സ്വയം വരം 💞: ഭാഗം 13

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 മുന്നിലിരിക്കുന്നവരെ നോക്കാതെ സൂര്യ മറ്റെങ്ങോ നോട്ടം പതിപ്പിച്ചിരുന്നു.. "അങ്ങനെ നമ്മുടെ പ്രിയപ്പെട്ട... സൂര്യ... ഒടുവിൽ നീയും ലോക്ക് ആവാൻ പോവുന്നു.. എന്തൊക്കെ ആയിരുന്നു.. പ്രണയം ഡാൻസിനോട് മാത്രം.. അടുത്ത അഞ്ചു വർഷത്തിന് കല്യാണത്തെ കുറിച്ച് ഓർക്കുന്നു പോലുമില്ല... നിന്റെ ഡയലോഗ് എല്ലാം വേസ്റ്റ് ആയല്ലോ അളിയാ.. സമീർ കളിയാക്കി കൊണ്ട് പറയുമ്പോൾ... സൂര്യ അവന്റെ നേരെ നോക്കിയതേ ഇല്ല.. പകരം ഒരു കുഞ്ഞു ചിരി അവൻ ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ചിട്ട് അവൻ കുനിഞ്ഞിരുന്നു.. "എനിക്കൊരുപാട് സന്തോഷം തോന്നുന്നു സൂര്യ...അവൻ പറയുന്നതൊന്നും നീ കാര്യം ആക്കണ്ട... നല്ലൊന്നാന്തരം തേപ്പ് കിട്ടിയതിന്റെ ക്ഷീണം നമ്മളോട് തീർക്കുവ അവൻ... " സമീറിനെ പുച്ഛത്തോടെ നോക്കി കൊണ്ട് ഇഷാനി സൂര്യയുടെ തോളിൽ കൂടി കയ്യിട്ട് കൊണ്ട് പറഞ്ഞു.. അവൻ ഒന്ന് ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു... "എനിക്കപ്പഴേ അറിയായിരുന്നു സൂര്യ... അവളുടെ കണ്ണിൽ നോക്കിയാൽ ആർക്കും മനസ്സിലാവും അത്..

എന്നിട്ടും നീ മാത്രം അത് തിരിച്ചറിയാൻ വൈകി... ദാസ് അവന്റെ നേരെ നോക്കി പറഞ്ഞു... "പക്ഷേ... എനിക്കിപ്പോഴും അറിയില്ല.... ഇത്രേം അവഗണിച്ചിട്ടും... അവൾക്കെങ്ങനെ എന്നെ സ്നേഹിക്കാൻ... കാത്തിരിക്കാൻ കഴിഞ്ഞു എന്നത്...ഞാൻ അങ്ങനൊരു ഫീലോടെ ദർശനയെ നോക്കിയിട്ടില്ല.. ഇത് വരെയും.. അത് കൊണ്ടായിരിക്കും ചിലപ്പോൾ..." സൂര്യ പറഞ്ഞു.. "പിന്നെ.. ഒന്ന് പോയെടാ... നിന്നോട് ഞങ്ങൾ എല്ലാവരും പറഞ്ഞിട്ടുണ്ട്... ദർശനയുടെ ഇഷ്ടത്തെ കുറിച്ച്... അന്ന് പക്ഷേ നിനക്ക് തോന്നിയത് അതൊരു ടൈം പാസ് മാത്രം ആണെന്നാണ്... ലോകത്ത് വേറെ ആണ്പിള്ളേര് ഇല്ലാത്ത പോലെ നിന്റെ ഒടുക്കത്തെ ജാഡയും..." സമീർ സൂര്യയെ കളിയാക്കി കൊണ്ട് വീണ്ടും പറഞ്ഞു.. അപ്പോഴും സൂര്യ ഒന്നും മിണ്ടാതെ ഇരുന്നു.. "ഇഷ്ടമില്ലെങ്കിൽ നീ വെറുതെ അതിന്റെ ജീവിതം കൂടി ബലി കൊടുക്കരുത്.. നന്നായി ആലോചിച്ചു വേണം ഒരു തീരുമാനം എടുക്കാൻ.. ഒറ്റ ദിവസത്തിനുള്ളതല്ല... ഒരായുസ്സ് മുഴുവനും പാതി ആക്കി വെക്കണ്ടതാണ്..." ദാസ് ഓർമിപ്പിച്ചു...

"നീ അവന്റെ ടെൻഷൻ കൂട്ടല്ലേ ദാസ്.. റിലാക്സ് സൂര്യ... ദർശന നല്ല കുട്ടിയാണ്... നിന്നെ അവൾക്ക് പ്രാണനുമാണ്... നമ്മളെ സ്നേഹിക്കുന്നവരെ അല്ലേടാ കൂടെ ചേർക്കേണ്ടത്... എനിക്കുറപ്പുണ്ട്... നീയും തിരിച്ചറിയും അവളുടെ സ്നേഹം... ഇഷാനി അവന്റെ വിരൽ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ടും അവന്റെ മുഖം അയഞ്ഞിട്ടില്ല.. "ജീവനും ജീവിതവും ദർശന നിന്നിലേക്ക് ചേർത്ത് വെച്ചിട്ടുണ്ട്... അതാവും... ദൈവം പോലും അവളുടെ ഇഷ്ടത്തിനൊപ്പം കൂടുന്നത്... ആ ഇഷ്ടം നീ ഇപ്പൊ തട്ടി മാറ്റിയാൽ.... ജീവിതത്തിൽ മുഴുവനും അതോർത്തു വേദനിക്കേണ്ട അവസ്ഥയിൽ ആയി പോയാലോ..നന്നായി ആലോചിച്ചു നോക്ക് നീ.. നീ എന്ത് തീരുമാനം എടുത്താലും... ഞങ്ങൾ നിന്റെ കൂടെ ഉണ്ടാവും " വീണ്ടും ഇഷാനി പറയുമ്പോൾ... സൂര്യ കണ്ണുകൾ അടച്ചു പിടിച്ചിരുന്നു.. നിന്റെ ഈ അവഗണനയുടെ ഏറ്റവും അവസാനം അവളിറങ്ങി പോയതിനു ശേഷം മാത്രം... ആ നഷ്ടം ഓർത്തു വേദനിക്കുന്നതിലും നല്ലതല്ലേ സൂര്യ... ഒന്നവളെ അറിയാൻ ശ്രമിക്കുന്നത്...

ഒന്നും മിണ്ടാതെ ഇരിക്കുന്നവനെ നോക്കി ഇഷാനി പറയുമ്പോൾ.. ഉള്ളിലേക്ക് അവൻ ഒന്നൂടെ അവളുടെ മുഖം കൊണ്ട് വരാനുള്ള തത്ര പാടിൽ ആയിരുന്നു. ഞാൻ തോറ്റു പോകുമോ ടി... അവൾക്കാണെങ്കിൽ നന്നായി പ്രണയിക്കാനും അറിയാം... ഒടുവിൽ... പ്രാണൻ പോലെ സ്നേഹിച്ചവന്... സ്നേഹിക്കാൻ അറിയില്ലെന്ന് കാരണം പറഞ്ഞിട്ട്...അവളെന്നെ കളഞ്ഞിട്ട് പോകുവോ ഉള്ളിലെ ആശങ്ക അവൻ ഇഷാനിയോട് മറച്ചു വെച്ചില്ല.. അവരെല്ലാം പൊട്ടിച്ചിരിച്ചു പോയി... അവന്റെ പറച്ചിൽ കേട്ടപ്പോൾ.. "ഇതൊന്നും ആരും സ്കൂളിൽ പോയിട്ട് പടിക്കുന്നതല്ല പൊട്ടാ...ഒരാളെ കാണുന്ന കാഴ്ചകളിൽ എപ്പഴേലും മനസ്സുടക്കി പോവുമ്പോൾ...അറിയാതെ തന്നെ നമ്മളിൽ വന്ന് ചേരുന്ന വികാരം...അത് മാത്രവുമല്ല... പ്രണയത്തിൽ ജയവും തോൽവിയും ഇല്ലല്ലോ... ഇഷാനി പറഞ്ഞു കൊടുത്തു.. എന്നിട്ടും അവന്റെ മുഖത്തെ തെളിച്ചം നിലാവ് പോലെ മങ്ങിയതായിരുന്നു.. "നീ ആദ്യം നിന്റെ ഈ ടെൻഷൻ ഒന്ന് കളയൂ... ഒറ്റ കാഴ്ചകൊണ്ടൊന്നും എല്ലാർക്കും അങ്ങനൊന്നും തോന്നില്ല..

ആദ്യം നല്ല ഒരു ഫ്രണ്ട് ആയിരിക്കാൻ ശ്രമിക്ക് നീ അവളുടെ... പാതിയാവാൻ.. ഏറ്റവും നല്ല ഡിസിഷൻ അതാണ്‌.. ഇഷാനി പറയുമ്പോൾ സൂര്യ പതിയെ തലയാട്ടി.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ എനിക്കവനോട് ദേഷ്യം തോന്നേണ്ട കാര്യം എന്താ ഉമേ... ജീവിതം അവന്റെയല്ലേ.. അപ്പൊൾ ആലോചിച്ചു അവൻ തന്നെ ഒരു തീരുമാനം എന്നേ അറിയിക്കട്ടെ... അവരെന്റെ മക്കൾ ആണെങ്കിൽ കൂടിയും.. സ്വതന്ദ്ര്യം ഉള്ള വ്യക്തികൾ കൂടിയാണ്... ഇന്നേ വരെയും... നിങ്ങൾ ഞാൻ പറയുന്നതേ ചെയ്യാവൂ എന്നൊന്നും അവരോടു പറഞ്ഞിട്ടില്ല ഞാൻ.. ഈ കാര്യത്തിൽ പക്ഷേ ഒട്ടും പറയില്ല... ജീവിക്കേണ്ടത് അവരാണ്.. മുകുന്ദൻ ചിരിച്ചു കൊണ്ട് ഉമയേ നോക്കി പറഞ്ഞു.. കട്ടിലിൽ കിടക്കുന്ന അയാൾക്കരികിൽ ഇരുന്നു കൊണ്ട് ഉമാ തലയാട്ടി.. "പിന്നെ ചെറിയൊരു സങ്കടം ഉണ്ട്... ഹരി ഇത് വരെയും എന്നോട് ഒന്നും ആവിശ്യപെട്ടിട്ടില്ല... ആദ്യമായിട്ട് അവൻ ഇങ്ങനൊരു കാര്യം പറഞ്ഞിട്ട്... സൂര്യ നോ ആണ് പറയുന്നത് എങ്കിൽ... അവനോട് അത് പറയാൻ എനിക്കൊരു ബുദ്ധിമുട്ട്... ഉണ്ടാവും...

അത് മാത്രം..പക്ഷേ അപ്പോഴും സൂര്യയോട് മുഷിപ്പ് ഇല്ല... അതോർത്തു കൊണ്ട് നീ വിഷമിക്കണ്ട " മുകുന്ദൻ വീണ്ടും പറഞ്ഞു.. ഒന്നുറപ്പാണ്.. സൂര്യയ്ക്ക് ദച്ചുവിന്റെ നല്ല പാതിയാവാൻ എളുപ്പമായിരിക്കും...ദേഷ്യം കുറച്ചു കൂടുതൽ ഉണ്ടെങ്കിലും... സ്നേഹം ഉള്ളവനാണ്... മുകുന്ദൻ പറയുമ്പോൾ ഉമ തലയാട്ടി... എന്നാലും... ഇത്രയും പെട്ടന്ന് ഹരി എന്തിനാ ദച്ചു മോളെ കെട്ടിക്കാൻ തിടുക്കം കാണിക്കുന്നത്...എനിക്കതാണ് മനസ്സിലാവാത്തത്.. ഒറ്റ മോളല്ലേ.. " കയ്യിലിരുന്ന തുണി മടക്കി അലമാരയിൽ വെക്കുന്നതിനിടെ ഉമ അത് പറയുമ്പോൾ മുകുന്ദൻ വേഗം കണ്ണടച്ച് കിടന്നു.. കൂടുതൽ ചോദ്യം ഒന്നും ഇല്ലാതിരിക്കാൻ വേണ്ടി.. ഡോർ തുറക്കുന്ന ശബ്ദം കേട്ടിട്ട് ഉമ തിരിഞ്ഞു നോക്കി.. അച്ഛാ.... സൂര്യയാണ്.. കയറി വന്നവൻ വിളിക്കുമ്പോൾ മുകുന്ദൻ കണ്ണ് തുറന്നു.. ആ.. നീയോ.. വാ.. അങ്ങേയറ്റം ടെൻഷൻ മുഖത്തു തെളിഞ്ഞു കണ്ടിട്ടും.. അത് മറക്കാൻ ഒരു പുഞ്ചിരി എടുത്തണിഞ്ഞു കൊണ്ടാണ് മുകുന്ദൻ എഴുന്നേറ്റു ഇരുന്നു കൊണ്ടവനെ അകത്തേക്ക് വിളിച്ചത്... ഉമയും രണ്ടാളെയും മാറി മാറി നോക്കുന്നുണ്ട്..

അസഹിഷ്ണുത നിറഞ്ഞ ഒരു മൗനം ആ മുറിയിൽ പടർന്നു.. "എന്താ ഞാൻ ഹരിയോട് പറയേണ്ടത്...അവൻ നമ്മുടെ മറുപടി കാത്തിരിക്കുവാണ്.. ഒടുവിൽ ശാന്തമായി തന്നെ മുകുന്ദൻ അത് ചോദിക്കുമ്പോൾ... സൂര്യ അയാളെ നോക്കി ഒന്ന് ചിരിച്ചു.. "എനിക്ക്... എനിക്ക് സമ്മദം ആണ്.. അച്ഛാ..ദർശനയേ എന്റെതായി സ്വീകരിക്കാൻ... അത് ഹരി അങ്കിളിനെ വിളിച്ചിട്ട് പറയണം " ചിരിച്ചു കൊണ്ട് തന്നെ അവനത് പറയുമ്പോൾ... വിശ്വാസം വരാത്ത പോലെ മുകുന്ദൻ അവന്റെ നേരെ നോക്കി.. "അച്ഛന് വേണ്ടിയാണോടാ മോനെ..." ഉള്ളിലെ പേടിയോടെ തന്നെ അയാളത് ചോദിക്കുമ്പോൾ അല്ലെന്ന് തലയാട്ടി കാണിച്ചു സൂര്യ.. "അവൾക്കെന്നോടുള്ള ഇഷ്ടം.. അത് വെറുതെ ഒരിഷ്ടം ആണെന്നായിരുന്നു എന്റെ മനസ്സിൽ... അത് ഞാൻ പറഞ്ഞിട്ടുമുണ്ട്..വേറൊന്നും ചോതിക്കനോ... അവളുടെ മനസ്സറിയാനോ ഞാനും ശ്രമിച്ചിട്ടില്ല.. ഇത് വരെയും " ശാന്തമായി തന്നെയാണ് സൂര്യ പറയുന്നത്.. "എന്നിട്ടും... ഒരു മടുപ്പും കൂടാതെ... യാതൊരു പരാതിയും പറഞ്ഞിട്ട് എനിക്ക് മുന്നിലേക്ക് അവളൊരിക്കലും വന്നിട്ടില്ല..

അങ്ങനെ ഉള്ള അവൾക്കല്ലേ അച്ഛാ.. ഞാൻ എന്റെ ജീവിതം കൊടുക്കേണ്ടത്... അവളയല്ലേ ഞാൻ എന്നിലേക്ക് ചേർത്ത് വെക്കേണ്ടത്... ആ സ്നേഹം അറിയാൻ അച്ഛൻ ഒരു നിമിത്തം ആവുന്നു എന്ന് മാത്രം..." സൂര്യ അത് പറഞ്ഞപ്പോൾ... ഉള്ളിലെ സന്തോഷം അടക്കാൻ കഴിയാതെ തന്നെ മുകുന്ദൻ അവന്റെ അരികിൽ വന്നിട്ട് അവനെ കെട്ടിപിടിച്ചു.. സൂര്യയും അച്ഛന്റെ തോളിൽ തല ചേർത്ത് കിടന്നു.. "നന്ദി ഉണ്ടെടാ മോനെ... ഹരിക്കിത് വളരെ സന്തോഷം നൽകും.. " നിറഞ്ഞ കണ്ണുകൾ വേഗത്തിൽ തുടച്ചു കൊണ്ട് സൂര്യയുടെ കവിളിൽ തട്ടി കൊണ്ട് മുകുന്ദൻ അത് പറയുമ്പോൾ... സൂര്യ ആ കയ്യിൽ പിടിച്ചു.. അച്ഛനും... സൂര്യ പറയുമ്പോൾ മുകുന്ദൻ അതേ എന്ന് തലയാട്ടി.. "അച്ഛൻ എന്നോട് നന്ദി പറയരുത്... അതെനിക് സങ്കടം ആവും... ഹരി അങ്കിൾ അച്ഛനോട് ആവിശ്യപെട്ടത് പോലെ തന്നെ... അച്ഛൻ എന്നോടും ആദ്യമായിട്ടാണ് ഒരു കാര്യം റിക്വസ്റ്റ് ചെയ്യുന്നത്... അത് അസെപ്റ്റ് ചെയ്യുക എന്നത് എന്റെ കടമയാണ് " സൂര്യ അത് പറയുമ്പോൾ... മുകുന്ദൻ ഉമയേ ആണ് നോക്കിയത്..

അഭിമാനം കൊണ്ട് നിറഞ്ഞ അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം അവന്റെ കൂടി മനസ്സ് നിറച്ചിരുന്നു ആ നിമിഷം... കണ്ണ് തുടച്ചു കൊണ്ട് മുകുന്ദൻ പെട്ടന്നിറങ്ങി പോയത് അവന്റെ മുന്നിൽ കരഞ്ഞു പോകുമോ എന്നാ പേടി കൊണ്ടാണ്... ഉമ അവനരികിൽ വന്നിട്ട്.... നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. സൂര്യ അവരെ പൊതിഞ്ഞു പിടിച്ചു... 💕💕💕💕💕💕💕💕💕💕💕💕💕💕 ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇന്ദ്രേട്ടാ... കട്ടിൽ ക്രസ്സിൽ ചാരി കണ്ണടച്ച് ഇരിക്കുന്ന ഇന്ദ്രന്റെ നേരെ നോക്കി കൊണ്ട് കാവ്യ ചോദിച്ചു.. ഏയ്.. ഇല്ല... പതിയെ നിവർന്നിരുന്നു കൊണ്ട് അവൻ മറുപടി പറഞ്ഞു.. പിന്നെ എന്താണ്.. വല്ലാത്തൊരു സങ്കടം ഉണ്ടല്ലോ ഈ മനസ്സിൽ.. മുഖതെഴുതി വെച്ചിട്ടുണ്ട്... എന്നോട് ഷെയർ ചെയ്യുമ്പോൾ... അതിത്തിരി കുറയും... " കാവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ടവന്റെ അരികിൽ ഇരുന്നു.. "ഒന്നും ഇല്ലെടി...സൂര്യയുടെ മാരീജിന്റെ കാര്യം അച്ഛൻ പറഞ്ഞിരുന്നു... അതിനെ കുറിച്ച് ഓർത്തു " ഇന്ദ്രൻ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു.. ആഹാ... അത് നല്ല കാര്യം അല്ലേ.. അതിനിങ്ങനെ ടെൻഷൻ ആവാനുണ്ടോ... കാവ്യയുടെ മുഖം നിറഞ്ഞ സന്തോഷം ആയിരുന്നു.. അല്ല... ഇത് വരെയും ഒരു സൂചന പോലും ആരും പറഞ്ഞത് കേട്ടിട്ടില്ലല്ലോ...

സൂര്യയുടെ മനസ്സിലും ഇപ്പൊ ഒരു കല്യാണത്തിന് ഒക്കെ ആണോ... " കാവ്യ ആശങ്കയോടെ പറഞ്ഞു.. "അത് തന്നെയാണ് കാര്യം...അച്ഛനും ഹരി അങ്കിളും കൂടി ആലോചിച്ച കാര്യം... ഹരി അങ്കിളിന്റെ മകളെ..." ഇന്ദ്രൻ പറയുമ്പോൾ കാവ്യയുടെ കണ്ണിൽ അത്ഭുതം ആയിരുന്നു.. ആരെ... ദർശനയോ " കാവ്യ ചോദിക്കുമ്പോൾ ഇന്ദ്രൻ തലയാട്ടി.. "ഹരി അങ്കിളിന് ഒരൊറ്റ മോളല്ലേ കാവ്യ ഉള്ളത്... ആ കുട്ടിയെ തന്നെ.. അവൾക്ക് ഇവനോട് പ്രണയം ആയിരുന്നു പോലും " ചിരിച്ചു കൊണ്ട് ഇന്ദ്രൻ അത് പറയുബോൾ വിശ്വാസം വരാത്തൊരു ഭാവം ആയിരുന്നു കാവ്യയുടെ മുഖം നിറയെ.. സൂര്യയോടോ.... കാവ്യ വീണ്ടും ചോദിക്കുമ്പോൾ ഇന്ദ്രൻ അതേ എന്ന് തലയാട്ടി.. അവനോ " ചിരിച്ചു കൊണ്ടവൾ ചോദിച്ചു.. അവനങ്ങനെ ഒരു ഫീലും അവളോട്‌ തോന്നിയിട്ടില്ല എന്ന്.. അത് തന്നെ ആണ് എന്റെ ടെൻഷൻ മുഴുവനും.. സൂര്യയുടെ സ്വഭാവം അറിയാമല്ലോ... ആരോടും ഉള്ളത് പറയാൻ യാതൊരു മടിയും ഇല്ല.. ഇതിപ്പോൾ അച്ഛൻ... എനിക്കോർക്കുമ്പോൾ ടെൻഷൻ ആവുന്നു കാവ്യ.. ഇന്ദ്രൻ നെറ്റിയിൽ തടവി കൊണ്ടവളെ നോക്കി..

ഇതാപ്പോ നന്നായെ... ഇഷ്ടം ആണേലും അല്ലേലും അത് തുറന്നു പറയുകയല്ലേ വേണ്ടത്... ആർക്കെങ്കിലും വേണ്ടി മിണ്ടാതെ എല്ലാം സ്വീകരിച്ചിട്ട്... പിന്നെ കിടന്നു നിലവിളിച്ചിട്ട് കാര്യം ഇല്ലല്ലോ.. സൂര്യ അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ... അത് എന്ത് തന്നെ ആയാലും അംഗീകരിച്ചു കൊടുക്കുക എന്നത് മാത്രം ചെയ്ത മതി ഈ ഏട്ടൻ... മനസ്സിലായോ " കാവ്യ അവന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ... ഉള്ളിലെ ടെൻഷൻ തന്നിൽ നിന്നും അകന്നു പോകുന്നത് ഇന്ദ്രൻ അറിഞ്ഞിരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞 എന്തെങ്കിലും ഒന്നു പറയെടാ ഹരി... മറുവശം ശബ്ദം ഒന്നും കേൾക്കാൻ കഴിയാഞ്ഞിട്ട് തന്നെ മുകുന്ദൻ വിളിച്ചു നോക്കി.. "ഇന്നിപ്പോൾ ശനിയാഴ്ച അല്ലേ... നാളെ സൺ‌ഡേ... ഇനിയും ഒരു നിമിഷം പോലും പാഴാക്കി കളയാൻ എനിക്ക് മുന്നിൽ സമയം ഇല്ല മുകുന്ദ.. നാളെ വരുമോ നീ... വീട്ടുകാരെയും കൂട്ടി.. ഓഫീഷ്യൽ ആയിട്ട് പെണ്ണ് ചോദിക്കാൻ.. എല്ലാം അതിന്റെ മുറക്ക് തന്നെ നടക്കട്ടെ.. അല്ലേടാ

" ആവേശത്തിൽ ഹരി അത് ചോദിക്കുമ്പോൾ മുകുന്ദന്റെ മനസ്സില് സന്തോഷത്തിനൊപ്പം തന്നെ ഹരിയുടെ അവസ്ഥയേ ഓർത്തിട്ട് സങ്കടവും ഉണ്ടായിരുന്നു.. "ഞാൻ ഇവിടെ ഒന്ന് പ്രസന്റ് ചെയ്യട്ടെ ഹരി... സൂര്യ ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി കൂടുതൽ ഒന്നും തന്നെ ആലോചിക്കാൻ ഇല്ല... പക്ഷേ... നിനക്ക് പ്രിപയർ ചെയ്യാൻ സമയം വേണ്ട ടോ.. സുകന്യയോടും മോളോടും പറയണ്ടേ... " മുകുന്ദൻ ചോദിച്ചു... "അവരോടു ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചു വെച്ചിരുന്നു.. പക്ഷേ ഞാൻ ഒരു തമാശ പറഞ്ഞ ലാഘവത്തിൽ ആണ് അമ്മയും മോളും അത് കേട്ടത്.. സുകന്യയോട് ഞാൻ പറഞ്ഞു ശെരിയാക്കാം.. പിന്നെ ദച്ചു... അവൾക്കൊരു ചെറിയ സർപ്രൈസ്... എന്തും തുറന്നു പറയാനുള്ള സ്വതന്ദ്ര്യം കൊടുത്തിട്ടും രണ്ടു വർഷം.... എന്നോടും സുകന്യയോടും പറയത്തൊരു രഹസ്യം ഉള്ളിൽ ഒതുക്കിയതിനുള്ള ഒരു കുഞ്ഞി പണിഷ്മെന്റ്...." ഹരി പറഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story