സ്വയം വരം 💞: ഭാഗം 11

swayamvaram jifna

രചന: ജിഫ്‌ന നിസാർ

നീ എന്താ പറയുന്നത് ഹരി.. ധൃതി ഉണ്ടെന്ന് കരുതി അങ്ങനെ വല്ലയിടത്തും കൊണ്ട് എറിഞ്ഞു കൊടുക്കാൻ പറ്റുവോ തന്റെ മോളുടെ ജീവിതം... " മുകുന്ദൻ ചോദിക്കുമ്പോൾ.. ഹരി അയാളെ തല ചെരിച്ചു നോക്കി.. "അങ്ങനെ വല്ലോടത്തും അല്ലല്ലോ... അവളെ ഞാൻ ഏല്പിക്കാൻ തീരുമാനം എടുത്തത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ വീട്ടില് അല്ലേ.. അല്ല..മുകുന്ദ ഇനി നിനക്ക് വല്ല എതിർപ്പും ഉണ്ടോ ടോ " ഹരി ചോദിക്കുമ്പോൾ മുകുന്ദൻ അയാളെ നോക്കി.. "എന്നാണോ ഹരി ഞാൻ ഉദ്ദേശിച്ചത്.. എടാ... ഞാനും എന്റെ ഫാമിലിയും... അറിയാമല്ലോ... ദച്ചു മോൾക്കതു ആസെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാവും.. അത് കൊണ്ടാണ് ഞാൻ പറയുന്നത്.. " മുകുന്ദൻ പറയുബോൾ ഹരി ഒന്ന് ചിരിച്ചു.. "എന്റെ മോൾക്ക് ഈ ലോകത്തിലെ ഏറ്റവും വലിയൊരു മോഹം ഉണ്ട്... അതെന്തെന്ന് അവൾ എന്നോട് പറഞ്ഞിട്ടില്ല... പക്ഷേ.. അവളുടെ അച്ഛൻ എന്ന നിലയിൽ ദച്ചുവിനെ എനിക്ക് അവൾ പറയാതെയും... അറിയാം..." ഹരി പറയുമ്പോൾ മുകുന്ദൻ നെറ്റി ചുളിച്ചു കൊണ്ടയാളെ നോക്കി.

. "സൂര്യ.... ഹരി പതിയെ പറഞ്ഞപ്പോൾ മുകുന്ദൻ ഞെട്ടി പോയിരുന്നു.. "കണ്ണ് തള്ളാതെടോ ചെങ്ങാതി.. അത് തന്നെ... തന്റെ മോനെ എന്റെ മോള് ഒരുപാട് സ്നേഹിക്കുന്നുണ്ട്... എന്നോട് പറയാൻ ഒരു അവസരം കാത്തു നിൽക്കുന്ന ആ പൊട്ടിക്ക് അറിയില്ല എനിക്കെല്ലാം അറിയാം എന്നത് " ഹരി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോഴും മുകുന്ദൻ ഒന്നും പറഞ്ഞില്ല.. സൂര്യ.... അവൻ.. ദേവിനെയും ഇന്ദ്രനെയും പോലെ അല്ല.. തികച്ചും വ്യത്യസ്ത ഉള്ളൊരു സ്വഭാവം.. തനിക്കു മുന്നിൽ പോലും പറയാനുള്ളത് വെട്ടി തുറന്നു പറയുന്നതിന് എത്രയോ പ്രാവശ്യം വീട്ടിൽ നിന്നും അവനെതിരെ പരാതി കേൾക്കാറുണ്ട്.. പെട്ടന്ന് ദേഷ്യം വരുമ്പോൾ വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയും.. അവനെങ്ങനെ ഈ റോമാൻസ് വഴങ്ങും എന്നാണ് അയാളുടെ സംശയം.. ടോ.. ഹരി വീണ്ടും വിളിക്കുമ്പോൾ മുകുന്ദൻ അയാളെ നോക്കി..

"എന്റെ മോൻ സൂര്യ തന്നെയാണോ ഹരി.. നിനക്ക് തെറ്റ് പറ്റിയില്ലല്ലോ " മുകുന്ദൻ വീണ്ടും ചോദിക്കുമ്പോൾ ഹരി ഒന്ന് കണ്ണുരുട്ടി.. "സ്വന്തം മോനെ ഇത്രേം വിശ്വാസം ഇല്ലാത്ത ഒരു അച്ഛൻ.. എടോ എനിക്കൊരു തെറ്റും പറ്റിയില്ല.. എന്റെ മോൾക്കും.. അവളുടെ സെലക്ഷൻ ഒട്ടും തെറ്റി പോയിട്ടില്ല... സൂര്യയെ എനിക്കും ഒരുപാട് ഇഷ്ടമാണ് .. അവർ തമ്മിൽ ചേരും " ഹരി പറഞ്ഞു.. "ദച്ചു മോൾക്ക് മാത്രം ആണോ ഹരി ഈ ഇഷ്ടം ഉള്ളത്.. അത് അന്വേഷിച്ചു നോക്കിയോ നീ.. മുകുന്ദൻ വീണ്ടും ഹരിയെ നോക്കി. അതെന്താടോ മുകുന്ദ... തന്റെ മോന് അങ്ങനൊരു വികാരം ഇല്ലേ " ഹരി ചോദിക്കുമ്പോൾ മുകുന്ദൻ ഒന്ന് ചിരിച്ചു.. "അങ്ങനെ അല്ലടോ... എനിക്കങ്ങനെ തോന്നി... സൂര്യ.. അവനൊരിക്കലും അങ്ങനൊരു..." മുകുന്ദൻ പാതിയിൽ നിർത്തി ഹരിയെ നോക്കി.. "സത്യത്തിൽ അതെനിക്കറിയില്ല.. അവർക്ക് രണ്ടു പേർക്കും ഇഷ്ടം ആവും എന്നാണ് ഞാൻ കരുതിയത്..എന്റെ അറിവിൽ അവര് തമ്മിൽ ഇഷ്ടമാണെന്നൊരു തോന്നൽ ആയിരുന്നു.. " ഹരി പറഞ്ഞു...

"നീ അവനോട് ഒന്ന് സംസാരിക്കണം മുകുന്ദ.. ഇപ്പൊ ഇഷ്ടം ഇല്ലെങ്കിൽ കൂടിയും... അവന്റെ ഉള്ളിൽ ഒരു ഇത്തിരിയെങ്കിലും ഇഷ്ടം ഒളിഞ്ഞു കിടപ്പുണ്ട് എങ്കിൽ... അതെന്റെ മോൾക്ക് കൊടുക്കാൻ പറയണം... ഫോയ്‌സ് ചെയ്യിപ്പിക്കണം എന്നല്ല ഞാൻ പറയുന്നത്... മനസ്സിലായോ " ഹരി ചോദിക്കുമ്പോൾ തലയാട്ടി എങ്കിലും.. സൂര്യയെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെയും മനസ്സിൽ ഒരു കൊളുത്ത് വീണത് പോലെ അയാൾക്ക് തോന്നിയിരുന്നു.. എങ്കിലും ഹരിയോട് അത് പറഞ്ഞില്ല.. "ഹരി... പറയുന്നത് കൊണ്ട് നിനക്ക് മറ്റൊന്നും തോന്നരുത്... എനിക്ക് ദച്ചുവിനെ മകളായി സ്വീകരിക്കാൻ ഒരുപാട് ഇഷ്ടമാണ്... പക്ഷേ എടാ... സൂര്യയോട് തോന്നിയ ചെറിയൊരു ഇഷ്ടത്തിന്റെ പേരിൽ... അതിന്റെ ജീവിതം... അത് വേണോ ഹരി.. നിന്റെ സ്റ്റാറ്റസ് അനുസരിച്ചു എത്രയോ വലിയ ബന്ധം കിട്ടും.. ഇത് വേണോ ടാ " വീണ്ടും മുകുന്ദൻ ചോദിക്കുമ്പോൾ ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു.. "കിട്ടുമായിരിക്കും.. ഞാൻ പറഞ്ഞാൽ... എന്റെ മോളുടെ ആ ഇഷ്ടം എന്നോട് പറയാതെ എല്ലാം ഉള്ളിലിട്ട് പൂട്ടി ദച്ചു അത് സമ്മതിച്ചു തരുകയും ചെയ്യും..

ഏതു ആളെ വേണമെങ്കിൽ പോലും എനിക്ക് ദച്ചുവിന് വേണ്ടി സജസ്റ്റ് ചെയ്യാം... അതിനുള്ള സ്റ്റാറ്റസും ഉണ്ട്..." ഹരി ഒന്ന് നിർത്തിയിട്ട് മുകുന്ദനെ നോക്കി.. "പക്ഷേ... എന്റെ മോളുടെ സന്തോഷമാണ്.. സുരക്ഷയാണ് എനിക്കതിനെക്കാളും വലുതായി ഉള്ളത്.. ജീവിക്കേണ്ടത് അവളാണ്.. നടക്കേണ്ടത് അവളുടെ ഇഷ്ടമാണ്.. അങ്ങനല്ലേ മുകുന്ദ... നിന്റെ വീട്ടിലേക്ക് എനിക്കെന്റെ മോളെ ധൈര്യമായി അയക്കാം... അത് മതിയെടോ... അതിനേക്കാൾ സന്തോഷം ഒന്നും ഈ സ്റ്റാറ്റസ് തരില്ലെടാ " ഹരി അയാളുടെ തോളിൽ തട്ടിയിട്ട് പറഞ്ഞു.. "എത്രയും പെട്ടന്ന് തന്നെ... എനിക്കവളെ സൂര്യയെ ഏൽപ്പിക്കണം... എന്നിട്ട് വേണം.." ഹരി മുഖം കുനിച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ വളർന്നു വലുതായി പോയെന്ന് എനിക്ക് തോന്നിയ നിമിഷം മുതൽ.. മക്കളെ പോലല്ല.. എനിക്കെന്റെ കൂട്ടുകാരെ പോലായിരുന്നു നിങ്ങൾ രണ്ടു പേരും... അല്ലേ.. അങ്ങനല്ലേ... " മുകുന്ദൻ തിരിഞ്ഞു കൊണ്ട് ഇന്ദ്രനെയും ദേവിനെയും നോക്കി.. അവർ ആദ്യം പരസ്പരം ഒന്ന് നോക്കിയിട്ട് വീണ്ടും അയാളുടെ നേരെ നോക്കി തലയാട്ടി..

അപ്പോഴും എന്തിനാണ് ഇപ്പൊ ഇങ്ങനൊരു കാര്യം പറയുന്നത് എന്നാ ചോദ്യം അവരുടെ മുഖം നിറയെ ഉണ്ടായിരുന്നു.. മുകുന്ദൻ അത് തിരിച്ചറിയുകയും ചെയ്തു.. "സൂര്യയുടെ കാര്യത്തിൽ മാത്രം അങ്ങനൊരു ഫീൽ എനിക്ക് കൊടുക്കാൻ ആയിട്ടില്ല... നിങ്ങളെക്കാൾ ഇച്ചിരി ഗ്യാപ് വന്നിട്ടാണ് അവൻ ജനിച്ചത് എന്ന് വേണമെങ്കിൽ എനിക്ക് ന്യായം പറയാം.....അവനോട് തോന്നിയത് കൂടുതൽ വാത്സല്യം തന്നെ ആയിരുന്നു.. പിന്നെ എന്നേക്കാൾ കൂടുതൽ സ്നേഹം നിങ്ങൾ ക്ക് രണ്ടാൾക്കും അവന്റെ കാര്യത്തിൽ ഉണ്ടെന്നുന്ന എന്റെ തോന്നൽ.. എല്ലാം കൊണ്ടായിരിക്കും... നിങ്ങളോട് തോന്നിയ അടുപ്പം ഇന്നും എനിക്ക് അവനോടില്ല... അവന് എന്നോടും " ചെറിയ ചിരിയോടെ മുകുന്ദൻ വീണ്ടും പറഞ്ഞു... "എന്തിനാ അച്ഛൻ ഇങ്ങനെയൊക്കെ പറയുന്നത്.. നമ്മൾ തമ്മിൽ അതിന്റ ആവിശ്യമില്ല... എന്താണ് കാര്യം അത് പറയൂ..." ഇന്ദ്രൻ അയാളോട് പറഞ്ഞു... "പറയാടാ... എനിക്കറിയാം... നിങ്ങളോട് സംസാരിക്കാൻ എനിക്ക് മുഖവുര ആവിശ്യമില്ല.. പക്ഷേ പറയാനുള്ളത്... സൂര്യ കൂടി ഇപ്പൊ വരും...

സത്യത്തിൽ പറയാനുള്ളത് അവനോടാണ്.. തീരുമാനം എടുക്കേണ്ടത് അവനാണ്... എനിക്ക് ഒരു സഹായം ആവിശ്യമുണ്ട്..." മുകുന്ദൻ വീണ്ടും പറയുമ്പോൾ ദേവും ഇന്ദ്രനും വിശ്വാസം വരാത്ത പോലെ അയാളെ നോക്കി.. ഈ വീടിന്റെ അവസാനവാക്ക് എന്നും അച്ഛന്റെയാണ്.. ആരുടേയും മുന്നിൽ ഓച്ചാനിച്ചു നിൽക്കരുത്... ആശ്രയത്തം അടിമത്തം പോലാണ് എന്ന് ഇപ്പോഴും ഇടയ്ക്കിടെ ഓർമിപ്പിക്കാറും... ഉണ്ട്. വൈകിയോ...ഞാൻ... " ഓടി കയറി വന്ന് സൂര്യ ചോദിക്കുമ്പോൾ മൂന്നാളും ഒരുമിച്ച് നോക്കി.. ഇല്ലാ..വാ... മുകുന്ദൻ ചിരിച്ചു കൊണ്ട് വിളിച്ചു.. "എന്താ കാര്യം... "ദേവിന്റെ അരികിൽ ചാരി നിന്നിട്ട് സൂര്യ പതിയെ ചോദിച്ചു... അറിയില്ല എന്നവൻ കൈ മലർത്തി കാണിച്ചു.. "മൂന്നാളോടും കൂടിയാണ് പറയാനുള്ളത്.. അത് കൊണ്ട് തന്നെ തീരുമാനം എന്ത് തന്നെയായാലും അത് തുറന്നു പറയാം..." മുകുന്ദൻ ജനലാരികിൽ നിന്നും സോഫയിൽ വന്നിരുന്നു... ഫാനിന്റെ ചെറിയ ശബ്ദം കേൾക്കാൻ കഴിയുന്നത്ര നിശബ്ദത.. ഇത് വരെയും ഇത് പോലെ വിളിച്ചിരുത്തി അച്ഛൻ ഒന്നും പറഞ്ഞിട്ടില്ലെന്ന തിരിച്ചറിവ് മൂന്നു മക്കളുടെയും നെഞ്ചിടിപ്പ് കൂട്ടി...

"നിങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെങ്കിൽ കൂടിയും... അതിന്ന് വരെയും തെറ്റിയിട്ടില്ലെന്ന സംതൃപ്തി കൂടിയുണ്ട് എനിക്ക്... വേണിയുടെ കാര്യത്തിൽ ഒഴിച്ച് ഇന്ദ്രനും ദേവിനും ഞാൻ സെലക്ട് ചെയ്തതെല്ലാം ബെറ്റർ ഓപ്ഷൻ തന്നെ ആയിരുന്നു... അല്ലേ " വീണ്ടും മുകുന്ദൻ ചോദിക്കുമ്പോൾ... ദേവും ഇന്ദ്രനും വീണ്ടും തലയാട്ടി.. സൂര്യ രണ്ടാളെയും നോക്കി... കുറെ നേരം ആയോ ഏട്ടാ തുടങ്ങിയിട്ട് " പതിയെ അവൻ വീണ്ടും ദേവിനോട് ചോദിച്ചു... മിണ്ടാതെ ഇരിയെടാ... " ദേവ് പല്ല് കടിച്ചു കൊണ്ട് പറഞ്ഞു..സൂര്യ.. കൈകൾ പുറകിൽ കെട്ടി അച്ഛനെ നോക്കി നിന്നു... "സൂര്യ... എനിക്ക് നിന്നോടാണ് ചോദിക്കാൻ ഉള്ളത്.. കൂടുതൽ വളച്ചു കെട്ടാതെ തന്നെ ചോദിക്കാം... ഹരിയുടെ മകൾ.... ദർശനയെ നീയും അറിയുമല്ലോ... ഇല്ലേ " സൂര്യ ചോദ്യത്തിന്റെ പൊരുൾ അറിയാതെ പകച്ചുപോയി... എങ്കിലും തലയാട്ടി.. ദേവിനെയും ഇന്ദ്രനെയും നോക്കി... "ദച്ചുവിനെ... നിന്റെ പെണ്ണായി സ്വീകരിക്കാൻ നിനക്കിഷ്ടമാണോ..." വെട്ടി തുറന്നു ചോദിക്കുമ്പോൾ വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നു അയാളുടെ കണ്ണിലും സ്വരത്തിലും...

അച്ഛാ... സൂര്യ വിശ്വാസം വരാതെ പോലെ വിളിച്ചു... "ആ കുട്ടിക്ക് നിന്നോട് പ്രണയം ആണെന്ന് ഹരി പറഞ്ഞു... നിനക്കവളെ നൽക്കാൻ ഹരിക്ക് സമ്മദം ആണെന്നും പറഞ്ഞു... പക്ഷേ എനിക്കറിയേണ്ടത്.... ദച്ചുവിന് നിന്നോടുള്ള ആ പ്രണയം നിനക്കവളോടും ഉണ്ടോ..." മുകുന്ദൻ ചോദിക്കുമ്പോൾ... സൂര്യ ഇല്ലെന്ന് തലയാട്ടി.. അപ്പോഴും നിറഞ്ഞ രണ്ടു കണ്ണുകൾ അപ്പോഴും അവനെ അസ്വസ്ഥപെടുത്തി... അവൾക്കത് അത്ര മാത്രം ഹൃദയത്തിൽ ചേർന്ന് പോയിരുന്നുവോ.. വീട്ടിൽ അവതരിപ്പിച്ചു നേടാൻ മാത്രം വലുപ്പത്തിൽ ആ കണ്ണിലെ സ്നേഹം വളർന്നു പോയിരുന്നോ... ഡാ... ദേവ് തട്ടി വിളിക്കുമ്പോൾ... സൂര്യ തല കുടഞ്ഞു.. "നിനക്ക് ഇത് വരെയും ആ ഇഷ്ടം ഇല്ലായിരിക്കും.. പക്ഷേ.. ഇനി അങ്ങോട്ട്‌ ദച്ചുവിനെ നിന്റെ പാതിയാക്കി സ്നേഹിക്കാൻ.. സ്വീകരിക്കാൻ നീ ഒരുക്കമാണോ " വീണ്ടും മുകുന്ദൻ ചോദിക്കുമ്പോൾ...

എന്ത് പറയണം എന്നറിയാത്ത വിധം സൂര്യ കുരുങ്ങി പോയിരുന്നു ആ ചോദ്യത്തിൽ... "എനിക്കിപ്പോ ഒരു മാരേജ്... ഞാൻ പ്രിപേർഡ് അല്ല അച്ഛാ... ഇനിയും ഇത്തിരി കൂടി സ്വപ്നങ്ങൾ ബാക്കിയുണ്ട് നേടി എടുക്കാൻ.. അത് മാത്രം അല്ലാ.. ദർശനയെ .. അവളെ പോലൊരു പെൺകുട്ടി അല്ലാ എന്റെ... സങ്കല്പം....അവൾക്ക് തോന്നിയത് പ്രണയം ആണോ എന്നത് പോലും എനിക്ക് സംശയം ഉണ്ട്.. നമ്മളെ പോലുള്ള ഒരു കുടുംബത്തിലേക്ക്... അവൾക്കൊരിക്കലും പറ്റില്ല അച്ഛാ... അത്.. ഇതേതോ വാശിക്ക് വേണ്ടി... സൂര്യ പറഞ്ഞു.. സൂര്യ.... ഇന്ദ്രൻ ഉറക്കെ വിളിക്കുമ്പോൾ... മുകുന്ദൻ കൈ ഉയർത്തി തടഞ്ഞു.. "ഇന്ദ്ര... അവന്റെ ലൈഫ്... അവന്റെ തീരുമാനം... അതാണ്‌ മുഖ്യം.. എനിക്കവനെ നിർബന്ധിക്കാൻ ആവില്ല... ജീവിതമാണ്.. എത്രയൊക്കെ സൂക്ഷിച്ചു ഇഴ കീറി പരിശോധന നടത്തി നേടി എടുത്താലും ചിലപ്പോൾ... ദേവിന്റെ കാര്യം തന്നെ നമുക്ക് മുന്നിൽ മുള്ള് പോലെ ഇല്ലേ... അത് കൊണ്ട് സൂര്യ പറയാനുള്ളത് പറയട്ടെ... നീ തടയേണ്ട "

പക്ഷേ... ദച്ചു മോളെ കുറിച്ച് നീ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല... ഒന്ന് ഞാൻ ഉറപ്പ് നൽകാം... ഹരി ചന്ദ്രൻ എന്നാ വ്യക്തിയേ കുറിച്ച് ശത്രുക്കൾ പോലും മോശമായി ഒന്നും പറയാറില്ല... ആ കാര്യത്തിൽ അവനൊപ്പം തന്നെയാണ് അവന്റെ മകളും... കുഞ്ഞിലേ മുതൽ ഞാൻ കാണുന്ന മോളല്ലേ... കൈകൾ പുറകിൽ കെട്ടി തല കുനിച്ചു നിൽക്കുന്ന സൂര്യയെ തന്നെ നോക്കിയാണ് ദേവും ഇന്ദ്രനും നിൽക്കുന്നത്.. ഹരി എന്നോട് ഈ കാര്യം ആവിശ്യപെട്ടപ്പോഴും അത് തന്നെയാണ് പറഞ്ഞത്.. ഒരിക്കലും നിന്നെ നിർബന്ധിക്കരുത് എന്ന്... അത്രയും ഇഷ്ടം ആ കുട്ടിക്ക് നിന്നോട് ഉണ്ടെന്ന് പറയുമ്പോൾ.... ഒന്നൂടെ ആലോചിച്ചു നോക്കിക്കൂടെ മോനെ ... ദച്ചു നല്ല കുട്ടിയാണ്... എനിക്കറിയാം അത്... അതിനേക്കാൾ ഒക്കെ അപ്പുറത്ത്... ഹരിയും അത് ഒരുപാട് ആഗ്രഹിക്കുന്നു... മുകുന്ദൻ വീണ്ടും സൂര്യയെ നോക്കി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story