സ്വയം വരം: ഭാഗം 15

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

പ്രവീണിന്റെ മുഖത്തെ ആകാംക്ഷ തിരിച്ചറിഞ്ഞതും രുദ്രൻ പതിയെ തന്റെ കഴിഞ്ഞ കാലത്തിന്റെ കഥ പറഞ്ഞു തുടങ്ങി... "എന്റെ കഥ അറിയണം എങ്കിൽ ഒരുപാട് പേരിൽ നിന്നും തുടങ്ങണം പ്രവീൺ... പ്രേത്യേകിച്ചും എന്റെ അച്ഛന്റെ തറവാട്ടിൽ നിന്ന്... എന്റെ എല്ലാം ആയിരുന്ന എന്റെ സരസ്വതി മുത്തശ്ശിയിൽ നിന്ന്... പടിക്കൽ തറവാട്ടിലെ സ്വരസ്വതിക്ക് മക്കൾ നാല് ആയിരുന്നു.... അതും നാല് ആൺ മക്കൾ....മൂത്തത് ശങ്കരൻ വല്യച്ഛൻ രണ്ടാമത് മോഹനൻ വല്യച്ഛൻ മൂന്നാമത് എന്റെ അച്ഛൻ മാധവൻ ഏറ്റവും ഇളയത് എന്റെ ചന്ദ്രൻ ചെറിയച്ഛൻ.... എല്ലാരും ഒന്ന് ചേർന്ന് സന്തോഷിച്ചിരുന്ന നാളുകൾ ആയിരുന്നു അതൊക്കെ...

ഞാൻ അവിടെ എന്ത് ഹാപ്പി ആയിരുന്നെന്നറിയോ തനിക്ക്.. സത്യം പറഞ്ഞാൽ സ്വർഗം ആയിരുന്നെടോ അത്... എല്ലാവർക്കും ഞാൻ എന്ന് വച്ചാൽ ജീവൻ ആയിരുന്നു.. അതിന് കാരണം ഉണ്ട്.... ആ വീട്ടിൽ മുത്തശ്ശിയുടെ പേരകുട്ടികളിൽ ഞാൻ മാത്രം ആയിരുന്നു ആൺ.. ബാക്കി എല്ലാം പെൺപിള്ളേർ ആയിരുന്നു..എട്ട് പെൺപിള്ളേർക്ക് ഒരൊറ്റ ആങ്ങള അതായിരുന്നു ഞാൻ. . ഏക ആൺ തരി എന്ന പരിഗണന എല്ലാവരും അന്നേ എനിക്ക് തന്നിരുന്നു... ആ തറവാടിന്റെ ഏക അവകാശി അങ്ങനെ ഞാൻ ആയി... എന്റെ അമ്മയേക്കാൾ അടുപ്പം എനിക്ക് മുത്തശ്ശിയുമായായിരുന്നു...

എന്റെ എല്ലാം കുറുമ്പിനും കുസൃതിക്കും ആഗ്രഹങ്ങൾക്കും മുത്തശ്ശി ആയിരുന്നു സപ്പോർട്ട്... അതുകൊണ്ട് ആവാം എനിക്ക് എന്നും എല്ലാവരെയുംകാൾ ഇഷ്ട്ടം എന്റെ മുത്തശ്ശിയോട് തന്നെയായിരുന്നു.... " രുദ്രൻ അത്രയും പറഞ്ഞു നിർത്തിയതും പ്രവീൺ ഒന്നും മനസിലാവാതെ അവനെ നോക്കി... രുദ്രൻ ഒരു പുഞ്ചിരിയുടെ കഥ തുടർന്നു... "എല്ലാവരും വേറെ വേറെ ആയിരുന്നു താമസം..... വെക്കേഷൻ ടൈം ആകുമ്പോൾ ആണ് തറവാട്ടിൽ ഒത്തുചേരുക.... അത് വരെ ആ വീട്ടിൽ മുത്തശ്ശിയും ഞാനും പിന്നെ അവിടെയുള്ള വേലക്കാരും മാത്രമേ കാണു..

വർഷങ്ങൾ ഒത്തിരി പോയി മറഞ്ഞെങ്കിലും ആ വീട്ടിലെ സ്നേഹത്തിനും ഐക്യത്തിനും ഒരു കുറവും വന്നില്ല.. അതിന്റെ ഇടയിൽ വല്യച്ഛൻമാരുടെ മക്കളുടെ വിവാഹവും എന്റെ ചേച്ചിയുടെ വിവാഹവും ഒക്കെ ഞങ്ങൾ ആർഭാടം ആയി നടത്തി... കാലം കഴിഞ്ഞു പോയതും മുത്തശ്ശി ഫിസിക്കലി വീക്ക് ആയി അപ്പോഴേക്കും എനിക്ക് അവിടെ അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ അധ്യാപകനായി ജോലികിട്ടി.. മുത്തശ്ശിയുടെ ഹെൽത്ത്‌ ഇഷ്യൂസ്സ് ഒഴിച്ചാൽ ഞങ്ങൾക്ക് വേറെ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല... പക്ഷേ എന്നെ സമ്മധിച്ച് അതായിരുന്നു ഏറ്റവും വലിയ പ്രശ്നം... "

രുദ്രൻ പറഞ്ഞു നിർത്തിയതും പ്രവീൺ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "ഇവിടെ ഒന്നും ഒരു പ്രോബ്ലവും ഞാൻ കാണുന്നില്ലല്ലോ രുദ്രാ... പിന്നെ എന്താ നിനക്ക് സംഭവിച്ചേ... നന്ദ അവൾ എങ്ങനെയാണ് നിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല.. " പ്രവീൺ തലകുടഞ്ഞു കൊണ്ട് പറഞ്ഞതും രുദ്രൻ ഒരു ചിരിയാലെ അവനെ നോക്കി പറയാൻ തുടങ്ങി. " പ്രായത്തിന്റേതായ എല്ലാ അവശതകളും ഉള്ളതിനാൽ മുത്തശ്ശി കിടപ്പിൽ ആയിരുന്നു.. അങ്ങനെയിരിക്കയാണ് മുത്തശ്ശിക്ക് ഒട്ടും വയ്യാതെ ആയതും മുത്തശ്ശിയെ എല്ലാരും കൂടെ ഹോസ്പിറ്റലിൽ ആക്കിയതും..

ഞാൻ കോളേജിൽ ഉള്ളപ്പോഴായിരുന്നു സംഭവം.. അച്ഛൻ വിളിച്ചു പറഞ്ഞതും ഞാൻ ഉടനെ ഹോസ്പിറ്റലിലേക്ക് പോയി... എന്റെ ജീവിതം പാടേ മാറിമറിഞ്ഞത് അന്നായിരുന്നു പ്രവീൺ.....മരണകിടക്കയിൽ കിടക്കുന്ന മുത്തശ്ശി അന്ന് എന്നോട് ആവശ്യപ്പെട്ടത് എന്റെ വിവാഹം ആണ്...ആ വൃദ്ധയുടെ അവസാന ആഗ്രഹം ആയിരുന്നു എന്റെ വിവാഹം .... ഒരുപാട് ഞാൻ എതിർത്തു നോക്കി... പക്ഷേ എല്ലാവരുടെയും നിർബന്ധം കൊണ്ട് എനിക്ക് അതിന് സമ്മതിക്കേണ്ടി വന്നു.. . അവൾ എന്റെ നന്ദ അന്നായിരുന്നു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്....... "

അത്രയും പറഞ്ഞതും രുദ്രന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് കടന്നു പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 (പാസ്ററ് ) ഐ സി യു വിന് മുന്നിലെ ചെയറിൽ ഇരിക്കുമ്പോൾ രുദ്രന് എന്ത് വേണം എന്ന് അറിയില്ലായിരുന്നു... ഒരു ദാമ്പത്യ ജീവിതം ഒരിക്കലും അവന്റെ ഉള്ളിൽ ഇല്ലായിരുന്നു... തനിച്ചു ജീവിക്കണം... തന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് സഞ്ചാരിക്കണം അത് മാത്രമായിരുന്നു അവന്റെ സ്വപ്‌നങ്ങൾ... പക്ഷേ അതിനേക്കാൾ വലതായിരുന്നു അവന് തന്റെ മുത്തശ്ശി... ബന്ധങ്ങളുടെ ബന്ധനങ്ങളിൽ കെട്ടികിടക്കാൻ... ഒരുവളുടെ പാതിയാകാൻ എന്തോ അന്ന് അവന്റെ ഉള്ളം ഒരുക്കമായിരുന്നില്ല....

രുദ്രൻ എന്ത് ചെയ്യണം എന്നറിയാതെ ആ ചെയറിൽ ഇരുന്നു..രുദ്രൻ ഇരുകൈകൾ കൊണ്ടും അവന്റെ മുഖം അമർത്തി തുടച്ചു... തന്റെ കൈകളിൽ മുഖം ചേർത്തവൻ ചിന്തകളിൽ പെട്ടുഴലുന്ന മനസാലെ അതേ ഇരിപ്പ് തുടർന്നു.... പെട്ടെന്ന് എന്തോ ശബ്ദം കെട്ടാണ് രുദ്രൻ മുഖം ഉയർത്തി നോക്കിയത്.. അവന് എന്തേലും മനസിലാകും മുൻപേ ഒരു വ്യക്തിയെയും കൊണ്ട് സ്‌ട്രെച്ചർ ഐ സി യൂ വിന് ഉള്ളിലേക്ക് കടന്നിരുന്നു... അവൻ ചെയറിൽ നിന്നും എഴുന്നേറ്റതും ആദ്യം മുഖം പതിഞ്ഞതും ഐ സി യു വിന്റെ അടഞ്ഞ ഡോറിനരികിൽ നിന്നു കരയുന്ന ഒരു പെണ്ണിലേക്കാണ്..... അവളെ കണ്ടതും അവന്റെ ഉള്ളം ഒന്ന് വിങ്ങി..

ഏങ്ങി ഏങ്ങി കരയുന്ന ആ പെണ്ണ് അവനിൽ ചെറു നോവായി പടർന്നു... പെട്ടെന്ന് ഐ സി യു വിന്റെ ഡോർ തുറന്ന് ഒരു നേഴ്‌സ് വന്നു ആ പെൺകുട്ടിയുടെ നേർക്ക് ഒരു പേപ്പർ നീട്ടിയതും അവൾ അത് വാങ്ങി സൈൻ ചെയ്യുന്നതും ഒക്കെ അവൻ നോക്കി നിന്നു... പിന്നീട് അവർ അവളോട്‌ എന്തോ പറഞ്ഞതും ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞു തൂകുന്നതും ചുണ്ടുകൾ വിറകൊള്ളുന്നതും ആ കണ്ണുകൾ നിസ്സഹായതയോടെ ചുറ്റും തിരയുന്നതും രുദ്രൻ കൗതുകത്തോടെ നോക്കി നിന്നു.. ആ ഉണ്ടക്കണ്ണുകൾ പെട്ടെന്ന് തന്റെ മുഖത്തേക്ക് പതിഞ്ഞതും രുദ്രൻ പിടപ്പോടെ തന്റെ മിഴികൾ മാറ്റി....

അവൾ തന്റെ അരികിൽ നടന്നു വരുന്നതറിഞ്ഞതും രുദ്രൻ പതിയെ അവിടുന്ന് മുന്നോട്ടേക്ക് നടക്കാൻ ആഞ്ഞു.... "സാർ.... ഒന്ന് നിക്കോ... " പിറകിൽ നിന്നും ഏങ്ങലടികളോടെ ആ പെണ്ണിന്റെ ശബ്ദം കേട്ടതും രുദ്രൻ ഒരു നിമിഷം നിശ്ചലമായി പതിയെ അവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു. സംശയത്തോടെ അവളെ നോക്കി.. അവന്റെ നോട്ടത്തിന് അർത്ഥം മനസ്സിലായതും അവൾ പതിയെ അവനരികിലേക്ക് വന്നു നിന്നു.. "സാർ.... എന്നെ. എന്നെ ഒന്ന് സഹായിക്കണം... എന്റെ അച്ഛൻ ഐ സി യു വിൽ കിടക്കുവാ... എനിക്ക് സഹായം ചോദിക്കാൻ ആരും ഇല്ല.....

കൂടെ വന്നവരൊക്കെ അച്ഛനെ ഇവിടെയാക്കി തിരിച്ചു പോയി..." കരച്ചിലിന്റെ അകമ്പടിയോടെ ആ പെണ്ണ് പറഞ്ഞു നിർത്തിയതും രുദ്രൻ ആ പെണ്ണിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. കരഞ്ഞു വീർത്ത അവളുടെ ഉണ്ടക്കണ്ണുകളും മുട്ടറ്റം ഉലഞ്ഞു കിടക്കുന്ന മുടികളിലും അവന്റെ മുഖം ഓടി നടന്നു.. യാതൊരു ചമയങ്ങളും ഇല്ലെങ്കിലും ആ പെണ്ണിന്റെ മുഖം അത്രമേൽ സുന്ദരമായിരുന്നു..... "അല്ല തന്റെ അച്ഛന് എന്താ പറ്റിയെ .. " പെട്ടെന്ന് സ്വാബോധം വീണ്ടെടുത്തതും രുദ്രൻ ചോദിച്ചു.... "ആക്‌സിഡന്റ് പറ്റിയതാ... അടിച്ച വണ്ടി നിർത്താതെ പോയി.. നാട്ടുകാർ സഹായിച്ചത് കൊണ്ട് ഇപ്പൊ ഇവിടെ എത്തി...

എനിക്ക് ആരേയും അറിയില്ല ഇവിടെ.. കൈയിൽ എടുക്കാൻ പണം പോലും ഇല്ല... ഇപ്പൊ അച്ഛന് എന്തോ ഓപ്പറേഷൻ വേണം പോലും 2 ലക്ഷം രൂപ ഇവിടെ അടയ്ക്കാൻ പറയുവാ... എന്റെ കൈയിൽ ഒന്നും ഇല്ല സാർ... എനിക്ക് അച്ഛൻ മാത്രമേ ഉള്ളു.. എന്നെ ഒന്ന് സഹായിക്കണം... സാറിന് എന്ത് വേണേലും ഞാൻ ചെയ്ത് തരാം.. എന്റെ അച്ഛന്റെ ജീവൻ ഒന്ന് രക്ഷിക്കണം... " പെട്ടെന്ന് തന്റെ കാലിൽ വീണുകൊണ്ടാപെണ്ണ് പൊട്ടിക്കരഞ്ഞതും രുദ്രൻ ഒരു നിമിഷം ഞെട്ടിക്കൊണ്ട് പിറകിലേക്ക് മാറി... ഹോസ്പിറ്റലിൽ പലരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും രുദ്രൻ പതിയെ അവളെ പിടിച്ചെഴുനേൽപ്പിച്ചു...

"താൻ.. ഞാൻ എന്ത് ചെയാനാഡോ ... താൻ വേറെ ആരോടെങ്കിലും ചോദിക്ക്... " രുദ്രൻ അതും പറഞ്ഞുകൊണ്ട് അവളിൽ നിന്ന് അകന്ന് നിന്നതും മാധവൻ അങ്ങോട്ട് വന്നിരുന്നു.. "ഡാ നീ ഇവിടെ നിക്കുവാണോ... മുത്തശ്ശി വാർഡിൽ അല്ലെ.. നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട് മുത്തശ്ശി... നിന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട് പോലും.... " മാധവൻ വന്നു പറഞ്ഞതും രുദ്രന്റെ നോട്ടം അറിയാതെ ആ നിറഞ്ഞ മിഴികളിൽ ചെന്നു പതിച്ചു... "അച്ഛൻ നടന്നോ ഞാൻ വരാം.. " മനസ്സിൽ എന്തോ തീരുമാനിച്ചുകൊണ്ട് രുദ്രൻ പറഞ്ഞതും മാധവൻ അവിടുന്ന് നടന്നു നീങ്ങി... അപ്പോഴും അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ രുദ്രന്റെ മുഖത്തു പതിഞ്ഞു കൊണ്ടിരുന്നു... മാധവൻ പോയെന്നുറപ്പായതും രുദ്രൻ ആ പെണ്ണിനരികിലേക്ക് നടന്നു....

"ഞാൻ തന്നെ സഹായിക്കാം.. തന്റെ അച്ഛന്റെ ഓപ്പറേഷന് ആവശ്യം ഉള്ള പണം മുഴുവൻ ഞാൻ അടയ്ക്കാം... പക്ഷേ എനിക്ക് തന്റെ ഒരു സഹായം വേണം... " രുദ്രൻ അങ്ങനെ പറഞ്ഞതും അവൾ നന്ദിയോടെ അവനെ നോക്കി.. "എന്നെ കൊണ്ട് കഴിയുന്ന എന്ത് വേണേലും ചെയാം..എനിക്ക് എന്റെ അച്ഛൻ ആണ് വലുത്... അച്ഛന്റെ ജീവൻ മാത്രം തിരിച്ചു തന്നാൽ മതി. ". രുദ്രന് മുന്നിൽ കൈ കൂപ്പിക്കൊണ്ട് അവൾ പറഞ്ഞതും അവൻ പതിയെ മൂളി... "തന്റെ പേര് എന്താ.. " രുദ്രൻ ശാന്തമായി ചോദിച്ചതും അവൾ അവന്റെ മുഖത്തേക്ക് നോക്കി.. "ശിവാ... അല്ല ശിവദ.. " ആ പെണ്ണ് വിക്കി പറഞ്ഞതും രുദ്രൻ അവൾക്ക് അരികിൽ ചേർന്നു നിന്നു..

"എന്റെ പേര് രുദ്രനാഥ്‌... തന്റെ അച്ഛന്റെ എല്ലാ ചിലവും ഞാൻ നോക്കിക്കോളാം.. പക്ഷേ പകരം താൻ എനിക്കൊരുപകാരം ചെയ്യണം.. വേറെ ഒന്നും അല്ല.. താൻ എന്നെ വിവാഹം കഴിക്കണം... " രുദ്രൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും നന്ദ ഞെട്ടിക്കൊണ്ട് അവനെ നോക്കി... അവളുടെ തല നിഷേധാർത്ഥത്തിൽ ഇരുവശത്തേക്കും ചലിച്ചു... "താൻ പേടിക്കേണ്ട.. തന്റെ ദേഹത്തൊന്ന് തൊടുക പോയിട്ട് മോശം ആയ രീതിയിൽ ഒന്ന് നോക്കുക പോലും ഇല്ല ഞാൻ.. ജീവിതകാലം മുഴുവൻ എന്റെ ഭാര്യയായി തുടരാൻ അല്ല ക്ഷണിക്കുന്നത്... കുറച്ചു കാലത്തേക്ക്... എന്റെ മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാൻ വേണ്ടി മാത്രം...

അയൂസ് എണ്ണ പെട്ടു കഴിയുന്ന ആ വൃദ്ധയ്ക്കുമുൻപിൽ ഒരു നാടകം... " രുദ്രന്റെ ഓരോ വാക്കുകളും ഞെട്ടലോടെയാണ് നന്ദ കേട്ടിരുന്നത്... എല്ലാം ഒരു സ്വപ്നം പോലെ തോന്നി അവൾക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും കേട്ട ഷോക്കിൽ അവളുടെ മിഴികൾ പെയ്തുകൊണ്ടിരുന്നു... ഒരു ആശ്രയത്തിനെന്നോണം അവൾ അടുത്തുള്ള ചുമരിൽ ചേർന്നു നിന്നു.. "ആലോചിക്കാൻ ടൈം ഇല്ല.. ഉത്തരം പെട്ടെന്ന് വേണം... ക്യാഷടയിക്കാതെ തന്റെ അച്ഛന്റെ ഓപ്പറേഷൻ നടക്കില്ല... താൻ ലേറ്റ് ആകും തോറും ആ മനുഷ്യന്റെ ജീവനും അപകടത്തിൽ ആവും... "

രുദ്രന്റെ വാക്കുകൾ കൂരമ്പുകൾ പോലെ തന്റെ നെഞ്ചിൽ ചെന്നു പതിച്ചതും അവൾ വേദനയോടെ അവനെ നോക്കി.. മനസ്സിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛന്റെ രൂപം തെളിഞ്ഞതും അവൾ നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു... "സമ്മതം.. എനിക്ക് സമ്മതം ആണ് സാർ... എന്റെ അച്ഛന്റെ ജീവന് വേണ്ടി എന്തും ഞാൻ ചെയ്യും... " ഉറച്ച ശബ്ദത്തോടെ അവൾ അത് പറഞ്ഞതും രുദ്രൻ ഒരു നിമിഷം ഞെട്ടി.. "ഉറപ്പ് അല്ലെ... ഇനി ഒടുവിൽ താൻ വാക്ക് മാറില്ലല്ലോ.. " രുദ്രൻ വീണ്ടും ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി... "വാക്ക് മാറില്ല സാർ .... ചെയ്ത് തരുന്ന ഉപകാരത്തിന് നന്ദി കാണിച്ചിരിക്കും.. "

നന്ദയുടെ ഉറച്ച വാക്കുകൾ കേട്ടതും രുദ്രൻ ഒന്ന് തലയാട്ടി കൊണ്ട് മുന്നോട്ടേക്ക് നടന്നു... പിന്നെ അവളുടെ അച്ഛന് വേണ്ട ക്യാഷ് മുഴുവൻ അവൻ അടച്ചു... അവൾക്ക് ഒരു താങ്ങായി അവരുടെ കാര്യത്തിന് അവൻ കൂട്ട് നിന്നു.. സുധാകരനെ റൂമിലേക്ക് മാറ്റിയ ദിവസം തന്നെ രുദ്രൻ മുത്തശ്ശിയേയും കൊണ്ട് വീട്ടിലേക്ക് മടങ്ങിയിരുന്നു... എന്നാൽ പോകും മുൻപേ ശിവദയോട് കാര്യങ്ങൾ എല്ലാം ഓർമ്മിപ്പിക്കാൻ അവൻ മറന്നിരുന്നില്ല... സുധാകരനെ സംബന്ധിച്ച് ദൈവതുല്യൻ ആയിരുന്നു രുദ്രൻ.... എന്നാൽ ശിവദയിൽ മാത്രം അവൻ എന്ന വ്യക്തി ഉത്തരം ഇല്ലാത്ത ചോദ്യം ആയിരുന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ദിവസങ്ങൾ പോയി മറഞ്ഞതും നന്ദ അച്ഛനെയും കൊണ്ട് വീട്ടിലേക്ക് പോയിരുന്നു... വീട്ടിൽ രുദ്രന്റ വിവാഹത്തെ കുറിച്ചുള്ള ചർച്ച നടന്നതും അവൻ നന്ദയുടെ കാര്യം അവതരിപ്പിച്ചു.. ആരിൽ നിന്നും എതിർപ്പൊന്നും ഇല്ലാത്തതിനാൽ ഒടുവിൽ എല്ലാവരുടെയും ആശിർവാദത്തോട് കൂടി നന്ദയെ രുദ്രൻ താലികെട്ടി സ്വന്തം ആക്കി... ദിവസങ്ങളും മാസങ്ങളും കടന്നു പോയതും നന്ദ ആ വീട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി മാറിയിരുന്നു...

മുത്തശ്ശിക്ക് രുദ്രനെ പോലെ പ്രിയപ്പെട്ടവൾ ആയിരുന്നു നന്ദയും... എല്ലാവരുടെ മുന്നിലും സ്നേഹനിധികളായ ഭാര്യഭർത്താക്കന്മാർ ആയി അഭിനയിക്കുമ്പോഴും റൂമിൽ അവർ എന്നും അപരിചിതർ ആയിരുന്നു... അവൾ അവനോട് അടുത്ത് ഇടപഴകാൻ ശ്രമിക്കുമെങ്കിലും രുദ്രൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു... മാസങ്ങൾ കടന്നു പോയതും മുത്തശ്ശിയുടെ രുദ്രനോട് നന്ദയ്ക്ക് പ്രണയം പൂവിട്ടു തുടങ്ങി.. താൻ അറിഞ്ഞതിൽ നിന്നും വ്യത്യസ്ഥൻ ആയ രുദ്രനെ മുത്തശ്ശിയിലൂടെ അറിഞ്ഞതായിരുന്നു അതിന് കാരണം.. ..

അവളുടെ നോട്ടത്തിലും ഭാവത്തിലും പ്രവർത്തിയിലും രുദ്രന് അത് മനസിലായെങ്കിലും അവൻ അതൊന്നും കണ്ടില്ലെന്ന് നടിച്ചു..... മുത്തശ്ശിയുടെ മരണം നടന്നതോടെ രുദ്രനിൽ പതിവിലും മാറ്റങ്ങൾ ഉണ്ടായി അവൻ നന്ദയെ പാടേ അവഗണിച്ചു... അത് ആ പാവം പെണ്ണിന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... അവരിലെ ചേർച്ച കുറവ് പതിയെ ആ തറവാട്ടിലെ എല്ലാവരും തിരിച്ചറിഞ്ഞതും രുദ്രൻ എല്ലാവരോടും സത്യങ്ങൾ തുറന്നു പറഞ്ഞു.. അന്ന് വരെ തന്നെ സ്നേഹിച്ചവർ അവനെ വെറുത്തു തുടങ്ങി ... മാധവന്റെ കൈകൾ ആദ്യമായി അവന്റെ കവിളിൽ പതിഞ്ഞു .. പക്ഷേ രുദ്രനിൽ അതൊന്നും യാതൊരു മാറ്റവും ഉണ്ടാക്കിയില്ല... നന്ദ അപ്പോഴും നിറഞ്ഞ മിഴികളാൽ തറഞ്ഞു നിന്നു.... മുന്നോട്ട് എന്ത് നടക്കും എന്ന് നന്ദയെ പോലെ ആ വീട്ടിൽ ഉള്ള മറ്റുള്ളവർക്കും അറിയില്ലായിരുന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story