സ്വയം വരം 💞: ഭാഗം 21

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഇങ്ങനെ നോക്കി കൊല്ലാതെ എന്തെങ്കിലും ഒന്ന് ചോദിച്ചുകൂടെ... മനുഷ്യൻ ഇപ്പൊ ശ്വാസം മുട്ടി ചാവും.. സൂര്യയുടെ മുന്നിൽ നിൽക്കുമ്പോൾ... അവന്റെ നോട്ടം നേരിടാൻ ആവാതെ ദച്ചു മനസ്സിൽ പറഞ്ഞു.. "ഡാൻസ് പഠിക്കാൻ വന്നതാണോ " സൂര്യ ചോദിച്ചു.. അതേ എന്ന് തലയാട്ടി.. പക്ഷേ സൂര്യ കൂർപ്പിച്ചു നോക്കിയപ്പോൾ ആ തലയാട്ടൽ വേഗം തന്നെ അല്ലെന്ന് ആയിരുന്നു.. പിന്നെന്തിനാ.. " വീണ്ടും ചിരിച് കൊണ്ടവന്റെ ചോദ്യം.. ദച്ചു വിയർത്തു തുടങ്ങി.. "കാണാൻ തോന്നുമ്പോൾ ഒന്ന് വിളിച്ച മതി.. ഞാൻ വന്നോളാം " കള്ള ചിരിയോടെ തന്നെ സൂര്യ അത് പറയുമ്പോൾ കേൾക്കാൻ കൊതിച്ചു പോയത് അവൻ പറഞ്ഞതിന്റെ മുഴുവൻ സന്തോഷവും അവളുടെ മുഖം വിളിച്ചു പറഞ്ഞിരുന്നു.. കുറെ നേരം ആയോ വന്നിട്ട്.. " അവളുടെ ഭാവങ്ങൾ സൂക്ഷിച്ചു നോക്കി കൊണ്ട് തന്നെ അവൻ ചോദിച്ചു.. അവനെ നോക്കാതെ അനുവിന്റെ നേരെ നോക്കി... ഇല്ല എന്ന് തലയാട്ടി ദച്ചു.. "ദച്ചു... നീ പതിയെ വാ ഞാൻ പോകുന്നു.. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചു പെട്ടന്ന്.. ബൈ "

വിളിച്ചു പറച്ചിലും അനു വണ്ടി എടുത്തു പോവലും ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞു.. ദച്ചു എന്തെങ്കിലും പറയും മുന്നേ അനു ഗേറ്റ് കടന്ന് പോയിരുന്നു.. ദച്ചു തിരിഞ്ഞു നിന്നിട്ട് തലയിൽ കൈ വെച്ച് പോയി.. ഇനി ബസ് തന്നെ ശരണം.. ഇവളുടെ ഒരു കാര്യം.. ദച്ചു നിന്ന് പിറു പിറുത്തു.. എന്നിട്ട് പതിയെ തിരിഞ്ഞ് കൊണ്ട് സൂര്യയെ നോക്കി.. നെഞ്ചിൽ കൈ കെട്ടി അവളെ തന്നെ നോക്കി ഇരിക്കുന്നു.. "ഞാനും... പോവാ.. ബൈ " പതിയെ പറഞ്ഞിട്ട് അവളും ഒന്ന് ചിരിച്ചു.. എങ്ങനെ പോവും... സൂര്യ ചോദിച്ചു. ബസ് കിട്ടും... ദച്ചു പതിയെ പറഞ്ഞു.. സൂര്യ ഒന്ന് ചിരിച്ചു.. എന്നിട്ട് ബൈക്ക് ഓൺ ചെയ്തു.. തിരിച്ചിട്ട് അവൾക്ക് മുന്നിൽ നിറുത്തി.. "കയറിക്കോ... ഞാൻ കൊണ്ട് വിടാം " സൂര്യ അത് പറയുമ്പോൾ... ദച്ചു ഞെട്ടി പോയിരുന്നു.. അല്ല.. ഞാൻ.. ബസിന്... " അവൾ വാക്കുകൾ പൊറുക്കി കൂട്ടി.. സൂര്യ ഒന്നൂടെ സൂക്ഷിച്ചു നോക്കി.. പിന്നൊന്നും പറയാതെ ദച്ചു പതിയെ അവന്റെ പിറകെ കയറി ഇരുന്നു.. വിറച്ചിട്ട് താഴെ ചാടുമോ എന്നവൾ ശെരിക്കും പേടിച്ചു പോയിരുന്നു.. പിടിച്ചിരിക്ക്..

വിറച്ചു വീഴണ്ട.. അതറിഞ്ഞത് പോലെ സൂര്യ പറഞ്ഞപ്പോൾ അവനെ പിടിക്കാൻ അപ്പോഴും മനസ്സിൽ പേടി ആയിരുന്നു.. "ഇപ്പൊ വരാം " പിറകിൽ നിൽക്കുന്ന ദാസിനോടൊക്കെയായി പറഞ്ഞിട്ട് അവൻ വേഗം വണ്ടി എടുത്തു.. അവരുടെ കൂവി വിളിക്കൽ കേൾക്കുമ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു.. ഒന്നും മിണ്ടാതെ ദച്ചു അവന്റെ നേരെ മിററിൽ കൂടി നോക്കി ഇരുന്നു.. അലസമായി കിടന്നിരുന്ന മുടി ഇഴകൾ ഇടയ്ക്കിടെ പുറകിലേക്ക് മാടി നീക്കുന്നുണ്ട്.. സ്റ്റീൽ വളയണിഞ്ഞ കയ്യിലെ..താൻ അണിയിച്ച മോതിരത്തിൽ ദച്ചുവിന്റെ കണ്ണുകൾ ഉടക്കി.. ഹൃദയം ആകെ പൊതിയുന്ന ഒരു തണുപ്പ്.. സ്വന്തം കൈ വിരലിൽ അവളൊന്നു പതിയെ തലോടി.. അവന്റെ മേൽ തട്ടാതിരിക്കാൻ സൂക്ഷിച്ചാണ് അവളിരിക്കുന്നത്.. ആ വയറിൽ ചുറ്റി പിടിച്ചിട്ട്... തോളിലേക് മുഖം ചേർത്തിരിക്കാൻ കൊതിക്കുന്ന മനസ്സവളെ പരമാവധി... പ്രോത്സാഹിപ്പിക്കുന്നുണ്ട്.. അവൾ നോക്കുമ്പോൾ.... അതേ നിമിഷം അവന്റെ ശ്രദ്ധയും മിററിൽ തന്നെ യാണ് എന്നറിഞ്ഞപ്പോ... ദച്ചു ചമ്മലോടെ മുഖം ഒളിപ്പിച്ചു പിടിച്ചു..

വീണ്ടും അതേ ഒളിച്ചു കളി.... അവനൊപ്പമുള്ള ഓരോ നിമിഷവും ലോകം തന്നെ വിസ്മരിച്ചു പോകും പോലെ.. "സ്വപ്നം കാണാൻ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട് ദർശന... ഇപ്പൊ ഒന്നിറങ്ങിക്കെ " സൂര്യ അത് പറയുമ്പോൾ ദച്ചു ഞെട്ടി കൊണ്ട് ചുറ്റും നോക്കി.. ഏതോ വലിയൊരു കൂൾബാറിന് മുന്നിൽ ആണ്.. ഇവിടെന്താ പരിപാടി..അവൾ ഓർത്തു. ഇറങ്ങു.... വീണ്ടും സൂര്യ പറയുമ്പോൾ ദച്ചു ചാടി ഇറങ്ങി.. വണ്ടിയുടെ കീ ഊരി എടുത്തു കൊണ്ട് സൂര്യയും ഇറങ്ങി.. വാ.. അവളെ വിളിച്ചിട്ട്.. അവൻ മുന്നോട്ട് നടന്നു.. അതേയ്... ദച്ചു വിളിക്കുമ്പോ... സൂര്യ തിരിഞ്ഞു നോക്കി.. ഇവിടെന്താ.. ദച്ചു ചോദിച്ചു.. സൂര്യ തിരിഞ്ഞു നിന്നവളെ നോക്കി.. സിനിമ കാണാൻ.. കൂൾബാറിൽ അതിനല്ലേ വരുന്നത്.. ചിരിച്ചു കൊണ്ടവന്റെ മറുചോദ്യം.. ദച്ചുവിന്റെ ചുണ്ട് കൂർത്തു. "വിശക്കുന്നില്ലേ.. ക്ലാസ് കഴിഞ്ഞു ഇറങ്ങിയതല്ലേ.

എന്നെ മാത്രം നോക്കി ഇരുന്ന വിശപ്പ് മാറില്ലല്ലോ.. വാ " സൂര്യ വീണ്ടും പറയുമ്പോൾ... ദച്ചു അവന്റെ നേരെ നോക്കി.. എനിക്കൊന്നും വേണ്ട... അവൾ വീണ്ടും പറഞ്ഞു.. പക്ഷേ എനിക്ക് വേണമല്ലോ.. നീ ഇങ്ങോട്ട് വാ എന്നിട്ട് എനിക്കൊരു കമ്പനി താ.... വീണ്ടും മുന്നോട്ട് നടക്കുന്നവന്റെ കൂടെ അവളും ചെന്നു.. ബാഗ് അടക്കി പിടിച്ചു നാല് പാടും നോക്കിയാണ് നടക്കുന്നത് ദച്ചു.. നല്ലത് പോലെ തിരക്കുണ്ട്.. അത്യാവശ്യം ആഡംബരത്തോടെ തന്നെ ഡിസൈൻ ചെയ്തൊരു വലിയ ഷോപ്പ്.. അരണ്ട മഞ്ഞ വെളിച്ചം പകരുന്ന... പല രീതിയിൽ തൂക്കിയിട്ട അനേകം ബൾബുകൾ.. മൊത്തത്തിൽ ഒരു റൊമാന്റിക് അറ്റ്മോസ്‌ഫിയർ.. ദച്ചുവിന് അവിടം ഒരുപാട് ഇഷ്ടമായി.. അതികം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഒന്നും ഇല്ല.. എല്ലാത്തിലും നിറയെ ആളുകൾ.. ഏറ്റവും അറ്റത്... രണ്ടു ചെയർ മാത്രം ഉള്ളൊരു ടേബിളിനരികിൽ പോയി... സൂര്യ അവളെ നോക്കി.. അവനരികിൽ ഇരിക്കുമ്പോൾ... വീണ്ടും ഹൃദയം dj കളിക്കാൻ തുടങ്ങി.. സൂര്യ... പിറകിൽ നിന്നാരോ വിളിക്കുമ്പോൾ രണ്ടാളും തിരിഞ്ഞു നോക്കി..

ചിരിച്ചു കൊണ്ടൊരു ചെറുപ്പക്കാരൻ നടന്നു വരുന്നു.. രാഹുൽ... വിളിച്ചു കൊണ്ട് സൂര്യ എണീറ്റ് നിന്നവനെ കെട്ടിപിടിച്ചു.. അവൻ തിരിച്ചും... "ഭയങ്കര ബിസി ആണോ... കാണാൻ കിട്ടുന്നില്ലല്ലോ ഇപ്പൊ " രാഹുൽ ചിരിച്ചു കൊണ്ടവനോട് ചോദിച്ചു.. ദച്ചു അവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ട് മിണ്ടാതെ ഇരുന്നു.. ഇതാരാ ടാ... ഇത്തിരി നേരത്തെ വിശേഷം പറച്ചിലുകൾക്ക് ശേഷം... ദച്ചുവിനെ നോക്കി രാഹുൽ അത് ചോദിക്കുമ്പോൾ സൂര്യുടെയും ദച്ചുവിന്റെയും മിഴികൾ കൊരുത്തു... ഓ... അത് പറയാൻ മറന്നു... ഇത് ദർശന... എന്റെ... എന്റെ പെണ്ണാണ് " രാഹുലിനോടാണ് പറയുന്നത് എങ്കിലും... കണ്ണുകൾ തനിക്കു നേരെ നീളുന്നത് അറിഞ്ഞിട്ട് ദച്ചു മുഖം കുനിച്ചു.. എന്റെ പെണ്ണ്... അവന്റെയാ വാക്കുകൾ ആഴത്തിൽ ഇറങ്ങി ചെന്നത് അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ആയിരുന്നു.. ആ തിളക്കം... മുഖം എടുത്തു കാണിക്കുന്നുണ്ട്.. ഹായ്... രാഹുൽ ചിരിച്ചു കൊണ്ട് പറയുമ്പോൾ... ദച്ചുവും അവനെ വിഷ് ചെയ്തു... "ഇതൊക്കെ എപ്പോ ഒപ്പിച്ചു സൂര്യ.. ആരും പറഞ്ഞും കേട്ടില്ല...

നമ്മുടെ ടീം ആരും അറിഞ്ഞില്ലേ ടാ.." രാഹുൽ ചോദിക്കുമ്പോൾ സൂര്യ കണ്ണടച്ച് കാണിച്ചു.. "പക്ഷേ കല്യാണത്തിന് വിളിക്കും... തീർച്ചയായും ഫാമിലി അടക്കം വരണം..." സൂര്യ പറഞ്ഞു.. ഒക്കെ ടാ... നിങ്ങൾ സംസാരിക്ക്.. ഞാൻ ചെല്ലട്ടെ.. ഇച്ചിരി തിരക്ക് പിടിച്ച ടൈം ആണ്.. " പറഞ്ഞിട്ട് ഒന്നൂടെ ചിരിച്ചിട്ട് രാഹുൽ തിരികെ ഓടി.. "എന്റെ ഫ്രണ്ട് ആണ്.. കോളേജ് മേറ്റ് " തിരിച്ചിരുന്നു കൊണ്ട്... സൂര്യ പറയുമ്പോൾ ദച്ചു തലയാട്ടി.. "പറ... എന്താ കഴിക്കാൻ വേണ്ടത്.. ടൈം പോകുന്നു.. വീട്ടിൽ അന്വേഷിക്കില്ലേ.. വിളിച്ചു പറയണോ " സൂര്യ അത് ചോദിച്ചപ്പോൾ ആണ് അക്കാര്യം ദച്ചു ഓർത്തത്.. അവളുടെ മുഖം കണ്ടിട്ട് തന്നെ... പിന്നെ ഒന്നും പറയാതെ സൂര്യ ഫോണെടുത്തിട്ട് ഹരിയെ വിളിച്ചു.. ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറയുന്ന അവന്റെ നേരെ നോക്കി ഇരിക്കുമ്പോൾ.... ദച്ചു വീണ്ടും മറ്റെല്ലാം മറന്നു.. ഫോൺ തിരികെ വെച്ചിട്ട് അവൻ നോക്കിയപ്പോൾ ദച്ചു വേഗം മുഖം താഴ്ത്തി.. അതവൻ വ്യക്തമായി കണ്ടു പിടിക്കുകയും ചെയ്തിരുന്നു.. അത് കൊണ്ട് തന്നെ ഒരു കുസൃതി ചിരി അവിടെ ബാക്കി ഉണ്ടായിരുന്നു..

എനിക്കൊരു ജൂസ് മതിയെന്ന് ദർശന പറയുമ്പോൾ... സൂര്യ എഴുന്നേറ്റു പോയി.. ഇത്തിരി നേരം കഴിഞ്ഞു അവൻ അവിടെ തന്നെ വന്നിരുന്നു.. കൂട്ടുകാരിക്ക് വല്ല്യ സ്നേഹം ആണല്ലേ തന്നോട് " ദച്ചുവിനെ നോക്കി സൂര്യ ചോദിച്ചു... ചോദ്യത്തിന്റെ പൊരുൾ അറിയാത്തത് കൊണ്ട് തന്നെ തെല്ലൊരു പകപ്പോടെയാണ് ദച്ചു അതേ എന്ന് തലയാട്ടി കാണിച്ചത്.. എന്തേ... അവൾ ചോദിക്കുമ്പോൾ സൂര്യ ഒന്ന് ചിരിച്ചു.. "ഒന്നുമില്ല... നീ മനസ്സിൽ കാണുന്നത് അവൾക്ക് മാനത്തു കാണാൻ കഴിയും.. അവളോടി പോയത് വീട്ടിൽ നിന്നും വിളിച്ചിട്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല " സൂര്യ അത് പറയുമ്പോൾ ആയിരുന്നു ദച്ചു അതോർത്തത്.. ശെരിയാണല്ലോ.. അവനൊപ്പം താൻ വരട്ടെ എന്ന് കരുതി അനുവത് ചെയ്തത്..സൂര്യക്ക് അത് മനസ്സിലായി... തനിക്ക് അതൊന്ന് തരം തിരിക്കാൻ അവൻ പറഞ്ഞു തരേണ്ടിയും വന്നു.. ദച്ചു സൂര്യയെ ഒന്ന് ഒളിഞ്ഞു നോക്കി.. "എന്റെ കൂടെ വരാൻ നീ പ്ലാൻ ചെയ്തിരുന്നോ " കള്ള ചിരിയോടെ സൂര്യ അത് ചോദിക്കുമ്പോൾ ദച്ചു പെട്ടന്ന് ഇല്ലെന്ന് തലയാട്ടി..

ഒക്കെ... ഞാൻ വിശ്വസിച്ചു.. അതേ ഭാവത്തിൽ സൂര്യ അത് പറയുമ്പോൾ ദച്ചു വേഗം നോട്ടം മാറ്റി.. അവന്റെ നോട്ടത്തിൽ.... വല്ലാത്തൊരു വെപ്രാളം അവളിൽ നിറയുന്നുണ്ട്.. അതവനും ആസ്വദിക്കുന്നും ഉണ്ട്... ജൂസിനൊപ്പം കഴിക്കാൻ കൂടി ഉള്ളത് അവൻ ഓർഡർ ചെയ്തിരുന്നു.. കഴിക്ക്.. അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചു കൊടുത്തു കൊണ്ടവൻ പറയുമ്പോൾ ദച്ചു പ്രണയം നുരയുന്ന കണ്ണോടെ അവനെ ഒന്ന് നോക്കി.. വർഷങ്ങളുടെ കാലപഴക്കം ഒന്നും അവന്റെ സ്നേഹത്തിന് അവകാശപെടാനില്ല.. പക്ഷേ നൽകുന്ന സ്നേഹം അതിന്റെ എല്ലാ ആത്മാർത്ഥതയോടെയും ഹൃദയം മുഴുവനും തണുപ്പ് നൽകുന്നുണ്ട്.. ഞാൻ സ്നേഹിക്കാൻ ശ്രമിക്കാം എന്നൊരു ഉറപ്പിന്മേൽ ഇത്രയൊക്കെ സ്നേഹിക്കാൻ ആവുമോ... നോക്കി ഇരിക്കാതെ കഴിക്ക്... തിരിച്ചു പോവണ്ടേ നമ്മൾക്ക്..." ചിരിച്ചു കൊണ്ട് സൂര്യ അത് പറയുമ്പോൾ അവന്റെ സ്നേഹത്തിന് കരുതലിന്റെ ഗന്ധം ആയിരുന്നു.. അത് ദച്ചുവിന് ചുറ്റും.... പാറി നടക്കുന്നുമുണ്ട്...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story