സ്വയം വരം 💞: ഭാഗം 24

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഡീ... എണീക്ക്.. " അനു കുലുക്കി വിളിക്കുമ്പോൾ ദച്ചു ഒന്നൂടെ ചുരുണ്ടു കൂടി.. "ദേ ദച്ചു... നേരം ഇപ്പൊത്തന്നെ വൈകി.. ഇനിയും കിടന്നുറങ്ങിയ ഈ കോലത്തിൽ പോയി മണ്ഡപത്തിൽ കയറേണ്ടി വരും കേട്ടോ..." അനു വീണ്ടും വിളിച്ചു.. "ഡീ... അമർത്തി ഒരടി കിട്ടിയതോടെ ദച്ചു ചാടി എണീറ്റ് ഇരുന്നു.. "നീ എന്താ ഇവിടെ " കണ്ണും തുരുമ്പി ദച്ചു ചോദിക്കുമ്പോൾ അനു അവളെ ഒന്ന് തുറിച്ചു നോക്കി.. "ഞാൻ പൂരത്തിന് വന്നതാ ഡി മോളെ... ഇന്ന് ഒരാനയുടെ എഴുന്നള്ളത്തും ഉണ്ട് " അവളുടെ താടിയിൽ പിടിച്ചിട്ട് കൊഞ്ചിക്കും പോലെ അനു അത് പറഞ്ഞു.. ദച്ചു വീണ്ടും ഇരുന്നിട്ട് ഉറക്കം തൂങ്ങി.. "എടീ ഇന്ന് നിന്റെ കല്യാണം ആണ്.. ഈ ഇരിപ്പ് ആണേൽ സൂര്യ ഇവിടെ വന്നിട്ട് താലി കെട്ടി.. ഇവിടെത്തന്നെ ഫസ്റ്റ് നൈറ്റും ആഘോഷിച്ചു പോവേണ്ടി വരും " അനു കളിയാക്കി കൊണ്ടത് പറയുമ്പോൾ ദച്ചു ഞെട്ടി കൊണ്ട് അവളെ നോക്കി.. അയ്യോ... പുതപ്പെല്ലാം വലിച്ചെറിഞ്ഞു അവൾ വേഗം ചാടി ഇറങ്ങി.. "ഇനി അവനും ഉറക്കം തന്നെ ആണോ ആവോ... ഇന്ന് കാണേണ്ട ആളാണ്‌...

എന്നിട്ടും നട്ട പാതിരാക്ക് വിളിച്ചിട്ട് വരുത്തിയിട്ട് കിന്നാരിച്ചോണ്ട് നടന്നഇങ്ങനെ ഇരിക്കും രണ്ടാൾക്കും " പുതപ്പെടുത്തു മടക്കി വെക്കുന്നതിനിടെ അനു അത് പറയുമ്പോൾ.. ബാത്റൂമിന്റെ നേരെ നടക്കാൻ തുനിഞ്ഞ ദച്ചു തിരിഞ്ഞു നിന്നിട്ട് അവളെ നോക്കി.. "അപ്പൊ നീ ഉറങ്ങിയില്ലായിരുന്നോ " ചമ്മലോടെ ദച്ചു ചോദിച്ചു.. "കൂടുതൽ നിന്നിട്ട് ചമ്മണ്ട... ഉറക്കത്തിൽ ആണേൽ ഇത് വല്ലതും ഞാൻ കേൾക്കുമോ ഡി പൊട്ടി.. നീ പെട്ടന്ന് ഉറങ്ങിക്കോട്ടെ എന്ന് കരുതി മിണ്ടാതെ കിടന്നതാ ഞാൻ... അപ്പൊ അവൾ ഇരുന്നിട്ട് അവനെ വിളിക്കുന്നു... അവനൊപ്പം ഇറങ്ങി പോകുന്നു... എന്തെല്ലാം ആയിരുന്നു.." അനു പറയുബോൾ ദച്ചു ഒന്ന് ഇളിച്ചു കാണിച്ചു.. "പോയിട്ട് കുളിച്ചു വാ ദച്ചു... ബ്യുട്ടീഷൻ ചേച്ചി ഇപ്പൊ വരും... സുകന്യ ആന്റി ഇപ്പൊ വന്നു പറഞ്ഞിട്ട് പോയി " അനു പറയുമ്പോൾ ദച്ചു തലയാട്ടി കൊണ്ട് കുളിക്കാൻ കയറി.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്താടാ ടെൻഷൻ ഉണ്ടോ... " ഇഷാനി സൂര്യയുടെ വയറിൽ ഇടിച്ചു കൊണ്ട് ചോദിച്ചു.. "എനിക്കോ... പോടീ " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ദാസും സമീറും മൂളി കൊണ്ട് പരസ്പരം നോക്കി.. സൂര്യ ചിരിച്ചു കൊണ്ട് ഒന്ന് കണ്ണടച്ച് കാണിച്ചു.. "പെട്ടന്ന് റെഡിയായി ചെല്ലാൻ നോക്ക്.. ഫോട്ടോ ഷൂട്ട്‌ സ്റ്റാർട്ട് ചെയ്യണ്ടേ " സമീർ പറയുബോൾ സൂര്യ നെറ്റി ചുളിച്ചു.. എന്താടാ... ദാസ് ചോദിച്ചു. "അതൊന്ന് ഒഴിവാക്കി കിട്ടാൻ എന്തേലും വഴി ഉണ്ടോ ടാ... ചടപ്പിച്ചു കൊല്ലും അവന്മാർ.. സേവ് ദി ഡേറ്റ് എന്നുള്ളത് വേണ്ടന്ന് പറഞ്ഞത് തന്നെ അത് കൊണ്ടാണ്... ഒലക്കമ്മലെ ഓരോ പോസ് പറഞ്ഞു ചെയ്യിപ്പിച്ചിട്ട്... വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും വരെ തെറി വിളിപ്പിക്കാൻ ആ ഒരൊറ്റ ഏർപാട് മതി... അമ്മാതിരി ഐറ്റം ആണ് ഇപ്പൊ ഫോട്ടോഗ്രാഫർമാർ കണ്ടു പിടിച്ചു വെച്ചേക്കുന്നേ.. നല്ല കുറെ നിമിഷങ്ങളുടെ ഓർമപെടുതലാണ് ഓരോ ഫോട്ടോകളും തിരികെ നൽക്കേണ്ടത്... ഇപ്പൊ ഉള്ളതൊക്കെ കുറെ ആഭാസങ്ങളും... ലൈക്ക് കിട്ടാനുള്ള എളുപ്പവഴികളുമല്ലേ "

സൂര്യ പറയുമ്പോൾ മൂന്നാളും പൊട്ടിച്ചിരിച്ചു പോയിരുന്നു.. ഇളിക്കല്ലേ... അതൊന്ന് അനുഭവിക്കണം.. പിന്നെ ചിരി ഒന്നും വരില്ല... സൂര്യ ചുണ്ട് കോട്ടി.. "ഇപ്പൊ എല്ലാത്തിനും ഉള്ളതല്ലേ ഈ നശിച്ച ഫോട്ടോ ഷൂട്ട്‌... പ്രേമം മുതൽ തുടങ്ങി... ഒടുക്കം കുഴിയിലേക്കു എടുക്കുന്നത് വരെയും ഷൂട്ട് ചെയ്തു പുളകം കൊള്ളാൻ കുറച്ചു നാറികളും.. കെട്ട് കഴിഞ്ഞു ബെഡ്‌റൂമിൽ കാണിക്കേണ്ട പലതും നടു റോഡിൽ വെച്ച് ചെയ്യുക.. അത് ചോദിച്ച... സ്വന്തം പ്രോപ്പർട്ടിയെ കുറിച്ചൊരു ചെറിയ ക്ലാസ് തരിക.... എന്തൊക്കെ പ്രഹസനം ആണ്...അവിടെ അതിര് കടക്കുന്ന പലതും നമ്മൾ സ്കൈപ് ചെയ്തു വിടേണ്ടി വരും... എന്നാലും എടുക്കുന്നോർക്ക് അതൊരു ഹരം തന്നെ " ദാസ് കൂടി പറഞ്ഞു. അവരെല്ലാം കൂടി ചിരിച്ചു പോയിരുന്നു അവന്റെ പറച്ചിൽ കേട്ടിട്ട്.. മീര വിളിച്ചോ ടാ " സൂര്യ ചോദിച്ചു.. "എന്നെ വിളിച്ചിരുന്നു... അവൾക്ക് ഭയങ്കര സങ്കടം...

നിന്നെ വിളിക്കാൻ വയ്യെന്ന് പറഞ്ഞു..." ഇഷാനി പതിയെ പറഞ്ഞു.. "അതിപ്പോ അവളുടെ കുറ്റം അല്ലല്ലോ ടിക്കറ്റ് കിട്ടാഞ്ഞത്.. ലണ്ടനിൽ നിന്നും ഇങ്ങോട്ട് ബസ് ഒന്നും ഇല്ലല്ലോ.. നിധിനെ വിളിച്ചിരുന്നു ഞാൻ... അവൾ ഇല്ലാത്തത് കൊണ്ട് ഒരു പൂർണത ഇല്ലാത്ത പോലെ... അല്ലേടാ " ദാസ് ചോദിക്കുമ്പോൾ അവരെല്ലാം തലയാട്ടി കാണിച്ചു.. അവരുടെ കൂട്ടത്തിലെ മറ്റൊരാൾ.. മീര.. അവളുടെ ഭർത്താവ് ആണ് നിധിൻ..രണ്ടാളും ലണ്ടനിൽ ആണ് താമസം.. അവിടെ സെറ്റിലാണ്.. ഒരു വർഷം മുന്നേ വിവാഹം കഴിഞ്ഞു പോയതാണ്.. പെട്ടന്ന് ഉറപ്പിച്ച വിവാഹം ആയത് കൊണ്ട് അവൾക്ക് വരാൻ ടിക്കറ്റ് കിട്ടിയില്ല..അതിന്റെ ഒരു പരിഭവം അവൾക്കും ഉണ്ട്.. സൂര്യ... "വിളിച്ചു കൊണ്ട് വാതിൽ തള്ളി തുറന്നിട്ട്‌ വരുൺ കയറി വന്നു.. ആഹാ.. ബെസ്റ്റ്... എടാ നീ ഇത് വരെയും കുളിച്ചിട്ട് പോലും ഇല്ലേ... സമയം ഏഴ് കഴിഞ്ഞു... പതിനൊന്നു മണിക്കാ മുഹൂർത്തം.. ഇപ്പൊ തന്നെ താഴെ തിരക്കി തുടങ്ങി..." വരുൺ പറയുമ്പോൾ സൂര്യ ഒന്ന് ചിരിച്ചു.. "നിന്ന് ചിരിച്ചോ... അവിടെ കുറച്ചു കാരണവന്മാർ ഇരിപ്പുണ്ട്..

വെറുതെ ചൊറിയാൻ മാത്രം കുത്തി ഇരിക്കുന്നതാ... ഇപ്പൊ തുടങ്ങും.... പൊന്ന് മോൻ പെട്ടന്ന് കുളിച്ചിട്ട് വാ.. ഒരുക്കങ്ങൾ ഇപ്പഴേ തുടങ്ങിയ സമയത്ത് ഇറങ്ങാ...മിലൻ ഇപ്പൊ വരും " വരുൺ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. "അതൊക്കെ ഒക്കെ... നിന്റെ അമ്മ വല്ല കോനിഷ്ട്ടും കണ്ടു വെച്ചിട്ടുണ്ടോ എന്ന് അറിയോടാ വരുണേ..." സൂര്യ ചോദിക്കുമ്പോൾ വരുൺ ഒന്ന് ചിരിച്ചു.. ഒരു ഉറപ്പും പറയാൻ പറ്റില്ല മോനെ സൂര്യ... നീ നന്നായി സൂക്ഷിച്ചോ... സാധാരണ നല്ലത് പോലെ നടക്കുന്ന പരിപാടി ഒന്ന് ഇടപെട്ട് അലങ്കോലമാക്കിയില്ലേ എന്റെ അമ്മയ്ക്ക് അന്നുറക്കം പോലും വരില്ല " വരുൺ പറയുമ്പോൾ സൂര്യ അവനെ തുറിച്ചു നോക്കി.. അതെനിക് അറിയാലോ.. ഇന്നലെ രാവിലെ എത്തിയത് മുതൽ പറ്റിയൊരു കാരണം ചികഞ്ഞു നടക്കുന്നുണ്ട്..മോനെ വരുണേ.. എങ്ങാനും മൊട കാണിക്കുന്ന സ്വഭാവം നിന്റെ അമ്മ എടുത്ത... അപ്പച്ചിയാണ്.. വയസ്സിനു മൂത്തത് ആണ് എന്നൊക്കെ ഉള്ളത് ഞാൻ അങ്ങ് മറക്കും കേട്ടോ.. പറഞ്ഞില്ലെന്നു വേണ്ട " സൂര്യ വരുണിനോട് പറഞ്ഞു.. എങ്കിൽ നിനക്ക് പുണ്യം കിട്ടും സൂര്യ..

ആള് ചട്ടമ്പി ആണേലും എന്റെ അച്ഛൻ മരിച്ചേ പിന്നെ അമ്മയ്ക്ക് മേല് നൊന്തിട്ടില്ല.. അന്ന് തുടങ്ങിയ നെഗളിപ്പാണ്.. അമ്മേടെ വിചാരം അമ്മ ഏതോ വല്ല്യ സംഭവം ആണെന്നാ... " വരുൺ ചിരിച്ചു കൊണ്ട് തന്നെ അത് പറയുമ്പോൾ സൂര്യ അടക്കം മറ്റുള്ളവർ എല്ലാവരും ചിരിച്ചു പോയിരുന്നു.. "നിങ്ങക്കൊക്കെ വല്ലപ്പോഴും സഹിച്ച മതിയല്ലോ.. എന്റെ അവസ്ഥ ഒന്ന് നോക്കിക്കേ.. അശ്വതിയെ കണ്ണെടുത്ത കണ്ടൂടാ.. ഇവിടെ മോളെ ദേവ് ബുദ്ധി മുട്ടിക്കുന്നത് ചോദിക്കാൻ ഓടി പിടഞ്ഞു വരും.. അവിടെ അവൾക്ക് വേണ്ടി ഞാൻ വല്ലതും പറഞ്ഞ പിന്നെ ഞാൻ ഈ ലോകത്തിലെ ഏറ്റവും മോശക്കാരൻ ഭർത്താവിന്റെ റോൾ എനിക്കുള്ളത്... " വരുൺ പറഞ്ഞു.. അവന്റെ ഭാര്യയാണ് ആശ്വതി.. ഒരു വർഷം മുന്നേ ആയിരുന്നു വിവാഹം.. സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ... ചിലപ്പോൾ വർത്താനം കേട്ട പൂച്ചയെ കളയുന്ന പോലെ എവിടേലും തൂക്കി എടുത്തു കൊണ്ട് കളയാൻ തോന്നും... അടിക്കാൻ വയ്യല്ലോ.. അത് അമ്മയ്ക്കും അറിയാം... എന്ത് പറഞ്ഞാലും യാതൊരു നാണവുമില്ല...

ഇങ്ങനേം ഉണ്ടോ മനുഷ്യര് വരുൺ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു.. അതൊക്കെ പറഞ്ഞിട്ട് എന്തിനാ ഞാൻ വെറുതെ ഇന്നത്തെ സന്തോഷം കളയുന്നത്... വിട്ടേക്ക്.. നീ പെട്ടന്ന് റെഡിയായി വാ ' സൂര്യയെ ഒന്നൂടെ ഓർമിപ്പിച്ചു കൊണ്ട് വരുൺ ഇറങ്ങി പോയി.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഉമ്മ കൊടുക്കുമ്പോൾ സുകന്യയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. എത്രയോ നാളുകൾ സ്വപ്നം കണ്ടിരുന്നു.. മകളെ അങ്ങനൊരു വേഷത്തിൽ.. ദച്ചു തിരിച്ചും അവരുടെ കവിളിൽ ചുണ്ട് ചേർത്തു.. ഹൃദയം വിങ്ങിയ നോവോടെ അത് കാണാതിരിക്കാൻ ഹരി വേഗം മുഖം തിരിച്ചു.. "സമയം തെറ്റിക്കേണ്ട... നമ്മുക്ക് ഇറങ്ങിയാലോ എന്നാ " വീട്ടിലെ ചടങ്ങിൽ നിന്നൊരു മോചനം കിട്ടിയ നിമിഷം ആരോ വിളിച്ചു പറയുന്നത് കേട്ടപ്പോൾ വീണ്ടും ദച്ചു വിറയലോടെ അനുവിന്റെ കയ്യിൽ പിടി മുറുക്കി.. "എന്റെ കൂടെ തന്നെ നിന്നെക്കണേ അനു... " പതിയെ അനുവിന്റെ നേരെ നോക്കി ദച്ചു പറയുമ്പോൾ അവളൊന്നു കണ്ണടച്ച് കാണിച്ചു..

ബന്ധുക്കൾ ഓരോരുത്തരായി പോയി തുടങ്ങി.. ഹരിയുടെ കൂടെ വണ്ടിയിലെക്ക് കയറുമ്പോൾ ദച്ചു.. ഒരിക്കൽ കൂടി വീടിന്റെ നേരെ ഒന്ന് തിരിഞ്ഞു നോക്കി. അവളുടെ ഉള്ളിലെ ഭാവം അറിഞ്ഞിട്ടും ഹരി ഒന്നും മിണ്ടാതെ കാറിലേക്ക് കയറി.. എന്തെങ്കിലും മിണ്ടിയാൽ താൻ കൂടി കരഞ്ഞു പോകും എന്നയാൾ ശെരിക്കും പേടിച്ചിരുന്നു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 സ്റ്റെജിൽ ഒരുക്കിയ മണ്ഡപത്തിൽ അവളെയും കാത്തിരിക്കുമ്പോൾ ഉള്ളിലൊരു പഞ്ചാരി മേളം മുറുകുന്നത് സൂര്യ അറിയുന്നുണ്ട്.. നിറഞ്ഞ ചിരിയിൽ... നെറ്റിയിലേക്ക് പാറി കിടക്കുന്ന മുടി ഇഴകളെ പോലും അസൂയ പെടുത്താൻ എന്നത് പോലെ അവന്റെ നെറ്റിയിലെ നീണ്ട ചുവന്ന കുറിയുടെ ഭംഗി ആ മുഖം ആകെയും കീഴടക്കിയത് പോലെയായിരുന്നു.. മുണ്ടെടുത്തു പരിജയം ഇല്ലെങ്കിൽ കൂടിയും അവനേറ്റവും ഇണങ്ങുന്ന വേഷം... ആ വെള്ള മുണ്ടും... ഷർട്ടും ആണെന്ന് തോന്നിപ്പോയി.. തിങ്ങികൂടിയ ആളുകൾക്കിടയിൽ കൂടി.. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പതിയെ ദച്ചു നടന്നു വരുന്നത് കാണെ...

ഒരു നിമിഷം അവൻ ശ്വാസം എടുക്കാൻ പോലും മറന്നു പോയിരുന്നു.. സ്വർണം കൊണ്ട് കുളിപ്പിക്കരുത് എന്ന തന്റെ നിർദേശം കൊണ്ടായിരിക്കും... മിതമായൊരു രീതിയിൽ അവളെ കാണാൻ ആയത്.. പേടി കൊണ്ടായിരിക്കും.. ഉണ്ടകണ്ണുയർത്തി അവൾ ആരെയും നോക്കുന്നില്ല.. ആളുകൾ എല്ലാം അവളെ തിരിഞ്ഞു നോക്കുന്നതും... സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പരസ്പരം എന്തൊക്കെയോ പറയുന്നതും എല്ലാം അവിടെ ഇരുന്നിട്ട് സൂര്യ കാണുന്നുണ്ട്.. തനിക്കരികിലേക്ക് നടന്നു വരുന്നവൾക്ക് നേരെ അവൻ കൈ നീട്ടി.. ചിരിച്ചു കൊണ്ടവനെ ഒന്ന് നോക്കി ആ കൈയിൽ പിടിച്ചിട്ട് അരികിലേക്ക് ഇരിക്കുമ്പോൾ... വിടർന്നു ചിരിക്കുന്ന അവനിലേക്ക് ഒരുവട്ടം കൂടി നോക്കാൻ അവൾക്കും ശക്തി ഇല്ലായിരുന്നു.. ഹൃദയം തുള്ളി വിറക്കുന്നുണ്ട്.. ലോകം മുഴുവനും കീഴടക്കിയ പോലൊരു അനുഭൂതി... എന്റെ പ്രണയം... ഹൃദയം കൊടുത്തു നേടിയത്.. സന്തോഷം കൊണ്ട് കരച്ചിലും ചിരിയും വരുന്നുണ്ട്.. "എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ..."

അരികിൽ ഒന്നൂടെ നീങ്ങി ഇരുന്നിട്ട് സൂര്യ ചോദിക്കുമ്പോൾ... പോലും ദച്ചു അവനെ നോക്കിയില്ല... "ഉള്ളിലെ പ്രഷർ മുഖം വിളിച്ചു പറയുന്നുണ്ട് കേട്ടോ ദർശന.. എന്തിനാ ഇത്രേം പേടി... ഞാൻ ഇല്ലേ... കൂൾ ആയിട്ട് ഇരിക്ക് " വീണ്ടും അവൻ പറയുമ്പോൾ.... ആ നേരെ പതിയെ ഒന്ന് നോക്കിയിട്ട് ദച്ചു തലയാട്ടി.. അവന്റെ ചിരിയിൽ ലയിച്ചു പോയ നിമിഷം തന്നെ ആയിരുന്നു കെട്ട് മേളം മുറുകിയതും... മുഖം നിറഞ്ഞ ചിരിയോടെ ഹരി എടുത്തു നീട്ടിയ താലിയെ... അതേ ചിരിയോടെ തന്നെ സൂര്യ അവളിലേക്ക് ചേർത്തത് വെച്ചതും... സ്വപ്നം പോലെ... സൂര്യയുടെ ശ്വാസം കവിളിൽ പതിയുന്നുണ്ട്.. തെറിച്ചു വീഴുന്ന പൂ ഇതളുകൾക്കിടയിൽ കൂടി ദച്ചു വീണ്ടും വീണ്ടും അവന്റെ മുഖം മാത്രം നോക്കി... ഉള്ളിൽ ഊറി കൂടിയ സന്തോഷത്തോടെ തന്നെ..കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത പോലെ..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story