സ്വയം വരം 💞: ഭാഗം 32

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ദച്ചു ഇറങ്ങി ചെല്ലുമ്പോൾ ആരെയും താഴെ കണ്ടില്ല... അടുക്കളവശത്തു നിന്നും ബഹളം കേൾക്കാൻ ആയപ്പോൾ അവൾ അങ്ങോട്ട് നടന്നു... അവിടെ വരാന്തയിൽ ഇരിപ്പുണ്ട്... ചിരിച്ചു കൊണ്ടവൾ അങ്ങോട്ട്‌ ചെന്നു.. "ആഹാ.. മിടുക്കി ആയല്ലോ.. തല വേദന ഒക്കെ പോയോ ദച്ചു " ഇന്ത്രൻ അവളെ കണ്ടപ്പോൾ തന്നെ ചോദിച്ചു. അവന്റെ ചോദ്യം കേട്ടാണ് അവരെല്ലാം തിരിഞ്ഞു നോക്കിയത്.. മാറി ഏട്ടാ.. ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.. വാ.. നല്ല ചായയും പഴം പൊരിയും ഉണ്ട്.. മോൾക്കുള്ളത് ഇവിടെ മാറ്റി വെച്ചിട്ടുണ്ട് " ഉമ പറഞ്ഞു കൊണ്ടവളെ നോക്കി.. ആ ടേബിളിൽ ഇരുന്നോ " പാത്രത്തിൽ മാറ്റി വെച്ചിരുന്നതെടുത്ത് അവൾക്ക് കൊടുത്തു... വരാന്തയിലെ അരികിൽ ഇട്ടിരുന്ന ടേബിലേക്ക് ചൂണ്ടി ഉമ പറഞ്ഞു.. "ഞാൻ ഇവിടെ ഇരിക്കാം " മന്ദഹാസത്തോടെ പറഞ്ഞു കൊണ്ട് ദച്ചു നിലത്തിരിക്കുന്ന കാവ്യയുടെ അരികിൽ ഇരുന്നു.. അവരെല്ലാം ചിരിച്ചു കൊണ്ട് പരസ്പരം നോക്കി.. ആഹാ... ആരാ ഇത്.. നാച്ചി കുട്ടിയോ.. ഇങ്ങു വന്നേ " തൊട്ടരികിൽ ഇരിക്കുന്ന ദേവിന്റെ മടിയിൽ ഉള്ള നാച്ചി അവളെ നോക്കി പല്ല് കാട്ടി ചിരിച്ചു..

വാ വാ... ചിരിച്ചു കൊണ്ട് ദച്ചു അവളെ കൈ നീട്ടി എടുത്തു കൊണ്ട് കവിളിൽ ചുണ്ട് ചേർത്ത്.. അവരെല്ലാം ചിരിയോടെ അവളെ നോക്കി.. യദു മോനും കാശിയും അവളുടെ ഗ്യാങിൽ ജോയിൻ ചെയ്തു എങ്കിലും നാച്ചിയെ വേണി വിട്ട് കൊടുക്കാറില്ല... നമ്മക്ക് ചായ കുടിക്കാം " പറഞ്ഞു കൊണ്ട് ദച്ചു അവളെ മടിയിൽ ഇരുത്തി.. കാശിയും യദുവും എന്നീറ്റ് വന്നവളുടെ അരികിൽ പോയിരുന്നു.. ദച്ചു പഴം പൊരി ചെറിയ കഷ്ണം ആക്കിയിട്ട് അവരുടെ വായിൽ വെച്ച് കൊടുത്തു.. "കുഞ്ഞിനെ ഇങ്ങു തന്നിട്ട് നീ കഴിക്ക് ദച്ചു..." കാവ്യ കൈ നീട്ടിയപ്പോൾ ദച്ചു നാച്ചിയെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റി.. "ഞങ്ങൾ ഒരുമിച്ചു കഴിക്കും.. അല്ലേടി കുറുമ്പി " അവൾ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.. "കൊള്ളാലോ അമ്മേ... നല്ല ടേസ്റ്റ്‌ ഉണ്ട് " കഴിക്കുന്നതിനിടെ അവൾ പറഞ്ഞു.. "എങ്കിൽ അത് ഏട്ടത്തിയോട് പറഞ്ഞേക്ക് ട്ടോ ദച്ചു.... കാവ്യേട്ടത്തിയുടെ കൈ പുണ്യം ആണ് അതിന് പിന്നിൽ " ദേവ് പറയുമ്പോൾ.. ദച്ചു കാവ്യയെ ഒന്ന് നോക്കി.. അവളൊന്നു കണ്ണടച്ച് ചിരിച്ചു കാണിച്ചു. അച്ഛൻ എവിടെ പോയി അമ്മേ " ദച്ചു ചോദിച്ചു..

അച്ഛനെ ഒരുപാട് കാര്യങ്ങൾ ഏല്പിച്ചല്ലേ മോളുടെ പപ്പാ പോയേക്കുന്നെ... അതിന്റ ഓട്ട പാച്ചിലിൽ ആണ്... " ഉമ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ദച്ചുവിന്റെ കണ്ണുകൾ... വീണ്ടും ആരെയോ തേടുന്നുണ്ട്.. അവരോട് ചോദിക്കാൻ അവൾക്കൊരു മടി തോന്നി... എവിടെ പോയോ ആവോ... "അവൻ... പുറത്ത് പോയതാ ദച്ചു ആരെയോ കാണാൻ " ആ തേടൽ അറിഞ്ഞത് പോലെ ഇന്ത്രൻ പറഞ്ഞു.. മ്മ്... പതിയെ കള്ളചിരിയോടെ അവൾ തല കുനിച്ചു കളഞ്ഞു.. ഹരി അങ്കിൾ വിളിച്ചോ ദച്ചു.... കാവ്യ ചോദിച്ചു... ആ... വിളിച്ചു ഏട്ടത്തി " നാച്ചിയെ എടുത്തു ഉയർത്തി ആ വയറിൽ ഉമ്മ വെച്ച് കൊണ്ട് ദച്ചു പറഞ്ഞു... നാച്ചി അവളുടെ മൂക്കിലും മുഖത്തും കുഞ്ഞി കൈ കൊണ്ട് കിള്ളി പറിക്കുന്നുണ്ട്.. അവളുടെ കളി കണ്ടിട്ട് കാശിയും യദുവും ചിരിച്ചു കൊണ്ട് ഓരോന്നു പറയുന്നുണ്ട് അവളോട്... ദേവ്വേട്ടാ.... ഉറക്കെ വിളിച്ചു കൊണ്ട് വേണി കടന്ന് വന്നപ്പോൾ... അവരെല്ലാം ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.. "നിങ്ങൾക്ക് നോക്കാൻ പറ്റില്ലേൽ കുഞ്ഞിനെ കൊണ്ട് പോരരുത്... അതിനും കൂടി അസുഖം പരത്താൻ "

വേണി ഉറക്കെ തന്നെ അത് പറയുമ്പോൾ... ദച്ചു വിളറി പോയി... ചുറ്റും ഉള്ളവരുടെ കൂടി മുഖം അങ്ങനെ ആയിരുന്നു.. "അതിന് ഇവിടെ ആർക്കാ വേണി അസുഖം " ഉമയാണ് ചോദിച്ചത്.. "പിന്നെ ഇന്നലെ ഇവളെ കെട്ടി വലിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയത് അവിടെ കാണിക്കാൻ ആണോ.. വല്ലാതെ പൊട്ടൻ കളിക്കരുത് കേട്ടോ അമ്മേ.. തീരെ രസമില്ല " ദച്ചുവിനോടുള്ള വൈരാഗ്യം തീർക്കാൻ ഒരു അവസരം തേടിയ വേണിക്കുള്ള പിടി വള്ളി ആയിരുന്നു അത്.. "സൂക്ഷിച്ചു സംസാരിക്കെടി.. ഇത് എന്റേം കൂടി മോളാണ്.. അത് മറക്കണ്ട " ദേവ് ചാടി എഴുന്നേറ്റു... "ആ ഓർമ നിങ്ങൾക്ക് ഉണ്ടായിരുന്നു എങ്കിൽ കൊച്ചിനെ ഇങ്ങനെ ഇട്ടു കൊടുക്കുമായിരുന്നോ.. അവൾക്ക് വയ്യെന്ന് അറിഞ്ഞല്ലേ അത്... എന്നിട്ട് എന്റെ കൂടി മോളാണ് എന്നുള്ള ന്യായം പറച്ചിലും.. വേണി ചീറി കൊണ്ട് ചോദിച്ചു.. ദേവ് ഒരു നിമിഷം... ദച്ചുവിനെ ഒന്ന് നോക്കി.. അപമാനം കൊണ്ടോ... സങ്കടം കൊണ്ടോ ആ മുഖം കുനിഞ്ഞു പോയിരുന്നു.. "ആരെങ്കിലും ഇത്തിരി സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട അല്ലേലും നിനക്ക് അപ്പൊ തുടങ്ങുമല്ലോ

ഈ ചൊറിച്ചിൽ... ഇവിടാർക്കും മാറ രോഗം ഒന്നും ഇല്ല.. ഉണ്ടെങ്കിൽ തന്നെ അത് നിനക്കും നിന്റെ അമ്മയ്ക്കും ആണ്.. അസൂയ.. നല്ല മുഴുത്ത അസൂയ... നി നിന്റെ പണി നോക്കി പോ വേണി " ആ വേദന ഹൃദയത്തിൽ നിറഞ്ഞത് കൊണ്ട് തന്നെ പരുക്കമായി ദേവ് പറയുമ്പോൾ വേണിയുടെ മുഖം കടുത്തു പോയിരുന്നു.. സാധാരണ അവൻ അങ്ങനെ പറയാറില്ല... പ്രശ്നം ഉണ്ടാക്കുന്ന സാഹചര്യത്തിൽ നിന്നും അവൻ പരമാവധി വിട്ട് നിൽക്കും.. "നിനക്കിപ്പോ സന്തോഷം ആയില്ലേ ടി.. വന്നു കയറിയില്ല അതിന് മുന്നേ.. പ്രശ്നം ഉണ്ടാക്കാൻ.. എന്നേം എന്റെ ഭർത്താവിനെയും തെറ്റിക്കാൻ നീ മനഃപൂർവം ക്രിയേറ്റ് ചെയ്തതല്ലേ ഇത് " വേണി ദേഷ്യത്തോടെ ദച്ചുവിനെ നോക്കി പറഞ്ഞു... പെട്ടന്ന് ഉണ്ടായ ഷോക്കിൽ അവൾ പെട്ടന്ന് സ്റ്റേക്ക് ആയി പോയിരുന്നു.. ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചു... "അത് നിന്റെ സ്വഭാവം അല്ലേ.മറ്റുള്ളവരെ നീ നിന്റെ തട്ടിലേക്ക് താഴ്ത്താൻ നോക്കണ്ട " ദേവിന്റെ മുഖം ചുവന്നു.. "ഓ അവളെ പറഞ്ഞപ്പോ നിങ്ങൾക്ക് പിടിച്ചില്ല അല്ലെ... എന്തൊരു സ്നേഹം.. വിടാൻ ഭാവം ഇല്ലാത്ത പോലെ വേണി ദേവിനെ നോക്കി..

"അതേ.. സഹിച്ചില്ല... സ്നേഹം തന്നെയാണ്.. എന്റെ അനിയന്റെ ഭാര്യ എനിക്ക് അനിയത്തിയാണ്.. നിനക്കൊന്നും അത് പറഞ്ഞ മനസ്സിലാവില്ല... അതിന് നീ സുഭദ്രയുടെ മകൾ അല്ലാതെ ജനിക്കണം.... അന്ന് മനസ്സിലാവും.." ദേവ് അവൾക്ക് മുന്നിൽ വന്നു നിന്നിട്ട് പറഞ്ഞു.. യദു മോൻ ദച്ചുവിനെ.... പറ്റി പിടിച്ചു ഇരുന്നപ്പോൾ കാശി മോൻ... വേഗം കാവ്യയുടെ മടിയിൽ പോയിരുന്നു.. "അതൊക്കെ പറച്ചിൽ അല്ലേ മനസ്സിൽ എന്താണ് എന്ന് ആർക്കറിയാം " വേണി ചുണ്ട് കോട്ടി.. "അനാവശ്യം പറയരുത് വേണി " ഇന്ത്രൻ ദേഷ്യത്തോടെ പറയുമ്പോൾ വേണി പുച്ഛത്തോടെ നോക്കി.. ഡി... കൈ ചുരുട്ടി മുന്നോട്ടു നടന്ന ദേവിന്റെ കയ്യിൽ ദച്ചു പിടിച്ചു.. വേണ്ട ഏട്ടാ പ്ലീസ് " അവളുടെ മുഖം കണ്ടപ്പോൾ ദേവിന് അലിവ് തോന്നി... പ്ലീസ്... ദച്ചു വീണ്ടും പറയുമ്പോൾ അവൻ മുഷ്‌ടി ചുരുട്ടി ദേഷ്യം ഒതുക്കി.. അത് നോക്കി വേണി വേഗം സ്ഥലം വിട്ടിരുന്നു.. സോറി ദച്ചു... " അവളോട് ദേവ് പതിയെ പറഞ്ഞു... സാരമില്ല ഏട്ടാ... ഞാൻ കാരണം നിങ്ങൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടാവരുത്.. " അവൾ വരുത്തി കൂട്ടിയ ചിരിയോടെ പറഞ്ഞു..

"നീ കാരണം ഒന്നും അല്ലെന്റെ മോളെ... അവൾക്കുള്ള കാരണം അവൾ തന്നെ കണ്ടു പിടിക്കും.." ഉമ ദേഷ്യത്തോടെ പറഞ്ഞു.. "നിനക്ക് സങ്കടം ആയെന്ന് അറിയാം ഏട്ടന്.. പക്ഷെ അവൾക്ക് മുന്നിൽ ഇങ്ങനെ വാലും ചുരുട്ടി നിന്ന് കൊടുക്കരുത് കേട്ടോ... ഏട്ടന്റെ മോള് മിടുക്കി കുട്ടിയല്ലേ " ഇന്ത്രൻ കൂടി പറയുമ്പോൾ... മനസ്സിലെ സങ്കടം ഒരിത്തിരി അയവു വന്നത് പോലെ തോന്നി ദച്ചുവിന്... "നീ ആ ചായ കുടിക്ക് പെണ്ണെ.. അത് തണുത്തു പോകും.." കാവ്യ അവളെ ഓർമിപ്പിച്ചു "നീ എന്തോ കാണാൻ നിൽക്കുവാ.. ഇരിയെടാ അവിടെ.. ഇനി എവിടേലും പോയിട്ട് വെറുതെ ഓരോന്നു ആലോചിച്ചു വിഷമിക്കാൻ.. വാ.. ഇവിടിരിക്ക് " കാവ്യ ദേവിനെ കൂടെ വലിച്ചിരുത്തി.. അത് വരെയും ഉള്ള സമാധാന അന്തരീക്ഷം എത്ര പെട്ടന്നാണ് പോയി മറഞ്ഞത്.. ചിരി പടർന്നിരുന്ന മുഖങ്ങൾ ഒക്കെയും ഇപ്പൊ ഒരു സങ്കടം പേറുന്നു.. തുറന്നു പറഞ്ഞില്ലേൽ കൂടിയും.. അമ്മേ... സൂര്യ വിളിക്കുമ്പോൾ അവരെല്ലാം തിരിഞ്ഞു നോക്കി.. ഇങ്ങോട്ട് വാടാ... ഇവിടെ ആണ് " അവിടെ ഇരുന്നിട്ട് ഉമ വിളിച്ചു പറഞ്ഞു..

"ഇവിടെ ആണോ... എന്താ പരിപാടി..." സൂര്യ ചോദിച്ചു കൊണ്ട് ഇറങ്ങി വന്നു.. ദച്ചുവിന്റെ കണ്ണുകൾ തിളങ്ങി... ഇരിക്കെടാ.. ചായ കുടിച്ചോ " ഉമ പറയുമ്പോൾ... അവൻ ദച്ചുവിന്റെ അരികിൽ ഇരുന്നു.. എങ്ങനെ ഉണ്ട്.. ഒക്കെ ആയോ " ദച്ചുവിന്റെ നെറ്റിയിൽ തൊട്ട് നോക്കി കൊണ്ട് അവൻ ചോദിച്ചു.. കുഴപ്പമില്ല ഇപ്പൊ.. " അവള് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. "ഇതെന്താണ് ഇവിടെ എല്ലാവരും മുഖം വീർപ്പിച്ചു ഇരിക്കുന്നത്... എന്താ അമ്മാ " തെളിച്ചമില്ലാത്ത മുഖം കണ്ടിട്ട് തന്നെയാണ് സൂര്യ അങ്ങനെ ചോദിച്ചത്.. "ഏയ്‌... ഒന്നുല്ലടാ..." ഉമ പറഞ്ഞോഴിഞ്ഞു.. സൂര്യയുടെ കണ്ണുകൾ ദച്ചുവിന്റെ നേരെ നീണ്ടു.. അതറിഞ്ഞിട്ട് അവൾ അവനെ നോക്കിയതേ ഇല്ല.. "ഏട്ടത്തി വല്ലതും പൊട്ടിച്ചിട്ട് പോയോ ഏട്ടാ.. ഞാൻ ഇങ്ങോട്ട് വരുമ്പോൾ ചാടി തുള്ളി പോണത് കണ്ടു " സൂര്യ ചോദിക്കുമ്പോൾ അവരെല്ലാം പരസ്പരം നോക്കി.. ദച്ചുവിന്റെ മുഖം വിളറി.. ദേവ് അവനെ ഒന്ന് നോക്കിയതല്ലാതെ പിന്നെ ഒന്നും പറഞ്ഞില്ല... പിന്നെ അവരെത്ര ശ്രമിച്ചിട്ടും പഴയ ആ മൂഡിലേക്ക് എത്തിയതേ ഇല്ല..

ദേവിന്റെ മുഖം കടുപ്പത്തിൽ തന്നെ ആയിരുന്നു.. "ആ.. പറയാൻ മറന്നു.. നാളെ എനിക്ക് ഒരു പ്രോഗ്രാം.. ഇന്ന് രാത്രി പോണം " സൂര്യ പറയുമ്പോൾ ദച്ചു ഞെട്ടി കൊണ്ട് അവനെ നോക്കി.. "നാളെ ഉച്ചക്ക് മുന്നേ തിരികെ എത്തും " ആ നോട്ടം കണ്ടിട്ട് തന്നെ സൂര്യ പെട്ടന്ന് പറഞ്ഞു.. "എന്താടാ... ഒരാഴ്ച ഇതൊക്കെ ഒന്ന് ഒഴിവാക്കി... ഇവിടെ ഇരൂന്നൂടെ നിനക്ക്.. അല്ലെങ്കിൽ ദചുനേം വിളിച്ചോണ്ട്.. പുറത്തൊക്കെ ഒന്ന് പോയി വാ " ദച്ചുവിന്റെ വാടിയ മുഖം കണ്ടിട്ട് തന്നെ ആയിരുന്നു ഇന്ത്രൻ അങ്ങനെ പറഞ്ഞത്.. "മുന്നേ ഏറ്റു പോയതാ ഏട്ടാ... റിജക്റ്റ് ചെയ്യാൻ ആവില്ല.. അത് കൊണ്ടാണ്.. ഒറ്റ ദിവസത്തെ കാര്യം അല്ലേ ഒള്ളു " ദച്ചുവിനെ ഒന്ന് നോക്കിയാണ് സൂര്യ അത് പറഞ്ഞത്.. "കുഴപ്പമില്ല... പോയിട്ട് വരട്ടെ ഏട്ടാ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് പെട്ടന്ന് എഴുന്നേറ്റു പോയി.. "എന്താ ടാ സൂര്യ.. ഈ കാണിക്കുന്നേ... അവൾക്ക് നിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ട സമയത്ത്... ഇതൊന്നും ശെരിയല്ല കേട്ടോ.. " ഉമ ദച്ചു പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു.. "എനിക്കറിയാം അമ്മേ.. ഞാൻ ഏറ്റു പോയത് കൊണ്ടല്ലേ..." സൂര്യ പറഞ്ഞു..

"ദച്ചൂന് നല്ല സങ്കടം ഉണ്ട്... ഇന്നൊന്നു ചിരിച്ചു കണ്ടതെ ഒള്ളു " കാവ്യ പറയുബോൾ അവരെല്ലാം തല കുലുക്കി.. സൂര്യ എഴുന്നേറ്റു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ശ്വാസം വിടാൻ പോലും മറന്നിരിക്കുന്ന സുകന്യയെ ഹരി പൊതിഞ്ഞു പിടിച്ചു.. "ഏയ്‌... ടെൻഷൻ ആവരുത്.. ഞാൻ പറഞ്ഞല്ലോ.. പൂർണമായും ചികിത്സകൊണ്ട് മാറ്റാവുന്ന രോഗമാണ് തനിക്കുള്ളത്..." ഡോക്ടർ വീണ്ടും വീണ്ടും പറഞ്ഞിട്ട് കൂടി സുകന്യ ഇമ വെട്ടിയത് കൂടിയില്ല.. ആ മനസിലെ സംഘർഷം ഹരിക്ക് അറിയാം... അത് കൊണ്ട് തന്നെ അയാളുടെ പിടുത്തം മുറുകി "ഹരി... നിങ്ങൾ പുറത്തേക്ക് ഇരിക്ക്.. ഞാൻ വരാം " പാർഥി പറയുമ്പോൾ ഹരി എഴുന്നേറ്റു.. അയാൾ പിടിച്ചത് കൊണ്ട് മാത്രം സുകന്യയും.. കൊച്ചു കുഞ്ഞുങ്ങളെ പോലെ അവർ പിച്ച നടന്നു.. ഹരിയുടെ കൈ പിടിച്ചിട്ട്. ഇരിക്.. നിരത്തി വെച്ച ഇരിപ്പിടത്തിൽ ഒന്നിൽ ഹരി അവളെ പിടിച്ചിരുത്തി... ഹേയ്.. ഹരി അവരുടെ കവിളിൽ തൊട്ട് വിളിച്ചു. ഹരിയേട്ടാ... മുളം ചീന്തു പോലൊരു പൊട്ടി കരച്ചിലോടെ ഹരിയെ ഇറുകെ പിടിച്ചു കൊണ്ട് സുകന്യ അവരുടെ ഹൃദയഭാരം ഇറക്കി വെക്കുമ്പോൾ...

ഉറക്കെ ഒന്ന് കരയാൻ കൂടി കഴിയാത്ത നിസ്സഹായതയിൽ ഹരി നീറി.. "എനിക്കെന്റെ മോളെ കാണാണം ഹരിയേട്ടാ.. കൊണ്ട് പോ എന്നെ... എനിക്കിവിടെ നിൽക്കണ്ട.. എനിക്കിനി ഒരു ജീവിതം ഇല്ല.. എന്റെ മോളെ കണ്ടു മരിക്കാമല്ലോ..." ഹരിയുടെ നെഞ്ചിൽ മുഖം ഉരുട്ടി കൊണ്ടവർ പറയുമ്പോൾ,. ഹരിയാ മുഖം പിടിച്ചുയർത്തി.. "അപ്പൊ ഞാനോ... അതൂടെ ഒന്ന് പറഞ്ഞു താ.. അറിഞ്ഞന്നു മുതൽ ഉരുകി നടക്കുവാ ഈ ഞാൻ.. ആരോടും ഒന്നും പറയാൻ കൂടി വയ്യാതെ.. ആ എന്നെ നിനക്ക് വേണ്ടേ.... എന്റെ കൂടെ ജീവിക്കണ്ടേ.. പറഞ്ഞു താ നീ എനിക്ക് " കരച്ചിൽ ഹരിയുടെ ശബ്ദം നനച്ചു പോയിരുന്നു... ഹരിയേട്ടാ... എനിക്ക്... എനിക്ക് പേടിയാണ് " വീണ്ടും സുകന്യ ഹരിയുടെ നെഞ്ചിൽ ഒളിച്ചു.. അവിടം പൊള്ളി പിടയുന്നത് അറിയാതെ.. "ഒന്നും വരില്ല.. ഒന്നും.. ദൈവം ഉണ്ട് എന്ന് നീ വിശ്വസിക്കുന്നത് സത്യമാണെങ്കിൽ.. എന്നും നീ ആ മുന്നിൽ വിളക്ക് കൊളുത്തി കൈ കൂപ്പിയതിൽ എന്തെങ്കിലും പുണ്യം ഉണ്ടെങ്കിൽ... ആ ദൈവം നിന്റെ കൂടെ ഉണ്ടാവും.. ഞാനും "

ഹരി ഉറപ്പോടെ പറയുബോൾ ആ കരച്ചിൽ നേർത്തു വരുന്നുണ്ട്.. തോളിൽ അമർത്തി പിടിച്ചു കരച്ചിൽ നിലയ്ക്കുവോളം ഹരി അവളെ പറ്റി പിടിച്ചു.. "എനിക്കറിയാം നിന്റെ ഇപ്പോഴത്തെ അവസ്ഥ.. നിനക്കതു ഇറക്കി വെക്കാൻ ഞാൻ ഉണ്ടല്ലോ.. ഞാൻ... ഒറ്റക്ക്.. നിനക്ക് മുന്നിൽ എന്റെ മുഖം ഒന്ന് മാറാതെ അഭിനയിക്കാൻ ഞാൻ പെട്ട പാട് " അപ്പോഴും ആ സംഘർഷം ഹരിയുടെ മുഖത്തുള്ളത് പോലെ തോന്നി സുകന്യക്ക് "ഇത് അറിഞ്ഞിട്ടാണോ ഹരിയേട്ടാ മോളുടെ വിവാഹം... അത്ര തിരക്കിട്ടു നടത്തിയത്.." സുകന്യ ഹരിയെ നോക്കി.. "അതേ എന്നയാൾ തലയാട്ടി കാണിച്ചു.. "ദച്ചുവിനറിയുമോ " വീണ്ടും ചോദ്യം.. ഇല്ലെന്നയാൾ വീണ്ടും തലയാട്ടി.. "നന്നായി... നന്നായി ഹരിയേട്ടാ അവളെ അറിയിക്കാഞ്ഞത്.. എന്റെ മോൾക്ക് വേദനിക്കും... ഇപ്പൊ അവളേറ്റവും സന്തോഷത്തോടെ ഇരിക്കേണ്ട സമയത്തു.. നന്നായി.... അറിയാഞ്ഞത് നന്നായി " സുകന്യ പിറു പിറുത്തു... 'ആരും അറിയാതെ.. നീ പോലും അറിയാതെ ഞാൻ ഇത്രയും നാൾ കൊണ്ട് നടന്നത് പാതിയിൽ ഇട്ടു വീഴാനല്ല... എനിക്കുറപ്പുണ്ട്...

നീ പഴയ പോലെ തിരിച്ചു വരും... ധൈര്യം കൈ വിടരുത്.. " ഹരി പറഞ്ഞു.. സുകന്യ ഒന്ന് മൂളി... "ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ.. പൂർണമായും ചികിത്സ കൊണ്ട് മാറുമെന്ന്.. പകുതി മരുന്ന് നമ്മുടെ ആത്മ വിശ്വാസം തന്നെയാണ്.. ഞാൻ ഉണ്ടാവും നിന്റെ കൂടെ.. എപ്പോഴും.. അതിന് വേണ്ടി ഉപേക്ഷിച്ചു പോന്നതൊന്നും എനിക്ക് നിന്നെക്കാൾ പ്രിയപ്പെട്ടതല്ല.. എന്റെ മോൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടാണ് വന്നത്... തിരികെ ചെല്ലുമ്പോൾ അവൾക്കൊരു നിധി സമ്മാനം കൊടുക്കുമെന്ന്... ആ വാക്കെനിക്ക് പാലിക്കണം.. ഒന്നും ഉണ്ടാവില്ല... എല്ലാം ശെരിയാക്കി നമ്മൾ ഒരുമിച്ചു പോകും..." ഹരി പറഞ്ഞു.. സുകന്യ ഒന്നൂടെ അയാളിൽ ചേർന്ന് ഇരുന്നു.. അൽപ്പം കൂടി കഴിഞ്ഞു പാർഥി വരുന്നത് വരെയും അവരങ്ങനെ ആ ഇരിപ്പ് തുടർന്നു.. ഹരി.... പാർഥി വന്നിട്ട് ഹരിയുടെ തോളിൽ തട്ടി... സന്തോഷം നിറഞ്ഞ പാർഥിയുടെ മുഖം ഹരിയുടെ ഉള്ളിലെ കനൽ കൊടുത്താൻ പാകത്തിന് ഉള്ളതായിരുന്നു.. സുകന്യ മുഖം ഉയർത്തി പാർഥിയെ നോക്കി.. "പേടിക്കാൻ വേണ്ടത് ഒന്നും ഇല്ല... ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ..

ഏറിയാൽ ഒരു മാസത്തെ ട്രീറ്റ്മെന്റ്.. ഇവിടെ.. ബാക്കി നാട്ടിൽ തന്നെ ചെയ്യാം... ഇവിടെല്ലാം ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്.." പാർഥി പറയുമ്പോൾ സുകന്യ ഹരിയെ നോക്കി.. അയാൾ ഒന്ന് കണ്ണടച്ച് കാണിച്ചു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 അവനില്ലാത്ത മുറിയിലെ ശൂന്യത ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങിയ നേരം.. ദച്ചു എണീറ്റ് ഇരുന്നു.. സങ്കടം ഒന്നിറക്കി വെക്കാൻ ഒരു താങ്ങു വേണ്ടത് ഇപ്പൊ അത്യാവശ്യം ആണെന്ന് അവൾക്ക് തോന്നി.. ഇന്നലെ ഉള്ളുലഞ്ഞു പോയ നേരത്ത് അവൻ ചേർത്ത് പിടിച്ചുറക്കിയതോർത്തു അവളുടെ ഹൃദയം ഒരേ സമയം വേദനിച്ചു... സന്തോഷിച്ചു... വീണ്ടും അവൾ തലയിണയിൽ മുഖം പൂഴ്ത്തി..ഉറങ്ങാൻ പോയിട്ട് ശ്വാസം എടുക്കാൻ കൂടി പറ്റുന്നില്ല അവൾക്. കുസൃതി നിറഞ്ഞ ആ മുഖം ഉറക്കം കെടുത്തുന്നു.. "എനിക്കറിയാം ദച്ചു.. ഞാൻ ഇപ്പൊ നിന്റെ കൂടെ വേണം ന്ന്.. പക്ഷെ ഇപ്രാവശ്യം നീ ക്ഷമിക്ക്.. പോയെ പറ്റൂ.." യാത്ര പറഞ്ഞിറങ്ങും നേരം.... ചേർത്ത് പിടിച്ചവൻ പറഞ്ഞത് അവൾക്ക് ഓർമ വന്നു. അവന്റെ ഗന്ധം നിറഞ്ഞ....

ശബ്ദം നിറഞ്ഞ ആ മുറിയിൽ...ഒറ്റയ്ക്കൊരു കാട്ടിൽ പെട്ടത് പോലെ. വീണ്ടും ദച്ചു ചാടി എഴുന്നേറ്റു... ഫോൺ എടുത്തു സമയം നോക്കി... പതിനൊന്നു മണി എന്നത് കണ്ടതും അവൾക്ക് ദേഷ്യം വന്നു.. ഇത്രേം നേരം കുത്തി മറിഞ്ഞിട്ടും പതിനൊന്നുമണിയോ.. ഇനിയും എത്ര സമയം കഴിയണം... ഒന്ന് വെളുത്തു കിട്ടാൻ.. ഇനിയും ആ ശബ്ദം ഒന്ന് കേൾകാതെ വയ്യെന്ന് തോന്നിയപ്പോൾ മറ്റെല്ലാം മറന്നു കൊണ്ടവൾ.... അവന്റെ നമ്പർ കോളിൽ ഇട്ടു.. ബെല്ലടിയുടെ ദൈർഗ്യം കൂടുന്നതിനനുസരിച്ചു അവളുടെ ശ്വാസം വിങ്ങി.. ദച്ചു..... കാതിൽ അവൻ തൊട്ടടുത്ത് ഇരുന്നു വിളിക്കും പോലെ.. ഉറങ്ങിയില്ലേ " വീണ്ടും സൂര്യ ചോദിച്ചു.. "എനിക്ക് ഉറക്കം വരുന്നില്ല... " ദച്ചു പതിയെ പറഞ്ഞു... ആ മനസ്സ് അറിയാം എന്നത് പോലെ അവനും എന്ത് കൊണ്ട് എന്നാ ചോദ്യം ആവർത്തനം ചെയ്തില്ല.. നാളെ ഞാൻ വരുമല്ലോ " അങ്ങനെ ആയിരുന്നു ഉത്തരം.. കാരണം അവനറിയാം... അവൻ വരുവോളം... തെളിയാത്തൊരു വിളക്ക് അവൾക്ക് ഉള്ളിൽ എരിഞ്ഞു തീരുന്നുണ്ട് എന്നത്.. "എവിടെത്തി " ദച്ചു ചോദിച്ചു...

"പോയി കൊണ്ടിരിക്കുന്നു... ഏകദേശം.. രണ്ടു മണിക്കൂർ കൂടി യാത്ര ഉണ്ട് " അവന്റെ മറുപടിക്ക് അവൾ ഒന്ന് മൂളി.. അവന് ചുറ്റും ഉള്ള ചിരിയും പറച്ചിലും ഫോണിൽ കൂടി ദച്ചു കേൾക്കുന്നുണ്ട്.. വെക്കട്ടെ... " ദച്ചു ചോദിച്ചു.. "ഒക്കെ ആയോ " അവൻ തിരിച്ചു ചോദിച്ചു.. അവളൊന്നും മിണ്ടാതെ ഫോണിൽ പിടി മുറുക്കി.. "ഉറങ്ങിക്കോ.. ഞാൻ അരികിൽ തന്നെ ഇല്ലേ.... നിന്റെ ഹൃദയം മുഴുവനും..." അവൻ പറയുബോൾ അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി.. നാളെ വരാം ട്ടോ.. ഗുഡ് നൈറ്റ്‌ " സൂര്യ ഫോൺ വെച്ചിട്ടും ദച്ചു അതേ ഇരിപ്പ് തുടർന്ന്.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 എന്താടാ ഒരു മങ്ങൽ.. നിന്റെ മുഖത്തിന് " ദാസ് കണ്ണിറുക്കി ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ഫോൺ തിരികെ പോക്കറ്റിൽ ഇട്ടു കൊണ്ട് സൂര്യ ഒന്ന് കണ്ണടച്ച് കാണിച്ചു.. അവളായിരുന്നു ല്ലേ " ദാസ് വീണ്ടും ചോദിച്ചു.. മ്മ്... ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച ചിരിയോടെ സൂര്യ ഒന്ന് മൂളി.. ദാസ് ആണ് ഡ്രൈവ് ചെയ്യുന്നത്... തൊട്ടപ്പുറത്തു സൂര്യയും.. അവരുടെ ടീം മുഴുവനും ഉണ്ട്... രണ്ടു കാറിൽ ആയാണ് യാത്ര.. ഒന്നും മിണ്ടാതെ... പുറത്തേക്ക് നോക്കി ഇരിക്കുന്ന സൂര്യയുടെ ഉള്ളിലേക്കും ഒരു ശൂന്യത പാഞ്ഞു കയറിയിരുന്നു.. "നിനക്കും പ്രണയപനി പകർന്നു തന്നോടാ നിന്റെ പെണ്ണ് " ദാസ് വീണ്ടും ചോദിച്ചു...

സൂര്യ മനോഹരമായി ചിരിച്ചു കൊണ്ടവനെ.. "എനിക്ക് അത്ഭുതം ആണ് ദാസ്... അവളുടെ പ്രണയം... സ്നേഹിക്കപ്പെടാൻ എനിക്കെന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ഇപ്പോഴും തോന്നും.. ഞാൻ എന്നതാണ് ദർശനയുടെ ലോകം മുഴുവനും... സ്നേഹിക്കാൻ എനിക്ക് കുറച്ചു സമയം വേണമെന്ന് പറഞ്ഞത് പോലും... യാതൊരു പരിഭവവും ഇല്ലാതെ അവൾ സ്വീകരിച്ചു.. ഞാൻ അവളോട് ചെയ്യുന്ന ഒരു അനീതി ആണെന്ന് തോന്നുന്നു ദാസ് അത് " സൂര്യയുടെ മുഖം വാടി.. "ഏയ്... അതെങ്ങനെ അനീതി ആവും സൂര്യ... അവളെ വെറുക്കാൻ അല്ലല്ലോ... സ്നേഹിക്കാൻ അല്ലേ... കൂടുതൽ അറിയാൻ അല്ലേ... അവൾക്ക് മുന്നിൽ ഇല്ലാത്ത സ്നേഹം നീ അഭിനയിച്ചില്ലല്ലോ... ജീവനെ പോലെ നിന്നെ സ്നേഹിക്കാൻ കഴിയുന്ന നിന്റെ പെണ്ണിനല്ലാതെ മാറ്റാർക്കാണ് അത് തിരിച്ചറിയാൻ കഴിയുന്നത്..." ദാസ് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. "പക്ഷെ എനിക്ക് തോന്നുന്നു... ദർശന ഇനിയും ഒരുപാടൊന്നും കാത്തിരിക്കേണ്ടി വരില്ല... നിന്റെ സ്നേഹം സ്വന്തമാക്കാൻ... അതീ കണ്ണിൽ കാണാം.." ദാസ് പറയുമ്പോൾ സൂര്യ ചിരിച്ചു.. "ഇനിയും ആ സ്നേഹത്തിനു നേരെ കണ്ണടച്ചാൽ... ദൈവം പോലും ക്ഷമിക്കില്ല എന്നോട് ദാസ്... അത്രയും അവളെന്നെ സ്നേഹിക്കുന്നുണ്ട്.. ആഗ്രഹിക്കുന്നുണ്ട് " പറയുബോൾ അവന്റെ പെണ്ണിനോടുള്ള സ്നേഹം ആ കണ്ണിലും കാണാം.. വാക്കിലും കാണാം........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story