സ്വപ്‌നക്കൂട്: ഭാഗം 67 || അവസാനിച്ചു

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

അവർ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു.. ചേച്ചിക്ക് എന്തേലും വിശേഷം ഉണ്ടെങ്കിൽ പറയണേ.. കുഞ്ഞിനെ ഇടയ്ക്ക് ഇടയ്ക്ക് ഫീഡ് ചെയ്യിക്കണം കെട്ടോ... ധാരാളം വെള്ളം കുടിയ്ക്കണം, ഒക്കെ " ലക്ഷ്മി ചിരിച്ചു കൊണ്ടു തലയാട്ടി.. "ഹാവൂ.. ഈ മുഖം ഇപ്പോൾ എങ്കിലും ഒന്ന് ചിരിച്ചല്ലോ... ലേബർ റൂമിൽ കിടന്നു എന്തൊരു കരച്ചിൽ ആയിരുന്നു.. കുഞ്ഞാവയെ കണ്ടപ്പോൾ സന്തോഷം ആയില്ലേ.. " "ഉവ്വ്.. " "മ്... സി എസ് ആയിരുന്നു ചെയ്യുന്നതെങ്കിൽ ഇപ്പോൾ അനങ്ങാൻ പോലും മേലാതെ സർജിക്കൽ ഐ സി യൂ വിൽ കിടന്നേനെ... " "വേദന സഹിയ്ക്കാൻ വയ്യാതെ വന്നപ്പോൾ പറഞ്ഞതാണ് സിസ്റ്റർ... " "ഒക്കെ ഒക്കെ.. ഐ ക്യാൻ അണ്ടർസ്റ്റാൻഡ്..... എന്തെങ്കിലും ഉണ്ടെങ്കിൽ നഴ്സിംഗ് റൂമിൽ അറിയിച്ചാൽ മതി "അതും പറഞ്ഞു കൊണ്ട് അവർ പുറത്തേക്ക് പോയി.. സമയം ഏകദേശം 5മണി ആയിരിക്കുന്നു.. അശോകനും ശ്യാമളയും കൂടി ബക്കറ്റും കപ്പും ബാസ്‌ക്കറ്റും ഒക്കെ മേടിച്ചു കൊണ്ടു കയറി വന്നു.. വൈശാഖൻ കുഞ്ഞിന്റെ അരികിലായി ബെഡിൽ ഇരിക്കുക ആണ്.. കുഞ്ഞുവാവ സുഖ സുഷുപ്തിയിൽ ആണ്... മുഖം മാത്രമേ വെളിയിൽ കാണാത്തൊള്ളൂ.. സിസ്റ്റർ ആണെങ്കിൽ നല്ലത് പോലെ കുഞ്ഞാവയെ പൊതിഞ്ഞുകൊണ്ട്വന്നു കിടത്തിയിരിക്കുക ആണ്..

അമ്മയുടെ ഉദരത്തിൽ എന്നവണ്ണം ആണ് കുഞ്ഞ് ഇപ്പോളും ഉറങ്ങുന്നത്.. അവൻ ആണെങ്കിൽ കണ്ണെടുക്കാതെ നോക്കി ഇരിക്കുക ആണ്.. "നല്ല ഉറക്കത്തിൽ ആണ് അല്ലേ... "ശേഖരനും അവന്റെ അടുത്ത് വന്നിരുന്നു.. "മ്.. ഉറക്കമാ.. " "മോളേ... തലയിണ മാറ്റി വെച്ച് കിടന്നോ.. ഇല്ലെങ്കിൽ തലവേദന വരും.. "എന്ന് പറഞ്ഞു കൊണ്ട് സുമിത്ര അവളുടെ തലയിണ മെല്ലെ എടുത്തു മാറ്റി. "വെള്ളം വേണോ ലക്ഷ്മി.. എപ്പോളും വെള്ളം കുടിയ്ക്കാൻ ഡോക്ടർ പറഞ്ഞിരിക്കുന്നത് " "ഇപ്പോൾ ഒന്നും വേണ്ടമ്മേ.. ഇത്തിരി കഴിയട്ടെ.. " "ഞാൻ കാലത്തേ വീട്ടിലേക്ക് പോകാം.. എന്നിട്ട് മോൾക്ക് ഉള്ള ചോറും കൊടുത്തു വൈശാഖനെ വിടാം.. "പുറത്ത് നിന്നുള്ള ഭക്ഷണം കഴിച്ചാല് വയറ്റിൽ ഗ്യാസ് കെട്ടും " സുമിത്ര പറഞ്ഞു.. "അതാണ് ചേച്ചി നല്ലത്... ഞാനും അത് ചേച്ചിയോട് പറയണം എന്നോർത്തു ഇരിക്കുക ആയിരുന്നു.. " "അല്ലാ... ശ്യാമളയെ കൊണ്ട് ഒറ്റയ്ക്ക് പറ്റുമോ... നീയും കൂടെ ഇവിടെ നിൽക്ക്.. വിജിയോടൊ വീണയോടൊ പറഞ്ഞാൽ പോരെ.. " "പറഞ്ഞപോലെ അത് ശരിയാണല്ലോ ശേഖരേട്ടാ.. എന്നാൽ വിജിയോട് വിളിച്ചു പറയാം അല്ലേ.. " "ഞാൻ സഹായത്തിനു ഒരു സ്ത്രീയെ വിളിച്ചു ഏർപ്പാടാക്കിയിട്ടുണ്ട് നേരത്തെ തന്നെ.. അവർ കാലത്തേ തന്നെ ഇങ്ങോട്ടു വരും ചേട്ടാ.. "

"മ്.. എന്നാലും ഇവള് കൂടി ഇവിടെ നിൽക്കട്ടെ.. വൈകിട്ടത്തേക്ക് പോകാം " സുമിത്രയ്ക്കും സന്തോഷം ആയി, കാരണം കുഞ്ഞിനെ ഒന്ന് കണ്ണു തുറന്നു കൊണ്ടുപോലും ഇല്ലായിരുന്നു.. ലക്ഷ്മി ആണെങ്കിൽ അപ്പോളേക്കും പതിയെ മയങ്ങി പോയിരുന്നു.. ശേഖരനും അശോകനും കൂടി ഒരു കാലിച്ചായ കുടിയ്ക്കാൻ ഇറങ്ങിയതാണ്.. വൈശാഖൻ മാത്രം കുഞ്ഞിന്റെ അരികിൽ നിന്ന് മാറാതെ ഇരിക്കുക ആണ്.. ഉറക്കത്തിൽ കുഞ്ഞിന്റെ വിവിധ ഭാവങ്ങൾ മിന്നി മാറുക ആണ്.. ഇടയ്ക്ക് അവൾ പേടിച്ചു കരയുന്നത് പോലെ ആയി.. പെട്ടന്ന് അവൻ കുഞ്ഞിന്റെ കൈയിൽ തട്ടി . കുറച്ചു സമയം കഴിഞ്ഞതും കുഞ്ഞുവാവ കണ്ണുകൾ മെല്ലെ തുറന്നു... വൈശാഖൻ തന്റെ പൊന്നോമനയുടെ വെള്ളാരം കണ്ണുകളിലേക്ക് നോക്കി.. "തക്കുടു.... പൊന്നേ... "അവൻ കുഞ്ഞിന്റെ മടക്കി പിടിച്ചിരുന്ന കൈവിരലുകളിൽ മെല്ലെ തലോടി. അവനെ നോക്കുക ആണ് കുഞ്ഞുലക്ഷ്മി.. "അച്ഛയാടാ.... അറിയുമോ.... "അവൻ മെല്ലെ ചോദിച്ചു.. പെട്ടന്ന് കുഞ്ഞു ഒരു കരച്ചിൽ ആയിരുന്നു.. ലക്ഷ്മി ഞെട്ടി ഉണർന്നു.. സുമിത്രയും ശ്യാമളയും ഓടി വന്നു..

"എന്താ മോനേ.. എന്താ പറ്റിയത് .. " "അറിയില്ല അമ്മേ..... ഞാൻ സിസ്റ്ററെ വിളിക്കാം "അവൻ വെളിയിലേക്ക് ഓടി.. സുമിത്ര കുഞ്ഞിനെ കൈയിൽ എടുത്തു.. "ആഹ് i..മൂത്രം ഒഴിച്ചത് ആണ് ശ്യാമളേ.. "സുമിത്ര ചിരിച്ചു കൊണ്ടു കുഞ്ഞിനെ കിടത്തി.. എന്നിട്ട് മൂത്രം ഒഴിച്ച തുണി മാറ്റി.. ' "സിസ്റ്റർ ആരും ഇല്ലാ അമ്മേ അവിടെ.. "വൈശാഖൻ പരിഭ്രാന്തിയോടെ ഓടി വന്നു. അപ്പോളേക്കും കുഞ്ഞ് കരച്ചിൽ ഒക്കെ നിർത്തിയിരുന്നു.. "ശൂ ശൂ... വെച്ചതായിരുന്നു... കുഞ്ഞാവ പേടിച്ചു പോയതാ.. "ശ്യാമള ചിരിച്ചു.. "ശോ. കഷ്ടം... എന്നെ വിറച്ചു പോയി.. "അവൻ വന്നു കുഞ്ഞിനെ കയ്യിൽ എടുത്തു.. എന്നിട്ട് മെല്ലെ ലക്ഷ്മിയുടെ അടുത്ത് കൊണ്ടു വന്നു കിടത്തി.. "ദേ.. അമ്മ... "അവൻ കുഞ്ഞിനോട് പറഞ്ഞു.. ലക്ഷ്മി തന്റെ വലം കൈയിൽ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു.. "ഏട്ടന് സന്തോഷം ആയോ.. കുഞ്ഞുലക്ഷ്മി വന്നപ്പോൾ "അവൾ മെല്ലെ ചോദിച്ചു.. "മ്... ഒരുപാട്... ഒരുപാട് ഒരുപാട് സന്തോഷം ആയി... പക്ഷെ നിന്റെ കരച്ചിൽ.. ഹോ സഹിയ്ക്കാൻ പറ്റിയില്ല.. " "പതുക്കെ പറ.. "അവൾ പിറുപിറുത്തു.. "നിനക്ക് ഒരു ഉമ്മ തരണം എന്നു ആഗ്രഹം ഉണ്ട് മോളേ... പക്ഷെ ഇവർ എല്ലാവരും നിൽക്കുന്നത് കൊണ്ടു.. " "മിണ്ടാതെ ചെറുക്കാ... " അവൾ ചിരിച്ചു.. അന്ന് വൈശാഖൻ ലിവ് എടുത്തിരുന്നു..

കാലത്തേ 8മണി ആയപ്പോൾ വിജിയെ സുമിത്ര വിളിച്ചു.. ചോറ് കൊണ്ടുവരണം എന്ന് പറയുവാൻ ആയിരുന്നു.. "അമ്മേ... ഞാൻ ഹോസ്പിറ്റലിൽ എത്താറായി.. ചോറ് എടുത്തിട്ടുണ്ട്.. കാലത്തേ എഴുനേറ്റു ഞാൻ എല്ലാം ഉണ്ടാക്കിയിരുന്നു.. " "എടി. ഇപ്പോളെ ചോറ് കൊണ്ടവനാൽ എങ്ങനെ ആണ്.. ഉച്ചയാകുമ്പോൾ ചീത്ത ആകില്ലേ.., " " വീണ വരുമ്പോൾ ഉച്ചയാകുo അവളോടും കൂടി ഞാൻ പറഞ്ഞിട്ടുണ്ട് കുറച്ച് ചോറ് കൊണ്ടു വരാൻ" "മ്.. എന്നാൽ കുഴപ്പമില്ല.. "സുമിത്ര ഫോൺ വെച്ച്.. കാലത്തേ തന്നെ ശേഖരൻ വീട്ടിലേക്ക് പോയിരുന്നു പറമ്പിൽ ഒരുപാട് ജോലി ഉണ്ടായിരുന്നു... തന്നെയുമല്ല ഉണ്ണി മോളും തനിച്ച് ആണല്ലോ... സഹായത്തിനായി ശ്യാമള ഏർപ്പാടാക്കിയ രാജമ്മ എന്ന സ്ത്രീയെ കൊണ്ടുവന്ന ആക്കിയിട്ട് അശോകൻ ഷോപ്പിലേക്ക് പോയത്.. n... ആദ്യം കുഞ്ഞിനെ കാണാൻ വന്നത് വിജി ആയിരുന്നു,, "അപ്പേടെ പൊന്നേ... "അവൾ കുഞ്ഞിനെ കൈയിൽ എടുത്തു.. "ദേ.. മോനെ.. ഇതാരാ... അനിയത്തി കുട്ടിയെ കണ്ടോ... "സുമിത്ര ആണെങ്കിൽ വിജിയുടെ കുഞ്ഞിനെ എടുത്തു പിടിച്ചു കുഞ്ഞാവയെ കാണിച്ചു..

"ലക്ഷ്മി.. ഒരുപാട് വേദന ഉണ്ടായിരുന്നോ... "വിജി അവളോട്‌ ചോദിച്ചു.. "മ്... കുഴപ്പമില്ലയിരുന്നു.. എന്നാലും നല്ല വേദന ആയിരുന്നു ചേച്ചി.. " "സാരമില്ല... എല്ലാം കഴിഞ്ഞല്ലോ.. ഇനി നന്നായി റസ്റ്റ്‌ എടുത്തോണം.. " "അതെ അതെ.. നന്നായി റസ്റ്റ്‌ എടുത്തോണം.. ഇല്ലെങ്കി നടുവേദന വിട്ടു മാറില്ല കെട്ടോ മോളേ.. "സുമിത്രയും പറഞ്ഞു. "രാജമ്മയ്ക്ക് എല്ലാം നല്ല വശമാ ചേച്ചി.. ഒരുപാട് പെൺകുട്ടികളെ രാജമ്മ കുളിപ്പിച്ചിട്ടുള്ളതാ.. "ശ്യാമള പറഞ്ഞു.. "മൂന്നുമാസത്തേക്ക് ആണോ ശ്യാമളമ്മേ അവരെ നിർത്തിയിരിക്കുന്നത് " "അതെ വിജി.. അല്ലാതെ എന്നെകൊണ്ട് തന്നെ പറ്റില്ലെന്നേ.. സുമിത്രേച്ചിയ്ക്ക് ഒക്കെ അതു പറ്റും " പിന്നെ അങ്ങോട്ട് ഓരോരോ ആളുകൾ ആയി കുഞ്ഞിനെ കാണുവാൻ ആയി വന്നൊണ്ട് ഇരുന്നു. വീണയും ദീപയും എല്ലാവരും ചോറും ആയിട്ടാണ് വന്നത്.. ഉണ്ണിമോൾ പോലും കുഞ്ഞവയ്ക്കുള്ള കുട്ടിയിടുപ്പും ആയിട്ട് ആണ് വന്നത്.. വൈശാഖൻ മേടിച്ചു വച്ചിരുന്ന ലഡ്ഡുവും സ്വീറ്റ്‌സും എല്ലാo വന്നവർക്ക് ഒക്കെ കൊടുത്തു.. "ചേച്ചി.. എനിക്ക് ഈ മാസം ഇതുവരെ....... doubt ഉണ്ട് കെട്ടോ... "വീണ പതുക്കെ ലക്ഷ്മിയോട് പറഞ്ഞു.. "ആണോ.. ഹാപ്പി ന്യൂസ്‌ ആണല്ലോ.. അമ്മയോട് പറയട്ടെ " "വേണ്ട ചേച്ചി... ഒന്ന് കൺഫോം ചെയ്തിട്ട് പറയാം... " വീണയുടെ മുഖത്തു നാണത്താൽ കുതിർന്ന ഒരു ചിരി വിരിഞ്ഞു.. **----*----*

കുഞ്ഞിന് ചെറിയ മഞ്ഞ നിറം ഉള്ളത് കാരണം അഞ്ചാം ദിവസം ആണ് അവർ ഡിസ്ചാർജ് ആയി പോയത്.. ഒരാഴ്ച കഴിഞ്ഞതും വൈശാഖന്റെ ക്ഷമ നശിച്ചു.. "ലക്ഷ്മി.. നീ വീട്ടിലോട്ട് വാടി.. നിനെയും കുഞ്ഞിനേയും കാണാതെ ഞാൻ അവിടെ ഒറ്റയ്ക്ക് എങ്ങനെ ആടി.. "വൈശാഖൻ അവളോട് ചോദിച്ചു. "ഏട്ടാ... ഞാൻ വരാം. കുറച്ചു ദിവസം വീട്ടിൽ നിൽക്കട്ടെ..കുളി ഒക്കെ ഉണ്ട്എന്നാണ് അമ്മ പറഞ്ഞത്.. അതു കഴിഞ്ഞു വരാം... " "ഒരുപാട് ലേറ്റ് ആകല്ലേടി.." "ഇല്ല ഏട്ടാ.. ഞങ്ങൾ ഉടനെ വരാം.. " "വാവ എന്തിയെടി.. വഴക്ക് ഉണ്ടോ.. " "ഇല്ല ഏട്ടാ.. പാവം നല്ല ഉറക്കത്തിൽ ആണ്.. " "മ്.. ശരി.. എന്നാൽ ഞാൻ പിന്നെ വിളിയ്ക്കാം.. "അവൻ ഫോൺ കട്ട്‌ ചെയ്തു.. വേത് വെള്ളത്തിൽ ഉള്ള കുളിയ്ക്ക് മുന്നേ തന്നെ രാജമ്മ കസ്തൂരി മഞ്ഞളും ചെറുപയര് പൊടിയും കുടി ധാന്വന്തരം കുഴമ്പിൽ ചാലിച്ച് ലക്ഷ്മിയുടെ ദേഹത്തു പുരട്ടും.. കയ്യൂന്നിയും കറ്റാർവാഴയും മൈലാഞ്ചി ഇലയും ഒക്കെ ഇട്ടു മുറുക്കി വെച്ചിരിക്കുന്ന എണ്ണ ആണ് ആദ്യം അവളുടെ തലമുടിയിൽ മുഴുവൻ തേയ്ക്കുന്നത്.. അതു കഴിഞ്ഞാണ് കുഴമ്പ് തേപ്പിക്കുന്നത്. ഒരു രണ്ട് മണിക്കൂറിനു ശേഷം ആണ് അവളെ അവർ എന്നും കുളിപ്പിച്ചു കൊണ്ട് ഇരുന്നത്.. എല്ലാദിവസവും കുഞ്ഞ് ആ സമയത്ത് എഴുനേറ്റ് കരയും..

ശ്യാമള കുഞ്ഞിനേയും എടുത്തു കൊണ്ട് നടക്കും.. ദീപയും ഉണ്ട് അവിടെ.. അതുകൊണ്ട് രണ്ടാളും മാറി മാറി കുഞ്ഞിനെ എടുക്കു.. കുളി കഴിഞ്ഞു വന്നാൽ കാരറ്റും ആപ്പിളും റോബസ്റ്റ പഴവും കുടി അടിച്ചു ജ്യൂസ്‌ ആക്കി അല്പം തേനും ഒഴിച്ച് രാജമ്മ അവൾക്ക് കുടിയ്ക്കാൻ നൽകും... കഷായവും അരിഷ്ടവും ലേഹ്യവും ഒക്കെ കഴിച്ചു ലക്ഷ്മി ആകെ മാറി പോയിരുന്നു.. ഇടയ്ക്ക് എല്ലാം വൈശാഖൻ അവളെ കാണാൻ വരുമായിരുന്നു.. അതുപോലെ തന്നെ ആ കുടുംബത്തിലെ ബാക്കി ഉള്ളവരും വന്നിരുന്നു.. നൂല് കെട്ട് ആയപ്പോൾ അവൾ ഒരുപാട് മാറി പോയിരുന്നു.. "നീ സുന്ദരി ആയി കെട്ടോ... ഇപ്പോൾ കണ്ടാൽ...."വൈശാഖൻ മെല്ലെ അവളുടെ കാതിൽ മന്ത്രിച്ചു.. "ആഹ്. ഇതാണ് മോനെ ഞാൻ അങ്ങോട്ട് വരാത്തത്... വെറുതെയല്ല പണ്ടുള്ളവർ പറയുന്നത് 90 ദിവസം കഴിയാതെ കെട്ടിയോന്റെ അടുത്ത് പോയേക്കരുത് എന്നു " "ഒന്ന് പോടീ... ഞാൻ എന്താ അത്രക്ക് ആക്രാന്തം മൂത്തു നിൽക്കുവാനോ.. ഇപ്പൊ കണ്ടാൽ എല്ലാവരും ഒന്ന് നോക്കും എന്നേ ഞാൻ ഉദ്ദേശിച്ചൊള്ളു.. "അല്ലേ കുഞ്ഞുലക്ഷ്മി... അവൻ കുഞ്ഞിനെ കയ്യിൽ എടുത്തു. ഏട്ടാ കുഞ്ഞുവാവയ്ക്ക് ഇടാൻ എന്തു പേരാണുള്ളത്.. ഏട്ടൻ എന്തെങ്കിലും സെലക്ട് ചെയ്തോ.. ഇനി അധികം ദിവസം ഇല്ലാ... "

"മ്.. ഞാൻ ഒരെണ്ണം കണ്ടുവെച്ചിട്ടുണ്ട്... അതു അന്നേ ഞാൻ പറയൂ... " "പ്ലീസ് ഏട്ടാ.. പ്ലീസ്... പറയ്‌.. എന്ത് പേരാണ്.. " അവൾ കെഞ്ചി ചോദിച്ചെങ്കിലും അവൻ കുഞ്ഞിന്റെ പേര് പക്ഷേ അവളോട് പറഞ്ഞില്ല... അങ്ങനെ നൂല് കെട്ട് ദിവസം വന്നെത്തി.. ലക്ഷ്മി ഒരു സെറ്റും മുണ്ടും ആണ് ഉടുത്തിരിക്കുന്നത്.. വൈശാഖൻ മെറൂൺ കളർ കുർത്തയും കസവു മുണ്ടും.. "പേര് ഏതാണ് കണ്ടു വെച്ചിരിക്കുന്നത് എന്നു ഇന്ന് എങ്കിലും പറയണേ ഏട്ടാ.. "വിജി അവനോട് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.. ആവണിപ്പലകയിൽ നിലവിളക്ക് കൊളുത്തി ശ്യാമള.. അതിനു ശേഷം കുഞ്ഞിനെ കൊണ്ടുവന്നു സുമിത്രയുടെ കൈയിലേക്ക് കൊടുത്തു.. നിലത്തു വിരിച്ചിരിക്കുന്ന പായയിൽ സുമിത്രയും ശേഖരനും ഇരുന്നു.. ഒപ്പം വൈശാഖനും ലക്ഷ്‌മിയും.. വെറ്റില എടുത്തു ഒരു കാതിൽ മറച്ചു പിടിച്ചു കൊണ്ടു ശേഖരൻ കുഞ്ഞിന്റെ കാതിൽ മൂന്ന് തവണ പേര് വിളിച്ചു.. സുമിത്ര... സുമിത്ര... സുമിത്ര... അതിനു ശേഷം അയാൾ മകൻ പറഞ്ഞു കൊടുത്ത പേര് വിളിച്ചത്.. ഇഷാൻവി... ഇഷാൻവി... ഇഷാൻവി... "ആഹ്.. നല്ല പേരാണല്ലോ.. ഇഷാൻവി.. "എല്ലാവർക്കും ആ പേര് ഇഷ്ടപ്പെട്ടു.. ഇഷാൻവി കുട്ടിയും അമ്മയും കൂടി രണ്ട് മാസം കഴിഞ്ഞപ്പോളേക്കും തിരികെ മേലേടത് എത്തിയിരുന്നു..

കുഞ്ഞിന്റെ കരച്ചിലും ബഹളവും ഒക്കെ ആയപ്പോൾ ആ തറവാട് വീട് ഉണർന്നു.. ഇടയ്ക്ക് വീണയും വിജിയും ഒക്കെ വന്നിരുന്നു.. വീണയ്ക്ക് ഇരട്ട കുട്ടികൾ ആയതിനാൽ അവൾക്ക് അഞ്ചാം മാസം മുതൽ ഡോക്ടർ റസ്റ്റ്‌ പറഞ്ഞിരുന്നു.. അതുകൊണ്ട് പിന്നീട് അവളുടെ യാത്ര ഒക്കെ അവൾ ഒഴിവാക്കി.. ഇഷാൻവി കുട്ടിയ്ക്ക് അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മുൻപിൽ ആയിരുന്നു ആദ്യത്തെ ചോറൂണ്. ഓണമുണ്ട് ഒക്കെ ഉടുത്തു മുത്തശ്ശന്റെ മടിയിൽ ഇരുന്നു ആണ് അവൾ മാമം ഉണ്ടത്.. കുഞ്ഞിന്റെ ഓരോ വളർച്ചയും ആസ്വദിക്കുക ആണ് എല്ലാവരും.. ഇതിനോടിടയ്ക്ക് ലക്ഷ്മി ഒന്ന് രണ്ട് ബാങ്ക് ടെസ്റ്റ്‌ കൾ ഒക്കെ എഴുതി.. അവൾക്ക് താമസിയാതെ കാനറാ ബാങ്കിൽ അപ്പോയ്ന്റ്മെന്റ് ലഭിച്ചു.. അവളും ജോലിയ്ക്ക് പോകാൻ തുടങ്ങിയതോടെ പൂവാലിയെ വറുഗീസ് ചേട്ടന് പിടിച്ചു കിട്ടിയ വിലയ്ക്ക് ശേഖരൻ കൊടുത്തു. കാരണം കുഞ്ഞിനെ ശരിക്കും സുമിത്ര ശ്രദ്ധിച്ചില്ലെങ്കിലോ എന്നായിരുന്നു അയാൾക്ക് പേടി.. പതിയെ പതിയെ ശേഖരനെയും വൈശാഖൻ ജോലിയിൽ നിന്ന് ഡിസ്മിസ് ചെയ്തു.. അച്ഛന് സഹായി ആയിട്ട് നിന്നിരുന്ന വേണുച്ചേട്ടനെ അവൻ തങ്ങളുടെ പുരയിടവും കൃഷിയും ഒക്കെ നോക്കാൻ ഏൽപ്പിച്ഛ്.... "അതു വേണോ മോനേ.. ഈ മണ്ണ് ആണ് നമ്മളെ ഇത്രയും ആക്കിയത്.. "

"അതൊന്നും സാരമില്ല അച്ഛാ.. ഇപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും ജോലി ഉണ്ട്.. തന്നെയുമല്ല ലക്ഷ്മി കറസ്പോണ്ടൻസ് ആയിട്ട് എംകോം ചെയ്യുന്നുണ്ട്, അതുകൊണ്ട് അവൾക്ക് ഉടനെതന്നെ പ്രമോഷൻ കിട്ടും.. അങ്ങനെ ഞങ്ങളുടെ രണ്ടാളുടെയും ശമ്പളം മതി നമുക്ക് ജീവിക്കാൻ,,, " മകൻ ഒരുപാട് നിർബന്ധിച്ച് അതിനുശേഷമാണ് ഒടുവിൽ ശേഖരൻ വഴങ്ങിയത്.. ആദ്യമൊക്കെ അയാൾക്ക് വീട്ടിൽ വെറുതെ ഇരിക്കുവാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു, പക്ഷേ കുഞ്ഞിലക്ഷ്മി യുടെ ചിരിയും കളിയും കാരണം സമയം പോകുന്നത് അറിയുന്നതേയില്ലായിരുന്നു.. ഉണ്ണിമോളേ ആണ് കുഞ്ഞിന് കൂടുതൽ ഇഷ്ടം.. ക്ലാസ് കഴിഞ്ഞു വന്നാൽ അവൾ കുഞ്ഞിനേയും എടുത്തു കൊണ്ടു മുറ്റത്തു കൂടെ ഒക്കെ പോകു.. പൂവാലി പോയതിനാൽ ഇപ്പോൾ മണിക്കുട്ടി മാത്രമേ ഒള്ളു.. അവളെ കാണുമ്പോൾ കുഞ്ഞുലക്ഷ്മി കൈകാൽ ഇട്ടു അടിയ്ക്കും.. ലക്ഷ്മിക്ക് ജോലി കിട്ടി കുറച്ചു ദിവസത്തിന് ശേഷമാണ് ദീപയും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്... ഇഷാൻവിയും വൈഗ മോളും കൂടുമ്പോൾ ഭയങ്കര കളിയും ചിരിയും ആണ്.. ജോലി ഉള്ളതിനാൽ വല്ലപ്പോഴും മാത്രമേ ലക്ഷ്മി സ്വന്തം വീട്ടിൽ പോകുമായിരുന്നൊള്ളു. അച്ഛയെ ആണ് അവൾക്ക് കുഞ്ഞവയ്ക്ക് കൂടുതൽ ഇഷ്ട്ടം.. വൈശാഖൻ വന്നു കഴിഞ്ഞാൽ പിന്നെ അവൻ എടുക്കാതെ കുഞ്ഞുലക്ഷ്മി സമ്മതിക്കൂല്ല..

അവൻ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ഒക്കെ ആണ് അവൾക്കിഷ്ടം.. ലക്ഷ്മി കിടന്നു ഉറങ്ങുമ്പോൾ അച്ഛനും മോളും കുടി കഥയും പാട്ടും ഒക്കെ ആയി കിടക്കും.. *******-*** ഇന്ന് കുഞ്ഞുലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആണ്.. എല്ലാവരും എത്തി ചേർന്നിരിക്കുക ആണ് മേലേടത്തു വീട്ടിൽ.. ദീപയും രാജീവനും അശോകനും ശ്യാമളയും ഒക്കെ വന്നു കയറിയാതെ ഒള്ളു.. വീണയും മക്കളും തലേദിവസം എത്തിയിരുന്നു.. വീണയുടെ ഇരട്ടക്കുട്ടികൾ രണ്ടാളും എല്ലാവരുടെയും കൈയിൽ പാറി നടക്കുക ആണ്.. വൈശാലിയും വൈഷ്‌ണവിയും... അതാണ് അവരുടെ പേര്... ഇപ്പോൾ മുൻതൂക്കം പെൺകുട്ടികൾക്ക് ആണ് അല്ലേ അളിയോ..നാരായണൻ ഉമ്മറത്തേക്ക് വന്നു കയറിയതും പറഞ്ഞു... "ഇന്നാടി.. ഇത്തിരി കൊഞ്ചും കരിമീനും ആണ്...വൈശാഖൻ പറഞ്ഞിട്ട് മുപ്പല്ലിക്ക് പിടിച്ചതാ "അയാൾ കൈയിൽ ഇരുന്ന കവർ സുമിത്രയെ ആരും കാണാതെ ഏൽപ്പിച്ചു.. എല്ലാവരും അത്യാഹ്ലാദത്തിൽ ആണ്.. നിറയെ ബലൂണുകളും പൂക്കളും കൊണ്ടു അലങ്കരിച്ചിരിക്കുക ആണ് എല്ലായിടവും..ഹാപ്പി ബർത്ഡേ ഇഷാൻവി കുട്ടി എന്നെഴുതിയ വലിയ ഒരു ബാനർ ഒക്കേ ഹാങ്ങ്‌ ചെയ്തു ഇട്ടിട്ടുണ്ട്.. ഒരു അലങ്കരിച്ച ടേബിളിൽ കേക്ക് കൊണ്ടുവന്നു അശോകൻ വെച്ച്.. ലക്ഷ്മിയും വൈശാഖനും കുഞ്ഞുവാവയെ എടുത്തു കേക്ക് മുറിച്ചു...

എല്ലാവരും കൂടി ബർത്ഡേ സോങ് പാടിയപ്പോൾ കുഞ്ഞുലക്ഷ്മി ഭയങ്കര കരച്ചിൽ ആയിരുന്നു... അവളെയും എടുത്തു കൊണ്ടു വൈശാഖൻ മെല്ലെ അവിടെ നിന്ന് മാറി.. അവളുടെ കരച്ചിൽ മാറ്റുവാനായി അവൻ പാടി. കൂട്ടിലെത്താൻ കൊതിയ്ക്കുന്ന കുയിൽ കുഞ്ഞും.. നിന്റെ പാട്ട് കേട്ടു മടിത്തട്ടിൽ ചായുറങ്ങും. ആട്ടവിളക്കണഞൊരി ചുരുൾ മുടിയിൽ.... നിന്റെ... ............ ..... ഇടവത്തിൽ തെയ്യം തുള്ളും വേളികാറ്റേ... ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ.... അവൻ കുഞ്ഞുലക്ഷ്മിയെ മേലോട്ട് ഉയർത്തി... അപ്പോളേക്കും അവൾ കരച്ചിൽ നിർത്തി.. ലക്ഷ്മി അവരുടെ പിന്നിൽ വന്നു നിന്ന്.. വൈശാഖൻ അവളെ കണ്ടില്ല.. കുഞ്ഞുലക്ഷ്മി പതിയെ അവളുടെ നേർക്ക് കൈ നീട്ടി... മ്മ.... മ്മാ ..കുഞ്ഞുലക്ഷ്മി അച്ഛയോട് പറഞ്ഞു.. ആരാടാ ചക്കരെ എന്ന് ചോദിച്ചു കൊണ്ടു അവൻ തിരിഞ്ഞു നോക്കി. മ്മ... ലക്ഷ്മി ഓടിവന്നു കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്.. അമ്മ എന്നുള്ള ആണ് പൊന്നോമനയുടെ വിളിയിൽ അവളുടെ കണ്ണിൽ നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു... വൈശാഖൻ അവളെ ചേർത്തു പിടിച്ചു... എന്നിട്ട് അവളുടെ നെറുകയിൽ ചുംബിച്ചു... കുഞ്ഞുലക്ഷ്മി അതു നോക്കി അമ്മയുടെ കൈയിൽ ഇരിക്കുക ആണ്.. "എന്താടാ പൊന്നേ... നിനക്കും വേണോ... "അവൻ കുഞ്ഞിന്റെ കവിളിൽ തുരുതുരെ ചുംബിച്ചു.. "ഏട്ടാ... നമ്മൾക്കൊരു സെൽഫി എടുക്കാം... " അവൾ ഫോൺ എടുത്തു.. ക്ലിക്ക്........ അവസാനിച്ചു.. 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story