സ്വയം വരം 💞: ഭാഗം 27

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 ദച്ചു ചെല്ലുമ്പോൾ റൂമിൽ സൂര്യ ഇല്ലായിരുന്നു.. എവിടെ പോയോ ആവോ.. ബാത്റൂമിൽ ഇല്ലെന്ന് തോന്നിയിട്ട് അവൾ റൂമിൽ നിന്നും തിരിച്ചിറങ്ങി... ഇത്ര പെട്ടന്ന് ഇതെവിടെ പോയി.. ചായ വേണം ന്ന് പറഞ്ഞിട്ട്... പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ ദച്ചു അങ്ങോട്ട് നടന്നു.. ചുറ്റും കണ്ണോടിച്ചു കൊണ്ടവൾ അവനെ തിരഞ്ഞു.. ചൂളം വിളി കേട്ടപ്പോൾ ദച്ചു ഒന്ന് തിരിഞ്ഞ് നോക്കി.. സൂര്യയാണ്.. ടെറസിന്റെ ഒരരികിലെ സെറ്റ് ചെയ്തു വെച്ച എക്സസയ്‌സ് ഉപകരണങ്ങൾ... അതിനിടയിൽ കിടന്നു കൊണ്ട് അഭ്യാസം കാണിക്കുന്നുണ്ടവൻ.. അടുത്തേക്ക് ചെല്ലാൻ അവൻ വിളിച്ചപ്പോൾ ദച്ചു പതിയെ അങ്ങോട്ട് നീങ്ങി.. ബർമുഡയും കയ്യില്ലാത്ത ഒരു ബനിയനും ആണ് അവന്റെ വേഷം... ഇട്ടിരുന്ന ബനിയൻ വിയർത്തു നനഞ്ഞു പോയിരുന്നു.. മ്മ്... അവളുടെ നോട്ടം കണ്ടപ്പോൾ സൂര്യ ചിരിച്ചു കൊണ്ട് പുരികം ഉയർത്തി ചോദിച്ചു..

അവൾ വിളറി പോയി... ചായ.... കയ്യിലുള്ള കപ്പ് നീട്ടി അവൾ പറയുബോൾ.. സൂര്യ വീണ്ടും ചിരിച്ചു.. ഇവനെന്നെ കൊതിപ്പിച് കൊല്ലും... ദച്ചു നിന്ന് പിറു പിറുത്തു.... ഇവിടെ വെച്ചേക്കട്ടെ " സൂര്യയുടെ നോട്ടത്തിന് മുന്നിൽ രക്ഷപെടാൻ വേണ്ടി ദച്ചു ചോദിച്ചു.. അവൻ മതിയാക്കി കൊണ്ട് എഴുന്നേറ്റു.. അവിടെ കിടന്നൊരു ടവ്വൽ കൊണ്ട് മുഖം തുടച്ചു കൊണ്ട്... അവൾക് നേരെ കൈ നീട്ടി.. ദച്ചു തിരികെ നടക്കാൻ തിരിഞ്ഞു.. നിക്ക്... എങ്ങോട്ടാ ഓടി പോണേ.. സൂര്യ അവളുടെ കൈ പിടിച്ചു നിർത്തി.. എനിക്ക് ബെഡ് കോഫി കുടിക്കുന്ന ശീലം ഒന്നും ഇല്ല.. കഴിക്കാൻ വേണേലും കുടിക്കാൻ വേണേലും താഴേക്ക് പോകും... ഇനിയും അത് അങ്ങനെ തന്നെ ആയിക്കോട്ടെ... നീ കഷ്ടപെട്ട് ഇങ്ങോട്ട് ഇതെല്ലാം കെട്ടി പൊറുക്കി വരണ്ട ” ചായ കുടിച്ചു കൊണ്ട് തന്നെ സൂര്യ അത് പറയുമ്പോൾ ദച്ചു ഞെട്ടി പോയി..

ഇവൻ പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് കൊണ്ട് വന്നത്... എന്നിട്ടിപ്പോ. "താഴെ നിന്നും പറഞ്ഞതല്ലേ ഇപ്പൊ നിന്റെ മനസ്സിൽ.. അത് അപ്പച്ചിയുടെ മുന്നിൽ നിന്നും നിന്നെ രക്ഷപെടുത്താൻ പറഞ്ഞതല്ലേ.. ഇല്ലങ്കിൽ അവിടെ ഇട്ട് വെറുപ്പിച്ചു കൊല്ലും... അക്കാര്യത്തിൽ അപ്പച്ചി മിടുക്കി ആണെന്ന് ഇതിനോടകം മനസ്സിലായി കാണുമല്ലോ " അവളുടെ മനസ്സറിഞ്ഞത് പോലെ സൂര്യ പറയുമ്പോൾ ദച്ചു ചിരിച്ചു പോയി.. രാവിലെ തന്നെ പോയി ചാടി കൊടുത്തു അല്ലേ... ഇന്നത്തെ ദിവസം പോയി കിട്ടി നിനക്ക്... അത്രയും നല്ല ബെസ്റ്റ് കണിയാണ് അപ്പച്ചിയുടെ മുഖം " ചിരിച്ചു കണ്ണിറുക്കി കൊണ്ട് സൂര്യ പറഞ്ഞു. അമ്മ അമ്പലത്തിൽ പോയേക്കുവാ " സൂര്യ ദച്ചുവിനെ നോക്കി.. അച്ഛൻ പറഞ്ഞു.... ദച്ചു അവനെ നോക്കി പറഞ്ഞു. "അമ്മയും കാവ്യേട്ടത്തിയും വന്നിട്ട് താഴേക്ക് ഇറങ്ങിയ മതി.. കാര്യം ഉണ്ടേലും ഇല്ലേലും അപ്പച്ചിയുടെ വാ അടങ്ങില്ല.

വെറുതെ ചൊറിയും.. നിനക്ക് ശീലം ഇല്ലല്ലോ.. എന്നോട് ഇടയാൻ വരില്ല.. പക്ഷെ ഇന്ന് തന്നെ ഞാൻ കേറി വല്ലതും പറഞ്ഞ പിന്നെ അത് മതിയാവും നിന്നോട് വഴക്ക് ഉണ്ടാക്കാൻ... അടുക്കാൻ അതിനെ കൊള്ളത്തില്ല... ഒടക്കാൻ ഒട്ടും കൊള്ളത്തില്ല " ചായ കപ്പ് തിരികെ കൊടുത്തു കൊണ്ട് സൂര്യ പറയുമ്പോൾ... ദച്ചു തലയാട്ടി കാണിച്ചു.. എനിക്ക് തേജസ്‌ വരെയും ഒന്ന് പോണം... " സൂര്യ പറയുബോൾ ദച്ചുവിന്റെ മുഖം മങ്ങി.. ഒറ്റ നിമിഷത്തിനു പോലും അവനെ പിരിയുന്നത് ആലോചിക്കാൻ വയ്യാത്ത വിധം ഹൃദയത്തിൽ പടർന്നു പിടിച്ചു പോയി.. നീ വരുന്നോ.. നിനക്ക് ഡാൻസിനോട് വല്ല്യ ഇഷ്ടം അല്ലേ... രണ്ടു സ്റ്റെപ് പഠിക്കാൻ വേണേൽ എന്റെ കൂടെ പോര്.. ഇനി ഫീസൊന്നും തരേണ്ട കളിയാക്കി കണ്ണിറുക്കി കൊണ്ട് സൂര്യ പറയുമ്പോൾ ദച്ചു മുഖം കൂർപ്പിച്ചു.. അവൻ പൊട്ടി ചിരിച്ചു പോയി... ആ ചിരിയിലേക്ക് നോക്കി നിൽക്കുമ്പോൾ സ്വയം മറന്നിട്ടു താൻ അവനെ കെട്ടിപിടിച്ചു പോകുമോ എന്ന് പോലും ദച്ചുവിന് തോന്നി.. സമയം വേണം എന്നവന്റെ വാക്കുകൾ ആ നിമിഷം ഓർമ വരും..

സ്വയംവരത്തിലൂടെ താൻ അവനെ സ്വന്തമാക്കിയ താലി അപ്പോൾ നെഞ്ചിൽ കിടന്നു പൊള്ളും.. ദച്ചു വേഗം തിരിഞ്ഞു നിന്നു. പിറകിൽ നിന്നവന്റെ കൈകൾ തന്നെ പൊതിഞ്ഞു പിടിക്കുന്നത് വിശ്വാസം വരാത്ത പോലെ ഞെട്ടി കൊണ്ട് ദച്ചു തിരിഞ്ഞു നോക്കി.. തോളിലേക്ക് താടി മുടിച്ചു കൊണ്ടവൻ കണ്ണിറുക്കി ചിരിച്ചു... "സമയം വേണമെന്ന് പറഞ്ഞത് എനിക്കാണ് ദർശന.. പക്ഷെ അത് മനസ്സിൽ വെച്ചിട്ട് നീ എന്തിനാണ് നിന്റെ ചിന്തകളെ പിടിച്ചു വെക്കുന്നത്.. ഞാൻ നിന്റെയാണെണ് പറഞ്ഞതല്ലേ...നിന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നത് നിനക്ക് എന്നിലുള്ള അവകാശമല്ലേ... പിന്നെയും എന്തിനാ എനിക്ക് മുന്നിൽ ഒളിച്ചു കളി " കാതിൽ പതിയെ.... വളരെ പതിയെ സൂര്യ അത് പറയുമ്പോൾ.... ഒറ്റ നിമിഷം കൊണ്ട് ദച്ചു വിയർത്തു പോയി.. ഹൃദയമിടിപ്പ് കാതോർത്താൽ പുറത്ത് കേൾക്കാം എന്നാ പരുവത്തിൽ ആണ്.. അവന്റെ പിടിയിൽ നിന്ന് കുതറി മാറാൻ മനസ്സിൽ തോന്നുന്നുണ്ട്.. പക്ഷെ അതേ മനസ് തന്നെ അവനിലേക്ക് കൂടുതൽ ചേരാനും കൊതിക്കുന്നുണ്ട്.. ദേഷ്യം ഉണ്ടോ നിനക്ക് എന്നോട്...

നിന്നെ അകറ്റി നിർത്താൻ ഞാൻ മനഃപൂർവം പറയുന്നതാണ് എന്ന് തോന്നലുണ്ടോ... " വീണ്ടും സൂര്യ ചോദിച്ചു.. ഇല്ല.... ഇല്ലാ.. പെട്ടന്ന് മറുപടി പറഞ്ഞിട്ട് ദച്ചു അവന്റെ നേരെ തിരിഞ്ഞു നോക്കി.. "സമയം വേണമെന്ന് പറഞ്ഞത് നിന്റെ സ്നേഹത്തിനൊപ്പം മത്സരിക്കാൻ ആണ്... അതിനേക്കാൾ ആഴത്തിൽ നിന്നെ സ്നേഹിക്കാൻ ആണ്... ആർക്ക് മനസ്സിലായില്ല എങ്കിലും നിനക്കതു മനസ്സിലാവും എന്ന് എന്റെ വിശ്വാസം ആയിരുന്നു... അത് തെറ്റിയില്ല..." സൂര്യ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു.. എന്തിനാ ഇങ്ങനെ വിറക്കുന്നെ നീ.. പേടിയുണ്ടോ " വീണ്ടും അവനത് ചോദിക്കുമ്പോൾ ദച്ചു ഇല്ലെന്ന് തലയാട്ടി.. അതെനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ... കുസൃതിയോടെ സൂര്യ പറയുബോൾ ദച്ചു അവനെ തള്ളി മാറ്റിയിട്ടു ഒറ്റ ഓട്ടം ആയിരുന്നു.. വാതിൽ കടക്കും മുന്നേ അവളൊന്നു തിരിഞ്ഞു നോക്കി.. ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന സൂര്യയെ കണ്ടപ്പോൾ അതേ സ്പീഡിൽ അവൾ അകത്തേക്ക് വലിഞ്ഞു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുളിച്ചു കഴിഞ്ഞു അവൻ ഒരുങ്ങി ഇറങ്ങുമ്പോൾ വീണ്ടും ദച്ചു വാതിൽ തുറന്നു വന്നു.. അവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ വീണ്ടും ഒരു കള്ള ചിരി വിരിഞ്ഞു.. വാച് കെട്ടി കൊണ്ട് സൂര്യ അവളുടെ അരികിൽ വന്നു.. താഴേക്ക് വരാൻ പറഞ്ഞു... എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു... " വാതിൽ പടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നിട്ട് ദച്ചു പറഞ്ഞു.. "ഓക്കേ.. ഞാൻ റെഡി.. പക്ഷെ നീ എന്തിനാ പുറത്തേക്ക് നിന്നത് " സൂര്യ ചോദിക്കുമ്പോൾ ദച്ചു വേഗം തല കുനിച്ചു.. ഒരിക്കൽ കൂടി അവൻ ചേർത്ത് പിടിക്കുന്നത് താങ്ങാൻ തന്റെ ഹൃദയത്തിനു ശേഷി ഇല്ല.. നേരത്തെ ഉള്ള വിറയൽ മാറിയത് ഒന്നോ രണ്ടോ മണിക്കൂർ കൊണ്ടാണ്... അവളോർത്തു.. "എന്നോട് സംസാരിക്കാൻ മാത്രം നിനക്ക് നല്ല മടിയാണല്ലോ ദർശന.. അതെന്താ അങ്ങനെ " വാതിൽ പടിയിൽ വന്നിട്ട് കൈ കെട്ടി നിന്ന് കൊണ്ടവൻ ചോദിക്കുമ്പോൾ ദച്ചു ഒന്നൂടെ പിറകിലേക്ക് നീങ്ങി നിന്നിരുന്നു.. "എനിക്കങ്ങനെ മടിയൊന്നും ഇല്ല.. ഇപ്പോഴും എന്റെ സ്വന്തം ആയെന്ന് വിശ്വസിക്കാൻ ആവാത്ത പോലെ..

ഉറങ്ങി എണീക്കുമ്പോൾ മാഞ്ഞു പോകുമോ എന്ന് പേടിയുള്ള സ്വപ്നം പോലെ..." ദച്ചു പറയുബോൾ സൂര്യ ചിരിച്ചു കൊണ്ടവളെ നോക്കി.. അപ്പോൾ സമയം നിനക്കും വേണം അല്ലേ.. എല്ലാം അംഗീകരിക്കാൻ " അവൻ ചോദിക്കുമ്പോൾ ദച്ചു ചിരിച്ചു കൊണ്ട് തലയാട്ടി.. വാ... അവരെല്ലാം കാത്തിരിക്കുന്നു.. " ദച്ചു വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.. തൊട്ട് പിറകിൽ അവളെ ഏറെ കൊതിപ്പിക്കുന്ന ഗന്ധം പടർത്തി കൊണ്ടവനും... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നീ എങ്ങോട്ട് പോണ്.. രാവിലെ തന്നെ ഒരുങ്ങിയിട്ട് " വന്നിരുന്ന സൂര്യയുടെ നേരെ നോക്കി മുകുന്ദൻ ചോദിച്ചു.. തേജസ്‌ വരെയും പോണം അച്ഛാ... " മുന്നിലെ പ്ളേറ്റ് നീക്കി വെച്ച് കൊണ്ട് സൂര്യ പറഞ്ഞു. "ഇന്നലെ അല്ലേടാ നിന്റെ കല്യാണം കഴിഞ്ഞത്.. ഒരു രണ്ടു ദിവസം പോലും ലീവ് എടുക്കാൻ വയ്യേ നിനക്ക്..." കറിയുടെ പാത്രം ടേബിളിൽ വെച്ച് കൊണ്ട് ഉമ സൂര്യയെ നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ ഇപ്പൊ തന്നെ വരും അമ്മേ...." ചിരിച്ചു കൊണ്ടാണ് അവൻ പറയുന്നത്.. "പെട്ടന്ന് വന്നേക്കണം കേട്ടോ... ഹരി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു "

മുകുന്ദൻ പറയുന്നത് കേട്ടപ്പോൾ ദച്ചുവിന്റെ കണ്ണുകൾ വിടർന്നു.. വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ എന്നൊരു കുഞ്ഞു കുശുമ്പ് അവളുടെ ഉള്ളിൽ മുളച്ചു... അമ്മയ്ക്ക് പോകുമ്പോൾ ദർശനയെ കൂട്ടി പോവായിരുന്നില്ലേ അമ്പലത്തിലേക്ക് " പ്ളേറ്റിലേക്ക് ദോശ എടുത്തിടുന്നതിനിടെ സൂര്യ ഉമയോട് ചോദിച്ചു.. പിന്നെ എനിക്ക് അതല്ലേ പണി.. നിന്റെ ഭാര്യക്ക് അമ്പലത്തിൽ പോണമെങ്കിൽ നീ കൊണ്ട് പോടാ... എനിക്കെങ്ങും വയ്യ " ദച്ചുവിന്റെ നേരെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് ഉമ അവനോട് പറയുമ്പോൾ.... അവന്റെ ചുണ്ടിലും ചിരി ആയിരുന്നു.. ശെരി.. പോയി കളയാം.. പക്ഷെ ഇപ്പൊ എനിക്ക് ടൈം ഇല്ല.. വൈകിട്ടായാ കുഴപ്പണ്ടോ ഭാര്യേ " അവന്റെ ചോദ്യം കേട്ടപ്പോൾ ദച്ചുവിന് നാണം വന്നിരുന്നു.. അവൾ വേഗം കാവ്യയുടെ പിറകിലേക്ക് മാറി.. അത് കണ്ടിട്ട് സുഭദ്രയും വേണിയും ഒഴികെ ബാക്കി എല്ലാവരും പൊട്ടി ചിരിച്ചു പോയിരുന്നു.. "ഓ നിന്റെ തിരക്ക് തീർന്നിട്ട് അതീ കൊല്ലം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല " ഇന്ത്രൻ ചിരിക്കിടെ തന്നെ പറഞ്ഞു. "അവൻ ഒരു പെണ്ണ് കെട്ടി എന്നും വെച്ച് പോണ്ടിടത്തേക്ക് പോകാതെ പറ്റുമോ ... ഏതും നേരവും അവളെ ചുറ്റി പറ്റി നിൽക്കാൻ ഒക്കുവോ.. അല്ലേടാ മോനെ കിട്ടിയ അവസരത്തിൽ സുഭദ്ര...

സൂര്യയെ പിന്തുണ കൊടുത്തു കൊണ്ട് പറഞ്ഞു.. "അത് ഞാൻ തീരുമാനിച്ചോളാം അപ്പച്ചി.. നിങ്ങൾഅതാലോചിച്ചു വെറുതെ പ്രഷർ കൂട്ടണ്ട " സൂര്യ ചിരിച്ചു കൊണ്ട് തിരിച്ചു പറഞ്ഞപ്പോൾ... സുഭദ്ര വിളറി പോയിരുന്നു.. "കഴിക്കാൻ നോക്ക് സൂര്യ.. എന്നിട്ട് പെട്ടന്ന് പോയിട്ട് വാ.. "കൂടുതൽ പറഞ്ഞിട്ട് വെറുതെ അവന്റെ വായിൽ നിന്നും കേൾക്കാൻ സുഭദ്ര വീണ്ടും എന്തെങ്കിലും പറയും മുന്നേ ഉമ അത് അവസാനിപ്പിച്ചു.. ഓഫീസിൽ പോയി തുടങ്ങാൻ ഇനി വൈകരുത് കേട്ടോ.. ഇപ്പൊ നിനക്കൊരു കുടുംബം ആയി " അത് പറഞ്ഞിട്ട് മുകുന്ദൻ കഴിച്ചു കഴിഞ്ഞു എണീറ്റ് പോയിരുന്നു.. ദേവും ഇന്ത്രനും പെട്ടന്ന് കഴിക്കുന്ന തിരക്കിലും... ശ്..... സൂര്യ ഉമയെ വിളിച്ചു. ഇങ്ങു വന്നേ... അവിടെ തന്നെ നിന്ന ഉമയെ അവൻ വീണ്ടും കണ്ണ് കാണിച്ചു വിളിച്ചു.. അങ്ങനെ എന്നെ ഓഫീസിൽ തളച്ചിടാൻ ആണ് പെണ്ണ് കെട്ടിച്ചത് എങ്കിൽ... അത് നടക്കില്ലെന്നു കെട്ട്യോനോട്‌ സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞു കൊടുക്കണേ " അരുകിൽ വന്നു നിന്ന ഉമയോട് അവനത് പറയുമ്പോൾ ദേവും ഇന്ത്രനും അടക്കി ചിരിച്ചു....

ഉമ അവന്റെ തലയിൽ ഒരു മേട്ടം കൊടുത്തു.. നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ " അവർ കണ്ണുരുട്ടി കൊണ്ട് പറയുമ്പോൾ സൂര്യ ചിരിച്ചു കൊണ്ട് തലയാട്ടി... "മോൾക്ക് കൂടി ഇരിക്കാമായിരുന്നു " തന്റെ അരികിൽ നിൽക്കുന്ന ദച്ചുവിനെ നോക്കി ഉമ പറഞ്ഞു.. "അതിപ്പോ അവള് മാത്രം ഇരുന്ന പോരല്ലോ ഏട്ടത്തി.. വേണിയൊക്ക ഇരിക്കാൻ ഉണ്ടല്ലോ... പിന്നെന്താ പുതിയ മരുമോളെ മാത്രം ആദ്യം ഇരുത്തുന്നെ " വീണ്ടും സുഭദ്ര ചോദിച്ചു.. കഴിച്ചു കൊണ്ടിരിക്കുന്നവരെല്ലാം മുഖം ഉയർത്തി നോക്കി.. ഞാൻ അങ്ങനെ ഇവിടെ ആരേം വെത്യാസം കാണിച്ചിട്ടില്ല നാത്തൂനേ.. അതിന് മാത്രം മോശക്കാർ ആരും ഇല്ല എന്റെ മക്കളിൽ.. പിന്നെ സ്വയം മാറി നിൽക്കുന്നവരെ പരമാവധി പിടിച്ചു കെട്ടാൻ നോക്കിയിട്ടും അതിന് ചേരാത്തവരെ ഞാൻ പിന്നെ എന്ത് ചെയ്യാൻ " ദേഷ്യത്തോടെ പറഞ്ഞു കഴിഞ്ഞാണ് ഉമ ദച്ചു നിൽക്കുന്ന കാര്യം ഓർത്തത്.. കല്യാണം കൂടാൻ വന്നപ്പോൾ മുതൽ തുടങ്ങിയ കുത്താണ് സുഭദ്ര... ആളുകൾ ഉള്ളപ്പോൾ ഒന്നും പറയാതെ കടിച്ചു പിടിച്ചു നിന്നിട്ടും...

പിന്നെയും അത് തന്നെ തുടർന്നപ്പോൾ ആളും പരിസരവും ഒരു നിമിഷം മറന്നു പോയിരുന്നു ഉമ.. എല്ലാവരുടെയും കണ്ണുകൾ ഒരു നിമിഷം ദച്ചുവിൽ ആയിരുന്നു.. അവളാവട്ടെ... ഒന്നും കെട്ടിട്ടില്ലെന്ന മട്ടിൽ അരികെ നിൽക്കുന്ന... യദു മോനെ കൊഞ്ചിക്കുന്ന തിരക്ക് അഭിനയിച്ചു.. കൈ കഴുകി വന്നിട്ട് സൂര്യ സുഭദ്രയുടെ അരികിൽ പോയി നിന്നു.. "കല്യാണത്തിന് വന്നവരെല്ലാം പോയി അപ്പച്ചി "അവനൊരു താളത്തിൽ ചിരിച്ചു കൊണ്ട് പറയുബോൾ സുഭദ്ര അവനെ തുറിച്ചു നോക്കി.. "അല്ല.... അപ്പച്ചിയും കല്യാണത്തിന് വന്നതല്ലേ... അത് ഇന്നലെ തീർന്ന്.. ഇനി ഇപ്പൊ പ്രതേകിച്ചു ചടങ്ങ് ഒന്നും ഞാൻ നോക്കിയിട്ട് കാണുന്നില്ല.. കല്യാണചെക്കനായ ഞാൻ പോലും ജോലിക്ക് പോവാൻ ഇറങ്ങി..." അവൻ വീണ്ടും പറഞ്ഞു... അതിനിപ്പോ എന്താ.. " അവൻ പറയുന്നത് മനസ്സിലാക്കാതെ സുഭദ്ര ചോദിച്ചു.. അതേ ഭാവം ചുറ്റും ഉള്ളവരുടെ എല്ലാം കണ്ണിൽ ഉണ്ടായിരുന്നു.. ഇവനെന്താ പറയുന്നത് എന്നത്.. "അതിനെന്താ ന്നോ... ഒന്ന് പോയി തന്നൂടെ ഇനിയും നിന്ന് ഉപദ്രവിക്കാതെ.. അല്ല പിന്നെ.. ഇങ്ങനേം ഉണ്ടോ..." കലിപ്പോടെ അത് പറഞ്ഞിട്ട് സൂര്യ പോകുമ്പോൾ.... സുഭദ്ര വിളറി വെളുത്ത പരുവത്തിൽ ആയിരുന്നു.. അവിടെ കൂടിയവരിൽ വേണി ഒഴികെ മറ്റുള്ളവരെല്ലാം... ചിരി കടിച്ചു പിടിച്ചു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story