സ്വപ്‌നക്കൂട്: ഭാഗം 63

രചന: ഉല്ലാസ് ഒ എസ്‌

"ഫ്രണ്ട്സ്.. അധികം ആരും ഇല്ലാലോ അച്ഛാ... പിന്നെ സ്റ്റേഷനിൽ ഇപ്പോൾ വർക്ക്‌ ചെയ്യുന്നവരോട് ഒക്കെ പറയണം.. " "എങ്ങനെ പോയാലും എല്ലാം കൂടി ഒരു ആയിരത്തി അഞ്ഞൂറ് പേര് എങ്കിലും വരും... " "മ്...എന്തായാലും ഇനി ഉണ്ണിമോൾ വലുതാകണം അടുത്ത ഒരു കല്യാണം ആകാൻ... അതുകൊണ്ട് ഇത് നമ്മൾക്ക് എല്ലാവരെയും വിളിക്കാം അച്ഛാ.. " " അതുതന്നെയാണ് മോനെ എന്റെ മനസ്സിലും,,,,, ആരെയും ഉപേക്ഷിക്കാൻ പറ്റില്ല നമ്മൾക്ക്, ഈ കുട്ടനാട്ടിൽ ഒരു കല്യാണം വെച്ചാൽ ആയിരം പേരിൽ കുറഞ്ഞ കേസില്ല" " അച്ഛാ,,, ഏട്ടാ.. ഊണ് കഴിക്കാൻ വരു..." ഉണ്ണിമോൾ വന്ന് വിളിച്ചപ്പോൾ അവർ രണ്ടാളും എഴുന്നേറ്റു.. കാരിവര്ത്തതും, വെള്ളരിയ്ക്ക മോര് ഒഴിച്ചുകറിയും, പച്ചപ്പയർ മെഴിക്കുവരട്ടിയും ആയിരുന്നു കറികൾ.. പിന്നെ ലക്ഷ്മിക്ക് വേണ്ടി പ്രത്യേകം ഉള്ളിത്തീയൽ ഉണ്ടായിരുന്നു.. ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഉം എല്ലാവരുടെയും ചർച്ച വീണയുടെ വിവാഹമായിരുന്നു,,, തലേദിവസം മൈലാഞ്ചി ഇടുന്നതും വീഡിയോ പിടിക്കുന്നതും ഒക്കെ ആയിരുന്നു ഉണ്ണിമോളുടെ വിഷയം.. അങ്ങനെ അടുത്ത ദിവസം വൈകിട്ട് ലക്ഷ്മിയും വീണയും ഉണ്ണിമോളും കൂടി വൈശാഖനും ആയിട്ട് പോയി ഡ്രെസ്സ് എടുത്തു...

ലക്ഷ്മിക്ക് ഒരു കാഞ്ചിപുരം സാരി ആയിരുന്നു എടുത്തത്,, സുമിത്രയ്ക്കും ലക്ഷ്മി എടുത്തത് അതേ കളർ ഒരു സാരിയാണ് തെരഞ്ഞെടുത്തത്,,,, അതും നല്ല വിലയുള്ളത് ആയിരുന്നു. ഉണ്ണിമോൾക്ക് പാവാടയും ബ്ലൗസും ആണ് എടുത്തത്.. ബ്ലൗസ് ആണെങ്കിൽ അവരുടെ സാരിയുടെ നിറം ഉള്ള കാഞ്ചീപുരം മെറ്റീരിയൽ ആണ് മുറിച്ചെടുത്തത്.. ലക്ഷ്മി എല്ലാംകൂടി ഒരു 25000ത്തിൽ തീരുമൊ.. " ഇടയ്ക്ക് വൈശാഖൻ അവളുടെ കാതിൽ പതിയെ മന്ത്രിച്ചു.. " ഇത്തിരി ആഡംബരം കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല,, എന്തായാലും ഏട്ടൻ അവിടെ പോയി മര്യാദയ്ക്ക് ഒരു കസേരയിൽ ഇരിക്കുക,,,,, ഞങ്ങൾ പെണ്ണുങ്ങൾക്ക് കുറച്ചുസമയം കൂടി അനുവദിക്കണം" അതും പറഞ്ഞ് ലക്ഷ്മി അടുത്ത സെക്ഷൻലേക്ക് നടന്നു. ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ഇറങ്ങി കഴിഞ്ഞ അവർ നേരെ ഒരു ജ്വല്ലറി ലേക്ക് ആണ് കയറിയത്.. " ഇതെന്താ ഏട്ടത്തി ഇവിടെ,,? " ഉണ്ണി മോൾക്കും വീണയ്ക്കും ഒന്നും മനസ്സിലായില്ലായിരുന്നു.. " അതൊക്കെ പറയാം നിങ്ങൾ വരൂ,," ലക്ഷ്മി അവരെ രണ്ടാളെയും വിളിച്ചുകൊണ്ട് ജ്വല്ലറി യിലേക്ക് പ്രവേശിച്ചു...

"ഈ കുട്ടിക്ക് മാച്ച് ചെയ്യുന്ന ഒരു ചെട്ടിനാട് കളക്ഷൻ നെക്ലേസും വളയും വേണം,,, " ലക്ഷ്മി സെയിൽസ്മാനോട് പറഞ്ഞപ്പോൾ വീണ അന്താളിച്ചു.. "എനിക്കോ.. എനിക്കൊന്നും വേണ്ട ഏട്ടത്തി.. അച്ഛൻ എല്ലാം എടുത്തത് ആണ്... "എന്ന് പറഞ്ഞു കൊണ്ടു വീണ അവളെ തടഞ്ഞു.. "നീ മിണ്ടാതിരിക്കു പെണ്ണേ... ഇഷ്ടമുള്ളത് ഏതാണ് എന്ന് വെച്ചാൽ എടുത്തോളൂ.. " വീണ പക്ഷെ ഒന്നും മിണ്ടാതെ നിന്നതേ ഒള്ളു... ആറര പവന്റെ ഒരു നെക്ലൈസ് ആണ് വീണയ്ക്ക് വേണ്ടി ലക്ഷ്മി തെരഞ്ഞെടുത്തത്,,, അതിനും മാച്ച് ചെയ്യുന്ന വള പക്ഷേ കിട്ടിയില്ല,, പകരം ട്രഡീഷണൽ രീതിയിലുള്ള ഒരു ജിമിക്കി കമ്മലും കൂടി വീണയ്ക്ക് വേണ്ടി അവൾ എടുത്തു.... "ഏട്ടത്തി.. ഈ കമ്മൽ മാത്രo മതി.. പ്ലീസ്.. "വീണ അവളുടെ കൈയിൽ പിടിച്ചു.. " ഇത്രയും നല്ലൊരു കളക്ഷൻ വേണ്ട എന്ന് പറയുന്നത് വളരെ കഷ്ടമാണ് കേട്ടോ മാഡം... "വീണയെ നോക്കി ജ്വല്ലറിയിലെ സെയിൽസ്മാൻ പുഞ്ചിരിച്ചു... ഉണ്ണി മോൾക്ക് ഒരു ജിമിക്കി കമ്മലും കൂടി ലക്ഷ്മി എടുത്തുകൊടുത്തു..... ലക്ഷ്മിയുടെ അച്ഛൻ ഡിപ്പോസിറ്റ് ചെയ്തുകൊടുത്ത ക്യാഷ്വൽ നിന്നും എടുത്തതാണ് അവൾ ഈ ആഭരണങ്ങൾ ഒക്കെ വാങ്ങിയത്..

"എന്തിനാണ് മോളേ ഇതൊക്ക വാങ്ങിയത്.. ആവശ്യത്തിന് ഉള്ളത് എല്ലാം അച്ഛൻ മേടിച്ചതല്ലേ... " വീട്ടിൽ എത്തിയതും സുമിത്ര ലക്ഷ്മിയോട് പറഞ്ഞു.. " ഇതൊക്കെ ഒരു സന്തോഷം അല്ലേ അമ്മേ.... നമ്മുടെ വീണ കുട്ടി ഏറ്റവും സുന്ദരി ആയിരിക്കണം വിവാഹത്തിന്റെ അന്ന്.... " " അതെന്തായാലും നടക്കില്ല ലക്ഷ്മി ഏട്ടത്തി അടുത്തുള്ളപ്പോൾ..... "ഉണ്ണി മോൾ അവളുടെ ജിമുക്കി കമ്മൽ ഇട്ടുകൊണ്ട് കണ്ണാടിയും പിടിച്ചു കൊണ്ടു അവർക്കരികിലേക്ക് വന്നു.. "ആഹ്ഹ... നോക്കട്ടെ .. ചുന്ദരി ആയല്ലോ.. "ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.. "ലക്ഷ്മി... ഇങ്ങോട്ട് ഒന്ന് വരൂ... "വൈശാഖൻ റൂമിൽ നിന്ന് ഉറക്കെ വിളിച്ചു. "എന്താ ഏട്ടാ... " "ലക്ഷ്മി.... നീ എത്ര സമയം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട്.. പോയി കിടക്ക് ഇനി എങ്കിലും നിയ് " "അതായിരുന്നു അല്ലേ കാര്യം.. ഞാൻ ഓർത്തു എന്താണ് എന്ന്.. " "മ്.. ഇനി നീ റസ്റ്റ്‌ എടുക്ക് പെണ്ണേ...മടുത്തില്ലേ... " "കാലിനു നീരുണ്ട്... ദിവസം അടുത്തടുത്തു വരുവല്ലേ.. " അവൾ തന്റെ കാലുകൾ രണ്ടും നോക്കി.. "വേഷം മാറിവന്നു കിടക്കാൻ.... നീ വല്ലാണ്ട് ക്ഷീണിച്ചു കെട്ടോ. "

അവൻ പറഞ്ഞതും ലക്ഷ്മി ഡ്രസ്സ്‌ മാറി മേല് കഴുകാനായി വാഷ്‌റൂമിലേക്ക് പോയി.. "ഇന്ന് എന്റെ മനസ് നിറഞ്ഞു ഏട്ടാ... വീണയ്ക്ക് ഒരുപാടു ഇഷ്ട്ടം ആയി ആ ഒർണമെന്റ്സ്... " "മ്.. " "ഏട്ടന് എന്താ ഒരു സന്തോഷം ഇല്ലാത്തത്.. അത് ഇഷ്ടായില്ലേ.. " "എനിക്കു ഒരുപാട് ഇഷ്ടം ആയി... സന്തോഷം ആയിരിക്കുന്നു.. പക്ഷേ ഇതിലും സന്തോഷം ആയത് നീ അച്ഛനും അമ്മയ്ക്കും വെഡിങ് ആനിവേഴ്സറിക്ക് കൊടുത്ത ഗിഫ്റ്റ് കണ്ടപ്പോൾ ആണ്.. " അത് കേട്ടതും ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു.. അവൻ മെല്ലെ ലക്ഷ്മിയുടെ അടുത്ത് ചെന്നു.. അവളെ തന്റെ വലം കൈയാൽ ചേർത്ത് പിടിച്ചു... "ലക്ഷ്മി.... " "എന്താ ഏട്ടാ... " "ലക്ഷ്മി... റിയലി ഐ ആം പ്രൗഡ് ഓഫ് യു മൈ ഡാർലിംഗ്... " "ഓഹ്.. എന്തൊരു പരിഷ്‌കാരം ആണ് ഏട്ടാ.. " "സത്യം... ലക്ഷ്മി.. നിന്നെ എനിക്ക് ഈശ്വരൻ തന്നതാണ് മോളേ.... ഞാൻ എപ്പോളും ഓർക്കാറുണ്ട്... നീ വന്നതോടെ ഈ വീട് ആകെ മാറി.. അമ്മയ്ക്കും അച്ഛനും ഞങ്ങൾ മക്കളെ കാട്ടിലും ഇഷ്ടം ഇപ്പൊ നിന്നോടാണ് " അവൻ അവളുമായി വന്നു കട്ടിലിൽ ഇരുന്നു... "കുഞ്ഞാവേ... അച്ഛ പറയുന്നത് കേൾക്കുന്നുണ്ടോ...അമ്മയെ എല്ലാവർക്കും ഭയങ്കര ഇഷ്ട്ടം ആണെന്ന്... " "അച്ചോടാ.... മുത്തിനോട് മിണ്ടാൻ ഇന്ന് അച്ഛ മറന്നു പോയി...അച്ഛെടെ പൊന്നെ.... സുഖാണോ. .

കുഞ്ഞാവ ഇനി എന്നാ വരുന്നത് അച്ഛെടെ അടുത്തേക്ക്... " "സമയം ആകട്ടെ അല്ലേ പൊന്നേ..അച്ഛയോട് തിടുക്കം കൂട്ടണ്ട എന്ന് പറ... " "മോൻ ആണോ മോൾ ആണോ ആവോ... അല്ലേടി.. ' "അറിയില്ല ഏട്ടാ... നെക്സ്റ്റ് ടൈം ചെക്ക്അപ്പിന് പോകുമ്പോൾ ആ ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കിയാലോ.. " "ആഹ്.. എന്തായാലും ഇത്രയും ആയില്ലേ. ഇനി വാവ ഉണ്ടാകുമ്പോൾ അറിഞ്ഞാൽ മതി.. " "ഏട്ടന്റെ ഇഷ്ടം പോലെ ആകാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്... ഇനി അഥവാ മോൻ ആണെങ്കിൽ ആ ഡോക്ടർ പറഞ്ഞത് പോലെ നമ്മൾക്ക് വീണ്ടും ട്രൈ ചെയ്യാമെന്നേ... " "മ്.. അതെ അതെ... ഞാൻ എന്റെ കഴിവിന്റെ പരമാവധി ഉപയഃഗിക്കും..." "ഓഹ് അത് ശരി... അപ്പൊ അങ്ങനെ ആണ് അല്ലേ കാര്യങ്ങൾ.. " ***** അങ്ങനെ ദിവസങ്ങൾ പെട്ടന്ന് പിന്നിട്ടു.. കല്യാണത്തലേന്ന് എത്തി.. എല്ലാവരും ആകെ തിരക്കിലാണ്,,, വൈശാഖൻ അന്ന് ലീവ് എടുത്തിരുന്നു,,, ബന്ധുമിത്രാദികൾ ഓരോരുത്തരായി എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്... ലക്ഷ്മിയും ഉണ്ണിമോളും കൂടി തയിക്കാൻ കൊടുത്തത് ഒക്കെ മേടിച്ചു കൊണ്ടുവന്നു... വീണ യാണെങ്കിൽ ബ്യൂട്ടിപാർലറിൽ ഒക്കെ പോയി നല്ല സുന്ദരിയായി വന്നിരിക്കുകയാണ്, ഉച്ച കഴിഞ്ഞതും പന്തൽ ഇടാൻ ഉള്ളവരും സദ്യ ഉണ്ടാക്കുന്നവരും ഒക്കെ വന്നു...

മുറ്റത്തു പന്തൽ ഉയർന്നതും അതൊരു കല്യാണവീട് ആയി മാറി,, ആകെ ബഹളമയം ആണ് അന്തരീക്ഷം.. അത്താഴസദ്യക്ക് ഉള്ള വിഭവങ്ങൾ ഉണ്ടാക്കുവാനായി പച്ചക്കറികൾ അരിയുക ആണ് സ്ത്രീജനങ്ങൾ.. പടവലവും വെള്ളരിയും മത്തനും പയറും വെണ്ടയും ചീരയും എല്ലാം ശേഖരൻ തലേന്നാൾ പറിച്ചു വെച്ചിരുന്നു... ചോറ് ആണെങ്കിൽ ഒരു വല്ലം എങ്കിലും വേണ്ടി വരും അല്ലേ... ഇടയ്ക്ക് നാരായണൻ വന്നു പെങ്ങളോട് ചോദിച്ചു.. "ആള് കൂടുതൽ ആണോ ഏട്ടാ... " "മ്... അതെ... അവരോട് ഞാൻ കുറച്ച് അരി കൂടുതൽ ഇട്ടോള്ൻ പറഞ്ഞിട്ടുണ്ട്.,, ആൾക്കാരെ വന്നിട്ട് വിശന്നു പോകരുതല്ലോ... " " ഇന്ന് കുടിക്കരുത് കേട്ടോ നാരായണേട്ടാ... എല്ലാത്തിനും ഏട്ടൻ വേണം മുൻകൈ എടുക്കാൻ.. വൈശാഖനും ശേഖരേട്ടനും കൂടി ഓഡിറ്റോറിയത്തിൽ പോയേക്കുവാ.." "അത് പിന്ന പറയണോടി... അതിനല്ലേ ഞാൻ ഇന്നലെ തന്നെ ഇവിടേക്ക് വന്നത് ... " "അമ്മേ... ദേ വിലാസിനി കുഞ്ഞമ്മ വരുന്നു... "ഉണ്ണിമോൾ വിളിച്ചു പറഞ്ഞു.. "ഏട്ടാ.. ഞാൻ ഇപ്പൊ വരാം... " "നീ ഈ ഭാഗത്തേക്ക്‌ വരണ്ട, ഇവിടെ ഞാൻ ഉണ്ട്... "

"ഓഹ്... സുമിത്രേ.. തിരക്കാണല്ലേ,,, മക്കൾ എല്ലാവരും എന്ത്യേടി " "കുഞ്ഞമ്മേ.... കേറിവാ... മക്കൾ എല്ലാവരും അവിടെയും ഇവിടെയും ഒക്കെ ആയിട്ടുണ്ട്.. " "മ്.. നിന്നോട് ഒരു കാര്യത്തിന് ഞാൻ പിണക്കം ആണ് കെട്ടോ." "എന്താ കുഞ്ഞമ്മേ.. " "നിന്റെ മോനു ജോലി കിട്ടി വല്യ ഇൻസ്‌പെക്ടർ ആയിട്ട് എന്നോട് ഒന്ന് പറഞ്ഞോ.. ഞാൻ എടുത്തോണ്ട് നടന്ന കുട്ടി അല്ലേ അവൻ.. " "ന്റെ കുഞ്ഞമ്മേ... ഞാൻ രാജേന്ദ്രനോട് വിളിച്ചു പറഞ്ഞിരുന്നു. കുഞ്ഞമ്മേടെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ അവൻ ടൗണിൽ ആണ്, വീട്ടിൽ ചെല്ലുമ്പോൾ പറഞ്ഞോളാം എന്ന് എന്നോട് പറഞ്ഞു.. "ഓഹ്.. അമ്മ ഇത് പറയുവാൻ ആണോ ഇങ്ങോട്ട് വന്നത്..നൂറു കാര്യങ്ങൾ ഉണ്ട് ഇവിടെ, അതിന്റെ ഇടയ്ക്ക് ആണ് അമ്മയുടെ ഒരു പരാതി.. "രാജേദ്രന്റെ ഭാര്യ ആയ കനക അവരോടു ദേഷ്യപ്പെട്ടു.. "കേറിവാ കുഞ്ഞമ്മേ... ഇത്രയും ദൂരം വണ്ടിയിൽ ഇരുന്നു വന്നതല്ലേ.. "സുമിത്ര പറഞ്ഞപ്പോൾ അവർ അകത്തേക്ക് കയറി.. "മണവാട്ടി പെണ്ണ് എന്ത്യേടി... " "വീണേ... "സുമിത്ര ഉറക്കേ വിളിച്ചു.. "ദാ വരുന്നു അമ്മേ... "

അവളും ലക്ഷ്മിയും കൂടി ഇറങ്ങി വന്നു.. "ആഹ് ഇങ്ങോട്ടു വന്നെടി കൊച്ചേ.. നിന്നെ ഒന്ന് കാണട്ടെ... " കുഞ്ഞമ്മ വീണയെ വിളിച്ചു കൈയിൽ പിടിച്ചു.. "വൈശാഖന്റെ പെണ്ണിന് ഇത് എത്ര മാസം ആടി സുമിത്രേ . " "മോൾക്ക് ഏഴുമാസം കഴിഞ്ഞു.. എട്ടിൽ കേറി... " "ആണോ... മോളുടെ വയറു കണ്ടിട്ട് ആൺകുഞ്ഞു പോലെ ഉണ്ട് അല്ല്യോടി.. ' "അമ്മേ... അതൊക്ക പിന്നെ പറയാം... അമ്മ ഇങ്ങോട്ടു വാ.. "കനക വന്നു കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. "മോളേ... കുഞ്ഞമ്മേടെ മുന്നിൽ ഒന്നും അധികം ചെല്ലണ്ട... കണ്ണുവെച്ചാൽ ഫലിക്കും "എന്ന് പറഞ്ഞു കൊണ്ടു സുമിത്ര കുറച്ചു പാണലിന്റെ ഇല കൊണ്ടു വന്നു ലക്ഷ്‌മിയെ ഉഴിഞ്ഞു കൊണ്ടു പോയി.. "ഓഹ്.. ഇനി ഇതും കണ്ടുകൊണ്ട് കുഞ്ഞമ്മ വന്നാൽ പിന്നെ തീർന്നു.. "സുമിത്രയുടെ മൂത്ത നാത്തൂൻ മാലതി പറഞ്ഞു.. "ദേ.. ഇപ്പൊ വരാം ചേച്ചി..."സുമിത്ര മെല്ലെ പറഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story