സ്വയം വരം 💞: ഭാഗം 30

swayamvaram jifna

രചന: ജിഫ്‌ന നിസാർ

സൂര്യ ഫ്രഷ് ആയി ബാത്റൂമിൽ നിന്നും ഇറങ്ങി വന്നപ്പോൾ ദച്ചു ബെഡിൽ ഇരിക്കുന്നുണ്ട്.. നശിപ്പിച്ചു " അവളെ കണ്ടപ്പോൾ മുഖം ചുളിച്ചു കൊണ്ട് അവൻ തലയിൽ കൈവച്ചു... എന്തേയ് " അവൾ എഴുന്നേറ്റു കൊണ്ട് സ്വയം ഒന്ന് നോക്കി.. "ഇങ്ങനെ ഒന്നും അല്ലേടി... ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ നീ ഉടുക്കാൻ കഴിയാത്ത സാരി പാതി ചുറ്റി നിൽക്കണം.. എന്നിട്ട് ഞാൻ അത് ശെരിയാക്കി തരണം.. അങ്ങനെ ഒക്കെയാണ്.. അതിന് പകരം ഒരുത്തി ഇവിടെ ചുരിദാർ വലിച്ചു കയറ്റി നിൽക്കുന്നു.. മൊത്തം ഫ്ലോ അങ്ങ് പോയില്ലേ " സൂര്യ വല്ല്യ കാര്യത്തിൽ പറയുന്നത് കേട്ട് ദച്ചു ഒന്ന് കണ്ണുരുട്ടി.. നിനക്ക് പ്രണയിക്കാൻ അറിയില്ല... " അവളെ നോക്കി ചിരി അമർത്തി കൊണ്ടവൻ റെഡിയാവാൻ തിരിഞ്ഞു.. എനിക്ക് സാരി ഉടുക്കാൻ അറിയില്ല.. ദച്ചു കടുപ്പത്തിൽ പറഞ്ഞു.. "ബെസ്റ്റ്... ഇനിക്ക് ഉടുപ്പിക്കാനും അറിയില്ല.. അപ്പൊ സൈയിം " അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു... കണ്ണാടിയിൽ കാണുന്ന അവന്റെ നേരെ കള്ളനോട്ടം എറിഞ് കൊണ്ട് തന്നെ ദച്ചു ഇരുന്നു..

"ഇനി നീ ഡ്രസ്സ്‌ ചെയ്യുമ്പോൾ ഞാൻ ഇങ്ങനെ നോക്കി ഇരിക്കും... അപ്പൊ പരാതി പറയരുത് കേട്ടോ " അതേ കള്ളചിരിയോടെ സൂര്യ പറയുമ്പോൾ ദച്ചു വീണ്ടും എഴുന്നേറ്റു.. മുഖം വീർപ്പിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു.. "നിക്ക്... എന്തോ പറയാൻ കാത്തിരുന്നതല്ലേ.. അത് പറഞ്ഞിട്ട് പോ.." കറുപ്പ് നിറത്തിൽ ഒരു ഷർട്ട് എടുത്തു ഇട്ട് കൊണ്ട് സൂര്യ അവൾക്ക് നേരെ തിരിഞ്ഞു.. "പറഞ്ഞോ... എനിക്ക് അറിയാം " അവനെങ്ങനെ മനസ്സിലായി എന്നാ അമ്പരപ്പിൽ കണ്ണ് തള്ളി നിൽക്കുന്ന അവളോട് സൂര്യ ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു.. "അത് പിന്നെ.. ഞാൻ സൂര്യ എന്ന് വിളിക്കുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ... ഇഷ്ടമല്ലേ അത്... ഏട്ടാ എന്ന് വിളിക്കുന്നതാണോ ഇഷ്ടം " നിഷ്കളങ്കത നിറഞ്ഞ ചോദ്യം.. "നീ എന്നെ എന്ത്‌ വിളിച്ചാലും എനിക്ക് സന്തോഷം ആണ് ദർശന.. വിളിയിൽ അല്ലല്ലോ കാര്യം... നീ വിളിക്കുന്നതെല്ലാം നിന്റെ ഹൃദയം കൊണ്ടാണ് എന്നെനിക്ക് അറിയാം... അത് കൊണ്ട് തന്നെ അത് നിന്റെ ചോയ്സ് ആണ്... എന്നുകരുതി കരുതി തെറിയൊന്നും വിളിക്കല്ലേ "

ഷർട്ടിന്റെ കൈ മടക്കി ചിരിച്ചു കൊണ്ട് സൂര്യ പറഞ്ഞു.. എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം... മ്മ്.. അവൻ തിരിച്ചു ചോദിച്ചു.. "ഒന്നുമില്ല... പേര് വിളിക്കുമ്പോ ഒരു... എന്തോ പോലെ.. ഇവിടെ ആരും അങ്ങനെ വിളിക്കുന്നില്ല.. ഞാൻ മാത്രം വിളിക്കുമ്പോൾ... എന്നോട് ദേഷ്യം ഉണ്ടാവുമോ എന്ന് തോന്നി..." ചിരിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു.. "എനിക്കൊരു ദേഷ്യം ഇല്ല... പക്ഷെ മറ്റുള്ളവരെ മുന്നിൽ നിന്നും അങ്ങനെ വിളിക്കാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തീർച്ചയായും അത് മാറ്റി വിളിച്ചോ.. കാരണം... പേടിച്ചു കൊണ്ടല്ല നീ എന്നെ പേര് ചൊല്ലി വിളിക്കേണ്ടത്..ഇനി അതല്ല... നിന്റെ ഭർത്താവിനെ നീ എന്ത്‌ വിളിച്ചാലും.... അതിന് ആര് എന്ത് കരുതിയാലും നിനക്കൊരു കുഴപ്പവുമില്ല... എന്നാണെങ്കിലും.... നോ പ്രോബ്ലം.... ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ " സൂര്യ ചോദിക്കുമ്പോൾ.... ദച്ചു തലയാട്ടി.. അവൻ മുടി ചീകാൻ വേണ്ടി തിരിഞ്ഞു.. ഞാൻ ജിത്തേട്ടൻ.... ന്ന് വിളിക്കട്ടെ " ദച്ചു ചോദിക്കുമ്പോൾ സൂര്യ ചിരിച്ചു കൊണ്ട് അവൾക്ക് നേരെ നിന്നു...

"നൈസ്... ജിത്തേട്ടൻ... കൊള്ളാം... ഫിക്സ്... ഇനി മുതൽ ഞാൻ നിന്റെ ജിത്തേട്ടൻ എന്നറിയപ്പെടും " കളിയോടെ അവളോട് പറഞ്ഞിട്ട് സൂര്യ കണ്ണ് ചിമ്മി കാണിച്ചു.. സന്തോഷം നിറഞ്ഞ ഒരു ചിരി... ദച്ചുവിന്റെ ചുണ്ടിലും ഉണ്ടായിരുന്നു.. വീണ്ടും സൂര്യ മുടി ചീകി ഒതുക്കാൻ തിരിഞ്ഞു.. ആ മുടി... അങ്ങനെ കിടന്നോട്ടെ... ചീകണ്ട... " ദച്ചു പറയുമ്പോൾ അവൻ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.. പക്ഷെ കുസൃതിയോടെ അവന്റെ നേരെ ഒന്ന് നോക്കിയിട്ട് അവൾ ഓടി പോയിരുന്നു... ഒരുങ്ങി ഇറങ്ങി താഴെ അവൻ ചെല്ലുമ്പോൾ ഉമയുടെ കൂടെ സിറ്റൗട്ടിൽ കാത്തിരിപ്പുണ്ട്.. ചുണ്ടിൽ ആ കള്ളചിരി അപ്പോഴും ഉണ്ട്.. സൂര്യ അവളെ നോക്കി... മുടി ഒന്നൂടെ കൈ കൊണ്ട് ചിക്കി.. മോനെ... പിറകിൽ നിന്നും സുഭദ്ര വിളിക്കുമ്പോൾ സൂര്യ തിരിഞ്ഞു നോക്കി.. "നീ കാറിൽ ആണോ ടാ പോകുന്നത്...."

പരമാവധി വിനയത്തോടെ സുഭദ്ര ചോദിച്ചു.. "ഞാൻ കാറിൽ അല്ലല്ലോ പോകുന്നത് " അതേ ഭാവത്തിൽ അവനും മറുപടി കൊടുക്കുമ്പോൾ ദച്ചു വാ പൊതിഞ്ഞു ചിരിച്ചു.... നീ കാറെടുക്കെടാ മോനെ... എങ്കിൽ എനിക്കും വേണിക്കും കൂടി പോരാൻ ആയിരുന്നു... രാവിലെ തന്നെ പോകാൻ പറ്റിയില്ല " സുഭദ്ര വീണ്ടും പറഞ്ഞു.. "അത് കൊണ്ട് ആണല്ലോ ഞാൻ കാറെടുക്കാതെ പോകുന്നത് " സൂര്യ ഇളിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.. "നാത്തൂനേ രാവിലെ വിളിച്ചപ്പോ കാൽ വേദന എന്നല്ലേ പറഞ്ഞത് അത് മാറിയോ..." ഉമ ചോദിച്ചു.. "അതിപ്പോ കാറിൽ അല്ലേ പോകുന്നത്.. നടന്നൊന്നും അല്ലല്ലോ " മുഖം വീർപ്പിച്ചു കൊണ്ട് സുഭദ്ര പറഞ്ഞു.. "രാവിലേം ഞങ്ങൾ കാറിൽ ആയിരുന്നു പോയത് "ഉമ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഓ.. ഞാൻ നിന്റെ പിള്ളേരുടെ കൂടെ പോകുന്നില്ല.. തീർന്നില്ലേ നിന്റെ പ്രശ്നം..ഒരു ചോദ്യം ചെയ്യൽ" വെട്ടി തിരിഞ്ഞ് കൊണ്ട് സുഭദ്ര കയറി പോയി. നിങ്ങൾ പോയിട്ട് വാ മക്കളെ.. അതങ്ങനെ ചൊറിയും " ഉമ ചിരിച്ചു കൊണ്ട് പറഞ്ഞു.. തലയാട്ടി കൊണ്ട് രണ്ടാളും യാത്ര പറഞ്ഞിറങ്ങി... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

പാർഥിയും വരുന്നുണ്ടോ നമ്മുടെ കൂടെ " അത്ഭുതം നിറഞ്ഞ സുകന്യയുടെ ചോദ്യം കേട്ടപ്പോൾ ഹരി ചിരിച്ചു കൊണ്ട് തലയാട്ടി.. ഇതിപ്പോ സർപ്രൈസ് ആയല്ലോ... ഒന്നാമതെ... ഞാൻ കൂടെ വരുന്നത് തന്നെ സർപ്രൈസ് ആണ്.. ഹരിയേട്ടൻ എത്രയോ തവണ പോയിട്ടുണ്ട്.. തനിച്... പിന്നെ ഇപ്പൊ മാത്രം എന്തെ ഞാനും കൂടെ... ഇനിയെങ്കിലും ഒന്ന് പറ " സുകന്യ വീണ്ടും ചോദിച്ചു.. "ഓ.. ഇങ്ങനൊരു പൊട്ടി... എടൊ അന്ന് ഞാൻ പോകുമ്പോൾ വീട്ടിൽ തനിക്കൊപ്പം മോളും ഉണ്ടാവും.. മാത്രമല്ല.. അന്നൊന്നും ട്രിപ്പ്‌ മൂഡിൽ അല്ലല്ലോ പോകുന്നത്... ഇന്ന് അങ്ങനെ ആണോ.. വീട്ടിൽ തന്നെ ഒറ്റക്ക് നിർത്തി ഞാൻ എങ്ങനെ പോകും... അതും ഒന്നും രണ്ടും ദിവസം അല്ല... എന്റെ പ്ലാൻ... ചിലപ്പോൾ മാസം തന്നെ നീണ്ടേക്കും " ഹരി പറയുമ്പോൾ സുകന്യ കണ്ണ് മിഴിച്ചു നോക്കി... ഒരു മാസമോ... അത്രേം ദിവസം ദച്ചൂനെ കാണാതെയോ.. നടക്കില്ല ട്ടോ ഹരിയേട്ടാ.. നിങ്ങൾ വേണമെങ്കിൽ നിന്നോ.. ഞാൻ ഒരാഴ്ച . മാക്സിമം... അതിനപ്പുറം എന്റെ മോളെ കാണാതെ എനിക്ക് പറ്റില്ല... " സുകന്യ കട്ടായം പോലെ പറഞ്ഞു..

ഹരി ഒന്നും മിണ്ടാതെ അവളെ നോക്കി. "കേട്ടോ ഹരിയേട്ടാ... ദച്ചു മോൾക്ക് ഇപ്പോഴും പരിഭവം തീർന്നിട്ടില്ല... അവൾ ഒറ്റക്കായി പോയത് പോലെ തോന്നുന്നുണ്ടോ ആവോ " വീണ്ടും സുകന്യയുടെ ഓർമയുടെ അറ്റത് ദച്ചു തന്നെ വന്നു നിന്നു.. അതെപ്പോഴും അങ്ങനെ ആണ്.. എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനം അവളിൽ അവസാനിക്കുന്ന അമ്മ സ്നേഹം.. "അതൊന്നും ഉണ്ടാവില്ല ടോ... അവൾക്കേറെ പ്രിയപ്പെട്ട ഒരു കൂട്ട് കൊടുത്തിട്ടല്ലേ നമ്മൾ പോണത്... ഇന്നൊരു ദിവസം വിഷമം കാണുമായിരിക്കും... പക്ഷെ... സൂര്യ... അവനത് റിക്കവർ ചെയ്യിക്കാൻ അറിയാം.. ദച്ചുവിന്റെ സെലക്ഷൻ ഒട്ടും തെറ്റിയില്ല എന്ന് തെളിയിച്ചു... കുറച്ചു സമയം കൊണ്ട് തന്നെ അവൻ " ഹരി അഭിമാനത്തോടെയാണ് പറയുന്നത്... "ആര് ഉണ്ടേലും നമ്മൾ ഉള്ളത് പോലെ ആകുമോ ഹരിയേട്ടാ മോൾക്ക്..." ഇച്ചിരി കുശുമ്പ് ഉള്ളത് പോലെ തോന്നി ഹരിക്ക് ആ വാക്കുകൾ കേട്ടപ്പോൾ... "ആർക്കും ആരും പകരം ആവും എന്നല്ല.. അവൾ അവളുടെ ലൈഫിൽ എൻജോയ് ചെയ്യട്ടെ... നമ്മൾ നമ്മുടെ ലൈഫും.."

ഹരി പറഞ്ഞിട്ടും ആ മുഖം തെളിഞ്ഞില്ല.. ഒരു പെൺകുട്ടി ജീവിക്കേണ്ടത് നല്ലൊരു ജോലി കാരന്റെ കൂടെയോ... പണകാരന്റെ കൂടെയോ അല്ലടോ... അവളെ സ്നേഹിക്കുകയും... സമാധാനം കൊടുക്കുകയും ചെയ്യുന്നവന്റെ കൂടെയാണ്.. സൂര്യ... ആ കാര്യത്തിൽ നൂറു ശതമാനം ഓക്കേ ആണ്... " ഹരിക്ക് ആത്മ വിശ്വാസം ഉണ്ടായിരുന്നു... "കാശും ജോലിയും വേണ്ടന്നല്ല പറയുന്നത്... ഇതൊക്കെ ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കിൽ... മനസ്സിലാക്കി ചേർത്ത് പിടിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് ജീവിതം... അതൊരു കടമ്പ പോലെ അങ്ങ് പോകും.. പക്ഷെ.. ഹൃദയം നിറഞ്ഞ സ്നേഹം ഉണ്ടെങ്കിൽ... സഹകരണം ഉണ്ടെങ്കിൽ... ദാരിദ്രത്തെ പോലും തോൽപ്പിക്കാൻ ആവും " ഹരി പറഞ്ഞു.. സുകന്യ വെറുതെ ഒന്ന് തലയാട്ടി... വേറൊന്നും പറഞ്ഞില്ല.. തനിക്കൊപ്പം.... ട്രിപ്പ്‌ പോരുന്ന സന്തോഷം അല്ല.. ആ മുഖം നിറയെ.. മകളെ വിട്ടിട്ട് അത്രയും ദിവസം എങ്ങനെ കഴിയും എന്നൊരു ആവലാതിയാണ്.. ഹരിക്കതു മനസ്സിലാവും.. പക്ഷെ.... അതിനേക്കാൾ ഒരായിരം ഇരട്ടി സങ്കടം പേറുന്ന ഹൃദയം കൊണ്ടാണ് അയാൾ ആ യാത്രക്കൊരുങ്ങുന്നത്.. തിരിച്ചു വരുമ്പോൾ കാത്തിരുന്ന ജീവിതത്തിൽ... ഒറ്റക്കായി പോകുമോ എന്നോർക്കുമ്പോൾ തോന്നുന്ന പേടിയെ....

ശൂന്യതയെ അയാൾ എത്ര മാത്രം ഭയക്കുന്നു എന്നത് ആ കണ്ണുകൾക്ക് പറഞ്ഞു തരാൻ ആവും.. അത് സുകന്യ കണ്ടു പിടിക്കാതിരിക്കാൻ അയാളെത്ര പാട് പെടുന്നുണ്ട് എന്നതും... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മോൾക്ക് നല്ല സങ്കടം ഉണ്ട് ഏട്ടാ " ഹാളിലെ സോഫയിൽ... കാവ്യയുടെ കൂടെ ഇരിക്കുന്ന ദച്ചുവിനെ നോക്കി... ഉമ പറഞ്ഞു. അത് ശെരി വെക്കും പോലെ മുകുന്ദൻ ഒന്ന് തലയാട്ടി.. "ഹരിയുടെയും സുകന്യയുടെയും ചിറകിൻ കീഴിൽ ഒറ്റ മോളായി വളർന്നതല്ലേ... പെട്ടന്ന് ഇങ്ങോട്ട് വന്നപ്പോഴും ഓടി പോയി കാണാവുന്ന ദൂരത്തു അവർ ഉണ്ടാവും എന്നൊരു ആശ്വാസം ഇപ്പൊ ഇല്ലല്ലോ... അതാവും... " മുകുന്ദൻ പറഞ്ഞു.. "രണ്ടു ദിവസം ആ മനസ്സ് മുഴുവനും ശൂന്യതയാവും.. എത്രയൊക്കെ പ്രിയപ്പെട്ടവന്റെ കൂടെ ആണേലും അച്ഛനും അമ്മയും കഴിഞ്ഞല്ലേ പെൺകുട്ടികൾക്ക് ബാക്കി എല്ലാം.. ഉമ പറഞ്ഞു.. മുകുന്ദൻ ഒന്ന് തലയാട്ടി.. "എന്നാലും ഹരിക്കിതു കുറച്ചു നീട്ടി വെക്കാമായിരുന്നു... അവൾ ഒന്നിവിടെ സെറ്റാവുന്ന വരെ എങ്കിലും... ഇത് ഇത്തിരി തിടുക്കം കൂടി പോയത് പോലെ...

അവളെ ഒഴിവാക്കി വിട്ടിട്ട് പോയത് പോലെ തോന്നുണ്ടാവും എന്റെ മോൾക്.." ഉമ സഹതാപത്തോടെ പറഞ്ഞു.. മുകുന്ദൻ അപ്പോൾ ഒന്നും മിണ്ടാതെ നോട്ടം മാറ്റി.... അവൾ ഇവിടെ കൊണ്ട് വന്നു നട്ട പുതിയ ചെടിയാണ്.. ചെറിയൊരു വാട്ടം കാണും ആദ്യം.. അവൾക്ക് വേണ്ട കെയർ കൊടുക്കേണ്ടത് ഇനി നമ്മളാണ്... അവളിവിടെ തഴച്ചു വളരേണ്ടത് നമ്മൾക്ക് കൂടിയാണ് ഉമേ.. നമ്മുടെ പുതിയൊരു തലമുറ അവളിൽ മറഞ്ഞു കിടപ്പുണ്ട്... " മുകുന്ദൻ പറയുബോൾ അത് മനസ്സിലായത് പോലെ ഉമ തലയാട്ടി കാണിച്ചു.. കാവ്യയുടെ കൂടെ സംസാരിക്കാൻ ഇരിക്കുന്നു എങ്കിലും... ദച്ചുവിന്റെ മനസ്സിൽ നേരിയ സങ്കടം ഇടക്കിടെ തല പൊക്കി വരുന്നുണ്ട്..വൈകുന്നേരം ആയപ്പോൾ മുതൽ വീണ്ടും സങ്കടം തലപൊക്കി തുടങ്ങി.. സൂര്യ കൊടുത്ത ചാർജ് എല്ലാം തീർന്നത് പോലെ.. പപ്പയും അമ്മയും എത്തിയോ... വിളിച്ചില്ലലോ എന്നൊരു കുഞ്ഞു പേടി... അവളെ ഉലയിച്ചു കളയുന്നുണ്ട്.. യദുമോനെ പഠിപ്പിക്കാൻ ഇരിക്കുന്ന കാവ്യയുടെ അരികിൽ തന്നെയാണ് ദച്ചുവും..ഇടക്കിടെ അരികിൽ വെച്ചിരുന്ന ഫോൺ എടുത്തു നോക്കുന്നുണ്ട് അവൾ. കാശി...

താഴെ അവന്റെ കുഞ്ഞു സൈക്കിൾ ഉരുട്ടി കളിക്കുന്ന തിരക്കിൽ.. "ഞാൻ ഒന്ന് കിടക്കട്ടെ കാവ്യേച്ചി... തല വേദന പോലെ " ദച്ചു പറഞ്ഞു.. എങ്കിൽ കഴിച്ചിട്ട് പോയി കിടന്നോ ദച്ചു.. സമയം എട്ടു കഴിഞ്ഞു.. ഇനിയിപ്പോ അതിനായ് ഇറങ്ങി വരണ്ടല്ലോ.. വയ്യെങ്കിൽ " കാവ്യ പറയുന്നത് കേട്ടപ്പോൾ ഉമയും എഴുന്നേറ്റു വന്നു.. എന്തെ മോളെ... " അവളുടെ വാടിയ മുഖം നോക്കി ഉമ ചോദിച്ചു.. "അവൾക് തലവേദന അമ്മേ.. കിടക്കാൻ പോണൂ ന്ന്.. എങ്കിൽ ഭക്ഷണം കഴിഞ്ഞു പോയി കിടന്നോട്ടെ.. വയ്യാത്തതല്ലേ " കാവ്യയാണ് മറുപടി പറഞ്ഞത്.. എങ്കിൽ വാ മോളെ.. അമ്മ എടുത്തു തരാം " ഉമ അത് പറഞ്ഞിട്ട് പോകുമ്പോൾ ദച്ചുവിന് കരച്ചിൽ വരുന്നുണ്ട്.. അതറിഞ്ഞിട്ട് തന്നെ കാവ്യ അവളെ നോക്കിയില്ല..എന്തെങ്കിലും പറഞ്ഞാൽ അവളുടെ ഉള്ളിലെ സങ്കടം അതിന്റെ കേട്ട് പൊട്ടിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞

കയറി വരുമ്പോൾ തന്നെ സൂര്യയുടെ കണ്ണുകൾ നാല് പാടും ചിതറി പോകുന്നത് അവരെല്ലാം കാണുന്നുണ്ട്... ആ മുഖത്തെല്ലാം സന്തോഷം ആയിരുന്നു.. ആ കാഴ്ച. അവൾ എവിടെ അമ്മേ " ഒടുവിൽ... ഉമയുടെ അരികിൽ വന്നിരുന്നു കൊണ്ട് അവൻ ചോദിച്ചു.. "അതിന് വയ്യെടാ... തലവേദന... കഴിച്ചു കിടക്കാൻ പറഞ്ഞു വിട്ട് ഞാൻ.. അതൊന്നും അല്ല... ഹരിയെയും സുകന്യയെയും പിരിഞ്ഞ സങ്കടം ആണ്.. പാവം.. ഇതിപ്പോ ഓടി ചെല്ലാവുന്ന ദൂരത് അല്ലല്ലോ അവരുള്ളത്.." സൂര്യയുടെയും മുഖം മങ്ങി പോയിരുന്നു അത് കേട്ടപ്പോൾ.. ഹരി അങ്കിൾ വിളിച്ചോ ടാ " കാശിയെ ഒതുക്കി പിടിച്ചു കൊണ്ട് ഇന്ത്രൻ ചോദിച്ചു.. "വിളിച്ചു ഏട്ടാ.. ഇപ്പൊ പത്തു മിനിറ്റ് ആയുള്ളൂ.. ദർശനയെ വിളിച്ചിട്ട് കിട്ടുന്നില്ല... അവളോട് പറയാൻ പറഞ്ഞു.."സൂര്യ പറഞ്ഞു ഇങ്ങോട്ട് വിളിച്ചിരുന്നു... എന്നെ ഹരി.. ദച്ചു മോളെ നാളെ വിളിക്കും എന്ന് പറയാൻ പറഞ്ഞു " മുകുന്ദൻ പറയുമ്പോൾ സൂര്യ തലയാട്ടി.. അവരെല്ലാം ഉണ്ടായിരുന്നു അവിടെ... സംസാരിച്ചു കൊണ്ട്...വേണിയും സുഭദ്രയും മുകളിൽ എവിടെ എങ്കിലും കുശുമ്പ് കുത്തി ഇരിക്കുന്നുണ്ടാവും.. വേണിയുടെ നശിച്ച സ്വഭാവം കൊണ്ട് ആ വീടിന്റെ സ്നേഹം മുഴുവനും നഷ്ടം വരുന്നത് നാച്ചി മോൾക്കാണ്...

സോഫയിൽ കിടക്കുന്ന ദേവിന്റെ മേൽ കിടന്നിട്ട് യദു ഉറങ്ങാൻ തുടങ്ങി..അവൻ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിട്ട് പുറത്ത് തട്ടി കൊടുക്കുന്നുണ്ട്...ഒരു കയ്യിൽ ഫോണും നോക്കുന്നുണ്ട്.. സൂര്യ പതിയെ എഴുന്നേറ്റു..കാശിയുടെ കവിളിൽ ഒന്ന് തലോടി...ഉറക്കം ഒന്നും ഇല്ലെടാ.. ഉണ്ടാപ്പ്രി " സൂര്യ ചോദിക്കുമ്പോൾ കാശി ഒന്ന് കുണുങ്ങി ചിരിച്ചു.. "കഴിച്ചു പോക്കോട..." മുകളിലേക്ക് കയറുന്ന അവനോട് കാവ്യ പറഞ്ഞു.. "ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ചേച്ചി..." ചിരിച്ചു കൊണ്ടത് പറഞ്ഞിട്ട് അവൻ ഓടി കയറി പോയി... ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നവളെ കാണുമ്പോൾ അവന്റെയും ഹൃദയം പിടഞ്ഞു.. "സങ്കടം വന്നാലും.. സന്തോഷം വന്നാലും ഓടി ചെല്ലാൻ എന്റെ മോൾക്ക് ആരും ഇല്ല സൂര്യ.." ഹരിയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി.. ഡോർ അടച്ചിട്ടു അവൻ ബെഡിനരികിൽ പോയി നിന്നു.. സീറോ ബൾബിന്റെ അരണ്ട വെളിച്ചം മാത്രം ഒള്ളു മുറിയിൽ.. ഇടയ്ക്കിടെ ദച്ചുവിന്റെ ശരീരം ഉലയുന്നത് കണ്ടപ്പോൾ സൂര്യയുടെ നെറ്റി ചുളിഞ്ഞു.. ഉറങ്ങിയില്ലേ...

അവൻ ബെഡിൽ ഇരുന്നു നോക്കി.. കാതിൽ കരച്ചിലിന്റെ നേർത്ത സ്വരം.. ദർശന... ഉറങ്ങിയില്ലേ " ചെരിഞ്ഞു കിടക്കുന്നവളോട് അവൻ ചോദിച്ചു.. ഇല്ലെന്ന് അടഞ്ഞു പോയ ശബ്ദത്തിലെ മറുപടി.. അവൻ എഴുന്നേറ്റു പോയി ലൈറ്റ് ഇട്ടു.. അവൾ വേഗം പുതപ്പെടുത്തു കൊണ്ട് ആകെ മൂടി.. "തല വേദന തന്നെയാണോ കാരണം..." അത് വലിച്ചു മാറ്റി കൊണ്ടവൻ ചോദിക്കുമ്പോൾ അവൾ എഴുന്നേറ്റു ഇരുന്നു.. തല കുനിച്ചു കൊണ്ട്.. "ഹലോ... എന്തിനാ ദർശന കരയുന്നെ..." അവൻ വീണ്ടും ചോദിച്ചു... "പപ്പാ വിളിച്ചില്ല " തേങ്ങലോടെ അവൾ നിറഞ്ഞ കണ്ണുകൾ കൊണ്ടവനെ നോക്കി.. "എന്നാരു പറഞ്ഞു.. ഹരി അങ്കിൾ എന്നെ വിളിച്ചിരുന്നു....നമ്മുടെ നാട്ടിലെ പോലെ അല്ലല്ലോ... മറ്റൊരു രാജ്യം അല്ലേ ടോ... അതിന്റെതായ മാറ്റങ്ങൾ ഉണ്ടാവും.. നാളെ നിന്നെ തീർച്ചയായും വിളിക്കും എന്ന് പറയാനും പറഞ്ഞു... അത് പറയാൻ ഓടി വന്നപ്പോൾ... ദേ കിടന്നു കരയുന്നു.. അയ്യേ.. കൊച്ചു പിള്ളേരെ പോലെ..." കളിയാക്കി കൊണ്ട് സൂര്യ അത് പറഞ്ഞിട്ടും ആ മുഖം തെളിഞ്ഞില്ല.. സത്യമായിട്ടും വിളിച്ചോ " വിശ്വാസം ഇല്ലാത്ത പോലെ അവളത് വീണ്ടും ചോദിച്ചു.. അതെ..ന്ന്‌ " അവൻ ഉറപ്പിച്ചു പറഞ്ഞു.. കിടന്നോ... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരട്ടെ " പറഞ്ഞു കൊണ്ട് സൂര്യ എണീറ്റു. പക്ഷെ ദച്ചു അവന്റെ കൈ പിടിച്ചു..

കുറച്ചു നേരം എന്റെ അടുത്തിരിക്കുവോ.. പ്ലീസ് " അവന്റെ ഹൃദയം പിടയാൻ മാത്രം ദയനീയമായിരുന്നു ആ ചോദ്യം.. ചിരിച്ചു കൊണ്ട് തന്നെ അവൾക്കരികിൽ ഇരുന്നു.. "ശെരിക്കും തല വേദന ഉണ്ടോ... ഡോക്ടറെ കാണാൻ പോണോ ദർശന..." അവളെ നോക്കി അവൻ ചോദിച്ചു... മറുപടി ഇല്ലായിരുന്നു.. ഹലോ... അവൻ കുലുക്കി വിളിച്ചിട്ടും യാതൊരു അനക്കവും ഇല്ലാതെ ശ്വാസം അടക്കി പിടിച്ചു കിടപ്പുണ്ട്.. ദർശന....വീണ്ടും സൂര്യ വിളിച്ചു നോക്കി.. കണ്ണുകൾ ഇറുക്കി അടച്ചു കിടപ്പുണ്ട്.. പക്ഷെ ഉറങ്ങിയിട്ടില്ല... വിറ കൊള്ളുന്ന ചുണ്ടുകൾ അവളുടെ ഉള്ളിലെ വിങ്ങൽ അവന്റെ മുന്നിൽ തുറന്നു കാണിക്കും പോലെ.. ലൈറ്റ് ഓഫ് ചെയ്തു വന്നിട്ട്... സൂര്യ ദച്ചുവിന്റെ അരികിൽ കിടന്നു.. ചെരിഞ്ഞു കിടക്കുന്ന അവളെ അൽപ്പം ബലം പിടിച്ചു തന്നെ അവൻ തിരിച്ചു കിടത്തി.. ദച്ചു.... പതിയെ വിളിച്ചു കൊണ്ടവൻ അവളെ നോക്കി.. ഞെട്ടി കൊണ്ട് ദച്ചു കണ്ണുകൾ വലിച്ചു തുറന്നു..പെട്ടന്ന് ആ ഉണ്ട കണ്ണുകൾ നിറഞ്ഞു.. പപ്പാ വിളിക്കും പോലെ.... പറഞ്ഞിട്ടവൾ ചിരിച്ചു കൊണ്ട് കരഞ്ഞു.. "കരയല്ലേ ടി.. ഞാൻ ഇല്ലേ നിന്റെ കൂടെ.. " കവിളിൽ തട്ടി കൊണ്ട് സൂര്യ അത് പറയുമ്പോൾ... കണ്ണീർ പുരണ്ട ചിരിയോടെ തലയാട്ടി കാണിച്ചു.. വാ.. കൈകൾ വിടർത്തി കൊണ്ടവൻ വിളിക്കുമ്പോൾ...

യാതൊരു മടിയും ഇല്ലാതെ ദച്ചു അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു.. സൂര്യ പതിയെ... ചെരിഞ്ഞു കിടന്നവളെ ഒന്നൂടെ ചേർത്ത് കിടത്തിയിട്ട് പതിയെ പുറത്ത് തട്ടി കൊടുത്തു.. ഉറങ്ങിക്കോ ട്ടോ... മറ്റൊന്നും ഒർക്കേണ്ട.. " അവൻ പറയുമ്പോൾ... അതിനുത്തരമായി അവളൊന്നു മൂളി.. മനസ്സിൽ മൂടി കെട്ടിയ സംഘർഷം പതിയെ കെട്ടഴിഞ്ഞു പോകുന്നത് അവൾ അറിയുന്നുണ്ട്.. അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവനും.. മറ്റേത് വികാരത്തിനും.... വഴി മാറി കൊടുക്കാതെ സ്വസ്ഥത നിറഞ്ഞ മനസ്സോടെ ദച്ചു ഉറക്കത്തിലേക്ക് ഊളി ഇടുമ്പോൾ... അതേ മനസ്സ് തന്നെ ആയിരുന്നു അവളുടെ ചെക്കനും.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story