സ്വയം വരം 💞: ഭാഗം 23

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 ബന്ധുക്കൾ എല്ലാം തലേന്ന് തന്നെ വന്നിരുന്നു.. പെട്ടന്ന് എടുത്ത തീരുമാനത്തിന്റെ പേരിൽ ഹരിയോട് ചെറിയൊരു നീരസം ഉണ്ടായിരുന്നു എല്ലാർക്കും..എൻഗേജ് മെന്റ് പോലും പറഞ്ഞില്ലെന്ന പരാതി വേറെയും.. ദച്ചുവിന്റെ വിവാഹം അവരെല്ലാം കാത്തിരുന്ന ഒന്ന് തന്നെ ആയിരുന്നു.. പക്ഷേ.. യാതൊരു പരാതിയും കൂടാതെ ഹരി അവരുടെ മനസ്സിലെ ചെറിയൊരു പരിഭവം പോലും പറഞ്ഞു തിരുത്താൻ ശ്രമിച്ചപ്പോൾ... ആ കൂടെ നിൽക്കുക എന്നതല്ലാതെ അവരുടെ മുന്നിൽ വേറെ വഴി ഒന്നും ഇല്ലായിരുന്നു.. സുകന്യയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.. അവളുടെ അനിയൻ സുഭാഷ്... അമേരിക്കയിൽ ജോലിയാണ്.. ഫാമിലി അടക്കം അവിടെയാണ്.. അവരെല്ലാം എത്തിയിരിക്കുന്നു..ഹരിയുടെ തീരുമാനം വളരെ പെട്ടന്നായി എന്നും... രണ്ടാണ്മക്കളുടെ അച്ഛനായ തനിക്ക് മകളെ പോലെ ആഘോഷിക്കണം എന്ന് കരുതിയിരുന്നതാണ് ദച്ചുവിന്റെ വിവാഹം എന്നതും തെല്ലൊരു ദേഷ്യത്തോടെ തന്നെ സുഭാഷ് പറഞ്ഞപ്പോൾ... ഹരിക്ക് ഇത്തിരി പോലും സങ്കടം തോന്നിയില്ല..

കാരണം.. ദച്ചു അവരുടെയെല്ലാം ഓമനയായിരുന്നു എന്നത് തന്നെ.. സുഭാഷിനോട് സുകന്യയുടെ അസുഖതിനെ കുറിച്ച് പറയണോ വേണ്ടയോ എന്നൊരു പിടി വലി നടന്നിരുന്നു ഹരിയുടെ മനസ്സിൽ.. പറഞ്ഞാലും ഇല്ലേലും ഒരു കുറ്റപെടുത്തൽ ബാക്കി ഉണ്ടാവാം.. പറയുന്നത് കൊണ്ട് ചിലപ്പോൾ... അവന്റെ മുഖഭാവത്തിൽ നിന്നും സുകന്യ അത് മനസ്സിലാക്കിയാലോ എന്നൊരു പേടിയും ഉണ്ടായിരുന്നു.. പിന്നെ പറയേണ്ട എന്നൊരു തീരുമാനം ഹരി എടുത്തു.. ഇത്രേം കഷ്ടപെട്ട് ഇവിടെ വരെയും എത്തിച്ചത് ആ മുഖത്തെ സന്തോഷം കാണാൻ ആയിരുന്നു എന്ന് ഹരി സ്വയം പറഞ്ഞു കൊണ്ടേ ഇരുന്നു.. ഹരിയുടെ രണ്ടു സഹോദരിമാരും അവരുടെ കുടുംബവും... ഏട്ടനും... അനിയനും കുടുംബവും.. പിന്നെയും ഒരുപാട് ബന്ധുക്കൾ.. പരിചയക്കാർ... നാട്ടുകാർ... അങ്ങനെ വീട്ടിൽ മുഴുവനും ആളുകൾ നിറഞ്ഞു.. വീട്ടിൽ നിന്നും കുറച്ചു മാറി ടൗണിൽ ആണ് ഓഡിറ്റൊറിയം അറേൻജ് ചെയ്തിരിക്കുന്നത്.. തിരക്കിൽ അലിയുമ്പോഴും...

ഹരിയുടെ കണ്ണുകൾ സുകന്യയെ ചുറ്റി പറ്റി തന്നെ ആയിരുന്നു.. ഈ തിരക്കിനിടയിൽ ഓടി പിടഞ്ഞിട്ട് വീണു പോവാതെ അവളെ തിരികെ കിട്ടണേ എന്നയാൾ ഓരോ ശ്വാസത്തിലും പ്രാർത്ഥന നടത്തി.. മറ്റന്നാൾ ആണ് പാർഥി... കൊണ്ട് പോവാം എന്ന് പറഞ്ഞത്.. ലണ്ടനിൽ.... അവൻ പഠിച്ചിറങ്ങിയ കോളേജിലെ... പ്രഫസർ... അയാളോട് അവൻ സുകന്യയുടെ കാര്യം പറഞ്ഞിട്ടുണ്ട്.. അങ്ങോട്ട്‌ കൊണ്ട് ചെല്ലാൻ പറഞ്ഞു അയാൾ.. പേര് കേട്ട ആളാണ്‌... ആ കൈ പിടിച്ചിട്ട് എത്രയോ ആളുകൾ തിരികെ ജീവിതത്തിലേക്ക് നടന്നു കയറിട്ടുണ്ട് എന്ന് കൂടി പാർഥി പറയുമ്പോൾ... ഹരിയിൽ പ്രതീക്ഷകൾ മൊട്ടിട്ട് തുടങ്ങി. പാർഥി കൂടെ വരുന്നുണ്ട് എന്നത് ഹരിയുടെ വലിയൊരു ആശ്വാസം തന്നെയാണ്.. ദേ.. നിന്റെ ഈ വാടിയ മുഖം എല്ലാവരും സംശയിക്കാൻ കാരണം ആവും കേട്ടോ ഹരി.. അല്ലെങ്കിൽ തന്നെ ധൃതി പിടിച്ചിട്ട് കല്യാണം നടത്തുന്നതിന് ചില്ലറയൊന്നും അല്ല എതിർപ്പ് ഉള്ളത്... ഇനി ഈ മോന്ത കൂടി കാണുമ്പോൾ പൂർത്തിയായി.. " അരികിൽ വന്നിട്ട് പാർഥി പറയുമ്പോൾ...

ഹരിയിൽ ഒരു വിളറിയ ചിരി വിരിഞ്ഞു.. ഒന്നല്ല... അനേകം ദുഃഖങ്ങളാണ് ഹൃദയം മുഴുവനും. എല്ലാം ഒന്നിനൊന്നു മികച്ച രീതിയിൽ തന്നെ വേദനിപ്പിക്കാൻ മിടുക്ക് ഉള്ളവ.. ദച്ചു ഏറെ കൊതിച്ച നിമിഷം ആണ് വരാൻ പോകുന്നത്.. അവളുടെ അച്ഛൻ എന്ന നിലയിൽ താനും.. പക്ഷേ ഇനി അങ്ങോട്ട്... അവളിൽ പൂർണമായും അവകാശം സൂര്യക്ക് ആണെന്നോർക്കുമ്പോൾ... എത്ര അമർത്തിയിട്ടും നോവ് പൊടിയും.. സന്തോഷം തന്നെ യാണ്.. പക്ഷേ സങ്കടമാണ് മുന്നിട്ട് നിൽക്കുന്നത്. ചിരിച്ചു കൊണ്ട്.... ഓരോ നിമിഷവും ആഘോഷിക്കുന്ന സുകന്യയെ കാണുമ്പോൾ... വീണ്ടും വീണ്ടും വേദനിക്കും.. നിറഞ്ഞ കണ്ണുകൾ തോളു കൊണ്ട് തുടച്ചിട്ട് ഹരി വേഗം അവിടെ നിന്നും പോയി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്ത് പറ്റി.. വയ്യേ... മുറ്റത്തെ ബഹളത്തിലേക്ക് നോക്കി നിൽക്കുന്ന സുകന്യ യുടെ അരികിൽ പോയി ഹരി ചോദിക്കുമ്പോൾ അവൾ ഞെട്ടി പോയി.. ഹരിയെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.. "അവൾക്കൊപ്പം നമ്മുക്ക് ഒരാൾ കൂടി വേണമായിരുന്നു..

അല്ലേ ഹരിയേട്ടാ.. അവളിറങ്ങി പോകുമ്പോൾ ഉള്ള ആ വിടവ് നികത്താൻ ” ദച്ചുവിനെ നോക്കി സുകന്യ പറയുമ്പോൾ ഹരി ചിരിച്ചു.. ഒരാൾക്കു പകരം എങ്ങനെയാടോ വേറൊരാൾ... അങ്ങനെ ഉണ്ടാവില്ല... എന്റേം നിന്റെം സന്തോഷത്തിന്റെ അവസാനവാക്കാണ്.. നമ്മുടെ മകൾ... അവൾ ഒഴിച്ചിടുന്ന വിടവ്... അത് എന്നും അങ്ങനെ തന്നെ നിൽക്കും...” ഹരി പറയുബോൾ സുകന്യ വീണ്ടും ദച്ചുവിന്റെ നേരെ നോക്കി.. ആൾക്കൂട്ടത്തിന് നടുവിൽ... ചായങ്ങൾ കൊണ്ട് നിറഞ്ഞ.... ചിരിയോടെ... സന്തോഷതിമർപ്പിൽ ദച്ചു... സുഖം പകർന്നു നൽകുന്ന കാഴ്ചയാണ്.... അവളുടെ മുഖത്തെ ആഹ്ലാദത്തിന്റെ ചിരി.. ഹരി വീണ്ടും സുകന്യയെ നോക്കി.. ദച്ചുവിനെ നോക്കുന്ന അവളുടെ ചുണ്ടിലും ഹരിയാ ചിരി കണ്ടിരുന്നു... അവളില്ലായ്മയെ നീ വെറുക്കുന്നു എങ്കിൽ... നീ ഇല്ലായ്മയെ കുറിച്ചാണ് എന്റെ പേടി മുഴുവനും.. ഹരിയുടെ ഹൃദയം പതിയെ പറയുന്നുണ്ട്... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

നീട്ടി പിടിച്ച കയ്യിലെ മൈലാഞ്ചി ചുവപ്പിലേക്ക് നോക്കുമ്പോൾ ഒക്കെയും അതിനേക്കാൾ ചുവപ്പ് ദച്ചുവിന്റെ കവിളിൽ പടർന്നു കയറി.. ആരാവങ്ങൾക്ക് തത്കാലം ഒരു ഇടവേള കിട്ടിയത് പോലെ... എല്ലാവരും ഉറങ്ങാൻ കിടന്നു. ആഘോഷങ്ങൾ അതി രാവിലെ തുടരണം എന്ന പ്ലാൻ കൂടി ആയിരുന്നു അതിന് പിന്നിൽ.. കസിൻസ് ആയിട്ട് ഒരുപാട് എണ്ണം ഉണ്ട്.. പാട്ടും കൂത്തും ആയിട്ട് രണ്ടു നാൾ മുന്നേ എത്തിയിട്ടുണ്ട്.. അത് കൊണ്ട് തന്നെ ദിവസം മിനിറ്റുകളുടെ വേഗത്തിൽ ഓടിച്ചു പോയത് പോലെ.. ഇനി നാളെയാണ് അവരുടെ ആഘോഷങ്ങളുടെ കലാശകൊട്ട്.. ഉറങ്ങിയില്ലേ ദച്ചു "തോളിൽ പിടിച്ചു കൊണ്ട് അനു അത് ചോദിക്കുമ്പോൾ ദച്ചു തിരിഞ്ഞു നോക്കി.. രണ്ടു ദിവസം ആയിട്ട് നിഴൽ പോലെ... തന്റെ കൂടെ ഉണ്ട്. മറ്റാരെയും ഒന്നിനും അടുപ്പിക്കില്ല എന്നൊരു വാശി പോലെ..അത് അവളുടെ അവകാശം ആണെന്നത് പോലെ "ഉറക്കം വരുന്നില്ല " ദച്ചു മുഖം കുനിച്ചിട്ടാണ് പറഞ്ഞത്.. ടെൻഷൻ ഉണ്ടോ... അവളുടെ അരികിൽ വന്നിട്ട്...

കമ്പിയിൽ പിടിച്ചു അകലേക്ക്‌ നോക്കി അനു അത് ചോദിക്കുമ്പോൾ ദച്ചു ഉണ്ടന്നോ ഇല്ലന്നോ പറഞ്ഞില്ല.. "ഇതൊക്കെ സാധാരണമാണ്... ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ നീ പൂർണമായും ഉൾകൊള്ളാൻ പഠിക്കും... വെറുതെ ആലോചിച്ചു ടെൻഷൻ ആവല്ലേ.. നിന്റെ മുഖം വാടിയ പിന്നെ അങ്കിളും ആന്റിയും കൂടി ടെൻഷൻ ആവും... ഇതിപ്പോൾ നിനക്ക് വേണ്ടി പിടിച്ചു നിൽക്കുവാ " അനു പതിയെ പറയുബോൾ ദച്ചു ഒന്ന് മൂളി... നിനക്ക് സങ്കടം ഉണ്ടോ അനു എന്നെ പിരിയാൻ " ദച്ചു ചോദിച്ചു.. അനു ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.. ദച്ചു തല ചെരിച്ചു കൊണ്ടവളെ നോക്കി.. സങ്കടം ഉണ്ടോ എന്ന് ചോദിച്ച... ഇല്ലെന്ന് പറഞ്ഞ അത് നുണയാണ്.. പക്ഷേ അതിനേക്കാൾ സന്തോഷം ഉണ്ട്.. നിന്റെ പ്രണയം പൂവണിഞ്ഞല്ലോ.. ആ കാര്യം ഓർക്കുമ്പോൾ നിന്റെ അത്ര തന്നെ എനിക്കും സന്തോഷം ഉണ്ട് " അനു പറഞ്ഞു.. പിന്നെ.. ഇനി അങ്ങോട്ട്... നമ്മൾ നടന്ന വഴിയിൽ.. ഞാൻ ഒറ്റക്കാണ്.. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിട്ട്... ഇനി കുറച്ചു ദിവസങ്ങൾ മാത്രം മുന്നിലോള്ളൂ പഠിക്കാൻ...

എന്നിട്ടും ഞാൻ ഒറ്റയ്ക്ക് അങ്ങോട്ട്‌ പോവുന്നത് ഓർക്കുമ്പോൾ തോന്നുന്ന ഒരു ശൂന്യത... അതെന്നെ ഒരുപാട് വേദനിപ്പിക്കുന്നു... " അനു വേഗം മുഖം തുടച്ചു... പക്ഷേ... എനിക്ക് നി സന്തോഷമായിരിക്കുന്നത് കാണാൻ ആണ് ഇഷ്ടം... അത് കൊണ്ട് തന്നെ ഈ സങ്കടമൊന്നും എനിക്ക് ഏൽക്കില്ല,.. ചിരിച്ചു കൊണ്ട് തന്നെ അനു അത് പറയുമ്പോൾ ദച്ചു അവളെ തന്നെ നോക്കി.. "മതി... ഇനിയും പറഞ്ഞു വെറുതെ സെന്റിയാവും.. നീ വന്ന് കിടക്ക്.. നാളെ വെളുപ്പിന് ബ്യുട്ടീഷൻ വരും... പിന്നെ ഉറക്കം തെളിയാത്ത നീ.. ഭയങ്കര ബോർ ആയിരിക്കും.. അല്ലങ്കിൽ തന്നെ ഉറക്കഭ്രാന്തിയല്ലേ " അനു അവളെ പിടിച്ചു കൊണ്ട് പോയി.. ദച്ചുവിന്റെ മുറിയിലാണ്.. ബാക്കി സ്ഥലം എല്ലാം ആളുകൾ കയ്യടക്കി പോയിരുന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എത്തി നോക്കുന്നില്ല എന്ന് തോന്നി ദച്ചുവിന്.. അനുവിന്റെ നേർത്ത ശ്വാസം.. അവളുറങ്ങി എന്നറിയിച്ചിട്ടും... ദച്ചുവിന് ഉറങ്ങാൻ ആയില്ല.. അവൾക് സൂര്യയെ ഓർമ വന്നു... അവൻ ഇന്നലെ മുതൽ വിളിച്ചിട്ടില്ല.. തിരക്കിൽ പെട്ടത് കൊണ്ടായിരിക്കും..

ഇത്തിരി ദിവസങ്ങളെ മാത്രം ആണ് ഒരുക്കങ്ങൾ നടത്താൻ കിട്ടിയത്.. അതിനുള്ളിൽ ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങൾ.. അതിന്റെ ഓട്ടത്തിൽ ആയിരിക്കും.. ദച്ചു വീണ്ടും എഴുന്നേറ്റു... തൊട്ടാരികിലെ ഫോൺ എടുത്തിട്ട്... പതിയെ സൂര്യയുടെ നമ്പർ എടുത്തു... അപ്പോഴും വിളിക്കണോ എന്നത് തീർച്ച പെടുത്താൻ ആയില്ല.. സമയം പതിനൊന്നു കഴിഞ്ഞു.. ഉറങ്ങിയോ ആവോ.. ആ ശബ്ദം ഒന്ന് കേൾക്കാതെ ഇന്ന് സമാധാനം കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ... കുതിക്കുന്ന ഹൃദയമിടിപ്പോടെ... ദച്ചു അവന്റെ നമ്പർ കോളിൽ ഇട്ടു.. ഒരു റൗണ്ട് മുഴുവനും കഴിഞ്ഞിട്ടും ഫോൺ എടുത്തില്ല.. ഉള്ളിലെ ഭാരം ഒന്നൂടെ കൂടിയത് പോലെ.. വിളിക്കണ്ടായിരുന്നു എന്ന് തോന്നി അവൾക്ക്.. പക്ഷേ തൊട്ടടുത്ത നിമിഷം അവന്റെ ചിരിച്ച മുഖം തെളിയിച്ചു കൊണ്ട് ഫോണിലേക്ക് അവന്റെ വിളി എത്തി.. ദച്ചുവിന് കരച്ചിൽ ആണ് വന്നത്.. കാരണം അറിയാത്ത ഒരു കരച്ചിൽ വന്നവളെ ഉലയിച്ചു കളഞ്ഞു. രണ്ടു പ്രാവശ്യം സൂര്യ ഹലോ പറഞ്ഞിട്ടും അവൾക്ക് മിണ്ടാൻ ആയില്ല.. ദർശന... അടുത്ത വിളിയിൽ അവൾ പതിയെ ഒന്ന് മൂളി.. മറുവശം കൂടി മൗനം ഏറ്റെടുത്തു.. "എന്തേ... എന്തിനാ കരയുന്നെ..." അവൻ ചോദിക്കുമ്പോൾ തീർത്തും കെട്ട് പൊട്ടിയ പോലെ അവളെ കരച്ചിൽ കീഴ് പെടുത്തി..

എന്തിനെന്നു അവന് പറഞ്ഞു കൊടുക്കാൻ അവൾക്കും അറിയില്ലായിരുന്നു.. ഇത്തിരി നേരം അവൾക്ക് കരയാനുള്ള സമയം കൊടുത്തെന്നത് പോലെ... സൂര്യ ഒന്നും മിണ്ടാതെ നിന്ന് പോയി.. നേർത്ത ശ്വാസം മാത്രം കേൾക്കാൻ കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു നോക്കി.. "ഞാൻ വിളിക്കാം... പോയിട്ട് മുഖം ഒക്കെ കഴുകി ഒന്ന് ഉഷാറായി വാ.." സൂര്യ തന്നെ ഫോൺ കട്ട് ചെയ്തു.. ദച്ചു അവൻ പറഞ്ഞത് പോലെ... ബാത്റൂമിൽ കയറി മുഖം നന്നായി കഴുകി തുടച്ചിട്ട്... മുറിയിലെ ജഗിൽ നിന്നും ഇത്തിരി വെള്ളം ഒക്കെ എടുത്തു കുടിച്ചു.. തെല്ലൊരു ആശ്വാസം കിട്ടിയത് പോലെ.. മനസ്സിലെ പകുതി ഭാരം ഒഴിഞ്ഞു പോയി.. വീണ്ടും ഫോൺ അടിച്ചപ്പോൾ അവൾ അതെടുത്തു കൊണ്ട് വീണ്ടും ബെഡിൽ ഇരുന്നു.. "ഒക്കെ ആയോ " അങ്ങനെ ചോദിച്ചു കൊണ്ടാണ് അവൻ തുടങ്ങിയത്.. അതേ എന്നവൾ പറഞ്ഞു..

"സങ്കടം ഉണ്ടോ...."വീണ്ടും അവൻ ചോദിച്ചു.. അവളൊന്നും മിണ്ടാതെ ഫോണിൽ പിടി മുറുക്കി.. "എനിക്കറിയാം ദർശന... പക്ഷേ എന്റെ അരികിലേക്ക് അല്ലെടോ വരുന്നത്.. നീ ഏറെ കൊതിച്ചു പോയതല്ലേ "കാതോട് ചേർന്നിട്ട് സൂര്യ അത് പറയുബോൾ ദച്ചു പതിയെ മൂളി.. പിന്നെ ഒന്നും മിണ്ടാതെ.., രണ്ടാളും. അപ്പുറം ഫോൺ കട്ടായി പോകുന്നത് ഒട്ടോരു ഹൃദയവേദനയോടെ ദച്ചു അറിഞ്ഞു... കരഞ്ഞത് കൊണ്ടായിരിക്കും... പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഫോൺ വെച്ചിട് പോയത്... വിളിക്കണ്ടായിരുന്നു... വീണ്ടും വീണ്ടും ആ തോന്നൽ അവളെ കാർന്ന് തിന്നാൻ തുടങ്ങി... ഫോൺ മാറ്റി വെച്ചിട്ട് അവൾ അവിടെ തന്നെ ഇരുന്നു.. രാത്രി ഒരുപാട് വളർന്നിട്ടും... ഇത്തിരി പോലും ഉറക്കം വരാതെ ദച്ചു അതേ ഇരിപ്പിൽ തന്നെ ആയിരുന്നു.. വീണ്ടും ഫോൺ ബെല്ലടിച്ചപ്പോൾ അവൾ കൈ നീട്ടി അതെടുത്തു നോക്കി.. ”പുറത്തിറങ്ങി വാ... ഞാൻ ഇവിടുണ്ട്.. അങ്കിളിനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ” സൂര്യയാണ്.. അവൾക് അതിശയം തോന്നി.. ഓടി പിടഞ്ഞു വരാൻ വേണ്ടിയാണോ അവൻ ഒന്നും മിണ്ടാതെ ഫോൺ വെച്ചിട്ട് പോയത്...

ദച്ചു അനുവിന്റെ നേരെ ഒന്ന് നോക്കിയിട്ട്... പെട്ടന്ന് എഴുന്നേറ്റു.. പൊതിഞ്ഞു നിന്നിരുന്ന അസ്വസ്ഥതയുടെ മൂട് പടം പൊഴിഞ്ഞു വീണിരുന്നു അപ്പോൾ അവളിൽ.. വല്ലാത്തൊരു ഉത്സാഹത്തിൽ... വാതിൽ ചാരിയിട്ട് അവൾ സ്റ്റെപ്പ് ഓടി ഇറങ്ങി ചെന്നു.. ഹാളിലൊന്നും വെളിച്ചമില്ല.. എല്ലാവരും ഉറക്കത്തിന്റെ നീരാളി പിടിയിലാണ്... പുറത്ത് ഉള്ള വെളിച്ചത്തിന്റെ... നേർത്ത നിഴൽ പാളികളെ കൂട്ട് പിടിച്ചിട്ട് ദച്ചു വേഗം വാതിൽ തുറന്നു.. ”എവിടാ സൂര്യ ” കാതോട് ചേർന്നിരിക്കുന്ന ഫോണിൽ ദച്ചു ആവേശത്തിൽ ചോദിച്ചു.. ”ഗേറ്റിനരികിൽ.. ഇങ്ങോട്ട് വാ ” ആ ആവേശം മനസ്സിലായത് പോലെ പതിഞ്ഞൊരു ചിരിയോടെ സൂര്യ അത് പറയുബോൾ ഉള്ളിലെ സന്തോഷം കാലുകൾ ഏറ്റെടുത്തു കഴിഞ്ഞു.. കിതച്ചു കണ്ടവന്റെ മുന്നിൽ എത്തുമ്പോൾ സൂര്യ ഫോൺ ഓഫ്‌ ചെയ്തിട്ട് പോക്കറ്റിൽ ഇട്ടു.. ”വാ.... ഒന്ന് റൗണ്ട് അടിച്ചു വരാം ” ദച്ചുവിനെ നോക്കി സൂര്യ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.. ഇപ്പഴോ.... എന്നിട്ടും അവൾ ചോദിച്ചു.. ”യാ.... ഇപ്പോഴെന്താ കുഴപ്പം... ബൈക്കിൽ റൗണ്ട് അടിക്കാൻ പറ്റിയ ബെസ്റ്റ് ടൈം..

. ഇത് ഇപ്പഴാ.. നീ ഇങ്ങോട്ട് കയറി ഇരിക്ക് ദർശന” സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. അല്ല... പപ്പാ..... പറഞ്ഞിട്ട് ” ദച്ചു വീണ്ടും വീടിന്റെ നേർക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.. ”അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്... നീ ഇപ്പൊ വരുന്നുണ്ടോ ഇല്ലയോ..”സൂര്യ വീണ്ടും പറയുമ്പോൾ ഗേറ്റ് ചാരിയിട്ട് ദച്ചു വേഗം കയറി ഇരുന്നു.. സൂര്യ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പാതിരാ കാറ്റിന്റെ വശ്യമായ തണുപ്പ് നിറഞ്ഞ തെരുവോരങ്ങൾ.... അരണ്ട മഞ്ഞ വെളിച്ചത്തിൽ... വിജനമായിരുന്നു.. എങ്കിലും മനോഹരം... മഴ കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ... എങ്കിൽ ഹോസ്പിറ്റലിൽ നിന്നും നേരെ മണ്ഡപത്തിൽ വരേണ്ടി വന്നേനെ ” സൂര്യയുടെ മറുപടി കേട്ടപ്പോൾ ആയിരുന്നു ആത്മഗതം ഇത്തിരി ഉച്ചത്തിൽ ആയിരുന്നു എന്നത് ദച്ചു ഓർത്തത്.. അവൾ ചമ്മലോടെ അവന്റെ പിറകിൽ ഒളിഞ്ഞു ഇരുന്നു.. ഉള്ളിലെ സങ്കടത്തിന്റെ അവസാനകാണികയും ആ കാറ്റിനൊപ്പം ഒഴുകി പോകുന്നത് പോലെ.. കണ്ണടച്ചിട്ട് ദച്ചു കൈകൾ വിടർത്തി പിടിച്ചു.. അവളുടെ ആവേശം കണ്ടിട്ട് സൂര്യ ഗ്ലാസിൽ കൂടി നോക്കിയിട്ട് ചിരിക്കുന്നുണ്ട്..

വാഹനങ്ങൾ നന്നേ കുറവാണ്... എന്തായിരുന്നു ഇത്രേം സങ്കടം... സൂര്യയുടെ ചോദ്യം... ദച്ചു ഒന്നും മിണ്ടാതെ ഇരുന്നു.. ”പറ... എന്റെ അരികിലെക്ക് വരുന്നത് കാത്തിരുന്നവളല്ലേ നീ... ഇപ്പഴൊരു കല്യാണത്തിന് മനസ്സ് കൊണ്ട് പോലും കൊതിക്കാത്ത എന്നെ പിടിച്ചു കെട്ടിയവളല്ലേ... സ്നേഹിച്ചു കൊള്ളാം എന്ന് ഞാൻ പറഞ്ഞതിൽ വിശ്വാസം ഇല്ലാഞ്ഞാണോ ” സൂര്യ ചോദിക്കുമ്പോൾ ഒരു നിരാശ അവന്റെ വാക്കിൽ മുഴച്ചു നിന്നിരുന്നു.. അവൻ പതിയെ ബൈക്ക് നിറുത്തി.. വലിയൊരു മരത്തിന്റെ കീഴിൽ ആണ്.. ഇത്തിരി മാറിയൊരു പെട്ടി കട... അതിന് ചുറ്റും ഈഴാം പറ്റകൾ പോലെ മനുഷ്യർ പറ്റി പിടിച്ചു നിൽക്കുന്നു.. അവരുടേതായ വണ്ടികൾ... നിന്നും വണ്ടിയിൽ ചാരിയും എന്തൊക്കെയോ തിന്നുന്ന തിരക്കിലാണ് അവരും... എന്താ ഒന്നും മിണ്ടാതെ... സൂര്യ ചോദിക്കുമ്പോൾ ദച്ചു പതിയെ ഇറങ്ങി.. ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ട് അവനും..ഇറങ്ങി. എന്നിട്ട് അതിൽ ചാരി നിന്ന് അവളെ നോക്കി.. ”നിന്റെ അരികിൽ വരാൻ എനിക്കെന്തിനാ സൂര്യ സങ്കടം... ഞാൻ... ഞാൻ എത്ര കൊതിച്ചു പോയിട്ടുണ്ട് എന്നറിയോ നിനക്ക്.. നിന്റെ പെണ്ണാവാൻ... അനു എപ്പോഴും കളിയാക്കും... അപ്പോഴും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു... എന്റെ സ്നേഹത്തിൽ...

ഇപ്പൊ അതിനേക്കാൾ നിന്റെ വാക്കിനെ ഞാൻ വിശ്വസിക്കുന്നു... കാരണം.... ദച്ചു പാതിയിൽ നിർത്തി അവനെ നോക്കി.. ചെറിയൊരു ചിരിയിൽ അവളെ നോക്കി നിൽക്കുന്നു സൂര്യ... "എന്റെ കണ്ണൊന്നു നിറഞ്ഞപ്പോൾ നീ ഓടി വന്നില്ലേ... പറയാതെ തന്നെ നീ എന്നെ അറിഞ്ഞില്ലേ... ഇതിൽ കൂടുതലൊന്നും എനിക്ക്...” നിറഞ്ഞ കണ്ണ് മറക്കാൻ ദച്ചു വേഗം തിരിഞ്ഞു നിന്നു.. സൂര്യ കൈ നീട്ടി അവളെ വലിച്ചു കൊണ്ട്... തന്നോട് ചേർത്ത് ബൈക്കിൽ ചാരി നിർത്തി.. കൈ അവളുടെ തോളിൽ ഇട്ടിട്ട് അവൻ ദച്ചുവിന്റെ നേരെ നോക്കി.. ഹൃദയം തൊട്ടറിയാൻ പാകത്തിന് ആത്മവിലേക്ക് അലിഞ്ഞു പോകുന്ന ആ നോട്ടത്തിൽ വീണ്ടും അവളിൽ വിറയൽ ഓടി വരുന്നുണ്ട്.. ഫോണിൽ കൈ മുറുകുന്നത് അറിഞ്ഞിട്ട് തന്നെ സൂര്യയുടെ ചുണ്ടിൽ ചിരിയുണ്ട്.. "ഹൃദയം നിറച്ചൊരു പ്രണയം എന്നിൽ നിറയുമെങ്കിൽ... അതിന് ഞാനിടുന്ന പേര്... ദർശന എന്നായിരിക്കും" അതേ ചിരിയോടെ തന്നെ സൂര്യ അത് പറയുമ്പോൾ.... ദച്ചു അവനിൽ മാത്രം ചുരുങ്ങി പോയിരുന്നു...

അവളുടെ തോളിൽ മുറുകുന്ന കൈകളുടെ അതേ ബലം അപ്പോൾ അവന്റെ വാക്കിലും ഉണ്ടായിരുന്നു... എന്റെ ഒരു നോട്ടത്തിന് വേണ്ടി നടന്നവൾക്കിപ്പോ.. എന്നെ നോക്കാൻ വയ്യേ.. മ്മ് ” അവന്റെ നോട്ടം താങ്ങാൻ ആവാതെ കുനിഞ്ഞു പോയ മുഖം... കൈവിരൽ കൊണ്ട് താടി തുമ്പിൽ ഉയർത്തി സൂര്യ അത് പറയുമ്പോൾ.... ദച്ചു അവന്റെ കയ്യിൽ അമർത്തി പിടിച്ചു... നിന്റെ ഈ കണ്ണിൽ എന്നോടുള്ള പ്രണയം തുടിക്കുന്നത് കാണാൻ ആണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം... മുഖം കുനിച്ചു നിന്നിട്ട് അതില്ലാതെയാക്കരുത്... നിന്റെയാണ്.... ഇനി ഞാൻ.... ആ അവകാശത്തോടെ തന്നെ നിനക്കെന്നെ നോക്കാം ദർശന....” സൂര്യ പറയുമ്പോൾ.... അവന്റെ മുഖത്തും വാക്കിലും പ്രണയത്തിന്റെ ചുവപ്പ് രാശികൾ പടർന്നു തുടങ്ങി... ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ദച്ചു അവനെ നോക്കി.. ഇപ്പൊ ഒക്കെ ആയില്ലേ മൂഡോക്കെ... ഇനി ഹാപ്പി ആയിട്ടിരിക്ക്.. " കണ്ണൊന്നു അടച്ചു കാണിച്ചു കൊണ്ട് സൂര്യ ചോദിച്ചു... അതേ എന്നവൾ ചിരിച്ചു കൊണ്ട് തലയാട്ടി... വെറുതെ പറഞ്ഞതല്ലായിരുന്നു ദച്ചുവത്.... ഇത്തിരി മുന്നേ ഉള്ളുലയുന്നൊരു സങ്കടം പേറിയിരുന്ന മനസ്സിപ്പോൾ അതിന്റെ ഇരട്ടി സന്തോഷത്തിലാണ്.... ചായ വേണോ....അകലെ ഉള്ള കടയെ ചൂണ്ടി സൂര്യ ചോദിച്ചു..

മ്മ്.... അവനെ നോക്കി ദച്ചു ഒന്ന് മൂളി.. എന്നാ വാ "ബൈക്കിൽ നിന്നും കീ എടുത്തു പാന്റിന്റെ പോക്കറ്റിൽ തിരുകി സൂര്യ മുന്നേ നടന്നു... അവന്റെ നിഴൽ പറ്റി അവളും... കൈ പിടിച്ചിട്ട് ഒറ്റ വലിക്ക് സൂര്യ അവളെ തന്നോട് ചേർത്ത് പിടിച്ചു.. നീ എനിക്കൊപ്പം നടക്കുന്നതാണ് എനിക്കിഷ്ടം... നിനക്കും " ഞെട്ടി കൊണ്ട് തനിക്കു നേരെ നോക്കിയ ദച്ചുവിനോട് അവനത് പറയുമ്പോൾ... ദച്ചു വീണ്ടും പ്രണയത്തോടെ അവനെ നോക്കി.. അവൾക്കിഷ്ടമുള്ളത് പറയാൻ പറഞ്ഞത് അവനാണ്... ചായയും... തട്ട് ദോശയും ഓർഡർ ചെയ്തിട്ട് ദച്ചു സൂര്യയെ നോക്കി.. തന്നെ നോക്കി നിൽക്കുന്നു.. അവൾ വേഗം തിരിഞ്ഞ് നിന്നു... അതെല്ലാം കണ്ടിട്ട് ചുണ്ട് കടിച്ചു പിടിച്ചു ചിരി അമർത്തി സൂര്യ നിന്നിരുന്നു. അവനൊരു ചായ മാത്രം മതിയെന്ന് പറഞ്ഞു... ഓരോ നോട്ടത്തിലും ആയിരം വസന്തം ഒളിപ്പിച്ചു കൊണ്ടവർ ആ നിമിഷം മനോഹരമാക്കി... തിരികെ മടങ്ങുമ്പോൾ... സന്തോഷം കൊണ്ട് തുടി കൊട്ടുന്ന മനസ്സോടെ അവരുടെ ഉള്ളിൽ അപ്പോൾ കല്യാണമേളം ത്തിമർത്തു തുടങ്ങി.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story