സ്വയം വരം: ഭാഗം 19

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

ജനൽകമ്പിയിൽ പിടിമുറുക്കി വെളിയിലേക്ക് മിഴിനട്ടിരിക്കുമ്പോൾ അവളുടെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു.. ആ മുറിക്കകത്തെന്നും അവൾക്കായി നോവ് മാത്രം തളംകെട്ടി നിന്നു.... കണ്ണുകൾ വേദനയോടെ ആ റൂം മുഴുവൻ പാഞ്ഞു നടന്നു... ഒടുവിൽ ചുമരിൽ തൂക്കിയിട്ട രുദ്രന്റെ ഫോട്ടോയിൽ മിഴികൾ ഉടക്കിയതും അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീർ നന്ദയിൽ നിന്നും ധാരയായി പുറത്തേക്കൊഴുകാൻ തുടങ്ങി .... കൈകൾ ജനൽകമ്പിയിൽ മുറുകി... ഹൃദയം പിളരും പോലെ തോന്നി നന്ദയ്ക്ക്.... അവൾ ഒരുനിമിഷം മിഴികൾ അടച്ചു.. മുന്നിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന രുദ്രന്റെ മുഖം തെളിഞ്ഞതും അവൾ മിഴികൾ വലിച്ചു തുറന്നു....

നിറഞ്ഞൊഴുകുന്ന മിഴികളെ സ്വതന്ത്രമായിവിട്ടവൾ വീണ്ടും രുദ്രന്റെ ചിരിച്ച ഫോട്ടോയിൽ ദൃഷ്ട്ടി പതിപ്പിച്ചു..... എന്നാൽ ഇതൊക്കെ കണ്ട് കൊണ്ട് വാതിൽ പടിയിൽ നിൽക്കുന്നവന്റെ ഹൃദയം നോവുന്നുണ്ടായിരുന്നു...... അവൻ കണ്ണിമവെട്ടാതെ അവളെ നോക്കി നിന്നു.... ഇന്നവൾ അവന് അത്രയും പ്രിയപ്പെട്ടവൾ ആണ്.... "പ്രവി അച്ഛാ........" പിറകിൽ നിന്നും ആ നാല് വയസുകാരന്റെ ശബ്ദം കേട്ടതും പ്രവീൺ അവളിൽ നിന്നുമുള്ള നോട്ടം മാറ്റി... അവന്റെ കാലിൽ വട്ടം പിടിച്ചു നിൽക്കുന്ന ആ മകന്റെ തലയിൽ പ്രവീൺ അരുമയോടെ തലോടി....ദേവരുദ്ര്... രുദ്രൻ നന്ദയ്ക്ക് സമ്മാനിച്ച ഒരേഒരു നിധി..

നന്ദയുടെ ജീവനായവൻ . ഒരുവേള അവന്റെ കണ്ണുകൾ വീണ്ടും നന്ദയിൽ ചെന്നു നിന്നു.... അവൾ ഓർമകളിൽ നിന്നും മോചിതയായിരിക്കുന്നു... അവളുടെ മിഴികൾ പ്രവീണിലും അവനെ ചേർന്നു നിൽക്കുന്ന തന്റെ മകനിലും മാത്രമായിരുന്നു... "എന്താടാ കുറുമ്പാ... ഇങ്ങനെ ഓടി വന്നതെന്തിനാ... അവിടെ നിന്നെങ്ങാനും വീണിരുന്നെങ്കിലോ....പ്രവിയച്ഛൻ ഇവിടെ തന്നെയില്ലേ... മോനെ കൂടെ കൂട്ടാതെ ഞാൻ പോകുമോ.. " പ്രവീൺ കുനിഞ്ഞുകൊണ്ടാ കുറുമ്പന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചതും ആ കുഞ്ഞ് കവിളിലെ നുണക്കുഴി വിടർന്നു .... "സത്യം ആണോ... അപ്പൊ ഇന്ന് നമ്മൾ തിരിച്ചു പോകുമോ.. "

കണ്ണുകൾ വിടർത്തി ആകാംക്ഷയോടെ ആ കുഞ്ഞ് ചോദിച്ചതും പ്രവീൺ ഒന്ന് പുഞ്ചിരിച്ചുകൊണ്ടാ കുറുമ്പന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു..ശേഷം പതിയെ അവനെ തന്റെ കൈകളിൽ കോരിയെടുത്തു പ്രവീൺ... വീണ്ടും ആ കുറുമ്പൻ അവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്... പ്രവീൺ അതിനെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ ഉത്തരം കൊടുക്കുന്നുമുണ്ട്..... നിറഞ്ഞ മിഴികളോടെ നന്ദ അവരുടെ സ്നേഹപ്രകടനം കണ്ടു നിന്നു..... ഒരുവേള അവളുടെ മിഴികൾ പ്രവീണിൽ തങ്ങി നിന്നു... കർമം കൊണ്ട് തന്റെ മകന് അച്ഛനായവൻ....നഷ്ട്ടങ്ങളിൽ വേദനകളിൽ താൻ വീണു പോകാതിരിക്കാൻ കൂടെ നിന്നവൻ....

ഒരു പുനർജന്മം തന്നവൻ... വീണ്ടും നന്ദയെ ജീവിതം പഠിപ്പിച്ചവൻ.... അവൾക്കൊരു ജീവിതം വച്ചു നീട്ടിയവൻ.... അവൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ നന്ദ ഉണ്ടാവില്ലെന്നവൾ ഓർത്തു .... മനസ്സിൽ എന്നും ദൈവത്തിനൊപ്പമാണ് പ്രവീൺ അവൾക്ക്.... "ഡോ താൻ എന്ത് ആലോചിച്ചിരിക്കുവാ പോകേണ്ടേ നമുക്ക്... ഇനിയും ലേറ്റ് ആകാൻ ഒക്കില്ല... " തൊട്ടരികിൽ നിന്നും പ്രവീണിന്റെ ശബ്ദം കേട്ടപ്പോൾ ആണ് നന്ദ ഒന്ന് ഞെട്ടിയത്... വെറുതെ എങ്കിലും അവനായി ഒരു പുഞ്ചിരി നൽകാൻ അവളൊരു പാഴ്ശ്രമം നടത്തി..അവളുടെ മിഴികൾ അപ്പോഴേക്കും താഴേക്ക് ഓടുന്ന തന്റെ മകനിൽ എത്തിയിരുന്നു . "സമയം ആയില്ലെടോ.. നമുക്കിറങ്ങേണ്ടേ...

ഇനിയും ലേറ്റ് ആയാൽ എങ്ങനെയാണ്.. അമ്മ ഇന്നലെ കൂടെ പറഞ്ഞേ ഉള്ളു ദേവുട്ടനെ കാണാഞ്ഞിട്ട്.... പിന്നെ ഇവിടെയുള്ളവരുടെ കാര്യം ഓർത്തിട്ട നിങ്ങളെ അവിടേക്ക് കൊണ്ട് പോകാതിരുന്നത്... പക്ഷേ ഇന്ന് കൊണ്ട് പോകണം.... " സ്റ്റെയർ ഇറങ്ങുന്ന ദേവൂട്ടനെ നോക്കികൊണ്ട് പ്രവീൺ പറഞ്ഞതും നന്ദ പതിയെ തലയാട്ടി.... അവൾ പതിയെ റൂമിന് വെളിയിലേക്കിറങ്ങാൻ പോയതും പ്രവീണിന്റെ കൈകൾ അവളുടെ കൈകളിൽ പിടിയിട്ടിരുന്നു... "എങ്ങോട്ട.... ഇങ്ങനെ ആണോ താൻ എന്റെ കൂടെ വരുന്നേ.... ഈ ഒഴിഞ്ഞ സീമന്തരേഖയുടെ അർത്ഥം എന്താ നന്ദാ.... അവിടെ വീണ്ടും ചുവപ്പണിയിച്ചവനെ നീ മറന്നോ.... "

പ്രവീണിന്റെ വാക്കുകൾ നന്ദയുടെ മിഴികൾ നിറച്ചു... അവൾ കുറ്റവാളിയെ പോലെ തലകുനിച്ചു നിന്നു....പ്രവീൺ ടേബിളിൽ നിന്നും കുങ്കുമചെപ്പെടുത്തവൾക്ക് നേരെ നീട്ടിയതും നന്ദ ചെപ്പിലേക്കും പ്രവീണിലേക്കും മാറി മാറി നോക്കികൊണ്ടിരുന്നു.....ഒടുവിൽ വീണ്ടും മിഴികൾ ചെന്നെത്തിയത് ആദ്യമായി തന്നെ സുമംഗലി ആക്കിയവന്റെ ഫോട്ടോയിൽ ആയിരുന്നു.. ആ കാഴ്ച്ച പ്രവീണിന്റെ നെഞ്ചം നോവിച്ചു... ആ പെണ്ണിന്റെ മാനസികാവസ്ഥ അവന് ഊഹിക്കാൻ കഴിയുമായിരുന്നു.... പലപ്പോഴും അവളോട്‌ ബഹുമാനം തോന്നിയിട്ടുണ്ട് ആരാധന തോന്നിയിട്ടുണ്ട്... അവൻ മനസ്സിൽ ഓർത്തു.. "നന്ദ ലേറ്റ് ആകുന്നു.... "

പ്രവീൺ വീണ്ടും പറഞ്ഞതും അവൾ ആ ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് തന്റെ സീമന്ത രേഖ ചുവപ്പിച്ചു.... അതിന്റെ പ്രതിഫലം എന്നോണം കണ്ണുനീർ തുള്ളികൾ അവളുടെ കവിളിനെ ചുംബിച്ചു നിലം പതിച്ചിരുന്നു.... ശേഷം പ്രവീണിന്റെ കൂടെ താഴേക്കിറങ്ങുമ്പോൾ അവളുടെ ചിന്തകൾ രുദ്രനെ പുണർന്നു തന്നെ നിലകൊണ്ടു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എന്നാ മക്കൾ പോയിട്ട് വാ... വരും വരെ ഈ അമ്മയും അച്ഛനും ഇവിടെ കാത്തിരുന്നോളാം.. " ഏങ്ങലടികളോടെ നന്ദയെ ചേർത്തുപിടിച്ചുകൊണ്ട് സുമിത്ര പറഞ്ഞതും നന്ദയും കരഞ്ഞു പോയിരുന്നു...

ദേവൂട്ടൻ അപ്പോഴും മാധവന്റെ കൈകളിൽ ഇരുന്നുകൊണ്ട് എല്ലാം നോക്കികാണുകയായിരുന്നു.... സുമിത്രയോടും മാധവനോട് യാത്രപറഞ്ഞുകൊണ്ട് പ്രവീണിനൊപ്പം ആ വീടിന്റെ പടിയിറങ്ങുമ്പോൾ ആ പെണ്ണിന്റെ ഉള്ളം ഒന്ന് തേങ്ങി.... പ്രിയപ്പെട്ടവന്റെ ഓർമ്മകൾ ശ്വാസം മുട്ടിക്കും പോലെ... അവന്റെ പ്രണയം... അവന്റെ ശബ്ദം... ഇപ്പോഴും തന്നിൽ നോവ് മാത്രമാണ്... പ്രവീണിന്റെ കാറിൽ കോ ഡ്രൈവിംഗ് സീറ്റിൽ അവൾ ഇരുന്നതും ദേവൂട്ടൻ അവളുടെ കൈയിൽ നിന്നും ഊർന്നിറങ്ങി പിറകിലെ സീറ്റിലായിരുന്നു... പ്രവീൺ വണ്ടി മുന്നോട്ടെടുത്തതും അവൾ സീറ്റിൽ ചാരികൊണ്ട് മിഴികൾ അടച്ചു.... ഓർമ്മകൾ നാല് വർഷം പിറകിലേക്ക് ചലിച്ചുകൊണ്ടിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"രുദ്രേട്ട.... എനിക്ക് ആ കരിക്ക് വേണം..വല്ലാതെ കൊതി തോന്നുവാ... " ക്ഷേത്രത്തിൽ നിന്നും മടങ്ങും വഴി കരിക്ക് കട കണ്ടതും നന്ദ പറഞ്ഞു... "ആണോ... എന്ന പിന്നെ വാങ്ങിയിട്ട് തന്നെ കാര്യം... " രുദ്രൻ കാർ സൈഡാക്കികൊണ്ട് പറഞ്ഞതും നന്ദ അവന്റെ കവിളിൽ പിടിച്ചു വലിച്ചു.. "ലവ് യു 😍😘😍😘😍😘" നന്ദ കൊഞ്ചിയതും രുദ്രൻ അവളുടെ മുടിയിഴകളെ ഒന്ന് തഴുകികൊണ്ട് കാറിൽ നിന്നും വെളിയിലേക്കിറങ്ങി... "ഞാൻ വാങ്ങിയിട്ട് വരാം.... നീ ഇവിടെ ഇരിക്ക്... " അവളോട് അതും പറഞ്ഞുകൊണ്ട് രുദ്രൻ കടലക്ഷ്യം വച്ചു നീങ്ങി... ഓപ്പോസിറ്റ് സൈഡിൽ ആയത്കൊണ്ട് തന്നെ അവളെ കാറിൽ നിന്നും ഇറങ്ങാൻ രുദ്രൻ അനുവദിച്ചിരുന്നില്ല...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഡാ കാർത്തിക് ഇതാ പറ്റിയ അവസരം നീ വണ്ടി നിർത്ത്... കണ്ടില്ലേ രുദ്രൻ ആ കടയിൽ ആണ് ഉള്ളത്... ഈ സമയം കൊണ്ട് നമുക്ക് കാറിൽ കയറി ഇരിക്കാം... " വിഷ്ണു കാർത്തിക്കിനോടായി പറഞ്ഞതും അവൻ വാൻ ഒരു സൈഡിൽ നിർത്തി..ശേഷം ഇരുവരും അതിൽ നിന്നും വെളിയിൽ ഇറങ്ങി... ആൾക്കാർ അധികം ഇല്ലാത്ത റോഡ് ആയതിനാൽ ഇരുവർക്കും അതൊരു ആശ്വാസം ആയി തോന്നി ... "ഇനി എന്താ പ്ലാൻ വിഷ്ണു.. " കാർത്തിക് ചോദിച്ചതും വിഷ്ണു ഒന്ന് ഗൂഢമായി പുഞ്ചിരിച്ചു കൊണ്ട് രുദ്രന്റെ കാർ ലക്ഷ്യം വച്ചു നീങ്ങി.. പിറകെ അവനെ അനുഗമിച്ചുകൊണ്ട് കാർത്തിക്കും നടന്നു...

രുദ്രന്റെ കാറിന്റെ കോ ഡ്രൈവിങ് സീറ്റിന് അടുത്തെത്തിയതും നന്ദ ശ്രദ്ധിക്കുംമുൻപേ വിഷ്ണു ആ ഡോർ തുറന്ന് കൈയിലെ ടൗവ്വൽ നന്ദയുടെ മുഖത്തമർത്തി... അവൾക്ക് എന്തേലും മനസിലാവും മുൻപേ അവളുടെ ബോധം മറഞ്ഞിരുന്നു....ബോധം മറഞ്ഞ നന്ദയെ സീറ്റിൽ ശെരിയായി ഇരുത്തികൊണ്ട് വിഷ്ണുവും കാർത്തിക്കും രുദ്രന്റെ കാറിന്റെ പിൻസീറ്റിൽ കയറി മറഞ്ഞിരുന്നു..... കരിക്ക് വാങ്ങുന്ന തിരക്കിൽ ആയതിനാൽ രുദ്രൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല... കുറച്ചു സമയത്തിന് ശേഷം രുദ്രൻ കരിക്ക് വാങ്ങിക്കൊണ്ട് തിരിച്ചു വന്നു...അവൻ ഡ്രൈവിങ് സീറ്റിൽ ഇരുന്നു നന്ദയെ നോക്കിയതും അവൾ കണ്ണുകൾ അടച്ചു കിടക്കുന്നതാണ് കണ്ടത്...

"ആഹാ.. നല്ല ആളാ.... ഞാൻ കരിക്ക് വാങ്ങി വരും മുൻപേ താൻ ഉറങ്ങിയോ... " കൈയിലെ കരിക്ക് കാറിനുമുൻപിലായി വച്ചുകൊണ്ട് രുദ്രൻ പറഞ്ഞു.... എന്നാൽ നന്ദയിൽ നിന്നും പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ടതും അവൻ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിക്കാൻ നോക്കി. പക്ഷേ അതിന് മുൻപേ തന്നെ വിഷ്ണു പിറകിൽ നിന്നും ഉയർന്ന് രുദ്രനെ ബോധരഹിതൻ ആക്കിയിരുന്നു... "വിഷ്ണു രണ്ടിന്റെയും ബോധം പോയെന്ന തോന്നുന്നേ.. " കാർത്തിക് ഒരു ചിരിയാലെ പറഞ്ഞതും വിഷ്ണു പകയോടെ രുദ്രനെ ഉറ്റു നോക്കി... ശേഷം ഇരുവരെയും എടുത്ത് കാറിനുപിറകിൽ കിടത്തികൊണ്ട് വിഷ്ണു വണ്ടിയെടുത്തു...

അപ്പോഴും പുറകിൽ ബോധം മറഞ്ഞു കിടക്കുകയായിരുന്നു നന്ദയും രുദ്രനും... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തലയ്ക്ക് വല്ലാത്ത ഭാരം തോന്നിയതും രുദ്രൻ മിഴികൾ ആയാസ്സപ്പെട്ടുകൊണ്ട് തുറന്നു... അവന് ശരീരം മുഴുവൻ വേദനിക്കും പോലെ തോന്നി.. തലപിളരും പോലെ.. രുദ്രൻ കൈഉയർത്താൻ നോക്കിയതും അവന് അതിന് കഴിയുന്നുണ്ടായിരുന്നില്ല... രുദ്രൻ പെട്ടെന്ന് ഞെട്ടിക്കൊണ്ട് തലകുടഞ്ഞു...അവന്റെ കൈകാലുകൾ എല്ലാം ചെയറോട് ചേർത്തു കെട്ടിവച്ചതിനാൽ രുദ്രന് ഒന്ന് അനങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.എന്താണ് സംഭവിക്കുന്നത് എന്ന് രുദ്രന് ഒരു അറിവും ഇല്ലായിരുന്നു..

അവന്റെ കണ്ണുകൾ ചുറ്റും പ്രിയപ്പെട്ടവളെ തിരക്കി.... മുന്നിൽ ഉള്ള ബെഡിൽ കൈകാലുകൾ ബെഡിനോട് ചേർത്തു കെട്ടിവച്ചു ബോധം മറഞ്ഞു കിടക്കുന്നവളെ അവൻ വേദനയോടെ നോക്കി.... ചുറ്റും വീണ്ടും വീക്ഷിച്ചെങ്കിലും മറ്റാരെയും രുദ്രന് അവിടെ കാണാൻ കഴിഞ്ഞില്ല.... "നന്ദാ.... നന്ദാ ........" രുദ്രൻ ചെയറിൽ ഇരുന്ന് ഒത്തിരി വിളിച്ചെങ്കിലും നന്ദയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല... അവൻ ചെയറിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.. "അതേ രുദ്രൻ സാറേ.. ഇങ്ങനെ വിളിച്ചു കൂവേണ്ട....... അവൾ ഉണരാൻ സമയം എടുക്കും " പിറകിൽ നിന്നും ഒരു ശബ്ദം കേട്ടതും രുദ്രൻ പതിയെ തലതിരിച്ചു...

പക്ഷേ ആ ഇരുട്ടിൽ മറഞ്ഞു നിൽക്കുന്ന രൂപത്തെ അവന് കാണാൻ കഴിഞ്ഞില്ല.. അല്പസമയത്തിന് ശേഷം വിഷ്ണു രുദ്രന് മുന്നിൽ വന്നു നിന്നതും രുദ്രന്റെ കണ്ണുകൾ കോപം കൊണ്ട് വിറച്ചു.. "ഡാ... നീയോ.... നിനക്ക് കിട്ടിയതൊന്നും പോരെന്നുണ്ടോ.. " രുദ്രൻ അലറിയതും വിഷ്ണു അട്ടഹസിച്ചു.. "കേട്ടില്ലേ കാർത്തിക് നമ്മുടെ രുദ്രൻ സാർ ചോദിച്ചത് ... കിട്ടിയതൊന്നും പോരേന്ന്... എന്നാലും സാറിന് ഇതെങ്ങനെ മനസിലായി എനിക്ക് കിട്ടിയതെന്നും മതിയായില്ലെന്ന് " പുച്ഛത്തോടെ വിഷ്ണു ചോദിച്ചതും രുദ്രൻ അവനെ തറപ്പിച്ചൊന്ന് നോക്കി.. "അന്ന് കിട്ടിയതൊന്നും ഈ വിഷ്ണു മറന്നിട്ടില്ല രുദ്രാ....... ഇപ്പൊ ഇപ്പൊ എനിക്ക് വേണ്ടത് ഇവളെയാണ്...

ഇവളെ തൊട്ടതിനല്ലേ നീ എന്നെ തല്ലിയത്... അപ്പൊ ഇന്ന് ഇവളെ ഞാൻ തൊടാൻ പോകുവാ.. അതും നിന്റെ മുന്നിൽ വച്ചു തന്നെ ... അത് നീ കാണണം... അതാ നിനക്ക് ഈ വിഷ്ണു വിധിക്കുന്ന ശിക്ഷ.. " വിഷ്ണു വർദ്ധിച്ച കോപത്തോടെ പറഞ്ഞതും രുദ്രൻ ഒന്ന് ഞെട്ടി.. ശേഷം വന്ന ദേഷ്യത്തോടെ അവൻ അലറി.. "നിന്റെ മനസിലിരിപ്പൊന്നും നടക്കില്ല വിഷ്ണു.. എന്റെ പെണ്ണിനെ എങ്ങാനും തൊട്ട പിന്നെ ഈ ഭൂവിൽ നീ ജീവനോടെ ഉണ്ടാകില്ല... രുദ്രൻ അതിന് അനുവദിക്കില്ല... ധൈര്യം ഉണ്ടേൽ അഴിച്ചുവിടെടാ.. എന്നിട്ട് നിന്റെ പ്രതികാരം തീർക്ക്..... " രുദ്രൻ അലറിയതും വിഷ്ണു കാർത്തികിന്റെ തോളിൽ ചാഞ്ഞു കൊണ്ട് ചിരിച്ചു..

"അത്രയ്ക്ക് വിവരം ഇല്ലാത്തവനല്ല ഈ വിഷ്ണു.. നിന്റെ കൈക്കരുത്ത് ഈ വിഷ്ണുവിനറിയാം.. അതുകൊണ്ട് തന്നെയാണ് നിന്നെ ഈ രൂപത്തിൽ ആക്കിയതും.. തമ്മിൽ തല്ലിയല്ല.. ദാ .. ഈ കിടക്കുന്ന നിന്റെ പ്രാണൻ ഉണ്ടല്ലോ അവളെ അനുഭവിച്ചു കൊണ്ടാ നിന്നോട് പ്രതികാരം തീർക്കാൻ പോണേ. ഇനി ഇവൾക്ക് വേണ്ടി നിന്റെ കൈ ഉയരരുത്.. " നന്ദയെ ചൂണ്ടിക്കൊണ്ട് വിഷ്ണു പറഞ്ഞു നിർത്തിയതും രുദ്രന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... അവന്റെ ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചു.... അവൻ ദയനീയമായി നന്ദയെ നോക്കി..അപ്പോഴേക്കും അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നിരുന്നു..

വിഷ്ണുവിന്റെ വാക്കുകളെല്ലാം കാതിൽ പതിഞ്ഞതും നന്ദയുടെ ഇരുകൺകോണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി... ഹൃദയം നുറുങ്ങും വേദനയിൽ രുദ്രൻ അതെല്ലാം നോക്കിനിന്നു.. "പ്ലീസ് വിഷ്ണു.. എന്റെ നന്ദയെ അവളെ ഒന്നും ചെയ്യരുത്.... ഞാൻ നിന്റെ കാലു പിടിക്കാം..... അവൾ പ്രെഗ്നന്റ് ആണ്.. നിനക്കും ഇല്ലേ അമ്മയും പെങ്ങന്മാരും... ഇങ്ങനെ ആണോ അവരോട് പെരുമാറുക.. " രുദ്രൻ യാചനയോടെ ചോദിച്ചതും വിഷ്ണു അവന്റെ വാക്കുകളെ ഒരു ചിരിയിൽ തള്ളിക്കളഞ്ഞു.. ശേഷം പതിയെ നന്ദയ്ക്കരികിലേക്ക് നടന്നു... "ആഹാ.. അപ്പോഴേക്കും നീ ഉണർന്നോ... അപ്പൊ പറഞ്ഞതെല്ലാം കേട്ടുകാണുമല്ലോ...

ഇനിയൊരു മുഖവുര ആവശ്യം ഇല്ലല്ലോ...... ഇന്നേ നീ എന്റെ കൂടെയാ കിടക്കാൻ പോണേ.. എന്തേ.. " നന്ദയുടെ ചുവന്ന അധരങ്ങൾ അവന്റെ കൈയാൽ വലിച്ചു കൊണ്ട് വിഷ്ണു പറഞ്ഞതും നന്ദ കരഞ്ഞമിഴിയാലെ അവനെ നോക്കി.. രുദ്രൻ നിസ്സഹായനായി.. ഉള്ളം നീറി... മിഴികൾ നിറഞ്ഞു തൂകി.. അവൻ അലറി.. "വിഷ്ണു... noo" പക്ഷേ രുദ്രന്റെ അലർച്ച വിഷ്ണുവിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല .. "നിനക്ക് ഒരു മാറ്റവും ഇല്ലെടി.. പഴയത് പോലെ സുന്ദരി തന്നെ... പിന്നെ അവന്റെ കൊച്ച് നിന്റെ വയറ്റിൽ ഉണ്ടെന്ന് കരുതി കൈയിൽ കിട്ടിയ നിന്നെ വിട്ട് കളയാൻ ഒക്കുമോ..... നിന്റെ കുഞ്ഞിനെ ഞാൻ നോവിക്കില്ലേ... അത് പോരേ... " നന്ദയുടെ മുഖത്തൂടെ വിരലോടിച്ചുകൊണ്ടവൻ പറഞ്ഞതും നന്ദയ്ക്ക് സ്വയമുരുകും പോലെ തോന്നി....കണ്ണുനീർ ധാരയായി ഒഴുകി.. വേണ്ടെന്ന് അവൾ കരഞ്ഞു യാചിച്ചു...

എന്നാൽ അതൊക്കെ വിഷ്ണുവിന് ആനന്ദമായി തോന്നി... അവൻ ഞൊടിയിടയിൽ നന്ദയുടെ മാറിൽ കിടക്കുന്ന സാരി വലിച്ചു മാറ്റി... ഉയർന്നു താഴുന്ന അവളുടെ മാറിടത്തിൽ അവന്റെ മിഴിയുടക്കി... രുദ്രൻ സർവ്വശക്തിയും എടുത്ത് അലറി കരഞ്ഞു.... നന്ദ ഞെട്ടലോടെ മിഴികൾ അടച്ചു... മരണം തന്നെ പുൽകിയെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു... രുദ്രന് വട്ട് പിടിക്കും പോലെ തോന്നി..... ഭൂമി പിളർന്നു പോയെങ്കിൽ എന്നവൻ കൊതിച്ചു... ഒത്തിരി ശ്രമിച്ചിട്ടും തന്നെ ബന്ധിച്ച കെട്ടഴിക്കാൻ രുദ്രന് കഴിഞ്ഞില്ല... അവിടെ നിന്നൊന്നനങ്ങാൻ പോലും കഴിയാതെ രുദ്രൻ നിസ്സഹായനായി ഇരുന്നു..

മുന്നിൽ പ്രിയപ്പെട്ടവൾ മാനത്തിനായി കേഴുമ്പോഴും ഒന്നും ചെയ്യാൻ കഴിയാത്തതിന് അവന് സ്വയം പുച്ഛം തോന്നി.. ഒരു നിമിഷം രുദ്രൻ തന്റെ ജന്മത്തെ പഴിച്ചു..... രുദ്രന്റെ ഭാവമാറ്റങ്ങളെല്ലാം വിഷ്ണു നോക്കി കണ്ടു.. അവൻ ഷർട്ടിന്റെ ബട്ടൺസ്സ് ഓരോന്നായി അഴിച്ചു... പതിയെ നന്ദയുടെ മുകളിലേക്കായി കിടക്കാൻ പോയതും രുദ്രൻ അലറി... "&@@@%@&@&@&പന്ന...... &@%#&#*മാറി നിക്കെടാ........ അവളെ തൊട്ടാൽ പിന്നെ നിന്നെ ജീവനോടെ വിടില്ല ഈ രുദ്രൻ... " രുദ്രന്റെ വാക്കുകൾ അത്രയും തീക്ഷ്ണമായതായിരുന്നു... "നീ ഒലത്തും.. ഒന്ന് മിണ്ടാതിരിക്കെടാ.. വെറുതെ മനുഷ്യന്റെ മൂഡ് കളയാൻ.. " അത്രയും പറഞ്ഞു കൊണ്ട് വിഷ്ണു നന്ദയിലേക്ക് അമരാൻ നോക്കിയതും രുദ്രന്റെ ശബ്ദം ഉയർന്നു.. "ഛെ.. ഇവനിത് സമ്മതിക്കില്ല.. ഡാ കാർത്തി... "

വിഷ്ണു വിളിച്ചതും കാർത്തികിന്റെ കൈയിലെ ഇരുമ്പ് ദണ്ഡ് രുദ്രന്റെ തലയ്ക്ക് പിറകിൽ ശക്തിയിൽ പതിഞ്ഞിരുന്നു... "അമ്മേ... " രുദ്രൻ വേദനകൊണ്ടുപിടഞ്ഞു. "രുദ്രേട്ട..... " നന്ദ കിടന്നിടത്തുനിന്നും അലറി വിളിച്ചു... രുദ്രന്റെ തലയ്ക്ക് പുറകിൽ നിന്നും ഒഴുകിയൊലിക്കുന്ന രക്തം നന്ദയുടെ ഹൃദയത്തെ ആഴത്തിൽ മുറിപ്പെടുത്തി.. ബോധം മറിയുമ്പോഴും രുദ്രൻ കണ്ടിരുന്നു തന്റെ പെണ്ണിലേക്ക് ചാഞ്ഞു വരുന്ന വിഷ്ണുവിന്റെ മുഖത്തെ.. അവൻ പരാജിതനെ പോലെ മിഴികൾ പതിയെ അടച്ചു..നന്ദയുടെ തേങ്ങലടികളോ ശബ്ദമോ ഒന്നും അവന്റെ കാതുകളിൽ പതിഞ്ഞില്ല... വിഷ്ണു വിജയിഭാവത്തിൽ നന്ദയെ നോക്കി.. അവൾ എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ശവം കണക്കെ കിടന്നു... കീടങ്ങൾ കാർന്നു തിന്നാൻ പോകുന്ന ജീവനറ്റ വെറും ജഡം ആയിരുന്നു അവൾ അപ്പോൾ...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story