സ്വയം വരം: ഭാഗം 1

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

ഷർട്ടിന്റെ കൈമടക്കുമ്പോൾ ആണ് രുദ്രൻ ഭിത്തിയിൽ തൂക്കിയിട്ട കലണ്ടർ ശ്രദ്ധിക്കുന്നത്... ഒരുവേള ഇന്നത്തെ ഡേറ്റിൽ കണ്ണുടക്കിയതും അവന്റെയുള്ളിൽ വല്ലാത്തൊരു ശൂന്യത വന്നു നിറഞ്ഞു....... സംശയം തീർക്കാനായി ടേബിളിൽ വച്ചിരുന്ന മൊബൈൽ ഓൺ ആക്കി നോക്കി... "അതേ...... ഓഗസ്റ്റ് 24..എത്രയൊക്കെ ശ്രമിച്ചിട്ടും ഈ ഡേറ്റ് മാത്രം മനസിൽ മായാതെ കിടക്കുന്നു... കാരണം അറിയില്ല... ഒരിക്കലും ഓർമയായി നിലനിർത്താൻ പോലും ആഗ്രഹിച്ചതല്ല. പക്ഷേ.... ഇന്ന് എന്നെ പോലും മറികടന്നവ ഉള്ളിൽ വന്നു നിറയുന്നു.. " ചിന്തകൾ വീണ്ടും അവനെ വലിഞ്ഞു മുറുക്കിയതും രുദ്രൻ തലകുടഞ്ഞുകൊണ്ട് തന്റെ ബാഗും ആയി പുറത്തേക്ക് നടന്നു... സ്റ്റെയർ ഇറങ്ങി താഴേക്ക് വരുമ്പോൾ അവൻ കണ്ടിരുന്നു ഹാളിൽ തന്നെ കാത്തെന്നോണം നിൽക്കുന്ന അമ്മയെ..... ഹാളിൽ എത്തിയതും രുന്ദ്രൻ അമ്മയെ മൈൻഡ് ചെയ്യാതെ മുന്നോട്ടേക്ക് നടന്നു.. "രുദ്രാ..." അമ്മ സുമിത്ര വിളിച്ചതും രുദ്രൻ ഒന്നവിടെ നിന്നു... "എന്ത് വേണം... " തിരിഞ്ഞു നോക്കാതെ രുദ്രൻ ചോദിച്ചതും ആ അമ്മ അവന്റെ മുന്നിൽ ആയി വന്നു നിന്നു... "എന്ത് വേണം എന്ന് നിനക്കറിയില്ലേ.... ഇത്രയും നാൾ നിന്നോട് ഞാൻ പറഞ്ഞതെന്താണ് അത്‌ തന്നെയാണ് ഇപ്പൊ എനിക്ക് പറയാൻ ഉള്ളത്... " കരഞ്ഞു വീർത്ത കണ്ണുകളിൽ നിസ്സഹായത നിറച്ച് സുമിത്ര ചോദിച്ചതും രുദ്രൻ ആ സ്ത്രീയേ നോക്കി ഒന്ന് പുച്ഛിച്ചു..

"ഇത്രയും നാൾ എന്നോട് മൗനവൃതം ആയിരുന്ന അമ്മ ഇന്ന് ശബ്ദം പുറത്തെടുത്തത് എന്നെ ഉപദേശിക്കാൻ ആണെങ്കിൽ അത്‌ വേണ്ട.... ഞാൻ ചെയ്തതൊന്നും തെറ്റായി എനിക്ക് ഇന്ന് വരെ തോന്നിയിട്ടും ഇല്ല... " ഉറച്ച ശബ്ദത്തോടെ രുദ്രൻ പറഞ്ഞതും ആ അമ്മ അവനെ അറപ്പോടെ നോക്കി.. "എന്റെ മോൻ ഇത്രയും തരം താഴ്ന്ന കാര്യം ഈ അമ്മ അറിഞ്ഞില്ല... നിന്റെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ....... രണ്ട് വർഷം മുൻപ് ഈ ദിവസം എത്ര മാത്രം സന്തോഷം ഉണ്ടായിരുന്നെടാ ഇവിടെ... ഒക്കെ.. ഒക്കെ.. നശിപ്പിച്ചില്ലേ നീ...നിന്റെ വാശിക്ക് മുൻപിൽ ഇല്ലാതായത് എത്ര ജീവിതങ്ങൾ ആണെടാ.....ഈ വീട്ടിലെ സന്തോഷം സമാധാനവും കൊണ്ടുകളഞ്ഞില്ലേ നീ 😡😡😡😡 .. " കണ്ണിൽ ആളിക്കത്തുന്ന കോപത്തോടെ ആ അമ്മ ശബ്ദം ഉയർത്തിയതും രുദ്രന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.. "അമ്മേ ...... വേണ്ട..... ഞാൻ ചെയ്‍തത് അന്നും ഇന്നും ശെരിതന്നെയാണ് എനിക്ക്... അതിന്റെ പേരിൽ എന്നെ ചോദ്യം ചെയ്യാൻ ആരും വരണ്ട...😡😡😡😡. ഈ രുദ്രനാഥ്‌ ആരുടെയും ഇഷ്ട്ടത്തിന് വേണ്ടിയല്ല ജീവിക്കുന്നത് ഇവിടെ എന്റെ ഇഷ്ട്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും മാത്രം ആണ് വില ..... ഇത് എന്റെ ജീവിതം ആണ് എന്റെ മാത്രം.. 😡😡" അമ്മയോട് അത്രയും പറഞ്ഞു പൊട്ടിത്തെറിച്ചു കൊണ്ട് രുദ്രൻ തന്റെ കാർ ലക്ഷ്യം വച്ചു നീങ്ങി.... അവന്റെ കാർ വീടിന്റെ ഗേറ്റ് കടക്കുന്നതും നോക്കി ആ അമ്മ കണ്ണീർ വാർത്തു.....

"കുഞ്ഞ് പോയല്ലേ " രുദ്രന്റെ പോക്കും നോക്കി നിൽക്കുകയായിരുന്ന സുമിത്രയുടെ തോളിൽ പിടിച്ചുകൊണ്ടു ദേവി ചോദിച്ചതും സുമിത്ര കണ്ണു തുടച്ചുകൊണ്ട് അവരെ നോക്കി..... "അവൻ ഇങ്ങനെ ആയിപോയല്ലോ ദേവിയേടത്തി.... മറ്റുള്ളവരുടെ വേദന മനസിലാക്കാൻ പോലും അവൻ ഒരുക്കം അല്ല..😢😢 " വേദനകടിച്ചമർത്തികൊണ്ട് സുമിത്ര പറഞ്ഞതും ദേവി വേദനയോടെ അവരെ നോക്കി... ദേവി ആ വീട്ടിൽ വീട്ടുജോലിക്ക് വന്നിട്ട് പത്തിരുപതു വർഷത്തോളം ആയി...അന്നൊക്കെ ഉണ്ടായിരുന്ന സന്തോഷവും ഐശ്വര്യവും ഈ രണ്ട് വർഷം കൊണ്ട് ആ വീട്ടിൽ നിന്നും എങ്ങോ പോയി മറഞ്ഞത് പോലെ തോന്നി ദേവിക്ക്..... എങ്ങും വേദനയും കണ്ണുനീരും മാത്രം തളംകെട്ടി നിൽക്കുന്ന ആ വീട്ടിൽ സുമിത്രയ്ക്ക് ഒരു ആശ്വാസം ആയി ദേവി മാത്രം ആണ് കൂട്ട്... "പറഞ്ഞിട്ട് കാര്യം ഇല്ല... വിദ്യാർത്ഥിക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നവനാ പക്ഷേ സ്വയം അറിവ് നേടാതെ പോയി.... ജീവിതത്തിൽ തോൽക്കുകയാണ് എന്ന് അവൻ തിരിച്ചറിയുന്നില്ല... " സുമിത്രയോടായി ദേവി പറഞ്ഞതും ആ അമ്മ മനം വിങ്ങി... ചിന്തകളിൽ പഴയ രുദ്രന്റെ മുഖം തെളിഞ്ഞു വന്നതും അവരിൽ കണ്ണുനീർ വീണ്ടും ഇടം പിടിച്ചു ... "കുഞ്ഞ് വന്നു വല്ലതും കഴിക്കാൻ നോക്ക്... വെറുതെ ആരോഗ്യം കളയേണ്ട... " ദേവി പറഞ്ഞതും സുമിത്ര അവരെ ഒന്ന് നോക്കി.. "രുദ്രൻ ഒന്നും കഴിച്ചില്ലല്ലോ...."

സുമിത്ര ചോദിച്ചതും ദേവി പതിയെ ഒന്ന് പുഞ്ചിരിച്ചു.. "ഇന്നത്തെ ദിവസം അങ്ങനെ ഉള്ള ഒന്ന് തന്നെയല്ലേ... ഇവിടെ നിന്നാൽ അതിനെ കുറിച്ച് ഒരു സംസാരം ഉണ്ടാകും എന്ന് രുദ്രൻകുഞ്ഞിന് അറിയാം... അതാവും കഴിക്കാൻ പോലും നിക്കാതെ കോളേജിലേക്ക് പോയത്... അവൻ എന്തായാലും അവിടുന്ന് കഴിച്ചോളും... കുഞ്ഞ് വന്ന് വല്ലതും കഴിക്ക്.. " അത്രയും പറഞ്ഞുകൊണ്ട് ദേവി അകത്തേക്ക് പോയതും സുമിത്ര ഹാളിലെ സോഫയിൽ പോയിരുന്നു... ചുമരിൽ മാലയിട്ട് വച്ച പ്രായം ചെന്ന ഒരു സ്ത്രീയുടെ ഫോട്ടോയിൽ നോക്കി സുമിത്ര ഹൃദയം നീറി കരഞ്ഞു..... അപ്പോഴും മകനെ കുറിച്ചുള്ള ആവലാതിയായിരുന്നു ആ അമ്മയുടെ ഉള്ളിൽ... ==🥀🥀🥀🥀🥀🥀 കോളേജിലേക്കുള്ള യാത്രയിൽ രുദ്രന്റെ മനസ്സ് മുഴുവൻ അമ്മയുടെ വാക്കുകളും കരഞ്ഞു വീർത്ത ആ മുഖവും ആയിരുന്നു... അവന് വല്ലാത്തൊരു വേദന തോന്നി.... ഈയിടെയായി താൻ വല്ലാതെ അസ്വസ്ഥൻ ആണെന്ന് രുദ്രൻ ഓർത്തു... എല്ലാം തന്റെ തീരുമാനം ആയിരുന്നു എന്നിട്ടും ഇന്ന് മനസ്സിൽ എവിടെയോ ഒരു നോവ് വന്ന് നിറയും പോലെ....കഴിഞ്ഞ കുറേ ദിവസം ആയി അവന്റെ ചിന്തകളിലും സ്വപ്നങ്ങളിലും ഓർമകളിലും തെളിഞ്ഞു നിൽക്കുന്ന ആ ഉണ്ടക്കണ്ണുകൾ... അതിലെ നിസ്സഹായത.... തന്നെ വിടാതെ പിന്തുടരുന്ന പോലെ...... ഉള്ളിൽ നിന്നാരോ താൻ തെറ്റ് ചെയ്‌തെന്ന് വിളിച്ചും പറയും പോലെ .. മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങിയതും രുദ്രൻ കാറിന്റെ സ്പീഡ് കൂട്ടി കോളജിലേക്ക് അതിവേഗം പറപ്പിച്ചു.... =====🥀🥀

ശ്രീശൈലം വീട്ടിലെ റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ ആയ മാധവന്റെയും ഭാര്യ സുമിത്രയുടെയും രണ്ടാമത്തെ പുത്രൻ ആണ് രുദ്രനാഥ്‌.. മൂത്തത് രേവതി.... രേവതി വിവാഹം ഒക്കെ കഴിഞ്ഞ് ഹസ്ബന്റിന്റെ കൂടെ യുക്കെയിൽ ആണ്.....രുദ്രൻ കോളേജ് ലെക്ചറർആണ്... മലയാളം ആണ് സബ്ജെക്ട്.. .. ==================================🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രുദ്രൻ കാർ പാർക്ക്‌ ചെയ്ത് പുറത്ത് ഇറങ്ങിയതും കോളേജ് മുഴുവൻ അവനെ ഇമവെട്ടാതെ നോക്കി നിന്നു... കോളേജിലെ പെൺപിള്ളേരുടെ മുഴുവൻ ആരാധനാപാത്രം ആണ് രുദ്രൻ... ആരും കൊതിക്കുന്ന രൂപം... ഇൻസൈഡ് ചെയ്ത വേഷവും അവന്റെ ചാര കണ്ണുകളും കാറ്റിൽ നെറ്റിത്തടത്തിൽ വന്നു വീഴുന്ന മുടിയിഴകളും ആ കോളേജ് മുഴുവൻ അസൂയയോട് നോക്കി... പലരുടെയും കണ്ണുകളിൽ അവനായി മാത്രം പ്രണയം വിരിഞ്ഞു... വല്ലപ്പോഴും ചെറുചിരിയിൽ പോലും കവിളിൽ വിരിയുന്ന നുണക്കുഴികൾ ആ കട്ട താടികൾക്കിടയിൽ കുരുങ്ങി കിടന്നു... "ഗുഡ് മോർണിംഗ് രുദ്രൻ.. " ഡിപ്പാർട്മെന്റിലേക്ക് കയറിവരുന്ന രുദ്രനോടായി പ്രവീൺ പറഞ്ഞതും രുദ്രൻ ചെറു പുഞ്ചിരി അവന് സമ്മാനിച്ച ശേഷം തിരിച്ചു വിഷ് ചെയ്തു .. "ഇന്ന് നേരത്തെയാണല്ലോ താൻ എന്ത് പറ്റി " പ്രവീൺ വീണ്ടും രുദ്രനോടായി ചോദിച്ചു.. "ഏയ് ഒന്നും ഇല്ല... ഇന്ന് നേരത്തെ ആവാം എന്ന് കരുതി.. "

അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ പ്രവീണിനെ മറികടന്നു പോയി.. രുദ്രൻ പോയതും പ്രവീൺ അവന് പിറകെ സ്റ്റാഫ് റൂമിൽ കയറി ... രുദ്രന്റ കോളേജിലെ അതേ ഡിപ്പാർട്മെന്റ് അധ്യാപകൻ ആണ് പ്രവീണും... സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴും രുദ്രന്റ മനസ്സ് അസ്വസ്ഥമായിരുന്നു നിനക്കാത്തപലതും ജീവിതത്തിൽ സംഭവിക്കാൻ പോകും പോലെ ... അവസാനിച്ചെന്ന് കരുതിയ അദ്ധ്യായങ്ങൾ വീണ്ടും തുറക്കപെടാൻ പോകുന്ന പോലെ... രുദ്രൻ കണ്ണുകൾ അടച്ചു ചെയറിൽ ചാരിയിരുന്നു.. ===🥀🥀🥀 ബസിലെ സൈഡ് സീറ്റിൽ ഇരുന്ന് കൊണ്ട് കാഴ്ച്ചകൾ കാണുകയായിരുന്നു ശിവദ.... ജീവിതത്തിലെ പ്രതീക്ഷക്കൾ എല്ലാം അസ്തമിച്ചെന്ന് തോന്നിയപ്പോൾ പടിയിറങ്ങിയതാണ് ഈ നാട്ടിൽ നിന്നും... പക്ഷേ വിധി വീണ്ടും തന്നെ ഇവിടെ എത്തിച്ചിരിക്കുന്നു.. ഇനിയും എന്താണ് എന്ന് അവൾക്ക് നിശ്ചയം ഉണ്ടായിരുന്നില്ല...പഠിക്കണം ഒരു ജോലി നേടണം... അത്‌ മാത്രം ആയിരിക്കണം ലക്ഷ്യം.. മനസ്സിൽ മന്ത്രം പോലത് നൂറാവർത്തി ഉരുവിട്ടവൾ... നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് സീറ്റിൽ ചാരി കിടന്നു.. ആ ഉണ്ടക്കണ്ണുകളെ മനോഹരമാക്കിയിരുന്ന കരിമഷി അവളുടെ ചുടുകണ്ണുനീരിൽ അലിഞ്ഞുകൊണ്ടാ കവിളിനെ ചുംബിചൊഴുകുന്നുണ്ടായിരുന്നു അപ്പോഴും.. "കോളേജ് സ്റ്റോപ്പ്‌ കോളേജ് സ്റ്റോപ്പ്‌ " കണ്ടക്ടർ വിളിച്ചു പറഞ്ഞതും ശിവദ ഞെട്ടികൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റു... നിറഞ്ഞ മിഴികൾ തുടച്ചവൾ ബസിന് വെളിയിൽ ഇറങ്ങി..... കോളേജിൽ കയറിയതും ശിവദ ചുറ്റും ഒന്ന് വീക്ഷിച്ചു.... പുതിയ ഇടം ആണ്... പരിജയക്കാർ എന്ന് പറയാൻ ആരും തന്നെയില്ല...

അവൾ വീണ്ടും അവിടമാകെ കണ്ണോടിച്ചു... പെട്ടെന്നാണ് അവൾക്ക് പ്രവീണിനെ കുറിച്ച് ഓർമവന്നത്... പിന്നെ ഒന്നും ചിന്തിക്കാതെ ബാഗിൽ നിന്നും ഫോൺ എടുത്ത് പ്രവീണിന്റെ നമ്പർ ഡയൽ ചെയ്തു... അവൻ കോൾ എടുത്തതും നൽകിയ നിർദേശപ്രേകാരം ശിവദ മലയാളം ഡിപ്പാർട്മെന്റിലേക്ക് നടന്നു... അവിടെ എത്തിയതും കണ്ടു വെളിയിൽ തന്നെ കാത്തെന്നോണം നിൽക്കുന്ന പ്രവീണിനെ ... അവനെ കണ്ടതും അവൾ അവനരികിലേക്ക് നടന്നു... "താൻ ഇപ്പൊ എത്തിയെ ഉള്ളോ.. " പ്രവീൺ ചോദിച്ചതും ശിവദ അതേന്ന് തലയാട്ടി.. "ഇതാ തന്റെ ഡിപ്പാർട്മെന്റ്... താൻ 2nd ഇയർ അല്ലെ.. ക്ലാസ്സ്‌ സെക്കന്റ്‌ ഫ്ലോറിൽ ആണ്... വാ ഞാൻ കാണിച്ചുതരാം... " അതും പറഞ്ഞുകൊണ്ട് പ്രവീൺ നടന്നതും പിറകെ അവനെ പിന്തുടർന്നു കൊണ്ട് ശിവദയും നടന്നു... ഒരു ക്ലാസ്സിന് അരികിൽ എത്തിയതും പ്രവീൺ നിന്നു... "ഇതാ തന്റെ ക്ലാസ്സ്‌... ഇപ്പൊ ക്ലാസ്സിൽ രുദ്രൻ സാർ ഉണ്ട്... പേടിക്കേണ്ട ഫസ്റ്റ് ഡേ അല്ലെ... ഞാൻ സാറിനോട് സംസാരിക്കാം... " ശിവദയോടായി അത്രയും പറഞ്ഞുകൊണ്ട് പ്രവീൺ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന രുദ്രനെ വിളിച്ചു... ശിവദ അപ്പോഴും വാതിലിന്റെ മറവിലായി നിൽക്കുകയായിരുന്നു .. "എന്താ പ്രവീൺ.. " പ്രവീണിന്റെ വിളികേട്ടതും ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന രുദ്രൻ അത്‌ നിർത്തിക്കൊണ്ട് അവനോടായി തിരക്കി..അപ്പോഴേക്കും പ്രവീൺ ക്ലാസ്സിലേക്ക് കയറിയിരുന്നു .. "അത്‌ രുദ്ര ഈ ക്ലാസ്സിലേക്ക് പുതിയൊരു അഡ്മിഷൻ ഉണ്ട്... കുട്ടി എത്തിയിട്ടുണ്ട് അവളെ കൊണ്ട് വിടാനും പിന്നെ ഇവരോട് അത്‌ പറയാനും കൂടെയാണ് ഞാൻ വന്നത് " പ്രവീൺ പറഞ്ഞതും രുദ്രൻ പുഞ്ചിരിയോടെ അവന് പറയാൻ അനുവദി നൽകി...അത്‌ കേട്ടതും പ്രവീൺ വിദ്യാർത്ഥികളെ നോക്കി.. .

" ഇന്ന് മുതൽ ഈ ക്ലാസ്സിൽ പുതിയൊരു അഡ്മിഷൻ കൂടി വന്നിട്ടുണ്ട്... നിങ്ങളോട് അത്‌ പറയാൻ ആണ് ഞാൻ വന്നത്.. " പ്രവീൺ കുട്ടികളോടായി പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി... "അല്ല എന്നിട്ട് കുട്ടി എവിടെ പ്രവീൺ.. " രുദ്രൻ ചോദിച്ചതും പ്രവീൺ ക്ലാസ്സിന് വെളിയിലേക്ക് നോക്കി.. "അവൾ വെളിയിൽ ഉണ്ട് ഞാൻ വിളിക്കാം.. " അതും പറഞ്ഞുകൊണ്ട് പ്രവീൺ ക്ലാസ്സിന് വെളിയിലേക്ക് പോയി... രുദ്രനും മറ്റ് കുട്ടികളും പുതിയ സ്റ്റുഡന്റിനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ക്ലാസിനു വെളിയിലേക്ക് നോക്കിനിന്നു.... പ്രവീൺ ക്ലാസ്സിലേക്ക് കയറിയതും അവന് പിറകെ ശിവദയും അകത്തേക്ക് വന്നു... ക്ലാസ്സ്‌ മുഴുവൻ അവളെ തന്നെ നോക്കി നിന്നു... "ഇതാണ് പുതിയ കുട്ടി.. നെയിം ശിവദ.. " പ്രവീൺ ശിവദയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.. "രുദ്രൻ.. ഇതാണ് പുതിയ കുട്ടി.. " ശിവദയെ രുദ്രന് നേരെ ആക്കികൊണ്ട് പ്രവീൺ പറഞ്ഞതും രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കി... ഒരു നോക്ക് കണ്ടതും അവൻ ഞെട്ടിക്കൊണ്ട് വീണ്ടും ആ മുഖത്തേക്ക് നോക്കി... "നന്ദ.... " അറിയാതെ തന്നെ രുദ്രന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു ... രുദ്രനിൽ ഉണ്ടായ അതേ ഞെട്ടൽ തന്നെയായിരുന്നു ശിവദയിലും....അവനിലെ ഞെട്ടൽ മനസ്സിലായതും ശിവദ അവനിൽ നിന്നും ഉള്ള നോട്ടം മാറ്റി.. "എങ്കിൽ താൻ പോയി സീറ്റിൽ ഇരുന്നോ.. " പ്രവീൺ പറഞ്ഞതും ശിവദ പിറകിൽ പോയിരുന്നു..... രുദ്രൻ അപ്പോഴും കണ്ടതൊന്നും വിശ്വസിക്കാൻ ആവാതെ നിൽക്കുകയായിരുന്നു "എങ്കിൽ താൻ ക്ലാസ്സ്‌ continue ചെയ്തോ.. " തന്റെ തോളിൽ തട്ടി പ്രവീൺ പറഞ്ഞപ്പോൾ ആണ് രുദ്രൻ ശിവദയിൽ നിന്നും നോട്ടം മാറ്റിയത്...

പ്രവീൺ ക്ലാസ്സിൽ നിന്നും പോയത് രുദ്രൻ ഒന്നുകൂടെ ശിവദയെ നോക്കി... അവൾ ആണെങ്കിൽ അവനെ ശ്രദ്ധിക്കാതെ മറ്റെങ്ങോ നോക്കി ഇരിക്കുകയായിരുന്നു... രുദ്രന് ക്ലാസ്സ്‌ എടുക്കാൻ പോയിട്ട് അവിടെ നിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല... കൈകാലുകൾ തളരും പോലെ.. മനസ്സിൽ കഴിഞ്ഞുപോയ പല സംഭവങ്ങളും വീണ്ടും തികട്ടി വരും പോലെ ..... അവൻ വേഗം തന്നെ ക്ലാസ്സിൽ നിന്നും ഇറങ്ങി വെളിയിലേക്ക് പോയി... അവൻ പോകുന്നതും നോക്കി ആ ഉണ്ടക്കണ്ണുകൾ മിഴിനീരിൽ മുങ്ങി നിന്നു.... കൈകൾ പതിയെ ടോപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന രുദ്രനാഥ്‌ എന്ന് പേരുകൊത്തിയ ആലിലത്താലിയിൽ പിടിമുറുക്കി.. പെയ്യാൻ വെമ്പിനിൽക്കുന്ന കണ്ണുകൾ ഇറുകെ അടച്ചവൾ ആ ഡെസ്കിൽ തലചായ്ച്ചു ... അപ്പോഴും ആ താലിയിലെ പിടിവിട്ടിരുന്നില്ല ശിവദ. ... തുടരും

Share this story