സ്വയം വരം: ഭാഗം 17

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

രാത്രിയിൽ കൈയിൽ പാൽഗ്ലാസ്സുമായി രുദ്രന്റെ റൂമിലേക്ക് പോകുമ്പോൾ നന്ദയുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു..... കൈകാലുകൾ വിറകൊള്ളും പോലെ....... കവിൾ തടങ്ങൾ നാണത്താൽ ചുവന്നു തുടുത്തുകൊണ്ടിരിന്നു.... രുദ്രന്റെ റൂമിനു മുൻപിൽ ഒരുനിമിഷം അവൾ എന്തോ ഓർത്ത് നിന്നു.... അകത്തേക്ക് കടക്കാൻ മടിക്കും പോലെ... ആ ചെഞ്ചുണ്ടുകളിൽ നാണത്തിൽ കലർന്ന പുഞ്ചിരി മൊട്ടിട്ടു... ശേഷം ഉള്ള ധൈര്യത്തിൽ കതക് തുറന്നവൾ റൂമിൽ കയറി..... "ഇത് എവിടെ പോയി.. " റൂമിൽ കയറിയതും കട്ടിലിലും റൂമിലും ആയി രുദ്രനെ കാണാത്തതിനാൽ നന്ദ ചുറ്റും നോക്കി കൊണ്ട് ചിന്തിച്ചു ...

അവൻ അവിടെ ഇല്ലാത്തത് ഒരുതരത്തിൽ നന്ദയ്ക്ക് ചെറിയ ആശ്വാസം ആയി തോന്നി.... അവൾ കൈയിലെ പാൽ ഗ്ലാസ്സ് അടുത്ത ടേബിളിൽ വച്ചു കൊണ്ട് ചുമരിലേക്ക് നോക്കിയതും ഒരുനിമിഷം കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... അവൾ ആ ഫോട്ടോയിലേക്ക് തന്നെ മിഴികൾ ഊന്നി... തന്റെയും രുദ്രന്റെയും വിവാഹഫോട്ടോ.. അതും ആദ്യ വിവാഹത്തിന്റേത്... പട്ടുസാരിയിൽ അത്യാവശ്യം സ്വർണ്ണവും അണിഞ്ഞു മുല്ലപൂവൊക്കെ ചൂടി സുന്ദരിയായി നിൽക്കുന്നവളുടെ തോളിൽകൂടെ കയ്യിട്ട് ചേർത്തുപിടിച്ചു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന രുദ്രൻ....... അവൾ കണ്ണിമവെട്ടാതെ ആ ഫോട്ടോയിൽ നോക്കി നിന്നു...

പെട്ടെന്ന് ആരോ അവളെ പിറകിൽ നിന്നും പുണർന്നതും ആ പെണ്ണൊന്ന് ഞെട്ടി.. പിന്നെ പ്രിയപ്പെട്ടവന്റെ ശ്വാസം തോളിൽ തട്ടിയതും അവളുടെ മിഴികൾ നാണത്താൽ തിളങ്ങി... രുദ്രൻ അവളെ ഇറുകെ പുണർന്നു കൊണ്ട് അവളുടെ പിൻകഴുത്തിൽ ചുംബിച്ചു... നന്ദയുടെ ചെന്നിയിൽ വിയർപ്പു തുള്ളികൾ സ്ഥാനം പിടിച്ചു അവളുടെ കൈകൾ സാരിയിൽ മുറുകി ... വയറിലുള്ള അവന്റെ കൈകൾ കുസൃതിയോടെ നീങ്ങിത്തുടങ്ങിയതും നന്ദ പെട്ടെന്ന് അവന്റെ കൈകൾ വേർപ്പെടുത്തികൊണ്ട് രുദ്രനിൽ നിന്നും വിട്ടു നിന്നു . രുദ്രൻ സംശയത്തോടെ അവളെ നോക്കി... "പാ... പാല്........ തണുക്കും..... ഇതാ.. "

വിക്കികൊണ്ട് ഉള്ളിലെ ഭയം മറച്ചുവെച്ചവൾ പാല് കൈയിൽ എടുത്തു കൊണ്ട് പറയാൻ ശ്രമിക്കുന്നത് കാണവേ രുദ്രന് ചിരിപൊട്ടി .. അവൻ അത് മറച്ചുവച്ചുകൊണ്ട് അവളുടെ കൈയിൽ നിന്നും പാല് വാങ്ങി ... "ശെരിയാ... ചടങ്ങൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ നമ്മൾ ആയിട്ട് ഒന്നും തെറ്റിക്കേണ്ട.... " ഒറ്റക്കണ്ണിറുക്കികൊണ്ട് രുദ്രൻ പറഞ്ഞതും നന്ദയുടെ കണ്ണുകൾ വെപ്രാളത്തോടെ പിടഞ്ഞു... "ഇതാ...ഇത് നിന്റെ ഷെയർ ആണ്.. " കൈയിലെ ഗ്ലാസിൽ നിന്നും പകുതി പാലുകുടിച്ചവൻ ബാക്കി അവൾക്ക് നൽകി... നന്ദ രുദ്രനെയും ഗ്ലാസ്സിലേക്കും മാറി മാറി നോക്കി... "എന്റെ ഭാര്യേ...... സമയം കളയല്ലേ...... ഇത് കുടിക്ക്... "

അതും പറഞ്ഞുകൊണ്ട് രുദ്രൻ കൈയിലെ ഗ്ലാസ്സ് അവളുടെ ചുണ്ടോടടുപ്പിച്ചതും നന്ദ ബാക്കിയുള്ള പാല് കുടിച്ചു... ശേഷം അവൻ ആ ഗ്ലാസ്സ് ടേബിളിൽ വച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചാ നെറുകിൽ ചുംബിച്ചു... "നന്ദ..... " നന്ദയെ നെഞ്ചോട് ചേർത്തത്ര ആർദ്രമായി അവൻ വിളിച്ചതും അവന്റെ നെഞ്ചോട് ചേർന്നുനിന്നവൾ ഒന്ന് മൂളി... "ഒത്തിരി സന്തോഷം ഉണ്ട് നന്ദ ഇപ്പൊ... ഒരിക്കലും വീണ്ടും ഇങ്ങനെയൊരു മുഹൂർത്തം ഉണ്ടാകും എന്ന് ഞാൻ കരുതിയതല്ല... ആഗ്രഹിച്ചിട്ടുണ്ട് ഒത്തിരി.. എല്ലാം മറന്ന് നിന്നെ പ്രണയിച്ച് ഇതുപോലെ നിന്നെ ചേർത്തുപിടിച്ചു ജീവിക്കാൻ... ഇതാ ഇപ്പൊ എല്ലാം നടന്നിരിക്കുവാ....

ഈശ്വരനോട് എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല.... അത്രയ്ക്കും നിന്നെ ഞാൻ പ്രണയിക്കുന്നുണ്ട്.. നീ ഇല്ലായിമ ഇനി ഉൾക്കൊള്ളാൻ ഈ രുദ്രന് കഴിയില്ല.. അത്രയ്ക്ക് ജീവനാടി നീ ഇന്നെനിക്ക്. " അവളിലുള്ള പിടി മുറുക്കി കൊണ്ട് രുദ്രനത് പറയുമ്പോൾ ആ പെണ്ണിന്റെ മിഴികൾ നിറഞ്ഞിരുന്നു.... അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനച്ചുകൊണ്ടൊഴുകിയതും രുദ്രൻ ഒരു നിമിഷം ഞെട്ടി.. അവൻ അവളെ തന്നിൽ നിന്നും അടർത്തി ആ മുഖം കൈകളിൽ കോരിയെടുത്തു... "എന്താടാ.. എന്ത് പറ്റി... പഴയതൊക്കെ ഓർത്തോ നീ.. " വെപ്രാളത്തോടെ രുദ്രൻ ചോദിച്ചതും നന്ദ അതേന്ന് തലയാട്ടി...

"സന്തോഷം കൊണ്ടാ രുദ്രേട്ട... ഈ സ്നേഹം അത് ഒത്തിരി കൊതിച്ചിട്ടുണ്ട് ഞാൻ... ഇപ്പൊ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ ആയി എനിക്ക് കിട്ടുമ്പോൾ ഹൃദയം നിറയുവാ... അതാ കണ്ണ് നിറഞ്ഞേ... " മിഴിനീരിനകമ്പടിയോടെ ആ പെണ്ണ് പറഞ്ഞു നിർത്തിയതും രുദ്രൻ ആ രണ്ട് ഉണ്ടക്കണ്ണുകളിലും മാറി മാറി ചുംബിച്ചു..... "കഴിഞ്ഞത് കഴിഞ്ഞു... നമുക്കോർക്കാൻ ഇഷ്ട്ടം അല്ലാത്ത അധ്യായം ആയി നമുക്കത് മറന്നു കളയാം..... ഇനി നീയും ഞാനും നമ്മുടെ പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും അത് മാത്രം മതി .. " രുദ്രൻ അവളുടെ കണ്ണുകളിൽ ഉറ്റുനോക്കി കൊണ്ട് പറഞ്ഞതും നന്ദ പുഞ്ചിരിയാൽ തലയാട്ടി...

അത് കണ്ടതും രുദ്രൻ അവളുടെ സീമന്ത രേഖയിൽ ചുണ്ടമർത്തി പതിയെ അവ അവളുടെ കണ്ണുകളെയും കവിളിനെയും മൂക്കിൻ തുമ്പിലും ചുംബിച്ചുകൊണ്ട് ഒഴുകി നടന്നു... ഒടുവിൽ അവ അതിന്റെ ഇണയോട് ചേർന്നതും നന്ദയുടെ കൈകൾ അവന്റെ ഷർട്ടിൽ അമർന്നു രുദ്രൻ പ്രണയത്തോടെ അവളുടെ ചുവന്ന അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു....... അവനിൽ ആവേശം കൂടും തോറും നന്ദയുടെ നഖം രുദ്രന്റെ പുറത്ത് മുറിവുകൾ സമ്മാനിച്ചുകൊണ്ടിരുന്നു.. അവളിൽ നിന്നും തനിക്ക് ലഭിക്കുന്ന വേദനയിൽ പോലും രുദ്രൻ ആനന്ദം കണ്ടെത്തി..ഇരുവരുടെയും അധരങ്ങളും നാവും ഇടകലർന്നു പുണർന്നു കൊണ്ടിരുന്നു....

ശ്വാസവും ഉമിനീരും പോലും ഒന്നായതും രുദ്രൻ അവളുടെ ചുണ്ടുകളിൽ പതിയെ അവന്റെ ദന്തങ്ങൾ ആഴ്ത്തി.... പ്രണയത്തിന്റെ ചുംബന മധുരത്തിൽ രക്തത്തിന്റെ രുചി കലർന്നതും ഇരുവരുടെയും ശ്വാസം വിലങ്ങി.... രുദ്രൻ മനസില്ലാമനസോടെ അവനിൽ നിന്നും അവളുടെ അധരങ്ങളെ മോചിപ്പിച്ചു... കണ്ണുകൾ അടച്ചു ചുവന്നു നിൽക്കുന്ന അവന്റെ പെണ്ണിനെ രുദ്രൻ അത്രമേൽ പ്രണയത്തോടെ നോക്കി... ശേഷം അവളെ ഇരുകൈകളിലും കോരിയെടുത്തവൻ ബെഡിൽ കിടത്തി...അവൾക്ക് തൊട്ടരികിലായി അവനും കിടക്കുമ്പോൾ ആ പെണ്ണൊന്നുയർന്നുകൊണ്ടവന്റെ നെഞ്ചിൽ തലവച്ചു...

"ഇങ്ങനെ കിടന്ന മതിയോ.... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ്.. അത് മറക്കേണ്ട... " രുദ്രൻ കുറുമ്പൊടെ പറഞ്ഞതും നന്ദ കൈകൾ കൊണ്ടവന്റെ നെഞ്ചിൽ ചിത്രം വരച്ചുകൊണ്ടിരുന്നു... "അതിന് ഞാൻ അല്ലെന്ന് പറഞ്ഞോ.... ബോധം ഇല്ലാതെ കിടക്കുന്നത് രുദ്രേട്ടൻ അല്ലെ.. " അവളുടെ വാക്കുകൾ കേട്ടതും രുദ്രൻ ഒന്ന് ഞെട്ടിക്കൊണ്ട് അവളുടെ മുഖത്തു നോക്കി.. "സത്യം ആണോ.. " ആകാംക്ഷയോടെ രുദ്രൻ ചോദിച്ചതും നന്ദ അവന്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ട് തലയാട്ടി... അത് കണ്ടതും രുദ്രൻ ഒന്ന് മറിഞ്ഞുകൊണ്ട് നന്ദയുടെ മുകളിലായി കിടന്നു... അവളിലെ ഓരോ രോമകൂപങ്ങളെയും ചുംബിച്ചുകൊണ്ട് അവന്റെ അധരങ്ങൾ അവളിൽ ഒഴുകി നടക്കുമ്പോൾ ആ പെണ്ണിന്റെ കരങ്ങൾ അവനെ പൊതിഞ്ഞു പിടിച്ചു....

ചുംബനച്ചൂടിൽ വികാരം പ്രണയത്തിനപ്പുറം തേടിയതും ഇരുവരിലേയും ഉടയാടകൾ അഴിഞ്ഞു വീണു..... അവന്റെ നാവുകളും അധരങ്ങളും അവളിലെ പെണ്ണിനെ ഉണർത്തിയപ്പോൾ അവന്റെ ദേഹത്ത് അവളുടെ കൂർത്ത നഖങ്ങൾ ക്ഷതങ്ങൾ ഏല്പിച്ചുകൊണ്ടിരുന്നു....നന്ദയുടെ ആലിലവയറിൽ പൊക്കിൾ ചുഴിക്കരികിലുള്ള കാക്കപള്ളിയിൽ രുദ്രൻ ചുണ്ട് ചേർത്തുകൊണ്ട് അവിടെ ദന്തങ്ങൾ ആഴ്ത്തിയതും ആ പെണ്ണൊന്ന് ഉയർന്നു പൊന്തി..... ചെറുനോവ് സമ്മാനിച്ചവളിലെ പെണ്ണിനെ തന്നിൽ ചേർക്കുമ്പോൾ നന്ദയുടെ മിഴികളോടൊപ്പം രുദ്രന്റെ മിഴികളും നിറഞ്ഞിരുന്നു....

ഒടുവിൽ തളർന്നു കിടക്കുന്ന തന്റെ പെണ്ണിനെ ചുംബനങ്ങൾ കൊണ്ട് പൊതിയുമ്പോൾ അവനിലെ പുരുഷനും സംതൃപ്തനായിരുന്നു... തളർന്നു തന്റെ മാറിൽ വീണ പ്രിയപ്പെട്ടവനേ ആ വേദനയിലും ചേർത്തു പിടിക്കുമ്പോൾ നന്ദയുടെ ഉള്ളം മുഴുവനും അവളുടെ താലിയുടെ അവകാശി മാത്രം ആയിരുന്നു.. അവനോടുള്ള വറ്റാത്ത പ്രണയം ആയിരുന്നു..... ആ രാത്രിയിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി ഒരുപുതപ്പിനുള്ളിൽ നാഗങ്ങളെ പോലെ ചുറ്റിപ്പിടഞ്ഞു കിടക്കുമ്പോൾ രുദ്രനിലും നന്ദയിലും ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ നദി ഒഴുകുകയായിരുന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 വാനിലെ ചന്ദ്രനെ നോക്കി ബാൽക്കണിയിൽ ഇരിക്കുമ്പോൾ പ്രവീണിന്റെ ഉള്ളം പതിവിലും സന്തോഷത്താൽ നിറഞ്ഞു . ആദ്യമായി പ്രണയം തോന്നിയവൾ സ്വന്തം ആക്കാൻ കൊതിച്ചവൾ ഇന്ന് എല്ലാ അർത്ഥത്തിലും മറ്റൊരാളുടേതായി കഴിഞ്ഞിരിക്കുന്നു .. എങ്കിലും അവന്റെ ചുണ്ടിൽ അവൾക്കായി വിരിഞ്ഞ പുഞ്ചിരിയിൽ വേദന ഉണ്ടായിരുന്നില്ല... ഹൃദയത്തിന്റെ ഒരു കോണിൽ അവളും അവളോടുള്ള പ്രണയവും ഇപ്പോഴുമുണ്ട് എങ്കിലും മനസ്സ് ശാന്തമാണ്.. ഒരിക്കലും നന്ദയ്ക്ക് രുദ്രന് പകരമാവില്ല താൻ എന്ന തിരിച്ചറിവാകാം അതിന് കാരണം....

അവളുടെ കണ്ണുകളിലെ തിളക്കം.. ആ മനസിന്റെ സന്തോഷം അതിൽ കൂടുതൽ ഒന്നും അവനും ആഗ്രഹിച്ചിരുന്നില്ല... സമയം ഒത്തിരി കടന്നു പോയെങ്കിലും പ്രവീൺ അതേ ഇരിപ്പ് തുടർന്നു... മനസ്സ് രുദ്രനെയും അവന്റെ നന്ദയേയും വട്ടമിട്ടു പറന്നു കൊണ്ടിരുന്നു......ചൊടികളിൽ അവർക്കായി വിരിയുന്ന പുഞ്ചിരി അവൻ നിലവിന് സമ്മാനിച്ചു.. . അങ്ങകലെ ഇതെല്ലാം കണ്ടിരിക്കുന്ന ആ അദൃശ്യശക്തിയിലും അതേ പുഞ്ചിരി ആയിരുന്നു... അവനായി അവന്റെ സ്വപ്നങ്ങൾക്കായി അവരുടെ താങ്ങും ഉണ്ടായിരുന്നു.... പരസ്പരം പുണർന്നുകിടക്കുന്ന ആ യുവമിഥുനങ്ങൾ മിഴികളിൽ പതിഞ്ഞതും ആ ശക്തിയുടെ മിഴികൾ നിറഞ്ഞു ......

ആ കണ്ണുകളിൽ അവരോട് സഹതാപം നിറഞ്ഞു.. "വിധി അത് മാറ്റുക സാധ്യമല്ല... എന്ത് തന്നെയായാലും അനുഭവിച്ചേ മതിയാകു... താങ്ങാൻ കരുത്തുണ്ടാകട്ടെ... ഒരാളുടെ വേർപിരിയൽ അനിവാര്യമാണ്... " ആ അദൃശ്യശക്തി അവരെ നോക്കി മൗനമായി മൊഴിഞ്ഞു... എന്നാൽ അപ്പോഴും ഒന്നും അറിയാതെ പരസ്പരം പ്രണയിച്ച് വിയർപ്പുതുള്ളികളോടൊപ്പം തന്റെ പ്രാണനേയും നെഞ്ചിൽ ചേർത്തുകൊണ്ടുറങ്ങുകയായിരുന്നു രുദ്രൻ.... വിധിയുടെ വിളയാട്ടം തിരിച്ചറിയാതെ പ്രിയപ്പെട്ടവന്റെ നെഞ്ചിൽ ഒരു പൂച്ചക്കുട്ടിയെ പോലെ അവളും ഉണ്ടായിരുന്നു ...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഒരാഴ്ചത്തെ ലീവിന് ശേഷം രുദ്രനൊപ്പം കോളേജിൽ പോകുമ്പോൾ നന്ദ പതിവിലും സന്തോഷവതിയായിരുന്നു... കാറിൽ നിന്നും രുദ്രനൊപ്പം ഇറങ്ങി വരുന്ന നന്ദയിൽ ആയിരുന്നു കോളേജിലെ എല്ലാവരുടെയും മിഴികൾ... അവളുടെ കഴുത്തിലെ താലിയും സീമന്തരേഖയിലേ ചുവപ്പും എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു... എല്ലാവരുടെയും നോട്ടം തങ്ങളിൽ ആണെന്നറിഞ്ഞതും നന്ദ രുദ്രന്റെ കൈകളിൽ ചേർത്തു പിടിച്ചു... അവനെ നോക്കി ഒന്ന് കണ്ണു ചിമ്മി കാണിച്ചതും രുദ്രൻ പുഞ്ചിരിച്ചു കൊണ്ട് അവളോടൊപ്പം ഡിപ്പാർട്മെന്റിലേക്ക് നടന്നു....

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എന്നാലും ഇതൊക്കെ എന്താ ശിവദ...... ഈ താലി.. സിന്ദൂരം. എനിക്കൊന്നും മനസിലാവുന്നില്ല.. നിന്റെ വിവാഹം എപ്പോഴാ കഴിഞ്ഞേ . " നന്ദ ക്ലാസ്സിൽ എത്തിയതും ശ്രുതി അവളെ മുഴുവനായി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.. ""കഴിഞ്ഞല്ലോ... " നന്ദ ഒരു ഒഴുക്കോടെ പറഞ്ഞതും ശ്രുതി അവളോട് ചേർന്നിരുന്നു.. "എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ.. അല്ല ആരാ കക്ഷി.. " ശ്രുതി വീണ്ടും തിരക്കിയതും നന്ദ പുഞ്ചിയോടെ അവളെ നോക്കി.. "രുദ്രനാഥ്‌.... എന്റെ രുദ്രേട്ടേൻ ആണ് ഈ താലിക്ക് അവകാശി. " അത് പറയുമ്പോൾ നന്ദയുടെ കൈകൾ കഴുത്തിലെ താലിയിൽ മുറുകിയിരുന്നു..

"ഏത് നമ്മുടെ രുദ്രൻ സാറോ.. " ശ്രുതി ഞെട്ടിക്കൊണ്ട് ചോദിച്ചതും നന്ദ അതേന്ന് തലയാട്ടി.. "മ്മ്.. നമ്മുടെ രുദ്രൻ സാർ തന്നെ.. " വാക്കുകളിൽ അവനോടുള്ള പ്രണയം കലർത്തി കൊണ്ട് നന്ദ പറഞ്ഞതും ശ്രുതിയുടെ കണ്ണുകൾ വിടർന്നു വന്നു. "ഏഹ്.. എപ്പോ എങ്ങനെ .. ഇതൊക്കെ എന്താടി.. എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.. " ശ്രുതിയുടെ വാക്കുകൾ കേൾക്കുമ്പോൾ നന്ദയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു... അവൾ ശ്രുതിയുടെ തോളിൽ പതിയെ കൈവച്ചു.. പിന്നെ ഇതുവരെ നടന്നതൊക്കെ അവളോട്‌ പറഞ്ഞു .. എല്ലാം കേട്ട് കഴിഞ്ഞതും ശ്രുതി ഒരു നിമിഷം നിശ്ചലമായി.. ശേഷം എന്തോ ഓർത്തെന്ന പോലെ നന്ദയെ നോക്കി.

"അപ്പൊ നമ്മുടെ രുദ്രൻ സാർ കൊള്ളാലോ... ഈ മസിലു പിടിത്തക്കാരന് പ്രണയം ഒക്കെ ഉണ്ടായിരുന്നു അല്ലെ... അതും ഇത്രയും തീവ്രമായി..... എന്നാലും സമ്മതിച്ചു നിങ്ങളെ.. ഒന്നുല്ലേലും രണ്ട് തവണ ഒരാളെ തന്നെ വിവാഹം കഴിക്കാനും യോഗം വേണം.. " ചിരിയാലെ ശ്രുതി പറഞ്ഞതും ആ പുഞ്ചിരി നന്ദയിലേക്കും വ്യാപിച്ചു .. പിന്നെ ഇരുവരും പതിവ് വിശേഷങ്ങൾ പങ്കു വച്ചു... അപ്പോഴേക്കും രുദ്രൻ ബുക്കും ആയി ക്ലാസ്സിലേക്ക് വന്നിരുന്നു... അത്രയും നേരം ബഹളം മുഴങ്ങിയ ആ ക്ലാസ്സ്‌ നിമിഷനേരം കൊണ്ട് നിശബ്ദമായി... എന്നാൽ അവളുടെ കണ്ണുകൾ മാത്രം അവനെ പ്രണയത്തോടെ നോക്കിനിന്നു.. ഒരിക്കലും മതിവരാത്തത് പോലെ.. പ്രിയപ്പെട്ടവളുടെ മനസ്സറിഞ്ഞത് പോലെ അവൾക്കായി അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു പ്രണയത്തിൽ കലർന്നൊരു പുഞ്ചിരി.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story