സ്വയം വരം 💞: ഭാഗം 25

swayamvaram jifna

രചന: ജിഫ്‌ന നിസാർ

അസൂയ ഒട്ടും ഇല്ല അല്ലേ... അരികിലേക്ക് വലിച്ചു നിർത്തി തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് സൂര്യ ചോദിക്കുമ്പോൾ... ദച്ചു അവന്റെ നേരെ മുഖം ഉയർത്തി നോക്കി.. അടിപൊളി പോസ് " തൊട്ടടുത്തുള്ള നിമിഷം ക്യാമറ ഫ്ലാഷ് മിന്നിച്ചു കൊണ്ട് ഫോട്ടോ ഗ്രാഫർ കൈ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ സൂര്യ ദച്ചുവിനെ നോക്കി കണ്ണടച്ചു കാണിച്ചു കൊണ്ട് ചിരിച്ചു.. "ഇയാളുടെ ഒരു ചിരി.. മനുഷ്യനെ കൊതിപ്പിക്കാൻ.."അവന്റെ ചിരിയിൽ അലിഞ്ഞു പോകുമ്പോൾ ദച്ചു വേഗം തല താഴ്ത്തി കൊണ്ട് പിറു പിറുത്തു.. തോളൂ വെട്ടിച്ചു കൊണ്ട് കുതറി മാറാൻ ആഞ്ഞാ അവളെ സൂര്യ പിടിച്ചു വെച്ചു. "അടങ്ങി നിന്നോ... ഇല്ലെങ്കിൽ ഞാൻ കെട്ടിപിടിച്ചു നിൽക്കും" മുന്നിലേക്ക് നോക്കി ചിരിച്ചു കൊണ്ടാണ് അവൻ പറയുന്നത്.. പക്ഷേ അത് പോലെ ചെയ്യും എന്ന് ദച്ചുവിന് തോന്നിയത് കൊണ്ട് പിന്നെ അനങ്ങാതെ നിൽക്കുകയെ നിവർത്തി ഉള്ളായിരുന്നു..

ശ്വാസം വിടെടി.. കെട്ടി കഴിഞ്ഞ ഉടനെ തന്നെ എന്നെ വിധവൻ ആക്കാതെ.. എന്തോരും ആഗ്രഹങ്ങൾ ഉള്ള ചെറുപ്പ കാരൻ ആണെന്നോ ഞാൻ " ദച്ചുവിന്റെ നിർത്തം കണ്ടപ്പോൾ വീണ്ടും സൂര്യ പറഞ്ഞു.. അവളെ നോക്കുന്നില്ല.. മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെയാണ് നോട്ടം മുഴുവനും.. കാണുന്നവർക്ക് അവൻ അവളെ ചേർത്ത് പിടിച്ചു നിൽക്കുന്നു എന്ന് മാത്രം തോന്നും.. ദച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ടവനെ നോക്കി.. നീ എന്താ നോക്കി പേടിപ്പിക്കുന്നെ " സൂര്യ ചോദിച്ചു.. അവനും പുരികം ഉയർത്തി കൊണ്ടവളെ നോക്കി.. നോട്ടം പരസ്പരം ഇടയുന്ന നിമിഷങ്ങൾ ഒക്കെയും മനോഹരമായ ഫോട്ടോ ആയി മാറുന്നുണ്ട്.. ദച്ചു ക്യാമറ മാനെ ഒന്ന് കണ്ണുരുട്ടി നോക്കി.. എവിടുന്ന്.... അയാൾ അതും ഒപ്പി എടുത്തു.. സൂര്യയുടെ ചിരി കേട്ടപ്പോൾ ദച്ചു വീണ്ടും തല താഴ്ത്തി.. രണ്ടു വർഷം നീ എന്നെ വായിൽ നോക്കി നടന്നപ്പോ ഞാൻ വല്ലതും പറഞ്ഞോ.. " സൂര്യ ചോദിച്ചു.. ദച്ചു അമ്പരപ്പോടെ ഇല്ലെന്ന് തലയാട്ടി. ഞാൻ അറിയാതെ എന്റെ ഫോട്ടോ പോലും എടുത്തിട്ടില്ലേ നീ.. എന്നിട്ടും ഞാൻ വല്ലതും പറഞ്ഞോ " വീണ്ടും സൂര്യ ചോദിച്ചു..

ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ " ദച്ചു തിരിച്ചു ചോദിച്ചു.. അല്ല... ഇത്രേം ഒപ്പിച്ചു എന്നെ സ്വന്തമാക്കിയ നീ ആണ് ഞാൻ ഒന്ന് ചേർത്ത് പിടിച്ചപ്പോൾ തുറിച്ചു നോക്കുന്നത് എന്നോർമിപ്പിച്ചു തന്നതാ " കള്ളചിരിയോടെ സൂര്യ പറയുമ്പോൾ ദച്ചുവിന്റെ ചുണ്ടിലും ചിരി പടർന്നു.. ആ... അങ്ങനെ മിടുക്കി ആയിട്ട് നിൽക്ക് " അത് കണ്ടപ്പോൾ സൂര്യ പറഞ്ഞു.. "ഇത് ഇന്നൊന്നും തീരുമെന്ന് തോന്നുന്നില്ല..." പിന്നെയും പിന്നെയും ആളുകൾ സ്റ്റേജിലേക്ക് ചിരിച്ചു കൊണ്ട് കയറി വരുന്നത് കണ്ടപ്പോൾ... ദച്ചു പറഞ്ഞു.. "മടുത്തു പോയോ " സൂര്യ വീണ്ടും അവളോട്‌ പതിയെ ചോദിച്ചു.. ദച്ചു അവനെ നോക്കിയിട്ട് ഒന്ന് തലയാട്ടി കാണിച്ചു.. "ക്ഷമിക്കുകയല്ലാതെ മറ്റ് വഴികൾ ഒന്നും ഇല്ല ദർശന... ഇന്ന് ഇവരുടെ ഇരകൾ ആണ് നമ്മൾ.. നന്നായി ഇളിച്ചു നിന്നോ " ചിരി കടിച്ചു പിടിച്ചു കൊണ്ട് സൂര്യ പറയുമ്പോൾ ദച്ചു വീണ്ടും അവനെ നോക്കി.. അവൻ പക്ഷേ അവളെ നോക്കാതെ വരുന്നവരോട് കൈ കൊടുത്തു സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.. കോളേജിലെ ഏറെ കുറെ എല്ലാവർക്കും ദച്ചുവിന്റെ ക്ഷണം ഉണ്ടായിരുന്നു..

അവരെല്ലാം എത്തിയിട്ടും ഉണ്ട്... അവനെയും തന്നെയും നോക്കുന്ന പെൺ പടകളുടെ കണ്ണിലെ അസൂയ കാണുമ്പോൾ ദച്ചു തത്കാലം ക്ഷീണം മറക്കും..സ്റ്റെജിൽ കയറി അവർ വരുമ്പോൾ... ഒന്നൂടെ അവനോട് ചേർന്നു നിൽക്കും... ഇടക്കിടെ അവളെറിയാതെ തന്നെ അവന്റെ കണ്ണുകൾ ഈ വികൃതികൾ ഒപ്പി എടുക്കുന്നുണ്ട്.. നീ ഇല്ലാതെ വയ്യെന്ന് പറയാൻ ഒരാളുണ്ടാവുക... ഉയിരോട് ചേർത്ത് നമ്മൾക്കും ഒരു സ്ഥാനം നൽകുക.. ശ്വാസം പോലെ... നമ്മളില്ലേൽ മരണം ആണെന്ന് ഓർമിപ്പിക്കാൻ ഉള്ള ഒരാൾ.. പ്രണയം എത്ര മനോഹരമാണ്.. അവന്റെ കൈകൾ ദച്ചുവിന്റെ വിരലിൽ കോർത്തു പിടിച്ചു.. സൂര്യ.,... സ്റ്റേജിന് താഴെ നിന്നുമുള്ള വിളിയിൽ ഒരു നിമിഷം ചുറ്റും നിശബ്ദത പടർന്നു.. ദച്ചു അടക്കം മറ്റുള്ളവരെ എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ട്‌ മാറി.. തൊട്ടടുത്ത നിമിഷം... അതി മനോഹരമായൊരു ഗാനത്തിന്റെ ഇരടികൾ മുഴങ്ങി.. എല്ലാവരെയും അത്ഭുതത്തിന്റെ കൊടുമുടി കയറ്റി കൊണ്ട്... അതിനൊപ്പം തന്നെ സൂര്യ സ്റ്റെപ്പ് വെക്കുമ്പോൾ.. ദച്ചുവിന്റെ കണ്ണുകൾ അമ്പരപ്പ് കൊണ്ട് മിഴിഞ്ഞു പോയിരുന്നു...

അവന്റെ കണ്ണിൽ മിന്നുന്ന പ്രണയത്തിന്റെ ഭാവം.... ചുണ്ടിലെ കൊതിപ്പിക്കുന്ന ചിരി.. നെറ്റിയിലേക്ക് അലസമായി പാറി കിടക്കുന്ന ചുരുണ്ട മുടി ഇഴകൾ.. മുണ്ട് മടക്കി കുത്തി.... അത്രയും അരികെ... അവൾക്കായി എന്നത് പോലെ സൂര്യ നിറഞ്ഞു കളിക്കുമ്പോൾ ആ ഭാവത്തിൽ ലയിച്ചു കൊണ്ട് ദച്ചു ശ്വാസം വിടാൻ പോലും മറന്നു പോയിരുന്നു.. അവൾ നോക്കുമ്പോൾ എല്ലാവരുടെയും കണ്ണുകളിൽ അതേ ഭാവം തന്നെ ആയിരുന്നു.. തങ്കം തരില്ലേ പൊൻ തിങ്കൾ തിടമ്പ്.. തട്ടാരായി പോരില്ലേ തയ് മാസ പ്രാവ്... താരം കുറുകും നിൻ തൂവൽ കിനാവ്... ചേലോടെ ചേർത്താലോ ചെമ്മാന ചേല്.. മൂവന്തി മുത്തേ നീ... കാർകൂന്തൽ മേടയേണം.. മാണിക്യ മൈനേ നീ കച്ചേരി പാടേണം... കല്യാണം കൂടാൻ വരേണം... കണ്ണാടി മുല്ലേ... കൈ പിടിച്ചു കറക്കി അവനൊപ്പം ദച്ചുവിനെയും ചേർത്ത് നിർത്തി സൂര്യ ആ കളി അവസാനിപ്പിക്കുമ്പോൾ.. നിലക്കാത്ത കയ്യടി അനുഗ്രഹങ്ങൾ പോലെ... അവർക്ക് ചുറ്റും പൊതിഞ്ഞു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞

പൊതിഞ്ഞു പിടിച്ചു നിൽക്കുമ്പോൾ അവളിപ്പോഴും തനിക്ക് വിരൽ തുമ്പിൽ പിടിച്ചിട്ട്.... വാ തോരാതെ നിറയെ സംസാരിക്കാൻ ഇഷ്ടമുള്ള കുഞ്ഞു ദച്ചു മോളാണ് എന്ന് തോന്നി ഹരിക്ക്.. അവൾ സമ്മാനിച്ച നിറമുള്ള അനേകം കാഴ്ചകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് ഓടി എത്തി.. തിരക്കുകൾ തന്നെ മുഴുവനായും കാർന്ന് തിന്നാതിരിക്കാൻ ഒരു കാരണം അവളായിരുന്നു.. അവൾക്ക് കാണാൻ തോന്നുന്ന തൊട്ടടുത്തുള്ള നിമിഷം നിമിഷം അരികിൽ എത്തിയിരിക്കും.. അവളുടെ എല്ലാ ആഗ്രഹങ്ങളും ചെന്നവസാനിക്കുന്നത് പപ്പയുടെ നേരെയാകും.. ഇന്നവൾ മണവാട്ടിയാണ്.. എത്രയൊക്കെ എന്റെ എന്ന് പറഞ്ഞാലും... അവളിൽ മറ്റൊരാൾ കൂടി അവകാശം സ്ഥാപിച്ചിരിക്കുന്നു.. താൻ കൈ പിടിച്ചു കൊടുത്തത് കൊണ്ട്... എത്രയൊക്കെ അമർത്തിയിട്ടും കരച്ചിൽ ചീളുകൾ തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഹരിക്കും തോന്നി.. "പപ്പേടെ മോള് സന്തോഷമായിരിക്കണം..." നെഞ്ചിൽ ഒളിപ്പിച്ച ദച്ചുവിന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ഹരി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.. എന്റെ... ജീവനാണ്.. "

നോക്കി നിൽക്കുന്ന സൂര്യയുടെ കയ്യിലേക്ക് അവളുടെ കൈ വെച്ചു കൊടുത്തിട്ട് ഹരി അത് പറയുമ്പോൾ കണ്ടു നിന്നിരുന്ന പലരും കണ്ണ് തുടക്കുന്നുണ്ട്.. "എന്റെ കയ്യിൽ ഭദ്രമായിരിക്കും അങ്കിൾ " ദച്ചുവിനെ ചേർത്ത് പിടിച്ചിട്ട് സൂര്യ അയാൾക്ക് ഉറപ്പ് കൊടുത്തു.. ദച്ചു അരികിൽ വിങ്ങി കൊണ്ട് നിൽക്കുന്ന സുകന്യയെ നോക്കി.. പോയിട്ട് വാ " കൂടുതൽ എന്ത് പറഞ്ഞാലും കരഞ്ഞു പോകുമെന്ന് നന്നായി അറിയാവുന്ന സുകന്യ ചിരിച്ചു കൊണ്ട് തന്നെ അവളെ യാത്രയാക്കി " കരയാതെ അവൾ പിടിച്ചു നിൽക്കുന്ന താണ് എന്നവർക്കെല്ലാം നന്നായി അറിയാം.. താൻ കൂടി കരഞ്ഞാൽ... അതിവരുടെ ഉള്ളിലെ സങ്കടം ഒന്നൂടെ ആളി കത്തിക്കും എന്നത് അവൾക്കും അറിയാം.. സൂര്യ ഡോർ തുറന്നു കൊടുത്തു.. ഒരിക്കൽ കൂടി എല്ലാവരെയും ഒന്നൂടെ നോക്കിയിട്ട് ദച്ചു പതിയെ അനുവിന്റെ അരികിൽ എത്തി..

ഈ ആൾക്കൂട്ടത്തിൽ... ഞാൻ തനിച്ചായത് പോലെ " അരികിൽ വന്ന ദച്ചുവിനെ ഇറുക്കി പിടിച്ചു കൊണ്ട് അനു അത് പറഞ്ഞിട്ട് തേങ്ങി... പിടിച്ചു നിൽക്കാൻ ആവാത്ത പോലെ.. പോ.... പോയി നിന്റെ പ്രണയത്തിന്റെ കൂടെ സന്തോഷമായിട്ട് ജീവിക്ക് " ശില പോലെ... കരയാതെ നിന്നവളെ സൂര്യയുടെ നേരെ തള്ളിയിട്ടു അനു തിരിഞ്ഞു ഓടി കളഞ്ഞു... വാ.... അലിവോടെ ദച്ചുവിന്റെ കൈ പിടിച്ചിട്ട് സൂര്യ ഡോർ തുറന്നു കൊടുത്തു... ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ ആവാതില്ലാത്ത പോലെ... ദച്ചു വേഗം അകത്തു കയറി.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നിനക്കറിയാമല്ലോ മുകുന്ദ.. ഇപ്പൊ തന്നെ സുകന്യ നന്നായി ക്ഷീണിച്ചു പോയിട്ടുണ്ട്.. ഈ ഓട്ടത്തിൽ അറിയാത്തതാ.. അത് കൊണ്ടാണ് രാത്രി അങ്ങനൊരു പരിപാടി വേണ്ടന്ന് ഞാൻ നിന്നോട് ആദ്യം തന്നെ പറഞ്ഞത്... മുഷിച്ചിൽ ഉണ്ടോ ഡോ.. ഹരി മുകുന്ദന്റെ കൈ പിടിച്ചിട്ട് പറഞ്ഞു.. "കുഴപ്പമില്ല ഹരി...എനിക്കറിയാമല്ലോ അവസ്ഥ...ഇതെല്ലാം ഒന്ന് ഒക്കെ ആവട്ടെ..അതാണ്‌ ഇപ്പൊ ഇമ്പോര്ടന്റ്റ്‌.. നീ ടെൻഷൻ ആവാതെ.. പോയി ഇച്ചിരി റസ്റ്റ്‌ എടുക്ക്.. റിസിപ്‌ഷൻ ഇല്ലേ എന്ന് ചോദിക്കുന്നവരോട് ഞാൻ പറഞ്ഞോളാം..."

മുകുന്ദൻ പറയുമ്പോൾ ഹരി ഒന്ന് തലയാട്ടി.. ഇത് വരെയും നമ്മൾ പിടിച്ചു നിന്നില്ലേ... ഇനിയും അങ്ങനെ തന്നെ പോകും... എല്ലാം നമ്മൾ വിചാരിച്ച പോലെ തന്നെ നടക്കും.. ഇപ്പൊ പോയിട്ട് നന്നായി ഒന്നുറങ്... നീയും സുകന്യയും.. എന്നിട്ട് രാവിലെ വീട്ടിലോട്ടു വാ.. കേട്ടോ " സ്നേഹത്തോടെ പറഞ്ഞിട്ട് കാറിലേക്ക് കയറാൻ ആഞ്ഞാ മുകുന്ദനെ ഹരി വിടാതെ മുറുകെ കെട്ടിപിടിച്ചു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ കരഞ്ഞു കൊണ്ടിരിക്കുന്ന ദച്ചുവിന്റെ കൈകളിൽ സൂര്യയുടെ കയ്യും മുറുകി.. അവനാണ് ഡ്രൈവ് ചെയ്യുന്നത്.. അവർ രണ്ടാളും മാത്രം ഒള്ളു കാറിൽ.. ദച്ചു വേഗം മുഖം തുടച്ചു... "സങ്കടങ്ങൾ എല്ലാം തീർത്തിട്ട് വേണം.. എന്റെ കൂടെ പടി കയറി വരാൻ.. കാരണം ഇനി ഒരിക്കലും നിന്റെ മുഖം സങ്കടം കൊണ്ട് കരച്ചിൽ പുരണ്ട് ഞാൻ കാണേണ്ടി വരരുത്.. ജീവനോളം എന്നെ സ്നേഹിച്ചു സ്വന്തമാക്കിയവൾക്ക്...

അത്രയെങ്കിലും ഞാനും ചെയ്യണ്ടേ " അലിവോടെ അവനത് പറയുമ്പോൾ ദച്ചു പുഞ്ചിരിയോടെ അവന്റെ നേരെ നോക്കി.. "നിനക്കാ കുറുമ്പിന്റെ ലൈൻ തന്നെയാണ് ചേരുന്നത് " വീണ്ടും അവളുടെ മൗനം അസഹ്യമാവും എന്ന് തോന്നിയപ്പോൾ... സൂര്യ പതിയെ മനസ്സിൽ പറഞ്ഞു.. ഗ്ലാസിൽ മുഖം ചേർത്ത് കരച്ചിൽ അടക്കി... ഏതോ ഓർമയിൽ ഇടറി വീണത് പോലെ ഇരിക്കുന്നവളെ കണ്ടപ്പോൾ... അത് പോലെ ഒരവസ്ഥയിലേക്ക് അവളെ ഒരിക്കൽ കൊണ്ടെത്തിച്ച സാഹചര്യം വീണ്ടും അവനോർമ വന്നു.. ഹൃദയം മുഴുവനും അന്നവളോട് വെറുപ്പാണ് തോന്നിയത്.. ഇന്നിപ്പോൾ... അവളെ സ്നേഹിക്കാൻ ശ്രമിക്കുന്നുണ്ട്.. സൂര്യ വീണ്ടും അവളെ തിരിഞ്ഞു നോക്കി... 💞💞💞💞💞💞💞💞💞💞💞💞💞💞💞 താഴേക്കു വാ.. അവരുടെ വണ്ടി ഇപ്പൊ വരും.. സ്വീകരിക്കാൻ " ബാത്റൂമിൽ നിന്നിറങ്ങി വരുമ്പോൾ ബെഡിൽ കിടക്കുന്ന വേണിയെ നോക്കി ദേവ് ചോദിച്ചു.. പതുക്കെയാണ് അവന്റെ ചോദ്യം... മറുവശത്ത് നാച്ചി മോൾ കിടന്നുറങ്ങുന്നുണ്ട്.. എനിക്ക് വയ്യ... ഇന്നലെ മുതൽ തുടങ്ങിയ ഓട്ടം ആണ്.. കാലൊക്കെ നീര് വന്ന് തുടങ്ങി..

വേണി പറയുമ്പോൾ ദേവ് ഒന്ന് പുച്ഛത്തോടെ ചിരിച്ചു.. "നിങ്ങൾ അങ്ങോട്ട് പോയ മതി.. സ്വീകരിക്കാൻ... എനിക്കെങ്ങും വയ്യ.. അല്ലേലും രാജ കുമാരി ഒക്കെ അവളുടെ വീട്ടിൽ.. ഇവിടെ അവൾ മരുമകൾ മാത്രം ആണ് "വേണി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.. "നിന്റെ കാല് പിടിക്കാൻ ഒന്നും എനിക്ക് വയ്യ.. സമയോം ഇല്ല.. അവൾ വന്നിറങ്ങുന്ന ദിവസം തന്നെ നിന്റെ തിരുമുഖത്തെ കാണാതെ ഇരിക്കുന്നതാ അല്ലേലും നല്ലത്..." ദേവ് പറഞ്ഞിട്ട് ഇറങ്ങി പോയി.. വീർത്തു കെട്ടിയ മുഖത്തോടെ വേണി തിരിഞ്ഞു കിടന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഇറങ്ങി വാ.. ഡോർ തുറന്നിട്ട്‌ സൂര്യ കൈ നീട്ടി വിളിക്കുമ്പോൾ ദച്ചു പുറത്തേക്ക് ഇറങ്ങി.. വാ... അപരിചിതത്തോടെ നോക്കി നിൽക്കുന്ന അവളെ സൂര്യ വിളിച്ചു.. നിലവിളക്ക് പിടിച്ചിട്ട് സ്വീകരിക്കാൻ നിൽക്കുന്നവരെ നോക്കി ചിരിച്ചു കൊണ്ട് തന്നെ ദച്ചു അവനൊപ്പം നടന്നു... വലിയ മുറ്റമാണ് ആ വീടിന്റെ ഭംഗി മുഴുവനും എന്ന് തോന്നി ദച്ചുവിന്.. അധികം വലുപ്പമോ ആഡംബരമോ ഒന്നും അവകാശപെടാനില്ലാത്ത ഒരു സാധാരണ വീട്...

വിടർന്ന ചിരിയോടെ അവളുടെ കയ്യിലേക്ക് ഉമ വിളക്ക് വെച്ച് കൊടുത്തു... ദച്ചു ചിരിയോടെ തന്നെ അത് വാങ്ങി.. പതിയെ അകത്തു കയറി.. "വാ.. അവിടെയാണ് പൂജ മുറി " സൂര്യ പറയുമ്പോൾ അവൾ തലയാട്ടി കാണിച്ചു... വിളക്ക് വെച്ചിട്ട് അവൾ അൽപ്പസമയം കണ്ണടച്ച് നിന്നു.. ഇനിയൊരു പ്രാർത്ഥനയും ബാക്കി ഇല്ലാത്ത പോലെ മനസ് ശൂന്യമായതു പോലെ.. ഏറ്റവും വലിയൊരു പ്രാർത്ഥനയുടെ ഉത്തരം തൊട്ടരികിൽ കൈ കൂപ്പി നിൽക്കുന്നു.. തനിക്കിനി പറയാൻ നന്ദി മാത്രം ബാക്കിയുള്ളു... ഹൃദയം നിറഞ്ഞ നന്ദി... അവനെ എനിക്ക് തന്നതിൽ... കണ്ണ് തുറന്നിട്ട്‌ അവൾ ഒന്നൂടെ കൈ കൂപ്പി. സൂര്യ യെ ഒന്ന് നോക്കി.. അവനും.. വാ.. തിരിച്ചിറങ്ങി ചെല്ലുമ്പോൾ... കാത്തിരുന്നത് പോലെ ബന്ധുക്കൾ ദച്ചുവിനെ പൊതിഞ്ഞു.. സൂര്യ ആ സമയം കൊണ്ട് വേഗം പുറത്തേക്ക് വലിഞ്ഞു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാത്രി കനം വീണു തുടങ്ങിയപ്പോൾ ബന്ധുക്കൾ എല്ലാം തന്നെ പിരിഞ്ഞു പോയിരുന്നു.. രാത്രിയിൽ റെസിംപ്‌ഷൻ വേണ്ടന്ന് വെച്ചതിന്റെ മുറു മുറുപ്പ് മുകുന്ദൻ കേട്ടില്ലെന്ന് നടിച്ചു...

പകൽ ഓടി നടന്നു കുറ്റം കണ്ടു പിടിച്ചതിന്റെ ഫലം എന്നോണം.... സുഭദ്ര നീര് വന്നു വീർത്തു കാലിനെ കലിപ്പോടെ നോക്കി അകത്തെ മുറിയിൽ ഒതുങ്ങി.. വിചാരിച്ചത് പോലെ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഒന്നും അങ്ങോട്ട് ഏൽക്കാത്ത ദേഷ്യം നല്ലത് പോലെ ഉണ്ടായിരുന്നു അവരിൽ.. അവിടെ നിന്നും വല്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചെറിയൊരു പേടിയും ഉണ്ടായിരുന്നു അവർക്ക്... സൂര്യ ആണ് മറു സൈഡിൽ എന്നത് തന്നെ കാരണം.. ബാക്കി... കളികൾ വീട്ടിൽ ചെന്നിട്ടാവാം എന്ന പ്രതീക്ഷയിൽ സമാധാനം കൊണ്ടിരിക്കുമ്പോൾ ആണ് കാല് നീരിന്റെ രൂപത്തിൽ പണി കൊടുത്തത്.. റൂമിൽ നിന്നും ഒരടി നടക്കാൻ വയ്യ.. ആ ഒരു ആശ്വാസം ഉമയുടെയും കാവ്യയുടെയും മുഖത്തും നല്ലത് പോലെ ഉണ്ടായിരുന്നു.. ഒരുമിച്ചു ഇരുന്നിട്ട് വർത്താനം പറയുമ്പോഴും.... ഉമ ചോറ് വിളമ്പി കൊടുക്കുമ്പോഴും നിറയാൻ തുടങ്ങിയ കണ്ണുകളെ ദച്ചു പിടിച്ചു വെച്ചിരുന്നു.. ഇനി പോയി കിടന്നോ ട്ടോ... ഗുഡ് നൈറ്റ്‌.. ജോലി എല്ലാം ഒതുക്കിയിട്ടും തനിക്കൊപ്പം അടുക്കളയിൽ തന്നെ ചുറ്റി തിരിയുന്ന ദച്ചുവിനോട് ഉമ പറഞ്ഞു.. തലയാട്ടി കൊണ്ടവൾ തിരിഞ്ഞു നടക്കുമ്പോൾ... വിറച്ചു കൊണ്ട് താഴെ വീഴുമോ എന്ന് ദച്ചു വല്ലാതെ പേടിച്ചു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story