സ്വപ്‌നക്കൂട്: ഭാഗം 65

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

"ഞാൻ രാജീവേട്ടന്റെ കൂടെ പോകുവാ അമ്മേ.. ഇനി ലക്ഷ്മിയ്ക്ക് അധികം ദിവസം ഇല്ലാലോ... അതിനു മുൻപ് ഞാനും വീട്ടിലേക്ക് വരും... " "മ്.. അതെ മോളേ.. ഇനി ഇപ്പൊ അതാണ് ആധി ... രണ്ടും രണ്ടായി കഴിയുന്നത് വരെ എനിക്ക് സമാധാനം ഇല്ലാ.. " "ദീപേ.. എങ്കിൽ നമ്മൾക്ക് ഇറങ്ങിയാലോ "രാജീവൻ പറഞ്ഞു.. "ശരി മോളേ.. എന്നാൽ ചെല്ല് കെട്ടോ.. " അങ്ങനെ അവരും പിരിഞ്ഞു പോയി.. വൈകാതെ വീണയും ശ്രീ രാജിനും ഇറങ്ങാനുള്ള സമയമായി.. വീണയുടെ മുഖമാകെ വല്ലാണ്ട് ആയിരിക്കുകയാണ്,, അതേ അവസ്ഥയിലാണ് വിജിയും സുമിത്രയും ഉണ്ണി മോളും എല്ലാവരും.. ആരും കരഞ്ഞുപോയേക്കരുത് എന്ന് ശേഖരൻ മുൻകൂട്ടി ഓർഡർ ചെയ്തിട്ടുണ്ട്... വീണ ആണെങ്കിൽ വിജിയുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുക ആണ്.. അച്ഛനെ നോക്കാൻ ഉള്ള ധൈര്യം അവൾക്കില്ല... പാവം അച്ഛൻ... എന്നും കഷ്ടാപടുകൾ മാത്രമേ ബാക്കി ഒള്ളു... ഏട്ടന് ലീവ് കിട്ടാതിരുന്നതിനാൽ എന്നും എല്ലാത്തിനും പാവം അച്ഛൻ ആണ് കഷ്ടപെട്ടതു.. അമ്മയാണെങ്കിൽ വീഴാതിരിക്കുവാൻ ഒരു തൂണിലും പിടിച്ചു കൊണ്ടു ആണ് നിൽക്കുന്നത്... കരയരുത് എന്ന് പറഞ്ഞാലും തങ്ങളുടെ അമ്മയ്ക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന് മക്കൾക്ക് എല്ലാവർക്കും അറിയാം..

"അച്ഛന്റെയും അമ്മായുടെയും കാലിൽ തൊട്ടു വന്ദിച്ചു ഇറങ്ങാൻ നോക്ക് വേഗം "നാരായൻമാമ ദൃതി കൂട്ടി.. വീണയുടെ കൈയിൽ നിന്നും വിജി മെല്ലെ പിടിത്തം വിട്ടു.. "ചെല്ല് മോളേ.. "അവൾ മെല്ലെ മന്ത്രിച്ചു.. അച്ഛനോടും അമ്മയോടും അനുഗ്രഹം വാങ്ങുമ്പോൾ വീണയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. എന്തെങ്കിലും പറയുംമുമ്പ് ലക്ഷ്മി വന്നു അവളുടെ കൈയിൽ കടന്നു പിടിച്ചു.. "വരൂ.. വന്നു കാറിൽ കയറു.. സമയം ആയിരിക്കുന്നു "ലക്ഷ്മി പറഞ്ഞു.. അപ്പോളേക്കും വൈശാഖൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു.. നിറഞ്ഞുതൂകിയ കണ്ണുകളും ആയിട്ട് വീണ വന്നു കാറിൽ കയറി.. സുമിത്രയുടെയും വിജിയുടെയും ഉണ്ണിമോളുടെയും ഒക്കെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആണ്.. "ചേച്ചി.. ഒന്ന് കൈവീശി കാണിക്കുമോ രണ്ടാളും.. "വിഡിയോഗ്രാഫർ പയ്യൻ വീണയോട് പറഞ്ഞു.. വീണയും ശ്രീര്ജും എല്ലാവരെയും കൈ വീശി കാണിച്ചു... അപ്പോളേക്കും ഡ്രൈവർ,, കാർ മുന്നോട്ട് എടുത്തു കഴിഞ്ഞു.. "വിജിയുടെ കല്യാണത്തിന് സുമിത്ര ബോധം കെട്ടു പോകുമെന്ന് ഓർത്തതാ ഞാൻ... "മാലതി ചിരിച്ചു.. "ഇത് ഇപ്പോൾ ലക്ഷ്മി ഉണ്ടായിരുന്നത് കൊണ്ട് ആണ്.. മോള് വേഗം തന്നെ വീണയെ കാറിൽ പിടിച്ചു കയറ്റിയില്ലേ "ശേഖരന്റെ പെങ്ങൾ ഗിരിജയുടെ അഭിപ്രായം ആയിരുന്നു അടുത്തത് .

ശേഖരൻ മെല്ലെ ഓഡിറ്റോറിയതിന്റെ ഒരു കോണിലേക്ക് നടന്നു പോയി.. "സുമിത്രയുടെ കൂടെ ഉള്ളവർ ആരാണ്.. "ഒരു സിസ്റ്റർ വന്നു വിളിച്ചു ചോദിച്ചു.. വിജിയെയും ഒക്കത്തു വെച്ച് കൊണ്ടു താനും സുമിത്രയുടെ അമ്മയും വേഗം അവരുടെ അടുത്തേക്ക് ചെന്നു.. വെള്ളത്തുണിയിൽ പൊതിഞ്ഞ ആ കുരുന്നിന്റെ മുഖം ഇന്നലെ എന്നത് പോലെ ഇന്നും തന്റെ കണ്ണിൽ തെളിഞ്ഞു കാണുന്നു.. അവൾ ആദ്യമായി പിച്ചവെച്ചത് ഈ കൈയിൽ പിടിച്ചാണ്.. അച്ഛാ എന്ന് വിളിച്ചു കൊണ്ട് എന്തിനും തന്റെ പിറകെ ഓടിനടന്നു വന്ന ആ പാട്ടുപാവാടക്കാരി... ആദ്യമായി അവളെ സ്കൂളിൽ കൊണ്ടു പോയി വിട്ടതും, കോളേജിലേക്ക് ഉള്ള അഡ്മിഷനായി അവളുമായി പോയതും...... അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആയിരിക്കുന്നു... ഈശ്വരാ.. തന്റെ കുഞ്ഞിനെ കാത്തുരക്ഷിക്കണേ.. അതുപോലെ അവളുടെ ഭർത്താവിനെയും ആ കുടുംബത്തെയും... അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു.. എത്രയൊക്കെ നിയന്ത്രിച്ചിട്ടും, ശേഖരന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ചുമരിൽ ഒരു കരസ്പർശം.. അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.. വൈശാഖൻ ആയിരുന്നു അത്.. " അച്ഛൻ ഇവിടെ വന്നിരിക്കുക ആണോ.. വരൂ നമുക്ക് കഴിക്കാം" അച്ഛനും നല്ല വിഷമമുണ്ടെന്ന് അവനറിയാമായിരുന്നു....

" ഞാൻ വരാം... മോൻ പൊയ്ക്കോ" അയാൾ പറഞ്ഞു.. " അതൊന്നും പറഞ്ഞാൽ പറ്റില്ല അച്ഛൻ വരു...എല്ലാവരും അച്ഛനെ നോക്കി ഇരിക്കുകയാണ്,,, " മകൻ കുറെയേറെ തവണ നിർബന്ധിച്ചപ്പോൾ അയാളും മകനൊപ്പം പോയി... എങ്കിലും അയാളുടെ മനസ്സിലെ നീറ്റൽ വിട്ടുമാറിയില്ല.. ആരവങ്ങളും ആർപ്പുവിളികളും ഒക്കെയായി അങ്ങനെ വീണയുടെ കല്യാണം കഴിഞ്ഞു,.... വൈകിട്ടോടുകൂടി എല്ലാവരും മേലേടത്ത് എത്തിച്ചേർന്നു,, വീണ പോയതുകൊണ്ട് എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു.. ഉണ്ണിമോൾക്ക് ആയിരുന്നു കൂടുതൽ സങ്കടം കാരണം അവർ രണ്ടാളും ഇപ്പോളും ഒരുമിച്ചായിരുന്നു പിന്നെ വീണയെ എല്ലാവരും ഫോണിൽ വിളിച്ച് സംസാരിച്ചു.. അവൾ വളരെ സന്തോഷത്തിൽ ആണെന്ന് അവർക്ക് ബോധ്യമായി,, തിരികെ റൂമിലെത്തിയതും ദേഹം കഴുകി അപ്പോൾ തന്നെ കിടന്നതാണ് ലക്ഷ്മി.. അവൾ വല്ലാതെ മടുത്തിരിക്കുന്നു.. കാലും കൈയും എല്ലാം വേദന എടുക്കുക ആണ്. "കുഞ്ഞാവേ.. അച്ഛെടെ പൊന്നേ... തക്കുടു മുത്തേ... "വൈശാഖൻ ലക്ഷ്മിയടെ അടുത്തേക്ക് വന്നു വിളിച്ചു.. "നീ ഇത്ര പെട്ടന്ന് ഉറങ്ങിയോ പെണ്ണേ.. " "ഹോ.. ന്റെ ഏട്ടാ.. വല്ലാത്ത തലവേദന.. ഒന്ന് ഉറങ്ങിയാൽ മാറും.. അവൾ പിറുപിറുത്തു..

"മ്.. ഓക്കേ.. എങ്കിൽ നീ ഉറങ്ങിക്കോ"അവനും കുളിച്ചു വേഷം മാറാനായി വാഷ്‌റൂമിലേക്ക് പോയി.. ********** വീണയുടെ വീട്ടിലേക്ക് എല്ലാവരും അടുത്ത ദിവസം പോയിരുന്നു.. നാലാം ദിവസം അവർ രണ്ടാളും കൂടി മേലേടത്തു വന്നു.. കുശാലായിട്ട് ആണ് സുമിത്ര വിരുന്ന് ഒരുക്കിയത്.. കരിമീനും വരാലും കണവയും ഞണ്ടും താറാവും എന്ന് വേണ്ട എല്ലാം ഉണ്ടായിരുന്നു ഊണ് മേശയിൽ ശ്രീരാജ് ആണെങ്കിൽ വളരെ നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു.. വൈശാഖാനെ പോലെ ഒരു ദുശീലവും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ.. വീണ ആണെങ്കിൽ കുറച്ചു കൂടി മൊഞ്ചത്തി ആയിരിക്കുന്നു എന്ന് ലക്ഷ്മി പറഞ്ഞു.. രണ്ടുദിവസം കൂടി നിന്നിട്ടാണ് വീണയും ശ്രീരാജുo മടങ്ങിയത്.... അങ്ങനെ ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു വൈശാഖൻ പതിവുപോലെ ഡ്യൂട്ടിക്ക് പോയിരിക്കുക ആണ്.. ലക്ഷ്മിക്ക് ഡേറ്റ് അടുത്തു വന്നിരിക്കുന്നു... ഇനി എപ്പോൾ വേണമെങ്കിലും ആകാമെന്ന് ഡോക്ടർ രേണുക മേനോൻ പറഞ്ഞിരിക്കുന്നത്.. അതുകൊണ്ട് എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് സുമിത്ര ഇരിക്കുനത്..

അശോകനും ശ്യാമളയും ഏറെ നിർബന്ധിച്ചെങ്കിലും ലക്ഷ്മി അവരുടെ ഒപ്പം പോകാൻ തയ്യാറായില്ല.. കാരണം വൈശാഖ് ഏട്ടന്റെ ഒപ്പം ഡെലിവറിക്ക് ആയിട്ട് ഹോസ്പിറ്റലിൽ പോകണം എന്നാണ് അവളുടെ ആഗ്രഹം.. അതെന്തായാലും നടക്കില്ല എന്ന് ഒരു ദിവസം ശ്യാമള അവളോട് പറഞ്ഞു,,,, "കാരണം വൈശാഖ് ഡ്യൂട്ടിക്ക് പോകുമ്പോഴാണ് നിനക്ക് ഹോസ്പിറ്റലിൽ പോകേണ്ടിവരുന്നു എങ്കിലോ.. " അമ്മ അങ്ങനെ ചോദിച്ചതിന്റെ പേരിൽ ലക്ഷ്മി രണ്ട് ദിവസം ശ്യാമളയോട് പിണങ്ങി ഇരുന്നു.. ഒരു ദിവസം വൈകുന്നേരം വൈശാഖൻ വീട്ടിലേക്ക് പോരാനായി ഇറങ്ങുക ആയിരുന്നു... അപ്പോൾ ആണ് അവനു അച്ഛന്റെ ഫോൺ കാൾ വന്നത്.. "മോനേ ലക്ഷ്മി മോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരുമോ" അച്ഛന്റെ വാക്കുകൾ കേട്ടതും വൈശാഖൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. ഹോസ്പിറ്റലിൽ എത്തിയപ്പോൾ അമ്മയും അച്ഛനും ഒക്കെ ലേബർ റൂമിന്റെ വാതിൽക്കൽ ഉണ്ട്.. ലക്ഷ്മിയുടെ അച്ഛനും അമ്മയും വൈകാതെ എത്തിച്ചേരുമെന്ന് അച്ഛൻ അവനോടു പറഞ്ഞു... " കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു മോനെ പെട്ടെന്നാണ് വയറിനു വേദന പോലെ തോന്നിയത്,, കുഴപ്പമില്ലയിരിക്കും എന്നു പറഞ്ഞു മോള് പോയി കട്ടിലിൽ കിടന്നതാണ്,

പക്ഷേ വേദന വിട്ടു വിട്ടു വന്നു, പിന്നെ വേഗം ഞങ്ങൾ കാർ വിളിച്ച് ഹോസ്പിറ്റലിലേക്ക് പോരുമായിരുന്നു"സുമിത്ര മകനോട് പറഞ്ഞു.. "കുഴപ്പം വെല്ലോം ഉണ്ടോ അമ്മേ.. ഡോക്ടർ എന്താ പറഞ്ഞത്.. " "ഡേറ്റ് ആയി ഇരിക്കുന്നതല്ലേ.. സമയം ആയി കാണും എന്ന് ആണ് ഒരു സിസ്റ്റർ പറഞ്ഞത്.. ഡോക്ടറെ വിളിച്ചിട്ടേ ഒള്ളു.. ഇത് വരെ വന്നില്ല.. " "അവളെ കണ്ടോ അമ്മേ.. പിന്നെ " "ഇല്ലാ മോനേ.. " അപ്പോളേക്കും ശ്യാമളയും അശോകനും എത്തി ചേർന്നു.. "ചേച്ചി... അവൾക്ക് എങ്ങനെ ഉണ്ട് " "ചെറിയ വയറു വേദനയും നടു വേദനയും ആയിരുന്നു.. പിന്നെ പിന്നെ വേദന കൂടി വന്നപ്പോൾ വേഗം ഞങ്ങൾ ഇങ്ങോട്ടു പോന്നു.. " "എന്റെ ദൈവമേ. എല്ലാം പെട്ടെന്ന് ഒന്നു കഴിഞ്ഞാൽ മതിയായിരുന്നു.. "ശ്യാമള ആണെങ്കിൽ ആകെ പരവേശപ്പെട്ടിരുന്നു പെട്ടെന്ന് തന്നെ ഒരു സിസ്റ്റർ ഡോർ തുറന്നു വെളിയിലേക്ക് വന്നു.. "ലക്ഷ്മിയുടെ കൂടെ ഉള്ളവർ ആരാണ് " "എന്താണ് സിസ്റ്റർ.. "സുമിത്ര ആണ് ആദ്യം ഓടി ചെന്നത്.. "ഇതാ... ലക്ഷ്മിയുടെ ഡ്രസ്സ്‌ ആണ്.. "അവർ ഒരു കവർ കൈയിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.. "സിസ്റ്റർ.. അവൾക്ക് എങ്ങനെ ഉണ്ട് " വൈശാഖൻ അവരുടെ മുഖത്തേക്ക് നോക്കി.. "ഡോക്ടർ വന്നതേ ഒള്ളു.. നോക്കികൊണ്ട് ഇരിക്കുവാ " അവർ അതും പറഞ്ഞു കൊണ്ടു അകത്തേക്ക് പോയി..

ഏതോ ഒരു റൂമിൽ നിന്ന് ഒരു പിഞ്ച് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും വൈശാഖൻ ചുറ്റിലും നോക്കി.. സമയം പിന്നിട്ടു കൊണ്ട് ഇരുന്നു.. "ഒന്നും ആയില്ല.. "ഈ ഒരു ഡയലോഗ് കേൾക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ ആയി...വൈശാഖൻ ആണെങ്കിൽ വരാന്തയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഉഴറി നടക്കുക ആണ്.. കുറച്ചു സമയം കഴിഞ്ഞതും ഡോക്ടർ വൈശാഖനെ അകത്തേക്ക് വിളിപ്പിച്ചു.. "ഹെലോ.. വൈശാഖ്,, പ്ലീസ് സിറ്റ് ഡൌൺ.. " അവൻ മെല്ലെ കസേരയിലേക്ക് ഇരുന്നു.. "ഡോക്ടർ അവൾക്ക് എങ്ങനെ ഉണ്ട്"? " ലക്ഷ്മിക്ക് കുറച്ചു താമസം വരും.. പ്രൈമി അല്ലേ... സൊ.. " "വൈശാഖന് കാണണോ ലക്ഷ്മിയെ " "യെസ് ഡോക്ടർ.. " "ഓക്കേ...സിസ്റ്റർ മേഴ്‌സി... "അവർ വിളിച്ചപ്പോൾ ഒരു സിസ്റ്റർ പുറത്തേക്ക് വന്നു.. "ലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്.. ഒന്ന് കൊണ്ട് പോയി കാണിക്കു.. " അവരുടെ പിറകെ വൈശാഖൻ നടന്നു പോയി.. ഒരു പച്ച ഗൗൺ ഇട്ടുകൊണ്ട് ചെരിഞ്ഞു കിടക്കുക ആണ് ലക്ഷ്മി.. വയറു ആണെങ്കിൽ ഒരുപാട് താഴ്ന്നത് പോലെ അവനു തോന്നി.. അവനെ കണ്ടതും ചുണ്ടിൽ ഒരു വരണ്ട ചിരി വിടർന്നു..

"എങ്ങനെ ഉണ്ട് ലക്ഷ്മി.. "അവൻ അവളുടെ കൈയിൽ പിടിച്ചു.. "വലിയ വേദന ഒന്നും ഇല്ലാ ഏട്ടാ.. " അവൾ ചെറുതായ് ഒന്ന് മന്ദഹസിച്ചു.. "മ്... എല്ലാവരും പുറത്ത് വെയിറ്റ് ചെയുവാ.. അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട്.. " "ആണോ.. എനിക്ക് കുഴപ്പം ഒന്നുമില്ല ഏട്ടാ.. " കുറച്ചു സമയം അവൻ അവളോട് സംസാരിച്ചു കൊണ്ട് ഇരുന്നു.. 'ഇനി പുറത്തേക്ക് പൊയ്ക്കോളാൻ ഒരു സിസ്റ്റർ വന്നു പറഞ്ഞപ്പോൾ അവൻ മെല്ലെ പുറത്തേക് ഇറങ്ങി.. ഹോ.. ഇത്രയും ഒള്ളു ഈ പ്രസവ വേദന... താൻ ആണെങ്കിൽ അലറിക്കരയുന്ന ലക്ഷ്മിയെ ആയിരുന്നു പ്രതീക്ഷിച്ചത്.. " മോനേ .. ലക്ഷ്മി മോൾക്ക് എങ്ങനെയുണ്ട് "സുമിത്രയും ശ്യാമളയും കൂടി ഓടി അടുത്തേക്ക് വന്നു, " അവൾക്ക് കുഴപ്പമൊന്നുമില്ല... അവൾ ഹാപ്പി ആയിട്ട് കിടക്കുന്നു" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

" എന്റെ ഉണ്ണിക്കണ്ണാ നീ എന്റെ പ്രാർത്ഥന കേട്ടു,,, വലിയ കുഴപ്പമൊന്നും കൂടാതെ എന്റെ കുഞ്ഞിനെ എത്രയും പെട്ടെന്ന് തരണം എന്റെ കയ്യിലേക്ക്,,, " സുമിത്ര മുകളിലേക്ക് നോക്കി കണ്ണടച്ചു,, " ആൺകുട്ടിയായിരിക്കും ചേച്ചി അതുകൊണ്ടാണ് അവൾക്ക് വലിയ കുഴപ്പം ഇല്ലാത്തത്, അവൻ ഒന്ന് ചാടി മറിഞ്ഞു പെട്ടന്ന് ഇങ്ങു പോരും" അത് കേട്ടതും വൈശാഖിന്റെ മനസ്സിൽ എവിടെയോ ഒരു നൊമ്പരം.... " സത്യമാണ് ശ്യാമളേ ഞാനും അത് ഓർത്തു,,, കുറച്ചു ദിവസം ആയിട്ട് അവളുടെ വയർ നോക്കുമ്പോൾ എനിക്കും തോന്നിയിരുന്നു ഇത് ആൺകുട്ടിയാണെന്ന്' ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story