ട് അവൾ ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല.. വിഭവങ്ങൾ ഓരോന്നായി അടുക്കളയിൽ തയ്യാറായി കൊണ്ട് ഇരിക്കുക ആണ്.. അപ്പം ചിക്കൻ കറി ആദ്യം.. പിന്നെ ചോറും കറികളും... ബീഫ് ഫ്രൈ, മീൻ കറി, പുളിശേരി, അവിയൽ, സാമ്പാർ, തോരൻ, മെഴുക്കുവരട്ടി , വെള്ളരി പച്ചടി, ചള്ളാസ്, അച്ചാർ, പാവയ്ക്ക കൊണ്ടാട്ടം, പപ്പടം... ഇത്രയും ആയിരുന്നു വിഭവങ്ങൾ.. 'ഹോ.. ഇതൊക്കെ ചേച്ചി തനിച്ചു ഉണ്ടാക്കിയത്... സമ്മതിക്കണം കെട്ടോ.. എല്ലാം ഒന്നാംതരം ആയിരിക്കുന്നു "ശേഖരന്റെ അനുജന്റെ ഭാര്യ വനജ അവരെ പ്രശംസിച്ചു.. "അധികം പോക്കണ്ട കെട്ടോ ചിറ്റേ.. അമ്മയ്ക്ക് അഹങ്കാരം ആകും " "ന്റെ ഉണ്ണിമോളേ.. ഇത്രയും പാവം ഒരു അമ്മയെ കിട്ടിയത് ആണ് നിങ്ങളുടെ ഒക്കെ ഏറ്റവും വലിയ ഭാഗ്യo" "ന്റെ ചിറ്റേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. ഞങ്ങടെ അമ്മക്കുട്ടി പാവം അല്ലേ.. " " അതൊക്കെ പോട്ടെ ലക്ഷ്മി സാരി ഉടുത്തൊടി... ആ കുട്ടിയെ സഹായിക്കണമെന്ന് എന്നോട് പറഞ്ഞായിരുന്നു "

എന്ന് പറഞ്ഞു കൊണ്ട് വനജ അടുക്കളയിൽ നിന്ന് ഇറങ്ങി പോയി.. 'ഏട്ടന് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആണ് ചിറ്റയ്ക്ക് ഒക്കെ ഇത്രയും സ്നേഹം.. "അവർ പോയത് നോക്കി വീണ പറഞ്ഞു. .. "ചിപ്പിയെ കെട്ടിക്കുമ്പോൾ എന്തേലും കൊടുക്കണം.. അതും കാര്യായിട്ട്.. അത്രയും ഒള്ളു കാര്യം.. "ഉണ്ണിമോൾ പറഞ്ഞത് ശരി ആണെന്ന് അവർക്ക് അറിയാമായിരുന്നു.. "അമ്മേ... ദേ വിജിച്ചേച്ചി വിളിക്കുന്നത് "ഫോണുമായി ലക്ഷ്മി അവരുടെ അടുത്തേക്ക് വന്നു.. "ഹലോ.. കുഞ്ഞിന് പനി കുറഞ്ഞോടി.. നീ പണിയും ചെയ്തു നടക്കാതെ അവനെ നോക്കിക്കോണം.. തണുപ് അടിച്ചാൽ അസുഖം മറാത്തില്ല.. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.. " സുമിത്ര മകളോട് ദേഷ്യപ്പെട്ടു.. അമ്മ ആ ഫോൺ ഇങ്ങോട്ട് തന്നേ എന്നും പറഞ്ഞു കൊണ്ടു വീണ വന്നു ഫോൺ മേടിച്ചു.. പിന്നെ അവർ തമ്മിൽ ആയി സംസാരം.. വിജിയും ചടങ്ങിന് വരാൻ ഇരുന്നതാണ്.. പക്ഷെ രണ്ട് ദിവസമായിട്ട് കുഞ്ഞിന് പനി, അതുകൊണ്ട് അവളോട് വരേണ്ടെന്ന് ശേഖരനും സുമിത്രയും പറഞ്ഞു.. അത്യാവശ്യം ചില ബന്ധുക്കളെ മാത്രമേ അവർ ക്ഷണിച്ചിരുന്നൊള്ളു..

ഇടയ്ക്ക് ഒന്ന് രണ്ട് തവണ വൈശാഖൻ ലക്ഷ്മിയെ വിളിച്ചിരുന്നു.. 11.30കഴിഞ്ഞു എല്ലാവരും എത്തിച്ചേർന്നപ്പോൾ... അശോകന്റെ പെങ്ങൾ ശാരദയെ മാത്രo പ്രത്യേകം വിളിക്കാൻ ലക്ഷ്മി പറഞ്ഞിരുന്നു.. കാരണം ഏട്ടൻ പോലീസ് ആയത് അവരെ ഒന്ന് കാണിച്ചു കൊടുക്കാൻ ആയിരുന്നു പക്ഷേ വൈശാഖൻ ലീവ് എടുക്കാഞ്ഞത് കാരണം അവൻ അവിടെ ഉണ്ടായിരുന്നില്ല.... ഒരുപാട് പലഹാരങ്ങൾ ഒക്കെ ആയിട്ട് ആണ് ലക്ഷ്മിയുടെ അച്ഛനും അമ്മയും വന്നത്.. അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം എല്ലാവരും പോകാൻ ഇറങ്ങി.. മന്ത്രകോടി ഉടുത്തു,ആഭരങ്ങൾ ഒക്കെ അണിഞ്ഞു മുടി നിറയെ മുല്ലപ്പൂവ് ഒക്കെ ചൂടി ലക്ഷ്മി ഇറങ്ങി വന്നു.. അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് തൊഴു മോളേ... "ശാരദ അപ്പച്ചി നിർദ്ദേശിച്ചു.. അവൾ ആദ്യം ശേഖരന്റെ കാലിൽ തൊട്ടു തൊഴുതു.. "ഈശ്വരൻ അനുഗ്രഹിക്കട്ടെ.. "അയാൾ അവളുടെ നെറുകയിൽ കൈവെച്ചു.. സുമിത്രയുടെ കാല് തൊട്ടുതൊഴുകയും ലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞവന്നു .. സുമിത്ര ആണെങ്കിൽ കരച്ചിൽ അടക്കാൻ പാട് പെട്ടു നിൽക്കുക ആണ്.. "ഇതെന്താ കരഞ്ഞുകൊണ്ട് ഇറങ്ങുന്നത്... ആരെങ്കിലും ഇങ്ങനെ കാണിക്കുമോ.. "ശാരദ ലക്ഷ്മിയോട് ദേഷ്യപ്പെട്ടു..

"പുറകോട്ട് തിരിഞ്ഞു നോക്കാതെ പോയി വണ്ടിയിൽ കയറു മോളേ.. "സുമിത്ര പറഞ്ഞപ്പോൾ ലക്ഷ്മി ഇറങ്ങി മുറ്റത്തേക്ക് നടന്നു.. "നീ എന്തിനാ കരയുന്നത്... ആ ആ കുട്ടിയെ കൂടി കഴിച്ചപ്പോൾ നിനക്ക് സമാധാനം ആയോ"ശേഖരൻ ദേഷ്യപ്പെട്ടു.. "അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല.. ഒരമ്മയ്ക്ക് മാത്രമേ അത് അറിയൂ.. "കണ്ണീർ തുടച്ചു കൊണ്ട് സുമിത്ര പറഞ്ഞു. "എന്തോന്ന്... ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ നിന്നു മോങ്ങുവാ അവൾ.. എന്റെ അടുത്തൂന്നു പൊയ്ക്കോണം കെട്ടോ.. "അയാൾ അവർക്ക് നേരെ കൈയോങ്ങി.. "വെറുതെ കരയല്ലേ ചേച്ചി... അത് ശ്രീയല്ല കെട്ടോ.. " അടുത്ത വീട്ടിലെ മാലതി പറഞ്ഞപ്പോൾ പിന്നെ സുമിത്ര ഒന്നും പറഞ്ഞില്ല.. പലഹാരകെട്ടുകൾ എല്ലാം ഓരോന്നായി പൊട്ടിക്കുക ആണ് വീണയും ഉണ്ണിമോളും... കാരണം വീട്ടിൽ വന്ന ആളുകൾക്ക് എല്ലാം കൊടുത്തു വിടണമല്ലോ.. ലഡ്ഡു, ജിലേബി, ഹൽവ, നെയ്യപ്പം, അച്ചപ്പം, കുഴലപ്പം, കേക്ക്, അങ്ങനെ അത്രയും എഴുകൂട്ടം പലഹാരങ്ങൾ ആണ് അവർ കൊണ്ടുവന്നത്..

"മോൾക്ക് ഉള്ളത് എടുത്തു മാറ്റി വെയ്ക്കാം ആദ്യം .. "എന്ന് പറഞ്ഞു കൊണ്ട് സുമിത്ര ലക്ഷ്മി വരുമ്പോൾ കൊടുക്കുവാനായി എല്ലാം എടുത്തു ഒരു കവറിൽ ആക്കി ടിന്നിൽ വെച്ചു.. എന്നിട്ട് ആണ് എല്ലാവർക്കും കൊടുത്തു വിട്ടത്... വീട്ടിൽ എത്തിക്കഴിഞ്ഞതും ഉടനെ തന്നെ ലക്ഷ്മി അവരെ വിളിച്ചിരുന്നു.. "മോളേ.. സങ്കടം ഒന്നും വേണ്ടാ ട്ടൊ.. അടുത്ത ദിവസം അമ്മ അവനെ വിട്ടയക്കും.. ആ കൂടെ മോള് ഇങ്ങോട്ട് പോരെ.. "സുമിത്ര പറഞ്ഞു.. "ശരി അമ്മേ ഞാൻ വന്നേക്കാം.. അമ്മേ ഒരു മിനുട്ട്.. ഏട്ടൻ വിളിക്കുന്നുണ്ട്.. " "മ്.. വെച്ചോ മോളേ.. ഞാൻ പിന്നെ വിളിക്കാം.. " "അളിയോ... നമ്മുടെ വൈശാഖൻ പോലീസ് ആയിട്ട് നമ്മൾക്ക് ഒന്നും ചിലവില്ലേ... "നാരായണൻ ഇത്തിരി ഫോമിൽ ആയി കഴിഞ്ഞിരിക്കുന്നു.. "അമ്മാവൻ ആ സ്കൂട്ടറും ഓടിച്ചു ഇപ്പോൾ ഏട്ടന്റെ അടുത്തേക്ക് ചെല്ല്.. ഒരു പെറ്റി അടിച്ചു തരും... അത് പോരെ ചിലവ്.. ' ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story