സ്വയം വരം: ഭാഗം 8

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

സമയം ഇഴഞ്ഞുനീങ്ങിയതും ആ വീട് മുഴുവൻ ജനങ്ങൾ കൊണ്ട് നിറഞ്ഞു.. ജീവനറ്റ തന്റെ പിതാവിന്റെ ശരീരത്തിനടുത്ത് എല്ലാം നഷ്ട്ടപ്പെട്ടവളെപോലെ ശിവദ ഇരുന്നു .. കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട് പക്ഷേ അവൾ നിശബ്ദമായിരുന്നു... ഉള്ളിൽ അലറി കരയുമ്പോഴും പുറമെ ശാന്തമായിരുന്നവൾ.... കുളിപ്പിച്ചുകിടത്തിയ തന്റെ അച്ഛന്റെ മൃതദേഹത്തിലേക്ക് മിഴിനട്ടിരിക്കുമ്പോൾ ആ ചുണ്ടുകൾ വിറകൊണ്ടു.. തോരാതെ ആ മാന്മിഴികൾ നിറഞ്ഞൊഴുകി... ആ നെറ്റിയിൽ ചുടുചുംബനമേകുമ്പോൾ അവളുടെ ദേഹം വിറകൊണ്ടു..... ആ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയുമ്പോൾ വന്നവരെല്ലാം നോവോടെ അവളെ നോക്കി....

ഭ്രാന്തിയെ പോലെ വാവിട്ടുകരയുന്ന ആ പെണ്ണിനെ പിടിച്ചുമാറ്റാൻ സീത ശ്രമിച്ചെങ്കിലും അവൾ കൂടുതൽ വേഗത്തിൽ അച്ഛന്റെ നെഞ്ചിലേക്ക് വീണു... "അച്ഛാ.... കണ്ണ് തുറക്കച്ഛ.... അച്ഛന്റെ ശിവയാ വിളിക്കുന്നെ.. കണ്ണ് തുറന്നെന്നെ ഒന്ന് നോക്ക്.... ശിവക്ക് ആരും ഇല്ല അച്ഛാ....... തനിച്ചാക്കല്ലേ എന്നെ... ഒന്ന് മിണ്ടച്ഛ.. 😭😭😭😭😭😭😭" അച്ഛന്റെ നെഞ്ചിൽ പിടിച്ചുലക്കി കൊണ്ട് ആ പെണ്ണ് കരഞ്ഞുപറഞ്ഞുകൊണ്ടിരുന്നു.. കണ്ടുനിന്നവരുടെയെല്ലാം ഹൃദയം ആ പെണ്ണിനെ ഓർത്ത് നീറി...... ആൾകൂട്ടത്തിനിടയിൽ നിന്നും അവളെ നോക്കി നിൽക്കുന്ന രുദ്രന്റെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു... ഓടിചെന്നവളെ മാറോടണയിക്കാൻ നിനക്ക് ഞാൻ ഉണ്ടെന്ന് പറഞ്ഞു നെറ്റിയിൽ ചുംബിക്കാൻ മനസ്സ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ആ അന്തരീക്ഷത്തിൽ സ്വയം നിയന്ത്രിച്ചു നിന്നു രുദ്രൻ...

ബോഡി എടുക്കാൻ ആയതും എല്ലാവരും ചേർന്നു ബലമായി ശിവദയെ അച്ഛനിൽ നിന്നും വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവൾ വീണ്ടും ആ നെഞ്ചോട് ചേർന്നു.. "മോളെ എന്തായിത്... ഇങ്ങനെ ആണോ വേണ്ടേ.. അച്ഛനെ കൊണ്ട് പോകാൻ ആയി... ഇങ്ങനെ നേരം കളയുന്നത് ആ പിതാവിന്റെ ആത്മാവിന് നല്ലതല്ല... " ശിവദയെ പിടിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് സുമിത്ര പറഞ്ഞതും അവൾ ഒന്ന് ഏങ്ങി കൊണ്ട് ആ അമ്മയുടെ മാറിൽ വീണു പൊട്ടിക്കരഞ്ഞു.. സുമിത്ര ഒത്തിരി കരുതലോടെ അവളെ ചേർത്തുപിടിച്ചാമുടിയിഴകളിൽ കൂടി തലോടി കൊണ്ടിരുന്നു... അവൾ നേരിയ ആശ്വാസത്തോടെ ആ അമ്മയുടെ ചൂടിൽ ചേർന്നു കിടന്നു... "അല്ല കർമ്മം ഒക്കെ ആരാ ചെയ്യാ.... സുധാകരന് ആൺ മക്കൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് കുടുംബക്കാർ ആരേലും ചെയ്യണം.. "

കൂട്ടത്തിൽ നിന്നും ഒരു വൃദ്ധൻ പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി... "ഞാൻ ചെയ്യും.. എന്റെ അച്ഛന്റെ കർമ്മങ്ങൾ വേറെ ആരും ചെയ്യണ്ട.. " ശിവദയുടെ ആ വാക്കുകൾ ഉറച്ചതായിരുന്നു... പലരും പലതും പറഞ്ഞെങ്കിലും അവൾ അതൊന്നും ചെവികൊണ്ടില്ല... അവൾക്ക് താങ്ങായി ഒരു വശം രുദ്രനും മറുവശത്ത് പ്രവീണും നിന്നു.. പതിയെ കർമങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞു ചിതയ്ക്ക് തീ കൊടുക്കുമ്പോൾ ആ പെണ്ണ് പൊട്ടി പൊട്ടി കരഞ്ഞു... ആ കാഴ്ച രുദ്രനിലും പ്രവീണിലും ഒരു പോലെ നോവ് സമ്മാനിച്ചു... പ്രവീൺ തന്റെ കൈനീട്ടി അവളെ ചേർത്തുപിടിക്കും മുൻപേ രുദ്രൻ അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തിരുന്നു...

അവന്റെ നെഞ്ചിൽ മുഖം ചേർത്തവൾ കരയുമ്പോൾ രുദ്രൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തുപിടിച്ചിരുന്നു... ആ കാഴ്ചകണ്ടതും പ്രവീൺ കാര്യം അറിയാതെ നിന്നുപോയി.. എന്നാൽ ദൂരെ നിന്നും ഇതൊക്കെ കാണുകയായിരുന്ന മാധവന്റെയും സുമിത്രയുടെയും ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞിരുന്നു... കുറച്ചു സമയം അവന്റെ നെഞ്ചിൽ ചേർന്നു നിന്നതും ശിവദ അബദ്ധം മനസിലാക്കി പെട്ടെന്ന് അവനിൽ നിന്നും വിട്ടു നിന്നു... എന്നാൽ രുദ്രൻ അവൾ അകന്നതിലും വേഗത്തിൽ അവളെ തന്നിലേക്ക് തന്നെ ചേർത്തുപിടിച്ചു.. ശേഷം പതിയെ അവളെ ചേർത്തുപിടിച്ചുകൊണ്ട് ആ വീട്ടിനകത്തേക്ക് നടന്നു... ശിവദ ആണെങ്കിൽ ഈ നടക്കുന്നതൊന്നും മനസിലാവാതെ അവന്റെ കൂടെ നടന്നു...

അവളുടെ ഉള്ളിൽ കൂടെ പല ചിന്തകളും കടന്നു പോയിക്കൊണ്ടിരുന്നു അവന്റെ മാറ്റത്തിനർത്ഥം മാത്രം അവൾക്ക് മനസിലായില്ല.. സഹതാപം എന്നനാലക്ഷരത്തിൽ അവളതിന് ഉത്തരം കണ്ടെത്തുമ്പോൾ കണ്ണുകൾ വീണ്ടും പെയ്യുന്നുണ്ടായിരുന്നു... അകത്തേക്ക് അവളെ കൊണ്ട് പോയി ബെഡിൽ കിടത്തിയതും സുമിത്ര അവളുടെ അരികിൽ ചെന്നിരുന്നു... ഒരു ഭാഗത്തായി സീതയും കൂടെ വന്നിരുന്നതും രുദ്രൻ ശിവദയെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രുദ്രൻ വെളിയിൽ ഇറങ്ങിയതും പ്രവീൺ അവനെ കാത്തെന്നത് പോലെ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു... അത് മനസ്സിലാക്കിയതും രുദ്രൻ അവനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി നടന്നു...

അത് കണ്ടതും പ്രവീൺ അവന് പിറകെ ഇറങ്ങി.. "രുദ്രാ.. ഒന്ന് നിന്നെ... " പ്രവീൺ വിളിച്ചതും രുദ്രൻ തിരിഞ്ഞു നിന്ന് അവനെ നോക്കി.. "മ്മ് എന്താ.. " രുദ്രന്റെ മറുപടി കിട്ടിയതും പ്രവീൺ തന്റെ ഉള്ളിലെ സംശയം അവനോട് തന്നെ ചോദിച്ചു.. "നീയും ഈ കുടുംബവും തമ്മിൽ എന്താ ബന്ധം. നിനക്ക് അവളെ എങ്ങനെ അറിയാം..?? " പ്രവീൺ ചോദിച്ചതും രുദ്രൻ അവനോട് സത്യം പറയാൻ ആയി ഒരുങ്ങി ... എന്നാൽ അതിന് മുൻപേ മാധവൻ അവിടേക്ക് വന്നുകൊണ്ട് അതിൽ നിന്നും രുദ്രനെ വിലക്കി... "ഞാനും സുധാകരനും റിലേറ്റീവ്സ്സ് ആയിരുന്നു... ശിവദ എന്റെ ഭാര്യയേയാണ് അമ്മയായി കാണുന്നെ.. " മാധവൻ അങ്ങനെ പറഞ്ഞതും പ്രവീൺ ഇരുവരെയും നോക്കി പുഞ്ചിരിച്ചു..

അവന്റെ ഉള്ളിലെ കാർമേഘം അപ്പോഴേക്കും പെയ്തു തോർന്നിരുന്നു... എന്നാൽ രുദ്രൻ മാധവന്റെ ആ പ്രവർത്തി ഇഷ്ട്ടപ്പെടാത്ത പോലെ അവിടെ നിന്നും നടന്നു നീങ്ങി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ദിവസങ്ങൾ കടന്നു പോയതും ആ വീട്ടിൽ നിന്നും എല്ലാരും പടിയിറങ്ങി... രുദ്രനും അവന്റെ കുടുംബവും സീതയും പ്രവീണും മാത്രം അവിടെ അവശേഷിച്ചു... ചടങ്ങുകൾ എല്ലാം കഴിഞ്ഞതും സുമിത്രയും മാധവനും രുദ്രനും കൂടെ ശ്രീശൈലത്തിലേക്ക് പോകാൻ തീരുമാനിച്ചു... ശിവദ അവിടെ തനിച്ചായതിനാൽ അവളെയും കൊണ്ട് പോകാൻ അവർ തീരുമാനിച്ചിരുന്നു... ശിവദ ആദ്യം എതിർത്തെങ്കിലും പിന്നെ സുമിത്രയുടെയും മാധവന്റെയും സ്നേഹത്തിന് മുന്നിൽ അവൾ അടിയറവ് പറഞ്ഞു..

അപ്പോഴും രുദ്രന്റെ മാറ്റത്തിന്റെ കാരണം തിരയുകയായിരുന്നു അവൾ .... സുമിത്രയ്ക്കും മാധവനും രുദ്രന്റെ മാറ്റം മനസിലായതിനാൽകൂടെയാണ് അവർ ശിവദയെ വീട്ടിലേക്ക് കൊണ്ട് പോകാൻ വാശി പിടിച്ചത്.. ശിവദയെ ശ്രീശൈലത്തിലേക്ക് കൊണ്ട് പോകണം എന്നത് രുദ്രന്റെ തീരുമാനമായിരുന്നു. സീതയ്ക്കും പ്രവീണിനും അവളെ വിട്ടുകൊടുക്കാൻ താല്പര്യം ഇല്ലായിരുന്നെങ്കിലും ഒടുവിൽ മാധവൻ അവരെ കൊണ്ട് സമ്മതിപ്പിച്ചു.. അങ്ങനെ ഇന്നാണ് അവർ എല്ലാവരും കൂടെ ശ്രീശൈലത്തിലേക്ക് മടങ്ങുന്നത്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇന്നാ ഇത് പിടിക്ക്.. ഞാൻ എന്നും വിളിച്ചോളാം... ഇടക്ക് ഞാനും അമ്മയും വരും തന്നെ കാണാൻ.. "

ഇറങ്ങാൻ നിൽക്കുന്ന ശിവദയുടെ കൈയിൽ ഒരു മൊബൈൽ വച്ചു കൊടുത്തുകൊണ്ട് പ്രവീൺ പറഞ്ഞു... കാറിൽ ഇരുന്നു കൊണ്ട് ഇതൊക്കെ കാണുന്ന രുദ്രന്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു വരുന്നുണ്ടായിരുന്നു... "ഞങ്ങൾക്ക് താല്പര്യം ഉണ്ടായിട്ടല്ല.. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ കല്യാണം കഴിയാതെ അവളെ അങ്ങോട്ട് കൊണ്ട് പോകേണ്ട എന്ന് കരുതിയിട്ട... എന്തായാലും ഇനി അധികം താമസിപ്പിക്കാതെ ഇവരുടെ കല്യാണം നടത്തണം.. അതുവരെ നന്ദ മോൾ നിങ്ങളുടെ വീട്ടിൽ നിക്കട്ടെ.... ഞങ്ങൾ ഇടക്ക് വന്നു കണ്ടോളാം... " സീത സുമിത്രയോടായി പറഞ്ഞതും അവർ ഒരു വരണ്ട ചിരി സീതയ്ക്ക് സമ്മാനിച്ചു... എത്രയൊക്കെ ആയാലും തന്റെ മകന്റെ കാര്യത്തിൽ ആ അമ്മയും സ്വാർത്ഥയായിരുന്നു..

"എന്നാ മോള് പോയിട്ട് വാ... ഇവിടെ ഒക്കെ ഞാൻ നോക്കിക്കോളാം.. വിഷമിച്ചൊന്നും ഇരിക്കരുത് കേട്ടോ.. " സീത ശിവദയുടെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞതും അവൾ ആ അമ്മയെ ചേർത്തുപിടിച്ചു.. പുറത്ത് രുദ്രൻ കാറിന്റെ ഹോൺ അടിച്ചതും എല്ലാവരും യാത്ര പറഞ്ഞുകൊണ്ട് കാറിനരികിലേക്ക് നടന്നു.. ശിവദയോട് ചേർന്നു വരുന്ന പ്രവീണിനെ കണ്ടതും രുദ്രൻ കോപം കൊണ്ട് വിറച്ചു...മാധവൻ കോ ഡ്രൈവിംഗ് സീറ്റിൽ കയറിയതും ശിവദ സുമിത്രയുടെ കൂടെ പിറകിൽ ഇരുന്നു... പിന്നെ ആരേയും നോക്കാതെ രുദ്രന്റെ കാർ ശ്രീശൈലം ലക്ഷ്യം വച്ചു നീങ്ങി.. അപ്പോഴും പിറകിൽ തന്റെ പ്രണയം അകന്ന് പോകുന്ന നോവിൽ ഹൃദയം നീറികൊണ്ട് ആ കാർ അകലുന്നതും നോക്കി പ്രവീൺ നിന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശ്രീശൈലത്തിലേക്ക് കാർ കടന്നതും ശിവദയുടെ ഉള്ളിൽ കൂടെ പഴയ കാര്യങ്ങൾ എല്ലാം കടന്നു പോയി ..ആ വീടിന്റെ പടികൾ കയറുമ്പോൾ തന്നോട് ചേർന്നു നടക്കുന്നവൻ അവൾക്കൊരു അത്ഭുതം ആയിരുന്നു...അവനോട് ചേർന്ന് വീണ്ടും ആ വീട്ടിനകത്തേക്ക് കയറുമ്പോൾ ആദ്യം ആയി ആ വീട്ടിൽ വലതുകാൽ വച്ചു കയറി വന്നതായിരുന്നു അവൾക്ക് ഓർമവന്നത്.. അവസാനം ആയി ആ വീടിന്റെ പടിയിറങ്ങുമ്പോൾ തിരിച്ചുവരാൻ ഒത്തിരി ആഗ്രഹിച്ചെങ്കിലും അങ്ങനെ ഒന്ന് വീണ്ടും ഉണ്ടാകും എന്ന് അവൾ കരുതിയിരുന്നില്ല... എന്നാൽ ഇന്ന് വീണ്ടും ഇങ്ങനെ ഒരു കടന്നു വരവ് അവൾക്ക് സ്വപ്നം പോലെ തോന്നി... ഓർമ്മകൾ മനസിനെ പിന്തുടരാൻ തുടങ്ങിയതും അവൾ കണ്ണുകൾ ഇറുകെ അടച്ചു....

അപ്പോഴേക്കും ദേവി അവിടേക്ക് വന്നുകൊണ്ട് ശിവദയെ ചേർത്തുപിടിച്ചു... നഷ്ട്ടം ആയതെന്തോ തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു ആ വീട്ടിലുള്ളവർക്കെല്ലാം അപ്പോൾ .. "സുമിത്രേ നീ മോളെ റൂമിലേക്ക് കൊണ്ട് പൊക്കോ.. അവൾ കുറച്ചു റസ്റ്റ്‌ എടുക്കട്ടേ. ക്ഷീണം കാണും.. " മാധവൻ പറഞ്ഞതും സുമിത്ര ശിവദയെയും കൊണ്ട് മുകളിലേക്ക് പോയി... രുദ്രന്റെ റൂമിനോട് ചേർന്ന റൂം ആയിരുന്നു അവൾക്കായി അവർ നൽകിയത്.... രുദ്രന്റ റൂമിന് അരികിൽ എത്തിയതും അവൾ ഒരു നിമിഷം നിശ്ചലമായി അതിനകത്തേക്ക് മിഴിനട്ടു... പിന്നെ എന്തോ ഓർത്തെന്ന പോലെ സുമിത്രയ്ക്ക് പിറകെ നടന്നു... "മോൾ എന്നാ കുളിച്ചു ഫ്രഷ് ആക്... അമ്മ അപ്പോഴേക്കും കഴിക്കാൻ എടുത്തു വയ്ക്കാം...

എന്ത് ഉണ്ടേലും അമ്മയെ വിളിക്കണം കേട്ടോ...വിഷമം ഒന്നും വേണ്ട.. മോൾക്ക് ഞങ്ങൾ ഒക്കെ ഉണ്ട്... " സുമിത്ര ശിവദയുടെ നെറ്റിയിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞു.. ശേഷം അവളെ ഫ്രഷ് ആകാൻ വിട്ടുകൊണ്ട് താഴേക്ക് പോയി... ശിവദ ഫ്രഷ് ആയി വന്നതും ബെഡിൽ ഇരുന്നു.... അവളുടെ ഓർമ്മകൾ അച്ഛനെ ചുറ്റിപറ്റി കടന്നു പോയതും മിഴികൾ അനുസരണയില്ലാതെ ഒഴുകി.... ബാഗിൽ ഇരുന്ന അച്ഛന്റെ ഫോട്ടോ എടുത്തവൾ നെഞ്ചോട് ചേർത്തു.... പിന്നെ പതിയെ അതെടുത്തു അടുത്തുള്ള ടേബിളിൽ വച്ചു.. നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ടവൾ തിരിഞ്ഞു നിന്നതും വാതിലിൽ ചാരി മാറിൽ കൈ പിണഞ്ഞു നിൽക്കുന്ന രുദ്രനെ കണ്ട് ആദ്യം ഒന്ന് പകച്ചു....

ശേഷം അവൾ അവനിൽ നിന്നും മിഴിയെടുത്തു തറയിലേക്ക് ദൃഷ്ടി പതിപ്പിച്ചു. അത് കണ്ടതും രുദ്രൻ ഒന്ന് ചിരിച്ചുകൊണ്ട് അവൾക്കരികിലേക്ക് നടന്നു .. പ്രിയപ്പെട്ടവന്റെ സാനിധ്യം അറിഞ്ഞതും അവൾ തലയുയർത്തി നോക്കി.. തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ സംശയത്തോടെ അവൾ നോക്കി നിന്നു... അവൾ എന്തേലും ചോദിക്കും മുൻപ് രുദ്രൻ അവളുടെ നിറഞ്ഞ മിഴികൾ തന്റെ കൈ കൊണ്ട് തുടച്ചു മാറ്റി....അവന്റെ പ്രവർത്തിയിൽ ഞെട്ടിക്കൊണ്ട് ശിവദ അവന്റെ മിഴികളിലേക്ക് ഉറ്റുനോക്കി.. "ഇനി ഇങ്ങനെ കരയണ്ടാട്ടോ..തന്റെ കണ്ണുനീർ ചുട്ടുപൊള്ളിക്കുന്നത് രുദ്രന്റെ ഈ നെഞ്ചിനെയാണ്.. അതുകൊണ്ട് ഇനി മുതൽ നമുക്കത് വേണ്ടേ.... "

അവളുടെ മുഖം കൈകുമ്പിളിൽ കോരികൊണ്ട് ആ നെറ്റിയിൽ ചുണ്ടുചേർത്തു രുദ്രൻ പറഞ്ഞതും ശിവദ ഒന്ന് പൊള്ളിപ്പിടഞ്ഞു പോയി... നടന്നതൊന്നും ഉൾക്കൊള്ളാൻ ആവാതെ അവൾ നിശ്ചലമായി നിന്നു.. അവളുടെ ഭാവം കണ്ടതും രുദ്രന് ചിരിപൊട്ടി... അവൻ പതിയെ അവളുടെ തുടുത്ത കവിളിൽ കൂടി അവന്റെ പ്രണയ മുദ്രണം അധരങ്ങളാൽ പതിപ്പിച്ചു.. "ഇനി എന്റെ മോൾ റസ്റ്റ്‌ എടുക്ക്.. ഞാൻ പോയി ഫ്രഷ് ആവട്ടെ.. " രുദ്രന്റെ പ്രവർത്തിയിൽ ഞെട്ടിനിൽക്കുന്ന ശിവദയുടെ കവിളിൽ ഒന്ന് തട്ടി അവൾക്ക് സൈറ്റ് അടിച്ചു കാണിച്ചുകൊണ്ട് രുദ്രൻ പറഞ്ഞു... ബോധം വന്നതും ശിവദ അവന്റെ അരികിൽ നിന്നും പിറകോട്ടു മാറിനിന്നു..

അത് മനസ്സിലായതും രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് റൂമിന് വെളിയിലേക്ക് പോയി.. രുദ്രൻ പോയതും ശിവദ തളർന്നുകൊണ്ട് ബെഡിൽ ഇരുന്നു.. മനസ്സിൽ കൂടെ പല സംശയങ്ങളും കടന്നു പോയി... രുദ്രന്റെ ഈ മാറ്റത്തിന്റെ കാരണം എത്ര ചികഞ്ഞെങ്കിലും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല... നെറ്റിയിലും കവിളിലും ഇപ്പോഴും അവന്റെ ചൂട് ഉള്ളത് പോലെ... അവളുടെ ശരീരത്തിന്റെ ഓരോ അണുവും അവനിൽ തളക്കപ്പെട്ടത് പോലെ.... അവൾ പതിയെ തന്റെ കവിളിൽ കൈ ചേർത്തു.. കണ്ണുകൾ വിരലിലെ മോതിരത്തിൽ പതിഞ്ഞതും മിഴികൾ വീണ്ടും നിറഞ്ഞൊഴുകി.. രുദ്രന്റെ ചുംബനങ്ങളെല്ലാം അവളെ പൊളിക്കും പോലെ തോന്നി.. ആ പെണ്ണിന് സ്വയം വെറുപ്പ് തോന്നി....

ഉള്ളം അലറി കരഞ്ഞു... അവൾ ഒരു പൊട്ടിക്കരച്ചിലോടെ തലയണയിൽ മുഖം അമർത്തി.. ഇതേ സമയം അവൾക്ക് നൽകിയ ചുംബനത്തിന്റെ മധുരം നുണയുകയായിരുന്നു രുദ്രൻ..... പ്രവീൺ ആകട്ടെ പ്രിയപ്പെട്ടവളുടെ അസാന്നിധ്യത്തിൽ ഹൃദയം നീറി അവളുടെ അടഞ്ഞ വീടിന് മുന്നിൽ ഇരുന്നു ....ഉള്ളം മുഴുവൻ അവൾ മാത്രമാണ്..... അവൾക്കരികിൽ എത്താൻ അവളെ തന്റെ നല്ല പതിയാക്കാൻ അവനും കൊതിച്ചുകൊണ്ടിരുന്നു... വിധി അവൾക്കായി കാത്തുവച്ചത് രുദ്രനോ അതോ പ്രവീണോ എന്നറിയാതെ ആ പാവം പെണ്ണ് മിഴിവാർത്തുകൊണ്ടിരുന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story