സ്വപ്‌നക്കൂട്: ഭാഗം 62

രചന: ഉല്ലാസ് ഒ എസ്‌

"അമ്മാവൻ ആ സ്കൂട്ടറും ഓടിച്ചു ഇപ്പോൾ ഏട്ടന്റെ അടുത്തേക്ക് ചെല്ല്.. ഒരു പെറ്റി അടിച്ചു തരും... അത് പോരെ ചിലവ്.. ' "വീണമോളെ... വേണ്ട, വേണ്ട...തമാശ വേണ്ടാ... ഞാൻ നിന്റെ കല്യാണത്തിന് കുടണമെങ്കിൽ നിന്റെ നാവ് അടച്ചോണം കെട്ടോ.. " "യ്യോ... അമ്മാവാ ചതിക്കല്ലേ.. എന്തിനും ഏതിനും അച്ഛന്റെ വലം കൈ ആയി നിൽക്കേണ്ടത് അമ്മാവൻ ആണ് കെട്ടോ.." "വീണേ... ഒന്നിങ്ങോട്ട് വന്നെടി... " സുമിത്ര വിളിച്ചു.. "എന്താ അമ്മേ... " "എടി.. നീ ആ വാഴയില ഒന്ന് വാട്ടിക്കെ.. ഇവർക്ക് ഇത്തിരി അവിയലും മീൻകറിയും ഒക്കെ കൊടുത്തു വിടാനാ.. ഇനി എപ്പോ ചെന്നിട്ട് ഉണ്ടാക്കും എല്ലാം.. " നാരായണനും കുടുംബത്തിനും ഉള്ള പാർസൽ എടുക്കുക ആണ് സുമിത്ര.. എല്ലാ തവണയും ഈ പതിവു ഉള്ളത്കൊണ്ട് വീണ വേഗം ഇല എടുത്തു അടുപ്പത്തു വാട്ടാനായി പോയി.. അങ്ങനെ ഓരോരുത്തരായി എല്ലാവരും പോയി.. എത്തേണ്ട സമയം ആയിട്ടും വൈശാഖനെ കാണാഞ്ഞപ്പോൾ ശേഖരൻ വീണയോട് അവനെ വിളിക്കുവാൻ പറഞ്ഞു. "ഹലോ... ഏട്ടാ... ഇത് എവിടെയാ ' "ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ പോകുവാ മോളേ... വെച്ചോ.. " "ഓക്കേ ചേട്ടാ... " അവൾ ഫോൺ വെച്ച്.. "ഏട്ടൻ തിരക്കാണ് അച്ഛാ.. അതാ"വീണ ഫോണുമായി മെല്ലെ മുറിയിലേക്ക് പോയി.. തന്റെ പ്രാണനാഥനെ ഇത്രയും നേരമായിട്ടു ഒന്നു വിളിക്കാൻ പോലും പറ്റിയിട്ടില്ല .

"ഹെലോ... ശ്രീയേട്ടാ.... " "മ്.. ഇപ്പോൾ എങ്കിലും ഒന്ന് ഓർത്തല്ലോ.. " "പിണങ്ങല്ലേ പൊന്നെ... ഞാൻ ആകെ ബിസി ആയിരുന്നു.. " "എന്തോ... എന്താ വിളിച്ചത്... ഒന്നുടെ വിളിച്ചേ. " "ഒന്ന് പോ... ഏട്ടാ... ഞാൻ വെറുതെ " "അത് വിട്... നീ എന്താ ഇപ്പൊ വിളിച്ചത്.. അത് ഒന്നുടെ വിളിക്ക് " "ദേ... ന്റെ ഏട്ടൻ വരാൻ സമയം ആയി... വേറെന്തെങ്കിലും പറയണം എന്നുണ്ടോ.. " "ഏട്ടൻ വരട്ടെ... അതിനു എന്താ.. ഏട്ടനും ഇതുപോലെ ഫോൺ ഇൻ പ്രോഗ്രാം ഒക്കെ കഴിഞ്ഞു വന്ന ആൾ ആണ്.. " "മ്.. ബെസ്റ്റ്... അതൊക്ക ശരിയാണ്.. പക്ഷേ ഏട്ടൻ ആരാ മോൻ... സ്വന്തം പെങ്ങടെ കാര്യം വന്നപ്പോ ഒക്കെ മറന്നു .. " "ചേച്ചി പോയിട്ട് വിളിച്ചോ.. " "കൊള്ളാം.. ഇപ്പൊ തന്നെ ഒരു 5പ്രാവശ്യം വിളിച്ചു.. ഏട്ടത്തിക്ക് ഇവിടെ നിൽക്കുന്നതാ ഇഷ്ട്ടം " "നീയും അങ്ങനെ ആവണം കെട്ടോ .. പറഞ്ഞില്ലെന്നു വേണ്ടാ.. " അങ്ങനെ അവരുടെ സംസാരം നീണ്ടു പോയി ****----*****- ലക്ഷ്മി വെറുതെ വരാന്തയിൽ ആട്ടുകട്ടിലിൽ ഇരിക്കുക ആണ്.. തക്കുടു... അച്ഛ എന്ത്യേടാ മുത്തേ. അവൾ തന്റെ വയറിൽ മെല്ലെ വിരൽ ഓടിച്ചു.. "പാവം അച്ഛാ... എന്തെടുക്കുവാണോ ആവോ.. "അവൾ സംസാരിച്ചിട്ട് ഒന്നും കുഞ്ഞു അനങ്ങിയില്ല.. "അമ്മേ... അമ്മേ... "അവൾ ഉറക്കെ വിളിച്ചു.. 'എന്താ മോളേ... "ശ്യാമള അവൾക്കരികിലേക്ക് ഓടിവന്നു...

"അമ്മേ.. കുറച്ചു സമയം ആയിട്ട് കുഞ്ഞ് അനങ്ങുന്നില്ല " "യ്യോ.. ന്റെ ദൈവമേ.. എന്താ പറ്റിയത്.. അശോകേട്ട.. " അവർ വിളിച്ചു.. "എന്താടി.. "അയാളും ഓടി വന്നു.. "മോള് പറയുവാ കുഞ്ഞ് കുറച്ചു സമയം ആയിട്ട് അനങ്ങുന്നില്ലെന്ന്.. എന്താ പറ്റിയത് ആവോ.. " "നീ കിടന്നു ബഹളം കൂട്ടി മോളേ കൂടി പേടിപ്പിക്കാതെ "അയാൾ ശ്യാമളയെ വഴക്ക് പറഞ്ഞു.. "മോളേ... ഹോസ്പിറ്റലിൽ ആരുടെ എങ്കിലും നമ്പർ ഉണ്ടോ.. ഒന്ന് വിളിച്ചാലോ. " "മ്.. ഡോക്ടർ തന്നിട്ടുണ്ട്.. വിളിക്കാം. " അവൾ അപ്പോൾ തന്നെ ഡോക്ടറുടെ ഫോണിൽ വിളിച്ചു.. "കുറച്ചു വെള്ളം ഒക്കെ കുടിച്ചിട്ട് ഒന്ന് ചെരിഞ്ഞു കിടക്കു... അനക്കം ശ്രെദ്ധിച്ചോണം... എന്നിട്ട് ഇല്ലെങ്കിൽ വേഗം ഹോസ്പിറ്റലിൽ വരൂ " ഡോക്ടർ പറഞ്ഞത് പോലെ ചെയാം എന്ന് പറഞ്ഞു കൊണ്ട് ശ്യാമള വേഗം വെള്ളം എടുക്കാനായി പോയി.. മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു അശോകൻ അവിടേക്ക് ചെന്നു.. നോക്കിയപ്പോൾ വൈശാഖൻ.. "ആഹ് മോളേ.. ദേ വൈശാഖൻ വന്നിരിക്കുന്നു... " ലക്ഷ്മി സിറ്റ്ഔട്ടിലേക്ക് മെല്ലേ പോയി. അശോകൻ അപ്പോൾ അവനോട് വിവരം പറഞ്ഞിരുന്നു.. "എന്താ പറ്റിയത്.. വരൂ നമ്മൾക്ക് വേഗം ഹോസ്പിറ്റലിൽ പോകാം.. "അവൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു..

"വൈശാഖേട്ടാ... ദേ.. അച്ഛാ.. ഇപ്പൊ വാവ അനങ്ങി.. "അവളുടെ മുഖത്തു നിന്ന് ഇപ്പോളും അങ്കലാപ്പ് വിട്ടുമാറിയിട്ടല്ല.. ശ്യാമള അപ്പോളേക്കും വെള്ളവുമായി വന്നിരുന്നു.. "ഇനി വെള്ളം ഒന്നും വേണ്ടടി... കുഞ്ഞിന്റെ അച്ഛൻ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാഞ്ഞത് കൊണ്ട് പുള്ളി പിണങ്ങി കിടക്കുക ആയിരുന്നു.. അശോകൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.. *++++*---------*** അങ്ങനെ ഏഴുദിവസം സ്വന്തം വിട്ടിൽ നിന്നിട്ട് പിറ്റേ വ്യാഴാഴ്ച ലക്ഷ്മി മേലേടത്തേക്ക് തിരികെ വന്നു.. ഇതിനോടിടയ്ക്ക് പല തവണ വൈശാഖൻ അവളെ കാണാൻ ചെന്നിരുന്നു.. ഒരു വട്ടം വിജിയും വന്നിരുന്നു.. "ഏട്ടത്തി വന്നത് നന്നായി... മറ്റന്നാൾ ആണ് ഡ്രസ്സ്‌ എടുക്കുന്നത്.. " "ആണോ വീണേ.. അവർ എപ്പോളാ വിളിച്ചത് " "ദേ ഇപ്പോൾ വിളിച്ചിട്ടു വച്ചതേ ഒള്ളു ഏട്ടത്തി.. അവിടുത്തെ അമ്മയാണ് വിളിച്ചു പറഞ്ഞത്.. " "മ്.. നമ്മൾക്ക് പോകാം.. " "വേണ്ട വേണ്ട.. മോള് പോകണ്ട... അതൊന്നും ശരിയാകില്ല... "സുമിത്ര വിലക്കി.. "അതെന്ത് വർത്തമാനം ആണ് അമ്മേ... ഏട്ടത്തി വരാതെ ഇരുന്നാൽ എങ്ങനെ ആണ്.. " "നീ പറയുന്നത് അനുസരിച്ചാൽ മതി.. തുണി എടുക്കാൻ കയറിയാൽ ഉടനെ ഒന്നും ഇറങ്ങാൻ പറ്റില്ല... അതുവരെ ഈ കുട്ടിയെ കൊണ്ട് നില്ക്കാൻ പറ്റുമോ.. " "അമ്മേ.. പ്ലീസ്.. " "ഒരു പ്‌ളീസും ഇല്ലാ.. നീ പറഞ്ഞത് കേട്ടാൽ മതി.. "

"ഓഹ്.. എന്നാൽ ശരി.. " "വീണേ.. വിഡിയോ കാൾ ചെയ്താൽ മതി.. ഞാൻ കളർ ഒക്കെ പറഞ്ഞു തരാം.. "ഒടുവിൽ ലക്ഷ്മി അവളെ സമാധാനിപ്പിച്ചു.. "ലക്ഷ്മി... "വൈശാഖൻ വിളിച്ചപ്പോൾ അവൾ മുറിയിലേക്ക് ചെന്നു.. "എന്താ ഏട്ടാ.. " "ഹോ.. എത്ര ദിവസം ആയി വാവയോട് നേരാംവണ്ണം ഒന്ന് മിണ്ടിയിട്ട്.. നീ ഇങ്ങോട്ട് വാ.. "അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചു അടുപ്പിച്ചു.. "യ്യോ.. പതുക്കെ... ഇപ്പോൾ നേരത്തെ പോലെ അല്ല.. വയർ വലുതായി വരുവല്ലേ " "ഓഹ് ഞാൻ അത് മറന്നു... കുഞ്ഞാവേ... "അവൻ മുട്ടിന്മേൽ ഇരുന്നു അവളുടെ വയറിൽ ശിരസ്സ് ചേർത്തു.. അവന്റെ ശബ്ദം അത്രയും അടുത്ത കേട്ടത് കൊണ്ടു ആകണം കുഞ്ഞുവാവ വേഗം അനങ്ങി.. "അച്ഛെടെ മുത്തേ... തക്കുടുപോന്നേ"അവൻ വിളിച്ചു.. "എനിക്കു അങ്ങു കാണാൻ കൊതി ആയി... " "M...വല്യ താമസം ഇല്ലാ... ' "എടി... വാവ ഉണ്ടാകുമ്പോൾ ഞാൻ ആണ് ആദ്യം മേടിക്കുന്നത്.. " "ങേ.. ഏട്ടന് അറിയാമോ വാവയെ എടുക്കാൻ... " "മ്.. വിജിക്ക് കുഞ്ഞുണ്ടായി അന്ന് തന്നെ ഞാൻ കുഞ്ഞിനെ എടുത്തിരുന്നു, നീ മറന്നോ അത്,, "

"അത് അപ്പോൾ അല്ലേ...അതുപോലെ ആണോ ആദ്യം മേടിക്കുന്നത് " "മ്.. നോക്കട്ടെ.. ഞാൻ ട്രൈ ചെയ്യും.." പിന്നീട് അങ്ങോട്ട്‌ കല്യാണത്തിരക്കുകൾ ഒക്കെ ആയിരുന്നു.. ശേഖരൻ ക്ഷണക്കത്തും ആയിട്ട് ഓരോ വീടുകളും കയറി ഇറങ്ങി....സുമിത്രയും ആയി ക്ഷണിക്കേണ്ട സ്ഥലങ്ങളിൽ അങ്ങനെയും അവർ പോയി.. മന്ത്രകോടി എടുക്കാനായി വീണയും അവരുടെ ഒരു ചെറിയമ്മയും കൂടി ആണ് പോയത്.. സുമിത്രക്ക് ആണെങ്കിൽ അന്ന് മകളുടെ കൂടെ പോകാൻ സമയം കിട്ടിയിരുന്നില്ല.. ലക്ഷ്മിയെ വീഡിയോ കാൾ ചയ്തു കാണിച്ചാണ് വീണ സാരീ സെലക്ട്‌ ചെയ്തത്.. പിന്നീട് രണ്ടു ദിവസം കൂടി കഴിഞ്ഞാണ് സ്വർണം എടുക്കാനായി അവർ പോയത്.. എല്ലാം കൂടി 51പവൻ ആയിരുന്നു എടുത്തത്.. അന്ന് രാത്രിയിൽ ലക്ഷ്മി വൈശാഖാനോട് ഒരു കാര്യം പറഞ്ഞു.. "അതൊന്നും വേണ്ടാ ലക്ഷ്മി.. അത് ശരിയാകില്ല... " "ഏട്ടാ ..പ്ലീസ്... എതിരൊന്നും പറയല്ലേ.. " "അത് വേണോ ലക്ഷ്മി... തൽക്കാലം അത്രക്ക് ആവശ്യം ഒന്നുമില്ല... " "പ്ലീസ് ഏട്ടാ... ഞാൻ പറയുന്നത് കേൾക്കു.. " ഒടുവിൽ അവൻ ലക്ഷ്മിയുടെ ആഗ്രഹത്തിന് സമ്മതം മൂളി..

"ആഹ് പിന്നെ ഏട്ടാ... നാളെ ഏട്ടൻ വന്നു കഴിഞ്ഞു നമ്മൾക്ക് ടൗണിൽ പോകാം കെട്ടോ... എനിക്കു സാരീ മേടിക്കണം, പിന്നെ അമ്മയ്ക്കും ഉണ്ണിമോൾക്കും ഒക്കെ എടുക്കണ്ടേ.." "മ്... പോകാം... നോക്കട്ടെ... ഞാൻ നിന്നെ വിളിക്കാം.. " "അയ്യോ.. ദീപേച്ചിയെ ഒന്ന് വിളിച്ചില്ല... " അവൾ ഫോണും എടുത്തുകൊണ്ടു ജനാലയുടെ അടുത്തേക്ക് ചെന്നു.. "ഹെലോ.. ദീപേച്ചി. മ്... കുറച്ചു ബിസി ആയിരുന്നു.. കുഴപ്പമില്ല.. ഇങ്ങനെ പോകുന്നു... കല്യാണത്തിന് വരില്ലേ... അച്ഛൻ വരും അങ്ങോട്ട് നിങ്ങളെ ക്ഷണിക്കാൻ... ഉവ്വ് ചേച്ചി. .ചേച്ചിക്ക് ഭാഗ്യം ഉണ്ട്, ശർദി ഇല്ലാലോ . "....അങ്ങനെ അവളുടെ സംസാരം നീണ്ടു നീണ്ടു പോയി.. "അര മണിക്കൂർ ആകാൻ രണ്ട് മിനിറ്റും കൂടി ബാക്കിയുണ്ട്, കംപ്ലീറ്റ് ആക്കാൻ വല്ല പ്ലാനും ഉണ്ടോ,, " എന്നും ഒന്നും വിളിക്കുന്നില്ല ല്ലോ വല്ലപ്പോഴും അല്ലേ ഉള്ളൂ,,,, " " ഇനി അത് പറഞ്ഞാൽ മതി,,, വല്ലാണ്ട് വിശക്കുന്നു നീ വരുന്നില്ലേ കഴിക്കാൻ..." "മ്.. ഞാൻ ഇപ്പോൾ വരാം ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ " വൈശാഖൻ മുറിയിൽ നിന്ന് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ചെന്നു . ചാരുകസേരയിൽ നീണ്ടുനിവർന്നു കിടക്കുകയാണ് ശേഖരൻ.., ഇരുകൈകളും ശിരസ്സിനെ പിറകുവശത്ത് ഊന്നി പിടിച്ചിരിക്കുകയാണ്,, അച്ഛൻ ആകെ മടുത്തിരിക്കുന്നു.. ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങൾക്കും ഓടുന്നത്,,,

ജോലിക്ക് പ്രവേശിച്ചത് ഉള്ളൂ അതുകൊണ്ട് പെട്ടെന്ന് ലീവും കിട്ടത്തില്ല,,, "അച്ഛാ... "അവൻ ശേഖരന്റെ അടുത്തേക്ക് ചെന്നു,, " വാ മോനെ ഇരിക്ക്,,,, " അയാൾ തന്റെ അടുത്ത് കിടന്ന കസേര അവന് നേർക്ക് നീട്ടി ഇട്ടു,,, പക്ഷേ അവൻ ഉമ്മറത്ത് കിടന്ന ഒരു തൂണിൽ ചാരി നിന്നതേയുള്ളൂ... " അച്ഛൻ തന്നെ,, ആകെ മടുത്തു അല്ലേ,, മുഖം കണ്ടാലറിയാം,, എനിക്കാണെങ്കിൽ വേറെ നിവൃത്തിയുമില്ല" അതൊന്നും സാരമില്ല മോനെ,, എന്റെ മടുപ്പു നീ നോക്കേണ്ട,, ഈശ്വരാനുഗ്രഹത്താൽ നിനക്ക് നല്ലൊരു ജോലി കിട്ടിയല്ലോ,, അച്ഛനു ഇനി എല്ലാവരുടെയും മുമ്പിൽ തലയുയർത്തി നടക്കാം... അതുമാത്രം മതി" " എന്നാലും അച്ഛൻ ഈയിടെയായി ഒരുപാട് ക്ഷീണിച്ചു,,,, ഈ പരാക്രമം അല്ലേ,, "ഏയ്... അതൊന്നും സാരമില്ല... അയാൾ ചിരിച്ചു. ' "മോനേ... ഈ മണ്ഡപവും കാര്യങ്ങളും ഒക്കെ ആ മഴവില്ല് ഡെക്കറേഷനു ആണ് കൊടുത്തേക്കുന്നത്... അവര് കുഴപ്പം ഇല്ലാലോ അല്ലേ... "

"ഒരു കുഴപ്പവും ഇല്ല അച്ഛാ... അവരാണ് ഇപ്പോളത്തെ എല്ലാ പരിപാടിക്കും മണ്ഡപം സെറ്റ് ചെയുന്നത്... അഞ്ചാറ് മാസം കൊണ്ട് അവർക്ക് നല്ല ഇമേജ് ആണ് ഉള്ളത്.." " മ്... നമ്മുടെ ശബരീഷ് പറയുവാ അതിലും നല്ലത് ഒക്കെ ഉണ്ടായിരുന്നു എന്ന്.. " "ഓഹ്.. ഇത് അത്യാവശ്യം കുഴപ്പമില്ല കെട്ടോ... ഞാൻ നല്ലോരു ഡിസൈൻ ആണ് അവരോട് ചെയ്യാൻ പറഞ്ഞത് " "ആഹ് എല്ലാം മംഗളമായി കഴിഞ്ഞാൽ മതിയായിരുന്നു,, മോനേ നിന്റെ ഫ്രണ്ട്സിനെ വിളിക്കേണ്ടെ പൊലീസിലെ ആരോടെങ്കിലും ഒക്കെ പറയണോ.. " "ഫ്രണ്ട്സ്.. അധികം ആരും ഇല്ലാലോ അച്ഛാ... പിന്നെ സ്റ്റേഷനിൽ ഇപ്പോൾ വർക്ക്‌ ചെയ്യുന്നവരോട് ഒക്കെ പറയണം.. " "എങ്ങനെ പോയാലും എല്ലാം കൂടി ഒരു ആയിരത്തി അഞ്ഞൂറ് പേര് എങ്കിലും വരും... " അവർ കണക്ക് കൂട്ടി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story