സ്വപ്‌നക്കൂട്: ഭാഗം 66

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

എന്തെങ്കിലും ആകട്ടെ നിങ്ങൾ രണ്ടും ഒന്നു നിർത്തുമൊ " വൈശാഖൻ മനസ്സിൽ പിറുപിറുത്തു.. ഉണ്ണിമോൾ വീട്ടിൽ തനിച്ച് ആയതുകൊണ്ട് ചെറിയച്ഛൻ റെ വീട്ടിലേക്ക് പൊക്കോളാൻ ശേഖരൻ അവളോട് വിളിച്ചുപറഞ്ഞു,,, വീണയും വിജിയും എല്ലാം തുരുതുരെ ഫോൺ ചെയ്യുന്നുണ്ട്... ലക്ഷ്മിക്ക് വലിയ കുഴപ്പങ്ങളൊന്നും ഇല്ല എന്നറിഞ്ഞതിൽ അവർക്ക് എല്ലാവർക്കും സന്തോഷമായി.. " ശേഖരേട്ടാ എന്നാ വരൂ നമുക്കൊരു ചായ കുടിക്കാം, വൈശാഖ് വരു മോനെ,,,, നീയും ഡ്യൂട്ടി കഴിഞ്ഞ് നേരെ ഇങ്ങോട്ട് അല്ലേ വന്നത്" അശോകൻ അവർ രണ്ടാളും ആയി അടുത്തുള്ള കോഫി ഹൗസിലേക്ക് പോയി... ചായയൊക്കെ കുടിച്ച് കുറച്ച് സംസാരിച്ചതിനുശേഷം സ്ത്രീകൾക്ക് രണ്ടാൾക്കും ഉള്ള ചായയും പലഹാരവും ഒക്കെ പാഴ്സൽ മേടിച്ചു കൊണ്ടാണ്അവർ തിരികെ വന്നത്... മണിക്കൂറുകൾ പിന്നിട്ടു... 5മണി കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇപ്പോൾ സമയം 11.45 കഴിഞ്ഞിരിക്കുന്നു... എല്ലാവരും ലേബർ റൂമിന് മുമ്പിൽ കാത്തിരിക്കുകയാണ്... വേദന വന്നു പോയി നിൽക്കുന്നു എന്നാണ് ഇടയ്ക്ക് വൈശാഖ് ഡോക്ടറെ കണ്ടപ്പോൾ അവർ പറഞ്ഞത്... ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും, അകത്തുനിന്നും സിസ്റ്റർ ഇറങ്ങിവന്ന് വൈശാഖിനെ വീണ്ടും വിളിച്ചു.

" ആ കുട്ടി കിടന്നു ബഹളം വയ്ക്കുകയാണ് താങ്കളെ കാണണമെന്നു പറഞ്ഞ് ഒന്നു വരുമോ" സിസ്റ്റർ അവനോട് പറഞ്ഞു.. "അകത്തേക്ക് കയറിയതും ലക്ഷ്മിയുടെ വാവിട്ടുകൊണ്ടുള്ള കരച്ചിൽ ആണ് കേട്ടത്.. അവന്റെ വയറ്റിൽ ഒരു ആന്തൽ ആയിരുന്നു.. "ദേ... ഹസ്ബൻഡ് വന്നല്ലോ,, ഇത്രയും നേരം ലക്ഷ്മിക്ക് ഹസ്ബൻഡ് കാണണം എന്നും പറഞ്ഞു വഴക്കായിരുന്നു.... ഇനി സന്തോഷമായില്ലേ" ഡോക്ടർ രേണുക അവളുടെ അടുത്ത് ഇരിപ്പുണ്ട്.. " ലക്ഷ്മി" എന്നു വിളിച്ചുകൊണ്ട് വൈശാഖൻ വിറയ്ക്കുന്ന കാലടികളോടെ അവളുടെ അടുത്തേക്ക് ചെന്നു.. " രണ്ട് സിസ്റ്റർമാർ അടുത്ത് നിന്ന് അവളുടെ കാലും കയ്യും ഒക്കെ പതിയെ തിരുമ്മി കൊടുക്കുന്നുണ്ട് " വൈശാഖ്ട്ടാ എനിക്ക് വയ്യ,, പ്ലീസ് വൈശാഖ്ട്ടാ എന്നെ ഒന്ന് സിസേറിയൻ ചെയ്യാൻ ഇവരോട് പറയുമോ,,,, പ്ലീസ്... എന്റെ അമ്മേ.. എനിക്കു വയ്യാ... "ലക്ഷ്മി അലമുറയിട്ടു കരയുക ആണ്. വൈശാഖന് തല ചുറ്റണത് പോലെ തോന്നി.. "ആഹ്.. അങ്ങനെ ചുമ്മാ സിസേറിയൻ ചെയ്യാൻ പറ്റുമോ, കുറച്ചുസമയം കൂടി സഹിക്കൂ ലക്ഷ്മിക്ക് ഡെലിവറി ആകണ്ടേ"ഡോക്ടർ പറഞ്ഞു.

"പ്ലീസ് ഡോക്ടർ.. പ്ലീസ്.. എനിക്ക് സഹിക്കാൻ പറ്റണില്ല...വൈശാഖേട്ടാ.. ഡോക്ടറോട് ഒന്ന് പറയ്‌... പ്ലീസ്.. " ലക്ഷ്മി ആകെ തളർന്നിരുന്നു . ഡോക്ടർ രേണുക ചിരിച്ചു കൊണ്ടു കസേരയിൽ ഇരിക്കുക ആണ്.. "എന്റെ അമ്മേ... എനിക്കു തലചുറ്റണത് പോലെ.. സിസ്റ്റർ ഇത്തിരി വെള്ളം തരുമോ.. പ്ലീസ്.. "ലക്ഷ്മി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.. " ഫ്ലൂയിഡ് ഒക്കെ നന്നായി പോകുന്നുണ്ട് ലക്ഷ്മി ഇപ്പോൾ വെള്ളത്തിന്റെ ആവശ്യമൊന്നുമില്ല മോൾക്ക്" കുറച്ചു പ്രായമുള്ള ഒരു സിസ്റ്റർ അവളോട് പറഞ്ഞു " സിസ്റ്റർ പ്ലീസ്.... സിസ്റ്റർ... എങ്കിലും ഒന്നു പറയൂ എന്നെ ഒന്ന് സിസേറിയൻ ചെയ്യാൻ എനിക്ക് വേദന സഹിക്കാൻ വയ്യ ഞാനിപ്പോൾ മരിച്ചുപോകും" "ഡോക്ടർ... ലക്ഷ്മി പറയണത് പോലെ... "അത് പറയുമ്പോൾ അവനും കരഞ്ഞു പോയി.. "ആഹ്ഹ... ഞാൻ ആണെങ്കിൽ ലക്ഷ്മിക്ക് ധൈര്യം കൊടുക്കാനായി വിളിച്ച ആള് ദേ ഇരുന്നു കരയുന്നു.. ലുക്ക്‌ മിസ്റ്റർ വൈശാഖൻ.... ഈ കുട്ടി ഒരു അരമണിക്കൂർ കൂടി കഴിയുമ്പോൾ നോർമൽ ഡെലിവറി ആകും.. വെറുതെ എന്തിനാ സിസേറിയൻ ചെയ്യാൻ തുനിയേണ്ടത്.. ഞാൻ അതിനു തയ്യാറല്ല കെട്ടോ.. "

"വൈശാഖേട്ട.... " ലക്ഷ്മി കരഞ്ഞു കൊണ്ടു വിളിച്ചു.. അവളുടെ മുഖം കാണുംതോറും അവനു ചങ്ക് പൊട്ടുന്നത് പോലെ തോന്നി.. "കരയാതെ.... കുഞ്ഞാവ പെട്ടന്ന് വരും മോളേ... "അവൻ അവളുടെ നെറുകയിൽ തലോടി... "ഓക്കേ ഓക്കേ... ഇനി ഏട്ടനെ പറഞ്ഞു വിട്ടേക്കാം.. ഇല്ലെങ്കിൽ ഏട്ടൻ ഇവിടെ ബോധം കെട്ട് പോകും കെട്ടോ . " ഡോക്ടർ രേണുക പറഞ്ഞു.. "ഞാൻ... ഞാൻ പുറത്തേക്ക് പൊയ്ക്കോട്ടേ.. "തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു.. അവൾ ഇറങ്ങി പോയ്ക്കോളാൻ അവനോട് ശിരസ്സ് കൊണ്ട് ആംഗ്യം കാണിച്ചു,, "ന്റെ ഈശ്വരാ ആണായാലും പെണ്ണായാലും ഈ കുഞ്ഞു മാത്രം മതി... ഇനി അതിനു ഒരു മാറ്റവും ഇല്ല... തന്റെ ലക്ഷ്മിയുടെ കരച്ചിൽ കാണാൻ വയ്യാ... എത്രയും പെട്ടെന്ന് ഒന്ന് കുഞ്ഞുണ്ടായാൽ മതി ആയിരുന്നു.. അവിടെ നിന്ന് ഇറങ്ങി പോരുമ്പോൾ അവൻ ഓർത്തു... "ഡോക്ടർ.. പ്ലീസ്... ഞാൻ പറയുന്നത് ഒന്ന് കേൾക്കുമോ.. പ്ലീസ് "ലക്ഷ്മിയുടെ തേങ്ങൽ അവന്റെ കാതുകളിൽ വീണ്ടും മുഴങ്ങി.. "എന്റെ ഈശ്വരാ... ഒന്ന് വേഗം കഴിയണേ.. ഇങ്ങനെ പരീക്ഷിക്കാൻ മാത്രം എന്ത് തെറ്റ് ആണ് ആ പാവം ചെയ്തത്... ദൈവം ഇല്ല എന്ന് പോലും അവൻ ഓർത്തുപോയി.." "മോനേ... ഡോക്ടർ എന്തു പറഞ്ഞു" എല്ലാവരും അവന്റെ അടുത്തേക്ക് ഓടി വന്നു.. "ഒന്നും ആയില്ല അമ്മേ..

അവൾ ആണെങ്കിൽ ഭയങ്കര കരച്ചിലും..അവൾക്കു എന്തെങ്കിലും പറ്റുമോ അമ്മേ. എന്തൊരു പരീക്ഷണം ആണ്... "അവന്റെ ശബ്ദം ഇടറി.. അതു കേട്ടതും എല്ലാവർക്കും ഭയങ്കര സങ്കടമായി.... വൈശാഖൻ കണ്ണുകൾ അടച്ചു കൊണ്ട് കസേരയിൽ ഇരിക്കുക ആണ്.. ഈശ്വരനോട് പോലും അവന് വെറുപ്പ് തോന്നി..... ഒരു തെറ്റും ചെയ്യാത്ത,, എന്റെ പാവം നിഷ്കളങ്കയായ ലക്ഷ്മി അവൾ എത്ര സമയമായി വേദനകൊണ്ട് പുളയുന്നു,,, നീ ഇതൊന്നും കാണുന്നില്ലേ എന്റെ കണ്ണാ.... എന്തൊക്കെ നേർച്ച ആയിരുന്നു അമ്മ നേർന്നത് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എടുത്ത് ചോറൂണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനു വെണ്ണ നിവേദ്യം...നീ എവിടെ പോയി കണ്ണാ.. നീ കാണുന്നില്ലേ അവളുടെ കരച്ചിൽ.. അവന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു വന്നു.. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി... ലക്ഷ്മിയുടെ കൂടെ ഉള്ളത് ആരാണ്.. ഒരു സിസ്റ്റർ പുറത്തേക്ക് വന്നു.. എല്ലാവരും വേഗം അവരുടെ അടുത്തേക്ക് ഓടി. " ഇപ്പോൾ ആകും കേട്ടോ എല്ലാവരും പ്രാർത്ഥിക്കൂ" അതും പറഞ്ഞ് അവർ വീണ്ടും കയറിപോയി..

എല്ലാവരും വീണ്ടും കസേരയിലേക്ക് പോയിരുന്നു എങ്കിലും വൈശാഖൻ മാത്രം വാതിൽക്കൽ നിന്നും മാറിയില്ല,,, പ്രതീക്ഷയോടെ അവൻ അകത്തേക്ക് നോക്കി... ഒരു 10 മിനിറ്റ് കഴിഞ്ഞതും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് പോലെ അവനു തോന്നി.. ഈശ്വരാ തോന്നലാണോ... അവൻ ഒന്നുകൂടി അകത്തേക്കു തലയിട്ടു നോക്കി. ഒന്ന് രണ്ട് സിസ്റ്റർമാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം.. പക്ഷേ ഒന്നും വ്യക്തമല്ല... അവന്റെ ചങ്കിടിപ്പു കൂടി.. അല്പ നിമിഷങ്ങൾക്കകം ഒരു സിസ്റ്റർ പുറത്തേക്ക് വന്നു... " കൺഗ്രാറ്റ്സ് മിസ്റ്റർ വൈശാഖൻ ലക്ഷ്മി ഡെലിവറി ആയി പെൺകുഞ്ഞാണ്" അവർ അത് പറയുകയും ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവന്... പെൺകുഞ് ആണെന്ന്.. തന്റെ കുഞ്ഞു ലക്ഷ്‌മി... അവൻ സന്തോഷം കൊണ്ടു മതി മറന്നു.. " അവൻ കരഞ്ഞുകൊണ്ട് ഓടി ചെന്ന് അമ്മയെ വട്ടം പിടിച്ചു... " അമ്മേ.... അമ്മേ... കുഞ്ഞുണ്ടായി പെൺകുട്ടിയാണ് "അവന്റെ ശബ്‌ദം വിറച്ചു.. സിസ്റ്റർ പറഞ്ഞത് അവർ എല്ലാവരും കേട്ടിരുന്നു.. അമ്മയും മകനും കെട്ടിപ്പിടിച്ച് കരയുകയാണ്.... ശേഖരൻ മകന്റെ തോളിൽ തട്ടി... അപ്പോഴേക്കും വാതിൽ തുറന്ന് ഒരു സിസ്റ്റർ വന്നു... അവരുടെ കൈയിൽ കുഞ്ഞും ഉണ്ടായിരുന്നു.. "സാറിന്റെ കൈയിൽ വേണo ആദ്യം കൊടുക്കേണ്ടത് എന്നാണ് ലക്ഷ്മി പറഞ്ഞത്...

"അവർ ചിരിച്ചു കൊണ്ടു കുഞ്ഞിനെ അവനു നേർക്ക് നീട്ടി.. അവൻ തന്റെ പൊന്നോമനയെ കൈകളിലേക്ക് വാങ്ങി.. റോസാദളം പോലൊരു കുരുന്നു കുഞ്ഞ്... ഈ ലോകത്തേക്ക് വന്നുവെങ്കിലും ആളുടെ കണ്ണുകളടഞ്ഞു തന്നെയായിരുന്നു,, ഒറ്റനോട്ടത്തിൽ തന്നെ അവൾ ലക്ഷ്മി ആയിരുന്നു തന്റെ കുഞ്ഞിലക്ഷ്മി... " ചക്കരമുത്ത് ഉറങ്ങുവാണോ സുമിത്ര കുഞ്ഞിനെ തഴുകി" ശ്യാമയും ശേഖരനും അശോകനും എല്ലാം കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്.. വൈശാഖൻ ആ മുത്തിനെ തന്റെ ചുണ്ടോട് ചേർത്തു....ഉറക്കത്തിൽ ആണെങ്കിലും വാവ ഒന്നു പുഞ്ചിരിച്ചത് പോലെ അവനു തോന്നി... അച്ഛന്റെ പൊന്നു മുത്തേ അവൻ കാതിൽ പതിയെ മന്ത്രിച്ചു.... അവന്റെ ശബ്ദം കേട്ടതും ഒട്ടും പ്രതീക്ഷിക്കാതെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞു കണ്ണുതുറന്നു... അവനെ നോക്കുകയാണ്.. " നോക്കിക്കേ ശേഖരേട്ട... അവന്റെ ശബ്ദം കേട്ടതും കുഞ്ഞു കണ്ണു തുറന്നു" സുമിത്ര ആഹ്ലാദത്തോടെ പറഞ്ഞു.. " ചക്കര മുത്തേ,,, അച്ഛപൊന്നേ" വൈശാഖൻ വീണ്ടും വീണ്ടും വിളിച്ചു ആ ശബ്ദം തിരിച്ചറിഞ്ഞ അതുപോലെതന്നെയാണ് കുഞ്ഞ് നോക്കുന്നത് "മതി മതി... ഒരുപാട് സമയം ആയി ഇനി കുഞ്ഞിനെ പീഡിയാട്രീഷൻ കൊണ്ടുപോയി കാണിക്കണം..".

അത് കഴിഞ്ഞു റൂമിലേക്ക് തരാം സിസ്റ്റർ കുഞ്ഞിനെ തിരികെ വാങ്ങി കൊണ്ട് അകത്തേക്ക് കയറിപ്പോയി പിന്നീടങ്ങോട്ട് ഫോൺവിളി കാലമായിരുന്നു .. സമയം ഏകദേശം ഒരു മണിയായി കാണും... എല്ലാവരെയും മാറി മാറി വിളിക്കുകയാണ് ശ്യാമളയും സുമിത്രയും.... എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്.. വീണയ്ക്ക് ആണെങ്കിൽ അപ്പോൾ തന്നെ വരണം എന്നുണ്ടായിരുന്നു... വിജയ്ക്കും എങ്ങനെ എങ്കിലും നേരം വെളുത്താൽ മതി എന്നായിരുന്നു.. " അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാണ് ഞാനും രാജീവേട്ടനും കൂടി വരാം എന്ന് സമ്മതിക്കാഞ്ഞിട്ടല്ലേ... " ദീപ ആണെങ്കിൽ ശ്യാമളയോട് ദേഷ്യപ്പെട്ടു.. ലക്ഷ്മി ഒന്ന് കണ്ടാൽ മാത്രം മതി എന്നായിരുന്നു വൈശാഖിന്റെ മനസ്സിലെ ചിന്ത. പാവo ലക്ഷ്മി.... അവൾ ഒരുപാട് വേദന തന്നു... ലോകത്തിലെ എല്ലാ സ്ത്രീ ജനങ്ങളോടും ആദരവ് തോന്നിയ ഒരു നിമിഷം ആയിരുന്നു കഴിഞ്ഞു പോയതെന്ന് എന്ന് അവൻ ഓർത്തു.... കുഞ്ഞിനെ ആണെങ്കിൽ കൊതിതീരെ കൊണ്ടുപോലും ഇല്ലാ.. എന്നാലും തന്നെ തിരിച്ചറിഞ്ഞല്ലോ തന്റെ കുഞ്ഞുലക്ഷ്മി... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ന്റെ ഉണ്ണിക്കണ്ണ കുറച്ചു മുൻപ് അവളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി എന്തൊക്കെയോ മനസ്സിൽ വിളിച്ചു പറഞ്ഞു..

ഒക്കെ അറിവില്ലായ്മ കൊണ്ട് ആണ്... ക്ഷമിക്കണേ.. അവൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.. വീണയും വിജിയും ഒക്കെ അവനെ മാറിമാറി വിളിച്ചു.. "ഏട്ടാ .. വമ്പൻ ചിലവ് പ്രതീക്ഷിക്കുന്നു കെട്ടോ.. " "നാളെ നീ ഇങ്ങോട്ടു വാടി വീണേ.. ചിലവ് ഒക്കെ തരാം പോരെ.. " "മ്.. ഓക്കേ ഏട്ടാ... " "ഒക്കെ " ലക്ഷ്മിയെ റൂമിലേക്ക് കൊണ്ടുവരാൻ ഏകദേശം രണ്ട് മണിക്കൂർ എടുത്തിരുന്നു.. രണ്ടു സിസ്റ്റർമാർ വന്നു ബെഡ് ഒക്കെ നന്നായി വിരിച്ചിട്ടു.... കുറച്ചു കഴിഞ്ഞതും സ്ട്രക്ചറിൽ കിടത്തി ലക്ഷ്മിയെ അവർ റൂമിലേക്ക് കൊണ്ട് വന്നു.. കുറച്ചു മുൻപ് അലമുറ ഇട്ടു കരഞ്ഞ ലക്ഷ്മി ആണോ ഇതെന്ന അവനു തോന്നി പോയി.. എല്ലാവരെയും നോക്കി അവൾ പുഞ്ചിരിച്ചു.. വൈശാഖന്റെയും ലക്ഷ്മിയുടെയും കണ്ണുകൾ പരസ്പരം കോർത്തു.. ഏട്ടന്റെ ആഗ്രഹപ്രകാരം കുഞ്ഞുലക്ഷ്മിയെ തന്നെ കൊടുക്കാൻ സാധിച്ചല്ലോ... അവൾക്ക് ഇതിൽപ്പരം മറ്റൊന്നും വേണ്ടായിരുന്നു.. വൈശാഖനും അവളെ നോക്കുക ആണ്.. അവളുടെ മുഖം ഇടുമിച്ചു എല്ലാം വല്ലാതെ ആയിരുന്നു..

എന്ത് മാത്രം വേദന അനുഭവിച്ചു കരഞ്ഞ പെണ്ണാണ്.. ഇപ്പോൾ ദേ എല്ലാം മറന്നു ചിരിക്കുന്നു... അവളുടെ നെറുകയിൽ ഒരായിരം ചുംബനം നൽകാൻ അവന്റെ മനസ് കൊതിച്ചു.... "കുഞ്ഞിനെ കൊണ്ടുവന്നില്ലാലോ മോനേ... "സുമിത്ര മകനെ നോക്കി.. "കുഞ്ഞുവാവ ദേ വന്നു കഴിഞ്ഞു" എന്ന് പറഞ്ഞു കൊണ്ടു ഒരു സിസ്റ്റർ അവിടേയ്ക്ക് പ്രവേശിച്ചു.. സുമിത്രയുടെ കൈയിലേക്ക് അവർ ഭദ്രമായി കുഞ്ഞിനെ നൽകി... "അച്ഛമ്മ ആണോ അതോ അമ്മമ്മ ആണോ.. "? സിസ്റ്റർ ചോദിച്ചു.. "ഞാൻ അച്ഛമ്മ ആണ്... " "ഒക്കെ . അപ്പോൾ അച്ഛമ്മയുടെ കൈയിൽ കുഞ്ഞുവാവയെ ഏല്പിച്ചിരിക്കുക ആണ് കെട്ടോ... " ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story