സ്വയം വരം 💞: ഭാഗം 16

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 മുകുന്ദൻ അങ്കിൾ... പറഞ്ഞിട്ടാണോ.. വന്നത് " പതിയെ.... വളരെ പതിയെ അവളത് ചോദിക്കുമ്പോൾ സൂര്യ ഒന്ന് തിരിഞ്ഞു നോക്കി... അങ്ങനെയാണോ തനിക്കു തോന്നിയത് " മുന്നിൽ വന്നു നിന്നിട്ട് സൂര്യ ചോദിക്കുമ്പോൾ ദച്ചു ആണെന്നോ അല്ലന്നോ പറഞ്ഞില്ല.. പക്ഷേ അങ്ങനെ ആവരുത് എന്നൊരു പേടി അവൻ അവളുടെ കണ്ണിൽ കണ്ടിരുന്നു.. ഒരു നല്ല ഭർത്താവ് എങ്ങനെ ആയിരിക്കണം എന്നത് ഒരു മകനെ ബോധ്യപെടുത്താൻ അച്ഛനോളം കഴിവ് മാറ്റാർക്കാണ് ദർശനാ... പറഞ്ഞല്ലോ ദർശനാ ഞാൻ.. തന്റെ പ്രണയത്തിന് നേരെ ഞാനൊരിക്കലും എന്റെ കണ്ണൊ ഹൃദയമോ തുറന്നു പിടിച്ചിട്ടില്ല... അത് കൊണ്ട് തന്നെ എനിക്കതിന്റെ ആഴം അറിയാനും പറ്റിയില്ല." നേർത്ത ഒരു ചിരിയോടെയാണ് സൂര്യ പറയുന്നത്.. "അച്ഛൻ നിനക്ക് ദർശനയേ സ്വീകരിക്കാമോ എന്നെന്നോട് ചോദിക്കും വരെയും..ഇപ്പഴേ . ഒരു കല്യാണത്തിനെ കുറിച്ച് ഞാൻ ഓർത്തിട്ട് പോലുമില്ല..

എന്റെ സ്വപ്നങ്ങൾ ഇനിയും ഇത്തിരി കൂടി ബാക്കിയുണ്ട് " സൂര്യ അത് പറയുമ്പോൾ... ഹൃദയത്തിൽ എവിടെയോ ഒരു നീറ്റൽ തോന്നി ദച്ചുവിൽ.. "പക്ഷേ പിന്നീട് ആലോചിച്ചു ഞാൻ... ഒരുപാട്... ഒരുപാട്... അതിലൊക്കെയും നിറഞ്ഞ ഉത്തരം.... എന്റെ പെണ്ണായിട്ട് നീ വേണം എന്നുള്ളത് തന്നെ ആയിരുന്നു... അത് കൊണ്ട് തന്നെ.. നിന്നെ സ്വീകരിക്കാം എന്നത് എന്റെ മാത്രം തീരുമാനം ആണ്... " കണ്ണിലേക്കു നോക്കി സൂര്യ അത് പറയുമ്പോൾ... ദച്ചുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു പോയിരുന്നു.. ഇനി ഞാനും സ്നേഹിച്ചു കൊള്ളാം എന്ന് മനോഹരമായി പറയുന്നു... "നിന്നെപ്പോലെ... എന്നെ ഇനിയാരും സ്നേഹിക്കില്ലെന്ന് തോന്നൽ...ഒരു നോട്ടം പോലും... പകരം തരാതിരുന്നിട്ട് കൂടി.. എങ്ങനെയാണെടോ... ഇത്രയൊക്കെ... സ്നേഹിക്കാൻ " സൂര്യ അത് ചോദിക്കുമ്പോഴും... ദച്ചു ചിരിച്ചു. എനിക്കറിയില്ല...എന്നെങ്കിലും ഒരിക്കൽ..

ദർശനക്ക് സൂര്യയോട് തോന്നിയത് വെറുമൊരു ക്രഷ് മാത്രം അല്ലായിരുന്നു എന്ന് തിരിച്ചറിയാൻ കാലം ഒരവസരം തരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.. പ്രാർത്ഥന നടത്തിയിരുന്നു.. കാരണം.. സൂര്യ ഇല്ലാതെ... എനിക്ക്.... പിന്നൊരു ജീവിതം....നീ ഇല്ലങ്കിൽ... നിന്നോട് ഒപ്പം അല്ലങ്കിൽ പിന്നെ ഞാൻ....ജീവിക്കുമായിരിക്കും... ജീവനില്ലാത്ത വെറുമൊരു.... ശരീരം മാത്രമായിട്ട്... " കണ്ണ് നിറച്ചു കൊണ്ട് ദച്ചു അത് പറയുമ്പോൾ... സൂര്യ അലിവോടെ അവളെ നോക്കി.. "എനിക്കിത്തിരി സമയം വേണം... നീ എന്നെ സ്നേഹിക്കും പോലെ... അത്രയും മനോഹരമായിട്ട് എനിക്ക് കഴിയുമോ എന്നറിയില്ല... എങ്കിലും.... ഞാനും ശ്രമിക്കാം.. ഇനി അങ്ങോട്ട് നീ ആഗ്രഹിക്കുന്ന പോലെയാവാൻ " താൻ പറയുന്നത് കേട്ടപ്പോൾ... ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട്.... നിറഞ്ഞ കണ്ണോടെ.... ദച്ചു തലയാട്ടി കാണിക്കുമ്പോൾ.... ഇവളിത്രയും സിമ്പിൾ ആയിരുന്നോ എന്നാണ് സൂര്യ ഓർത്തത്.. മുൻ വിധികളോട് കൂടി ഒരാളെ കാണരുത് എന്ന് പറയുന്നതെത്ര ശെരിയാണ്.. പുറമെ അടയാളപെടുത്തിയതിൽ നിന്നും എത്രയോ വിഭിന്നമായിരിക്കും...

ഹൃദയമെന്ന പുസ്തകത്തിൽ അവർ അവരെ എഴുതി ചേർത്ത് വെച്ചത്.. അവളെ ഒന്നറിയാഞ്ഞതിൽ... അറിയാൻ ശ്രമിക്കാഞ്ഞതിൽ... അന്നാധ്യമായി സൂര്യയിൽ ഒരു സങ്കടം തോന്നി.. അൽപ്പനേരം.. രണ്ടാളും ഒന്നും മിണ്ടാതെ പരസ്പരം നോക്കാതെ... ഇരുന്നു.. പോയാലോ.. അവരെല്ലാം കാത്തിരുന്നു മുഷിഞ്ഞു കാണും.. ഒടുവിൽ സൂര്യ അത് പറയുമ്പോൾ... അവനൊന്ന മായ വലയത്തിൽ നിന്നും പുറത്ത് കടക്കാൻ ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ട് കൂടി ദച്ചു തലയാട്ടി... "എനിക്കിഷ്ടമായോ എന്നറിയണ്ടേ " വീണ്ടും അവൻ ചോദിച്ചു...കുസൃതിയോടെ. വേണ്ടന്ന് ദച്ചു തലയാട്ടി കാണിക്കുമ്പോൾ.. സൂര്യയുടെ മുഖം നിറയെ അത്ഭുതം ആയിരുന്നു വേണ്ടേ...അറിയണ്ടേ... വീണ്ടും അവൻ ഒന്നൂടെ ചോദിച്ചു.. "വേണ്ട... ഹൃദയം മുഴുവനും എന്നോടുള്ള ഇഷ്ടം നിറയുന്നൊരു ദിവസം വരുമെങ്കിൽ..അന്ന് പറഞ്ഞാൽ മതി.. ഞാൻ കാത്തിരുന്നോളാം "

കണ്ണിലേക്കു നോക്കി ദച്ചു അത് പറയുമ്പോൾ...അവനും സന്തോഷം തോന്നി.. തന്നെ അവൾ മനസ്സിലാക്കുന്നു എന്നുള്ള തിരിച്ചറിവിൽ... തിരിച്ചിറങ്ങി വരുമ്പോൾ... തെളിഞ്ഞ ആകാശം പോലുള്ള രണ്ടു പേരുടെയും മുഖം കണ്ടു നിന്നവരിലും ഒരുപാട് സന്തോഷം വിതച്ചു.. സൂര്യ വന്നതിനു ശേഷം എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.. ഇടക്കിടെ ദച്ചു നോക്കുന്നത് അറിഞ്ഞിട്ടും ഹരി ഒരു തിരിച്ചൊരു നോട്ടം പോലും അവൾക്ക് നേരെ നീട്ടിയില്ല.. അയാളെ ഒന്ന് ഇറുകെ പിടിച്ചു കരയാൻ വെമ്പുന്ന ദച്ചു.... വീണ്ടും വീണ്ടും പ്രതീക്ഷയോടെ തന്നെ അത് തുടർന്നു.. പിന്നെയും ഇച്ചിരി നേരം കൂടി ഇരുന്നിട്ടാണ് അവരെല്ലാം പോകാൻ ഇറങ്ങിയത്... ഇതിനോടകം തന്നെ... യദു മോനും.... കാശിയും ദച്ചുവിനോട് ഇണങ്ങിയിരുന്നു.. അവൾ എന്റെ അടുത്തല്ലാതെ ആരുടെ കയ്യിലും വരില്ല " നാച്ചി മോളെ എടുക്കാൻ കൈ നീട്ടിയ ദച്ചുവിനോട് വേണി അത് പറഞ്ഞപ്പോൾ.. ചിരിച്ചു കൊണ്ട് തന്നെ ദച്ചു കുഞ്ഞിന്റെ കവിളിൽ തലോടി.. പക്ഷേ മറ്റുള്ളവരുടെ എല്ലാം മുഖം വിളറി പോയിരുന്നു..

അമ്മ പോയിട്ട് വരാം കേട്ടോ " ഉമ ദച്ചുവിന്റെ കൈ പിടിച്ചിട്ട് യാത്ര പറഞ്ഞു.. മറ്റെല്ലാവര്ക്കും മുന്നേ വേണി പോയി വണ്ടിയിൽ കയറി മുന്നിൽ ഇരുന്നു.. പരസ്പരം ഒന്ന് നോക്കി എന്നതല്ലാതെ... അവിടൊരു പ്രശ്നം ഉണ്ടാക്കാൻ താല്പര്യമില്ല എന്നത് കൊണ്ട് തന്നെ അപ്പോഴും അവരാരും ഒന്നും മിണ്ടിയില്ല.. അത് കൊണ്ട് തന്നെ ഹരിക്കോ സുകന്യക്കോ അതൊന്നും മനസ്സിലായതുമില്ല... വിളറിയ മുഖം മറ്റുള്ളവരിൽ നിന്നും മറക്കാൻ എന്നോണം പിന്നെ അവിടെ നിൽക്കാതെ... ദേവും വേഗം പോയിട്ട് വേണി കയറിയ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി.. ചിരിച്ചു കൊണ്ട് തന്നെ യാത്ര പറഞ്ഞിട്ട് അവരെല്ലാം വണ്ടിയുടെ നേരെ നീങ്ങി.. കാവ്യയും.. ഉമയും ദേവിനോപ്പം കയറുമ്പോൾ..നീ ഓടിക്ക്.. എനിക്ക് വയ്യെന്നും പറഞ്ഞു കൊണ്ട്... താൻ വന്ന വണ്ടിയുടെ കീ സൂര്യയുടെ നേരെ നീട്ടിയിട്ട് ഇന്ദ്രൻ കുട്ടികളെയും കൊണ്ട്... കാറിന്റെ പിന്നിലേക്ക് കയറി.. മുകുന്ദനും മുന്നിൽ കയറി.. കാറിലേക്ക് കയറും മുന്നേ സൂര്യ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചു..

ഒരു നോട്ടം കൊതിച്ചെന്നത് പോലെ അവളവിടെ കാത്തു നിന്നിരുന്നു.. 💕💕💕💕💕💕💕💕💕💕💕💕💕 ഹാളിൽ സോഫയിൽ ഫോണിൽ നോക്കി ഇരിക്കുന്ന ഹരിയുടെ മുന്നിൽ വന്നു നിൽക്കുമ്പോൾ കണ്ണ് നിറഞ്ഞിട്ട് ദച്ചുവിന് ഒന്നും കാണുന്നുണ്ടായിരുന്നില്ല.. പപ്പാ... ആദ്യം വിളിച്ചപ്പോൾ കേൾക്കാത്ത പോലിരുന്ന ഹരി വീണ്ടും അവളുടെ ഇടറിയുള്ള വിളിയിൽ പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലെ മുഖം ഉയർത്തി.. സോറി പപ്പാ.. പതിയെ പറഞ്ഞു കൊണ്ട് ദച്ചു മുഖം കുനിച്ചു.. എന്തിന്.. ഹരി ശാന്തമായി ചോദിച്ചു.. "പപ്പയോടു പറയാൻ മാത്രം എന്തെങ്കിലും ആയിട്ട് പറയാം എന്ന് കരുതി മാറ്റി വെച്ചതാ ഞാൻ... അല്ലാതെ മറച്ചു വെച്ചതല്ല..." കരച്ചിൽ പുരണ്ടു പോയിരുന്നു അവളുടെ വാക്കിൽ.. സോറി... സോറി.. രണ്ടു കയ്യും ചെവിയിൽ പിടിച്ചിട്ട്... നിറഞ്ഞ കണ്ണോടെ ദച്ചു അത് പറയുമ്പോൾ... ഹരിയുടെ ഹൃദയം ആർദ്രമായി പോയിരുന്നു.. ഒറ്റ വലിക്ക് ദച്ചുവിനെ അയാൾ ചേർത്ത് പിടിച്ചു.. ആ നെഞ്ചിൽ മുഖം ഒളിപ്പിക്കുമ്പോൾ അത് വരെയും തോന്നിയ സംഘർഷം മുഴുവനും അലിഞ്ഞു പോകുന്നത് ദച്ചു അറിയുന്നുണ്ട്..

സൂര്യ നല്ല പയ്യനാണ്.. എനിക്ക് ഒരുപാട് ഇഷ്ടമായി... എന്റെ മോളുടെ സെലക്ഷൻ തെറ്റിയില്ല.. അതിനൊക്കെ പുറമെ... മുകുന്ദൻ... ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ അവനും കഴിയും " ഹരി അത് പറയുമ്പോൾ ദച്ചുവിന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു പോയിരുന്നു.. സൂര്യയെ പപ്പയ്ക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു എങ്കിലോ.. ഹരി അത് ചോദിക്കുമ്പോൾ... ദച്ചു പിടച്ചിലോടെ അയാളെ നോക്കി.. "പറ... എന്റെ മോള് എന്ത് ചെയ്യും... ആരെ ഉപേക്ഷിക്കും " വീണ്ടും ഹരി ചോദിച്ചു.. എനിക്കറിയില്ല... ഞാൻ അത് ആലോചിച്ചു നോക്കിയിട്ടില്ല.. ദച്ചു മുഖം കുനിച്ചു കൊണ്ട് പറഞ്ഞു... "നീ ഇത്രേം പാവമാവരുത് ദച്ചു.. നിർണായക തീരുമാനം എടുക്കേണ്ടത്... വികാരത്തോടെ ആവരുത്.. വിവേകത്തോടെ വേണം.. കൃത്യമായ തീരുമാനം.. കൃത്യമായ സമയത്ത് എടുക്കുന്ന ഒരാൾ.. എടുത്ത തീരുമാനം കൊണ്ട് തോറ്റു പോയാലും...

പിന്നെ അങ്ങോട്ടുള്ള വിജയത്തിന്റെ ചവിട്ട് പടി ആയിരിക്കും അത്... മനസ്സിലായോ " ഹരി ചോദിക്കുമ്പോൾ... ദച്ചു തലയാട്ടി.. പപ്പാ... കുറച്ചു നേരത്തേക്ക് സങ്കടപെടുത്തിയോ... എന്റെ ഒരു ചെറിയ മധുരപ്രതികാരം ആയിട്ട് കണ്ട മതി" ഹരി ചിരിച്ചു കൊണ്ടവളെ പൊതിഞ്ഞു പിടിച്ചു.. ഹാളിലെ ടേബിളിൽ നിന്നും ഓരോന്നും എടുത്തു വെക്കുന്ന... സുകന്യ അവർക്കരികിലേക്ക് മനഃപൂർവം വന്നില്ല.. അച്ഛനേം മോളെയും തനിച്ചു വിട്ടെങ്കിലും അവരുടെ സംസാരത്തിൽ സുകന്യയും നിറഞ്ഞ മിഴികൾ തുടക്കുന്നുണ്ട്.. അത് പക്ഷേ സന്തോഷം കൊണ്ടായിരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 അവളെവിടെ ആന്റി... കിതച്ചു കൊണ്ടാണ് അനു ചോദിക്കുന്നത്.. മഴത്തുള്ളികൾ അങ്ങങ്ങായി നനച്ചു പോയ അവളുടെ ചുരിദാർ ഷാൾ കൊണ്ടവൾ തുടക്കുന്നുണ്ട്.. "എന്തേ മോളെ... ഈ മഴയത്ത് നീ ഇപ്പൊ... എന്തെങ്കിലും പ്രശ്നം ഉണ്ടോ.."

സുകന്യ അമ്പരപ്പോടെ അനുവിന്റെ നേരെ നോക്കി.. "ഏയ്.. എനിക്കൊരു പ്രശ്നവും ഇല്ല... ദച്ചു വിളിച്ചിട്ട് ഇപ്പൊ തന്നെ വരാൻ പറഞ്ഞു.. മഴയാണ് എന്നൊന്നും പറഞ്ഞിട്ട് കേട്ടില്ല സാധനം.. എവിടെ അവള്" അനു പറയുമ്പോൾ മനസ്സിലായത് പോലെ സുകന്യ ഒന്ന് ചിരിച്ചു.. "ഓ... അതാണോ.. മോള് അങ്ങോട്ട് ചെല്ല്.. അവൾ മുകളിൽ ഉണ്ട് " സുകന്യ പറയുമ്പോൾ അനു സ്റ്റെപ് ഓടി കയറി.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ നീ കാര്യം പറഞ്ഞിട്ട് കരയെടി " അനു അൽപ്പം ബലം കൊടുത്തു കൊണ്ട് തന്നെ ദച്ചുവിനെ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു.. കണ്ട ഉടനെ... ഇറുക്കെ കെട്ടിപിടിച്ചു...തോളിൽ പടർന്ന നനവാണ് ദച്ചു കരയുകയാണ് എന്നത് അറിയിച്ചത്.. അപ്പൊ തുടങ്ങിയ ചോദ്യം ആണ്.. അനു. പക്ഷേ കൂടുതൽ കൂടുതൽ ഇറുകെ ചേർന്നതല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല.. "മര്യാദക്ക് കാര്യം പറഞ്ഞിട്ട് മോങ്ങിക്കോ... ഇതൊരുമാതിരി... മനുഷ്യനെ വെറുതെ ആധി പിടിപ്പിക്കാൻ... ഇങ്ങനെ നിന്റെ കണ്ണീർ നാടകം കാണിക്കാൻ വേണ്ടിയാണോടി എന്നോട് ഓടി പിടച്ചു വരാൻ പറഞ്ഞത്.."

അനു അത്യാവശ്യം കലിപ്പിൽ തന്നെ ആയിരുന്നു.. ഇനിയും പറഞ്ഞില്ലേ അവള് അടിക്കുമെന്ന് പോലും തോന്നിയത് കൊണ്ടാണ്... ദച്ചു വേഗം ബാത്റൂമിൽ കയറി... മുഖം കഴുകി വന്നത്.. അനു അപ്പോഴും തുറിച്ചു നോക്കുന്നുണ്ട്.. ഇറങ്ങി വന്ന് ദച്ചു ബെഡിൽ ഇരുന്നു.. അനു വന്നിട്ട് അവളുടെ അരികിലും.. സൂര്യ വന്നിരുന്നു.. പതിയെ ദച്ചു പറയുമ്പോൾ... അനുവിന്റെ നെറ്റി ചുളിഞ്ഞു.. പിറകെ നടന്നിട്ട് ശല്യപെടുത്തരുത് എന്ന് പറയാനോ.. അതോ അത് പറഞ്ഞിട്ട് മന്ത്രി സാറിനു പരാതി കൊടുക്കാനോ... ഇതിലേതാ കാരണം " അനു ചിരിച്ചു കൊണ്ട് ചോദിച്ചു... രണ്ടിനുമല്ല.. എന്നെ.. എന്നെ പെണ്ണ് കാണാൻ " ദചുവതു പറയുമ്പോൾ അവളുടെ കണ്ണിൽ രണ്ടു സൂര്യൻ ഉദിച്ചു എങ്കിൽ.... അനുവിന്റെ കണ്ണുകൾ രണ്ടും അമ്പരപ്പ് കൊണ്ട് പുറത്ത് ചാടുമെന്ന പരുവത്തിൽ ആയിരുന്നു.. "എന്തോന്ന് " കേട്ടതിൽ എന്തെങ്കിലും പിഴവ് പറ്റിയോ എന്ന സംശയം കൊണ്ട് അനു കാതുകൾ അവൾക്ക് നേരെ തിരിച്ചിട്ട് വീണ്ടും ചോദിച്ചു.. "നിന്റെ ചെവി അടിച്ചു പോയോ.. എന്നെ പെണ്ണ് കാണാൻ എന്റെ സൂര്യ വന്നു ന്ന് " കുറച്ചു കൂടി ഉറക്കെ ദച്ചു അത് പറയുമ്പോൾ...

അനു അവളെ പകച്ചു നോക്കി.. രണ്ടു വർഷത്തോളം നീ വായിൽ നോക്കി നടന്നിട്ടും തിരിച്ചു കമ ന്ന് ഒരക്ഷരം മിണ്ടാത്തവൻ... നിന്നെ ഇവിടെ.. പെണ്ണ് കാണാൻ വന്നു.. പൊളിച്ചു.. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. ഇമ്മാതിരി സ്വപ്നം കണ്ട അത് മനസ്സിൽ വെച്ചേക്കണം.. എന്നോട് വിളിച്ചു കൂവണ്ട ന്ന്.. ഈ മഴയത്ത് നീ വിളിച്ചപ്പോൾ ചാടി തുള്ളി വന്ന എന്നെ വേണം... ചവിട്ടാൻ " അനു പറയുമ്പോൾ ദച്ചു ചിരിച്ചു കൊണ്ടവളെ നോക്കി.. സ്വപ്നമാണ് എന്ന് തന്നെ ആയിരുന്നു ഞാനും കരുതിയത്... എന്റെ മനസ്സിൽ ഒരിക്കലും നടക്കാത്ത സ്വപ്നം... പക്ഷേ... എന്റെ പപ്പാ അതെനിക്... നേടി തന്നു " ദച്ചു പറയുമ്പോൾ... വീണ്ടും അനുവിന്റെ നെറ്റി ചുളിഞ്ഞു.. സത്യം അനു.... അവൻ വന്നിരുന്നു.. എന്നോട് നേരെ നിന്നിട്ട് ദേഷ്യം ഇല്ലാതെ സംസാരിച്ചു... ദച്ചു പറയുമ്പോൾ അനു അപ്പോഴും അവളെ തുറിച്ചു നോക്കി ഇരുന്നു... ആ പറഞ്ഞത് വിശ്വാസിക്കാൻ അപ്പോഴും അവൾക്ക് കഴിയാത്ത പോലെ.. ഇതിപ്പോൾ എനിക്ക് വട്ടായതാണോ... അതോ അവൻ എന്ന ഒറ്റ ലോകത്ത് ചുറ്റി തിരിയുന്ന നിനക്ക് വട്ടായതാണോ.. " ദച്ചു എത്രയൊക്കെ പറഞ്ഞിട്ടും അനു അത് വിശ്വസിക്കാൻ തയ്യാറായില്ല.. പിന്നൊന്നും മിണ്ടാതെ... മുഖം കുനിഞ്ഞു നിൽക്കുന്ന ദച്ചുവിന്റെ താടിയിൽ പിടിച്ചിട്ട്... അനു ഉയർത്തി നോക്കി.. തുളുമ്പുന്ന കണ്ണുകൾ... അനു ചിരിച്ചു കൊണ്ടവളുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story