സ്വയം വരം 💞: ഭാഗം 20

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 ആ പ്രണയത്തിന്റെയും ഹൃദയത്തിന്റെയും അവകാശി ഇനി താനാണ്.. പ്രണയത്തിന്റെ നേർത്ത ചൂട് തന്നിലേക്കും പടർന്നു പിടിക്കുന്നുണ്ടോ.. ബെഡിൽ... സൂര്യ എഴുന്നേറ്റു ഇരുന്നു.. തിരികെ വന്നത് മുതൽ.... വല്ലാത്തൊരു ഫീൽ.. കണ്ണ് അടച്ചാലും തുറന്നാലും... ദർശനയുടെ പിടക്കുന്ന മിഴികൾ മാത്രം കാണുന്നു.. ആ അസ്വസ്ഥത പൊതിയുമ്പോൾ അവളുടെ അവസ്ഥ തന്നെയാണ് അവൻ ഓർത്തത്.. വൺവെ പ്രണയത്തിന്റെ പൊള്ളുന്ന ചൂടിൽ അവളെത്ര ഉരുകി കാണും.. തിരികെ അവഗണിച്ചു വിടുമ്പോൾ... അവളെത്ര പിടഞ്ഞു കാണും.. സൂര്യ.... എഴുന്നേറ്റു വാതിൽ തുറന്നിട്ട്‌ ബാൽകാണിയിലേക്ക് ഇറങ്ങി നിന്നു.. തെളിഞ്ഞ ആകാശം... നിലാവ് പടർന്നു കിടപ്പുണ്ട്.. "ഉറക്കം വരുന്നില്ല... അല്ലേടാ.. പുറകിലെ ചോദ്യം.. കാവ്യയാണ്. തിരിഞ്ഞു നോക്കുമ്പോൾ.. അവളെ ഒന്ന് നോക്കിയിട്ട് ചിരിച്ചതല്ലാതെ അവനൊന്നും മിണ്ടിയില്ല..

"അതങ്ങനെയാണ് " അവനരുകിൽ വന്നു നിന്നിട്ട് അവൾ പറഞ്ഞു.. "പ്രണയത്തിന്റെ വേറൊരു മുഖം.. പക്ഷേ ഈ വേദനയ്ക്ക് വല്ലാത്തൊരു സുഖമുണ്ട് " കാവ്യ പറയുമ്പോൾ സൂര്യ തലയാട്ടി.. എല്ലാവരും കിടന്നോ ഏട്ടത്തി.. മാർബിൾ തിണ്ണയിൽ ഇരുന്നു കൊണ്ടവൻ ചോദിച്ചു.. പകലത്തെ ക്ഷീണം കാരണം എല്ലാം പെട്ടന്നുറങ്ങി..ഞാൻ വെള്ളമെടുക്കാൻ ഇറങ്ങിയതാ... " ചിരിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു.. "ഏട്ടത്തിക്ക്... ദർശനയെ..." സൂര്യ പാതിയിൽ നിർത്തി അവളെ നോക്കി.. "പിന്നല്ലാതെ... എനിക്കവളെ ഒരുപാട് ഇഷ്ടമായി..." കാവ്യ പറഞ്ഞു.. "നീ അവളെ വിളിച്ചോ... അവളതു ആഗ്രഹിക്കുന്നുണ്ടാവും " കാവ്യ ചോദിക്കുമ്പോൾ... ഇല്ലെന്ന് സൂര്യ തലയാട്ടി.. "നമ്പർ ഇല്ല " ചമ്മിയ ചിരിയിൽ അവനത് പറഞ്ഞു... "ഫോൺ എടുത്തു നോക്ക്.. ഞാൻ സെൻറ് ചെയ്തിട്ടുണ്ട് " കാവ്യ പറഞ്ഞു..

സൂര്യയുടെ മുഖം വിടർന്ന പോലെ... ഏട്ടത്തി മുത്താണ്.... " അവൻ പറയുമ്പോൾ ഒന്ന് തലയാട്ടി ചിരിച്ചു മൂളി ഗുഡ്നൈറ്റ് പറഞ്ഞു കൊണ്ട് കാവ്യ തിരിച്ചിറങ്ങി പോയിരുന്നു.. കയ്യിലുള്ള ഫോണിൽ നിന്നും ആ നമ്പർ സേവ് ചെയ്തു.. കാൾ ചെയ്തിട്ട് കാതോട് ചേർക്കുമ്പോൾ ഹൃദയം പതിവില്ലാതെ മുറവിളി കൂട്ടി.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഉറക്കം വരാതെ... ചിന്തകളുടെ അറ്റത്തു ഭ്രാന്ത് വരുമെന്ന് തോന്നിയ നിമിഷം തന്നെയാണ് ദച്ചുവിന്റെ ഫോൺ... ഒരു പ്രണയഗാനം ഉറക്കെ പാടിയത്.. കൈ എത്തിച്ചിട്ട് അവൾ അതെടുത്തു... ഏതോ ഒരു നമ്പർ.. ഹലോ പറയും മുന്നേ കാതിൽ വന്നാലച്ച ശബ്ദം അവളെ ഒരു നിമിഷം സ്റ്റക്ക് ആക്കിയിരുന്നു..ആദ്യം ആയിട്ടാണ് ആ ശബ്ദം ഫോണിൽ കൂടി കേൾക്കുന്നത്.. നമ്പർ വേണമെങ്കിൽ കണ്ടു പിടിക്കാമായിരുന്നു.. ഈസി ആയിട്ട് തന്നെ. പക്ഷേ ആളുടെ മുരറ്റ് സ്വഭാവം പേടിച്ചിട്ട് അതിന് നിന്നിട്ടില്ല.. "ദർശനാ..." വീണ്ടും അവൻ വിളിക്കുമ്പോൾ അവൾ പതിയെ ഒന്ന് മൂളി.. "ഉറങ്ങി പോയിരുന്നോ " പതറി കൊണ്ടുള്ള ആ മൂളലിൽ സംശയം തോന്നിയിട്ടാണ് സൂര്യ അങ്ങനെ ചോദിച്ചത്..

ഇല്ല... എന്നവൾ ഉത്തരം കൊടുത്തു... എന്റെ നമ്പർ... എങ്ങനെ കിട്ടി " ചോദിക്കുമ്പോൾ മറുവശം സൂര്യയുടെ ചിരി കേൾക്കാം.. "എന്റെ ഫോട്ടോ പോലും ഞാൻ അറിയാതെ എടുത്ത ആളല്ലേ... നമ്പറും അങ്ങനെ തന്നെ കിട്ടി എന്ന് കൂട്ടിക്കോ " കുറുമ്പോടെ അവന്റെ ഉത്തരം.. വീണ്ടും മൗനം കടന്ന് വന്നു... പക്ഷേ അതിലും ഒരു സുഖം ഉണ്ടായിരുന്നു... നാളെ.. കോളേജ് ഇല്ലേ " സൂര്യ ചോദിച്ചു.. ഉണ്ടെന്ന് പറയുമ്പോൾ... ഇനിയും കേളേജിൽ പോണോ എന്നൊരു ചോദ്യം കൂടി അവൾ അതിൽ പൊതിഞ്ഞു പിടിച്ചു.. "ശെരി... എങ്കിൽ കിടന്നോ.. ഞാൻ വിളിച്ചോളാം... ബൈ " സൂര്യ പറഞ്ഞു.. ഗുഡ്നൈറ്റ്..... കാൾ കട്ട് ചെയ്യാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല.. എന്നിട്ടും അവൻ ഗുഡ്നൈറ്റ് പറഞ്ഞിട്ട് വെച്ച് പോയപ്പോൾ അവളും വെച്ച് കളഞ്ഞു..പിന്നെയും അവൾ ഫോണിൽ നോക്കി ഏറെ നേരം ഇരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞

ഉറക്കത്തിൽ പോലും സുകന്യയുടെ മുഖം ചുലുങ്ങി പോവുന്നത് തൊട്ടരികിൽ ഇരുന്നിട്ട് നോക്കി കാണുമ്പോൾ ഹരിയുടെ ഹൃദയം വേദന കൊണ്ട് ഉരുകി പോവുന്നത് പോലെ... ഇന്നത്തെ അലച്ചിൽ കൊണ്ടായിരിക്കും... ഒട്ടും വയ്യാത്ത പോലെ.. എന്നിട്ടും ഓടി പിടഞ്ഞു കൊണ്ട് ഓരോന്നും ചെയ്തു കൊണ്ടിരിക്കുന്ന അവരെ... ഒടുവിൽ ഹരി ചീത്ത പറഞ്ഞിട്ടാണ് വന്നു കിടന്നത്.. "പിന്നെ നിങ്ങടെ പറച്ചിൽ കേട്ട തോന്നും എനിക്കതാണ്ട് മാറരോഗം ഉണ്ടെന്ന്... ഇടക്കൊന്നു തല ചുറ്റി വീഴും എന്ന് പറഞ്ഞിട്ട് ഇങ്ങനുണ്ടോ ഒരു പേടി " ഹരി ചീത്ത പറഞ്ഞപ്പോൾ സുകന്യ പിറു പിറുത്തത് അയാളുടെ നെഞ്ചിലാണ് കൊണ്ടത്.. "അതല്ലടോ.. അടുത്ത ആഴ്ച കല്യാണത്തിന് ഇതിനേക്കാൾ ഓടി പാഞ്ഞു നടക്കേണ്ടി വരില്ലേ.. ഇപ്പഴേ ഇങ്ങനെ ആയാൽ തളർന്നു പോകും നീ.. മുഖം കൊടുക്കാതെ അങ്ങനെ പറഞ്ഞു.. ഹൃദയം പിടഞ്ഞത് മറച്ചു വേച്ചു.. തനിക്കു മുന്നിൽ സമയം ഒട്ടും ഇല്ലെന്ന് വീണ്ടും വീണ്ടും ഹൃദയം ഓർമ പെടുത്തും പോലെ... 💞💞💞💞💞💞💞💞💞💞💞💞💞💞💞

കോളേജിൽ പോവാൻ ഒട്ടും മനസ്സില്ലായിരുന്നു... അവന്റെ ഓർമകൾ നിറഞ്ഞ മനസ്സോടെ ആ മുറിയിൽ അങ്ങനെ വെറുതെ ഇരിക്കാൻ മാത്രം കൊതിക്കുന്ന അവസ്ഥ.. എന്നിട്ടും ഹരി പറഞ്ഞപ്പോൾ... ദച്ചു പോവാൻ റെഡിയായി.. കല്യാണത്തിന് വേണ്ടി ഇനി കുറച്ചു ദിവസം ലീവ് എടുക്കേണ്ടി വരും...അത് കൊണ്ട് പറ്റുന്നത്ര പോവുക എന്നതാണ് ഹരി പറഞ്ഞത്. എക്സാം അടുത്തത് കൊണ്ട് തന്നെ... ലീവ് അധികം വലിച്ചു നീട്ടാൻ പറ്റില്ല.. "കല്യാണത്തിന് ഇനി നാല് ദിവസം മാത്രം ഒള്ളു... ദാ ആ കാണുന്നതാ അടുക്കള.. വന്നൊന്ന് കേറി നോക്കി പോ... ഒന്നും ഉണ്ടാക്കാൻ അറിയില്ലേലും... സാധനങ്ങളെ ഒന്ന് പരിജയപെടാലോ " സുകന്യ പറയുമ്പോൾ ദച്ചു ഒന്ന് ചിരിച്ചു... "ചിരിക്കേണ്ട... ആ ചെക്കന്റെ ഒരു വിധി... നിന്നെ സഹിക്കാൻ മാത്രം എന്ത് പാപം ആണാവോ അത് ചെയ്തത്.. ഈ ജന്മം സ്വന്തം ഭാര്യയുടെ കൈ കൊണ്ട് ഒരു ഗ്ലാസ്‌ ചായ പോലും സൂര്യക്ക് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല... സുകന്യ വീണ്ടും പറഞ്ഞു..

പക്ഷേ... സ്വന്തം ഭാര്യ എന്നാ ഒറ്റ പദത്തിൽ ഒതുങ്ങി പോയിരുന്നു ദച്ചു അപ്പോൾ.. അനു വന്ന് ഹോണടിച്ചപ്പോൾ യാത്ര പറഞ്ഞിട്ട് അവൾ ഇറങ്ങി ഓടി... 💞💞💞💞💞💞💞💞💞💞💞💞💞💞💞 കോളേജ് ഗേറ്റ് മുതൽ കാണുന്ന എല്ലാ കണ്ണിലും ദച്ചു ഒരു അസൂയ കണ്ടിരുന്നു.. കയ്യിലെ സൂര്യജിത്ത് എന്നെഴുതിയാ മോതിരം... പ്രണയത്തോടെ അവൾ ഒന്ന് തഴുകി.. "നീയും സൂര്യയും പ്രണയത്തിൽ ആയിരുന്നോ എന്ന് നിരാശയിൽ വന്നു ചോദിച്ചവരോട്... നീണ്ട രണ്ടു വർഷത്തിന്റെ കഥ പറഞ്ഞു കൊടുത്തത് അനുവാണ്.. അവൾ പറഞ്ഞ കഥയിൽ... ദച്ചുവിനെ കടത്തി വെട്ടുന്ന പ്രണയത്തോടെ സൂര്യ ഉണ്ടായിരുന്നു എന്നതാണ് ഏറെ രസം.. കോളേജിൽ മൊത്തം അറിഞ്ഞു കഴിഞ്ഞു.. അവനോടുള്ള ആരാധന... ദച്ചുവിനോടുള്ള അസൂയയായി പല കണ്ണിലും മിന്നി മാഞ്ഞു.. അന്നത്തെ ദിവസം മുഴുവനും...ദച്ചുവാ സുഖമുള്ള ഓർമയുടെ മടി തട്ടിൽ ആയിരുന്നു.. സാർ വരുന്നതോ പഠിപ്പിച്ചു പോകുന്നതോ ഒന്നും അറിയാത്ത വിധത്തിൽ അവളുടെ മനസ്സ് സൂര്യയിൽ കുരുങ്ങി പോയിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞

ഇനി എന്തിനാ ദച്ചു നീ ഇവിടെ ഇറങ്ങുന്നേ " തേജസിന്റെ മുന്നിൽ എത്തിയപ്പോൾ വണ്ടി നിർത്താൻ വിളിച്ചു കൂവിയ അവളെ നോക്കി അനു ചോദിച്ചു.. എനിക്ക് സൂര്യയെ കാണാൻ തോന്നുന്നു.. അനുവിന്റെ മുഖത്തു നോക്കാതെ അവളുടെ പുറത്ത് കെട്ടിപിടിച്ചു കൊണ്ട് ദച്ചു പറയുബോൾ അനു ചിരിച്ചു പോയിരുന്നു... പിന്നൊന്നും പറയാൻ നിൽക്കാതെ അവൾ സ്കൂട്ടി ഉള്ളിലേക്ക് ഓടിച്ചു കയറ്റി.. "ചെല്ല്... പോയി കണ്ടിട്ട് വാ.. ഞാൻ കരുതി ഇതോടെ ഈ വായി നോട്ടം അവസാനിച്ചു.. എനിക്കീ ഇരുപ്പിൽ നിന്നൊരു മോചനം കിട്ടുമെന്ന്... നടപ്പില്ല..." അനു പറയുമ്പോൾ... ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ദച്ചു ഇറങ്ങി.. അങ്ങോട്ടും ഇങ്ങോട്ടും നോക്കി പോവാതെ നിൽക്കുന്നവളെ നോക്കി അനു നെറ്റി ചുളിച്ചു.. "എന്തേയ്... പോണില്ലേ " അനു ചോദിക്കുമ്പോൾ ദച്ചു തിരിഞ്ഞു നോക്കി.. "അവൻ വഴക്ക് പറയുവോ ടി " ദച്ചു നഖം കടിച്ചു കൊണ്ട് ടെൻഷനോട് ചോദിച്ചു..

. "ഇത്രേം കാലം വായി നോക്കി നടന്നിട്ട് ഒന്നും പറയാത്തവൻ ഇനിയിപ്പോ രണ്ടെണ്ണം പറഞ്ഞാലും നീ അങ്ങ് സന്തോഷിക്ക്... അവൻ നിന്റെ അല്ലേ ന്ന് " അനു പറഞ്ഞു.. എന്താ നീ പറഞ്ഞത്... ദച്ചു വീണ്ടും തിരിഞ്ഞു നിന്നിട്ട് ചോദിച്ചു... ഇത്രേം കാലം... അനു വീണ്ടും പറഞ്ഞു തുടങ്ങുമ്പോൾ ദച്ചു അവളുടെ വാ പൊതിഞ്ഞു പിടിച്ചു.. മുഴുവനും വേണ്ട... ആ ലാസ്റ്റ് പറഞ്ഞത് " ചിരിച്ചു കൊണ്ടവൾ പറയുമ്പോൾ അനു അവളെ ഒരു തള്ളു കൊടുത്തു.. അപ്പോൾ കേൾക്കാഞ്ഞിട്ട് അല്ല... ല്ലേ " അനു കണ്ണുരുട്ടി.. "അല്ലന്നേ.. അവൻ എന്റെയാണെന്ന് വീണ്ടും കേൾക്കാൻ ഒരു സുഖം... " ദച്ചു കണ്ണിറുക്കി കൊണ്ട് പറഞ്ഞപ്പോൾ.. അനു അവളെ നോക്കി പല്ല് കടിച്ചു.. "നീ പോണുണ്ടോ.. ഇല്ലെങ്കിൽ ഇങ്ങോട്ട് കയറി ഇരിക്ക്... വട്ടം കറങ്ങാതെ വീട്ടിൽ പോവാ " അനു പറയുമ്പോൾ ദച്ചു വേഗം മുന്നോട്ട് നടന്നു.. നി ഈ ബാഗ് പിടിച്ചോ.. എങ്ങാനും അവൻ കണ്ണുരുട്ടിയാ ഓടാൻ ഇതൊരു ബുദ്ധിമുട്ട് ആവും " വീണ്ടും തിരിഞ്ഞു വന്നിട്ട് ദച്ചു ബാഗ് അനുവിന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു..

ഇനി നീ തിരിച്ചു വന്നാ.... "അത് വാങ്ങി ഭീക്ഷണി പോലെ അനു പറഞ്ഞു.. ദച്ചു വേഗം തിരിഞ്ഞു നടന്നു.. ഇല്ലെങ്കിൽ അവൾ പിടിച്ചു വലിച്ചു കൊണ്ട് പോവും എന്ന് തോന്നി.. വണ്ടി സ്റ്റാർട്ട് ചെയ്തിട്ടോ ട്ടോ " പോകും വഴി അവൾ വിളിച്ചു പറയുമ്പോൾ അനു ചിരിച്ചു പോയിരുന്നു.. ഏയ്‌.... ദർശന... ആരോ വിളിക്കുന്നത് കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.. ഇവിടെ.. ഇങ്ങോട്ട് നോക്ക്... വിളി കേട്ട് വീണ്ടും നോക്കിയപ്പോൾ... ദാസാണ്... കൂടെ ഇഷാനിയും സമീറും ഉണ്ട്.. ഇങ്ങോട്ട് വാ... " ഇഷാനി കൈ കാട്ടി വിളിച്ചപ്പോൾ അവൾ ചുറ്റും നോക്കി കൊണ്ട് തന്നെ അങ്ങോട്ട് നടന്നു.. ആ കൂട്ടത്തിൽ സൂര്യ ഇല്ലെന്നത് ഒരേ സമയം അവളിൽ ആശ്വാസവും നിരാശയും നിറച്ചു.. "ഇനിയെന്താണ് ഇവിടൊരു ചുറ്റി കളി... ഡാൻസിനോടുള്ള നിന്റെ ഇഷ്ടത്തിന്റെ കാരണം ഇപ്പൊ നിന്റെ സ്വന്തം അല്ലേ.. ഇനി അവൻ പഠിപ്പിച്ചു തരുമല്ലോ..." ചിരിച്ചു കൊണ്ട് ദാസ് പറയുമ്പോൾ... ദച്ചു ചമ്മിയ ചിരിയോടെ അവരെ നോക്കി.. വീണ്ടും അവളുടെ കണ്ണുകൾ നാല് പാടും ചിതറി... "ഇങ്ങനെ നോക്കിയിട്ട് കാര്യം ഇല്ല മോളെ.. അവൻ എത്തിയിട്ടില്ല "

ചിരിച്ചു കൊണ്ട് ഇഷാനി പറയുമ്പോൾ വീണ്ടും ദച്ചു മുഖം വെട്ടിച്ചു.. "എങ്കിൽ ഞാൻ പോട്ടെ..." അവരുടെ ചിരിയെ നേരിടാൻ ആവാതെ... ദച്ചു വേഗം തിരിഞ്ഞു നടന്നു.. "ദർശനാ.. നിക്കഡോ... അവനിപ്പോ വരും.. കണ്ടിട്ട് പൊയ്ക്കോളൂ.. അതിനല്ലേ വന്നത് " ഇഷാനി ഓടി വന്നിട്ട് അവളെ പിടിച്ചു നിർത്തി.. "അയ്യോ.. വേണ്ട ഇഷേച്ചി... ഇതിലെ പോയപ്പോൾ ഒന്ന് കയറി എന്ന് മാത്രം.. പോയിട്ട് ഇച്ചിരി ധൃതി ഉണ്ട്.. ചേച്ചിക്ക് സുഖം അല്ലേ... വീട്ടിലൊക്കെ എന്തുണ്ട് വിശേഷം... ജോലി ഒക്കെ എങ്ങനെ പോകുന്നു... ഒറ്റ വീർപ്പിൽ ദച്ചു അത് ചോദിക്കുമ്പോൾ ഇഷാനി തലയിൽ കൈ വെച്ച് പോയി.. എന്തോ... മോളിപ്പോ ന്താ വിളിച്ചേ... നേരിട്ട് കണ്ട മുഖം വീർപ്പിച്ചു പോണ ആളാണ്‌... ഇപ്പൊ ചേച്ചി എന്ന് വിളിയിൽ തേൻ ഒലിക്കുമല്ലോ..അവൻ സ്വന്തം ആയെന്ന് തോന്നി തുടങ്ങിയപ്പോൾ എന്നോടുള്ള കുശുമ്പ് മാറി...

അതല്ലേ ഈ വിളിക്കും മാറ്റത്തിനും കാരണം.. അല്ലേടി " കണ്ണുരുട്ടി കൊണ്ട് ഇഷാനി അത് ചോദിക്കുമ്പോൾ... ദച്ചു കള്ള ചിരിയോടെ അവളെ നോക്കി.. അത് കണ്ട് ഇഷാനി മൂളി കൊണ്ട് തലയാട്ടി.. ദേ നോക്ക്... നിനക്കവൾ എങ്ങനെയാണോ അത് പോലെയാണ് എനിക്ക് സൂര്യ... അവന് ഞാനും... അതിനിടയിൽ ആരൊക്കെ എന്തൊക്കെ വിചാരിച്ചാലും അതൊന്നും ഞങ്ങളുടെ ഇടയിൽ ഒരിക്കലും ഒരു വില്ലൻ ആവില്ല.. അത്രയും ഉറപ്പുണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ സൗഹൃദത്തിൽ.. കേട്ടോ ടി " വണ്ടിയിൽ തന്നെ ഇറങ്ങാതെ ഇരിക്കുന്ന അനുവിനെ ചൂണ്ടി ഇഷാനി അത് പറയുമ്പോൾ... ദച്ചു കള്ള ചിരിയോടെ തല താഴ്ത്തി പിടിച്ചു. നിന്റെ ഈ കുറുമ്പ് കൊണ്ട് ആ ചെക്കൻ കുറെ പാടുപെടുമല്ലോ പെണ്ണെ " ആ നിർത്തം കണ്ടപ്പോൾ.. ഇഷാനി അവളുടെ തലക്കൊരു മേട്ടം കൊടുത്തു കൊണ്ട് പറഞ്ഞു.. അവരുടെ സംസാരത്തിന് ഇടയിൽ തന്നെയാണ് സൂര്യയുടെ ബൈക്ക് ഗേറ്റ് കടന്നിട്ട് കയറി വന്നത്.. അയ്യോ.. പെട്ടു.അത് കണ്ടപ്പോൾ ദച്ചു തലയിൽ കൈ വെച്ച് പോയി..

അവനെ കാണാൻ അല്ലേടി വന്നത് "ഓടാൻ ആഞ്ഞാ അവളുടെ കയ്യിൽ പിടിച്ചു വെച്ച് കൊണ്ട് ഇഷാനി കണ്ണുരുട്ടി. അതൊക്കെ ശെരി തന്നെ.. പക്ഷേ എനിക്ക് പേടിയാണ് ചേച്ചി.. പ്ലീസ് വിട് ...പോട്ടെ ചേച്ചി..." ദച്ചു ദയനീയമായി പറഞ്ഞു.. ചിരിച്ചു കൊണ്ട് തന്നെ ഇഷാനി പിടി വിട്ടു.. ദച്ചുവിന്റെ വെപ്രാളം കണ്ടിട്ട് അവൾക്ക് ചിരി വരുന്നുണ്ട്.. ബൈക്ക് നിർത്തിയിട്ട് സൂര്യ നോക്കുമ്പോൾ ദച്ചു അനുവിന്റെ അരികിലേക്ക് ഓടുന്നതാണ് കണ്ടത്.. ഡീ... അവനുറക്കെ വിളിക്കുമ്പോൾ സ്റ്റക്ക് ആയതു പോലെ അവളുടെ കാലുകൾ ഉറച്ചു പോയിരുന്നു... പതിയെ തിരിഞ്ഞു നോക്കുമ്പോൾ സൂര്യ കൈ മാടി വിളിക്കുന്നുണ്ട്.. അവൾ തിരിഞ്ഞിട്ട് വീണ്ടും കൈ കൊണ്ട് നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു.. എന്നിട്ട് പതിയെ അവന്റെ അരികിലേക്ക് നടന്നു.. ബൈക്കിൽ നിന്നും ഇറങ്ങാതെ.. താടിക് കൈ കൊടുത്തു കൊണ്ട് അവനതു നോക്കി ഇരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story