സ്വയം വരം 💞: ഭാഗം 12

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 സത്യമാണോ ഹരിയേട്ടാ... സുകന്യ കണ്ണുകൾ നിറയെ അത്ഭുതം നിറച്ചു കൊണ്ട് ഹരിയെ നോക്കി.. അതേ എന്നയാൾ തലയാട്ടി കാണിച്ചിട്ട് സുകന്യയേ ചേർത്ത് പിടിച്ചു.. "എന്തൊരു കള്ളിയാണ് എന്ന് നോക്കിക്കേ.. നമ്മളോട് പറയാതെ.." സുകന്യ ഹരിയെ നോക്കി പരിഭവം പറഞ്ഞു.. സൂര്യ നല്ല പയ്യനാണ്... അവന്റെ പ്രതികരണം കൂടി അറിഞ്ഞിട്ട് പറയാം എന്ന് കരുതി കാണും... പാവം എന്റെ മോള്.. " ഹരി പറയുമ്പോൾ... സുകന്യ കണ്ണുരുട്ടി... പിന്നെ... പാവം.. വരട്ടെ ഇങ്ങോട്ട് കള്ളി പെണ്ണ്.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ " സുകന്യ പറഞ്ഞു.. "ഏയ്.. ഒന്നും വേണ്ട.. നമ്മളിത് അറിഞ്ഞതായി പോലും ഭാവിക്കരുത്... മുകുന്ദൻ വിളിക്കട്ടെ.. അവൻ എന്തായാലും വീട്ടിൽ അവതരിപ്പിച്ചു കാണും.. സൂര്യയുടെ റിപ്ലൈ അറിഞ്ഞിട്ട് മാത്രം ബാക്കി തീരുമാനം എടുക്കാം... അപ്പോൾ മാത്രം ദച്ചു അറിഞ്ഞാൽ മതി..." ഹരി സുകന്യയുടെ നേരെ നോക്കി പറഞ്ഞു..

അവരൊന്നു ചുണ്ട് കൂർപ്പിച്ചു.. "ഇനി അവന്റെ റിപ്ലൈ നോ എന്നാണങ്കിൽ.. നമ്മൾ കൂടി അറിഞ്ഞു എന്നറിയുമ്പോൾ... മോൾക്കതു വിഷമം ആകും... അത് വേണ്ട... എന്തായാലും ഇന്ന് രാത്രി മുകുന്ദൻ വിളിക്കും... എന്നിട്ടാവാം ബാക്കി..." ഹരി പതിയെ പറഞ്ഞു.. "സൂര്യ നോ പറയുമോ ഹരിയേട്ടാ... ദച്ചു മോൾക്ക് എന്താ ഒരു കുറവ്... മിടുക്കിയല്ലേ എന്റെ മോള്.. പിന്നെ എന്തിന് അവൻ നോ പറയണം " വാശി പോലെ സുകന്യ അത് ചോദിക്കുമ്പോൾ ഹരി അവരെ വിട്ട് ഒന്ന് ചിരിച്ചു.. "എല്ലാവർക്കും അവരുടെ മക്കൾ മിടുക്കികളും മിടുക്കൻമാരുമാണ് ടോ... പക്ഷേ സ്വന്തം പാതിയെ സെലക്ട് ചെയ്യാനുള്ള അവകാശം ദച്ചുവിന് നമ്മൾ കൊടുത്തില്ലേ.. തീർച്ചയായും സൂര്യക്കും അത് അങ്ങനെ തന്നെയാവും..." ഹരി പറഞ്ഞു.. "മോൾക്കതു വിഷമം ആകും..." മങ്ങിയ മുഖത്തോടെ സുകന്യ വീണ്ടും പറഞ്ഞു.. "ആവും... എന്നും കരുതി അവനെ ഫോഴ്‌സ് ചെയ്യിപ്പിച്ചു കെട്ടിക്കാൻ മാത്രം എന്റെ മോളെ ഞാൻ വിട്ട് കൊടുക്കണോ... അങ്ങനെ ഉണ്ടാവില്ല... ഒരിക്കലും.." ഹരി ഉറപ്പോടെ പറഞ്ഞു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ദേവ് കയറി വന്ന ഉടനെ കാറ്റ് പോലെ പാഞ്ഞു ചെന്നിട്ട് വേണി വാതിൽ വലിച്ചടച്ചു.. ശബ്ദം കേട്ടിട്ട് ബെഡിൽ ഇരുന്നു കളിക്കുന്ന നാച്ചി മോൾ ഞെട്ടി ഉറക്കെ കരയാൻ തുടങ്ങി.. ചെവിയിൽ തിരുകിയ കൈ വലിച്ചെടുത്തു കൊണ്ട് ദേവ് വേഗത്തിൽ ചെന്നിട്ട് കുഞ്ഞിനെ എടുത്തു.. "നിനക്കെന്താ വേണി.. ഭ്രാന്ത് പിടിച്ചോ.. എന്തിനാ ഇത്രേം വേഗത്തിൽ വാതിൽ അടച്ചു പൊളിക്കുന്നത്.. കുഞ്ഞ് പേടിച്ചു പോയി..." ദേവ് വേണിയോട് ദേഷ്യത്തോടെ പറഞ്ഞിട്ട് കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പതിയെ പുറത്ത് തട്ടി കൊടുത്തു... അവൻ നോക്കുമ്പോൾ വേണി ദേഷ്യം കൊണ്ട് ചുവന്ന പരുവത്തിൽ നിൽക്കുന്നുണ്ട്.. എന്താടി... ദേവ് വീണ്ടും ചോദിച്ചു... "ഞാൻ ഈ വീട്ടിൽ ആരാ " ചീറും പോലെ അവൾ ചോദിച്ചു.. വിഷം എന്നായിരുന്നു ശെരിയായ ഉത്തരം.. പറയേണ്ടത് എന്നവനോർത്തു..പക്ഷേ ഒന്നും പറയാതെ ദേവ് അവളെ ഒന്ന് തുറിച്ചു നോക്കി..

"എന്തേ.. നിങ്ങൾക് ഉത്തരം ഇല്ലേ.. നേരത്തെ നിങ്ങളുടെ അച്ഛൻ വിളിച്ചു പറയുന്നത് കേട്ടല്ലോ.. വേണിയുടെ കാര്യത്തിൽ മാത്രം തെറ്റ് പറ്റിയെന്നു... എന്താ ആ തെറ്റ്... അതിന് മാത്രം എന്താ വേണി ഇവിടെ ചെയ്തത് " ദേവിന്റെ മുന്നിൽ നിന്നവൾ കിതച്ചു കൊണ്ട് ചോദിച്ചു.... "ഞങ്ങൾ അവിടെ സംസാരിച്ചത് ഇവിടെ നിന്ന നീ എങ്ങനെ കേട്ടു " വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവ് അത് ചോദിക്കുമ്പോൾ.. വേണി ഒന്ന് പരുങ്ങി.. അത്... പിന്നെ.. ഞാൻ.. അവൾ നിന്ന് വിക്കി.. "എത്ര പറഞ്ഞാലും കൊണ്ടാലും നിന്റെയാ വൃത്തികെട്ട സ്വഭാവം... ഒളിഞ്ഞു കേൾക്കലും നോക്കലും നീ ഒരിക്കലും മാറ്റില്ല.. അല്ലേ " ദേവ് ചോദിച്ചു.. "ആ.. അങ്ങനെ തന്നെ... അത് കൊണ്ട് എന്താ.. കേൾക്കാൻ പറ്റിയല്ലോ... വേണി അങ്ങനെ വേണി ഇങ്ങനെ... എന്തെല്ലാം കുറ്റം ആണ് വേണിക്ക്.. വേണിക് മാത്രം.. ഇവിടെ ഇനിം ഉണ്ടല്ലോ...

ആൾക്കാർ.. അവരൊക്കെ നല്ലവർ.. വേണി മാത്രം മോശകാരി... അവൾ വീണ്ടും നിന്നു തുള്ളി.. "അതിനുത്തരം ഇപ്പൊ നീ തന്നെ പറഞ്ഞു... അവിടെ ഒളിഞ്ഞു നോക്കാൻ നീ അല്ലാതെ മാറ്റാരെയെങ്കിലും കണ്ടോ നീ... കണ്ടോ..." ദേവ് ഉറക്കെ ചോദിച്ചു.. നാച്ചി മോള്.. അവന്റെ തോളിൽ അമർന്നു കിടന്നു.. ഒരു കൈ കൊണ്ടവൻ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു.. "കാണില്ല... എന്താ എന്നറിയോ.. നിന്നെ പോലെ വൃത്തികെട്ട മനസ്സുമായി.. മറ്റുള്ളവരുടെ സ്വകാര്യതയിൽ പോയി ഇവിടെ ഉള്ള വേറാരും ഒളിഞ്ഞു നോക്കില്ല..." പരിഹാസത്തോടെ ദേവ് പറഞ്ഞു... "ഓ... ആയിക്കോട്ടെ.. ഞാൻ മാത്രം മതി ഇവിടെ ഇങ്ങനെ " വേണി ചുണ്ട് കോട്ടി.. "അത് അങ്ങനെ തന്നെയാവും.. നിന്നെ പോലെ തരം താഴാൻ ഇവിടെ ആരും നിന്ന് തരില്ല..." ദേവും വിട്ട് കൊടുത്തില്ല.. "എന്താ അല്ലേലും നിങ്ങൾക്ക് അച്ഛനും മക്കൾക്കും ഇവിടെ ഒരു സ്വകാര്യം...

കള്ളത്തരം ആവും... അതല്ലേ ആരും അറിയാതെ ചെയ്യുന്നത്.. അല്ലെങ്കിൽ എല്ലാം ആളെ വിളിച്ചു കൂട്ടിയാണല്ലോ ഇവിടെ സഭ കൂടല്... അതിന് ചുക്കാൻ പിടിക്കാൻ പറ്റിയൊരു അച്ഛനും..." വേണി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.. "അത് നിന്റെ വീട്ടില്.. കള്ളത്തരവും കള്ളനും.. ഇവിടെ അതില്ല.. അറിയിക്കാൻ ഉള്ളത് എല്ലാവരെയും അറിയിച്ചു തന്നെ ചെയ്യും... അതിന് ആരെയും പേടിയുമില്ല.. പിന്നെ മറച്ചു വെക്കേണ്ടത് അങ്ങനെയും ചെയ്യും.. ദേവ് അത് പറയുമ്പോൾ വേണിയുടെ മുഖം വിളറി പോയിരുന്നു... "നാട്ടിൽ നിന്റെ അച്ഛനുള്ള പേര് ദോഷം കാരണം... ജീവിതം കിട്ടാതെയാവുമോ മക്കൾക്ക് എന്ന പേടി ഉണ്ടായിരുന്ന നിന്റെ അമ്മയ്ക്ക്... നിന്നെ എന്നെ ഏല്പിച്ചും .... നിന്റെ ഏട്ടൻ വരുണിന് ഒരു ജോലിയും തരപ്പെടുത്തി... ജീവിതം സംരക്ഷണം നടത്തിയതും ഇപ്പൊ നീ പറഞ്ഞ.... എന്റെ അച്ഛൻ തന്നെയാണ്..

പ്രതീക്ഷിചതിലും മികച്ച ജീവിതം കിട്ടിയപ്പോൾ നീയും നിന്റെ അമ്മയും കഴിഞ്ഞു പോയതെല്ലാം മറന്നു എന്നത് സത്യം... പക്ഷേ എല്ലാവരും അത് അങ്ങനെയല്ലെന്ന് നീ മറക്കരുത്... ഇങ്ങനെ ഉറഞ്ഞു തുള്ളുമ്പോൾ... ദേവ് പറയുമ്പോൾ വേണി അവനെ ദേഷ്യത്തോടെ നോക്കി.. ഭക്ഷണം വേണേൽ താഴെക്ക് പോര്... ഇനിയും ധാരാളം വെല്ലുവിളി നടത്താൻ ഉള്ളതല്ലേ... അതിനുള്ള ആരോഗ്യം വേണ്ടേ... വന്നിട്ട് കഴിച്ചു പോ...എനിക്ക് വിശക്കുന്നു..ഞാൻ പോണ്.. നിന്നോട് സംസാരിക്കാൻ നിന്ന ഭ്രാന്ത് ഓട്ടോ പിടിച്ചു വരും... കൂടുതൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ദേവ് വാതിൽ തുറന്നു.. കുഞ്ഞിനെ ഇങ്ങ് താ.. അവൾക്ക് ഉറക്കം വന്നു കാണും.. വേണി വാശി പോലെ നാച്ചി മോളെ പിടിച്ചു.. "അവളിപ്പോ എണീറ്റതല്ലേ ഒള്ളൂ.ഇനി കുറച്ചു കഴിഞ്ഞു ഉറങ്ങിക്കോളും..." മറ്റുള്ളവരുടെ ഒപ്പം കൂടേണ്ടി വരുമെന്നുള്ളത് കൊണ്ടാണ് വേണി കുഞ്ഞിന്റെ പേരും പറഞ്ഞിട്ട് നിൽക്കുന്നത് എന്നറിയാവുന്നത് കൊണ്ട് തന്നെ ദേവ് അങ്ങനെ പറഞ്ഞത്.. "അത് നിങ്ങളാണോ തീരുമാനിക്കേണ്ടത്..

എന്റെ കുഞ്ഞ് എപ്പോ എണീക്കും.. എപ്പോ ഉറങ്ങും എന്ന് എനിക്കറിയാം.. ഞാനേ അവളുടെ അമ്മയാണ്.. താ ഇങ്ങോട്ട്..." വേണി വീണ്ടും കുഞ്ഞിനെ പിടിച്ചു വലിച്ചു.. ദേവ് വിടാതെ ചേർത്തും പിടിച്ചു.. ഒടുവിൽപിടി വലിക്കിടെ വേദന കൊണ്ട് നാച്ചി മോൾ ഉറക്കെ കരഞ്ഞു തുടങ്ങിയപ്പോൾ ദേവ് കുഞ്ഞിനെ വിട്ട് കൊടുത്തു... വിജയിയെ പോലെ നോക്കുന്ന വേണിയെ കണ്ടപ്പോൾ ആ മുഖം അടച്ചോന്ന് കൊടുക്കാൻ തോന്നിയത്... അവൻ പണിപ്പെട്ട് അടക്കി... അതേയ്... തിരിഞ്ഞു നടക്കുന്ന വേണിയെ നോക്കി അവൻ വിളിച്ചു... തിരിഞ്ഞു നോക്കി... നാളെ പ്രശ്നപരിഹാരത്തിന് നിന്റെ അമ്മ വരുമ്പോൾ... ഉച്ചക്ക് ശേഷം വരാൻ പറയാൻ മറക്കണ്ട... ഉച്ചക്ക് മുന്നേ വന്ന ഞാൻ ഓഫീസിൽ ആയിരിക്കും " പരിഹാസത്തോടെ ദേവ് പറഞ്ഞു.. വീണ്ടും വേണിയുടെ മുഖം ദേഷ്യം നിറഞ്ഞു.. അകത്തേക്കു കയറി...ആ ദേഷ്യം തീർക്കാൻ എന്നോണം ഒരിക്കൽ കൂടി ആ വാതിൽ വലിയൊരു ശബ്ദത്തോടെ നിലവിളിച്ചു.. കൈകൾ കൊണ്ട് ചെവി പൊതിഞ്ഞു പിടിച്ചിട്ട് കണ്ണടച്ച് നിന്ന് പോയിരുന്നു ദേവ്... ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇന്നെന്താണ്... ഇവിടാർക്കും പറയാനും അറിയാനും ഒന്നുമില്ലേ... " പതിവില്ലാതെ ഒരു മൂകത ആ ഊണ് മേശയിൽ പടർന്നു കയറിയപ്പോൾ... ഉമയാണ് ചോദിച്ചത്... "എന്താ ടാ ഇന്ദ്ര... എന്തെങ്കിലും പ്രശ്നം ഉണ്ടോ " ആരുടേയും മറുപടി ഇല്ലാത്തത് കൊണ്ട് തന്നെ അവരുടെ ചോദ്യം ഇന്ദ്രന് നേരെ തിരിഞ്ഞു.. ഏയ് എന്ത് പ്രശ്നം... ഒന്നും ഇല്ലമ്മേ " പറയുമ്പോഴും... അയാളുടെ കണ്ണുകൾ... ചോറിൽ വിരലിട്ട് കറക്കി ഏതോ ചിന്തയുടെ അറ്റത്തിരിക്കുന്ന സൂര്യയുടെ നേരെ ആയിരുന്നു.. ദേവും പതിവില്ലാതെ നിശബ്ദതയിൽ ആണ്ട് പോയിരുന്നു.. തന്നെ നോക്കി ആകാംഷയോടെ നിൽക്കുന്ന കാവ്യയുടെ നേരെ... ഇന്ദ്രൻ ഒന്ന് കണ്ണടച്ച് കാണിച്ചു.. അത് മതിയായിരുന്നു ആ മുഖം തെളിയാൻ.. "പ്രശ്നം എന്ത് തന്നെ ഉണ്ടെങ്കിലും.. അതിനൊക്കെ ഒരു പരിഹാരവും ഉണ്ടാവും... ചോറിൽ കളിച്ചിരിക്കാതെ പെട്ടന്ന് കഴിച്ചിട്ട് പോ സൂര്യ...." കാവ്യ സൂര്യയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ... തിരിഞ്ഞു നോക്കി അവനൊന്നു ചിരിച്ചു... "വേണി ഉറങ്ങിയോടാ ദേവ്... ഉമാ ചോദിക്കുമ്പോൾ....

അതേ എന്നവൻ തലയാട്ടി.. അവളിനി ഇറങ്ങി വരാനൊന്നും പോകുന്നില്ല... രണ്ടു ദിവസം മുഖം വീർപ്പിച്ചു നടക്കാൻ ഉള്ളത് കിട്ടിയിട്ടുണ്ട്.. "എത്ര എന്ന് വെച്ച ആ കുഞ്ഞിനെ ഇങ്ങനെ മുറിയിൽ അടച്ചിടുന്നത്... നീ ഒന്ന് പറ മോനെ.. നേരം വെളുത്തിട്ട് നാച്ചിയേ ഞാൻ കണ്ടിട്ടില്ല ഇന്ന്... താഴേക്കു ഇറക്കിയിട്ടേ ഇല്ല ഇന്നതിനെ..." ഉമ പറയുമ്പോൾ... ദേവ് അവരുടെ നേരെ നോക്കി.. "കുറ്റപ്പെടുത്തി അല്ലാതെ എന്റെ മോൻ ഒന്ന് സ്നേഹത്തോടെ പറഞ്ഞു നോക്കെടാ..." അവന്റെ മുഖം കണ്ടപ്പോൾ.... പറഞ്ഞത് വേണ്ടായിരുന്നു എന്നാ ഭാവത്തിൽ അവരുടെ മുഖം സങ്കടം നിറഞ്ഞു പോയിരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 വാതിൽ തുറന്നിട്ട്‌ ദേവ് ചെല്ലുമ്പോഴും... സൂര്യ നെറ്റിയിൽ കൈ താങ്ങി കൊണ്ട് ബെഡിൽ ഇരിപ്പുണ്ട്.. "ഡാ... അവനരികിൽ ഇരുന്നു കൊണ്ട് ദേവ് വിളിക്കുമ്പോൾ.. കൈകൾ മാറ്റി അവൻ ദേവിനെ ഒന്ന് നോക്കി.. എന്നിട്ട് നേരെ ഇരുന്നു..

"എന്തിനാണ് ഇത്രയും ടെൻഷൻ.. ഇവിടാരെങ്കിലും നിന്നെ കൊണ്ട് നിർബന്ധിച്ചു കെട്ടിക്കാൻ നിൽക്കുന്നുണ്ടോ.. ഇല്ലല്ലോ.. ഒരു അഭിപ്രായം ചോദിച്ചു... അതിനൊരു മറുപടി.. അത് എന്ത് തന്നെ ആയാലും നിനക്ക് തോന്നുന്ന ഒരു മറുപടി പറയുക... അത്രയല്ലേ വേണ്ടൂ.. അതിനിങ്ങനെ നീ..." ദേവ് അവന്റെ തോളിൽ പിടിച്ചു കൊണ്ട് പറയുമ്പോൾ സൂര്യ ഒന്ന് ചിരിച്ചു.. "പറയുമ്പോൾ എത്ര സിമ്പിൾ ആണ്... അല്ലേ ഏട്ടാ.. പക്ഷേ ഒരു തീരുമാനം എടുക്കാൻ അത്ര എളുപ്പമല്ല... പ്രതേകിച്ചു അച്ഛൻ.. ഇന്ന് പറഞ്ഞു രീതിയിൽ... അതിൽ തന്നെയുണ്ട്... ഈ കാര്യം നടക്കാൻ ആ മനസ്സിൽ എത്ര കൊതിയുണ്ട് എന്നത്... പക്ഷേ... ഏട്ട.. സൂര്യ എഴുന്നേറ്റു കൊണ്ട് ദേവിനെ നോക്കി.. "ഇപ്പഴേ ഒരു കല്യാണം... എന്റെ സ്വപ്നത്തിൽ പോലും ഇല്ല.. അവളും..." നെറ്റിയിൽ തടവി സൂര്യ പറഞ്ഞു.. "അവൾക്ക് നിന്നോട് അത്രയും ഇഷ്ടമുണ്ടായിട്ടല്ലേ സൂര്യ... ഹരി അങ്കിളിനോട് പോലും പറയാൻ... അവൾക്ക് കഴിഞ്ഞത്... ഹരി അങ്കിൾ പോലും അതിന്റെ ആഴം മബസ്സിലാക്കിയിട്ടുള്ളത് കൊണ്ടല്ലേ ഇങ്ങനൊരു പ്രപ്പോസൽ ആയിട്ട് വന്നത് തന്നെ...

അങ്ങേര് വിചാരിച്ച ആരെ വേണമെങ്കിൽ പോലും മരുമകൻ ആയി കിട്ടുമല്ലോ... ഇത് പക്ഷേ.... എന്നിട്ടും സൂര്യ... നിനക്ക് തോന്നിയില്ലേ ആ കുട്ടിക്ക് നിന്നോട് അങ്ങനൊരു ഇഷ്ടം ഉള്ളത്..." ദേവ് ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ... സൂര്യ ഒരു നിമിഷം മിണ്ടാതെ നിന്ന് പോയി.. "ഞാൻ.... ഞാനും കണ്ടിട്ടുണ്ട് ഏട്ടാ... പലപ്പോഴും എന്നേ നോക്കി നിൽക്കുന്നത്.. ഞാൻ പോകുന്ന വഴിയിൽ... രണ്ടു കണ്ണുകളുടെ നിഴൽ പിന്തുടരും പോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട്... പക്ഷേ.... അത് നിങ്ങൾ പറയും പോലൊരു ആഴമുള്ള ഇഷ്ടമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല... അവളൊരു അഹങ്കാരി ആയത് കൊണ്ടായിരിക്കും... അവളുടെ കൂട്ടുകാരിയേ എന്നോടുള്ള ഇഷ്ടം പറയാൻ പറഞ്ഞയച്ചത് എന്നായിരുന്നു എന്റെ ചിന്ത..അച്ഛൻ അത് പറയും വരെയും... പക്ഷേ..... എനിക്കറിയില്ല ഏട്ടാ.. എന്ത് തീരുമാനം എടുക്കണം എന്ന് " നിസ്സഹായതയോടെ സൂര്യ പറയുമ്പോൾ ദേവിന് അവനോട് അലിവ് തോന്നി.. "തിരിച്ചൊരു നോട്ടം പോലും നീ നൽകാതെയിരുന്നിട്ടും ദർശന നിന്നെ മടുക്കാതെ സ്നേഹിച്ചു എങ്കിൽ.. സൂര്യ....

നിനക്കവളെ വിശ്വസിക്കാം... ആ സ്നേഹം സത്യം ഉള്ളതാണ്... അച്ഛൻ പറഞ്ഞത് പോലെ..... അവളുടെ അച്ഛനെ പോലെ... വളരെ നല്ല കുട്ടിതന്നെയാവും അവൾ... എനിക്കങ്ങനെ തോന്നുന്നു " ദേവ് പറഞ്ഞു.. സൂര്യ മുറിയിൽ കൂടി പതിയെ നടന്നു.. കൈകൾ കൂട്ടി തുരുമ്പി കൊണ്ട്... "തീരുമാനം എടുക്കുമ്പോൾ.. നീ അച്ഛന് വേണ്ടിയോ.... ഞങ്ങൾക്ക് ആർക്ക് വേണ്ടിയോ ആവരുത്.. നിനക്കവളെ സ്നേഹിക്കാനല്ല... സ്നേഹിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ എന്ന് ചിന്തിച്ചു നോക്ക്... നമ്മൾ തേടി ചെല്ലുന്നവരെക്കാൾ.. നമ്മളെ തേടി വരുന്നവരെ വേണം സൂര്യ ചേർത്ത് നിർത്താൻ.. അവരോരിക്കലും കളഞ്ഞിട്ട് പോവില്ല... പാതി വഴിയിൽ..." ദേവ് വീണ്ടും പറഞ്ഞു.... സൂര്യ വീണ്ടും ബെഡിൽ ഇരുന്നു... "പ്രണയം എന്നുള്ളതോന്നും എന്റെ മനസ്സിലെ ഇല്ലായിരുന്നു... ഡാൻസ്.... ഗ്രൂപ്പ്‌... പ്രോഗ്രാം ഇതൊക്കെയായിരുന്നു എന്നും ഇമ്പോര്ടന്റ്റ്‌..

അതിനിടയിൽ ഒരിക്കൽ പോലും ഞാൻ... ദർശനയെ... അങ്ങനൊരു ഫീലോടെ നോക്കിയിട്ടില്ല.. അതിനുള്ള അർഹത ഇല്ലെന്നൊരു തോന്നൽ അന്നേ ഉണ്ടായിരുന്നു.. അവരെല്ലാം വലിയ നിലയിൽ ജീവിക്കവരല്ലേ... ഹരി അങ്കിളും അച്ഛനും തമ്മിൽ അകലാൻ ഇതൊക്കെ ഒരു തടസ്സം ആവുമോ എന്നും ഞാൻ പേടിച്ചു... പരമാവധി ഒഴിഞ്ഞു നടന്നു... ഓരോ നോട്ടവും അറിഞ്ഞു കൊണ്ട് അവഗണിക്കുമ്പോൾ... എനിക്കും സങ്കടം ഉണ്ടായിരുന്നു..അത് പോലെ തന്നെ..അവളൊരിക്കലും എനിക്ക് മുന്നിലും വന്നിട്ടില്ല ഏട്ടാ... ഒന്നിനും വേണ്ടി...എന്നെ അവളൊരുപാട് സ്നേഹിക്കുന്നു എന്ന് അവളുടെ കൂട്ടുകാരി വന്നു പറഞ്ഞപ്പോഴും ഞാൻ കളിയാക്കി വിട്ടത്.... ഞാൻ അവൾക്ക് ചേരില്ലെന്ന വിശ്വാസം ഉള്ളത് കൊണ്ടാണ് " സൂര്യ പതിയെ പറഞ്ഞു... "ഒറ്റമോളുടെ പരിഗണയിൽ വളർന്ന....

അതും എല്ലാ സൗകര്യങ്ങളോടും കൂടി വളർന്ന.. അവൾക്കൊരിക്കലും നമ്മുടെ കുടുംബം അംഗീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് തോന്നി... നോക്കാതിരുന്നാൽ... അവഗണിച്ചാൽ.... അവൾ മറ്റൊരു കൂട്ട് തേടി പിടിക്കും എന്ന് കരുതിയ എനിക്ക് പാടെ തെറ്റി പോയി... അല്ലേ ചിരിച്ചു കൊണ്ടാണ് സൂര്യ ചോദിക്കുന്നത്... ദേവിന്റെ മുഖം ആശങ്ക നിറഞ്ഞതായിരുന്നു.. ഇത്രയൊക്കെ ആയിട്ടും... അവൾക്കെന്നോട് ഇപ്പോഴും പ്രണയമാണെങ്കിൽ...ഇനി എന്തിന്റെ പേരിലാണ് ഞാൻ മാറ്റി നിർത്തേണ്ടത്... അതെന്റെ അഹങ്കാരം ആയി പോവില്ലേ... ഇനി അങ്ങോട്ട് സൂര്യ ജിത്തിന്റെ പ്രണയവും പാതിയും... അത് ദർശന തന്നെ ആവട്ടെ... അല്ലേ...ഏട്ടാ" തിര ഒഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു സൂര്യയുടെ മുഖമപ്പോൾ ദേവിന്റെയും.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story