സ്വയം വരം 💞: ഭാഗം 2

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 സൂര്യ ചെല്ലുമ്പോൾ എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു.. പക്ഷേ തുടങ്ങിയിട്ടില്ല. അതവിടെ ഉള്ളൊരു ശീലം ആയിരുന്നു. തിരക്കിൽ പെട്ടു പോകുമ്പോൾ.... പകലൊന്നും ചിലപ്പോൾ കാണാൻ കൂടി കഴിഞ്ഞിട്ടുണ്ടാവില്ല... പരസ്പരം. അതിന്റെ പരാതി തീർക്കാൻ എന്നോണം രാത്രിയിൽ... എല്ലാവരും ഉള്ളൊരു ഒത്തു കൂടൽ. ഊണ് മേശയിൽ കളിയും ചിരിയുമായി കുറച്ചു നേരം.. ഇന്ന് വരാൻ ലേറ്റ് ആയോടാ " സൂര്യ ഇരിക്കുമ്പോൾ.. മുകുന്ദൻ ചോദിച്ചു... ഇച്ചിരി... ചിരിച്ചു കൊണ്ട് അയാൾക്കുള്ള ഉത്തരം കൊടുത്തിട്ട് ഇരുന്നു.. ഓഫീസിൽ ഒന്ന് എത്തി നോക്കിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു ട്ടോ " ഗൗരവത്തോടെ ഇന്ദ്രൻ ഓർമിപ്പിച്ചു.. അയാളാണ് മൂത്തത്... ഭാര്യ കാവ്യ.... രണ്ടു മക്കളും ഉണ്ട്... ഒരാഴ്ച കൂടി ക്ഷമിക്കണം ഇന്ദ്രേട്ടാ... ഒരു പ്രോഗ്രാം ഉണ്ട്... അതിന്റെ റിഹേസൽ ആണ് " ചിരിച്ചു കൊണ്ട് തന്നെ സൂര്യ മറുപടി പറഞ്ഞു.. "ഇങ്ങനെ ഡാൻസ് കൂത്ത് എന്ന് പറഞ്ഞു നടക്കാൻ നീ ഇപ്പൊ ചെറിയ കുട്ടി ഒന്നും അല്ല സൂര്യ... അത് മറക്കണ്ട " ഉമാ ദേവി.... അവന്റെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് പറയുമ്പോൾ അവൻ മുഖം ചുളിച്ചു.

. "വേദനിക്കുന്നു അമ്മാ " അവൻ ദയനീയമായി അവരെ നോക്കി.. "നന്നായി പോയി " അവരും മുഖം വെട്ടിച്ചു.. "അവൻ എൻജോയ് ചെയ്യട്ടെ അമ്മേ.. ഇപ്പഴല്ലങ്കിൽ പിന്നെ എപ്പഴാ " കറി എടുത്തു ഒഴിച്ച് കൊണ്ട് ദേവ് ജിത്ത് പറയുമ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദമായി.. "വേണി കിടന്നോടാ " മുകുന്ദൻ ചോദിക്കുമ്പോൾ ദേവിന്റെ തല താഴ്ന്നു പോയിരുന്നു.. പതിയെ അവനൊന്നു മൂളി.. എന്തോ പറയാൻ ആഞ്ഞാ മുകുന്ദന്റെ നേരെ ഗിരിജ കണ്ണടച്ച് കാണിച്ചു.. ദേവിന്റെ ഭാര്യ കൃഷ്ണ വേണി... മുകുന്ദന്റെ ഒരേ ഒരു പെങ്ങൾ....സുഭദ്രയുടെ മോളാണ്. അത് തന്നെ ആയിരുന്നു അവളുടെ അഹങ്കാരം മുഴുവനും.. ആ വീടിന്റെ നിയമങ്ങൾ ഒന്നും അവൾ മനഃപൂർവം പാലിക്കില്ല..സന്തോഷങ്ങളിൽ മനഃപൂർവം മുള്ളുകൾ വിതറും. അവൾക്ക് അവിടെ ദേവിനെ മാത്രം മതിയായിരുന്നു..ഒരു തരം അധികാരം പോലെ. ഒന്നര വയസ്സുള്ള.... ഒരു മകളും ഉണ്ട്. വേണി അവൾക്ക് തോന്നുമ്പോൾ എഴുന്നേറ്റു വരും.. ചിലപ്പോൾ എല്ലാവരും കഴിച്ചു കഴിഞ്ഞു വന്നു ഒറ്റയ്ക്ക് കഴിച്ചു പോകും..

നല്ല രീതിയിൽ പറഞ്ഞു കൊടുത്താലും.. ദേഷ്യത്തോടെ പറഞ്ഞു കൊടുത്താലും.. മറുപടി പറയാൻ പിറ്റേന്ന് സുഭദ്ര അവിടെ എത്തിയിരിക്കും എന്നതാണ് പ്രതേകത.. പിന്നെ ഏട്ടനോടുള്ള പരാതിയായി.. കരച്ചിലും പിഴിച്ചിലുമായി.. മകളെ ഇവിടെ ഇട്ടു പീഡിപ്പിച്ചു എന്ന് വരെയും പറഞ്ഞു കളയും.. അത് കൊണ്ട് തന്നെയും വേണിക്കവിടെ...അവൾക്ക് തോന്നിയത് പോലെ ആയിരുന്നു.. ദേവിന് പോലും അവളെ തിരുത്താൻ ഉള്ള അവകാശം ഇല്ലാത്തത് പോലാണ്...ചില നേരത്തെ കാണിച്ചു കൂട്ടൽ.. "നിനക്കിഷ്ടമാണെങ്കിൽ നമുക്ക് വേണിയെ അന്വേഷിച്ചു നോക്കിയാലോ ദേവ് " എന്ന് കല്യാണം നോക്കാൻ തുടങ്ങുന്ന സമയത്ത് മുകുന്ദൻ പറയുമ്പോൾ... പൊതുവെ ശാലീന സ്വഭാവമുള്ള വേണിയെ ഇഷ്ടപെടാതിരിക്കാനൊരു കാരണവും ഇല്ലായിരുന്നു ദേവിന് മുന്നിൽ.. അത് കൊണ്ട് തന്നെ മറ്റൊരു ആലോചനയിലേക്ക് തിരിയാതെ... വേണിയെന്ന കുരിശ്... ദേവിന്റെ തലയിലുമായി. തുടക്കത്തിൽ.... ആ വീടിന്റെ നല്ലൊരു മകളായി തന്നെ മുന്നോട്ട് പോയെങ്കിൽ കൂടിയും...

പിന്നീടങ്ങോട്ട്... സ്വർഗം പോലുള്ള അവിടെ ഏറ്റവും വലിയൊരു കല്ല് കടിയായി മാറിയിരിക്കുന്നു കൃഷ്ണ വേണി.. കാവ്യയോട് ഏതോ ശത്രുവിനെ പോലാണ് പെരുമാറ്റം മുഴുവനും.. അതിന്റെ കാരണം പറയുന്നത്.... ആ വീടിന്റെ നിയന്ത്രണം മുഴുവനും കാവ്യയാണ് കൊണ്ട് നടക്കുന്നത്.. ഇവിടുത്തെ ബന്ധു കൂടിയായ വേണിയെ ആരും പരിഗണിക്കുന്നില്ല... സ്നേഹിക്കുന്നില്ല എന്നൊക്കെയാണ്.. പരിഗണിക്കണം എങ്കിൽ... സ്നേഹിക്കപ്പെടണം എങ്കിൽ.... മനസ്സിൽ ഒരിത്തിരി നന്മയുടെ അംശം വേണമെന്നും.... കെട്ടി കേറി വന്ന കുടുംബത്തിനെ ചെകുത്താൻ കുരിശ് കണ്ടത് പോലെ വിളറി പിടിച്ചു നോക്കരുത് എന്നും എത്ര പറഞ്ഞു കൊടുത്താലും... അവൾക്കതും കുറ്റമാണ്.. പിന്നെ പിന്നെ ആരും അവളെന്ന ഭാഗത്തേക്ക് നോക്കാതെയായി.. ദേവിന്റെ മുഖത്തെ തിളക്കം മാഞ്ഞും പോയിരുന്നു..

യദു മോന്റെ പനി കുറവുണ്ടോ കാവ്യേട്ടത്തി... സൂര്യ ചോദിക്കുമ്പോൾ കാവ്യ ചിരിച്ചു കൊണ്ട് തലയാട്ടി.. ഇന്ന് സ്കൂളിൽ പോയിരുന്നു.. കാവ്യ പറഞ്ഞു...ഒന്നാം ക്ലാസിൽ ആണ് യാദവ് എന്ന യദു പഠിക്കുന്നത്.. ഒരനിയൻ കൂടി ഉണ്ടവന്.. കാശി ദേവ്... കാശി... ദേവിന്റെ മുഖത്തെ... അസ്വസ്ഥത അറിഞ്ഞിട്ട് തന്നെ.... അതൊന്ന് മാറ്റാൻ വേണ്ടിയിട്ട് വിഷയത്തിൽ നിന്ന് തന്നെ മാറി.... പിന്നെയും എന്തൊക്കെയോ പറഞ്ഞും ചിരിച്ചും... അവരാ ദിവസം കുറച്ചു കൂടി മനോഹരമാക്കി തീർത്തിരുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ വർഷം കൊണ്ട് കോഴ്സ് തീരുമല്ലോ... ഇനിയും എന്തെകിലും കണ്ടു വച്ചിട്ടുണ്ടോ മോളെ.... " കയിലുള്ള ചായ ഗ്ലാസ്‌ ചുണ്ടോട് ചേർക്കുന്ന ഹരി ചന്ദ്രനെ ദച്ചൂ നോക്കി.. ഇനി ജോലിക്ക് കയറണം പപ്പാ.. " അവൾ പതിയെ പറഞ്ഞു.. നിന്റെ ഡാൻസ് പഠനം എന്തായി.. ഓസ്കാർ കിട്ടാൻ വല്ല സാധ്യതയും ഉണ്ടോ " കളിയാക്കി കൊണ്ട് വീണ്ടും അയാൾ ചോദിക്കുമ്പോൾ ചിരി അമർത്താൻ പാട് പെടുന്ന അമ്മയെ ദച്ചൂ കൂർപ്പിച്ചു നോക്കി.. അവളുടെ വീർത്തു തുടങ്ങിയ മുഖത്തിന് നേരെ ഹരി വാത്സല്യത്തോടെ നോക്കി..

"സൂര്യയെ കണ്ടിരുന്നു ഞാൻ... കഴിഞ്ഞ ആഴ്ച... ചോദിച്ചു.. നിന്റെ ഡാൻസ് എങ്ങനെ ഉണ്ടെന്ന്... നൈസ് എന്ന് പറഞ്ഞിട്ട് അവൻ നൈസ് ആയിട്ട് മുങ്ങി കളഞ്ഞു " ഹരി പറയുമ്പോൾ ദച്ചുവിന്റെ മുഖം തിളങ്ങി.. സൂര്യ അങ്ങനെ പറഞ്ഞോ പപ്പാ " വിശ്വസമാവാത്ത പോലെ അവൾ വീണ്ടും ചോദിച്ചു.. "പറഞ്ഞുന്നേ.... അതിനി എന്നെ കളിയാക്കിയതാണോ എന്തോ.... ദൈവത്തിനറിയാം " ഹരി ചിരിച്ചു കൊണ്ട് പറയുമ്പോൾ....സുകന്യ കൂടി ചിരിച്ചു പോയിരുന്നു.. പപ്പാ... ദേഷ്യത്തോടെ ദച്ചൂ വിളിക്കുമ്പോൾ... ഹരി അവളെ തോളിൽ ചേർത്തിട്ട് വലിച്ചടുപ്പിച്ചു... "പപ്പക്ക് അറിയാമല്ലോ... എന്റെ ദച്ചൂ മിടുക്കിയാണെന്ന്...നിനക്കിഷ്ടമുള്ളത് പോലെ ചെയ്യാനുള്ള ഫ്രീഡം ഇവിടുണ്ടല്ലോ... പിന്നെന്താ.. മ്മ് " ഹരി ചോദിക്കുമ്പോൾ ദച്ചൂ അയാളിൽ ചേർന്ന് കിടന്നു.. സുകന്യയും ചിരിയോടെ അവരെ നോക്കി ഇരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

അനൂ... സ്കൂട്ടിയിൽ അനുവിന്റെ തോളിൽ മുഖം ചേർത്ത് കിടക്കുമ്പോൾ ദച്ചൂ പതിയെ വിളിച്ചു.. മ്മ്... തിരിഞ്ഞു നോക്കാതെ തന്നെ അവളൊന്നു മൂളി.. അനൂ... ഇപ്രാവശ്യം ഇച്ചിരി കടുപ്പത്തിൽ ദച്ചൂ വിളിക്കുമ്പോൾ... അനു മുഖം ഒന്ന് ചെരിച്ചു.. "പറ... എന്തോ പ്രശ്നം ഉണ്ടല്ലോ... ഇല്ലങ്കിൽ ഈ വായാടി ഇങ്ങനെ മിണ്ടാതെ ഇരിക്കില്ലല്ലോ... നീ കാര്യം പറ ദച്ചൂ..." ചിരിച്ചു കൊണ്ടുള്ള അനുവിന്റെ ഉത്തരം കേട്ടപ്പോൾ... ദച്ചൂ അവളെ ഒന്നൂടെ ഇറുക്കി പിടിച്ചു.. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച.... ഒരിക്കലും പിരിയേണ്ടി വന്നിട്ടില്ലാത്ത പ്രിയപ്പെട്ട കൂട്ടുകാർ.. അനഘയുടെ അച്ഛൻ സുനിൽ.... ബസ് ഡ്രൈവർ ആയിരുന്നു... അമ്മയും രണ്ടു ചേച്ചിമാരും കൂടിയുണ്ട് അവൾക്ക്.. പൊതുവെ ഇച്ചിരി പക്വതയുള്ളൊരു പെരുമാറ്റം ആയിരുന്നു അവളിൽ എപ്പോഴും.. അകലാൻ വയ്യെന്നുള്ള ഒറ്റ കാരണം കൊണ്ട് തന്നെയും...

ഒരുമിച്ച് ഒരു കോളേജിൽ ഒരേ കോഴ്സ് ആണവർ ചെയ്യുന്നത്.... "എന്തേ.... മിണ്ടാത്തെ ... പറയാൻ ഉള്ളത് ആവിയായി പോയോ..." അനു ചോദിക്കുമ്പോൾ... ദച്ചൂ ഒരു നിമിഷം കൂടി മിണ്ടിയില്ല.. "കോളേജ് തീരാൻ ഇനി മൂന്നോ നാലോ മാസം കൂടിയല്ലേ അനൂ ഒള്ളു...." നിവർന്നിരുന്നു കൊണ്ട് ദച്ചു ചോദിക്കുമ്പോൾ... നെറ്റി ചുളിച്ചു കൊണ്ട് അനു ഒന്ന് മൂളി.. "പപ്പാ ഇന്നലെ ചോദിക്കുന്നുണ്ട്... ഇനിയെന്തെങ്കിലും ചെയ്യാനുള്ള പ്ലാൻ ഉണ്ടോ ന്ന്..." ദച്ചൂ പതിയെ പറഞ്ഞു. "ആഹ്... അതിനിപ്പോ എന്താ ദച്ചൂ. സ്വാഭാവികം... നീ എന്ത് പറഞ്ഞു.." അനു തിരിച്ചു ചോദിച്ചു... "എന്ത് പറയണം എന്നെനിക്കറിയില്ല അനൂ.. ഇനി പഠിക്കാനൊന്നും വയ്യ... ഇവിടെ നിന്നിറങ്ങിയ ജോലിക്ക് കയറണം.. അതാണ്‌ പ്ലാൻ... പക്ഷേ തൊട്ട് പിറകെ ഒരു ബോംബ് വരും... കല്യാണം " ദച്ചൂ പറയുമ്പോൾ അനു പതിയെ ഒന്ന് തല ചെരിച്ചു നോക്കി... "എന്താ... ഇപ്പൊ നിന്റെ മനസ്സിൽ... അത് പറ ദച്ചൂ..." അനു ചോദിച്ചു.. "സൂര്യ... അതാണ്‌... അവനാണ് എന്റെ ഹൃദയം മുഴുവനും..." ദച്ചൂ വീണ്ടും അനുവിന്റെ തോളിൽ തല ചേർത്ത് കിടന്നു..

"അവനെന്തു പറ്റി " അനു തിരിച്ചു ചോദിച്ചു... "അവനല്ല... പറ്റാൻ പോകുന്നത് എനിക്കല്ലേ... കോളേജിൽ കയറുമ്പോൾ മുതൽ കേട്ടിരുന്ന പേര്...അവനെ നോക്കുന്ന ആരാധന നിറഞ്ഞ കണ്ണുകളിലേക്ക് അസൂയയോടെ നോക്കുമ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല.... സൂര്യജിത്ത്.... എന്നെ ഉള്ളിൽ വെരുറപ്പിച്ചു പോയ കാര്യം... അവനെ നോക്കുമ്പോൾ... ആ ചിരി കാണുമ്പോൾ.... പ്രണയം എന്നുള്ളത് ഓർക്കുമ്പോൾ പോലും സൂര്യ എന്റെ ഉള്ളിൽ ഇരുന്നിട്ട് ചിരിച്ചു കാണിച്ചു... പലപ്പോഴും..." പ്രണയമതിന്റെ മുഴുവൻ ഫീലും അപ്പോൾ ദച്ചൂവിന്റെ സ്വരത്തിൽ ഉണ്ടായിരുന്നു... അനു മൗനത്തോടെ അവളെ കേട്ടിരുന്നു.. "എന്നിട്ടും സൂര്യയെ ഞാൻ ഒരു തരത്തിൽ പോലും ശല്യപെടുത്തിയിട്ടില്ല... അവന്റെ മുന്നിൽ പോലും പോയി നിന്നിട്ടില്ല.. കോളേജ് കഴിഞ്ഞു അവൻ അവിടെ നിന്നും പോയതിനു ശേഷം മാത്രം ഞാൻ അറിഞ്ഞ ശൂന്യത.. അവനില്ലാത്തൊരു ജീവിതം വയ്യാന്നുള്ള തിരിച്ചറിവ് കൂടി ആയിരുന്നു... അവന്റെ ഡാൻസ് സ്കൂളിൽ ജോയിൻ ചെയ്തത് അവനെ കാണാൻ വേണ്ടി മാത്രം ആണെന്ന് അവനറിയില്ല...

എന്റെ സ്നേഹത്തിന്റെ ആഴം അറിയാവുന്ന നീ ഞാൻ പോലും അറിയാതെ അവനോട് എന്റെ ഇഷ്ടം പറയുമ്പോൾ.... വർഷങ്ങളായി ഞാൻ എന്റെ ഹൃദയത്തിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് നടക്കുന്ന സ്നേഹം അവന്റെ മുന്നിൽ ക്രഷ് മാത്രം ആയിരുന്നു... മിനിസ്റ്ററുടെ മോളുടെ അഹങ്കാരം ആയിരുന്നു..." ചെറിയൊരു ചിരിയോടെയാണ് ദച്ചൂ പറയുന്നത്... "ഇതൊക്കെ ഇപ്പൊ പറയാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായേ... ഹരി അങ്കിൾ നിന്നോട് വേറെ ആരെയെങ്കിലും കെട്ടാൻ പറഞ്ഞോ " അനു ചോദിച്ചു.. "ഇല്ല... പക്ഷേ അധികം വൈകാതെ തന്നെ ആ പറച്ചിൽ ഉണ്ടാവും... ഇനി പപ്പയോടു പറയാൻ കാരണം ഏതും ഇല്ലല്ലോ... എന്റെ എല്ലാ ഇഷ്ടത്തിനും നിഴൽ പോലെ കൂടെ ഉള്ളവരല്ലേ... ഇനി ഉള്ളത് അവരുടെ കടമയല്ലേ.. ഒരേ ഒരു മകളെ... സുരക്ഷിതമായൊരു കൈകളിൽ ഏൽപ്പിക്കുക എന്നത്...." ദച്ചൂ പറഞ്ഞു... "അതേ... കല്യാണം നോക്കുന്ന സമയം ഏതായാലും നിന്നോട് ചോതിക്കല്ലെ ഇഷ്ടം വല്ലതും ഉണ്ടോ എന്ന്...അപ്പോൾ നീ സൂരയെ കുറിച്ച് പറ... പിന്നെന്താ പേടിക്കാൻ.... ഹരി അങ്കിൾ നോക്കിക്കോളുമല്ലോ " നിസാരം പോലെ അനു പറയുമ്പോൾ ദച്ചൂ ഒരു നിമിഷം ഒന്നും മിണ്ടിയില്ല..

"പക്ഷേ ഇപ്പോഴും എന്റെ സ്നേഹം ക്രഷ് മാത്രം ആണെന്ന് പറയുന്നവനടുത്തേക്ക് എങ്ങനാ അനൂ ഞാൻ പപ്പയെ വിടുന്നത്... അവൻ സ്വീകരിക്കില്ല എങ്കിൽ... എനിക്ക് പിന്നെ പപ്പയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആവും... പിന്നെ എല്ലാം പപ്പയുടെ തീരുമാനങ്ങൾക്ക് വിട്ട് കൊടുക്കേണ്ടിയും വരും.... ഓർത്തിട്ട് എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല " ദച്ചൂ പറഞ്ഞു.. "എന്തിന്.... നീ വെറുതെ ടെൻഷൻ ആവാതെ.. ഹരി അങ്കിൾ വിചാരിച്ച ഈസിയായി നടക്കാവുന്ന കേസാണ്... മുകുന്ദൻ അങ്കിൾ... നിന്റെ പപ്പയുടെ PA മാത്രം അല്ലല്ലോ ദച്ചൂ...പ്രിയപ്പെട്ട കൂട്ടുകാരൻ കൂടിയല്ലേ.. അനു സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞിട്ടും... ദച്ചുവിന്റെ മുഖം തെളിഞ്ഞിട്ടില്ല.. "അതിന്.... സൂര്യയെ ഞാൻ വിലക്ക് വാങ്ങാൻ അല്ലല്ലോ അനൂ... അങ്ങനെ ചെയ്യുമ്പോൾ അഹങ്കാരി എന്നവൻ എന്നെ വിളിച്ചത് സത്യമാവില്ലേ... ഇന്നോളം.. മിനിസ്റ്റർ ഹരിചന്ദ്രന്റെ മകളെന്ന ലേബലിൽ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടോ... നിനക്കറിയാമല്ലോ... പപ്പയും ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചു തന്നിട്ടില്ല..ആ ഞാൻ എങ്ങനെയാണ് അനൂ...

എന്റെ ഏറ്റവും വലിയൊരു ഡ്രീംസ്...ലൈഫ് ലോങ്ങ്‌ എന്റെ കൂടെ ഉണ്ടായിരിക്കേണ്ട.. സൂര്യയെ... പപ്പയുടെ പദവിയുടെ പേരിൽ എന്നിലേക്ക് ചേർത്ത് വെക്കേണ്ടത്... അതിനേക്കാൾ നല്ലത് ഞാൻ നേടാതെ പോകുന്നതാണ്.. കാരണം... എന്റെ ഇഷ്ടം... അതിന്റെ ആഴം... അതൊന്നും ക്രഷ് മാത്രം അല്ലായിരുന്നു എന്ന് എനിക്ക് എന്നെയെങ്കിലും ബോധ്യപെടുത്തണ്ടേ " ദച്ചൂ പറയുമ്പോൾ.... അനു അവളോട്‌ ഇനി എന്ത് പറയണം എന്നോർത്തു.. സൂര്യ പറയും പോലെ.... അതൊരിക്കലും... വെറുമൊരു കൗതുകം മാത്രം അല്ലായിരുന്നു.. ദച്ചുവിന്റെ ജീവനോളം വലുതായൊരു ഇഷ്ടമാണ്... അവനെന്താ അതൊന്ന് മനസ്സിലാവാത്തത്.. അനുവിന്റെ മനസ്സിൽ... സൂര്യയോട് വല്ലാത്ത നീരസം തോന്നി ആ കാര്യം ഓർക്കുമ്പോൾ ഒക്കെയും.. നീ ടെൻഷൻ ആവാതെ ദച്ചൂ... എല്ലാത്തിനും ഒരു വഴി ഉണ്ടാവും... സമയം ഉണ്ടല്ലോ.. " അനു ആശ്വാസം പോലെ പറഞ്ഞിട്ടും ആ മുഖത്തോട്ടും തെളിച്ചവും വന്നിട്ടില്ല......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story