സ്വയം വരം 💞: ഭാഗം 29

swayamvaram jifna

രചന: ജിഫ്‌ന നിസാർ

പെട്ടന്ന് അവനെ കണ്ടതിന്റെ ഒരു പകപ്പ് സുഭദ്രക്ക് ഉണ്ടായിരുന്നു എങ്കിലും.. ഹരിയും സുകന്യയും ഉള്ളത് കൊണ്ട് അവനൊന്നു നില വിട്ട് പറയില്ല എന്നൊരു ധൈര്യം അവരെ അവിടെ തന്നെ പിടിച്ചു നിർത്തി.. അവന്റെ കണ്ണിലെ ദേഷ്യം പാടെ അവഗണിച്ചു കൊണ്ട്.. "മോൻ എപ്പോ വന്നു " സുകന്യ ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ... സൂര്യയും തത്കാലം സുഭദ്രയിൽ നിന്നും നോട്ടം പറിച്ചെടുത്തു.. സുകന്യയുടെ അരികിൽ പോയി നിന്നു.. ഇപ്പൊ എത്തിയിട്ടേ ഒള്ളു അമ്മേ " ചിരിച്ചു കൊണ്ട് തന്നെ അവൻ പറയുമ്പോൾ ആ അമ്മേ വിളിയിലെ മാധുര്യത്തിൽ ലയിച്ചു പോയിരുന്നു സുകന്യ.. ഉമയും ചിരിച്ചു കൊണ്ടവളുടെ കണ്ണിലെ തിളക്കം നോക്കി നിന്നു.. "ചായ കുടിക്ക്..." പാതി കുടിച്ചു വെച്ച ചായ ഗ്ലാസിന് മുന്നിൽ സുകന്യയെ പിടിച്ചിരുത്തി കൊണ്ട് സൂര്യ പറഞ്ഞു.. "മുകളിൽ കാണും... അങ്കിളിന് എന്തോ സംസാരിക്കാൻ ഉണ്ട് " ദച്ചുവിനെ നോക്കി സൂര്യ അത് പറഞ്ഞിട്ട് ഹരിയുടെ പിറകെ സ്റ്റെപ് കയറി തുടങ്ങി.. പോകും വഴി അവൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..

ആ നോട്ടം പ്രതീക്ഷിക്കുന്നത് പോലെ ദച്ചു അവനെയും നോക്കി നിന്നിരുന്നു.. അവൾക്ക് നേരെ ഒന്ന് കണ്ണടച്ച് ചിരിച്ചു കാണിച്ചു കൊണ്ടവൻ ഹരിയുടെ പിറകെ നടന്നു മറഞ്ഞു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ "ഒരുപാട് സംശയങ്ങൾ ഉണ്ടല്ലേ... മുകുന്ദൻ പറഞ്ഞു " ഹരി പറയുന്നത് കേട്ടപ്പോൾ സൂര്യ ചിരിച്ചു കൊണ്ട് അയാളെ നോക്കി.. "അങ്ങനെ ഒരുപാട് ഒന്നുമില്ല അങ്കിൾ... ചിലതിൽ മാത്രം..." സൂര്യ പറഞ്ഞു.. പപ്പയെന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ.... അങ്ങനെ വിളിച്ചു കൂടെ. ദച്ചു മാത്രം ഒള്ളു അങ്ങനെ വിളിക്കാൻ.. അവൾക്കൊപ്പം ഇപ്പൊ നീയും എന്റെ മോനാണ് " ഹരി അവനോട് പറഞ്ഞു.. "ഒരു ബുദ്ധിമുട്ടും ഇല്ല.. എനിക്കെന്റെ അച്ഛൻ തന്നെയാണ്... പക്ഷെ വിളിച്ചു ശീലിച്ചത് മാറ്റാൻ എടുക്കുന്ന കുറച്ചു സമയം... അതെനിക്ക് വേണം.. ഇവിടെ ദർശനയെ ഞാൻ ദച്ചു എന്ന് വിളിക്കുന്നില്ല എന്നമ്മ പരാതി പറഞ്ഞു.. വിളിച്ചു ശീലിച്ചതല്ലേ പെട്ടന്ന് വായിൽ വരൂ.. തീർച്ചയായും അതിനൊരു മാറ്റം വരും.. സൂര്യ മറുപടി പറയുമ്പോൾ ഹരിയുടെ മുഖം വിടർന്നു..

"ദച്ചു നിന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷം... നീ മുകുന്ദന്റെ മകൻ ആണല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം... ധൈര്യം... ഇപ്പൊ അതിനേക്കാൾ സന്തോഷം... നിന്റെ കൂടെ എന്റെ ദച്ചു എന്നും സന്തോഷത്തോടെ ജീവിക്കും എന്നെനിക്ക് ശെരിക്കും ബോധ്യമായി.. " സൂര്യയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ഹരി അത് പറയുമ്പോൾ ആ അച്ഛൻ മനസ്സിലെ സംതൃപ്തി മുഴുവനും ഉണ്ടായിരുന്നു ഹരിയുടെ വാക്കിലും മുഖത്തും. "നാളെ രാവിലെ പോകും... ഒരു ഹോസ്പിറ്റൽ കേസുണ്ട്.. ദച്ചുവിനറിയില്ല... വിദേശട്രിപ്പ് എന്നാണ് അവളോട് പറയാൻ പോകുന്നത്... പക്ഷെ... " ഹരി സൂര്യയെ വിട്ടിട്ട് അകലേക്ക്‌ നോക്കി.. കൈ പിറകിൽ കെട്ടി കൊണ്ട് സൂര്യ ഹരിയെ കേട്ട് കൊണ്ട് നിന്നു.. "തിരികെ വരുന്നത് ചിലപ്പോൾ... അറിയില്ല... എനിക്ക്.. പക്ഷെ വന്നു കഴിഞ്ഞു എല്ലാം വിശദമായി പപ്പാ നിന്നോട് പറയും.. പ്രാർത്ഥന വേണം.." തിരിഞ്ഞു നോക്കിയിട്ട് ഹരി പറയുബോൾ സൂര്യ ഹരിയുടെ കയ്യിൽ പിടിച്ചു.. "എന്താണ്...പ്രശ്നം..എന്നൊന്നും അറിയില്ല.. പക്ഷെ... ധൈര്യമായിട്ടിരിക്കണം..

എല്ലാം നന്നായി വരും.. തിരികെ വരുവാൻ വേണ്ടി ഉള്ളതാണ് ഈ യാത്ര എന്നുള്ള വിശ്വസമാണ് മുറുകെ പിടിക്കേണ്ടത്.. ഇവിടെ ഞങ്ങൾ എല്ലാവരും കാത്തിരിക്കും " സൂര്യ പറയുബോൾ ഹരിയുടെ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടി.. "ദച്ചു മോൾക്ക്... വേറെ ആരും ഇല്ല... ഒരു സങ്കടം വന്നാലും... സന്തോഷം വന്നാലും ഓടി ചെല്ലാൻ..." മനസ്സിലെ വേവലാതി അവനോട് പറയുമ്പോൾ ആ മിഴിയിലെ വേദന സൂര്യയിലേക്കും പടർന്നു.. "ആ കാര്യത്തിൽ ഒരു പേടിയും വേണ്ട.. ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ ഭാര്യക്ക് സന്തോഷം പറയാനും സങ്കടം പറയാനും വേറെ ആരും വേണ്ടി വരില്ല... ഞാൻ ഉണ്ടാവും... എന്റെ അവസാന ശ്വാസം വരെയും... അവൾക്കൊപ്പം... പപ്പാ ധൈര്യമായിട്ട് പോയിട്ട് വാ " സൂര്യ ഹരിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. അയാൾക്കാപ്പോൾ ഒരു താങ്ങ്.. ആവിശ്യമാണെന്ന് അവന് തോന്നി.. നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും മറക്കാൻ ഹരി വേഗം തുടച്ചു കളഞ്ഞു.. പപ്പാ..... ഹരിയെ വിളിച്ചു കൊണ്ട് ദച്ചു ഓടി വരുന്നത് കണ്ടപ്പോൾ അവർ വേഗം അകന്ന് മാറി...

ഹരിയുടെ കൂടെ സൂര്യയെ കണ്ടപ്പോൾ പതിയെ അവളുടെ ഓട്ടം നിലച്ചു.. വാ... ഹരി കൈ നീട്ടി വിളിച്ചപ്പോൾ അവൾ പിന്നൊന്നും നോക്കാതെ ഹരിയുടെ കയ്യിൽ ഒതുങ്ങി.. "എന്തേയ്..." ആ മുഖത്തു ഒരു ചോദ്യം ഉണ്ടെന്ന് തോന്നിയിട്ട് ഹരി ചോദിച്ചു.. "അമ്മ പറഞ്ഞു... നാളെ ലണ്ടനിൽ പോവാന്ന്... പപ്പയും അമ്മയും മാത്രം.. ട്രിപ്പ്... ആണോ പപ്പാ.." വിശ്വാസം വരാത്ത പോലെ.. ദച്ചു ചോദിച്ചു.. ഹരിയുടെ കണ്ണുകൾ സൂര്യയുടെ നേരെ ആയിരുന്നു.. പറ പപ്പാ... അമ്മ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ പറയുവല്ലേ.പപ്പയ്ക്ക് ഞാൻ ഇല്ലാതെ പോവാൻ പറ്റുമോ.. അത്രയും ദിവസം എന്നെ കാണാതെ പറ്റുമോ.." എനിക്കിതൊന്നും പറ്റില്ല കേട്ടോ എന്നുള്ള ഒരു വേദന കൂടി ഉണ്ടായിരുന്നു ദച്ചുവിന്റെ സ്വരത്തിൽ.. ഹരിയുടെ നെഞ്ച് വിങ്ങി.. "അല്ലടാ.. അമ്മ പറഞ്ഞത് സത്യം ആണ്.. കുറച്ചു കാലം ആയിരുന്നു ഇങ്ങനൊരു ആലോചന.. ഇപ്പോഴാണ് ടൈം ശരിയായത്... " ഹരി ദച്ചുവിന്റെ മുടി ഇഴകൾ.... ഒതുക്കി കൊടുത്തു കൊണ്ട് പറഞ്ഞു... പപ്പാ എന്നെ മറന്നിട്ടു പോകുകയാണോ " ദച്ചു കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു..

ഹരിയുടെ കൈകൾ അവളിൽ മുറുകി.. "പപ്പാ ജീവനോടെ ഉള്ളപ്പോൾ അതിന് കഴിയുമോ ദച്ചു..." ഹരി തിരിച്ചു ചോദിച്ചു... "നിന്നെ നീ ഏറെ കൊതിച്ചവന്റെ കയ്യിൽ ഏല്പിച്ചല്ലേ പപ്പാ പോണത്... നീ സുരക്ഷിതമാണെന്നതല്ലേ ഇപ്പൊ എന്റെ ഏറ്റവും വലിയ സന്തോഷം ." ഹരി സൂര്യയെ നോക്കി കൊണ്ടാണ് പറഞ്ഞത്.. അവന്റെ മുഖത്തും നിറഞ്ഞ ചിരിയുണ്ട്... ഞാനും വരട്ടെ പപ്പാ... അത്രയും ദിവസം ഒന്നും എനിക്ക് നിങ്ങളെ കാണാതെ പറ്റില്ല..." ഇടർച്ചയോടെ അവളത് ചോദിക്കുമ്പോൾ... ഹരിയുടെ ഹൃദയം വീണ്ടും വീണ്ടും വേദനിച്ചു.. "അപ്പൊ നിന്റെ ചെക്കനെ എന്ത് ചെയ്യും.. ഇങ്ങനെ പാതിയിൽ ഇട്ടിട്ട് പോവാനാണോ നീ അവനെ നിന്റെ ഹൃദയത്തിൽ കൊണ്ട് നടന്നത്... അത്രയും ദിവസം അവനെ കാണാതിരിക്കാൻ എന്റെ മോൾക്ക് പറ്റുമോ " ചോദ്യങ്ങൾ കൊണ്ട് ഹരി ദച്ചുവിനെ നേരിട്ടു.. അവളുടെ കണ്ണുകൾ സൂര്യയുടെ നേരെ നീണ്ടു. അവൻ പുരികം ഉയർത്തി കൊണ്ടവളെ നോക്കി.. വിട്ടിട്ട് പോകാൻ പറ്റുമോ എന്നൊരു ചോദ്യം അതിലും ഉള്ളത് പോലെ.. കഴിയുമോ... ദച്ചു അത് സ്വയം ചോദിച്ചു..

ഒന്നിന് വേണ്ടി മറ്റൊന്നിനെ ഉപേക്ഷിച്ചു കളയേണ്ടി വന്നാൽ എന്റെ മോൾ.. വികാരത്തോടെയല്ല... വിവേകത്തോടെ വേണം തീരുമാനം എടുക്കാൻ " മുന്നേ എപ്പഴോ ഹരി പറഞ്ഞു കൊടുത്തത് അവളുടെ ഉള്ളിൽ തെളിഞ്ഞു... പപ്പാ ഉപേക്ഷിച്ചു പോവുകയല്ല ദച്ചു... ഒരു ട്രിപ്പ്... ഇപ്രാവശ്യം അമ്മ കൂടി എനിക്കൊപ്പം വരുന്നു എന്നത് മാത്രം അല്ലേ വെത്യാസം.. മുൻപും ഞാൻ പോയിട്ടുള്ളതല്ലേ.. അന്നൊക്കെ അമ്മയ്ക്ക് കൂട്ട് എന്റെ മോള് ഉണ്ടായിരുന്നു.. ഇപ്പൊ ഏറ്റവും തനിച്ചായി പോയത് അമ്മയല്ലേ ദച്ചു... ആ കൂടെ പപ്പാ ഏറ്റവും കൂടുതൽ ചേർന്ന് നടക്കേണ്ട സമയം അല്ലേ ഇപ്പൊ " അവളുടെ ധർമ്മസങ്കടം കണ്ടിട്ട് ഹരി ചോദിച്ചു... ദച്ചു ചിരിച്ചു കൊണ്ടയാളെ നോക്കി.. "ശെരിയാ... ശെരിയാണ് പപ്പാ.. ഞാൻ എന്നെ കുറിച്ച് മാത്രം ഓർത്തൊള്ളൂ... നിങ്ങൾ പോയിട്ട് വാ... ഞാൻ ഇവിടെ കാത്തിരിക്കും " വേഗം കണ്ണുകൾ തുടച്ചിട്ട് ദച്ചു അത് പറയുമ്പോൾ.. ഹരി അവളുടെ കവിളിൽ തട്ടി.. ഗുഡ് ഗേൾ.... ദച്ചു അപ്പോഴും ചിരിച്ചു.. "നീ എന്നാ ബാധ്യത ഒഴിവാക്കി... പപ്പാ ജീവിതം ആസ്വദിക്കാൻ പോവുകയല്ല...

അങ്ങനെയൊന്നും കരുതരുത് കേട്ടോ.. എല്ലാം ഒരിക്കൽ നിനക്ക് മനസിലാവും.." ഹരി അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. ദച്ചു മുഖം ഉയർത്തി കൊണ്ടയാളെ നോക്കി.. പോയിട്ട് വരുമ്പോൾ പപ്പാ എന്താ കൊണ്ട് വരണ്ടേ " ഓരോ കുഞ്ഞു യാത്രയുടെ തുടക്കത്തിലും ആ ചോദ്യം ഹരി കാത്തു വെച്ചിരുന്നു.. പണ്ടും.. ആ ചോദ്യം കേൾക്കാൻ കാത്തിരുന്ന കുട്ടി ആയിരുന്നു ദച്ചു.. പപ്പയോടു പറയാൻ ഒരിക്കലും തീരാത്ത ഒരുപാട് ആവിശ്യങ്ങൾ ഉള്ളൊരു കുട്ടി.. "ഒന്നും വേണ്ട.. ഇപ്രാവശ്യം പെട്ടന്ന് വന്നാ മാത്രം മതി " ദച്ചു ഒന്നുകൂടി ഹരിയിലേക്ക് ചേർന്ന് നിന്നു.. "ശെരി.. പക്ഷെ വരുമ്പോൾ ഇപ്രാവശ്യം പപ്പാ മോൾക്ക് സമ്മാനിക്കുന്നത്.. ഈ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഒരു ഗിഫ്റ്റ് ആയിരിക്കും... മോളുടെ പ്രാർത്ഥന വേണം.. ഒക്കെ..." ഹരി പറയുബോൾ സംശയങ്ങൾ ഉണ്ടായിട്ടും ദച്ചു മറ്റൊന്നും ചോദിക്കാതെ തലയാട്ടി സമ്മതിച്ചു.. അതെല്ലാം കണ്ടു കൊണ്ട് നേർത്ത ഒരു ചിരിയോടെ.... സൂര്യ നിൽക്കുന്നുണ്ട്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭക്ഷണം കഴിഞ്ഞാണ് ഹരിയും സുകന്യയും തിരികെ പോകാൻ ഇറങ്ങിയത്.. ഉള്ളിലെ വീർപ്പുമുട്ടൽ അവിടെ തന്നെ ഒളിപ്പിച്ചു പിടിച്ചിട്ട് ദച്ചു അവർക്ക് മുന്നിൽ തകർത്ത് അഭിനയിച്ചു.. പോട്ടെ മോളെ.... " സുകന്യ അവളുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് യാത്ര പറയുമ്പോൾ ഹരി മനഃപൂർവം അങ്ങോട്ട് നോക്കിയില്ല.. മുകുന്ദന്റെ കണ്ണുകളും ഹരിയെ ചുറ്റി പറ്റി ആയിരുന്നു.. ശ്വാസം കിട്ടാത്തൊരു ഫീൽ ഉള്ളിൽ നിറയുന്നത് അറിഞ്ഞിട്ട് അയാൾ പിടയുമ്പോൾ... തൊട്ടരികിൽ നിന്നിരുന്ന സൂര്യ ഹരിയുടെ തോളിൽ ചേർത്ത് പിടിച്ചു.. തിരിഞ്ഞു നോക്കിയ ഹരിയുടെ നേരെ അവനും നോക്കിയില്ല.. "ഒരാഴ്ച.... അത് കഴിഞ്ഞു അമ്മ വരും കേട്ടോ.. ഒന്നും കൊണ്ട് വിഷമിക്കരുത് എന്റെ മോള്... സന്തോഷമായിട്ടിക്കണം.." ഹരിയുടെ കൂടെ പോകുന്നതിന്റെ ത്രിൽ ഉണ്ടായിരുന്നു എങ്കിലും... അത്രയും ദിവസം ദച്ചുവിനെ പിരിയാൻ സുകന്യക്കും ആവില്ലായിരുന്നു.. ഒരു ദിവസത്തിൽ കൂടുതൽ ഇത് വരെയും അവളെ പിരിഞ്ഞിരിന്നിട്ടുമില്ല.. "എന്നെ ഓർത്തു വെറുതെ നല്ലൊരു യാത്രയുടെ രസം കളയരുത് കേട്ടോ അമ്മേ.. ഞാൻ ഹാപ്പിയാണ്..."

ദച്ചു പറയുമ്പോൾ സുകന്യ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.. പോട്ടെ... ഒരിക്കൽ കൂടി അവരോട് തിരിഞ്ഞു നിന്നിട്ട് യാത്ര പറഞ്ഞിട്ട് സുകന്യ ഹരിയെ നോക്കി.. വരുത്തി കൂട്ടിയ ചിരിയോടെ അയാളും ആ കൂടെ ഇറങ്ങി.. "പോട്ടെ മോളെ..." വണ്ടിയുടെ ഡോറിൽ പിടിച്ചു നിൽക്കുന്ന ദച്ചുവിനോട് ഹരി പറഞ്ഞു.. ചിരിച്ചു കൊണ്ട് തന്നെ അവളും തലയാട്ടി കാണിച്ചു.. "നാളെ വെളുപ്പിന് ആണ് ഫ്ലാറ്റ്.. യാത്ര പറയാൻ മോള് വരണ്ട ഇനി.. പക്ഷെ തിരികെ വരുമ്പോൾ സ്വീകരിക്കാൻ നീ മുന്നിൽ ഉണ്ടായിരിക്കണം കേട്ടോ " മുന്നോട്ടു പോയ ഹരി... വീണ്ടും തിരിഞ്ഞു വന്നിട്ടത് പറയുമ്പോൾ... ദച്ചു ചിരിച്ചു കൊണ്ട് കൈ വിരൽ ഉയർത്തി കാണിച്ചു.. ഹരി കയറി ഡോർ അടച്ചിട്ട്.. വണ്ടി എടുത്തു.. ഒന്നൂടെ അവൾക്ക് നേരെ കൈ വീശി അയാൾ വേഗം ഓടിച്ചു പോയി.. കൈ വീശി... കണ്ണിൽ നിന്നും അത് മറയുന്നതും നോക്കി നിൽക്കുന്ന ദച്ചുവിന്റെ ഉള്ളിലെ സങ്കടം... പൊട്ടി ചിതറാൻ തുടങ്ങി. അവൾ വേഗം തിരികെ നടന്നു.. മറ്റുള്ളവർ എല്ലാം കയറി പോയെങ്കിലും..

സൂര്യ അവിടെ നിന്നിട്ട് അവളെ തന്നെ നോക്കുന്നുണ്ട്.. അവനെ ഒന്ന് നോക്കിയിട്ട് വിളറിയ ഒരു ചിരി പകരം കൊടുത്തു കൊണ്ട് ദച്ചു വേഗം അവിടെ നിന്നും ഓടി പോയിരുന്നു.. സൂര്യ കയറി ചെല്ലുമ്പോൾ ദച്ചു ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട്.. വാതിൽ അടച്ചു കുറ്റിയിട്ട് അവൻ അവളെ നോക്കി അൽപ്പസമയം നിന്നു.. യാതൊരു അനക്കവുമില്ല.. താൻ വന്നത് അറിഞ്ഞിട്ടുണ്ട് എന്ന് വെക്തം.. അവൻ ബെഡിൽ ഇരുന്നു.. "എന്നെ വിട്ടിട്ട് പോകാൻ മരിക്കണം എന്ന് പറയുന്നൊരു പെണ്ണ് എനിക്ക് ഉണ്ടായിരുന്നു.. ഇപ്പൊ എവിടെ ആണോ ആവോ ". ദച്ചുവിനെ നോക്കി കൊണ്ടാണ് അവനത് പറയുന്നത്... അവനരികിൽ ഇരിക്കുന്നതറിഞ്ഞിട്ട്... അവൾ വേഗം എഴുന്നേറ്റ് ഇരുന്നു.. മുട്ട് കാൽ കുത്തി വെച്ചിട്ട് അതിൽ മുഖം ഒളിപ്പിച്ചു.. "ദർശന... നീ കണ്ടായിരുന്നോ " കള്ള ചിരിയോടെ അവളുടെ തോളിൽ തോണ്ടി വിളിച്ചിട്ട് അവൻ ചോദിക്കുമ്പോൾ... അവളൊന്നു തിരിഞ്ഞു നോക്കി.. കരഞ്ഞു ചുവന്ന ആ കണ്ണുകൾ.. സൂര്യയുടെ മുഖത്തും വേദന തിങ്ങി.. "ഹരി അങ്കിളിനെ വിളിച്ചു തരാം...

നീ ആ കൂടെ പോയിക്കോ... എന്നിട്ട് വേണം.... എനിക്കൊന്ന് ഫ്രീ ആവാൻ.. പിന്നെ സൂര്യ... എന്റെ ജീവൻ എന്നുള്ള വാക്കും പറഞ്ഞോണ്ട് വന്നേക്കരുത്.. അത് ഇപ്പഴേ പറഞ്ഞേക്കാം.. ഞാൻ നിന്റെ ആരും അല്ലല്ലോ.. അത് കൊണ്ടല്ലേ..." സൂര്യ അവളെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു... "നീ പോയിട്ട് വേണം... വേറെ നല്ലൊരു പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കാൻ..." സൂര്യ അത് പറയുമ്പോൾ ദച്ചു പതിയെ തല പൊക്കി നോക്കി.. ആ കണ്ണിലെ ഭാവം... അവന് ചിരി വരുന്നുണ്ട്.. പക്ഷെ അവനൊട്ടും പ്രതീക്ഷക്കാതെ അവൾ കേറി ആക്രമിക്കുമ്പോൾ ആ ചിരി ഒന്നൂടെ കൂടി.. നിനക്ക് എന്നെ പറഞ്ഞു വിട്ടിട്ട് വേറെ പെണ്ണ് കെട്ടണം.. അല്ലേ.. കാണിച്ചു തരാം ഞാൻ.. എന്റെ പ്രാണൻ പോലെ ഞാൻ സ്നേഹിച്ചിട്ടും.. നിനക്ക് എന്നെ പറഞ്ഞു വിട്ടിട്ട് വേറെ പെണ്ണ് കേട്ടാണോ ... പറ " മുട്ട് കുത്തി നിന്നിട്ട്... അവന്റെ മുഖത്തും കയ്യിലും... അടിച്ചു കൊണ്ടവൾ പരിഭവം പറയുമ്പോൾ... കൈ ഉയർത്തി കൊണ്ട് സൂര്യ അത് തടയുന്നുണ്ട്. എന്നിട്ടും അവൾ അടി നിർത്തുന്നില്ല.. ദേഷ്യം കൊണ്ടാണോ...

കരഞ്ഞത് കൊണ്ടാണോ... ആ മുഖം ചുവന്നു തുടുത്തു പോയിരുന്നു.. നീ പൊണം എന്ന് പറഞ്ഞിട്ടല്ലേ... കൊച്ചു പിള്ളേരെ പോലെ ഇരുന്ന് കരഞ്ഞിട്ടല്ലേ " അടി തടയുന്നതിനിടെ കൂടിയും സൂര്യ പറയുന്നുണ്ട്... "അങ്ങനെ അങ്ങ് പറയുമ്പോൾ എന്നെ പറഞ്ഞു വിടുമോ ... അത്രേം ഒള്ളു ഞാൻ... അല്ലേ..." വീണ്ടും പരിഭവം തീരുന്നില്ല..ഇപ്രാവശ്യം സങ്കടം കൂടി ഉണ്ട് വാക്കിൽ... ഒടുവിൽ സൂര്യ ആ കൈകൾ പിടിച്ചിട്ട് ദച്ചുവിനെ വലിച്ചു മടിയിൽ ഇരുത്തി... അവൾ അപ്പോഴും കുതരി കൊണ്ടവനെ ആക്രമിക്കാൻ നോക്കുന്നുണ്ട്.. "നിനക്ക് എന്നെ കാണാതെ അത്രയും ദിവസം കഴിയാൻ ആവുമോ " അടക്കി പിടിച്ചവളോട് അവൻ പതിയെ ചോദിച്ചു... ദച്ചു ഒരു നിമിഷം നിശ്ചലമായി.. "പറ... ദർശനയ്ക്ക് സൂര്യ ഇല്ലാതെ പറ്റുവോ..." വീണ്ടും അവനാ ചോദ്യം ആവർത്തിച്ചു.. തളർന്നത് പോലെ ദച്ചു അവന്റെ ദേഹത്തു ചേർന്ന് ഇരുന്നു.. ഇല്ലാ... തല ചെരിച്ചിട്ട് അവനോടത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. "പിന്നെ എന്തിനാ വെറുതെ കരയുന്നത്.." ഒന്നൂടെ അവളെ അടക്കി പിടിച്ചു കൊണ്ടവൻ അവളുടെ തോളിൽ താടി മുട്ടിച്ചു... "നിന്നെ എന്റെ കയ്യിൽ ഏല്പിച്ചല്ലേ ഹരി അങ്കിൾ പോണത്.. ഇത് വരെയും നീ ഇല്ലാതെ അവരുടെ യാത്ര ഉണ്ടായിട്ടുണ്ടോ...

ഇതിപ്പോ ഇങ്ങനെ ഒരു അവസരം കിട്ടുമ്പോൾ... കരയുന്നതിന് പകരം സന്തോഷം അല്ലേ നിനക്ക് തോന്നേണ്ടത് " സൂര്യ കാതിൽ പറയുബോൾ... ദച്ചു ഒന്നും മിണ്ടാതെ ഇരുന്നു.. "അവരുടെ ജീവിതം.... കുറച്ചു കൂടി കളറാവട്ടെ... വയസ്സായി എന്നും പറഞ്ഞിട്ട് അകത്തോതുങ്ങി കൂടേണ്ട പ്രായം ഒന്നും ആയിട്ടില്ലല്ലോ... പപ്പയ്ക്കും അമ്മയ്ക്കും.. നിന്റെ പഠിപ്പ്.... ഭാവി എന്നൊക്കെ പറഞ്ഞിട്ട് അവരുടെ എന്തേല്ലാം സ്വപ്നം വേണ്ടന്ന് വെച്ച് കാണും... നമ്മൾക്ക് ചിന്തിക്കാൻ കൂടി കഴിയാത്തത്.. അതെല്ലാം തിരികെ കിട്ടുമെങ്കിൽ.. അവരത് എൻജോയ് ചെയ്യട്ടെ ദർശന.... നീ സങ്കടപെടുമ്പോൾ... അവരെങ്ങനെ സന്തോഷത്തോടെ പോകും " സൂര്യ ചോദിക്കുമ്പോൾ ദച്ചു അവന്റെ നേരെ ഒന്ന് കൂടി തിരിഞ്ഞു നോക്കി.. "ഞാൻ... ഞാൻ തനിച്ചായായി പോയത് പോലെ.... അതാണ്‌... അല്ലാതെ അവരുടെ സന്തോഷം... എന്റേം കൂടി അല്ലേ സൂര്യ.. ഞാൻ എതിര് നിൽക്കുമോ... രണ്ടു ദിവസത്തിൽ കൂടുതലൊന്നും ഇത് വരെയും ഞങ്ങൾ പിരിഞ്ഞു നിന്നിട്ടില്ല... പെട്ടന്ന് അത്രയും ദൂരേക്ക്... പോകുമ്പോൾ... എനിക്ക്.... ഞാൻ... ആരും ഇല്ലാതെ ആയത് പോലെ.." ദച്ചു എണ്ണി പൊറുക്കി പറഞ്ഞു.. സൂര്യക്ക് അവളോട് അലിവ് തോന്നി.. "ഞാൻ ഉള്ളപ്പോൾ... എങ്ങനെയാണ് എന്റെ പെണ്ണ് ഒറ്റക്ക് ആവുന്നത്...

ആരും ഇല്ലാതെ ആവുന്നത്.. മ്മ് " കാതിൽ അവനത് ചോദിക്കുമ്പോൾ ദച്ചു തന്നെ പിടിച്ചു വെച്ചിരിക്കുന്ന കൈയിലേക്ക് പതിയെ നോക്കി... "പറ.... ഇങ്ങനെ ഒക്കെ തോന്നാൻ മാത്രം... ഞാൻ നിന്റെ ആരുമല്ലേ... " വീണ്ടും അവൻ ചോദിച്ചു.... "എന്റെ.... എന്റെ ശ്വാസമാണ് ...." ഒന്നൂടെ അവനിലേക്ക് ചേർന്ന് ഇരുന്നിട്ട് ദച്ചു അത് പറയുമ്പോൾ... സൂര്യയുടെ കൈകൾ അവളുടെ കയ്യിനെ മോചിപ്പിച്ചു.. "എന്നിട്ടാണോ എന്നെ വിട്ട് പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കുന്നത്... ശ്വാസം ഇല്ലെങ്കിൽ ജീവൻ ഉണ്ടാവില്ല... എന്നറിയില്ലേ " ചിരിച്ചു കൊണ്ട് അവനത് പറയുമ്പോൾ അതേ ചിരി അവളിലേക്കും പകർന്നു കൊടുത്തു.. "ഈ ലോകത്ത് നിനക്ക് എവിടെ പോണമെങ്കിലും ഞാൻ കൊണ്ട് പോകുമല്ലോ..." ഉറപ്പ് കൊടുക്കും പോലെ അവനത് പറഞ്ഞു.. ദച്ചു വീണ്ടും തല ചെരിച്ചിട്ട് അവനെ നോക്കി.. സൂര്യ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. ഉള്ളിൽ നീറുന്ന അവസാന തുള്ളി സങ്കടവും പെയ്തിറങ്ങിയ പോലായി അപ്പോൾ ആ ഭാവത്തിന് മുന്നിൽ... സോറി... ദച്ചു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. എന്തിന്....

സൂര്യ പുരികം ഉയർത്തി കൊണ്ടവളെ നോക്കി.. നേരത്തെ അടിച്ചില്ലേ... ഞാൻ അറിയാതെ.. അപ്പോഴത്തെ ആവേശത്തിൽ... " ആ മുഖത്തു വിരിയുന്ന ഭാവം അവനെ ചിരി വരുത്തുന്നുണ്ട്.. ദൈവമേ... അറിയാതെ അടിച്ചിട്ട് ഇങ്ങനെ അപ്പൊ അറിഞ്ഞു കൊണ്ട് നീ രണ്ടെണ്ണം തന്ന എന്റെ അവസ്ഥ.. അയ്യോ " സൂര്യ മുകലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. ദച്ചു നഖം കടിച്ചു കൊണ്ടവനെ ഇടം കണ്ണിട്ട് നോക്കി.. ആ നോട്ടം തമ്മിലിടയുന്ന നേരം... അത് വരെയും ഇല്ലാത്ത ഒരു പരവേശം ഓടി വരുന്നുണ്ട്.. പതിയെ മാറി ഇരിക്കാൻ നിരങ്ങി നീങ്ങുന്നവളെ എഴുന്നേൽക്കും മുന്നേ സൂര്യ പിടിച്ചു വെച്ചിരുന്നു.. എവിടെ പോകുവാ... " സൂര്യ വീണ്ടും അവളുടെ കൈ പിടിച്ചു വെച്ചിട്ട് ചോദിച്ചു.. "ഞാൻ...." അവൾ വിക്കി... പറ.. നീ... നിനക്കെന്താ...

നേരത്തെ അടങ്ങി ഇരുന്നിട്ട് ഇപ്പൊ പെട്ടന്ന് എന്താ മുള്ളു കുത്തുന്നുണ്ടോ " സൂര്യ ചോദിക്കുമ്പോൾ ദച്ചു ഇല്ലെന്ന് തലയാട്ടി... പിന്നെന്താ... " വിടാൻ ഭാവമില്ലാതെ... സൂര്യ വീണ്ടും ചോദിച്ചു... "ഒന്നും ഇല്ല... അമ്പലത്തിൽ പോണ്ടേ... അതാ. ഞാൻ റെഡിയാവട്ടെ " പെട്ടന്ന് തോന്നിയത് ദച്ചു പറഞ്ഞു.. മ്മ്... അത് ന്യായം.. ഏട്ടന്റെ മോള് പെട്ടന്ന് റെഡിയായി വാ " മീശ പിരിച്ചു കള്ള ചിരിയോടെ അവനത് പറഞ്ഞിട്ട് കൈ എടുത്തു... ദച്ചു വേഗം എഴുന്നേറ്റു കൊണ്ട്... ബാത്റൂമിന്റെ നേരെ നടന്നു.. തിരിഞ്ഞ് നോക്കിയപ്പോ അതേ ഭാവത്തിൽ അവൻ നോക്കി ഇരിക്കുന്നു... ഒറ്റ ഓട്ടത്തിന് ദച്ചു ഉള്ളിൽ കയറി വാതിൽ അടച്ചു.. ചുവരിൽ ചാരി നിന്നിട്ട് ഒരു നിമിഷം അവൾ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു പോയി.. ക്രമം തെറ്റിയ ഹൃദയം മിടിപ്പ് നേരെയാകും വരെയും... ബെഡിലേക്ക് മലർന്ന് കിടക്കുമ്പോൾ മനോഹരമായൊരു ചിരി സൂര്യയുടെ ചുണ്ടിലും ഉണ്ടായിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story