സ്വയം വരം 💞: ഭാഗം 34

swayamvaram jifna

രചന: ജിഫ്‌ന നിസാർ

അവനോടി പോന്നിട്ട് നീ എന്തേ മോളെ താഴോട്ടു വന്നത് " ദച്ചുവിനെ കണ്ടപ്പോൾ ഉമ ചോദിച്ചു.. ഒന്നുല്ല അമ്മേ.. ഇഷേച്ചിം ജിത്തേട്ടനും കൂടി സംസാരിക്കുവാ.. ഞാൻ ഇങ്ങ് പോന്നു.. കാവ്യേച്ചി ഇല്ലല്ലോ.. അമ്മ തനിച്ചല്ലേ " ദച്ചു ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് കയ്യിലുള്ള സൂര്യയുടെ ഷർട് അലക്കാൻ ഉള്ള പാത്രത്തിൽ കൊണ്ടിട്ടു.. "ഇത്രേം പൊട്ടിയാണോ പെണ്ണെ നീ.. അന്യ ഒരുത്തിയുടെ മുന്നിലേക്ക് ഭർത്താവിനെ ഇട്ട് കൊടുത്തിട്ട് അവളിങ്ങു വന്നേക്കുവാ.. ഇങ്ങനെ തന്നെയാണ് ഓരോന്നു ഉണ്ടായി പോകുന്നത്.. പിന്നെ കിടന്നു നിലവിളിച്ചിട്ട് കാര്യം ഇല്ല... ഒന്നാമതെ.. ഒരു ഇച്ചാണി... ആ ഇളക്കക്കാരിയെ കണ്ടാ അറിയില്ലേ ഏതാ ഇനം എന്ന് " വർക്ക് ഏരിയയിൽ കാലിൽ കുഴമ്പ് ഇരുന്നിരുന്ന സുഭദ്ര ഒരു അവസരം കിട്ടിയത് പോലെ പറയുമ്പോൾ ദച്ചുവിന്റെ മുഖം ചുവന്നു.. ഉമയും ഞെട്ടി കൊണ്ട് അവളെ നോക്കി.. ഇത്രയും വൃത്തികെട്ട രീതിയിൽ സുഭദ്ര പറയുമെന്ന് അവരും കരുതിയില്ല... "മറ്റുള്ളവരെ പറഞ്ഞു നിർത്തും പോലെ ni പറയുന്നത് നിന്റെ ഭർത്താവ് കേൾക്കുന്നില്ല അല്ലേ "

ദച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതോടെ സുഭദ്ര വീണ്ടും കളിയാക്കി കൊണ്ട് ചോദിച്ചു.. ദച്ചു പുകഞ്ഞു തുടങ്ങി.. എത്ര ശ്രമിച്ചിട്ടും.. പിടി വിട്ട് പോകും പോലെ തോന്നി അവൾക്ക്.. പറയുന്നതും അവഹേളിച്ചു രസിക്കുന്നതും അവളുടെ പ്രാണനെയാണ്.. അതെങ്ങനെ അവൾക്ക് സഹിക്കാൻ ആവും.. "നീ സൂക്ഷിച്ചോ.. ആ പെണ്ണ് ചില്ലറകാരി ഒന്നും അല്ല " സുഭദ്ര വീണ്ടും ഓർമിപ്പിച്ചു.. "അത് ഞാൻ അങ്ങ് സഹിച്ചു.. നിങ്ങക്ക് വല്ല നഷ്ടവും ഉണ്ടോ " ദച്ചു ദേഷ്യം കൊണ്ട് വിറക്കുന്ന പരുവത്തിൽ ആയിരുന്നു.. "എല്ലാവരും നിങ്ങളെ പോലെ ദുഷ്ടമനസ്സോടെ ജീവിക്കുന്നവർ ആണെന്ന് കരുതിയെങ്കിൽ... അത് തെറ്റാണ്.. ഇഷാനി സൂര്യയുടെ നല്ല കൂട്ടുകാരി ആണെന്ന് തെളിയിക്കാൻ എനിക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട എനിക്കറിയാം ആ മനസ്സ്... രണ്ടു വർഷത്തോളം എന്റെ പ്രാണൻ പോലെ ഞാൻ സ്നേഹിച്ചവനെ അറിയാൻ കഴിയില്ലെന്ന് പറഞ്ഞ... പിന്നെ എന്റെ സ്നേഹത്തിനു എന്താ വില " ദച്ചു കിതച്ചു കൊണ്ട് ചോദിച്ചു.. സുഭദ്ര അമ്പരന്ന് പോയിരുന്നു അവളുടെ ആ ഭാവത്തിൽ..

"ഈ എരിതീയിൽ എണ്ണ ഒഴിക്കുന്ന പരിപാടി അപ്പച്ചി എന്റെ അടുത്ത് എടുക്കരുത് കേട്ടോ... പറഞ്ഞേക്കാം..മോളോട് ഞാൻ പറഞ്ഞിട്ട വന്നത്... എന്താ മറ്റുള്ളവരെ നന്നാക്കാൻ അമ്മയുടേം മോളുടെം ഉത്സാഹം.. അന്നേരത്ത് സ്വന്തം സ്വഭാവത്തിൽ ഉള്ള പോരായ്മകൾ കാണുന്നില്ല... അല്ലേ. താക്കീതു പോലെ ദച്ചു പറയുമ്പോൾ സുഭദ്ര ചുണ്ട് കോട്ടി.. "നീ ഒന്ന് കരുതി ഇരുന്നോട്ടെ എന്ന് തോന്നിയപ്പോ പറഞ്ഞു തന്ന എനിക്കാ ഇപ്പൊ കുറ്റം "സുഭദ്ര പറഞ്ഞു. "അയ്യോ.. പാവം... എങ്കിൽ ഇനി മേലാൽ ഇമ്മാതിരി കരുതലും കൊണ്ട് എന്റെ മുന്നിൽ വന്നു പോകരുത്... എനിക്ക് നിങ്ങളുടെ ഉപദേശം ആവിശ്യമില്ല.. അത് വെള്ളം തൊടാതെ വിഴുങ്ങി കളയാൻ എന്റെ പേര് വേണി എന്നല്ല." ദച്ചു ദേഷ്യത്തോടെ തന്നെ പറഞ്ഞു. "നിങ്ങൾക്ക് അമ്മയ്ക്കും മോൾക്കും ഈ നാണം എന്ന് പറയുന്ന സാധനം ദൈവം തന്നിട്ടില്ലേ നാത്തൂനേ... ഇങ്ങനേം ഉണ്ടോ ഒരു കുശുമ്പ്... കുത്തി തിരിച്ചു കുത്തി തിരിച്ചു സ്വന്തം മോളുടെ ജീവിതം കുട്ടി ചോറാക്കി.. എന്നിട്ടും തീർന്നില്ല... ഇതൊന്നും.." ഉമ നല്ല ദേഷ്യത്തിൽ തന്നെ ആയിരുന്നു..

ദച്ചുവിനോട് അങ്ങനെ പറഞ്ഞത് തീരെ രസച്ചിട്ടില്ല.. ആൾക്ക്. "എന്റെ മോളുടെ ജീവിതം നിന്റെ മകൻ കാരണം ആണ് ഏട്ടത്തി നശിച്ചത്.. ഞാൻ അല്ല കാരണം " അതേ ദേഷ്യത്തിൽ സുഭദ്ര പറഞ്ഞു.. "അതല്ലെങ്കിലും അങ്ങനെ അല്ലേ വരൂ.. അത് അവിടെ നിക്കട്ടെ.. എന്റെ മോന്റെ വിധി.. ഞാൻ അത്രേ കരുതുന്നുള്ളു " ഉമ പരിഹാസത്തോടെ പറഞ്ഞു.. വഴക്ക് പിന്നെ അവർ ഏതെടുത്തത്‌ പോലെ ആയിരുന്നു.. "പക്ഷെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് സൂര്യക്കൊപ്പംഇഷാനി മോളെ ചേർത്ത് പറയുന്നത്.. അവരുടെ സൗഹൃദം ഇവിടെ എല്ലാവർക്കും അറിയാം.. അവളിവിടെ വരുന്നത് ഇത് ആദ്യം അല്ലല്ലോ.. നാത്തൂനിട്ട് നല്ലോണം കൊട്ടുന്നത് കൊണ്ട് തന്നെ അവളെ നിങ്ങൾക്ക് അമ്മയ്ക്കും മോൾക്കും ഇഷ്ടം അല്ല.. അതെനിക്കും അറിയാം " ഉമ പറയുമ്പോൾ സുഭദ്ര ചുണ്ട് കോട്ടി.. "എന്നിരുന്നാലും... ഇത് സൂര്യയുടെ ഭാര്യ ആണ്.. ഒരാഴ്ച പോലും ആയിട്ടില്ല കല്യാണം കഴിഞ്ഞിട്ട്.. അതിനോട് ഇങ്ങനൊക്കെ പറയാൻ പാടില്ലെന്ന് മനസിലാക്കാൻ പറ്റുന്ന ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോ.. കഷ്ടം " ഉമ പുച്ഛത്തോടെ പറഞ്ഞു..

"എന്റെ ബുദ്ധി ഇല്ലായ്മ കൊണ്ടല്ല.. നിങ്ങളുടെ ഒക്കെ ഈ എന്ത് വന്നാലും വേണ്ടില്ല എന്നുള്ള ഭാവം കൊണ്ടാ പലതും ഇവിടെ നടക്കാൻ പോണത് " ഒരു വഴക്കിനു ഒരുമ്പെട്ട് കൊണ്ട് തന്നെ സുഭദ്ര വിടാൻ ഭാവമില്ലാത്ത പോലെ പറഞ്ഞു.. "ഇവിടെ എന്ത് നടന്നെന്ന നാത്തൂൻ ഈ പറയുന്നത്... ഇഷാനി മോളെ കെട്ടണം എങ്കിൽ സൂര്യക്ക് അത് മുന്നേ ആവാമായിരുന്നു... ഇവിടെ എല്ലാവർക്കും അവളെ വല്ല്യ ഇഷ്ടവുമാണ്... അത് കൊണ്ട് തന്നെ ഇവിടെ ആരും തടസ്സം നിൽക്കില്ല.. പക്ഷെ അവരുടെ സൗഹൃദം മനസ്സിലാക്കുന്ന ആരും അങ്ങനെ ചിന്തിക്കില്ല..." ഉമ പറയുമ്പോൾ ദച്ചുവിന്റെ ഹൃദയം വീണ്ടും വേദനിച്ചു.. അവനൊപ്പം വേറൊരു പേര് ചേർത്ത് പറയുന്നത് പോലും സങ്കടമാണ്... "അതിന് ആ ചെക്കന് നിങ്ങൾ സമയം കൊടുത്തോ. ഇവിടൊരുത്തിക്ക് ദിവ്യ പ്രേമം..അവനെ അല്ലാതെ വേറെ ആരും വേണ്ട പോലും അവൾക്ക്... അവളുടെ പൂത്ത കാശ് കണ്ടപ്പോ.. ആ ചെക്കന്റെ സമ്മതം പോലും നിങ്ങൾക്ക് പിന്നെ വേണ്ടായിരുന്നു... എന്താ ശെരിയല്ലേ " സുഭദ്ര വിളിച്ചു പറയുമ്പോൾ ദച്ചു തളർന്നു പോയിരുന്നു..

അപ്പൊ ഇഷ്ടം ഇല്ലാതെയാണോ.. നിർബന്ധം പിടിച്ചത് കൊണ്ടാണോ.. ചോദ്യം കുപ്പി ചില്ല് പോലെ ഹൃദയം വരഞ്ഞു മുറിവേൽപ്പിച്ചു.. ഏയ്... അല്ലല്ലോ... ആ കണ്ണിൽ ഇടയ്ക്കിടെ പൂക്കുന്നത്... അത് സ്നേഹമാണ്... പ്രണയമാണ്.. അതിനും അപ്പുറം എന്റെ എന്നുള്ള കരുതലാണ്.. ദച്ചു സ്വയം ആശ്വാസം പകർന്നു... വേവുന്ന ഹൃദയത്തിന്. "ദേ നാത്തൂനേ അനാവശ്യം പറയല്ലേ " തളർന്നു തൂങ്ങിയ ദച്ചുവിനെ നോക്കിയാണ് ഉമ പറഞ്ഞത്.. സുഭദ്രക്ക്പക്ഷെ ആ കാഴ്ച കൂടുതൽ ഹരം പകർന്നു..കൊടുത്തു "എനിക്കെന്റെ പ്രാണൻ പോലെ സ്നേഹിക്കാൻ ആവുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാൻ എന്റെ പെണ്ണിന്റെ കൈ പിടിച്ചത്... അപ്പച്ചിക്ക് അതിൽ എന്താ ഇത്ര സംശയം " സൂര്യയുടെ മുഴങ്ങുന്ന ശബ്ദം.. ശ്വാസം നേരെ കിട്ടിയത് പോലെ ദച്ചു തിരിഞ്ഞു നോക്കി.. ഇവൾ എന്റെ കൂട്ടുകാരി ആണ്.. ഇതെന്റെ ഭാര്യയും.. രണ്ടു പേർക്കും ഞാൻ കൊടുക്കുന്ന വാല്യു അവർക്കറിയാം... എനിക്കും എന്റെ വീട്ടുകാർക്കും അറിയാം.. ഇവർക്കാർക്കും അതിലൊരു സംശയവും ഇന്നോളം ഉണ്ടായിട്ടുമില്ല.ഇനിയത് അപ്പച്ചിയുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ട തെളിയിക്കാൻ.. മനസ്സിലായോ.. "

കത്തുന്ന നോട്ടത്തോടെ സൂര്യ അത് പറയുബോൾ സുഭദ്ര ഒന്നും മിണ്ടാതെ നിന്നു.. "എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് അര മണിക്കൂർ കൊണ്ട് റെഡിയായി നിൽക്കണം.. ഞാൻ വരുണിനെ വിളിക്കാം.. ഇനി ഒരു നിമിഷം പോലും നിങ്ങൾ ഇവിടെ നിൽക്കരുത്.. ഈ കുടുംബത്തിന്റെ അടിവേര് പിന്നെ നിങ്ങളുടെ കളിപ്പാട്ടം ആയി മാറുന്നത് ഞങ്ങൾ കാണേണ്ടി വരും.." വിരൽ ചൂണ്ടി കൊണ്ട് അവനത് പറയുബോൾ ദേഷ്യം നിറഞ്ഞ അവന്റെ മുഖം നിറയെ ദച്ചുവിന്റെ കണ്ണുകൾ ഓടി നടന്നു. "അത് പറയാൻ നീ ആരാടാ..." സുഭദ്ര ചീറി.. കൊണ്ട് സൂര്യയെ.. "അത് തന്നെയാണ് അപ്പച്ചിയുടെ മെയിൻ പ്രശ്നം... ആരാണ് എന്താണ് എന്നൊന്നും തിരിച്ചറിവ് ഇല്ല... വേറൊരു കുടുംബത്തിൽ പോയി നിക്കുമ്പോ ഉണ്ടാവേണ്ട മര്യാദകൾ ഒട്ടും അറിയുകയും ഇല്ല.. ഏട്ടത്തിയെ കുത്തി ഇളക്കി വിട്ടിട്ടും മതിയാവാഞ്ഞല്ലേ ഇപ്പൊ ഇങ്ങനെ കടിച്ചു തൂങ്ങി കിടന്നു പ്രശ്നം ഉണ്ടാക്കുന്നത്.. സത്യത്തിൽ എന്താ നിങ്ങടെ പ്രശ്നം.. അതൊന്ന് പറഞ്ഞു തന്നെ ആദ്യം " സൂര്യ മുന്നിൽ വന്നു നിന്നിട്ട് ചോദിക്കുമ്പോൾ സുഭദ്ര മൈൻഡ് ചെയ്യാതെ നോട്ടം മാറ്റി.. "മേലാൽ ഇനി എന്റെ പെണ്ണിനോട് അനാവശ്യമായി വല്ലതും പറഞ്ഞു ന്ന് ഞാൻ അറിഞ്ഞ... ഇപ്പൊ കാണിക്കുന്ന ഈ കാരുണ്യമൊന്നും പ്രതീക്ഷിക്കണ്ട പിന്നെ.."

അവരുടെ നിർത്താം കണ്ടിട്ട് ദേഷ്യം വിറഞ് കയറുന്നുണ്ട്...അവന് "നീ മിണ്ടാതെ ഇരിയെടാ സൂര്യ.. നാണം ഇല്ലാത്തവരോട് സംസാരിക്കാൻ നിന്നിട്ട് എന്താ കാര്യം..." ഇഷാനി അവന്റെ കൈ പിടിച്ചു പിറകോട്ടു വലിച്ചു.. സുഭദ്ര അപ്പോഴും പുച്ഛത്തോടെ ദച്ചുവിനെയാണ് നോക്കിയത്.. "ഞാൻ ഇറങ്ങട്ടെ അമ്മേ.. ഇവനോട് പറയാൻ ഒരു വിശേഷം ഉണ്ടായിരുന്നു.. അതിന് ഓടി വന്നതാ.." ഉമയുടെ നേരെ നോക്കി ഇഷാനി പറഞ്ഞു. "നീ ഇരിക്കെടി മോളെ.. കുരക്കുന്നവർ അവിടെ നിന്നോട്ടെ... അങ്ങോട്ട്‌ മൈൻഡ് ചെയ്യണ്ട " ഉമ പറഞ്ഞു.. "അയ്യോ.. ഞാൻ ഇവരെ പേടിച്ചൊന്നും അല്ല പോണത്... എനിക്ക് കുറച്ചു ഷോപ്പിംഗ് കൂടി ഉണ്ട്.. ഇനിയും നിന്ന താമസിക്കും " സുഭദ്രയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് ഇഷാനി പറഞ്ഞു... അവരുടെ മുഖം ഒന്നൂടെ കടുത്തു... "പോട്ടെ ദച്ചു... ഒരു ദിവസം രണ്ടാളും കൂടി വാ വീട്ടിലോട്ട്.. ഇതിനുള്ളിൽ അടച്ചു ഇരിക്കാതെ " ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു.. "വരാം ഇഷേച്ചി... അവളും തലയാട്ടി സമ്മതിച്ചു.. "വാ.. ഞാൻ ആക്കി തരാം " സൂര്യ ഇഷാനിയോട് പറഞ്ഞു..

ഏയ്‌ വേണ്ട... ഞാൻ പോയിക്കോളാടാ " അവൾ അവന്റെ നേരെ നോക്കി പറഞ്ഞു.. "അതെന്താ ഇപ്പൊ അങ്ങനെ... നീ എന്റെ കൂടല്ലേ വന്നേ " സൂര്യ സുഭദ്രയുടെ നേരെ ഒന്ന് കടുപ്പത്തിൽ നോക്കി കൊണ്ട് ചോദിച്ചു.. "പറഞ്ഞല്ലോ സൂര്യ എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്.. അത് കൊണ്ടാ.. ഇല്ലേൽ നിന്നെ പൊക്കി കൊണ്ട് ഞാൻ തന്നെ പോകുമല്ലോ..വേറൊന്നും അല്ല.. പുറത്ത് ഇറങ്ങി നിന്ന ഓട്ടോ കിട്ടും..." അവന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട്... ഇഷാനി യാത്ര പറഞ്ഞു പോയി.. ദച്ചുവും... സൂര്യയും അവൾക്കൊപ്പം പുറത്തേക്ക് നടന്നു.. "കൂടുതൽ എന്തെങ്കിലും പ്രോഗ്രസ് ആവുമ്പോൾ വിളിക്ക് ട്ടോ.. ഞാൻ വരാം " പോകും മുൻപ് സൂര്യ അവളോട് പറഞ്ഞു.. "വിളിക്കാട " ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് ഇഷാനി പോയി.. "അവൾക്കൊരു പ്രപ്പോസൽ.. അത് എന്നോട് പറയാൻ വന്നതാ.. "അരികിൽ നിൽക്കുന്നാ ദച്ചുവിനോട് സൂര്യ പറഞ്ഞു.. അവളുടെ കണ്ണുകൾ വിടർന്നു.. "അവൻ ഒന്ന് ചിരിച്ചു.. ഞാൻ വരുണിനെ ഒന്ന് വിളിക്കട്ടെ.. ഇനി ഈ സാധനം ഇവിടെ വെച്ചോണ്ട് ഇരിക്കുന്നത് ബുദ്ധിയല്ല.." സൂര്യ പറയുമ്പോൾ... ദച്ചുവിന്റെ മുഖം മങ്ങി.. സുഭദ്ര ചവച്ചു തുപ്പിയ വാക്കുകൾ അവളുടെ ഓർമയിൽ വന്നു.. "ഭ്രാന്ത് ഉള്ളവർ എന്തേല്ലാം വിളിച്ചു പറയും ദച്ചു.. ..

അതിനെല്ലാം നമ്മൾ ആ വിലയല്ലേ കൊടുക്കൂ. കൊടുക്കാൻ പാടുള്ളു.. അപ്പച്ചിക്ക് അസൂയ മുഴുത്ത് ഭ്രാന്ത് ആയതാ.. ആരും സന്തോഷതോടെ ജീവിക്കുന്നത് അവർക്ക് സഹിക്കില്ല... അത് ഇല്ലാതെ ആക്കാൻ എന്തും പറയും... മനസ്സിലായോ.. അതൊന്നും മനസ്സിൽ വെച്ചിട്ട് വെറുതെ സങ്കടപെട്ടു നടക്കരുത്." ദച്ചുവിനെ വലിച്ചടുപ്പിച്ചു കൊണ്ട് സൂര്യ പറഞ്ഞു.. "അവൾ ഒന്ന് തലയാട്ടി... സൂര്യ എന്താണ്.... ഇഷാനി എനിക്ക് ആരാണ് എന്ന് നിനക്ക് നന്നായി അറിയാം എന്നാ എന്റെ വിശ്വാസം... ഇനി ഇഷാനിയെ എന്നോടൊപ്പം കാണുമ്പോൾ...നിനക്കും... ദച്ചു പിടച്ചിലോടെ അവന്റെ നേരെ നോക്കി.. ഇല്ലെന്ന് തലയാട്ടി.. ആ തെളിച്ചം അവന്റെ മുഖത്തും നിറഞ്ഞു.. "വാ.. വരുണിനെ വിളിക്കട്ടെ.. വൈകുന്ന ഓരോ നിമിഷവും അവരിവിടെ കൂടുതൽ ഷോ ഇറക്കും.." തിരികെ.. ഹാളിൽ എത്തിയ സൂര്യ പോക്കറ്റിൽ തപ്പി നോക്കി. "ഫോൺ റൂമിൽ ആണ്... ചാർജ് ചെയ്യാൻ വെച്ചതാ " ദച്ചുവിനെ നോക്കി അവൻ പറഞ്ഞു.. "ജിത്തേട്ടൻ ഇരിക്ക്... ഞാൻ എടുത്തിട്ട് വരാം " ദച്ചു സ്റ്റെപ് കയറി പോയി..

സൂര്യ സോഫയിൽ ഇരുന്നിട്ട് അവൾ വരുന്നതും കാത്തു. അൽപ്പം കഴിഞ്ഞു ഇറങ്ങി വന്നവളുടെ കയ്യിൽ ഇഷാനിയുടെ ഫോൺ കൂടി കണ്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.. "ഇഷേച്ചി ഫോൺ എടുക്കാൻ മറന്നിട്ടാ പോയത് " ദച്ചു പറയുമ്പോൾ അവൻ ചിരിച്ചു.. "സെൽഫി ഭ്രാന്താ ആ പെണ്ണിന്.. ഫോട്ടോ എടുത്തിട്ട്... അവിടെങ്ങാനും വെച്ചതാവും... സാരമില്ല... കൊണ്ട് പോയി കൊടുക്കാം " രണ്ടു ഫോണും കൈ നീട്ടി വാങ്ങി കൊണ്ട് സൂര്യ പറഞ്ഞു... ഫോൺ വാങ്ങിയിട്ട്.... അതേ നിമിഷം തന്നെ ദച്ചുവിനെ ഒറ്റ വലിക്ക് അരികിൽ ഇരുത്തി.. അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് അവൻ വരുണിന്റെ നമ്പർ കോളിൽ ഇട്ടത്... അപ്പച്ചി ഏൽപ്പിച്ച മുറിവുണക്കാൻ വേണ്ടിയുള്ള അവന്റെ ശ്രമം ആണെന്ന് മനസ്സിലായത് കൊണ്ട് തന്നെ അവളും തടയാതെ ആ വിളി തീരുവോളം അവനോട് ചേർന്നിരുന്നു.. "അവൻ വൈകുന്നേരം വരും..." കാൾ കട്ട് ചെയ്തിട്ട് സൂര്യ ദച്ചുവിനെ നോക്കി.. അവൾ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.. അവനിരികിൽ ഇരിക്കുമ്പോൾ മാത്രം ഉയരുന്ന നെഞ്ചിടിപ്പ് പുറത്ത് കേൾക്കുമോ എന്ന പേടിയോടെ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അമ്മയുടെ മുഖത്തിന്റെ നാലിരട്ടിയോളം മകളും മോന്ത വലിച്ചു കയറ്റിയിട്ടുണ്ട്.. പക്ഷെ ബാക്കിയുള്ള മുഖങ്ങൾ ഒക്കെയും... നൂറു സൂര്യൻ ഒന്നിച്ചുദിച്ച തിളക്കം.. "ഞാൻ രണ്ടൂസം മുന്നേ തന്നെ ഈ വിളി പ്രതീക്ഷിച്ചിരുന്നു... എന്തെ ലേറ്റായി " വരുൺ ചിരിച്ചു കൊണ്ട് ചോദിച്ചു.... "പറയാതെ ഇറങ്ങി പോകുമെന്ന് കരുതി... എവിടുന്ന്.. നിന്റെ അമ്മയ്ക്ക് ഞങ്ങളെ ഓരോരുത്തരെയും ഇറക്കി വിടാൻ ആണ് കൂടുതൽ ഇഷ്ടം.. അപ്പോപ്പിന്നെ കയ്യോടെ നിന്നെ ഏല്പിച്ചു തരാം എന്ന് കരുതി " സൂര്യ ചിരിച്ചു കൊണ്ട് പറയുബോൾ... സുഭദ്ര അവനെ നോക്കി പല്ലിറുമ്മി.. ഇന്ത്രനും കാവ്യയും തിരിച്ചു വന്നിട്ടാണ് വരുണും വന്നത്... അവൻ വരും വരെയും.. പിന്നെയും മതിയാവാത്ത പോലെ ഇരുന്നു ചൊറിയുന്ന സുഭദ്ര തന്നെ പ്രശ്നം എന്താണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുത്തിരുന്നു... "എന്റെ അമ്മ ആയത് കൊണ്ട് പറയല്ല സൂര്യ... ഇത്രേം ദുഷിച്ച മനസ്സുള്ളൊരു സാധനം.. ഈ ലോകത്ത് വേറെ ഉണ്ടാവില്ല.. അമ്മയ്ക്ക് പഠിക്കുന്ന വേറൊരു സാധനം കൂടി ഉണ്ടല്ലോ ഇവിടെ...."

ചുറ്റും നോക്കി കൊണ്ട് വരുൺ പറയുമ്പോൾ അവർക്കെല്ലാം ചിരി വന്നിരുന്നു.. ദേ നിക്കണ്... ഇപ്പൊ തന്നെ അടിച്ചൊതുകുക.. വേണമെങ്കിൽ... അമ്മയ്ക്ക് വിളിക്കാനോ സംസാരിക്കാനോ അവസരം കൊടുക്കാതിരിക്കുക.... ഇല്ലെങ്കിൽ ഉണ്ടല്ലോ... ഇതിനേക്കാൾ മൂത്ത വിഷം ആയി മാറും അത്.. " യാതൊരു മടിയും ഇല്ലാതെ വേണിയെ ചൂണ്ടി വരുൺ വിളിച്ചു പറയുമ്പോൾ... വേണിയുടെയും സുഭദ്രയുടെയും മുഖം കൂടുതൽ കടുത്തു പോയിരുന്നു.. കൂടുതൽ നിന്ന് പ്രസംഗം നടത്താതെ നടക്കെട അങ്ങോട്ട്... ഞാൻ അല്ലേലും ഇന്ന് തിരികെ വരാൻ ഇരുന്നതാ.. അങ്ങനിപ്പോ എന്റെ വീട്ടിൽ നീയും നിന്റെ കെട്ട്യോളും കൂടി സുഖമായി കഴിയണ്ട " സുഭദ്ര പറയുമ്പോൾ വരുൺ പുച്ഛത്തോടെ അവരെ നോക്കി.. "അശ്വതിയെ ഞാൻ അവളുടെ വീട്ടിൽ ആക്കിയിട്ട ഈ വരുന്നത്... അവൾക്കിപ്പോ അമ്മയുടെ കുശുമ്പ് സഹിക്കാൻ പറ്റിയ കണ്ടീഷൻ അല്ല... എനിക്ക് അവൾക്ക് കൂട്ടിരിക്കാനും.. അത് കൊണ്ട് തത്കാലം നിങ്ങൾ എന്നോട് പോരെടുക്ക്... ഇല്ലാതെ ജീവിക്കാൻ വയ്യല്ലോ "

അതേ രീതിയിൽ അവന്റെ മറുപടി... സുഭദ്ര ഒരു നിമിഷം ഇച്ഛാ ഭംഗത്തോടെ.... നിന്ന് പോയി.. "എന്നെ ഇറക്കി വിട്ടെന്ന് കരുതി സന്തോഷിക്കണ്ട നിങ്ങൾ.. എന്റെ ഏട്ടൻ ഇവിടെ ഇല്ലാത്തത് കൊണ്ടല്ലേ..." അവസാനം... സുഭദ്ര മൂക്ക് ചീറ്റി തുടങ്ങി.. "അതേ... ആ ഏട്ടൻ ഇവിടെ ഇല്ലാത്തത് മുതലാക്കി അപ്പച്ചിയും കുറെ തറ വേലകൾ ഇവിടെ നടത്തിയില്ലേ... അതെല്ലാം ഇനി പോയി കഴിഞ്ഞിട്ട് അച്ഛനോട് ഞങ്ങൾ പറഞ്ഞോളാം.. അപ്പോൾ പിന്നെ അപ്പച്ചിയുടെ ഈ പരാതി അങ്ങോട്ട് തീർന്ന് കിട്ടുമല്ലോ " ഇന്ത്രൻ കളിയാക്കി.. ഇനി ഇവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് മനസ്സിലായത് കൊണ്ട് തന്നെ സുഭദ്ര പിന്നെ ഒന്നും പറഞ്ഞില്ല... "അമ്മ പോട്ടെ ടി മോളെ.. പിന്നെ വരാം കേട്ടോ.. നിനക്ക് കാണാൻ തോന്നുമ്പോൾ വിളിച്ച മതി" വേണിയോട് പറഞ്ഞിട്ട് സുഭദ്ര ഒരിക്കൽ കൂടി അവരെയെല്ലാം ഒന്നൂടെ തുറിച്ചു നോക്കി കൊണ്ട് വേഗം പോയി കാറിൽ കയറി ഇരുന്നു.. പോട്ടെ.... " വരുണും യാത്ര പറഞ്ഞു കൊണ്ട്... സുഭദ്ര യുടെ ബാഗ് എടുത്തിട്ട് വണ്ടിയുടെ നേരെ നടക്കുന്നത്.... തെളിഞ്ഞ മനസ്സോടെ അവരെല്ലാം നോക്കി നിന്നിരുന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story