സ്വയം വരം: ഭാഗം 9

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

അന്ന് മുഴുവൻ ശിവദ ആ റൂമിൽ തന്നെയിരുന്നു... രുദ്രന്റെ പ്രവർത്തിയും വാക്കുകളും അവളിൽ അപ്പോഴും ഉത്തരം ഇല്ലാതെ കിടന്നു... പ്രവീണിനെ കുറിച്ച് ഓർക്കും തോറും അവൾക്ക് വല്ലാത്ത വേദന തോന്നി... തനിക്ക് ഇഷ്ട്ടം അല്ലെങ്കിൽ കൂടിയും അച്ഛൻ വാക്ക് നൽകിയ ബന്ധം ആണ്.... ആ വൃദ്ധന്റെ അവസാന ആഗ്രഹവും മകളെ അവന് കൈ പിടിച്ചുകൊടുക്ക എന്നതായിരുന്നു..... പക്ഷേ ഒന്നും പൂർത്തിയാക്കാൻ അനുവദിക്കാതെ ആ പിതാവിനെ മരണം കവർന്നെടുത്തു... "അച്ഛന്റെ ആത്മാവ് ഇപ്പൊ ഈ മോളെ വെറുക്കുന്നുണ്ടാവും.... അച്ഛൻ ഏറ്റവും കൂടുതൽ വെറുക്കുന്നവരുടെ കൂടെയല്ലേ ഈ മോൾ ഇപ്പൊ... 😢😢പക്ഷേ വേറെ വഴിയില്ലാതെ പോയി.... "

ശിവദ തന്റെ അച്ഛന്റെ ഫോട്ടോയിൽ നോക്കി പതം പറഞ്ഞുകൊണ്ടിരുന്നു... കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... "അറിയാം... അച്ഛന് എന്റെ രുദ്രേട്ടനെ ഒട്ടും ഇഷ്ട്ടം അല്ലെന്ന്... ന്റെ അച്ഛൻ ഈ ലോകത്ത് വെറുത്തിരുന്ന ഒരേഒരു വ്യക്തി അദ്ദേഹം മാത്രം ആണ്.... പക്ഷേ ഈ ശിവദയുടെ ഉള്ളിൽ ന്റെ രുദ്രേട്ടൻ മാത്രമേ ഉള്ളു... അവിടെ പ്രവീൺ സാറിനെ പ്രതിഷ്ഠിക്കാൻ അച്ഛന്റെ ഈ മോൾക്ക് കഴിയുന്നില്ല.. എന്നാലും ന്റെ അച്ഛന് ഇഷ്ട്ടം അല്ലാത്തതൊന്നും ശിവ ചെയ്യില്ല.. " അച്ഛന്റെ ഫോട്ടോ തഴുകികൊണ്ട് അവൾ അത് പറയുമ്പോൾ മനസ്സിൽ പലതും കണക്കുകൂട്ടുകയായിരുന്നു ശിവദ....

കൈയിലെ മോതിരത്തിൽ മിഴിയൂന്നി നിൽക്കുമ്പോഴും ഹൃദയത്തോട് ചേർന്നുകിടക്കുന്ന ആലിലത്താലി അവളുടെ മനസിനെ നോവിച്ചുകൊണ്ടിരുന്നു.. "എത്രയൊക്കെയായിട്ടും മനസ്സിൽ രുദ്രേട്ടൻ മാത്രമേ ഉള്ളു.. പ്രവീൺ സാറിനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിലും മനസ്സിൽ ഒരു നോവ് സമ്മാനിക്കാൻ ആ മുഖത്തിന് കഴിയുന്നുണ്ട്... പക്ഷേ ജീവിതം അത് രുദ്രേട്ടനല്ലാതെ മറ്റൊരാൾക്ക്‌ മുന്നിൽ വച്ചുനീട്ടാൻ കഴിയുന്നില്ല... എത്രയൊക്കെ ആയാലും താൻ ആദ്യമായി പ്രണയിച്ചത് അദ്ദേഹത്തെയാണ്.. ആദ്യമായി സുമംഗലി ആയതും ആ മനുഷ്യൻ്റെ താലിയും കുങ്കുമവും ഏറ്റുവാങ്ങിക്കൊണ്ടാണ്... അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് മനസ്സിൽ നിന്ന് എടുത്തു മാറ്റുന്നെ....

തെറ്റ് മനുഷ്യസഹചം അല്ലെ.. അത് തിരിച്ചറിഞ്ഞു മാപ്പ് ചോദിക്കുന്നവനോട് പൊറുക്കാതിരിക്കാൻ പറ്റുമോ..??? തിരുത്താൻ ഒരവസരം കൊടുക്കാതിരിക്കുന്നതല്ലേ ശെരിക്കും തെറ്റ്..??? " മനസ്സിൽ കൂടെ പലചിന്തകളും കടന്നു പോയതും ശിവദ ബെഡിൽ മലർന്നു കിടന്നു... കണ്ണടച്ചതും ആദ്യം മനസ്സിൽ കടന്നുവന്നത് തന്റെ നെറ്റിത്തടത്തിൽ പ്രണയത്തോടെ ചുംബിക്കുന്നവന്റെ മുഖം ആണ്.. അവൾ മിഴികൾ വലിച്ചു തുറന്നുകൊണ്ട് ബെഡിൽ ഇരുന്നു... "ഇല്ല ഒന്നിനും ഉത്തരം കൈയിൽ ഇല്ല... പ്രിയപ്പെട്ടവനേ മറക്കാൻ വയ്യ... പക്ഷേ അച്ഛന്റെ അവസാന ആഗ്രഹം... അതിന് വിലങ്ങു തടിയാവാൻ തനിക്ക് കഴിയുമോ..?? ഇല്ല ഒരിക്കലും ഇല്ല.. " കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അവൾ ശിലകണക്കെ ബെഡിൽ തന്നെയിരുന്നു..🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രുദ്രൻ ഫ്രഷ് ആയി വന്നതിന് ശേഷം ബെഡിൽ കിടന്നു.. അവന്റെ ഉള്ളം സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു... അവളുടെ നെറ്റിത്തടത്തിലും കവിളിലും പതിഞ്ഞ അവന്റെ ചുണ്ടുകളെ പതിയെ തഴുകികൊണ്ടവൻ തലയണയെ ചേർത്തുപിടിച്ചു കിടന്നു.... അത്രമേൽ പ്രിയപ്പെട്ടവൾ... അവന്റെ ജീവനായവൾ നഷ്ട്ടം ആയി എന്ന് കരുതിയിടത്ത് നിന്ന് ദൈവം വീണ്ടും അവളെ തന്നോട് ചേർത്തുവച്ചിരിക്കുന്നു... ഒരു ചുമരിനപ്പുറം ഇന്ന് തന്റെ പ്രണയം ഉണ്ടെന്നോർക്കവേ അവന്റെ ഉള്ളം തളിരണിഞ്ഞു കൊണ്ടിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രിയിൽ അത്താഴം കഴിക്കുമ്പോൾ എല്ലാവരും പതിവിലും ഹാപ്പിയായിരുന്നു...

രുദ്രന് എതിർവശം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശിവദയിൽ ആയിരുന്നു എല്ലാവരുടെയും മിഴികൾ... നാളുകൾക്കുശേഷം വീണ്ടും ആ ഡൈനിങ് ടേബിളിൽ അവളുടെ സാനിധ്യം നിറഞ്ഞതും ഇത്രയും നാൾ അവിടെ മൂടിക്കെട്ടിയ മൗനത്തിന്റെ കാർമേഘങ്ങൾ എങ്ങോ പോയി മറഞ്ഞു... രുദ്രന്റെ കണ്ണുകൾ അപ്പോഴും അവളിൽ തന്നെയായിരുന്നു.. അത് മനസിലായത് കൊണ്ട് തന്നെ ശിവദ മുഖം ഉയർത്തി അവനെ നോക്കിയതേയില്ല... "മോളെ ഇങ്ങനെ നുള്ളിപ്പെറുക്കാതെ നന്നായി കഴിക്കാൻ നോക്ക്.. ആകെ കോലം കേട്ടിരിക്കുവാ മോൾ... ഇനി മോൾക്ക് വേറെ വല്ലതും വേണമെങ്കിൽ അത് പറഞ്ഞൊ അമ്മ ഉണ്ടാക്കി തരാം ".

സുമിത്ര സ്നേഹത്തോടെ പറഞ്ഞതും ശിവദ മുഖം ഉയർത്തി ആ അമ്മയെ നോക്കി.. എന്നും പതിവ് പോലെ തന്നെ സ്നേഹിക്കുന്ന ആ അമ്മ അവൾക്ക് ഒരു താങ്ങായിരുന്നു അവിടെ.... "നാളെ മുതൽ മോൾക്ക് ഇഷ്ട്ടം ഉള്ളതൊക്കെ വച്ചുണ്ടാക്കി കൊടുക്ക് സുമിത്രേ...ഇനി നമ്മൾ ഒക്കെ ഇല്ലേ അവളെ ഉഷാറാക്കി എടുക്കാൻ.. " മാധവൻ കൂടെ പറഞ്ഞതും ശിവദ മങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചു ഇരുവർക്കുമായി... പിന്നെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയവൾ എഴുന്നേറ്റു... സുമിത്ര അവളെ വിളിക്കാൻ നോക്കിയെങ്കിലും മാധവൻ അവരെ തടഞ്ഞു... "വേണ്ട സുമിത്രേ... അവൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സമയം എടുക്കും.. ഇപ്പൊ അവളെ അവളുടെ ഇഷ്ട്ടത്തിന് വിട്ടേക്ക്.. " മാധവന്റെ ആ വാക്കുകളെ പതിയെ സുമിത്രയും ശെരികൊണ്ടു.. ശേഷം ഓരോരുത്തരായി ഭക്ഷണം കഴിച്ചെഴുനേറ്റു...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രി ഉറക്കം വരാതെ ശിവദ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു.... മനസ്സ് നിറയെ തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ അച്ഛന്റെ രൂപം തെളിഞ്ഞുവന്നുകൊണ്ടിരുന്നു... എല്ലാംകൊണ്ടും തനിയെ ആയത് പോലെ തോന്നി ശിവദയ്ക്ക്.... എന്തൊക്കെയോ ഓർത്തു മുന്നോട്ട് നടക്കാൻ ആഞ്ഞ അവളുടെ വയറിൽ കൂടെ കയ്യിട്ട് ആരോ ചേർത്തുപിടിച്ചിരുന്നു.. അവൾ ഞെട്ടിക്കൊണ്ട് പിടഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ആ കൈകളുടെ മുറുക്കം കൂടി .... അവൾ ശബ്‌ദിക്കാൻ തുടങ്ങും മുൻപേ ആ കൈകൾ അവളെ അയാൾക്ക് നേരെ തിരിച്ചു നിർത്തി... തനിക്കുമുൻപിൽ പുഞ്ചിരിച്ചു നിൽക്കുന്ന രുദ്രനെ കണ്ടപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്... എങ്കിലും അവളുടെ മുഖം കോപം കൊണ്ട് ചുവന്നിരുന്നു... "എന്തേ എന്റെ പെണ്ണിന് ഉറക്കം ഒന്നും ഇല്ലേ..

ഈ രാത്രി റൂമിൽ കൂടെ നടന്നു കളിക്കാൻ മാത്രം എന്താ തന്റെ പ്രശ്നം... " ശിവദയെ തനിക്കുനേരെ നിർത്തി രുദ്രൻ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ അവനരികിൽ നിന്നും വിട്ടു നിന്നു.. "അതേ താൻ വേണ്ടാത്തതൊന്നും ഓർത്ത് ടെൻഷൻ ആവേണ്ട... ഇപ്പൊ തന്നെ ആരോഗ്യം തീരെ ഇല്ല പെണ്ണേ നീ .. ഇനി ഉറക്കം കൂടെ കളഞ്ഞിട്ട് പുതിയ അസുഖം ഒന്നും വരുത്തിവയിക്കേണ്ട..... കിടന്ന് ഉറങ്ങാൻ നോക്ക്... " അവളിൽ നിന്ന് പ്രതികരണം ഒന്നും കിട്ടാത്തതിനാൽ രുദ്രൻ വീണ്ടും പറഞ്ഞു.. "രു... രുദ്രേട്ടൻ എന്താ ഇപ്പൊ ഇവിടെ... " നിലത്തേക്ക് മിഴിയൂന്നി അവൾ അത് ചോദിക്കുമ്പോൾ രുദ്രന്റെ ചൊടികളിൽ പുഞ്ചിരിയായിരുന്നു അവളിൽ നിന്നും കാലങ്ങൾക്ക് ശേഷം രുദ്രേട്ടൻ എന്ന് വിളിച്ചുകേട്ടപ്പോൾ അവന്റെ ഉള്ളവും നിറഞ്ഞിരുന്നു...

"ഏയ് ഞാൻ കിടക്കാൻ പോയപ്പോഴാ ഇവിടെ ലൈറ്റ് കണ്ടത്..... അപ്പൊ പിന്നെ താൻ ഉറങ്ങികാണില്ല എന്ന് ഉറപ്പായിരുന്നു...നിന്നെ ഒന്ന് കാണണം എന്ന് തോന്നിയപ്പോൾ ഇങ്ങോട്ട് കയറി ". അവളെ തന്നെ നോക്കി അവൻ അത് പറയുമ്പോൾ ശിവദയുടെ മിഴികൾ വെപ്രാളത്തോടെ പിടയുന്നുണ്ടായിരുന്നു... അത് മനസിലായതും രുദ്രൻ ഒന്ന് ചിരിച്ചുകൊണ്ട് അവൾക്കരികിലേക്ക് നീങ്ങി നിന്നു.. "നന്ദ..... " അത്രമേൽ ആർദ്രമായി അവൻ വിളച്ചതും ശിവദ പിടക്കുന്ന മിഴികളോടെ അവനെ നോക്കി... അത്രമേൽ ആർദ്രമായി അവന്റെ സ്വരം അന്നാണവൾ കേൾക്കുന്നത്... ആ ഞെട്ടൽ അവളുടെ മുഖത്തു നന്നായി പ്രതിഫലിച്ചിരുന്നു... "എടോ തന്നോട് എങ്ങനെ പറയണം എന്ന് എനിക്കറിയില്ല..

പക്ഷേ ഇനി പറയാതിരിക്കാൻ വയ്യ... നിന്നോട് ഇന്ന് വരെ ഞാൻ ചെയ്തതൊക്കെ തെറ്റ് തന്നെയാണ്... ഒരിക്കലും ഒരാണും ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്തത് ആണ് ഞാൻ ചെയ്തത്.. നിന്റെ നിസ്സഹായതയെ മുതൽ എടുത്തത് എന്റെ തെറ്റാണ്... നിന്നെ എന്റെ ജീവിതത്തിൽ നിന്നും പറഞ്ഞു വിടും വരെ നിന്നോട് എനിക്ക് ഒരു ഫീലിങ്ങ്സും ഇല്ലായിരുന്നു.. പക്ഷേ നീ പോയതിൽ പിന്നെ ഞാൻ നിന്നെകുറിച്ചോർക്കാതിരുന്നിട്ടില്ല.. ഇപ്പൊ ഞാൻ നിന്നെ പ്രണയിക്കുന്നു നന്ദ... എന്റെ ലൈഫിൽ ഇപ്പൊ നിന്നെക്കാൾ ഇമ്പോർട്ടന്റ് ആയി വേറെയൊന്നും തന്നെയില്ല... നീ എന്ന പെണ്ണിനോട് ഇന്ന് ഭ്രാന്തമായ പ്രണയം ആണ് എനിക്ക്..... പറയാൻ ലേറ്റ് ആയി എന്നറിയാം.. എന്നാലും നമുക്ക് ഇപ്പോഴും ടൈം ഉണ്ട്...

എനിക്ക് ഒരു തെറ്റ് പറ്റി ശെരിയാണ്.. പക്ഷേ അത് തിരുത്താൻ ഒരു അവസരം തന്നുകൂടെ നിനക്ക് 😢നിന്നെ അത്രമേൽ ഞാൻ സ്നേഹിക്കുന്നത് കൊണ്ടാണ്.. നീ ഇല്ലാതെ എനിക്കിനി പറ്റില്ല നന്ദ.. നിന്നെ ആർക്കും വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല... സഹിക്കാൻ ഒക്കില്ല പെണ്ണേ.. " ശിവദയുടെ കൈകൾ പിടിച്ചികൊണ്ട് രുദ്രൻ പറഞ്ഞു തീർത്തതും അവൾ അവന്റെ വാക്കുകളിൽ കുരുങ്ങികൊണ്ട് അവനെ നോക്കി നിന്നു.. അവനിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഒരിക്കലും അവൾ പ്രതീക്ഷിച്ചതല്ലായിരുന്നു... പറയാൻ വാക്കുകൾ ഒന്നും അവൾക്കില്ലായിരുന്നു... എല്ലാം കേട്ട് കഴിഞ്ഞിട്ടും മൗനം ആയിരിക്കുന്ന ശിവദ രുദ്രനിൽ ചെറു നോവുണർത്തി..

അവൻ പതിയെ അവളുടെ കൈകൾ വിട്ടുകൊണ്ട് അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു... "നിന്റെ ഉള്ളിൽ എന്താണ് എന്ന് എനിക്കറിയില്ല നന്ദ.. പക്ഷേ എന്റെ ഉള്ളിൽ ഇപ്പൊ നീ മാത്രമാണ്... നിന്നെ മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കാൻ എന്നെകൊണ്ട് വയ്യെടാ... പ്രവീണിനോട് ഞാൻ സംസാരിക്കാം... തൽക്കാലം ഇത്രയും നീ അറിയണം എന്ന് തോന്നി... എന്നാ എന്റെ ഭാര്യ ഉറങ്ങിക്കോ.. അച്ഛനെ കുറിച്ചോർത്തു ദുഃഖിച്ച് ഉറക്കം കളയേണ്ട.. എല്ലാം വിധിയാണ് എന്ന് കരുതിയ മതി.. പിന്നെ എന്തുണ്ടേലും വിളിക്കണം കേട്ടോ.. ഈ ചുമരിനപ്പുറം ഞാൻ ഉണ്ട്... നിനക്ക് വേണ്ടി 😍😍😍😍" അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ അവൾക്കൊരു ഫ്ലയിങ് കിസ്സും കൊടുത്തുകൊണ്ട് അവന്റെ റൂമിലേക്ക് പോയി...

ശിവദയാണെങ്കിൽ അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു... അവൻ അകന്നതും അവൾ ഒരു പൊട്ടിക്കരച്ചിലോടെ ബെഡിലേക്ക് വീണു.. "ഒത്തിരി കൊതിച്ചതാ രുദ്രേട്ട രുദ്രേട്ടന്റെ ഈ വാക്കുകൾ പക്ഷേ ഇപ്പൊ ഒത്തിരി ലേറ്റ് ആയിപോയി... ഞാൻ എന്താ ചെയ്യാ... എന്റെ അച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റേണ്ടേ ഞാൻ.... ഒന്നും അറിയാത്ത ഒരു പാവത്തിന് ആശ കൊടുത്തിട്ട് അതും ഇല്ലാതാക്കണോ..?? വയ്യ ഈ പെണ്ണിന് ആരേയും നോവിക്കാൻ വയ്യ . 😭😭😭😭" ബെഡിൽ കിടന്നു കരഞ്ഞുകൊണ്ട് അവൾ ആരോടെന്നില്ലാതെ പറഞ്ഞു.. ആ രാത്രിയിൽ ഉറക്കം വരാതെ മിഴിവാർത്തവളിരുന്നു... ഒരു ചുമരിനിപ്പുറം അവൾക്കായി അവനും ഉറങ്ങാതെ കാവലിരിപ്പുണ്ടായിരുന്നു...🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"മാധവേട്ട രുദ്രന് ഇപ്പൊ നല്ല മാറ്റം ഉണ്ട്... അവന് ശിവമോളെ ഇഷ്ട്ടം ആണ് എന്നാ എനിക്ക് തോന്നുന്നേ... അങ്ങനെ ആണെങ്കിൽ നമുക്ക് വേഗം അവരുടെ വിവാഹം നടത്തണം" മാധവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് സുമിത്ര പറഞ്ഞു. "നീ എന്തൊക്കെയാ സുമിത്രേ പറയുന്നെ... ശിവമോൾ ഇപ്പൊ പഴയത് പോലെയാണോ... മറ്റൊരുത്തന് വാക്ക് കൊടുത്തുവച്ചിരിക്കുന്ന പെണ്ണാ അത്.. സുധാകരൻ ഉണ്ടെങ്കിൽ ആ വിവാഹം മാത്രമേ നടക്കുകയും ഉള്ളു.. പിന്നെ രുദ്രൻ.. അവന്റെ മാറ്റം ഞാനും തിരിച്ചറിഞ്ഞതാ.. പക്ഷേ ലേറ്റായി പോയി.. ഇന്നവൾ നമ്മുടെ രുദ്രന് അല്ല പ്രവീണിന് അവകാശപ്പെട്ടതാണ് ... അതും അല്ല ഇനിയും ഒരു പരീക്ഷണത്തിന് ശിവമോൾ നിന്ന് തരുമോ??? അതുകൊണ്ട് നമുക്ക് ഈ സംസാരം ഇവിടെ നിർത്താം.. ആരും ഒന്നും കൂടുതൽ ആഗ്രഹിക്കാതിരിക്കുന്നതാ നല്ലത്.. എല്ലാം വിധിപോലെ നടക്കും.. " മാധവൻ പറഞ്ഞു നിർത്തിയതും സുമിത്ര നിറകണ്ണാലെ തിരിഞ്ഞു കിടന്നു... ഇരുവർക്കിടയിലും തളം കെട്ടിനിന്ന മൗനത്തെ കൂട്ട് പിടിച്ചവർ നിദ്രയെ പുൽകി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story