സ്വയം വരം 💞: ഭാഗം 10

swayamvaram jifna

രചന: ജിഫ്‌ന നിസാർ

വാതിൽ തള്ളി തുറന്നു ദച്ചു.... കയറി ചെല്ലുമ്പോൾ... സുകന്യയും ഹരിയും ഒരുപോലെ തിരിഞ്ഞു നോക്കി...ചിരിച്ചു കൊണ്ടിരുന്ന... അവളുടെ മുഖം പെട്ടന്ന് വാടി പോയി. എന്തേ പപ്പാ... വയ്യേ... സുകന്യയുടെ മടിയിൽ കിടക്കുന്ന ഹരിയെ നോക്കി വേവലാതിയോടെ നോക്കി.. ഓടി വന്നിട്ട് അയാളുടെ നെറ്റിയിൽ തൊട്ട് നോക്കി... "ഒന്നും ഇല്ല മോളെ... ഞാൻ എന്റെ ഭാര്യയുടെ മടിയിലൊന്ന് കിടന്നു പോയി... അത്രേ ഒള്ളു... ചിരിയോടെ പറഞ്ഞു കൊണ്ട്... എഴുന്നേറ്റു കൊണ്ട്... ഹരി പറഞ്ഞു... അത്രേ ഒള്ളോ... ചോദിച്ചു കൊണ്ട് തന്നെ ദച്ചു.. അവർക്കിടയിൽ നൂണ്ട് കയറി കമിഴ്ന്നു കിടന്നു.. ഹരിയും സുകന്യയും ചിരിച്ചു കൊണ്ട് പരസ്പരം നോക്കി... "ഞാനേ... ഇവളെയങ്ങു കെട്ടിച്ചു വിട്ടാലോ എന്നാ ഓർക്കുന്നത്.. എന്താ നിന്റെ അഭിപ്രായം... നിനക്ക് എതിര് ഒന്നും ഉണ്ടാവില്ല എന്നറിയാം... മന്ത്രം പോലെ അത് തന്നെ അല്ലേ നീ ജപിച്ചു നടക്കുന്നത് " മനസ്സിലുള്ളത് അവതരിപ്പിക്കാൻ അതാണ്‌ ബെസ്റ്റ് ടൈം എന്നൊരു തോന്നലിൽ ഹരി അത് പറയുമ്പോൾ ദച്ചു ചാടി എഴുന്നേറ്റു...

"സത്യമാണോ പപ്പാ " കണ്ണുകൾ തുടരെ ചിമ്മി തുറന്നു കൊണ്ടവൾ ചോദിക്കുമ്പോൾ... സുകന്യ അവളുടെ തലയിൽ ഒരു മേട്ടം കൊടുത്തു.. "അതേ മോളെ... ഇപ്പൊ പപ്പയ്ക്കും അങ്ങനൊരു തോന്നൽ.. ഇനിയും നിന്നെ വെറുതെ വിട്ട് കൂട.." ഹരി പറയുമ്പോൾ.. ദച്ചു നാണം അഭിനയിച്ചു കൊണ്ട് അയാളെ നോക്കി.. ഹരിയും സുകന്യയും പൊട്ടി ചിരിച്ചു.. "വേണ്ട ഹരിയേട്ടാ... എന്റെ ഏറ്റവും വലിയൊരു ആഗ്രഹം അത് തന്നെ ആയിരുന്നു.. പക്ഷേ... ഇപ്പൊ എനിക്ക് തോന്നുന്നു... കുറച്ചു കൂടി അവൾ നമ്മുക്കൊപ്പം നിൽക്കട്ടെ.. കെട്ടിച്ചു വിട്ട ഇങ്ങനെ ഓമനിക്കാൻ പിന്നെ കിട്ടുമോ... നമ്മുക്ക് ഇവളല്ലാതെ മാറ്റാര ഉള്ളത് " സുകന്യ പറയുബോൾ ഹരിയുടെ മുഖം വാടി... "ശോ... കൊതിപ്പിച് " ദച്ചു വീണ്ടും അതേ കിടപ്പ് തുടർന്നു... സുകന്യ അവളുടെ തോളിൽ ഒരു അടി കൊടുത്തു.. പക്ഷേ എനിക്കിപ്പോ തോന്നുന്നടോ... ഇതാണ് ബെസ്റ്റ് ടൈം എന്ന്... വെറുതെ നമ്മുക്കൊന്ന് അനേഷിച്ചു നോക്കിയാലോ.. നീ പറയുമ്പോലെ വിധി ഉണ്ടേൽ നടക്കട്ടെ " ഹരി വീണ്ടും പ്രതീക്ഷയോടെ... സുകന്യയെ നോക്കി പറഞ്ഞു..

"ദൈവമേ... ഞാൻ എന്താ ഈ കേൾക്കുന്നത്... വിധി എന്ന് പറയുമ്പോൾ കളിയാക്കി ചിരിക്കുന്ന ആൾക്കിപ്പോ വിധിയിലൊക്കെ വിശ്വാസം വന്നോ " സുകന്യ അത്ഭുതത്തോടെ പറയുബോൾ ഹരി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.. വിധിയിൽ അല്ല... മെഡിക്കൽ ശാസ്ത്രത്തിൽ എനിക്ക് വിശ്വാസം ഉണ്ടെന്ന് അയാൾ മനസ്സിൽ പറഞ്ഞു.. "അതൊക്കെ നിങ്ങൾ തീരുമാനം എടുക്ക്.. ഞാൻ ഇപ്പൊ വന്നത്... വൈകുന്നേരം... പ്രോഗ്രാം ഉണ്ട്... സിറ്റിയിൽ... അതിന് പൊയ്ക്കോട്ടേ..." ദച്ചു എഴുന്നേറ്റു ഇരുന്നു കൊണ്ട് പറഞ്ഞു... "നിന്റെ പ്രോഗ്രാം... ആണോ "സുകന്യ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.. "അല്ല... അവളൊന്നു ചിരിച്ചു കാണിച്ചു.. "പിന്നെ ആരുടെയാ... "ഹരി ചോദിക്കുമ്പോൾ... ഞങ്ങളുടെ ടീം എന്നാണ് ദച്ചു ഉത്തരം പറഞ്ഞത്... എന്നിട്ടവൾ വേഗത്തിൽ ബെഡിൽ നിന്നും ഊർന്നിറങ്ങി... പിന്നേയ്... മറ്റേ കാര്യം.. വിട്ട് കളയണ്ട.. രണ്ടാളും നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്ക് ട്ടാ..പെട്ടന്ന് തന്നെ ആയിക്കോട്ടെ.. കണ്ണിറുക്കി പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് ദച്ചു ഓടി ഇറങ്ങി പോയി...

ഇവള്ടെ ഒരു നാക്ക്.. സുകന്യ തലയിൽ കൈ വെച്ചിരുന്നു പോയി.. വാതിൽ കടന്ന് ഇറങ്ങി... ചുവരിൽ ചാരി ദച്ചു നെഞ്ചിൽ കൈ ചേർത്ത് കണ്ണടച്ച് പിടിച്ചു.. കണ്ണിൽ നോക്കി... ചെറിയ മാറ്റം പോലും കണ്ടു പിടിക്കുന്നവരാണ് പപ്പയും അമ്മയും.. കള്ളത്തരം പിടിക്കപ്പെടുമോ എന്നുള്ള പേടി കൊണ്ട് തന്നെയാണ്... പെട്ടന്നിറങ്ങി ഓടിയതും.. ഇനിയും വയ്യ.. എല്ലാം പപ്പയോടും അമ്മയോടും പറയണം.. ഇല്ലെങ്കിൽ മനസ്സിൽ കേറി ഇരിക്കുന്ന ഈ കനം അലിഞ്ഞു പോവില്ല.. പക്ഷേ.. അതിനും മുന്നേ.. അവനെ ഒന്നറിയണം.. കാത്തിരിക്കാൻ ആയുസ്സ് ഉള്ള കാലത്തോളം ഒരുക്കമാണ്.. പക്ഷേ.. കാത്തിരിക്കാനുള്ള അവകാശം എങ്കിലും തരുമോ എന്നൊന്ന് ചോദിക്കണം.. മനസ്സ് കൊണ്ട് അപ്പോൾ അവളതു ഉറപ്പിച്ചു വെച്ചിരുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ജാതി മല്ലി പൂവേ... നീയൊരു ചെണ്ട് നൽകുമോ.... മഴവിൽ തോഴി നീയൊരു കോടി നൽകുമോ.. നാല് മണി കാറ്റേ ചെമ്പട മേളം നൽകുമോ... പൊന്നോല പെണ്ണേ നീയൊരു... താലി നൽകുമോ.. ഒരു മന്ത്രകേടി... വേണം...........

കണി മുല്ല പന്തൽ വേണം... വരികളിൽ അല്ല... സൂര്യയുടെ ഭാവങ്ങളിൽ ലയിച്ചു പോയി... ദച്ചു. ഗ്രൂപ്പ്‌ ആയിട്ടാണ്.. ഒന്ന് ശ്വാസം വിട് ദച്ചൂ.. കാതോട് ചേർന്ന് അനു പറയുമ്പോൾ... കണ്ണ് ഒന്ന് ചിമ്മി കൊണ്ട് ദച്ചു അവളെ നോക്കി.. "ഏതാടി ആ അലവലാതികൾ. ഒന്നിനും കളിക്കാൻ അറിയില്ല....." കണ്ണുകൾ സൂര്യയുടെ കൂടെയുള്ള പെൺകുട്ടികൾക്ക് നേരെയാണ്.. അസൂയ കൊണ്ടോ... അവനോടുള്ള പ്രണയം കൊണ്ടോ.. ദച്ചുവിന്റെ കണ്ണുകൾ കൂർത്തു വന്നിരുന്നു.. "അവന്റെ ടീമിൽ ഉള്ള ആൾകാർ തന്നെ ആവും ദച്ചു... " അനു പറഞ്ഞു.. എന്നിട്ടും മുഖം തെളിഞ്ഞിട്ടില്ല.. "എന്താ അവളുമാരുടെ ഒരു കൊഞ്ചൽ..." ദച്ചു ദേഷ്യം തീരാത്ത പോലെ ചുണ്ട് കോട്ടി.. പോടീ... എത്ര നന്നായി കളിക്കുന്നുണ്ട് ആ കുട്ടികൾ .. നിനക്ക് നല്ല മുഴുത്ത അസൂയ ആണ് മോളെ.. നീ ഒരു കാര്യം ചെയ്യ്.. സൂര്യയെ മാത്രം ഫോകസ് ചെയ്യ്.. അപ്പോൾ മറ്റുള്ളവരെ കാണില്ലല്ലോ... " അനു ചിരിച്ചു കൊണ്ട് പറയുമ്പോൾ ദച്ചു അവളെ ഒന്ന് തുറിച്ചു നോക്കി.. വീണ്ടും കണ്ണുകൾ സൂര്യയുടെ നേരെയായി.. ഹൃദയം കൊണ്ട് കാണുന്നത് കൊണ്ടായിരിക്കും..

അവന്റെ ഓരോ ചലനവും ഏറെ മനോഹരം... കൈ വിരൽ തുമ്പ്‌ പോലും.... ഒഴുക്കോടെ പാട്ടിനൊപ്പം.. കണ്ണിലും ചുണ്ടിലും വിടരുന്ന ചിരി മാത്രം.... മതിയായിരുന്നു... ദച്ചുവിന്റെ ഉള്ളിലെ ദേഷ്യം തണുപ്പിക്കാൻ.. ഓരോ പ്രാവശ്യം കാണുമ്പോഴും കൂടുതൽ കൂടുതൽ ആഴങ്ങളിൽ നീ അലിഞ്ഞു ചേരുന്നുവല്ലോ സൂര്യ... എന്റെ മിഴി അഴങ്ങളിൽ ഞാൻ ഒളിപ്പിച്ചു പിടിക്കുന്ന സ്നേഹം ഇനിയെന്നാണ് നീ തിരഞ്ഞു കണ്ടു പിടിക്കുന്നത്... കഴിഞ്ഞു... വീണ്ടും അനു തട്ടി വിളിക്കുമ്പോൾ ദച്ചു ഞെട്ടി കൊണ്ട് നോക്കി... അവളെ നോക്കി..എന്തോന്ന്... ദച്ചു കണ്ണുരുട്ടി ചോദിച്ചു.. "പ്രോഗ്രാം കഴിഞ്ഞു.. കർട്ടനും വീണു.. ഇനി ഭവതി എന്തോ കാണാൻ ഇരിക്കുവാ.. അടുത്ത പരിപാടി എവിടെ ആണെന്ന് അന്വേഷണം നടത്തിയിട്ടു വായോ... നേരത്തെ ഒരുങ്ങി കെട്ടി പോവാലോ.. എന്നാൽ അല്ലേ മുന്നിൽ ഇരുന്നിട്ട് അവന്റെ വായിൽ നോക്കി ഇരിക്കാൻ പറ്റൂ "

അത്യാവശ്യം കലിപ്പോടെ അനു അത് പറയുമ്പോൾ ദച്ചു ഒന്ന് ചമ്മലോടെ ചിരിച്ചു. ഇഷ്ടം കൊണ്ടല്ലേ ടി അനു... ദച്ചു അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. "ഇളിക്കല്ലേ... ഇഷ്ടം എന്ത് പറഞ്ഞാലും ഒരു ഇഷ്ടം.. എന്നിട്ടും അവനത് തിരിച്ചറിഞ്ഞോ... അതുമില്ല.... എണീക് അങ്ങോട്ട്‌ " അനു അവളുടെ കവിളിൽ കുത്തി കൊണ്ട് പറഞ്ഞു... ദച്ചു ചുറ്റും നോക്കി കൊണ്ട് എഴുന്നേറ്റു.. നീ ഇതെങ്ങോട്ടാ അനൂ " സ്റ്റേജിന് നേരെ നടക്കുന്ന അനുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടവൾ ചോദിക്കുമ്പോൾ അനു അവളെ ഒന്ന് നോക്കി.. "പോരുമ്പോൾ മോള് എന്തായിരുന്നു.. പറഞ്ഞത്..." നടുവിൽ കൈ കൊടുത്തു കൊണ്ടാണ് അനു ചോദിക്കുന്നത്.. "അത് പിന്നെ... അപ്പോഴത്തെ ഒരു ആവേശത്തിൽ... പക്ഷേ എനിക്കിപ്പോ അതോർക്കുമ്പോൾ വിറക്കുന്നു.. പിന്നീട് ഒരിക്കൽ പറയാം അനു.. ഇന്ന് വേണ്ട.. പ്ലീസ് " കെഞ്ചി കൊണ്ട് ദച്ചു പറഞ്ഞിട്ടും അനുവിന്റെ മുഖം അയഞ്ഞില്ല.. "ഒരു പ്ലീസുമില്ല.. വാ ഇങ്ങോട്ട്.. നിന്നെ അവനൊപ്പം ചേർത്ത് വെക്കേണ്ടത് ഇപ്പൊ ഏറ്റവും ആവിശ്യം എനിക്കാണ്..

അവനുള്ളടത്തേക്ക് നീ ഓടുമ്പോൾ പിറകെ ഓടി മടുത്തു ഞാൻ... പോരാത്തതിന് നിന്റെ ഒരിക്കലും നടക്കാത്ത പ്ലാൻ മൂളി കേട്ട് സഹികെട്ടു.. അത് കൊണ്ട് മോള് ഇങ്ങ് വാ.. ഇന്ന് ഇതിനൊക്കെ ഒരു തീരുമാനം എടുത്തിട്ട് തന്നെ കാര്യം... യെസ് ഓർ നോ... അത് മാത്രം അറിഞ്ഞ ഈ പിറകെ നടത്തം അവസാനിപ്പിച്ചു നിനക്കും വേറെ വഴി നോക്കാമല്ലോ... അത് കൊണ്ട് ഇനി കാരണങ്ങൾ ഏതും പറയണ്ട... മിടുക്കി ആയിട്ട് പോയി പറഞ്ഞിട്ട് വാ മോളൂസേ " അനു അവളെ പിടിച്ചു വലിച്ചു നടക്കുന്നതിനിടെ പറഞ്ഞു.. ദച്ചു പരമാവധി പറഞ്ഞിട്ടും അനു വിട്ടില്ല.. ബനിയന്റെ കൈ മടക്കി കയറ്റി കൊണ്ട് ഒപ്പം ഉള്ള ദാസിനോട് എന്തോ പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് നടന്നു വരുന്ന സൂര്യ കണ്ണിൽ പതിഞ്ഞ നിമിഷം ദച്ചുവിന്റെ പിടച്ചിൽ അവസാനിപ്പിച്ചു.... കണ്ണിമ വെട്ടാതെ അവനെ നോക്കി നിൽക്കുന്ന അവളെ നോക്കി അനു തലയിൽ കൈ വെച്ച് പോയി.. ഇത് തന്നെ നല്ല അവസരം... പോയി പറഞ്ഞിട്ട് വാ ദച്ചു.. അടുത്ത് കണ്ട ആരോടോ ദാസ് സംസാരിക്കാൻ നിന്ന നിമിഷം ഒറ്റക്ക് നടന്നു വരുന്ന സൂര്യയുടെ മുന്നിലേക്ക്...

ദച്ചു എന്തെങ്കിലും പറയുന്നതിന് മുന്നേ അനു അവളെ ഒറ്റ തള്ള് കൊടുത്തു... പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ ബാലൻസ് കിട്ടാതെ സൂര്യയുടെ മുന്നിലേക്ക് വീഴാൻ ആഞ്ഞവളെ... വീഴും മുന്നേ അവൻ പിടിച്ചിരുന്നു.. ദച്ചു കണ്ണുകൾ ഇറുക്കി അടച്ചു പോയിരുന്നു.. എല്ലാം കാണുന്ന അനുവിന്റെ മുഖം നിറഞ്ഞ സന്തോഷം ആയിരുന്നു... "ആരെ വായിൽ നോക്കി നടക്കുവാ നീ..." സൂര്യ ചോദിക്കുമ്പോൾ ദച്ചു ഞെട്ടി കൊണ്ട് കണ്ണ് വലിച്ചു തുറന്നു... "നീ എന്താ ഇവിടെ. ഇപ്രാവശ്യം അവന്റെ കണ്ണുകൾ കൂർത്തു.. "ഞാൻ... ഡാൻസ് കാണാൻ... ദാസ് സർ പറഞ്ഞിരുന്നു..." വിക്കിയും വിരൽ ചൂണ്ടിയും ദച്ചു പറഞ്ഞു മുഴുവനാക്കി.. മ്മ്... അമർത്തി ഒന്ന് മൂളി കൊണ്ടവൻ മുന്നോട്ട് നടന്നു.. നോക്കി നടക്ക്.. വല്ലയിടത്തും പോയി ഇടിച്ചു വീണ പല്ല് പോകും.. ഈ മോന്ത പിന്നെ ഇത്രേം കൊള്ളില്ല.. മന്ത്രിയുടെ മോളാണ് എന്നൊന്നും പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.." സൂര്യ അത് പറഞ്ഞിട്ട് പോകുമ്പോൾ ദച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ടവളെ നോക്കി.. അതേയ്... ദച്ചു വിളിക്കുമ്പോൾ അവൻ വീണ്ടും തിരിഞ്ഞു നോക്കി..

പുരികം പൊക്കി എന്തെന്ന് ചോദിച്ചു.. ആ ഭാവത്തിൽ പറയാൻ വന്നതു മുഴുവനും മറന്നു പോയത് പോലെ അവൾ നിന്ന് പോയി.. ഒന്നും ഇല്ലെന്ന് ചുമൽ പൊക്കി കാണിച്ചു കൊണ്ടവൾ ചിരിച്ചു.. വീണ്ടും സൂര്യ നടന്നു.. "ഡാൻസ് പൊളിയായിരുന്നു ട്ടോ... പിറകിൽ നിന്നവൾ വിളിച്ചു പറയുമ്പോൾ അവനൊന്നു തിരിഞ്ഞിട്ട് ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു.. ആ ചിരിയിൽ ലയിച്ചു കൊണ്ടവൾ നെഞ്ചിൽ കൈ ചേർത്ത് ചുവരിൽ ചാരി നിന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 "എനിക്ക് പറ്റുന്നില്ല അനൂ.. ഞാൻ പിന്നെ എന്ത് ചെയ്യും " നിസ്സഹായതയോടെ ദച്ചു ചോദിച്ചു.. ഇന്നൊരു തീരുമാനം ഉണ്ടാക്കി വരും എന്ന് വെല്ലുവിളി നടത്തി പോയവളുടെ ഇരുപ്പ് കണ്ടിട്ട് അനു ചിരി അമർത്തി.. "ഒരു ഐ ലവ് യൂ പറയാൻ ഇത്രേം പണിയാണോ " അനു അവളെ നോക്കി.. "നിനക്കങ്ങനെ തോന്നും... പക്ഷേ എനിക്കറിയില്ല.. അവന്റെ മുന്നിൽ എത്തുമ്പോൾ ഞാൻ ശൂന്യമായി പോകും പോലെ.. ഒരക്ഷരം മിണ്ടാൻ ആവാതെ... തലയിൽ കൈ ചേർത്ത് ദച്ചു കുനിഞ്ഞിരുന്നു.. "നീ ഇങ്ങനെ ശൂന്യമായി ഇരുന്നോ..

അവന്റെ വായി നോക്കി കൊണ്ട്.. ഒടുക്കം ഏതെങ്കിലും ഒരുത്തി പറയാനുള്ളത് പറഞ്ഞിട്ട് അവനേം കൊണ്ട് പോയാലും പൊന്ന് മോള് ഇത് തന്നെ പറയണം.. അല്ലപിന്നെ.. കൊല്ലം എത്രയായി... എല്ലാത്തിനും അവൾക്ക് ധൈര്യം ഉണ്ട്... പ്രാണൻ ആയവനോട് അതൊന്ന് പറയാൻ മാത്രംവയ്യ... പേടി കൊണ്ട് മുട്ട് കൂട്ടി ഇടിക്കും..." അനു പറഞ്ഞിട്ടും ദച്ചു മുഖം ഉയർത്തി നോക്കിയില്ല.. കൈയ്യിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങുമ്പോൾ മാത്രം ആയിരുന്നു അവൾ കരയുകയായിരുന്നു എന്ന് അനു അറിഞ്ഞത്.. ദച്ചൂ... ചേർത്ത് പിടിക്കുമ്പോൾ ദച്ചു അവളുടെ തോളിൽ ചാരി.. സത്യം... എനിക്കറിയില്ല അനൂ... കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നിയേക്കാം.. പക്ഷേ എന്റെ മനസിന്റെ സങ്കടം.. അതാര് അറിയാൻ.. ഒരു ഉത്തരം കിട്ടാതെ.. ഇഷ്ടമാണെന്ന ഒരു തോന്നലിൽ ചേർത്ത് വെച്ച് തന്നെ ഞാൻ എത്ര സ്വപ്നം കണ്ടിരിക്കുന്നു... അവൻ ഒരു നോ ആണ് പറയുന്നത് എങ്കിൽ... അത് കേൾക്കാൻ എനിക്ക് പേടിയാണ് അനൂ... ദച്ചു പതിയെ പറഞ്ഞു.. അനു അവളെ ചേർത്ത് പിടിച്ചിരുന്നു... അപ്പോൾ അവൾക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രം ആയിരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story