സ്വയം വരം 💞: ഭാഗം 33

swayamvaram jifna

രചന: ജിഫ്‌ന നിസാർ

"ഉച്ചക്ക് മുതൽ നോക്കി ഇരിക്കുന്നതല്ലേ.. അവനിങ് വരും ദച്ചു..." കാവ്യ കളിയാക്കി. ദച്ചു കണ്ണ് ചിമ്മി കാണിച്ചു അല്ലെങ്കിൽ ഞങ്ങടെ കൂടെ വാ... അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്.. എനിക്ക് തോന്നുന്നു വൈകുന്നേരം ആവും എത്താൻ ന്ന്... നമ്മൾ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും നിന്റെ ആള് ഇങ്ങേത്തും " കാവ്യ അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ ഇല്ലാഞ്ഞിട്ടാ കാവ്യേച്ചി... എനിക്ക്... എനിക്കൊരു ഇന്ട്രെസ്റ്റ് തോന്നുന്നില്ല.. അത് കൊണ്ടല്ലേ.. ഇല്ലെങ്കിൽ കാവ്യേച്ചിയും ഇന്ത്രേട്ടനും വിളിച്ച ഞാൻ വരാതിരിക്കുമോ.. തത്കാലം നിങ്ങൾ പോയിട്ട് വാ..." ദച്ചു കാവ്യയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അതൊന്നും അല്ല.... അവൻ മുന്നിലെത്തും വരെയും ഉള്ള ഈ ശ്വാസം മുട്ടൽ ഒന്ന് മാറ്റി എടുക്കാനാണ് എന്ന് കാവ്യക്കും മനസ്സിലായി... "ആയിക്കോട്ടെ... നമ്മുക്ക് ഒരുമിച്ചു പിന്നെ ഒരു ദിവസം പോകാം.." കാവ്യ തലയാട്ടി.. "നീ അവനെ വിളിച്ചോ..." കാവ്യ ചോദിച്ചു.. "ഇല്ല... ഉച്ചക്ക് മുന്നേ വരുമെന്ന് പറഞ്ഞു.. രാവിലെ ഇങ്ങോട്ട് വിളിച്ചപ്പോ.."

വീണ്ടും ദച്ചുവിന്റെ കണ്ണ് പുറത്തേക്ക് നീണ്ടു.. രാവിലെ എന്നീറ്റത് മുതൽ കാത്തിരിപ്പാണ് പെണ്ണ്.. കാവ്യക്ക് അവളോട് വാത്സല്യം തോന്നി... എല്ലാം ഒറ്റ ഒരാളിൽ ഒതുങ്ങി പോയൊരു പാവം.. പ്രണയമാണ് അവളെ ചുറ്റി വരിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്നത്.. അവളെ കാണുമ്പോൾ..... പ്രണയത്തിൽ ഇല്ലാത്തതൊന്നും ഈ ലോകത്ത് തന്നെ ഇല്ലെന്ന് തോന്നും...ഈ ലോകത്തിലെ എല്ലാം പ്രണയത്തിൽ ഉണ്ടെന്നും... കാവ്യാ.... റെഡിയല്ലേ" എന്നും ചോദിച്ചു കൊണ്ട് ഇന്ത്രൻ വന്നപ്പോൾ ദച്ചു എഴുന്നേറ്റു.. "ദച്ചു എന്തായി .. തീരുമാനം മാറ്റം ഒന്നും ഇല്ലല്ലോ " ഇന്ത്രൻ ചോദിച്ചു.. ഇല്ലേട്ടാ.. നിങ്ങൾ പോയിട്ട് വാ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇന്ത്രൻ ചിരിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി പോയി... പോയിട്ട് വരാം ട്ടോ ന്നാ " കാവ്യ യാത്ര പറഞ്ഞിറങ്ങി പോയപ്പോ ദച്ചു വീണ്ടും അവിടെ തന്നെ ഇരുന്നു.. പുറത്ത്.. കാറിൽ കയറും മുന്നേ.. യദു മോനും കാശിയും മുകളിൽ നോക്കി അവളുടെ നേരെ കൈ വീശി കാണിച്ചു... ദച്ചു തിരിച്ചും... വീണ്ടും കൈവരിയിൽ തല ചേർത്ത് അവനെ കാത്തിരിക്കുമ്പോൾ...

എത്രയോ നാളുകൾക്ക് മുന്നേ പോയവന്റെ വരവ് കാത്തിരിക്കും പോലെ.. അതേ.. കാത്തിരിക്കുകയാണ്.. നീ എന്ന പ്രകാശം എന്നെ ഒന്നാകെ മൂടുന്ന നാളിനായി.. അത്രയും ആഴത്തിലാണ് എന്റെ പ്രണയം.. നീ അറിഞ്ഞാലും ഇല്ലെങ്കിലും... ഇനി നീ എനിക്ക് നിലാവാകുമെങ്കിൽ... ഞാൻ നിന്റെ നിഴലായിരിക്കാം.. എനിക്ക് സ്നേഹിക്കാൻ സമയം വേണമെന്ന് നീ പറഞ്ഞത്... മൗനത്തോടെ ഞാൻ അംഗീകരിച്ചത്... എനിക്ക് പറയാൻ ഉത്തരം ഇല്ലാഞ്ഞല്ല.. എന്റെ ഉത്തരം നിന്നെ നോവിക്കരുത് എന്ന നിർബന്ധം എനിക്കുള്ളത് കൊണ്ടാണ്.. പക്ഷെ ചിലപ്പോൾ ഒക്കെയും പ്രണയം പറയാതെ തന്നെ തിരിച്ചറിയാൻ കഴിയും.. ആരും ഇല്ലെന്ന തോന്നലിലേക്ക് ഇപ്പൊ ഇടിച്ചു കയറി വരുന്ന മുഖം.. ആരില്ലെങ്കിലും ഞാൻ ഉണ്ടാവും എന്ന് ഓർമ പെടുത്തുന്ന അനുഭവങ്ങൾ.. ദച്ചുവിന്റെ ഹൃദയം പോലും കുളിരുന്നു... അവന്റെ ഓർമയിൽ.. മുറ്റത്തേക്ക് ഇരച്ചു കയറി വന്നവന്റെ ബൈക്ക് കാണുമ്പോൾ... അവൾക്ക് കൂടി ശ്വാസം നേരെ വീണിരുന്നു.. ആർത്തിയോടെ കണ്ണുകൾ അവൻ ഇറങ്ങുന്നത് കാണാൻ കൂർത്തു..

മുടി കോതി ഒതുക്കി ഇറങ്ങിയ അവന്റെ നേരെ അവൾ നോക്കി.. പക്ഷെ ആ പിറകിൽ നിന്നും ഇറങ്ങിയ ഇഷാനി... താഴെ ഇറങ്ങി ഓടാൻ ആഞ്ഞ അവളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ.. ഒന്നും ഇല്ലെന്നറിയാം.. എന്നിട്ടും ഹൃദയം നീറുന്നു അവൾക്ക്..അവനൊപ്പം മാറ്റാര് ചേരുമ്പോഴും.. എന്റെയാണെന്നുള്ള കുഞ്ഞു കുറുമ്പ്.. ചിരിച്ചു കൊണ്ടവർ എന്തോ പറഞ്ഞിട്ട് അകത്തേക്ക് നടക്കുമ്പോൾ ദച്ചു വീണ്ടും ആ പടിയിൽ തന്നെ ഇരുന്നു.. "കാത്തു കാത്തു ഇരുന്നിട്ട് ഇപ്പൊ... വന്നത് കണ്ടില്ലേ അവളുടെ തോളിൽ തൂങ്ങി.. ഇനി പോയത് പ്രോഗ്രാമിനു തന്നെ ആണെന്ന് എന്താ ഇത്ര ഉറപ്പ്...മനുഷ്യന്റെ കാര്യം അല്ലേ.." ആത്മ ഗതം പോലെ അരികിൽ നിന്നിട്ട് വേണി അത് പറഞ്ഞപ്പോൾ ആണ് ദച്ചു തിരിഞ്ഞു നോക്കിയത്... അവളുടെ മുഖം നിറഞ്ഞ സഹതാപം.. ദച്ചുവിന് ദേഷ്യം വന്നു.. സൂര്യ വന്നിറങ്ങുന്നത് കണ്ടു കാണും.. അതിനെ ചൊറിയാൻ വന്നതാ.. "മനുഷ്യൻ എല്ലാവരും ഒരു പോലെ അല്ല കേട്ടോ വേണി ഏട്ടത്തി.. പ്രതേകിച്ചു ആ മനുഷ്യൻ... എനിക്ക് എന്നേക്കാൾ വിശ്വാസം ആണ് എന്റെ ജിത്തേട്ടനെ "

ദച്ചു തിരിഞ്ഞു നിന്നിട്ട് പറയുമ്പോൾ വേണിയുടെ മുഖം വിളറി.. "അയ്യോ.. ദച്ചു.. ഞാൻ അങ്ങനൊന്നും ഉദ്ദേശം വെച്ചല്ല പറഞ്ഞത്.. കണ്ടപ്പോ ഒരു വെഷമം.. രാവിലെ മുതൽ നീ കാത്തിരിക്കുവല്ലേ.. അപ്പൊ നിന്റെ മുന്നിലേക്ക് അവളെയും കൂട്ടി വന്നിറങ്ങിയപ്പോൾ... ഏട്ടത്തിക്ക് അറിയാം അതിന്റെ സങ്കടം... നീ പറയാഞ്ഞതാ എന്നും അറിയാം.." വേണി വീണ്ടും വിടാനുള്ള ഭാവം ഇല്ലായിരുന്നു.. ദച്ചു പുച്ഛത്തോടെ ചിരിച്ചു.. "മനസ്സിലായി... വേണി ഏട്ടത്തിക്കും അപ്പച്ചിക്കും ഇവിടെ ഉള്ളവരോട് ഭയങ്കര സ്നേഹം ആണെന്ന് എനിക്ക് ശെരിക്കും മനസ്സിലായി.. ഇടക്കൊക്കെ ആ സ്നേഹം സഹിക്കാൻ വയ്യാതെ ഇവിടെ പലർക്കും ശ്വാസം മുട്ട് ഉണ്ടാവാറുണ്ട് എന്നും കൂടി എനിക്കറിയാം കേട്ടോ " ദച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു... വേണിയുടെ മുഖം കൂർത്തു... അതെന്താ.... ദച്ചു അങ്ങനെ പറഞ്ഞത്.. " അവൾ കടുപ്പത്തിൽ ചോദിച്ചു.. "ഏയ്.. ആത്മാർത്ഥ കുറച്ചു കൂടി പോകുന്നുണ്ട് എന്ന് പറഞ്ഞതാ.. പിന്നെ.. എന്റെ വിഷമത്തിൽ ഇത്രേം വിഷമം ഉള്ള ആളല്ലേ.. അത് കൊണ്ട് പറയുന്നതാ..

ഒന്നും തോന്നരുത്.. ഇനി തോന്നിയാലും പ്രശ്നം ഇല്ല.. ഓരോന്നു വിളിച്ചു പറയുമ്പോൾ എതിരെ നിൽക്കുന്നവർക്ക് വല്ലതും തോന്നുമോ എന്ന് ഏട്ടത്തി വിചാരിക്കാറില്ലല്ലോ ദച്ചു ഒരു ആക്കി ചിരിയോടെ അത് പറയുമ്പോൾ.... ഇന്നലെത്തെ മറുപടി അവൾ ഇന്ന് പറയുന്നു എന്ന് വേണിക്ക് മനസ്സിലായി. ആ വന്നിറങ്ങിയവൻ ഉണ്ടല്ലോ എന്റെ പ്രാണൻ ആണ്.. എന്റെ ഒരുപാട് കാലത്തെ പ്രാർത്ഥനയുടെ ഉത്തരമാണ്... എന്റെ ഉറക്കം പോലും കെടുത്തിയ കാത്തിരിപ്പാണ്...,.അവന്റെ കൂടെ ഉള്ളത് അവന്റെ പ്രിയപെട്ട കൂട്ടുകാരിയും... ഞങ്ങളുടെ സ്ഥാനം ആ മനസ്സിൽ ഏതു രീതിയിൽ ആണെന്ന് തിരിച്ചറിയാൻ കഴിയുന്ന ഭാര്യ ആണ് ഞാൻ... എന്നെ അറിയാവുന്ന ഭർത്താവാണ് അവനും.. അപ്പൊ ഏട്ടത്തി ഇമ്മാതിരി ഒളിഞ്ഞു നോട്ടം കൊണ്ട് കൂടുതൽ സ്നേഹിക്കാൻ വരല്ലേ കേട്ടോ " കൂളായി അവളത് പറയുമ്പോൾ... വേണി വിളറി വെളുത്തു പോയിരുന്നു.. അതല്ല ദച്ചു... വേണി വീണ്ടും എന്തോ പറയാൻ വന്നത് ദച്ചു കൈ ഉയർത്തി തടഞ്ഞു.. "ഇന്നലെ ചവച്ചു തുപ്പിയ വാക്കുകൾ അതേ പടി എന്റെ മനസ്സിൽ ഉണ്ട് ഏട്ടത്തി..

അപ്പൊ അതിനുത്തരം പറയാൻ ആയില്ല.. എന്നും കരുതി എന്നെ അങ്ങ് ചൊറിഞ്ഞു പൊട്ടിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ... അതങ്ങ് മാറ്റി വെച്ചേക്കണേ.. നിങ്ങൾ അമ്മയും മോളും പഠിച്ചിറങ്ങിയ ഉടായിപ്പിന്റെ സ്കൂളിൽ ഞാനും പോയിട്ടുണ്ട്... അത് മറക്കരുത്.." വീണ്ടും ദച്ചു പറയുമ്പോൾ.. കൈകൾ കൂട്ടി തിരുമ്പി പിന്നൊന്നും പറയാൻ ഇല്ലാത്ത പോലെ വേണി തിരികെ നടക്കാൻ ആഞ്ഞു.. "നിക്ക് ഏട്ടത്തി.... ഒന്നൂടെ പറയാൻ ഉണ്ട്.. ദച്ചു വീണ്ടും വിളിക്കുമ്പോ... വേണി കൂർത്ത കണ്ണോടെ തിരിഞ്ഞു നോക്കി.. "ഏട്ടത്തിക്ക് ദേവ് ഏട്ടന്റെ കാര്യത്തിൽ ഭയങ്കര വിശ്വാസം ആണെന്ന് എനിക്ക് മനസ്സിലായി.. എന്നും കരുതി... ലോകത്തിലെ മുഴുവൻ ആളുകളും നിങ്ങളെ പോലെ പരട്ട സ്വഭാവം ആണെന്ന് വിചാരിച്ചു അല്ലേ... സോറി... ആള് മാറി പോയി " നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ദച്ചു അത് പറയുമ്പോൾ... പിന്നെ അവർക്കൊന്നും പറയാൻ അവസരമൊരുക്കില്ല എന്ന പോലെ വേണി പെട്ടന്ന് ഓടി പോയി.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നീ ഇരിക്കേടി.. ഞാൻ ദാ വരുന്നു.. "

സൂര്യ ഇഷാനിയെ ഹാളിലെ ടേബിളിൽ പിടിച്ചിരുത്തി.. കഴിക്ക്.. ഞാൻ ഫ്രഷ് ആയിട്ട് വരാം " ഉമ പാത്രത്തിൽ.. ഭക്ഷണം വിളമ്പുന്നയത്തിനിടെ അവൻ പറഞ്ഞിട്ട് മുകളിലേക്ക് ഓടി കയറി.. "ചുമ്മാതാ മോളെ... അവളെ തിരഞ്ഞു ഓടുവാ ചെക്കൻ.. അവൾ രാവിലെ മുതൽ അവനേം കാത്തിരിക്കുവാ.. എന്നും ഇങ്ങനെ കണ്ട മതിയായിരുന്നു രണ്ടിനേം " ഇഷാനിയോട് സ്വകാര്യം പോലെ ഉമ പറയുമ്പോൾ അവൾ ചിരിച്ചു കൊണ്ട് അവൻ പോയ വഴിയേ നോക്കി.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 വേണിയുടെ മുന്നിൽ നിന്നും പോന്നിട്ട് സ്റ്റെപ്പ് ഇറങ്ങാൻ ദച്ചു തുടങ്ങും മുന്നേ അവൻ ഓടി കയറി വന്നിരുന്നു.. അവളെ കണ്ടപ്പോൾ.. ഓട്ടം നിർത്തി... ചിരിച്ചു കൊണ്ട് നടന്നു വന്നു.... ദച്ചു കണ്ടിട്ടും മതിയാവാതെ... കണ്ണ് ചിമ്മാൻ കൂടി മറന്നിട്ടു അവനിൽ ലയിച്ചു പോയിരുന്നു.. "കാത്തിരുന്നു മടുത്തോ... ട്രാഫിക്... പറഞ്ഞ നേരത്ത് എത്താൻ പറ്റിയില്ല " തല തലോടി കൊണ്ട് ക്ഷമപണം പോലെ... സൂര്യ അത് പറയുമ്പോൾ... ദച്ചു ചിരിച്ചു കൊണ്ടവനെ നോക്കി.. സോറി... കണ്ണ് ചിമ്മി കൊണ്ട് വീണ്ടും അവൻ പറഞ്ഞു..

വാ... അവളെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് അവൻ മുറിയിലേക്ക് നടന്നു.. ദച്ചു പതിയെ... ഒന്ന് തിരിഞ്ഞു നോക്കി.. കൂർത്ത മുഖത്തോടെ വേണി അവിടെ ഉണ്ടാവും എന്നവളുടെ ഊഹം ശെരിയായിരുന്നു... അവളുടെ ചുണ്ടിലെ ചിരി വേണിയെ ഒന്നൂടെ വിളറി പിടിപ്പിച്ചിരുന്നു.. "ഇഷ വന്നിട്ടുണ്ട് താഴെ..." റൂമിൽ കയറി കൊണ്ട് സൂര്യ പറഞ്ഞു.. അവൻ കൈ എടുത്തു മാറ്റി... അവളുടെ തോളിൽ നിന്നും.. ദച്ചു അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി.. "ഞാൻ കണ്ടിരുന്നു " ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു... "ആഹാ... എന്നിട്ടെന്താ താഴോട്ടു വരാഞ്ഞേ " സൂര്യ ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ചോദിച്ചു... ദച്ചു ഒന്നും മിണ്ടിയില്ല.. "ദച്ചു... പറ.. ഇഷ... അവൾ ഉള്ളത് കൊണ്ടാണോ " ദച്ചുവിന്റെ മറുപടി കാണാഞ് സൂര്യ അവളുടെ അരികിൽ പോയി നിന്നു.. "അല്ല.. എന്നെ തിരഞ്ഞോടി വരുമോ എന്ന് നോക്കാൻ ഇവിടെ തന്നെ നിന്നതാ " ദച്ചു പറയുമ്പോൾ ചിരിച്ചു കൊണ്ട് സൂര്യ തലയിൽ കൈ വെച്ച് പോയി.. അവനോട്‌ അങ്ങനെ പറയാൻ ആണ് ദച്ചുവിന് തോന്നിയത്..

"കൊള്ളാം.... നല്ല ബെസ്റ്റ് ഐഡിയ.. എന്നിട്ട് മനസിലായോ... എവിടെ പോയാലും.. സൂര്യ നിന്നെ തെരഞ്ഞെത്തുമെന്ന് " അവൻ ഷർട്ട് ഊരി ബെഡിലേക്ക് ഇട്ട് കൊണ്ട് അവളോട് ചോദിച്ചു.. ദച്ചു ചിരിച്ചു കൊണ്ടവനെ നോക്കി.. "താഴേക്ക് ചെല്ല്.. അവളെ അമ്മ കഴിക്കാൻ പിടിച്ചിരുത്തി... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം " ടവ്വൽ കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞിട്ട് അവൻ കുളിക്കാൻ കയറി.. ദച്ചു അവൻ ഊരി ഇട്ട ഷർട്ട് ബെഡിൽ നിന്നും എടുത്തു..... മുഖത്തു ചേർത്ത് വെച്ചു.. അവന്റെ ഗന്ധം... അവൾ കുറച്ചു നേരം കണ്ണടച്ച് അതങ്ങനെ ചേർത്ത് പിടിച്ചു നിന്നു.. പിന്നെ പുറത്തേക്ക് നടന്നു.. അവന്റെ ഗന്ധം നിറഞ്ഞ ഷർട്ട് നെഞ്ചിൽ ചേർത്ത് പിടിച്ചു ആസ്വദിച്ചു കൊണ്ട് അവൾ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങും മുന്നേ ഇഷാനി മുകളിൽ കയറി വന്നിരുന്നു.. തന്റെ പ്രവർത്തി അവൾ കണ്ടു എന്നതിന് തെളിവായി ഇഷാനിയുടെ ചുണ്ടിൽ ഒരു കള്ളചിരി ഉണ്ട്.. അതേ ചിരിയോടെ ദച്ചുവിനെ നോക്കി അവൾ തലയാട്ടി... ദച്ചു കള്ളത്തരം പിടിക്ക പെട്ട കുട്ടിയെ പോലെ പെട്ടന്ന് മുഖം കുനിച്ചു..ഷർട്ട് പിറകിലേക്ക് പിടിച്ചു.

"നിന്ന് ചമ്മണ്ട ഇനി.. ഞാൻ എല്ലാം കണ്ടു.എനിക്കറിയാം.. സൂര്യ അലിഞ്ഞു ചേർന്നത് നിന്റെ ആത്മാവിൽ ആണെന്ന്..." ഇഷാനി അവളുടെ മൂക്കിൽ പിടിച്ചു പറയുമ്പോൾ ദച്ചു ചിരിച്ചു കൊണ്ടവളെ നോക്കി.. "അവൻ ഫ്രഷ് ആയി കഴിഞ്ഞില്ലേ ഇനിം "ഇഷ അവളോട് ചോദിച്ചു. ഇല്ലേച്ചി.. ഇപ്പൊ കയറിയിട്ടേ ഒള്ളു ദച്ചു മറുപടി പറഞ്ഞു... "നീ വാ... അവൻ വരും വരെയും നമ്മുക്കവിടെ പോയിരിക്കാം " ബാൽകണിയിലേക്ക് ചൂണ്ടി ഇഷ പറയുമ്പോൾ ദച്ചു തലയാട്ടി കൊണ്ട് അവളൊക്കൊപ്പം നടന്നു.. "ഇവിടൊരാൾ ശ്വാസം പോലും വിടാതെ കാത്തിരിക്കുമ്പോൾ... അവിടൊരാൾ.... ഇന്ന് താളം പോലും പിഴച്ചു കളിച്ചെന്ന് ദാസ് പറഞ്ഞു..." ഇഷ പറയുമ്പോൾ... ദച്ചുവിന്റെ കണ്ണുകൾ വിടർന്നു.. ഇഷാനി അത് കണ്ടു പിടിക്കുകയും ചെയ്തു.. "സത്യത്തിൽ ഭാഗ്യം ചെയ്തവരാ ദർശന നീയും അവനും.. ഇത്രമേൽ സ്നേഹിക്കാൻ തീർച്ചയായും ഭാഗ്യം വേണം.. ഇന്നത്തെ കാലത്ത്... ലോകം തന്നെ നീ ആണെന്ന് പറയാൻ ഒരാൾ.. നീ ഇല്ലെങ്കിൽ ഞാനും ഇല്ലെന്ന് പറയാനല്ല .... കാണിച്ചു തരാൻ ഒരാൾ.. എന്ത് രസമാണ്... അല്ലേ "

ഇഷ പറയുമ്പോൾ..... ദച്ചു ചിരിച്ചു കൊണ്ട് തലയാട്ടി.. എനിക്ക് സമയം വേണം എന്നൊരു വാക്കിനെ മാറി കടക്കാൻ മാത്രം ശക്തിയുള്ളൊരു വാക്ക്... തന്നെ ഓർത്തു കൊണ്ട് ഇന്നവന്റെ താളം പിഴച്ചു പോയെങ്കിൽ... അത് സ്നേഹമല്ലേ.. ദച്ചുവിന്റെ ഉള്ളിൽ സന്തോഷം വിങ്ങി.. സത്യം ആണോ ഇഷേച്ചി... ഉള്ളിലെ സന്തോഷം ദച്ചുവിന്റെ വാക്കിൽ അറിയാം.. എന്ത്... ഇഷ അറിയാത്ത പോലെ കണ്ണുരുട്ടി.. അല്ല... ജിത്തേട്ടൻ... ഇന്ന് ഡാൻസ് സ്റ്റെപ്പ് തെറ്റിച്ചു ന്ന് ദാസ് സർ പറഞ്ഞത് " ദച്ചു ചോദിക്കുമ്പോൾ ഇഷക്ക് ചിരി വരുന്നുണ്ട്.. അതാരാ ഈ ജിത്തേട്ടൻ " അവൾ പുരികം പൊക്കി കൊണ്ട് ചോദിച്ചു.. ദച്ചു നാവ് കടിച്ചു കൊണ്ടവളെ നോക്കി.. സൂര്യ.... ഞാൻ ജിത്തേട്ടൻ ന്ന് വിളിക്കും "ദച്ചു തല കുനിച്ചു കൊണ്ട് പറഞ്ഞു.. പറഞ്ഞത് സത്യം തന്നെ... നിന്റെ ജിത്തേട്ടന് നീ ഇല്ലാതെ വയ്യെന്നായി ഇപ്പൊ " ഇഷാനി ദച്ചുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. ദച്ചുവിന്റെ മുഖം നിലാവ് പോലെ തിളങ്ങി.. ഇഷാനിയും കാണുന്നുണ്ട്... ഇടയ്ക്കിടെ ചിരിയിൽ മുങ്ങി പോകുന്ന ആ മനസ്സ്... അതിനുള്ളിൽ അവളുടെ ചെക്കനോടുള്ള പ്രണയം എല്ലാം... കുളി കഴിഞ്ഞു..

ഒരു ഷോർട്സും... ബനിയനും ഇട്ടിറങ്ങി വരുന്ന സൂര്യയിൽ ദച്ചുവിന്റെ നോട്ടം തങ്ങി...ആദ്യം കാണുന്നത് പോലെ... ഒരു ഭാവം. ഇഷയുടെ നേരെ അവൾ ഒളി കണ്ണോടെ നോക്കുമ്പോൾ ദച്ചുവിന്റെ നേരെ തന്നെ നോക്കി ഇരിക്കുന്ന അവളെ നോക്കി ഇഷ വീണ്ടും കളിയാക്കി ചിരിച്ചു.. "എന്നിട്ട്... പറ.. എന്താ നീ ഇപ്പൊ തന്നെ കാണണം എന്ന് പറഞ്ഞിട്ട് വിളിച്ചേ... എന്താ ഇതിന് മാത്രം അത്യാവശ്യം " ഇഷയുടെ അരികിൽ ഇരുന്നു കൊണ്ട് സൂര്യ ചോദിച്ചു.. പറയാം ടാ.... അത് നിന്നോട് പറയാൻ വേണ്ടിയല്ലേ ഞാൻ ആ വഴി വരാൻ പറഞ്ഞത് " ഇഷ അവന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.. ദച്ചു ഒന്നും മിണ്ടാതെ ഇരുന്നു.. താൻ ഉള്ളത് കൊണ്ടാണോ ഇനി ഇഷ പറയാൻ മടിക്കുന്നത് എന്നൊരു ചിന്ത വന്നപ്പോൾ അവൾ പതിയെ എഴുന്നേറ്റു.. "നീ എവിടെ പോണ്.. " അവൾ എഴുന്നേൽക്കും മുന്നേ ആ ഭാവം അറിഞ്ഞത് പോലെ... സൂര്യ ചോദിച്ചു.. "അല്ല.. നിങ്ങൾ സംസാരിക്ക്.. ഞാൻ താഴേക്ക് ചെല്ലട്ടെ.. കുറെ നേരം ആയി ഇങ്ങോട്ട് കയറിയിട്ട്.. താഴെ അമ്മ ഒറ്റയ്ക്ക് അല്ലേ ഒള്ളു.." ചിരിച്ചു കൊണ്ടവൾ പറയുമ്പോൾ സൂര്യ തലയാട്ടി..

ഇഷയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ ഇറങ്ങി പോയി.... "ആ പോയവൾ ഉണ്ടല്ലോ... ദർശനയല്ല.. സൂര്യയാണ് അവൾ.. കാരണം അവളുടെ ഉള്ളിൽ ഉള്ളത്ര നീ നിന്നിൽ പോലുമില്ല.. സൂര്യ... നീ എത്ര ഭാഗ്യം ഉള്ളവൻ ആണെടാ.. ആ പെണ്ണ് നിന്നെ അത്രയും സ്നേഹിക്കുന്നുണ്ട്... വിശ്വസിക്കുന്നുണ്ട് " ദച്ചു പോയ വഴിയേ നോക്കി ഇഷ പറഞ്ഞു കൊണ്ട് സൂര്യയുടെ തോളിൽ ചാരി.. അവനൊന്നും മിണ്ടാതെ ചിരിച്ചു... ആ മനസ്സിലും അപ്പോൾ അവളോടുള്ള സ്നേഹം അലയടിച്ചു തുടങ്ങിയിരിക്കുന്നു... "ഡാ.. ഞാനും ലോക്ക് ആവാൻ പോകുവാ " പെട്ടന്ന് ഇഷ പറയുമ്പോൾ.... സൂര്യ ഞെട്ടി കൊണ്ടവളെ നോക്കി... "സത്യം... ഡാഡിയുടെ പെങ്ങടെ മോനാണ്.. അമേരിക്കയിൽ സെറ്റിൽഡ് ആണ് അവര് കുറെ കാലം ആയിട്ട്... ഇതിപ്പോ ഇങ്ങോട്ട് ചോദിച്ചു വന്ന പ്രപ്പോസൽ ആയത് കൊണ്ട് തന്നെ ഡാഡി നല്ല ആവേശത്തിൽ ആണ്..." ഇഷാനി പറയുമ്പോൾ സൂര്യ അവൾക്ക് നേരെ തിരിഞ്ഞു ഇരുന്നു.. "മുഴുവനും പറ... ആള് എന്ത് ചെയ്യുന്നു " "അലക്സ്... അവിടെ ഡോക്ടർ ആണ്... അങ്കിൾ ഉണ്ടാക്കിയ ഹോസ്പിറ്റലിൽ തന്നെ...

ഒരു പെങ്ങൾ... അനീന... അവരൊക്കെ അവിടെ തന്നെ സെറ്റിൽഡ് ആണ്.. വിവാഹം ഒക്കെ കഴിഞ്ഞു.." ഇഷാനി പറഞ്ഞു കൊടുത്തു.. "ഈ അലക്സിനെ നീ അവസാനമായിട്ട് കണ്ടത് എപ്പഴാ... ആളെങ്ങനെ " സൂര്യ ചോദിച്ചു.. "എനിക്ക് ഓർമ ഇല്ലെടാ... കണ്ടതൊന്നും.. നാട്ടിലോട്ടു അങ്ങനൊന്നും വരാറില്ല അവര്..." ഇഷാനി പറഞ്ഞു കൊടുത്തു.. "ഡാഡിയുടെ താല്പര്യം അല്ല.. നീ ആലോചിച്ചു വേണം തീരുമാനം എടുക്കാൻ.. കാരണം നിന്റെ മനസ്സിൽ നാട് വിട്ടൊരു മാരെജ് ഇഷ്ടമല്ലെന്ന് എനിക്കറിയാം " സൂര്യ പറയുമ്പോൾ ഇഷ ചിരിച്ചു കൊണ്ടവനെ നോക്കി.. "അത് അങ്ങനെ തന്നെ ഒള്ളു... അലക്സ് വരട്ടെ . ബാക്കി ഒക്കെ പിന്നെ ആലോചിച്ചു തീരുമാനം എടുക്കാം.. ഇതിപ്പോ ഇങ്ങനെ ഒന്ന് വീട്ടിൽ പറയുമ്പോൾ... അത് നിന്നോട് പറയാൻ തോന്നി.. അത് കൊണ്ടാണ് പോരും വഴി അതിലെ വരാൻ പറഞ്ഞത്... ജിത്തേട്ടനോട് " ഇഷ കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആ ചിരി പിന്നെ സൂര്യയിലേക്കും പടർന്നു.. എന്റെ പെണ്ണിനെ ഇട്ട് നന്നായി കുടഞ്ഞോ ടി നീ " സൂര്യ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു..

"പിന്നെ... അങ്ങോട്ട് ചെന്ന മതി... നിന്ന് തന്നത് തന്നെ.. നിന്റെ പെണ്ണ്... അവളെ അതിനൊന്നും കിട്ടില്ലെടാ മോനെ " ഇഷ ചിരിച്ചു കൊണ്ട് പറഞ്ഞു.. ദാസ് പറഞ്ഞു... ഇന്നീ ജിത്തേട്ടന് ആദ്യമായിട്ട് താളം പിഴച്ചു.. സ്റ്റെപ് മാറി പോയി എന്നൊക്കെ... ഉള്ളതാണോ " ഇഷ വീണ്ടും ചോദിച്ചു.. "അതാ നാറി നിന്നോടും പറഞ്ഞോ.. അതറിയാൻ ഇപ്പൊ ആരും ബാക്കി ഇല്ല " തല ചൊറിഞ്ഞു കൊണ്ട് സൂര്യ പറഞ്ഞു.. "സത്യം.. ഞാനും നിന്റെ പെണ്ണിനോടും പറഞ്ഞു " ഇഷ ഇളിച്ചു കാണിച്ചു.. ഏഹ്... അയ്യോ.. നശിപ്പിച്ചു.. എന്റെ മാനം കൊടുത്തിയല്ലോ നീ.. പിശാച്ചേ " സൂര്യ അവളെ നോക്കി കണ്ണുരുട്ടി.. "പിന്നെ... ഇതിലെന്താ ഇത്രേം മാനകേട്.. എടാ.. അത് കേട്ടപ്പോൾ ആ പെണ്ണിന്റെ മുഖം നീ ഒന്ന് കാണേണ്ടതായിരുന്നു.." ഇഷ പറയുമ്പോൾ സൂര്യ പതിയെ ചിരിച്ചു.. "ശെരിക്കും... അവൾ നിന്നെ പ്രണയിക്കയല്ല സൂര്യ... നിന്നിലാണ് അവളുടെ ജീവൻ പോലും.. ഇങ്ങനെയൊക്കെ ഒരാളെ സ്നേഹിക്കാൻ ആവുമോ ടാ.." അവൾ ചോദിച്ചു.. എല്ലാർക്കും പറ്റുമോ എന്നെനിക്കറിയില്ല ഇഷ.. പക്ഷെ.. അവളുണ്ടല്ലോ.... അവൾക്ക് പറ്റും... എന്നെ ഇത്രമാത്രം സ്നേഹിക്കാൻ അവൾക്കേ പറ്റൂ... " പ്രണയം ഇറ്റി വീഴുന്ന വാക്കൊടെ സൂര്യ പറഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story