സ്വയം വരം 💞: ഭാഗം 18

swayamvaram jifna

രചന: ജിഫ്‌ന നിസാർ

എന്താടോ.. കിടക്കുന്നത് " വേവലാതിയോടെ ഹരി വന്നിട്ട് മുറിയിലെ ലൈറ്റ് ഇട്ടു നോക്കി. പുറത്തെവിടെയോ പോയിട്ട് വന്നപ്പോൾ... സുകന്യ വെളിച്ചമില്ലാത്ത മുറിയിൽ കിടക്കുന്നുണ്ട്... "ആഹാ.. ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യ് ഹരിയേട്ടാ... അത് ഓൻ ചെയ്യുമ്പോൾ എനിക്ക് തല വെട്ടി പൊളിയുന്നത് പോലെ... അതല്ലേ ഞാൻ ഇങ്ങനെ കിടന്നത്.. അല്ലെങ്കിൽ നിങ്ങൾ കൂടെയില്ലാതെ എനിക്ക് ഇരുട്ടിനെ ഇപ്പോഴും പേടിയാണ് എന്നറിയില്ലേ " കൈകൾ കൊണ്ട് കണ്ണുകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് സുകന്യ അത് പറയുമ്പോൾ ഹരി ഓടി പോയി ലൈറ്റ് ഓഫ് ചെയ്തു.. അത് കൊണ്ട് തന്നെ അയാളിലെ വേദന കൊണ്ട് ഹൃദയം ഉരുകിയ മിഴിനീർ തുള്ളികളെ സുകന്യ കണ്ടതുമില്ല.. പോക്കറ്റിൽ നിന്നും വിറക്കുന്ന കയ്യോടെ മൊബൈൽ എടുത്തിട്ട് ഹരി ലൈറ്റ് തെളിയിച്ചു കൊണ്ട് അലമാരയിൽ നിന്നും മരുന്ന് എടുത്തു.. ദൃതിയിൽ വെള്ളം എടുത്തിട്ട് അതുമായി സുകന്യയുടെ അരികിൽ എത്തി.. ദേ... ഇത് കഴിക്ക്.. വേദന പോവാൻ ഉള്ളതാ.. പാർഥി എഴുതി തന്നതാ.. "

പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ ഹരി പരമാവധി ശ്രമിച്ചു.. മറുതൊന്നും പറയാതെ സുകന്യ അത് വാങ്ങിച്ചു കുടിക്കുമ്പോൾ ചുവന്ന പോയ അവരുടെ മുഖം ഹരിയുടെ ഉള്ളിലെ മുറിവിനെ കൂടുതൽ കുത്തി നോവിച്ചു.. ഗുളിക കുടിക്കാൻ പൊതുവെ മടിയുള്ള ആളാണ്‌.. ഇന്നിപ്പോൾ രണ്ടാമതൊന്ന് പറയാൻ കൂടി നിൽക്കാതെ അത് വാങ്ങി വിഴുങ്ങി കളഞ്ഞു എങ്കിൽ..അവൾ അനുഭവിക്കുന്ന വേദന അത്രയും വലുതായിരിക്കും എന്ന് ഹരിക്ക് മനസ്സിലായി.. ഇനി കിടന്നോ... ഇപ്പൊ മാറും.. ഗ്ലാസ് തിരികെ വെച്ചിട്ട് വന്ന് ഹരി അവരുടെ അരികിൽ ഇരുന്നു.. നെറ്റിയിൽ പതിയെ തടവി കൊടുത്തു... പതിയെ പതിയെ അടയുന്ന സുകന്യയുടെ കണ്ണുകൾ... തനിക്ക് മുന്നിൽ ഇനിയൊട്ടും സമയമില്ലെന്നുള്ള തിരിച്ചറിവ് കൂടിയാണ് എന്ന് ഹരിക്ക് തോന്നി.. പതിയെ പൂർണമായും മരുന്നിന്റെ സഡെഷൻ സുകന്യയെ ഉറക്കത്തിന്റെ രൂപത്തിൽ തളർത്തിയെന്ന് ഉറപ്പായപ്പോൾ... ഹരി വേഗം ഫോണും എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഫോണെടുക്കാൻ പാർഥി വൈകുന്ന ഓരോ നിമിഷവും... ഹരിയുടെ വെപ്രാളം കൂടി കൊണ്ടേ ഇരുന്നു.. "ഹോസ്പിറ്റലിൽ ആണ് ഹരി... അതാണ്‌ ലേറ്റ് ആയത്.. ഫോൺ അറ്റാന്റ് ചെയ്യാൻ " ക്ഷമപണത്തോടെയാണ് പാർഥി പറഞ്ഞു തുടങ്ങിയത്.. സുകന്യയുടെ അവസ്ഥ ഹരി പറഞ്ഞപ്പോൾ.. പാർഥി ഒരു നിമിഷം മൗനം കടമെടുത്തു... "ഞാൻ... ഞാൻ അങ്ങോട്ട്‌ കൊണ്ട് വരട്ടെ പാർഥി..." ഹരി അത് ചോദിക്കുമ്പോൾ ആ മനസ്സിലെ നീറ്റൽ അത് പോലെ തന്നെ പാർഥിയിലേക്കും പടർന്നു പിടിച്ചു. "ഗുളിക കൊടുത്തില്ലേ ഹരി... ഇവിടെ എത്തിച്ചാലും ഇപ്പൊ തത്കാലം ചെയ്യാൻ ആവുന്നത് അത് തന്നെയാണ്.. ഇനി കുറച്ചു നേരം ഉറങ്ങും... നീ ടെൻഷൻ ആവല്ലേ... ഇതൊക്കെ മുൻകൂട്ടി കണ്ടിട്ട് തന്നെയല്ലേ.. ഹരി നമ്മളതിന് ഇറങ്ങി തിരിച്ചത് തന്നെ.. " പാർഥി ചോദിക്കുമ്പോൾ ഹരി ഒന്ന് മൂളി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.. "നിന്റെ മുഖം കാണുമ്പോൾ സുകന്യ താനൊരു രോഗിയാണ് എന്നത് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ... നിന്റെ പ്ലാൻ പോലെ ഒന്നും നടക്കില്ല.. ആ വേദന കൂടി ജീവിതകാലം മൊത്തം നിന്റെ ഉറക്കം കൊടുത്തും..

വളരെ കുറച്ചു സമയം മാത്രം നമ്മുടെ മുന്നിൽ ഉണ്ട്.... അതിനുള്ളിൽ.. നിന്റെ തീരുമാനം... നടപ്പാക്കിയിട്ട് നീ വാ ഹരി.. ഒരു അവസാന ശ്രമം എന്നോണം... നമ്മുക്കവളെ തിരിച്ചു പിടിക്കാൻ നോക്കാം... " പാർഥി വീണ്ടും ഓർമിപ്പിച്ചു.. "എടാ... സുകന്യയുടെ ഇഷ്ടം നേടി കൊടുക്കാൻ നീ ശ്രമിക്കുമ്പോൾ.. ദച്ചുവിനെ മറന്നു പോവരുത്... ധൃതി കൂട്ടി ഓരോന്നു ചെയ്തു വെച്ചിട്ട്... എന്റെ മോള്... ജീവിതം മുഴുവനും വേദനിക്കാൻ ഇട വരരുത് കേട്ടോ.. നന്നായി ആലോചിച്ചു വേണം നീ തീരുമാനം എടുക്കാൻ " ദച്ചുവിനോടുള്ള പാർഥിയുടെ വാത്സല്യം ആ വാക്കിൽ പ്രകടമായിരുന്നു.. വീണ്ടും വീണ്ടും ഓരോന്നു ഓർമിപ്പിച്ചു കൊണ്ട് പാർഥി ഫോൺ ഓഫ്‌ ചെയ്തു പോയിട്ടും ഹരി അതേ നിൽപ്പ് തുടർന്നു 💞💞💞💞💞💞💞💞💞💞💞💞💞💞💞 പെണ്ണ് വല്ല്യ കൊമ്പത്തെ ആളാണ്‌ എന്നത് കൊണ്ടാണോ മുകുന്ദേട്ടാ... എന്നേം എന്റെ മോനേം അറിയിക്കാതെ നിങ്ങൾ തനിച്ചു പോയത്... ആകെ ഉള്ളൊരു അനിയത്തിയല്ലേ ഞാൻ... ഞാൻ കൂടി കണ്ട എന്താ ആകാശം ഇടിഞ്ഞു വീഴുമോ " സുഭദ്ര ചോദിക്കുമ്പോൾ മുകുന്ദൻ ഒന്ന് ചിരിച്ചു...

ഏത് കൊമ്പത്തെ പെണ്ണായാലും വേണ്ടില്ല.. കെട്ടി കയറി വന്നിട്ട് എന്റെ മോനേയിട്ട് വട്ടം കറക്കാത്തിരുന്ന മതിയായിരുന്നു " വേണിയെ തുറിച്ചു നോക്കി കൊണ്ട് അയാളത് പറയുമ്പോൾ... വേണി വിളറി പോയി.. അതെന്തിനാ എന്റെ മകളെ നോക്കി പറയുന്നത്.. അല്ലങ്കിൽ തന്നെ ഇവൾക്കിവിടെ ഒരു പട്ടിയുടെ വില പോലും ഇല്ലന്ന് എനിക്കറിയാം... ഇനിയിപ്പോ പുതിയ ബന്ധം കൂടി ആവുമ്പോൾ എല്ലാവരും കൂടി തൂക്കി എടുത്തു വെളിയിൽ കളയുമല്ലോ എന്റെ മോളെ... ഏട്ടൻ പറഞ്ഞിട്ടല്ലേ എന്റെ മകളെ ഞാൻ ദേവിന് കൊടുത്തത്... എന്തോരും നല്ല ചെക്കന്മാരുടെ ആലോചിന വന്നതാ... പക്ഷേ എനിക്ക് എന്റെ ഏട്ടൻ ആയിരുന്നു വലുത് " മൂക്ക് ചീറ്റി കൊണ്ട് സുഭദ്ര അത് പറയുമ്പോൾ... ചുറ്റും നിന്നവർ ചിരി അടക്കി പിടിച്ചു.. "ഹോ.... ആ ചെക്കന്മാരുടെ ഒരു ഭാഗ്യം.. ഞാൻ അതാണ്‌ ഓർക്കുന്നത് " അരികിൽ നിന്ന കാവ്യയുടെ നേരെ നോക്കി പതിയെ ദേവ് അത് പറയുമ്പോൾ കാവ്യ ഒന്ന് കണ്ണുരുട്ടി കാണിച്ചു.. "നിന്റെ മകൾക്കൊരു ജീവിതം കിട്ടിയപ്പോൾ...

എന്റെ മകന്റെ ജീവിതം ഞാൻ ഇല്ലാതെയാക്കിയ പോലായി... ശെരിക്കും അതാണ്‌ ഉണ്ടായത്..." മുകുന്ദൻ പറയുബോൾ സുഭദ്രയുടെയും വേണിയുടെയും മുഖം ദേഷ്യം നിറഞ്ഞു.. അതെന്തൊരു വർത്താനം ആണ് ഏട്ടൻ പറയുന്നത്... നിങ്ങൾക്ക് പ്രിയം വല്ല്യ മരുമോളെയാണ്... അപ്പൊ എന്റെ മോൾക്ക് ഇല്ലാത്ത കുറ്റമില്ല... അതിന് ഞാനും എന്റെ മോളും എന്ത് പിഴച്ചു... എല്ലാം അവളുടെ വിധി... പാവം എന്റെ മോള് " സുഭദ്ര വേണിയുടെ കവിളിൽ ഒന്ന് തലോടി പറഞ്ഞിട്ട് കാവ്യയുടെ നേരെ ദേഷ്യത്തോടെ നോക്കി... "അതിന് അപ്പച്ചി എന്തിനാ... ഇങ്ങനെ കാവ്യയെ നോക്കുന്നത്... " ഇന്ദ്രൻ ചോദിച്ചു.. "ഓ എനിക്കൊന്ന് നോക്കാനും പാടില്ലേ ഇവിടുത്തെ ദേവിയെ... എങ്കിൽ ഇങ്ങനെ കയ്റൂരി വിടാതെ നിങ്ങളൊക്കെ ഇവളെ പിടിച്ചങ്ങു പൂജ മുറിയിൽ കൊണ്ടിരുത്തി പൂജിക്കെടാ... അല്ലേ..യ്.. സുഭദ്ര ചുണ്ട് കോട്ടി കൊണ്ട് ഇന്ത്രന് നേരെ നോക്കി പറഞ്ഞു.. "അതൊക്കെ ഞങ്ങൾ തീരുമാനം എടുത്തോളാം... കാവ്യടത്തിയെ എവിടെ ഇരുത്തണം എന്നൊക്കെ... തത്കാലം അപ്പച്ചി ഭാരിച്ച കാര്യങ്ങൾ ഒന്നും ഏറ്റെടുത് ബുദ്ധിമുട്ടണ്ട...

നിങ്ങൾ വിഷയത്തിൽ നിന്നും തെന്നി പോകുന്നു...അതിലേക്ക് വാ..." ദേഷ്യത്തോടെ സൂര്യ അത് വിളിച്ചു പറയുമ്പോൾ.. എല്ലാവരും പുറകിലേക്ക് തിരിഞ്ഞു നോക്കി.. ചുവരിൽ കാൽ കുത്തി നിന്നിട്ട് മൊബൈൽ നോക്കിയാണ് നിൽക്കുന്നത്. എന്നാലും അവന്റെ മുഖം നിറഞ്ഞ ദേഷ്യം എല്ലാവരും തിരിച്ചറിഞ്ഞു... അത് പറയാൻ നീ ആരാടാ.. ഞാനേ എന്റെ ഏട്ടനോടാ പറയുന്നത്... അതിനിടയിൽ കിടന്നു നീ ഷൈൻ ചെയ്യണ്ട " സൂര്യയുടെ ദേഷ്യത്തെ സുഭദ്രക്ക് പേടിയുണ്ട്.. യാതൊരു ദാക്ഷണ്യവുമില്ലാതെ പറയാനുള്ളത് പറഞ്ഞിട്ട് പോകും.. പൊതുവെ തന്നെ കണ്ണെടുത്താൽ കണ്ടൂടാ.. അതൊക്കെ ശെരിക്കും അറിയാവുന്നത് കൊണ്ട് തന്നെ സുഭദ്രയുടെ ശബ്ദം പഴയ പോലെ ഉയർന്നില്ല.. സൂര്യ.. ഫോൺ ജീൻസിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് നടന്നു വന്നിട്ട് അവരുടെ മുന്നിൽ നിന്നു..

"ഞാനേ.... എന്റെ വീട്ടിൽ നിന്നാ സംസാരിക്കുന്നത്.. അല്ലാതെ നിങ്ങളുടെ വീട്ടില് കാര്യം പറയാൻ വലിഞ്ഞു കയറി വന്നിട്ടില്ല... മനസ്സിലായോ " അവനത് ചോദിക്കുമ്പോൾ... സുഭദ്ര വിളറി പോയി.. വേണി കൈ ചുരുട്ടി ദേഷ്യം അമർത്തി... നീയൊന്ന് മിണ്ടാതിരി സൂര്യ... അവൾക്കോ ബോധം ഇല്ല.. അതിന്റെ കൂടെ നീയും " ഉമ സൂര്യയെ നോക്കി പറയുമ്പോൾ... ഓഹോ.. ഞാനും എന്റെ മോളും ബോധവും വിവരവും ഇല്ലാത്തവർ. നിങ്ങളൊക്കെ ഏതാണ്ട് വല്ല്യ ബുദ്ധിമാന്മാർ "ഒരു ഇരയെ കിട്ടിയ ഭാവത്തിൽ സുഭദ്ര ഉമയുടെ നേരെ ചാടി വീണു.. "എന്റെ അമ്മയെ വല്ലതും പറഞ്ഞ ഉണ്ടല്ലോ" സൂര്യ അവരുടെ മുന്നിൽ കയറി നിന്നിട്ട് പറഞ്ഞു.. എന്നാലും ഏട്ടാ... എന്നെ ഇങ്ങനൊക്കെ പറയാൻ വിട്ട് കൊടുക്കുന്നുണ്ടല്ലോ.. ഞാൻ നിങ്ങളുടെ കൂടപ്പിറപ്പല്ലേ.." സുഭദ്ര പതിവ് ചീറ്റൽ തുടങ്ങി.. "ഒന്ന് നിർത്ത് അപ്പച്ചി... ഇതൊക്കെ എന്തൊരു ബോറാണ്.. സൂര്യ കളിയാക്കി കൊണ്ട് പറയുമ്പോൾ... സുഭദ്ര അവനെ തുറിച്ചു നോക്കി.. "നിങ്ങളുടെ പ്രശ്നം... നിങ്ങളെ കൂട്ടാതെ പെണ്ണ് കാണാൻ പോയതൊന്നും അല്ലെന്ന് ഇവിടെ എല്ലാവർക്കും അറിയാം... ശെരിയല്ലേ "

അവരെ ഒന്ന് ചുഴിഞ് നോക്കി കൊണ്ട് അവനത് ചോദിക്കുമ്പോൾ സുഭദ്ര ചുണ്ട് കോട്ടി.. "അതേ... എന്റെ മോള് പറഞ്ഞു.. ഇവിടെ നിങ്ങളെല്ലാം കൂടി അവളെ ഒറ്റപ്പെടുത്തി... അവളോട്‌ മാത്രം പോവാൻ നേരം പറഞ്ഞു ന്നൊക്കെ.. അതൊക്കെ ശെരിയാണോ... ബുദ്ധിമാൻമാര് തന്നെ പറഞ്ഞു തന്നാട്ടെ..." വീണ്ടും സുഭദ്ര വീറോടെ പറഞ്ഞു.. "കല്യാണചെക്കനായ ഞാൻ പോലും ഇന്നലെ വൈകുന്നേരം ആണ് സംഭവം അറിഞ്ഞത് എന്ന് പറഞ്ഞ നിങ്ങൾ വിശ്വസിക്കുവോ.. ഇല്ലല്ലോ.." സൂര്യ ചോദിച്ചു.. അതിന് മോളവിടെ കാണിച്ചു കൂട്ടിയ കലാപരിപാടികൾ കൂടി അവൾ വിളിച്ചു പറഞ്ഞു തന്നിട്ടുണ്ടോ.. അതോ നിങ്ങളുടെ നിർദേശം കൊണ്ടായിരുന്നോ അത് മുഴുവനും.. സൂര്യയുടെ അരികിൽ വന്ന് നിന്നിട്ട് ദേവ് കൂടി ചോദിച്ചു.. "അവൾക്ക് ദേഷ്യം വന്ന് കാണും.." അലക്ഷ്യമായി കൊണ്ടാണ് അവരത് പറഞ്ഞത്.. ദേവ് വേണിയുടെ നേരെയൊന്ന് നോക്കി. പുച്ഛഭാവത്തിൽ നിൽക്കുന്നു. "എനിക്കും ദേഷ്യം വരാറുണ്ട് അപ്പച്ചി... ഞാൻ അത് അടക്കി നിർത്താറും ഉണ്ട്... പക്ഷേ എന്നെങ്കിലും ഒരിക്കൽ...

അത് അതിന്റെ കെട്ട് പൊട്ടിച്ചു പുറത്ത് ചാടിയ... അന്ന് അമ്മയ്ക്കും മോളുക്കും പിന്നെ ഈ കോലത്തിൽ തിരിച്ചു പോവാൻ കഴിയില്ല.. അതൊന്ന് കൂടി ഓർമിപ്പിക്കുന്നു " രാവിലെ അനുഭവിച്ച ടെൻഷനും നാണക്കേടും മുഴുവനും ഉണ്ടായിരുന്നു ദേവിന്റെ വാക്കുകളിൽ.. "എന്തൊരു കഷ്ടമാണ് ഏട്ടത്തി... സ്വന്തം വീട്ടുകാർ ഭർത്താവിന്റെ കുറ്റം പറയുമ്പോൾ... ഭർത്താവിന്റെ കൂടെയും... ഭർത്താവ് സ്വന്തം വീട്ടുകാരെ കുറ്റം പറയുമ്പോൾ വീട്ടുകാരുടെ കൂടെയും നിൽക്കുന്ന അത്ഭുതപ്രതിഭാസം ആണ് പെണ്ണ് എന്നൊക്കെ ഞാൻ എവിടെയോ കേട്ടിട്ടുണ്ട്... അതിനൊക്കെ ഒരു അപവാദം ആണല്ലോ നിങ്ങള്... ഇവിടൊരാൾ... ഭർത്താവിനെ ചീത്ത വിളിക്കാൻ വേണ്ടി വ്രതം നോറ്റ് കഴിയും പോലെ.. അയ്യേ... എന്തൊരു ബോറാണ്.. നാണം ഉണ്ടോ നിങ്ങക്ക് " സൂര്യ വേണിയെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറയുമ്പോൾ... അവന്റെ തല അടിച്ചു പൊട്ടിക്കാൻ പാകത്തിന് ദേഷ്യം ഉണ്ടായിരുന്നു അവൾക്ക്.. പക്ഷേ ഒരക്ഷരം മിണ്ടിയില്ല.. ദേവിനെ പോലല്ല.. സൂര്യ... അവനോട് കളിക്കുമ്പോ സൂക്ഷിച്ചു വേണം...

വളരെ വളരെ സൂക്ഷിച്ചു കൊണ്ട്.. "പറയുന്നത് കൊണ്ടൊന്നും തോന്നരുത് അപ്പച്ചി.. ഇനി ഈ പരിപാടി ഇവിടെ നടക്കില്ല..." ഇന്ദ്രൻ കൂടി പറയുമ്പോൾ സുഭദ്ര മുകുന്ദനെ നോക്കി.. അയാൾ പക്ഷേ... ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് തന്നെ.. അത് കൊണ്ട് തന്നെ അവരോടു തർക്കിക്കാൻ സുഭദ്രയ്ക്ക് ധൈര്യം പോരായിരുന്നു.. "ഇന്നവൾ കാണിച്ചു കൂട്ടിയത് ഞങ്ങൾ എല്ലാവരും മറന്നു എന്നാണോ നിങ്ങളുടെ വിചാരം.. ഇവിടെ കിടന്നു കാണിച്ചു കൂട്ടുന്നത് പോരാഞ്ഞിട്ടാണോ മറ്റൊരു വീട്ടിൽ പോയിട്ട് ഉള്ളത്... സഹിക്കാൻ ഇവിടാരും ദൈവം ഒന്നും അല്ല.. ഓരോന്നു ഉണ്ടാക്കി കൂട്ടുക... എന്നിട്ട് അതിനെ ന്യായീകരിക്കാൻ അപ്പച്ചിയെ വിളിച്ചു വരുത്തുക.. കാര്യം തെറ്റ് വേണിയുടേത് എന്നറിഞ്ഞാലും നിങ്ങൾ ഇവിടെ കിടന്നു തുള്ളിയിട്ട് പോവുക.. മടുത്തു..." ഇന്ദ്രൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു.. സുഭദ്ര മുകുന്ദന്റെ നേരെയാണ് നോക്കുന്നത്.. എന്തെങ്കിലും പ്രതീക്ഷ അവിടെ മാത്രം ആണ്. അനിയത്തി എന്ന സെന്റിമെന്റൽ പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയുന്നത് ആ മുന്നിലാണ്..

അമ്മേ.. നിങ്ങൾക്കിത് എന്തിന്റെ കേടാ.. " വാതിൽക്കൽ നിന്നും വരുണിന്റെ ശബ്ദം.. അവരെല്ലാം അങ്ങോട്ട്‌ നോക്കി.. ഞാൻ വൈകിയോ ടാ... വരുൺ വന്നിട്ട് സൂര്യയുടെ നേരെ നോക്കി ചോദിച്ചു.. അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു.. സുഭദ്ര വന്നിറങ്ങിയപ്പോൾ തന്നെ സൂര്യ വരുണിന് വിളിച്ചു പറഞ്ഞിരുന്നു.. വെറുതെ കണ്ടിട്ട് പോവാൻ ഒന്നും അല്ല ആ വരവെന്ന് അവനറിയാം. അത് ചോദിക്കാൻ നീ ആരാടാ " സുഭദ്ര വരുണിന്റെ നേരെ നോക്കി ചീറി.. വരുൺ പുച്ഛത്തോടെ അമ്മയെ നോക്കി... ചോദിക്കാൻ ആരും വരില്ലെന്ന് അമ്മയ്ക്കും മോൾക്കും നല്ല ഉറപ്പുള്ളത് കൊണ്ടല്ലേ ഈ കലാപരിപാടി മുഴുവനും.. വേറെ വല്ല വീട്ടിലേക്കും ആണ് മകൾ കെട്ടി കേറി പോയതെങ്കിൽ ഇങ്ങനെ തുള്ളാൻ നിങ്ങളെ ഇവള് വിളിക്കുകയും ഇല്ല.. ഞങ്ങളോട്ട് പോവുകയും ഇല്ല.. നടക്കും എന്നുറപ്പുള്ളിടത് മാത്രം ആണ്...

ഇമ്മാതിരി കാര്യങ്ങൾ നമ്മൾ നടത്തുകയുള്ളു " വരുൺ വേണിയുടെ നേരെ നടന്നു ചെന്നു.. അമ്മയ്ക്ക് വയസ്സായത്തിന്റെ വിവരകേട് എന്നതേലും കരുതാം.. ഇവൾക്കോ... അടിച്ചു നിന്റെ പല്ല് കൊഴിക്കാൻ ആളില്ലാത്ത കേടാണ്... " വരുൺ വേണിയോട് പറയുമ്പോൾ സുഭദ്ര അവനെ പിടിച്ചു വലിച്ചു.. നിനക്ക് നാണം ഉണ്ടോ വരുണേ.. അവളാണ് നിന്റെ അനിയത്തി.. എന്നിട്ടവൻ അവളുടെ മെക്കട്ട് കേറുവാ.. എടാ ഒരു തട്ട് കേട് വരുമ്പോൾ അവളെ നിനക്ക് കാണൂ.. അത് മറക്കണ്ട നീ " വരുൺ പുച്ഛത്തോടെ അമ്മയെ നോക്കി.. "അമ്മ തന്നെ ഇത് പറയണം...അച്ഛൻ ഉണ്ടായിരുന്ന കാലത്തും വയറു നിറയെ ഭക്ഷണം കഴിക്കാൻ അമ്മാവൻ തന്നെ കനിയേണ്ട ഒരു കാലം ഉണ്ടായിരുന്നു.. അമ്മയും മകളും മറന്നു പോയ കഴിഞ്ഞു പോയ കറുത്ത കുറെ ദിവസങ്ങൾ... അന്ന് അമ്മ എന്നോടും ഇവളോടും പറയുമായിരുന്നു...

അമ്മാവൻ ഉള്ളത് കൊണ്ടാണ്..ജീവിച്ചു പോണത്..ആ കാലിൽ ഒരു മുള്ള് പോലും കൊള്ളാത്താതിരിക്കാൻ പ്രാർത്ഥിക്കണെ എന്ന്.. അച്ഛൻ മരിച്ചിട്ടും... നമക്ക് വേണ്ടതെല്ലാം തരുമ്പോൾ ഒരച്ഛന്റെ സ്നേഹം കൂടി അതിൽ ഉണ്ടായിരുന്നു.. എന്റെ ജോലിയും... ദേ ഇവളുടെ ജീവിതവും പോലും ആ സ്നേഹം കൊണ്ടാണ് എന്നമ്മ മറന്ന് പോയി..തടസ്സം ആയിരുന്ന അച്ഛൻ മരിച്ചു.. മകൾക്ക് സ്വപ്നം കാണാൻ കൂടി കഴിയാത്ത ഒരു ബന്ധം കിട്ടി.. എനിക്ക് ഒരു ജോലിയും.. അതോടെ കഴിഞ്ഞു പോയതൊക്കെ അമ്മ നൈസ് ആയിട്ട് അങ്ങ് മറന്നു കളയുകയും ചെയ്തു... വരുന്നിന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു.. പക്ഷേ.. എനിക്കതൊന്നും മറക്കാൻ ആവില്ല.. എന്റെ മരണം വരെയും.. അത്രമാത്രം ഇവരെന്നെ കൂടെ ചേർത്തിട്ടുണ്ട്.. ഇവരിൽ ഒരായി തന്നെ.. അമ്മാവൻ തരുന്നതിനു പുറമെ... ഡ്രസ്സ്‌ ആയിട്ടും പോക്കറ്റ് മണി ആയിട്ടും ഞാൻ എവിടെയും തോറ്റു പോകാൻ സമ്മതിച്ചു തന്നിട്ടില്ല.. ഇവരെ കഴിഞ്ഞേ എനിക്കിവള് പോലും ഉള്ളു... വരുൺ തോളു കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറയുമ്പോൾ...

ദേവും സൂര്യയും അവന്റെ നേരെ വന്ന് നിന്നു... തോളിൽ ചേർത്ത് പിടിച്ചു.. ഇന്ദ്രൻ ചിരിച്ചു കൊണ്ടവനെ നോക്കി.. ഇന്ത്രനോട് ഒരു വല്യേട്ടൻ എന്ന ബഹുമാനം ഉണ്ടെങ്കിലും... സൂര്യയും ദേവും അവന്റെ ഹൃദയമിടിപ്പ് പോലുള്ള കൂട്ടുകാർ കൂടിയാണ്.. എന്നും കാണാറില്ല... വിളിക്കാറുമില്ല.. പക്ഷേ ഹൃദയം നോവുമ്പോൾ അവർക്ക് പരസ്പരം അറിയാം.. അവര് കൂട്ടുകാർ ആയിരുന്നു..... വരുൺ വീണ്ടും സുഭദ്രയെ നോക്കി.. അത് കൊണ്ട് തന്നെ.. ഇവളെ ഉപേക്ഷിച്ചു.. ദേവ് വേറെരു പെണ്ണ് കെട്ടിയ പോലും... ഞാൻ സന്തോഷത്തോടെ അവന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കും.. സ്വർഗം പോലുള്ള ഈ വീടിന്റെ... സ്നേഹം മാത്രം നൽകുന്ന ദേവിന്റെ ഒക്കെ വില അപ്പഴേ അമ്മയും മോളും പഠിക്കൂ " വാശി പോലെ വരുൺ അത് പറയുമ്പോൾ വേണിയും സുഭദ്രയും ഞെട്ടി തരിച്ചു പോയിരുന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story