സ്വയം വരം: ഭാഗം 11 New

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

അത്രയും പ്രിയപ്പെട്ടവൾ മറ്റാരുടെയോ സ്വന്തം ആയി അകന്ന് പോകുന്ന കാഴ്ച മനസ്സിൽ പ്രതിഷ്ഠിച്ചവൻ മുന്നോട്ട് നടക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ..... വീണ്ടും വീണ്ടും വാശിയിൽ അത് പെയ്തുകൊണ്ടിരിക്കുമ്പോൾ മുന്നിലുള്ള കാഴ്ചകളെല്ലാം അവന് മങ്ങിത്തുടങ്ങിയിരുന്നു.... പതിയെ പതിയെ കണ്ണുകളിൽ ഇരുട്ട് പടർന്നതും മുന്നിൽ ചീറിപ്പാഞ്ഞു വരുന്ന ലോറി അവനെയും തട്ടികൊണ്ട് അകന്ന് നീങ്ങിയിരുന്നു..... "അമ്മേ " അലറിവിളിച്ചുകൊണ്ട് രുദ്രൻ ഞെട്ടിയുണർന്നതും അവൻ ചുറ്റും നോക്കി... കണ്ടത് സ്വപ്നം ആണെന്ന് ഓർത്തതും അവന് അല്പം ആശ്വാസം ആയി..

എങ്കിലും കണ്ട സ്വപ്നത്തിന്റെ പ്രതിഫലം എന്നോണം അവൻ വിയർത്തു വിറക്കുന്നുണ്ടായിരുന്നു.... നെഞ്ചിൽ കൈവച്ചുകൊണ്ട് ബെഡിൽ ചാരിയിരുന്നുകൊണ്ട് രുദ്രൻ ശ്വാസം ആഞ്ഞു വലിച്ചു... കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.... "ഇല്ല പെണ്ണേ നിന്നെ ഒരിക്കലും മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കില്ല ഈ രുദ്രൻ.. അതിന് എനിക്ക് കഴിയില്ലെടി... ഒരു സ്വപ്നം കണ്ടപ്പോൾ തന്നെ ജീവൻ പോകും പോലെ തോന്നുന്നു.... നീ ഇല്ലായിമയിൽ ഞാൻ എങ്ങനെ കഴിയാന....എന്റെ നെഞ്ച് നീറുന്നെടി... വിട്ട് പോകല്ലേടി എവിടേക്കും.. " കവിളിനെ ചുംബിച്ചകലുന്ന കണ്ണുനീർ തുള്ളികളെ തുടച്ചുമാറ്റികൊണ്ട് രുദ്രൻ പറഞ്ഞു കൊണ്ടിരുന്നു....

ഹൃദയമിടിപ്പ് പഴയതുപോലെ ആയതും രുദ്രൻ ബെഡിൽ നിന്നും എഴുനേറ്റ് റൂമിൽ ലൈറ്റ് ഇട്ടു .. ജഗ്ഗിൽ നിന്നും വെള്ളം എടുത്തവൻ ആർത്തിയോടെ കുടിച്ചു... ഉള്ളം പിടയുന്നുണ്ടായിരുന്നു അപ്പോഴും രുദ്രന്.... കണ്ണാടിയിൽ കാണുന്ന അവന്റെ പ്രതിബിംബം പോലെ അവനെ കളിയാക്കും പോലെ... നിറഞ്ഞ കണ്ണുകൾ തളർന്ന മുഖം അവളില്ലായിമ അവനെ ഇല്ലാതാക്കുമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.... രുദ്രന് മനസ്സ് ആകെ അസ്വസ്ഥമാകും പോലെ തോന്നി... അവൻ ബെഡിൽ വന്നിരുന്നതും കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു.... സമയം കടന്നു പോയതും രുദ്രന് അവന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

നേരത്തെ കണ്ട സ്വപ്നത്തിൽ കുരുങ്ങികിടക്കുകയായിരുന്നു അപ്പോഴും അവന്റെ ഉള്ളം.... വരാൻ പോകുന്ന എന്തിന്റെയോ ദുഃസൂചന പോലെ തോന്നി രുദ്രന് താൻ കണ്ടതൊക്കെ.... അവൻ പിടപ്പോടെ സമയം നോക്കിയതും 2:30 കഴിഞ്ഞിരുന്നു... ഒത്തിരി സമയം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും അവന്റെ ഉള്ളം ശാന്തമായില്ല... ശിവദയെ കാണാൻ, തന്നെ വിട്ട് എങ്ങും പോകല്ലേ എന്ന് പറയാൻ അവൻ കൊതിച്ചു... പിന്നെ ഒട്ടും സമയം കളയാതെ രുദ്രൻ അവളുടെ റൂമിലേക്ക് നടന്നു... റൂമിനരികിൽ എത്തിയതും രുദ്രൻ ഒരു നിമിഷം അവിടെ തന്നെ നിന്നു... പിന്നെ പതിയെ ആ കതകിൽ തട്ടാൻ പോയതും അതു തുറന്നു വന്നിരുന്നു...

അവൾ കതക് ലോക്ക് ചെയ്തില്ല എന്ന് മനസ്സിലായതും രുദ്രൻ പതിയെ അതിനകത്തേക്ക് കയറി കതക് കുറ്റിയിട്ടു..... ബെഡിൽ ശാന്തമായി ഉറങ്ങുന്നവളെ ഒരുനിമിഷം മിഴിയെടുക്കാതെ നോക്കി രുദ്രൻ..ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന ആ പെണ്ണിനോടവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി . ഒരു കൈ തലയ്ക്ക് പിറകിലും മറു കൈ വയറിനു മുകളിലും വച്ചുകിടക്കുന്ന അവളെ പ്രണയത്തോടെ നോക്കി നിന്നു രുദ്രൻ . ഒരു വർഷം കൂടെയുണ്ടായിട്ടും താൻ ഇതൊന്നും ശ്രദ്ധിച്ചിട്ട് പോലുമില്ലെന്നവൻ ഓർത്തു .. എന്തൊക്കെയോ പറയാൻ ഉണ്ടെങ്കിലും അവളെ ശല്യം ചെയ്യണ്ടെന്ന് കരുതിയവൻ മിണ്ടാതെ നിന്നു...

പതിയെ അവളുടെ കാൽച്ചുവട്ടിൽ ഊർന്നിരുന്നുകൊണ്ട് ആ കാലുകൾ പിടിച്ചതിൽ മുഖം ചേർത്തവൻ ഇരുന്നു... മനസ്സിൽ ഒരായിരം തവണ അവളോട് ചെയ്തു പോയതിനൊക്കെ മാപ്പ് പറയുമ്പോൾ അവന്റെ മിഴികളും ഒപ്പം പെയ്യുന്നുണ്ടായിരുന്നു .... അവന്റെ മിഴിനീർ ശിവദയുടെ കാലുകളിലൂടെ ഒലിച്ചിറങ്ങിയതും ആ പെണ്ണൊന്ന് ഞെട്ടി.....കാലിൽ വല്ലാതെ നനവ് പടർന്നതും ശിവദ ഉറക്കം വെടിഞ്ഞുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു...തന്റെ കാലിനരികിൽ ആരുടെയോ സാനിധ്യം അറിഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് കാല് പിറകിലേക്ക് വലിച്ചു.....

പെട്ടെന്ന് ശിവദയിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായതും രുദ്രൻ നിറക്കണ്ണാലെ അവളെ നോക്കി... തന്റെ മുന്നിൽ നിറഞ്ഞ മിഴിയാലെ ഇരിക്കുന്ന രുദ്രനെ കണ്ടതും ശിവദയുടെ ഉള്ളിൽ ഒരേസമയം പേടിയും വേദനയും സംശയങ്ങളും ഉയർന്നു വന്നു... അവൾ പകപ്പോടെ അവനെ നോക്കി... "രു.... രുദ്രേട്ടൻ എന്താ.. ഇപ്പൊ ഇവിടെ... " ബെഡിൽ ഇരുന്നവൾ വിറയലോടെ ചോദിച്ചതും രുദ്രൻ ഒരു പൊട്ടിക്കരച്ചിലോടെ അവളെ ഇറുകെ പുണർന്നു.... ശിവദയാണെങ്കിൽ അവന്റെ പ്രവർത്തിയിൽ ഞെട്ടിക്കൊണ്ട് ഒന്നും മനസിലാകാതെ ഒരു ശിലപോലെ ഇരുന്നു...

അവന്റെ കരച്ചിലിനാക്കം കൂടിയതും ശിവദ പതിയെ അവന്റെ പിറകിൽ തട്ടികൊടുത്തു.... അപ്പോഴും അവളുടെ ഉള്ളം ഒത്തിരി ചോദ്യങ്ങളാൽ നിറഞ്ഞു കവിയുകയായിരുന്നു... ഒത്തിരി നേരം അവളെയും പുണർന്നു കരഞ്ഞതും രുദ്രൻ പതിയെ അവളിൽ നിന്നും വിട്ടു നിന്നു... ശേഷം അവളുടെ മുഖം കൈകളിൽ കോരിയവൻ നിറകണ്ണുകളോടെ അവളെ നോക്കി... "പോവല്ലെടി എങ്ങും... രുദ്രന് അത് സഹിക്കാൻ മേല..... നീ ഇല്ലാതെ എനിക്ക് പറ്റില്ല നന്ദ... ചെയ്തതൊക്കെ തെറ്റ് തന്നെയാണ്... സമ്മതിക്കുന്നു... പക്ഷേ അതിന് നീ എന്നിൽ നിന്നും വേർപിരിഞ്ഞൊരു ശിക്ഷ നൽകല്ലേ പെണ്ണേ... എന്നെ വിട്ട് പോകല്ലേ....

രുദ്രൻ മരിച്ചുപോകുമെടി നീ ഇല്ലാതെ ആയാൽ.... ഇപ്പൊ ഞാൻ ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാ.... നിന്റെ കൂടെ ഒരു ജീവിതം അതിൽ പരം ഒന്നും ഇന്ന് ഈ രുദ്രന്റെ ഉള്ളിൽ ഇല്ല... എന്ത് പ്രായശ്ചിത്തം വേണേലും ചെയാം... പക്ഷേ എന്നെ തനിച്ചാക്കി മാത്രം പോകരുത്.. വേണേൽ നിന്റെ കാലു ഞാൻ പിടിക്കാം.. " പൊട്ടിക്കരഞ്ഞത്രയും പറഞ്ഞുകൊണ്ട് അവളുടെ കാലിലേക്ക് വീണ രുദ്രനെ ഞെട്ടലോടെ ശിവദ നോക്കി... അവൾ വേഗം തന്നെ രുദ്രനെ തന്റെ കാലിൽ നിന്നും അടർത്തി മാറ്റി.. "നിങ്ങൾക്ക് എന്താ ഭ്രാന്ത്‌ ഉണ്ടോ രുദ്രേട്ട.... എന്റെ കാൽക്കൽ വീഴാൻ മാത്രം..? നിങ്ങൾ ചെയ്തതൊക്കെ ഒത്തിരി നോവിച്ചിട്ടുണ്ട് ഈ പെണ്ണിനെ...

പക്ഷേ ഇപ്പോഴും ഞാൻ നിങ്ങളെ അല്ലാതെ വേറെ ആരേയും പ്രണയിക്കുന്നില്ല... ഇനി ഒരിക്കലും അത് മാറാനും പോണില്ല..... മാപ്പ് തരാതിരിക്കാൻ ഈ പെണ്ണിന് കഴിയില്ല രുദ്രേട്ട... എന്റെ മുന്നിൽ നിങ്ങൾ ഇങ്ങനെ താഴുന്നത് കാണാൻ എനിക്ക് വയ്യ.... തെറ്റുകൾ എല്ലാം ഏറ്റ് പറഞ്ഞു എന്നോട് നിങ്ങൾ മാപ്പ് പറഞ്ഞ അന്ന് തന്നെ എന്റെ ഉള്ളിൽ നിങ്ങളോടുള്ള ചെറിയ പിണക്കം പോലും ഇല്ലാതായിരുന്നു .... നിങ്ങൾക്കൊപ്പം ജീവിക്കാനെ ഇന്ന് വരെ ഞാനും കൊതിച്ചിട്ടുള്ളു... പക്ഷേ വിധി അതന്നെ ഇങ്ങനെ ഒക്കെ ആക്കിത്തീർത്തത.. എനിക്ക് എന്റെ രുദ്രേട്ടനെ മതി വേറെ ആരേയും വേറെ ഒന്നും ഈ പെണ്ണിന് വേണ്ട...

ഇനിയും നോവിക്കാതിരുന്ന മതി അകറ്റാതിരുന്ന മതി..ശ്വാസം നിലക്കും പോലെ തോന്നും രുദ്രേട്ട നിക്ക് അപ്പൊ 😭😭😭😭" പൊട്ടികരച്ചിലോടെ അവനെ നോക്കി അത്രയും പറഞ്ഞ ആ പെണ്ണിനെ ഞൊടിയിടയിൽ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തിരുന്നു രുദ്രൻ.. പ്രിയപ്പെട്ടവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ അവൾ ചേർന്നു നിന്നു... അവന്റെ കൈകൾ അവളെ കൂടുതൽ മുറുക്കത്തോടെ ചേർത്തുപിടിച്ചതും കരഞ്ഞു തളർന്നവൾ അവനോട് പറ്റിച്ചേർന്നു... ഇരുവരുടെയും മിഴികൾ ഒരു പോലെ കവിഞ്ഞൊഴുകി.... പരസ്പരം ചേർത്തുപിടിച്ചു കൈകൾക്ക് മുറുക്കം കൂടിയതും വിധിപോലും അവർക്കായി മാറിനിന്നു.....

പിണക്കവും പരിഭവവും മൗനമായി പെയ്തു തോർന്നതും രുദ്രൻ പതിയെ അവളെ തന്നിൽ നിന്നും അടർത്തി അവൾക്ക് മുന്നിലായി ആ ബെഡിൽ ഇരുന്നു... "നന്ദ.. ഇനി ഒരിക്കലും ഒരു വാക്ക് കൊണ്ടോ ഒരു നോക്ക് കൊണ്ടോ പോലും ഞാൻ നിന്നെ നോവിക്കില്ല... എന്നും ഈ രുദ്രന്റെ നെഞ്ചിൽ നീ മാത്രം ആയിരിക്കും പെണ്ണേ...എന്റെ ജീവിതം പോലും ഇനി നിനക്ക് വേണ്ടിയാണ്... എത്രയൊക്കെ നിന്നെ അകറ്റി നിർത്തിയോ അതിൽ കൂടുതൽ ആയി നിന്നെ ചേർത്തുപിടിച്ചോളാം... സ്നേഹം കൊണ്ട് എന്റെ പ്രണയം കൊണ്ട് നിന്നെ പൊതിഞ്ഞു പിടിച്ചോളാം... ഇനി എന്നിൽ നിന്നും അകന്ന് പോകല്ലേടി... സഹിക്കാൻ വയ്യെടി..

ഞാൻ നിന്നെ അകറ്റിയപ്പോൾ നീ അനുഭവിച്ച നോവിന്റെ ആഴം ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട് നന്ദ... മാപ്പ് തരണം മോളെ.....ഒരിക്കലും പാടില്ലാത്ത തെറ്റ് പറ്റിപ്പോയി . " നന്ദയുടെ കൈകൾ കൂട്ടിപിടിച്ചവൻ അത് പറയുമ്പോൾ അവളുടെ ഉള്ളം സന്തോഷം കൊണ്ട് നിറയുകയായിരുന്നു... തന്റെ പ്രിയപ്പെട്ടവൻ തന്റെ മുന്നിൽ അവന്റെ പ്രണയവും കൊണ്ട് നിൽക്കുന്നത് കാണവേ അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു... "ഇനിയും കരയുവാണോ പെണ്ണേ നീ.. " നിറഞ്ഞ മിഴികളോടെ തന്നെ നോക്കുന്ന ശിവദയോടായി രുദ്രൻ ചോദിച്ചു.. "സന്തോഷം കൊണ്ടാ.. " രുദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ അത് പറയുമ്പോൾ അവന്റെ കൈകളും അവളെ പ്രണയത്തോടെ പുണർന്നിരുന്നു...

സമയം കടന്നു പോയതും പിണക്കവും വേദനകളും അവരെ മറികടന്നു പോയിരുന്നു.... "രുദ്രേട്ട... എല്ലാം ശെരിയായി പക്ഷേ പ്രവീൺ സാർ...?? സാറോട് നമ്മൾ എന്ത് പറയും.. അത് എങ്ങനെയാണ് പരിഹരിക്കാൻ പോണേ..?? ". രുദ്രന്റെ നെഞ്ചിൽ നിന്നും ഉയർന്നു കൊണ്ട് ശിവദ അത് ചോദിക്കുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി ബാക്കിയായിരുന്നു... "എന്താവും എന്നൊന്നും എനിക്കറിയില്ല നന്ദ... പക്ഷേ നാളെ തന്നെ പ്രവീണിനോട് എല്ലാം തുറന്ന് പറയണം... നമ്മൾ എത്ര ലേറ്റ് ആകുന്നുവോ പ്രശ്നം അത്രയും ഗുരുതരം ആയികൊണ്ടിരിക്കും.... ഒരിക്കലും നിന്റെ കാര്യത്തിൽ എനിക്കൊരു റിസ്ക് എടുക്കാൻ വയ്യ...

നിനക്കറിയോ നന്ദ നമ്മൾ ഒത്തിരി സ്നേഹിക്കുന്ന ആൾ മറ്റൊരാൾക്ക്‌ സ്വന്തം ആകുന്നു എന്നത് ഒരാൾക്കും സഹിക്കാൻ ഒക്കില്ല... ഒരു പക്ഷേ അവർ ഈ ലോകത്ത് തനിച്ചാണ് എങ്കിൽ കൂടി നമുക്ക് അത്ര വേദന കാണില്ല.... ഒന്നും ഇല്ലേലും അവർ ആരുടെയും സ്വന്തം അല്ലല്ലോ എന്ന ചിന്തയാവാം അതിന് കാരണം... പ്രവീണിന്റെ അവസ്ഥ എനിക്ക് ഊഹിക്കാൻ കഴിയും.. കുറച്ചു കാലം എങ്കിലും ഞാനും ആ നോവ് അനുഭവിച്ചിട്ടുണ്ട്... അതുകൊണ്ട് എത്രയും വേഗം നമുക്ക് ഈ പ്രശ്നം സോൾവ് ചെയ്തേ ഒക്കു... " ശിവദയുടെ മിഴികളിൽ ഉറ്റുനോക്കികൊണ്ട് രുദ്രൻ പറഞ്ഞതും ശിവദയുടെ ചൊടികളിൽ ആശ്വാസത്തിന്റെ പുഞ്ചിരി മൊട്ടിട്ടു...

"അല്ല ഉറങ്ങുന്നില്ലേ ഇനി... പോയി കിടക്കാൻ നോക്ക് രുദ്രേട്ട.. " രുദ്രന്റെ പ്രണയപൂർവ്വം ഉള്ളം നോട്ടം താങ്ങാൻ ആകാതെ മിഴിതാഴ്ത്തി കൊണ്ട് ശിവദ പറഞ്ഞതും രുദ്രൻ കയറി അവളുടെ ബെഡിൽ കിടന്നു .. "രുദ്രേട്ട... എന്താ ഈ കാണിക്കണേ.. നാളെ കോളേജിൽ പോകാൻ ഉള്ളതല്ലേ... പോയി കിടക്ക്.... എനിക്കും ഉറക്കം വരുന്നുണ്ട്.. " ചിണുങ്ങിക്കൊണ്ട് ശിവദ പറഞ്ഞതും രുദ്രൻ ഒരുവലിക്കവളെ തന്റെ നെഞ്ചിലേക്കിട്ടു.. "ദേ.. മനുഷ്യാ.... വിട്ടേ.. " ശിവദ രുദ്രന്റെ കൈയിൽ കിടന്നു കുതറിയതും രുദ്രൻ ഒരുപുഞ്ചിരിയോടെ അവളെ വീണ്ടും തന്നോട് ചേർത്തുപിടിച്ചു... "അടങ്ങി കിടക്ക് പെണ്ണേ.... നമ്മൾ ഇന്ന് ഇങ്ങനെ ഒന്നിച്ച ഉറങ്ങാൻ പോണേ..

" രുദ്രൻ അവളെ തഴുകികൊണ്ട് പറഞ്ഞതും നന്ദ ഞെട്ടിക്കൊണ്ട് തലയുയർത്തി അവനെ നോക്കി.. "എന്ത്... ". കണ്ണ് രണ്ടും മുന്നോട്ടുന്തി അവൾ ചോദിച്ചതും രുദ്രൻ അവളുടെ തല തന്റെ നെഞ്ചിലേക്ക് താഴ്ത്തി വച്ചു... "നന്ദ, നമ്മൾ ഒന്നിച്ചുള്ള കാലത്ത് നീ ഒത്തിരി ആഗ്രഹിച്ചിട്ടില്ലേ ഇതുപോലെ എന്റെ നെഞ്ചിൽ കിടക്കാൻ... പക്ഷേ ഈ ദുഷ്ടൻ അന്നത് കണ്ടില്ലെന്ന് നടിച്ചു... ഒരു പെണ്ണിനെ അവളുടെ ആഗ്രഹങ്ങളെ.... സ്വപ്നങ്ങളെ അവളുടെ വികാരങ്ങളെ പോലും ഞാൻ ചവിട്ടി മെതിച്ചു.... ആ തെറ്റൊക്കെ എനിക്ക് തിരുത്തണം നന്ദ.. നിന്നെ നോവിക്കാൻ അല്ല ആഴത്തിൽ പ്രണയിക്കാൻ ആണ് ഇനിയുള്ള എന്റെ ജന്മം.. "

രുദ്രൻ അവന്റെ വാക്കുകൾ അവസാനിപ്പിച്ചുകൊണ്ട് നന്ദയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു... ഒത്തിരി ഒത്തിരി പ്രണയത്തോടെ... 😘😘😘😘😘അവന്റെ നന്ദയുടെ ഉള്ളം നിറയാൻ അത് മാത്രം മതിയായിയുന്നു... അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ അവനെയും പുണർന്നവൾ ആ രാത്രിയിൽ നിദ്രയെ പുൽകുമ്പോൾ രുദ്രൻ അവളെ ഒരിക്കലും വിട്ടുകളയില്ല എന്ന ഉറപ്പിൽ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.... പ്രാണനിൽ ചേർന്നവളെ നെഞ്ചിൽ ചേർത്തു കിടക്കുമ്പോൾ ഇതുവരെ അവന്റെ ഉള്ളിൽ മൂടിക്കെട്ടിയ കാർമേഘങ്ങൾ എല്ലാം അവനിൽ തണുത്ത വർഷകാലം തീർത്തിരുന്നു...... നാളെയിൽ എല്ലാ പ്രശ്നങ്ങളും തീർക്കാം എന്ന പ്രതീക്ഷയിൽ ഇരുവരും പരസ്പരം പുണർന്നു കിടന്നു... മനസ്സിൽ പുതിയ പ്രണയകാലം അവർക്കായി പൂക്കുമ്പോൾ പുതിയ പ്രേശ്നങ്ങൾക്കും പരീക്ഷണങ്ങൾക്കും അണിയറയിലെ പുതിയ ശത്രുവിനൊപ്പം ഒരുങ്ങുന്നുണ്ടായിരുന്നു ആ ഇണപ്രാവുകൾ അറിയാതെ.... ആ പ്രാവുകളിൽ ഒന്നിന്റെ പതനം അത് മാത്രമായിരുന്നു ആ ശത്രുവിന്റെ ലക്ഷ്യവും.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story