സ്വയം വരം 💞: ഭാഗം 3

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 ദർശന ഒന്ന് നിന്നേ " പുറകിൽ നിന്നും സൂര്യ വിളിക്കുമ്പോൾ... അറിയാതെ തന്നെ ദച്ചൂവിന്റെ കാലുകൾ നിശ്ചലമായിരുന്നു.. ഇവന്റെ സ്വരം പോലും എത്ര മനോഹരമാണ്... മനുഷ്യനെ കൊല്ലുന്ന പോലെ.. ശബ്ദം പുറത്ത് വരാതെ അവൾ പിറു പിറുത്തു.. കൈകൾ നെഞ്ചിൽ കെട്ടി തനിക്കു മുന്നിൽ നിൽക്കുന്നവനെ ഇറുകെ കെട്ടിപ്പിടിക്കാൻ തോന്നിയത് വളരെ പാട് പെട്ടിട്ട് അവൾ അമർത്തി പിടിച്ചു.. അവൻ അരികിൽ വരുമ്പോൾ ഹൃദയം പോലും നിലച്ചു പോകും പോലെ... അതുവരെ വായിട്ടലച്ച അവൾക്ക് നാവിൻ തുമ്പിൽ ഒരക്ഷരം പോലും എത്തി നോക്കില്ല പിന്നെ. "ഇവിടെ ജോയിൻ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞില്ലേ... വല്ല പ്രോഗ്രസ്സും ഉണ്ടോ.. ശെരിക്കും ഇഷ്ടം തോന്നിയിട്ട് തന്നെ വന്നു ചേർന്നതാണോ താൻ " കണ്ണിലേക്കു നോക്കി... സൂര്യ ചോദിക്കുമ്പോൾ... ദച്ചു ഒരു നിമിഷം ആ കണ്ണിലേക്കു നോക്കി മിണ്ടാതെ നിന്നു.. ദർശനാ... ഇപ്രാവശ്യം അവന്റെ സ്വരം അൽപ്പം കട്ടി കൂടിയിരുന്നു.. "അതേ... ശെരിക്കും ഇഷ്ടം തോന്നിയിട്ട് തന്നെ വന്നതാണ് ഞാൻ.. എനിക്ക് എന്റെ ജീവനോളം പ്രിയപ്പെട്ടതാണ്....." ദച്ചൂ ചിരിച്ചു കൊണ്ട് പറയുമ്പോൾ സൂര്യയുടെ കണ്ണുകൾ ചുരുങ്ങി...

പക്ഷേ... അത് ഡാൻസ് അല്ല സൂര്യ... നീ.. നീയാണ് എന്റെ ആ ഇഷ്ടം...എനിക്കിഷ്ടമാണ്... പ്രണയമാണ് നിന്നോട്... നിന്റെ ദേഷ്യതിനോടും... പിടി വാശികളോടും...നിന്റെ പുഞ്ചിരിയോടും... അങ്ങനങ്ങനെ.... നിന്നെ നീയാക്കി മാറ്റുന്ന എല്ലാത്തിനോടും ദർശനക്ക്... പ്രണയമാണ്... അടങ്ങാത്ത പ്രണയം... ഉറക്കെ പറയാൻ ഒരുപാട് കൊതിച്ചിട്ടും മനസ്സങ്ങനെ അലറി വിളിച്ചത് ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് ദച്ചൂ അമർത്തി.. "എന്നിട്ടാണോ ഈ കാണിച്ചു കൂട്ടുന്നത്.. സിമ്പിൾ സ്റ്റെപ് പോലും തനിക്കു മര്യാദക്ക് ചെയ്യാൻ ആവുന്നില്ല.. ഒപ്പം ഉള്ളവരൊക്കെ നന്നായി പെർഫോമൻസ് ചെയ്യുന്നുണ്ടല്ലോ... മിനിസ്റ്ററുടെ മോൾക്ക് എന്തും ആവാം എന്നൊരു തോന്നൽ ഉണ്ടെങ്കിൽ അതാ ഗേറ്റിന് വെളിയിൽ വെച്ചിട്ട് വേണം ഇങ്ങോട്ട് കയറാൻ... നല്ല രീതിയിൽ നടന്നു പോകുന്ന ഈ സ്ഥാപനത്തിനൊരു ചീത്ത പേര് ഉണ്ടാവാൻ താൻ ഒരു കാരണമാവരുത് " കടുപ്പത്തിൽ തന്നെ സൂര്യ പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ അവന്റെ ചുവന്ന....കവിളിലും ... ദേഷ്യം നിറഞ്ഞ കണ്ണിലും ഉടക്കി പോയിരുന്നു..

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ അവൾ നോക്കുമ്പോൾ... സൂര്യ അവളെ ഒന്ന് തുറിച്ചു നോക്കി.. ഈ പറയുന്നതൊന്നും തന്നെ ആണെന്നുള്ള ഭാവം പോലുമില്ല... ദർശന... സൂര്യ ഒച്ച കൂട്ടിയപ്പോൾ ചുറ്റും ഉള്ളവരെ കൂടി അങ്ങോട്ട് നോക്കി.. ദച്ചു ഒന്ന് ചിരിച്ചു കൊടുത്തു.. ഇന്ന് ദാസ് സർ പ്രാക്ടീസ് ചെയ്യിക്കുമ്പോൾ... നേരെ മുന്നിലെ ചുവരിൽ ചാരി.... മുരളിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന... സൂര്യയിൽ ആയിരുന്നു കണ്ണും മനസ്സും..അവനിൽ മാത്രം ലയിച്ചു പോയിരുന്നു അവൾ. മുന്നിൽ വന്നിട്ട് മനുഷ്യനെ കൊതിപ്പിച്ചതും പോരാ... ദച്ചു കൊറുവിച്ചു.. രാഗവും താളവും പിഴച്ചു പോയത് താൻ അറിഞ്ഞില്ല എങ്കിലും എല്ലാം സൂര്യ കണ്ടിരുന്നു എന്നത് പേടിയെക്കാൾ ഉപരി അവളിൽ സന്തോഷം ആണ് നിറച്ചത്.. തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ... ചീത്ത പറയാൻ ആണേലും തന്റെ അരികിൽ വരുന്നുണ്ടല്ലേ.. അത്രയുമേ കരുതിയൊള്ളു... "നിനക്കൊക്കെ കാശിന്റെ തിളപ്പാണ്.. മിനിസ്റ്റർ സാറ് സമ്പാദിച്ചു കൂട്ടിയത് മുഴുവനും ചിലവാക്കാൻ കഴിയുന്നില്ലേൽ ആവിശ്യമുള്ളവർ ഇഷ്ടം പോലെ കണ്ണിന് ചുറ്റും തന്നെ ഉണ്ടാവും...

അല്ലാതെ ഇത് പോലെ യാതൊരു താല്പര്യവുമില്ലാത്ത കാര്യത്തിന് വേണ്ടി അത് പൊടിച്ചു കളയല്ലേ..." സൂര്യ പറയുമ്പോൾ ദച്ചു കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെ നോക്കി... മനസ്സിലായോ ടി.... വീണ്ടും അവൻ ഒച്ച ഉയർത്തി... ദച്ചു തല കുലുക്കി... എന്തോന്ന് മനസ്സിലായി... വീണ്ടും അവൻ ചോദിക്കുമ്പോൾ ദച്ചു മുഖം കുനിച്ചു കളഞ്ഞു... "തനിക്കെന്താ ദർശന... ചെവി കേൾക്കുന്നില്ലേ.. ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണോ വിചാരം.. ഒറ്റ മകളെ വീട്ടിൽ പുന്നരിച്ചേക്കും.. പക്ഷേ പുറത്തിറങ്ങിയ കുറച്ചു കൂടി മെച്ചൂരിറ്റി ആവാം... ഇതൊരുമാതിരി..." സൂര്യ ദേഷ്യപെടുമ്പോൾ ദച്ചു അവന്റെ നേരെ നോക്കി... ഹൃദയം പിടയുന്നുണ്ട്.. കേൾക്കാൻ കൊതിക്കുന്നത് ഒഴികെ മറ്റെല്ലാം അവനും വിളിച്ചു പറയുന്നുണ്ട്.. എന്റെ പപ്പ മിനിസ്റ്റർ ആയത് ഏതാണ്ട് എന്റെ കുറ്റം പോലാണ് അവന്റെ സംസാരം മുഴുവനും... മിനിസ്റ്റർ എന്ന് പറയുമ്പോൾ ഇത്രയും ചൊറിയാൻ മാത്രം ഇവനെന്താ പ്രശ്നം " ദച്ചു കണ്ണുരുട്ടി നോക്കി.. "ഒരുപാട് ഡെഡിക്കേറ്റ് ചെയ്തു പഠിക്കേണ്ടതാണ്... ഡാൻസ് എന്ന് പറയുന്നത് വെറും..."

തുള്ളൽ അല്ലെന്നല്ലേ എനിക്കറിയാം സൂര്യ... അവൻ പറഞ്ഞു തീരുന്നതിനു മുന്നേ ഇളിച്ചു കൊണ്ട് ദച്ചു പറയുമ്പോൾ... സൂര്യ കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി നിന്ന് പോയി.. പറഞ്ഞത് അബദ്ധമായോ എന്നൊരു ഭാവം ആയിരുന്നു ദച്ചുവിനും. തീഷ്ണത നിറഞ്ഞ നോട്ടം.. അതിനോട് പോലും തോന്നുന്നത് പ്രണയം തന്നെയല്ലേ... "കാൾ മി സർ... ഇവിടെ... ഇവിടെ ഞാൻ നിന്റെ അദ്ധ്യാപകൻ ആണ്... ഒക്കെ " സൂര്യ പറഞ്ഞു.. ദച്ചു തലയാട്ടി കാണിച്ചു.. നാളെ മുതൽ.. തനിക്കു സ്പെഷ്യൽ കോച്ചിങ്.. ദാസ് അല്ല.. ഞാൻ.. ഞാൻ പ്രാക്ടീസ് ചെയ്യിപ്പിക്കും.. ഫീസ് ആയിട്ട് വാങ്ങുന്ന കാശിനോട് ഇച്ചിരി റെസ്‌പെക്ട് ഉള്ളത് കൊണ്ടാണെന്ന് കരുതിക്കോ.. പോയിക്കോ... " ഗൗരവം നിറഞ്ഞ ഭാവത്തിൽ സൂര്യ പറയുമ്പോൾ.... ദച്ചു ഞെട്ടിയത് പോലെ അവനെ നോക്കി. അയ്യോ... അത് വേണ്ട... പെട്ടന്ന് അവൾ പറയുമ്പോൾ സൂര്യ നെറ്റി ചുളിച്ചു.. മ്മ്.. എന്താ അതിന്റെ കാരണം.. അത്രയും മോശമായി ആണോ ഞാൻ കളിക്കാറുള്ളത് " സൂര്യ ചോദിക്കുമ്പോൾ... നിന്നോടുള്ള അതേ ഇഷ്ടം...

എനിക്ക് നിന്റെ ഡാൻസിനോടും ഉണ്ടെന്ന് ഉറക്കെ പറയാൻ തോന്നി...അവൾക്ക്. നിന്നിൽ നിന്നും ഉണ്ടാവുന്ന ഏതു ഭാവത്തിനോടും എനിക്ക് പ്രണയമാണെന്ന് പറയാൻ തോന്നി.. ശെരിയാവില്ല... അവനെ കണ്മുന്നിൽ കാണുമ്പോൾ തന്നെയും വിറയൽ വിട്ട് പോവില്ല... പിന്നെ എങ്ങനെ തൊട്ടും പിടിച്ചും നീ എനിക്ക് പറഞ്ഞു തരും സൂര്യ... ശെരിയാവില്ല... മനസ്സിൽ അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ആൻസർ മി.... ദർശനാ... ഉത്തരം കാത്തെന്ന പോലെ സൂര്യ വീണ്ടും ചോദിച്ചു.. ഏയ്‌... അങ്ങനൊന്നും ഇല്ല.. സൂര്യ അല്ലാ.. സർ എത്ര നന്നായി പെർഫോം ചെയ്യാറുണ്ട്... ആരും നോക്കി ഇരുന്നു പോകും.. ദച്ചു വിക്കി കൊണ്ട് പറഞ്ഞു... മ്മ്... ശെരി.. വിട്ടോ എന്നാ... അവളെ ഒന്നിരുത്തി നോക്കി കൊണ്ട് സൂര്യ പറയുമ്പോൾ... തലയാട്ടി കൊണ്ടവൾ തിരികെ നടന്നു... കേരള രാഷ്ട്രീയത്തിന്റെ നേടും തൂണായ ഹരി അങ്കിളിന് ഇങ്ങനൊരു മടിയത്തി മോള് എങ്ങനെ ഉണ്ടായോ ആവോ " ആത്മഗതം പോലെ സൂര്യ പറയുന്നത്... ദെച്ചൂ വെക്തമായി കേട്ടിരുന്നു.. അപ്പോഴും അവൾക്ക് ചിരിയാണ് വന്നത്..

അപ്പൊ തന്നോട് മാത്രം ഒള്ളു ഈ ദേഷ്യം.. പപ്പ സൂര്യയുടെ മുന്നിൽ ബഹുമാനം അർഹിക്കുന്ന വ്യക്തി തന്നെയാണ്... ആ സംസാരത്തിൽ നിന്നും അറിയാം. എന്നിട്ടും മിനിറ്റിന് മിനിറ്റിന് മിനിസ്റ്ററുടെ മോളോന്നുള്ള പുച്ഛം പിന്നെ എന്തിനാണാവോ... വെറുതെ ഒന്നൂടെ അവന്റെ നേരെ തിരിഞ്ഞു നോക്കുമ്പോൾ.... അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നിരുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇന്നെന്താണ്... തള്ളൊന്നും ഇല്ലേ.. കുറെ നേരമായല്ലോ ഈ മൗനവൃതം... എന്താണ്.. മോളെ ദെച്ചൂ... സൂര്യ നിന്നെ കഴുത്തിനു പിടിച്ചു പുറത്താക്കിയോ.. " തോളിൽ ചാരി മറ്റേതോ ലോകത്ത് എന്നത് പോലിരിക്കുന്ന ദേച്ചുവിന്റെ ഇളക്കാൻ തോളൊന്ന് വെട്ടിച്ചു കൊണ്ട് അനു ചോദിക്കുമ്പോൾ... ദേച്ചു ചിരിച്ചു കൊണ്ടവളെ നോക്കി.. ഇന്നന്നോട് സൂര്യ... പറഞ്ഞിട്ട് അവൾ കള്ള ചിരിയോടെ അനുവിന്റെ നേരെ നോക്കി.. മ്മ്.. സൂര്യ... ബാക്കി പറ.. അവളുടെ ഭാവം കണ്ടിട്ട് പൊട്ടി വന്ന ചിരി അമർത്തി കൊണ്ട് അനു തിരിച്ചു ചോദിച്ചു.. "സൂര്യ നാളെ മുതൽ നേരിട്ട് എന്നെ പ്രാക്ടീസ് ചെയ്യിക്കും എന്ന് പറഞ്ഞു അനു " ബാക്കി പറയുമ്പോൾ അവളുടെ മുഖം ചുളിഞ്ഞു.. അനു പൊട്ടിച്ചിരിച്ചു... ദേച്ചു അവളുടെ പുറത്ത് ഒരു കടി വെച്ച് കൊടുത്തു... ഹാ... വേദനിക്കുന്നു ടി..."ഉറക്കെ തന്നെ അനു പറയുമ്പോൾ ദേച്ചു മുഖം കോട്ടി...

ഞഞ്ഞായി.... അവൾ അനുവിന്റെ നേരെ നോക്കി പറഞ്ഞു.. "അല്ലാതെ പിന്നെ ഞാൻ എന്ത് ചെയ്യണം... നീ തന്നെ പറഞ്ഞു താ.. ഈ ജന്മം അവൻ ഐ ലവ് യൂ എന്ന് പറഞ്ഞു കേൾക്കും എന്ന് നീ വെറുതെ സ്വപ്നം കാണണ്ട.." അനു പറയുമ്പോൾ ദച്ചു ഒന്നും മിണ്ടാതെ ഇരുന്നു.. "എനിക്കതല്ല അത്ഭുതം.. തിരിച്ചൊരു നോട്ടം കൂടി പകരം കിട്ടിയിട്ടില്ല... വർഷങ്ങളുടെ പഴക്കമുള്ള നിന്റെ ഇഷ്ടത്തിന്.. എന്നിട്ടും എങ്ങനെയാണ് ദച്ചു.... മടുക്കാതെ ഇപ്പോഴും നിനക്കവനെ സ്നേഹിക്കാൻ ആവുന്നത്.." അനു സംശയത്തോടെ ചോദിക്കുമ്പോൾ ദച്ചുവിന്റെ ചുണ്ടിൽ ചിരി ആയിരുന്നു... "ഹൃദയം കൊണ്ട് സ്‌നേഹിക്കുമ്പോൾ... അതിനിത്തിരി ആഴവും... ഭംഗിയും കൂടുതൽ ആയിരിക്കും അനൂ " പുറകിൽ നിന്നവളെ കെട്ടിപിടിച്ചു കൊണ്ട് ദച്ചു പറഞ്ഞു.. "ഞാനും അവനും ഒന്നാവുമോ എന്നറിയില്ല... പക്ഷേ... എന്റെ സ്നേഹം എന്നും ഇങ്ങനെ തന്നെ ആയിരിക്കും..." ഉറപ്പോടെ ദച്ചു പറയുമ്പോൾ അനു ഒന്നും മിണ്ടാതെ ഇരുന്നു... "എനിക്കതല്ല അനൂ ടെൻഷൻ.. നാളെ ഞാൻ എങ്ങനെ അവന്റെ മുന്നിൽ ചെന്ന് നിൽക്കും...

മുന്നിൽ എത്തുമ്പോൾ തന്നെ ശ്വാസം നിലച്ചു പോകുന്ന ഞാൻ എങ്ങനെ അവൻ പറഞ്ഞു തരുന്നതിനനുസരിച്ചു ഡാൻസ് ചെയ്യും... വേണ്ടായിരുന്നു.. ഇന്ന് വായി നോക്കി നിന്നതിനുള്ള ശിക്ഷ ആണ്.. " ദച്ചു പറയുമ്പോൾ അനു അമർത്തി ചിരിച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അനുവിന്റെ നേരെ കൈ വീശി കാണിച്ചു കൊണ്ട് ദച്ചു മൂളി പാടോടെ അകത്തേക്ക് നടന്നു... പപ്പയുടെ വണ്ടി കിടപ്പുണ്ട് പോർച്ചിൽ.. ഓ.. ഇന്ന് തിരക്കൊന്നും ഇല്ലേ ആവോ....സാറിന് പതിയെ പറഞ്ഞു കൊണ്ട് ദച്ചു അകത്തേക്ക് നടന്നു... ഹാളിൽ ഉണ്ടായിരുന്നു... ഹരിയും.. കൂടെ മുകുന്ദനും.. അവരെ കണ്ടപ്പോൾ അവളൊന്നു ചിരിച്ചു കാണിച്ചു.. സുഖമാണോ... മോളെ.. പഠനം ഒക്കെ എങ്ങനെ പോകുന്നു " മുകുന്ദൻ അവളെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു.. "കുഴപ്പമില്ല അങ്കിൾ.. നന്നായി പോകുന്നു.." "ലാസ്റ്റ് ഇയർ അല്ലേ.. ഇനിയെന്താ പ്ലാൻ.. വീണ്ടും പഠനം തന്നെയോ അതോ.... ജോലിക്ക് നോക്കുന്നുണ്ടോ " വീണ്ടും അയാൾ ചോദിക്കുമ്പോൾ... ദച്ചു ഹരിയെ ഒന്ന് നോക്കി.. അയാളും ചിരിച്ചു... ഇനി എനിക്ക് നിങ്ങളുടെ വീട്ടിലേക്ക് വരണം... എന്റെ സൂര്യയുടെ പെണ്ണായി.. മനസ്സിൽ പറഞ്ഞിട്ട് അവളൊന്നു മനോഹരമായി ചിരിച്ചു.. "തീരുമാനിച്ചില്ല അങ്കിൾ.." അങ്ങനെ പറയാനാണ് അപ്പോൾ തോന്നിയത്..

എന്നിട്ട് പതിയെ തിരിഞ്ഞു നടന്നു... "എത്ര പെട്ടന്നാണ് ഹരി പിള്ളേർ വളർന്നു പോകുന്നത്... അവിടെ ഒരുത്തൻ... ഇന്ദ്രനും ദേവും ആയിട്ട് ഏഴ് വയസ്സിന്റെ ഡിഫറെൻറ് ഉണ്ട്... ഞങ്ങളുടെ ഒക്കെ കയ്യിൽ തൂങ്ങി അവൻ നടന്നത് ഇന്നലെ കഴിഞ്ഞത് പോലാ തോന്നുന്നത്... ഇന്നവൻ വലിയ ആളായി പോയി " ചിരിച്ചു കൊണ്ട് മുകുന്ദൻ പറയുമ്പോൾ... മുന്നോട്ട് നടന്ന ദച്ചുവിന്റെ കാലുകളുടെ സ്പീഡ് കുറഞ്ഞു.. പറയുന്നത് സൂര്യയെ കുറിച്ചാണ്.. അവനെ കുറിച്ച് മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോൾ പോലും ഹൃദയം തുള്ളും.. "ഇനിയെന്താ സൂര്യയുടെ പ്ലാൻ... മുകുന്ദാ... ഓഫീസിൽ ജോയിൻ ചെയ്യാനുള്ള പ്ലാൻ ഒന്നും പറയുന്നില്ലേ " ഹരി ചോദിച്ചു.. പിന്നല്ലാതെ... പക്ഷേ ദേവും ഇന്ദ്രനും ഫുൾ സപ്പോർട്ട് ആണ് ചെക്കന്.. അവന്റെ ഇഷ്ടം പോലെ എൻജോയ് ചെയ്യാനുള്ള പെർമിഷൻ... ഇപ്പം അല്ലങ്കിൽ പിന്നെ എപ്പഴാ എന്നാ അവന്മാർ ചോദിക്കുന്നത്... " മുകുന്ദൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "പക്ഷേ.... അവനെ കുറിച്ച് അങ്ങനെ പേടിക്കാൻ ഒന്നും ഇല്ലടോ... ഡാൻസ് എന്നത് അവന്റെ ജീവനാണ്.. എന്നിട്ടും അതിനൊപ്പം തന്നെ നന്നായി പഠിച്ചിട്ട് തന്നെയാണ് കോളേജിൽ നിന്നും ഇറങ്ങിയത്..... സ്വന്തം ആയിട്ട് നിലപാട് ഉള്ളവൻ ആണ് " അഭിമാനത്തോടെ മുകുന്ദൻ പറയുന്നത് കേട്ട് കൊണ്ട് തന്നെയാണ് ദച്ചു മുകളിലേക്ക് കയറിയത്.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story