സ്വയം വരം 💞: ഭാഗം 26

swayamvaram jifna

രചന: ജിഫ്‌ന നിസാർ

വാതിൽ തള്ളി തുറന്നു കയറുമ്പോൾ അകത്തു ബെഡിൽ ഫോണിൽ നോക്കി കൊണ്ട് സൂര്യ ഉണ്ട് എന്നത് അവളുടെ വെപ്രാളം കൂട്ടി.. കാലുകൾ അനങ്ങുന്നില്ല... വാ... ഇത്തിരി നേരം കഴിഞ്ഞും കയറി വരാതെ നിൽക്കുന്നവളെ അവൻ ചിരിച്ചു കൊണ്ട് വിളിച്ചു.. പിന്നെ നിൽക്കാൻ വയ്യാത്തത് കൊണ്ട് തന്നെ വിറയലോടെ ദച്ചു അകത്തു കയറി.. സൂര്യ എഴുന്നേറ്റു ഫോൺ മേശയിലേക്ക് വെച്ചിട്ട് അവളുടെ അരികിലേക്ക് വന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു.. "താനവിടെ ഉറച്ചു പോയോ " ചിരിച്ചു കൊണ്ട് തന്നെ അവനത് ചോദിക്കുമ്പോൾ ദച്ചു മുഖം ഉയർത്തി നോക്കിയതേ ഇല്ല.. വാടോ... എന്തിനാ ഇത്രേം പേടി.. ഞാൻ പിടിച്ചു വിഴുങ്ങി കളയാനൊന്നും പോകുന്നില്ല " വീണ്ടും ബെഡിൽ പോയിരുന്നു കൊണ്ട് സൂര്യ പറഞ്ഞു.. ദച്ചു പോയിട്ട് ചുവരിൽ ചാരി നിന്നു.. വീടൊക്കെ ഇഷ്ടമായോ " വീണ്ടും അവൻ ചോദിച്ചു.. അതിനും അവളൊന്നു മൂളി.. "ഈ ഭാവം തീരെ ചേരുന്നില്ല കേട്ടോ... ആ പൊട്ടി തെറി തന്നെയാണ് കൂടുതൽ ഭംഗി... ഇതൊരുമാതിരി.... ഇവിടെ വന്നിരിക്ക്.. സൂര്യ പറയുമ്പോൾ ദച്ചു അവന്റെ നേരെ ഒന്ന് പാളി നോക്കി...

പിന്നെ പതിയെ അവനരികിൽ വന്നിരുന്നു... കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന സൂര്യ അവളുടെ ഉള്ളിലെ പരവേശം കൂട്ടിയതെ ഒള്ളു.. പാലൊന്നും തന്ന് വിട്ടില്ലേ " കുസൃതിയോടെ വീണ്ടും അവന്റെ ചോദ്യം.. അല്ല... അങ്ങനെ ഒക്കെ അല്ലേ ഫസ്റ്റ് നൈറ്റ്‌ തുടങ്ങുന്നത്" അവനത് പറയുബോൾ ദച്ചു ഞെട്ടി കൊണ്ട് അവനെ നോക്കിയിട്ട് ഒന്ന് നീങ്ങി ഇരുന്നു.. എങ്കിൽ തുടങ്ങിയാലോ... കള്ളചിരിയോടെ അവനത് ചോദിക്കുമ്പോൾ ദച്ചു ഞെട്ടി പോയി.. സമയം വേണം എന്ന് പറഞ്ഞിട്ട്... ദച്ചു പതിയെ പറഞ്ഞു.. എന്തോന്ന്... ഉറക്കെ പറ.. കേൾക്കുന്നില്ല " സൂര്യ ചെവി കൂർപ്പിച്ചു പിടിച്ചവളെ നോക്കി.. അല്ല.. സമയം വേണമോന്നൊക്കെ പറഞ്ഞത് ഇയാൾ അല്ലേ " തൊണ്ട ഒന്ന് ശെരിയാക്കി വീണ്ടും ദച്ചു പറഞ്ഞു.. "ഓ അതൊക്കെ അപ്പോഴത്തെ ഒരു ആവേശത്തിൽ പറഞ്ഞതല്ലേ... ഇപ്പൊ ഞാൻ അതൊക്കെ മറന്നു കളഞ്ഞു.. തൊട്ട് മുന്നിൽ എന്നെ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ പെണ്ണ് ഇത്രേം ബുദ്ധിമുട്ടി അണിഞൊരുങ്ങി വന്നിട്ട്... നിനക്കൊരു സങ്കടം ആവില്ലേ... അത് കൊണ്ട് ഞാൻ തീരുമാനം മാറ്റി...

നമ്മുക്ക് ഫസ്റ്റ് നൈറ്റ്‌ ആഘോഷികാടോ സൂര്യ നിസാരമാക്കി കൊണ്ട് പറയുമ്പോൾ ദച്ചു ഞെട്ടി കൊണ്ട് അവനെ നോക്കി... അത് കണ്ടിട്ട് സൂര്യ പൊട്ടിച്ചിരിച്ചു പോയിരുന്നു... ദച്ചു അവൾക്കേറെ പ്രിയപെട്ട അവന്റെ ചിരിയിൽ ലയിച്ചു പോയിരുന്നു ആ നിമിഷം.. കവിൾ തടത്തിലെ നുണ കുഴിയിലും... ചിരിക്കുമ്പോൾ ചെറുതായി പോകുന്ന ആ കണ്ണുകളിലും.. ചീകി ഒതുക്കി വെച്ച ആ മുടിയിഴകളിൽ കൂടിയും അവളുടെ കണ്ണുകൾ ഓടി നടന്നു.. ആ ചുരുണ്ട മുടി ഇഴകൾ നെറ്റിയിൽ വീണു കിടക്കുന്നത് കാണാനാണ് ഏറെ ഭംഗി.. എന്തിനാണാവോ ഇവനിത് ചീകി വെക്കുന്നത്.. ദച്ചു മനസ്സിൽ ഓർത്തുകൊണ്ട് സ്വയം മറന്നിരുന്നു... അത് കൊണ്ട് തന്നെ സൂര്യ അരികിലേക്ക് ചേർന്നിരുന്നിട്ട് കൈ വിരൽ എടുത്തു തലോടി തുടങ്ങിയപ്പോൾ സ്വബോധത്തിലേക്ക് തിരികെ മടങ്ങിയ അവൾ കൈ ചെറുതായി പിറകോട്ടു വലിച്ചു..

അവൻ പക്ഷേ... വിടാതെ പിടിച്ചിട്ട് തല ചെരിച്ചവളെ നോക്കി.. പേടിച്ചു പോയോ.. മ്മ്... അവൻ ചോദിച്ചു.. ദച്ചു ഒന്നും മിണ്ടിയില്ല... "നിന്റെ ഈ കണ്ണിൽ എന്നോടുള്ള സ്നേഹം മാത്രം നിറഞ്ഞ മതി ദർശനാ... മറ്റൊന്നും കാണാൻ തത്കാലം ഞാൻ ഇഷ്ടപെടുന്നില്ല " അവളെ നോക്കി അവനത് പറയുമ്പോൾ ദച്ചു മുഖം ഉയർത്തി അവനെ നോക്കി... "എനിക്ക് മനസ്സിലാവും... നിന്നെ.. നിന്റെ അവസ്ഥയെ.. സമയം വേണം... എനിക്കും നിനക്കും..അല്ലേ " അവൻ ചോദിക്കുമ്പോൾ ദച്ചു അതേ എന്ന് തലയാട്ടി... പുതിയൊരു യാത്ര തുടങ്ങുകയാണ് നമ്മൾ.. പഴയ ഒന്നും ഉപേക്ഷിച്ചു കൊണ്ടല്ല. അവസാനിച്ചു എന്നാ തോന്നലും വേണ്ട.. ഉൾകൊള്ളാൻ ഒരിത്തിരി സമയം എനിക്ക് നീ തരണം... എല്ലാം പെട്ടന്ന് ആയത് കൊണ്ട് തന്നെ... ലൈഫിനെ കുറിച്ച് നല്ലൊരു സ്വപ്നം കാണാൻ പോലും എനിക്ക് സമയം കിട്ടിയില്ല... നിനക്കും അറിയാമല്ലോ അത് " സൂര്യ പറയുമ്പോൾ ദച്ചു തലയാട്ടി.. ജീവിതം തുടങ്ങിയിട്ട് പാതിയിൽ ഇഷ്ടം കയറി വന്നോളും എന്ന രീതിയിൽ അല്ല.. എനിക്കെന്റെ പെണ്ണാണ് എന്നുള്ള അഹങ്കാരത്തോടെ വേണം നിന്നിലേക്ക് എന്റെ പ്രണയം ചേർത്ത് വെക്കാൻ...

എന്നോടൊന്നും പറയാനില്ലേ... ഒളിച്ചു നോക്കുകയോ..അരികിലേക്ക് വരുമ്പോൾ പേടിക്കുകയോ ഇനി വേണ്ടല്ലോ... നിന്റെ തൊട്ടരികിൽ ഇല്ലേ...ഞാൻ ഇനി എന്നും ചിരിച്ചു കൊണ്ട് തന്നെ അവനത് പറയുമ്പോൾ... ദച്ചു കള്ളിയെ പോലെ പെട്ടന്ന് തല കുനിച്ചു.. നിന്റെ വീട്ടിലെ പോലല്ല ഇവിടെ.. നിറയെ ആളുകൾ ഉണ്ട്.. അഡ്ജസ്റ്റ് ചെയ്യാൻ ചിലപ്പോൾ നിനക്ക് ബുദ്ധിമുട്ട് ആയേക്കും... പക്ഷെ ഒരു കാര്യം നീ മറന്നു പോവരുത്... നിന്നെ കേൾക്കാനും.. നിനക്ക് നിന്റെ സങ്കടങ്ങളും പരിഭവങ്ങളും ഇറക്കി വെക്കാനും ഇവിടെ ഞാൻ ഉണ്ടെന്ന്.. ദച്ചു മുഖം ഉയർത്തി അവനെ നോക്കി.. ”എനിക്ക് മനസ്സിലാവും സൂര്യ... ടെൻഷൻ ഒട്ടും വേണ്ട... ഞാൻ.... എന്നേക്കാൾ നിന്നെ സ്നേഹിക്കുന്നുണ്ട്... നിന്റെ ഏതു അവസ്ഥയെയും എന്റേതായി കാണാൻ എനിക്ക് കഴിയും... " അവന്റ ഉള്ളിലെ പേടിയെ അറിഞ്ഞെന്ന പോലെ ദച്ചു അത് പറയുമ്പോൾ സൂര്യ നിറഞ്ഞ ചിരിയോടെ അവളെ നോക്കി.. ഇത്തിരി നേരം രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്നു.. മൗനം പോലും മനോഹരമായി സംസാരിക്കാൻ ശ്രമിക്കുന്ന കുറച്ചു സമയം..

കിടന്നോ ഇനി... രാവിലെ മുതൽ ഒരേ നിൽപ്പല്ലേ... നല്ല ക്ഷീണം കാണും ” സൂര്യ അവളുടെ കൈ വിട്ട് കൊണ്ടത് പറയുബോൾ ദച്ചു വീണ്ടും അവന്റെ നേരെ നോക്കി.. എന്തേ... കിടക്കണ്ടേ ” കുസൃതിയോടെ അവനത് വീണ്ടും ചോദിക്കുമ്പോൾ ദച്ചു വേഗം തലയാട്ടി... എന്നിട്ട് വേഗം കട്ടിലിന്റെ മറു സൈഡിലേക്ക് നീങ്ങി.. പുതപ്പെടുത്തു പുതച്ചു കിടന്നു.. സൂര്യ എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തിട്ട് കുറച്ചു മാറി കിടന്നു.. അരണ്ട നീല പ്രകാശം നിറഞ്ഞ മുറിയിൽ... കണ്ണുകൾ ഉറക്കം കൊതിച്ചിട്ട് താനേ അടഞ്ഞു വീഴുന്നുണ്ട്.. അവനൊന്നു ചേർത്ത് പിടിച്ചിരുന്നു എങ്കിൽ എന്നൊരു മോഹം ഉള്ളിൽ നീറ്റൽ പടർത്തുന്നത് അവൾ അറിയുന്നുണ്ട്.. പക്ഷെ സമയം വേണം എന്നവൻ പറയുമ്പോൾ.... അതേ സമയം വേണം അവന്.. ദർശന സ്നേഹിച്ചത് ഹൃദയം കൊണ്ടാണ്... അത് അങ്ങനെ തന്നെ നിൽക്കട്ടെ.. ഉറക്കം വന്നിട്ട് കൂട്ടി കൊണ്ട് പോവുമ്പോഴും ദച്ചു മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഞെട്ടി ഉണരുമ്പോൾ ആദ്യം താൻ തന്റെ മുറിയിൽ തന്നെ ആണെന്നായിരുന്നു ദച്ചു കരുതിയത്...

കല്യാണം കഴിഞ്ഞു പോന്നതൊന്നും ഓർമയിൽ ഇല്ലാത്ത പോലെ... തൊട്ടാരികിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന സൂര്യയെ കണ്ടപ്പോൾ അവൾ ചാടി എഴുന്നേറ്റു.. പതിയെ പതിയെ കഴിഞ്ഞു പോയത് ഓരോന്നായി ഉള്ളിലേക്ക് കയറി വന്നു.. സന്തോഷം വന്നു പൊതിയുന്നു... വീണ്ടും കണ്ണുകൾ സൂര്യയിൽ തറച്ചു.. നെറ്റിയിൽ വീണു കിടക്കുന്ന മുടി ഇഴകൾ കോതി ഒതുക്കുവാൻ തോന്നി.. എനിക്ക് സമയം വേണം എന്നവന്റെ വാക്കുകൾ ഉള്ളിലേക്ക് ഓടിയെത്തി.. വെല്ലുവിളി പോലെ.. ദച്ചു പതിയെ എഴുന്നേറ്റു... ചെറിയൊരു സ്പർശം പോലും അവനുള്ളിലെ മറ്റു പലതും മോഹിക്കുന്ന പോലൊരു തെറ്റ് ധാരണ പടർത്തരുത് എന്നവൾക്ക് നിർബന്ധം ഉണ്ടായിരുന്നു.. ദർശനയുടെ സ്നേഹം പവിത്രമാണ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കുളിയൊക്കെ കഴിഞ്ഞു... ഫോൺ എടുത്തു നോക്കി.. ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ട്.. ഇപ്പൊ റിപ്ലൈ കൊടുക്കാൻ ഇരുന്നാൽ ശെരിയാവില്ല... അവൾ സുകന്യയുടെ നമ്പർ ഡയൽ ചെയ്തിട്ട് ചെവിയോട് ചേർത്ത് പിടിച്ചു.. ദച്ചു.... കാതിൽ ഒരു തേൻ മഴ പോലെ ആ വിളി പതിയുമ്പോൾ...

ദച്ചുവിന്റെ ഹൃദയം നിറഞ്ഞു.. അമ്മാ... എണീറ്റോ... പപ്പയോ... ആവേശത്തിൽ ചോദിച്ചു.. പപ്പാ നടക്കാൻ ഇറങ്ങി... ഞാൻ ദേ അടുക്കളയിൽ.. ഇന്നിപ്പോ ബ്രേക്ക്‌ ഫാസ്റ്റ് ഇന്നത് മതിയെന്ന് വാശി പിടിക്കാൻ എന്റെ മോളില്ലല്ലോ.. " സുകന്യ അത് പറയുമ്പോൾ ദച്ചുവിന്റെ മനസ്സിൽ മുഴുവനും വീട്ടിൽ ആയിരുന്നു.. ആ അടുക്കളയിൽ.... മാർബിൾ സ്ലാബിൾ സുകന്യ ഇരിക്കുന്നത് കണ്ണടച്ച് നിന്നിട്ടും അവൾക്ക് കാണാൻ ആയിരുന്നു. ചായ കുടിച്ചോ... നീ " വീണ്ടും സുകന്യ ചോദിച്ചു.. "ഇല്ല... ഞാൻ താഴോട്ടു ഇറങ്ങാൻ നിക്കുവാ..." ദച്ചു മറുപടി പറഞ്ഞു.. "സൂക്ഷിച്ചു കൈകാര്യം ചെയ്യണം കേട്ടോ അവിടെ... നമ്മടെ വീടല്ല.. നിന്റെ പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം ഒന്നും അവിടെ ആർക്കും അറിയില്ല..." സുകന്യ വേവലാതിയോടെ പറയുബോൾ... ദച്ചുവിന് അവരോട് അലിവ് തോന്നി.. "പേടിക്കണ്ട അമ്മേ.. ദച്ചു ഇവിടെ നല്ല കുട്ടിയാവും... ഒരിക്കലും എന്റെ അമ്മയെ മോശം പറയിപ്പിക്കാൻ ഞാൻ കാരണമാവില്ല..." ദച്ചു പറയുമ്പോൾ സുകന്യയുടെ ചിരി അവൾക്ക് കേൾക്കാൻ കഴിഞ്ഞു.. വെക്കട്ടെ എന്നാ... പപ്പാ വരുമ്പോൾ പറയണേ " ദച്ചു പറയുമ്പോൾ....

സുകന്യ മൂളി. മിസ് യൂ അമ്മാ "ദച്ചു പതിയെ പറഞ്ഞു.. എനിക്കും... സുകന്യയുടെ മറുപടിയും അത് തന്നെ ആയിരുന്നു പിന്നൊന്നും പറയാതെ വേഗം ഫോൺ കട്ട് ചെയ്തു.. കുറച്ചു നേരം അവൾ അതേ നിൽപ്പ് തുടർന്നു.. പിന്നെ പതിയെ പുറത്തേക്ക് നടന്നു.സൂര്യ അപ്പോഴും കമിഴ്ന്നു കിടന്നു ഉറങ്ങുന്നുണ്ട്.. പുറത്തിറങ്ങി ദച്ചു വാതിൽ ചാരി.. ആദ്യ ദിവസത്തിന്റെ ഒരു അങ്കലാപ്പ് മുഴുവനും അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്നു.. ഹാളിലൊന്നും ആരെയും കാണുന്നില്ല.. അടുക്കളയിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കാം.. ദച്ചു അങ്ങോട്ട് നടന്നു... വേണിയാണ്.. നാച്ചി മോൾക്ക് ബിസ്കറ്റ് കുതിർത് കൊടുക്കുന്നുണ്ട്.. അടുക്കളയിൽ ഒരു വശത്തെ ചെറിയ മേശയിൽ ഇരുത്തി കൊണ്ട്.. ദച്ചുവിനെ കണ്ടപ്പോൾ വേണി ഒന്ന് തിരിഞ്ഞു നോക്കി... വേണി നോക്കുന്നത് കണ്ടപ്പോൾ ദച്ചു ചിരിച്ചു.. വേണിയും.. മോള് നേരത്തെ എണീറ്റോ വേണി ചേച്ചി " കുശലം പോലെ നാച്ചി മോളുടെ കവിളിൽ തൊട്ട് കൊണ്ട് ദച്ചു ചോദിച്ചു.. "ഓ.. അത്ര നേരത്തെ ഒന്നും അല്ല.. സമയം എത്രയാ എന്നറിയോ പുതു മണവാട്ടിക്ക്...

വീട്ടിലൊക്കെ ഉച്ചക്ക് എണീക്കും എന്ന് കരുതി ഇവിടെ അത് നടക്കുമോ.. എന്റെ മോളൊക്കെ... കെട്ടി കയറി വന്ന പിറ്റേന്ന് മുതൽ അഞ്ചു മണിക്ക് മുന്നേ എന്നീറ്റ് വരണം എന്നായിരുന്നു ഓർഡർ.. ഇപ്പൊ അങ്ങനൊന്നും ഇല്ലല്ലോ... നിന്റെ ഭാഗ്യം " ഗ്ലാസിൽ ചായ ചൂടാറ്റി കൊണ്ട് വരുന്ന സുഭദ്ര പറയുമ്പോൾ ദച്ചു ഞെട്ടി പോയിരുന്നു.. ഇവരെന്താ ഇങ്ങനെയൊക്കെ പറയുന്നത് എന്നവൾ ഓർക്കാതെ ഇരുന്നില്ല.. വേണി കുനിഞ്ഞിരുന്നു കൊണ്ട് പതിയെ ചിരിച്ചു.. "മന്ത്രിയും മോളും ഒക്കേ നിന്റെ വീട്ടിൽ ഇവിടെ അതൊന്നും നടപ്പില്ല..." ആക്ഞ്ഞ പോലെ വീണ്ടും സുഭദ്ര പറഞ്ഞു.. അതിനിപ്പോ സമയം ആറ് കഴിഞ്ഞല്ലേ ഒള്ളു അപ്പച്ചി.... " ദച്ചു ഉള്ളിലെ നീരസം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. വന്നതിന്റെ പിറ്റേന്ന് തന്നെ ഈ തള്ള തന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു അവൾക്ക്.. "ഓഹോ... നീ എന്നെ സമയം പഠിപ്പിക്കാൻ വന്നതാണോ.. എടി പെണ്ണെ.. നിനക്കറിയില്ല... എന്നെ... ഞാനേ മഹാ തറയാ " സുഭദ്ര കലിയോടെ വിളിച്ചു പറഞ്ഞു.. അത് കണ്ടപ്പോൾ തന്നെ മനസ്സിലായി...

ദച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് തലയാട്ടി കാണിച്ചു.. "വെളുപ്പിന് ഉണരണം... സ്വന്തം വീട്ടിലെ പോലെ ഉച്ചിയിൽ വെയിൽ എത്തുന്നത് വരെയും കിടന്നുറങ്ങാൻ ഇവിടെ പറ്റില്ല.. മനസ്സിലായോ.." ഭീക്ഷണി പോലെ സുഭദ്ര അത് പറയുമ്പോൾ ദച്ചു ഒന്നും മിണ്ടാതെ നിന്നു.. ഈ അമ്മ എവിടെ പോയോ ആവോ.. അവൾ പുറത്തേക്ക്ഒന്ന് എത്തി നോക്കി... എന്നിട്ട് പതിയെ പുറത്തേക്ക് നടന്നു.. പിറക് വശത്തും നീണ്ട മുറ്റമാണ്... മോളെന്താ ഇവിടെ നിൽക്കുന്നെ " പിറകിൽ നിന്നും മുകുന്ദൻ ചോദിക്കുന്നത് കേട്ടപ്പോൾ ദച്ചു തിരിഞ്ഞു നോക്കി.. "ഒന്നുമില്ല അങ്കിൾ... വെറുതെ " ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.. അമ്മ... എവിടെ പോയി... കാണുന്നില്ലാലോ.. " ദച്ചു ഉള്ളിലെ സംശയം അയാളോട് ചോദിച്ചു.. "ഓ... ഉമയും കാവ്യയും അമ്പലത്തിൽ പോയി കാണും... ദേവ് പറയുന്നത് കേട്ടിരുന്നു " മുകുന്ദൻ പറയുമ്പോൾ ദച്ചു തലയാട്ടി.. ഇവിടെ ഒക്കെ ഇഷ്ടം ആയോ " മുകുന്ദൻ വീണ്ടും ചോദിച്ചു.. അതേ എന്നവൾ ചിരിച്ചു കൊണ്ട് തലയാട്ടി.. ഞാൻ ഒന്ന് കുളിച്ചു വരട്ടെ... മോൾ അകത്തേക്ക് പോയിക്കോ എന്നാ " അതും പറഞ്ഞിട്ട് മുകുന്ദൻ നടന്നു പോയി..

അകത്തു പോകാൻ തോന്നാതെ ദച്ചു വീണ്ടും അവിടെ തന്നെ നിന്നു.. "വേണേൽ വന്നിട്ട് ചായ കുടിച്ചോ " വാതിൽക്കൽ വന്നിട്ട്... വേണി പറയുമ്പോൾ... ദച്ചുവിന്.. അമ്മയെ ഓർമ വന്നു. അമ്മ എത്ര സ്നേഹത്തോടെ വിളിക്കുമായിരുന്നു.. ദച്ചു വേഗം അകത്തു കയറി... ദേ... ആ ജെഗിൽ " അവളെ കണ്ടപ്പോൾ വേണി പറഞ്ഞു.. "അതിപ്പോ നീ വിളിച്ചു പറയണോ.. അവൾക് അറിയില്ലേ രാവിലെ ചായ എടുത്തു കുടിക്കാൻ " വീണ്ടും സുഭദ്ര പറഞ്ഞു.. വേണി അമ്മയുടെ വർത്താനം കേട്ടിട്ട് ചിരി അടക്കി പിടിച്ചാണ് നിൽക്കുന്നത് എന്ന് ദച്ചുവിന് മനസ്സിലായി.. അമ്മ ഇവിടെ ഇല്ലാത്ത അധികാരത്തിലാണ് ഈ പറച്ചിൽ എന്നും അവൾക്ക് തോന്നി.. ദർശന.... സൂര്യ വിളിക്കുമ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. ഇതെപ്പോ എണീറ്റ് വന്നു.. എനിക്കൊരു ഗ്ലാസ്‌... ചായ " ചിരിച്ചു കൊണ്ടവൻ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.. കുടിച്ചു കൊണ്ടിരിക്കുന്ന ചായ പെട്ടന്ന് കുടിച്ചു തീർത്തിട്ട്... ദച്ചു അവനുള്ള ചായയുമായി പോയി.. വിചാരിച്ചത് പോലല്ല.. അല്ലെ അമ്മേ.. ഇച്ചിരി കൂടിയ ഇനമാണ് " അവൾ പോയ വഴിയേ പാളി നോക്കിയിട്ട് വേണി പറഞ്ഞു.. "ആ കൂടുതൽ ഉള്ളത് തുടക്കത്തിൽ തന്നെ നുള്ളി കളയണം.. ഒരാഴ്ച കഴിഞ്ഞേ ഞാൻ പോകുന്നുള്ളു " എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ... സുഭദ്ര അത് പറയുമ്പോൾ... വേണിയുടെ കണ്ണുകൾ തിളങ്ങി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story