സ്വയം വരം 💞: ഭാഗം 35

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ... എല്ലാ മുഖങ്ങളിലും പതിവിൽ കൂടുതൽ സന്തോഷം ഉണ്ടായിരുന്നു... വലിയൊരു ബാധ ഒഴിഞ്ഞു പോയല്ലോ എന്ന നിറഞ്ഞ സന്തോഷം... വേണി പ്രതിഷേധമെന്ന പോലെ ആ പരിസരത്തു പോലും വരുന്നില്ല... അതിലാർക്കും ഒരു പരാതിയും ഇല്ലായിരുന്നു..ഉമ മുകുന്ദനോട്‌ സുഭദ്ര ദച്ചുവിനോട് പറഞ്ഞതെല്ലാം ഒന്ന് പോലും വിടാതെ പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ അയാളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല... മറ്റന്നാൾ മുതൽ ഞാനും വരുന്നു.. ഓഫീസിൽ... " കളി ചിരികൾക്കിടയിൽ... സൂര്യ അത് പറയുമ്പോൾ എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി.. "ഇതെന്താ.. ഇപ്പൊ ഇങ്ങനൊക്കെ ഒരു തോന്നൽ.." ചിരിച്ചു കൊണ്ട് മുകുന്ദൻ ചോദിച്ചു.. എല്ലാവർക്കും ആ ചോദ്യം ഉണ്ടായിരുന്നു.. കണ്ണുകളിൽ.. "ഇനിയും വല്യേട്ടനും ഏട്ടനും കൂടി ഒറ്റക്ക് കഷ്ടപെടുന്നത്... അതിനി കാണാൻ വയ്യ.. ഇപ്പൊ തന്നെ പുതിയ ബ്രാഞ്ചു തുടങ്ങാൻ എല്ലാം ഒക്കെ ആയിട്ടും എനിക്ക് വേണ്ടിയാണ് വെയിറ്റ് ചെയ്യുന്നത് എന്നെനിക്കറിയാം.. ഇവിടാരും പറയാഞ്ഞിട്ടാ..."

സൂര്യ ചിരിച്ചു കൊണ്ട് പറയുമ്പോൾ ഇന്ത്രനും ദേവും പരസ്പരം നോക്കി ചിരിച്ചു.. പക്ഷെ എടാ.. നിനക്ക് എന്തൊക്കെയോ ഡ്രീംസ് ബാക്കി ഉണ്ടെന്നല്ലേ പറഞ്ഞത്.. അത് തീർന്നിട്ട് മതി " ദേവ് പറയുമ്പോൾ... സൂര്യ സ്നേഹത്തോടെ അവന്റെ നേരെ നോക്കി.. "അത് വിട്ട് കളഞ്ഞിട്ടൊന്നും അല്ല ഏട്ടാ... അത് ഇല്ലേൽ പിന്നെ ഞാനും ഇല്ലല്ലോ.." ചിരിച്ചു കൊണ്ട് സൂര്യ പറഞ്ഞു.. "ഇനി അങ്ങോട്ട് നിങ്ങൾക്കൊപ്പം ഞാനും വേണം എന്നൊരു തോന്നൽ... ഇവിടെല്ലാർക്കും അതല്ലേ സന്തോഷം " കണ്ണിറുക്കി ചിരിച്ചു കൊണ്ട് സൂര്യ പറഞ്ഞു.. 'ആ.. ഇപ്പൊ ഒരു കുടുംബം ഒക്കെ ആയില്ലേ.. ഇനി മതി കുഞ്ഞു കളിച്ചു നടന്നത്... " ഉമ അവന്റെ നേരെ നോക്കി ഗൗരവത്തോടെ പറയുമ്പോൾ.. ദച്ചുവിന്റെ മുഖം വാടി.. ഇത്രവേഗം അവൻ ഓഫീസിൽ പോയി തുടങ്ങാൻ താൻ അവനോട് ചേർന്നതാണോ കാരണം.. ആ ചോദ്യം അവളെ വേദനിപ്പിച്ചു.. ഡാൻസ് പ്രാണൻ പോലെ കൊണ്ട് നടക്കുന്നവൻ തന്റെ പ്രണയം സ്വീകരിച്ചപ്പോൾ.. അവന് പ്രിയപ്പെട്ട പലതും മാറ്റി നിർത്തേണ്ടി വരുന്നുണ്ടോ... ചിന്തകൾ അവളെ വല്ലാതെ ഞെരുക്കി..

"കൂയ്... സൂര്യ തട്ടി വിളിക്കുമ്പോ ദച്ചു ഞെട്ടി.. "സ്വപ്നം കണ്ടിരുന്നത് മതി.. നാളെ നേരത്തെ എണീറ്റിട്ടു റെഡിയാവണം കേട്ടോ " ചിരിച്ചു കൊണ്ടവൻ പറഞ്ഞു.. എങ്ങോട്ട് എന്നവൾ തിരിച്ചു ചോദിച്ചു.. കോളേജിൽ.. " പുരികം പൊക്കി അവൻ പറയുമ്പോൾ അവൾ ചാടി എണീറ്റു.. "ഞാനോ " ദച്ചു ചോദിച്ചു.. പിന്നെ ഞാൻ ആണോ കോളേജിൽ പോയി കൊണ്ടിരുന്നേ " സൂര്യ തിരിച്ചു ചോദിച്ചു.. ബാക്കി ഉള്ളവരെല്ലാം അവരെ നോക്കി ചിരിക്കുന്നുണ്ട്.. "എനിക്ക് പോവണ്ട.. ഞാൻ പോവൂല " ദച്ചു കുട്ടികളെ പോലെ ചിനുങ്ങി കൊണ്ടവനെ നോക്കി.. "നീ തന്നെ പോവും... നിന്നെ ഞാൻ കൊണ്ട് വിടുകയും ചെയ്യും " അതെ ഭാവത്തിൽ സൂര്യയും പറയുമ്പോൾ അവരെല്ലാം പൊട്ടി ചിരിച്ചു പോയിരുന്നു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദച്ചു കുളിച്ചിറങ്ങി വരുമ്പോൾ... സൂര്യ ബെഡിൽ ചാരി കിടന്നിട്ട് ഫോണിൽ നോക്കുന്നുണ്ട്.. അവൾ ഒളി കണ്ണോടെ നോക്കുന്നത് കണ്ടിട്ടും അവൻ മൈന്റ് ചെയ്തില്ല.. കോളേജിൽ പോകുന്ന കാര്യം പറഞ്ഞത് മുതൽ വീർപ്പിച്ചു പിടിച്ച മുഖത്തോടെ ആണ് നടത്തം.. മുടി ചീകി ഒതുക്കി...

ഇത്തിരി മിനുക്ക് പണികൾ കണ്ണാടിക്ക് മുന്നിൽ നിന്നിട്ട് ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ സൂര്യയുടെ നേരെയാണ്.. അവൻ നോക്കാതെ ഇരിക്കുന്നത് കാണുമ്പോൾ അവളുടെ മുഖം ഒന്നൂടെ വീർത്തു.. ഒടുവിൽ.... ചവിട്ടി തുള്ളി.. ബെഡിൽ കയറി കിടക്കുമ്പോൾ... സൂര്യ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു വെച്ചു.. നേരെ കിടന്നു.. "നിന്നെ ഞാൻ ഒന്നാം ക്ലാസ്സിൽ കൊണ്ട് പോയി ചേർത്തത് പോലുണ്ടല്ലോ ദച്ചു ഈ കുറുമ്പ് കാണുമ്പോൾ " ചിരിച്ചു കൊണ്ടവൻ പറഞ്ഞിട്ടും അവൾ അനങ്ങിയില്ല.. ദച്ചു.. ഡീ.. ബലം പിടിച്ചുചെരിഞ്ഞു കിടന്ന അവളെ അവൻ നേരെ കിടത്തി കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചാണ് കിടത്തം.. സൂര്യയ്ക്ക് ചിരി വരുന്നുണ്ട്.. അത് കാണുമ്പോൾ. "സൂര്യജിത്തിന്റെ ഭാര്യ എന്നതിനും അപ്പുറം നിനക്കൊരു ലൈഫ് ഉണ്ടല്ലോ ദച്ചു.. അവിടെ നീ തോറ്റു പോകാതെ ഇരിക്കേണ്ടത് എന്റേം കൂടി ആവിശ്യം അല്ലേടി.. അത് കൊണ്ടല്ലേ.. അധികം ഒന്നും ഇല്ലല്ലോ.. ഏറിയാൽ ഒരു മാസം.. അത് കഴിഞ്ഞു എക്സാം..." സൂര്യ ഒരു കൈ കൊണ്ട്.. തല താങ്ങി ചെരിഞ്ഞു കിടന്നാണ് പറയുന്നത്.

. "ഞാൻ എക്സാം എഴുതാൻ പോയ പോരെ.." വീണ്ടും ദച്ചു ചോദിച്ചു... പോരല്ലോ ദച്ചു മോളെ... ഇവിടെ വെറുതെ ഇരുന്നിട്ട് എന്തിനാ... അന്നേരം പോയി ക്ലാസ്സിൽ ഇരുന്ന് വല്ലതും കേട്ട അത് നല്ലതല്ലേ.. " അവൻ ചോദിക്കുമ്പോൾ വീണ്ടും അവൾ ചുണ്ട് കൂർപ്പിച്ചു.. വീണ്ടും അവൾ മുഖം തിരിച്ചു കളഞ്ഞു.. "ഓരോ പെൺകുട്ടികളും... കല്യാണത്തിന് ശേഷം പഠിക്കാൻ പോവാൻ വേണ്ടിയിട്ടാ ഇമ്മാതിരി കോലത്തിൽ ഓരോന്നു കാണിച്ചു കൂട്ടുന്നത്.. ഇവിടൊരുത്തി..." സൂര്യ വീണ്ടും അവളുടെ മുഖം പിടിച്ചു തിരിച്ചു.. "ഞാൻ ജീവനോടെ ഉള്ളടത്തോളം കാലം നിനക്ക് ഒന്നിനും വേണ്ടി ആരുടെ മുന്നിലും കൈ നീട്ടേണ്ടി വരില്ലെന്ന് എനിക്കുറപ്പ് തരാൻ ആവും ദച്ചു.. പക്ഷെ അതിനും അപ്പുറം... സ്വന്തം കാലിൽ നിക്കാനൊരു ജോലി എന്നത് ഏതൊരാളിന്റെയും സ്വപ്നം അല്ലേ ടി..." സൂര്യ പറയുമ്പോൾ ദച്ചു അവന്റെ നേരെ നോക്കി.. "ഇപ്പൊ ഈ തോന്നൽ ഉണ്ടാവില്ല എങ്കിലും.. പിന്നീട് ഒരിക്കൽ നീ എനിക്ക് നേരെ വിരൽ ചൂണ്ടരുത്... അത് കൊണ്ടല്ലേ ഞാൻ പറയുന്നത്... ഇനി അധികമൊന്നും ഇല്ലല്ലോ.. നല്ല കുട്ടിയായി നാളെ പോവും... ഇല്ലേ "

സൂര്യ വീണ്ടും പറയുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല.. "നീ ആ പരസ്യം കണ്ടിട്ടില്ലേ ദച്ചു... നാളെ ഒരിക്കൽ അത് പോലെ എന്റെ മക്കൾ നിന്നോട് അമ്മക്കെന്താ ജോലി... ഒന്നുമില്ലേ എന്ന് ചോദിക്കുമ്പോൾ.. നീ വടി പോലെ നിൽക്കുന്നത് എനിക്ക് ആലോചിക്കാൻ പോലും വയ്യ കള്ളചിരിയോടെ സൂര്യ അത് പറയുമ്പോൾ... ദച്ചു ചാടി എഴുന്നേറ്റു.. "എന്തേയ് " അവൻ നേരെ കിടന്നിട്ട് ചോദിച്ചു.. അപ്പോഴും ആ ചിരി അത് പോലുണ്ട്.. ഒന്നുല്ല... ദച്ചു പറഞ്ഞു.. "എങ്കിൽ കിടന്നോ.. ഇന്നലെ ഉറങ്ങിയിട്ടില്ലല്ലോ.. " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇല്ലെന്ന് അവൾ തലയാട്ടി.. ഞാനും.. സൂര്യ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.. ദച്ചു വീണ്ടും കിടന്നു.. വീണ്ടും അവന്റെ നേരെ തിരിഞ്ഞു നോക്കി.. എന്തോ ചോദിക്കാൻ ഉണ്ടല്ലോ... " വീണ്ടും അവൾക്ക് നേരെ ചെരിഞ്ഞു കിടന്നവൻ ചോദിച്ചു.. ദച്ചു ഒന്നും മിണ്ടാതെ കിടന്നു.. ചോദിക്ക് ദച്ചു " വീണ്ടും സൂര്യ പറഞ്ഞു..

"ഇന്ന് സ്റ്റെപ്പ് ഒക്കെ തെറ്റി കളിച്ചെന്ന് പറഞ്ഞല്ലോ.. എന്ത് പറ്റി " അവനെ നോക്കാതെ തന്നെ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണിലെ കള്ളത്തരം സൂര്യ കണ്ടിരുന്നു.... നീ കൂടെ ഇല്ലാത്തത് കൊണ്ട് എന്ന് പറയുന്നത് കേൾക്കാൻ വേണ്ടിയാണ് ആ ചോദ്യം എന്ന് മനസ്സിലായിട്ടും.... അവൻ അവളെ നോക്കി ചിരിച്ചു.. "എനിക്കറിയില്ല... ഇന്നലെ പോകുമ്പോൾ തന്നെ ഒരു മൂഡ് ഇല്ലായിരുന്നു... അത് കൊണ്ടായിരിക്കും " വളരെ സിമ്പിൾ ആയിട്ട് അവനത് പറയുമ്പോൾ വീണ്ടും അവളുടെ മുഖത്ത് നിരാശ പടർന്നു കയറി.. ഞാൻ കാരണം ആണോ പെട്ടന്ന് ഓഫീസിൽ പോയി തുടങ്ങേണ്ടി വരുന്നത് " ഇപ്രാവശ്യം അവനെ നോക്കാതെയാണ് ചോദ്യം.. സൂര്യ അലിവോടെ അവളുടെ വേദന നിറഞ്ഞ മുഖത്തേക്ക് നോക്കി.. "ഒരിക്കലും അല്ല... കുറച്ചു നാളായി ഞാനും ആഗ്രഹിക്കുന്നു.. അവരൊറ്റക്ക് പൊരുതി നേടിയതാ..

ഞാൻ കൂടി ജോയിൻ ചെയ്യേണ്ട സമയം ആയെന്ന് തോന്നി... അത്രമാത്രം " സൂര്യ ചിരിയോടെ ആണ് പറയുന്നത്. എന്നിട്ടും അവളുടെ മുഖം തെളിഞ്ഞിട്ടില്ല.. "വെറുതെ ഓരോ പൊട്ടത്തരം ആലോചിച്ചു കിടന്നു സമയം കളയണ്ട.. വേഗം ഉറങ്ങിക്കോ.. രാവിലെ നേരത്തെ എണീറ്റ് ക്ലാസ്സിൽ പോണ്ടേ " സൂര്യ ചോദിക്കുമ്പോൾ വീണ്ടും അവളുടെ മുഖം കൂർത്തു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇനി പോയി റെഡിയായിക്കോ മോളെ.. ഇന്ന് മുതൽ കോളേജിൽ പോവണ്ടേ " അടുക്കളയിൽ ചുറ്റി തിരിയുന്ന ദച്ചുവിനോട് ഉമ പറഞ്ഞു.. "എനിക്ക് എങ്ങോട്ടും പോവണ്ട അമ്മേ... ഒന്ന് പറയോ ജിത്തേട്ടനോട്.. ഞാൻ പോയി എക്സാം എഴുതിക്കോളാം . പ്ലീസ് " ഉമയെ ചുറ്റി പിടിച്ചു കൊണ്ട് ദച്ചു പറയുമ്പോൾ.. അവർ ചിരിച്ചു കൊണ്ട്.. അവളുടെ നേരെ തിരിഞ്ഞു.. "എങ്ങനാ ദച്ചു അമ്മ അവനോടത് പറയുന്നത്... അവന്റെ ആഗ്രഹം അതാണ്‌ എന്നറിഞ്ഞു കൊണ്ട്... മോള് നല്ല കുട്ടിയായിട്ട് ഒരുങ്ങി പോ.. അവൻ പറഞ്ഞത് പോലെ അധികം ഒന്നും ഇല്ലല്ലോ.. ചെല്ല് " ഉമ ദച്ചുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

ചുണ്ട് ചുളുക്കി കൊണ്ട് അവൾ ഉമയെ നോക്കി.. കാവ്യ അത് കണ്ടിട്ട് വാ പൊത്തി ചിരിച്ചപ്പോൾ ദച്ചു അവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് തിരികെ നടന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി... കണ്ണാടിക്ക് മുന്നിൽ പോയി നിൽക്കുമ്പോൾ ആണ് സൂര്യ വാതിൽ തുറന്നു കയറി വന്നത്.. അത് അറിഞ്ഞിട്ടും അവൾ നോക്കിയില്ല.. അവൻ ചിരിച്ചു കൊണ്ട് തന്നെ അവളെ നോക്കിയിട്ട് ടവ്വൽ എടുത്തു കൊണ്ട് കുളിക്കാൻ കയറി.. ദച്ചു വീണ്ടും മുടി ചീകാൻ തുടങ്ങി.. അവൻ കുളി കഴിഞ്ഞു വന്നിട്ടും അതിനൊരു തീരുമാനം ആയിട്ടില്ല.. "ഇത് ഇന്നെങ്ങാനും തീരുവോ ദച്ചു " അരികിൽ പോയി നിന്നിട്ട് അവൻ ചോദിച്ചു.. വീർപ്പിച്ചു പിടിച്ച മുഖം ഒന്നൂടെ കൂർത്തു എന്നല്ലാതെ അവൾ മിണ്ടിയില്ല.. സമയം ഇപ്പൊ തന്നെ എട്ടര കഴിഞ്ഞു.. നിന്നെ കോളേജിൽ ആക്കിയിട്ട് വേണം എനിക്ക് ഒരിടം വരെയും പോവാൻ.. അത് കൊണ്ട് പെട്ടന്ന് നോക്ക് " ആ വാക്കിൽ അൽപ്പം ഗൗരവം ഉള്ളത് കൊണ്ട് തന്നെ പിന്നെ അവളോടും താമസം കാട്ടിയില്ല.. പത്തു മിനിറ്റ് കൊണ്ട് റെഡിയായി.. അവനും..

ചീപ്പ് എടുത്തു കൊണ്ട് അവൻ ദച്ചുവിനെ നോക്കി.. അവൾ അത് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല.. അത് കൊണ്ട് തന്നെ സൂര്യ മുടി നന്നായി ചീകി ഒതുക്കി വെച്ചു കൊണ്ടവളെ നോക്കി ഇളിച്ചു കാണിച്ചു.. "ഒക്കെ അല്ലേ.. ഇറങ്ങിയാലോ.." അവൾക്ക് മുന്നിൽ പോയി നിന്നിട്ട് ചോദിച്ചു.. മ്മ്... ഒരു മൂളൽ മാത്രം.. എന്നാ വാ.. കീ എടുത്തു കൊണ്ടവൻ മുന്നോട്ടു നടക്കുമ്പോൾ.. പെട്ടന്ന് അവന്റെ മുന്നിൽ കയറി നിന്നിട്ട് ദച്ചു ആ മുടി കിള്ളി പറിച്ചു.. പഴയ പോലെ അതെല്ലാം അവന്റെ നെറ്റിയിലേക്ക് അലസമായി തൂങ്ങി കിടന്നു.. ഇങ്ങനെ മതി ട്ടോ... പറഞ്ഞിട്ട് കള്ള ചിരിയോടെ ഒറ്റ ഓട്ടം.. നിക്കെടി അവിടെ... ചിരിച്ചു കൊണ്ടവൻ പിടിക്കും മുന്നേ അവൾ സ്റ്റെപ്പ് ഇറങ്ങി കഴിഞ്ഞിരുന്നു.. താഴെ ഹാളിൽ അവനെത്തുമ്പോൾ അതേ ചിരിയോടെ അവൾ അവിടെ ഉണ്ട്.. ഇനി എന്താ നിക്കുന്നെ പോവല്ലേ " സൂര്യ ചോദിച്ചു... മ്മ്... മൂളി കൊണ്ടവൾ അവന്റെ അരികിൽ വന്നു നിന്നു.. അയ്യോ... എന്റെ ബാഗ് വീട്ടിൽ ആണ്.. അപ്പൊ എങ്ങനെ പോകും..." ദച്ചു അതീവ സങ്കടത്തോടെ സൂര്യയെ നോക്കി.. അവൻ നടുവിന് കൈ കുത്തി നിന്നിട്ട് അവളെ നോക്കും..

"അത് ശെരിയാണല്ലോ... ഇനി എങ്ങനെ പോകും.. ഒരു കാര്യം ചെയ്താലോ " സൂര്യ ചോദിക്കുമ്പോൾ ദച്ചുവിന്റെ മുഖം വിടർന്നു.. "ഇന്ന് പോവണ്ട എന്നല്ലേ... താങ്ക്സ് ജിത്തേട്ട "" പറഞ്ഞു കൊണ്ട് തിരിഞ്ഞോടാൻ നിന്നവളെ സൂര്യ കൈ പിടിച്ചു വെച്ചു.. അവന്റെ കയ്യിലുള്ള കീ ഉയർത്തി കാണിച്ചു.. തന്റെ വീടിന്റെ കീ ആണ് അതെന്ന് മനസ്സിലാക്കിയ ദച്ചുവിന്റെ അവസ്ഥ കാറ്റഴിച്ചു വിട്ട ബലൂൺ പോലായി.. അവളുടെ ആ നിൽപ്പ് കണ്ടിട്ട് ഉമയും കാവ്യയും ചിരിക്കുന്നുണ്ട്.. പോട്ടെ അമ്മേ.... ആ കൈ വിടാതെ തന്നെ അവൻ മുന്നോട്ടു നടക്കുമ്പോൾ ദച്ചു കൈ വീശി കാണിച്ചു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 യാത്രയിൽ ഉടനീളം ദച്ചു അതേ ഭാവത്തിൽ തന്നെ ആയിരുന്നു.. അവളുടെ മൗനം തന്നെ ഒരുപാട് അസ്വസ്ഥത പെടുത്തുന്നത് എന്ത് കൊണ്ടാണ് എന്നതായിരുന്നു സൂര്യയുടെ ചിന്തയിൽ മുഴുവനും.. വീടിന്റെ മുന്നിൽ ചെന്നിട്ടു ബൈക്ക് നിർത്തുമ്പോൾ ദച്ചു ചാടി ഇറങ്ങി.. സൂര്യ ഇറങ്ങിയിട്ട് ഗേറ്റ് തുറന്നു.. അതേ സ്പീഡിൽ അവൾ അകത്തേക്ക് ഓടി കയറി... പക്ഷെ പെട്ടന്ന് പിടിച്ചു കെട്ടിയ പോലെ നിന്ന് പോയി..

പപ്പയും അമ്മയും ഇവിടെ ഇല്ലെന്ന ഓർമ അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിരുന്നു... വാ.. സൂര്യ അടുത്ത് വന്നിട്ട് കൈ പിടിച്ചപ്പോൾ അവൾ നിറഞ്ഞ കണ്ണോടെ അവന്റെ നേരെ നോക്കി.. അവൻ ഒന്ന് കണ്ണടച്ചു കാണിച്ചു കൊണ്ടവളെ നോക്കി ചിരിച്ചു.. അവന്റെ പിറകിൽ നടന്നു അകത്തു കയറുമ്പോൾ... വല്ലാത്തൊരു ശൂന്യത തന്നെ ഒന്നാകെ പൊതിയും പോലെ... വാതിൽ തുറന്നിട്ട്‌ ദച്ചു നേരെ ഓടിയത്.. ഹരിയുടെ മുറിയിലേക്കാണ്.. അകത്തു കയറിയിട്ട്... ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടവൾ ഒന്ന് വട്ടം കറങ്ങി.. ആ മുറിയിൽ ഇപ്പോഴും അയാളുടെ ഗന്ധം ഉള്ളത് പോലെ.. അമ്മയുടെ ചിരിയുടെ ശബ്ദം കേൾക്കുന്ന പോലെ.. വൃത്തിയായി വിരിച്ചിട്ട ബെഡിലേക്ക് ദച്ചു കമിഴ്ന്നു കിടന്നു... രണ്ട് സൈഡിൽ നിന്നും പപ്പയും അമ്മയും പൊതിഞ്ഞു പിടിക്കും പോലെ തോന്നി അവൾക്ക്.. സൂര്യ വന്നിട്ട് തട്ടി വിളിക്കും വരെയും അവൾ അനങ്ങാതെ കിടന്നു.. "എന്താണ്.. കൊച്ചു പിള്ളേരെ പോലെ.. എഴുന്നേറ്റു വാ.. ദച്ചു.. സമയം പോണ്.." അവൻ ഓർമിപ്പിച്ചു.. അവൾ വേഗം എഴുന്നേറ്റ് പുറത്തേക്ക് നടന്നു..

വാതിൽ അടച്ചു കൊണ്ട് സൂര്യയും.. ബാഗ് എടുത്തു വാ.. ഞാൻ ഇവിടിരിക്കാം " വീണ്ടും സൂര്യ പറയുബോൾ തലയാട്ടി കൊണ്ട് അവൾ സ്റ്റെപ്പ് കയറി.. "എന്റെ കൂടെ ഒന്ന് വന്ന.. കാൽ ഒടിഞ്ഞു പോകുവൊന്നും ഇല്ലല്ലോ " പിറു പിറുത്തു കൊണ്ട് തന്നെ അവൾ മുകളിലേക്ക് കയറി പോയിരുന്നു.. തന്റെ മുറിയിൽ എത്തി നിൽക്കുമ്പോൾ... ദൂരെ എവിടെയോ പോയിട്ട് ഒരുപാട് ദിവസം കഴിഞ്ഞു തിരിച്ചു വന്നത് പോലൊരു ഫീൽ.. താൻ ഒതുക്കി വെച്ചത് പോലെ തന്നെ ഉണ്ട്.. ദച്ചു ബെഡിൽ ഇരുന്നിട്ട് പതിയെ ചുറ്റും നോക്കി.. ദച്ചു.... താഴെ നിന്നും വിളി കേൾക്കാം.. "ഓ.. ഇങ്ങനൊരു സാധനം.." പറഞ്ഞു കൊണ്ടവൾ വിളി കേട്ടു.. ക്ളോകിലേക്ക് കണ്ണുകൾ നീണ്ടു.. സമയം ഇപ്പൊ തന്നെ ലേറ്റ് ആയെന്ന് മനസിലായതും അവൾ ചാടി എഴുന്നേറ്റു.. "ഒന്ന് കയറി വന്നത് പോലും ഇല്ലല്ലോ... ഇങ്ങനൊരു അൺറൊമാന്റിക് മൂരാച്ചി.. ഇവനൊയൊക്കെ പ്രണയിക്കാൻ പോയ എന്നെ വേണം തല്ലി കൊല്ലാൻ... വേറെ വല്ലോരും ആയിരുന്നു എങ്കിൽ ഈ സമയം കൊണ്ട് രണ്ടു പിള്ളേരെ കിട്ടിയേനെ.. ഇവിടെ ഇപ്പോഴും കോളേജിൽ പോ... പഠിക്ക്... ഹും"

ബാഗ് വലിച്ചെടുത്തു അതിനുള്ളിൽ പുസ്തകം എടുത്തു വെക്കുന്നതിനിടെ ദച്ചു പറയുന്നുണ്ട്.. എനിക്ക് ഇതൊന്നും അല്ല വേണ്ടത് എന്ന് ഇനി എന്നാണാവോ ഈ പൊട്ടൻ ഒന്ന് മനസ്സിലാക്കുക.. എന്റെ ദൈവമേ " മുകളിൽ നോക്കി പറഞ്ഞു കൊണ്ട് ദച്ചു തിരിഞ്ഞതും... വാതിൽ പടിയിൽ ചാരി... കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന സൂര്യയെ കണ്ടപ്പോൾ... അവൾ ഞെട്ടി പോയിരുന്നു.. അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചത് ദയനീയമായി പൊളിഞ്ഞു പോയി.. അവനെല്ലാം കേട്ടു എന്നതിൽ സംശയം ഒന്നും വേണ്ടായിരുന്നു.. കാരണം ആ മുഖത്തെ ഭാവം തന്നെ അത് പറഞ്ഞു തരുന്നുണ്ട്.. അവനൊന്നും മിണ്ടാതെ മുന്നോട്ടു നടന്നു വന്നപ്പോൾ ദച്ചു പകച്ചു കൊണ്ട് പിറകിലേക്ക് നടന്നു.. ചുവരിൽ തട്ടി നിൽക്കുന്ന അവൾക്ക് തൊട്ട് മുന്നിൽ വന്നവൻ നിൽക്കുമ്പോൾ ദച്ചു വേഗം മുഖം താഴ്ത്തി.. കയ്യിലെ ബാഗിൽ പിടി മുറുകി.. "നീ ഇന്ന് കോളേജിൽ പോവണ്ട" അവളെ നോക്കി സൂര്യ അത് പറയുമ്പോൾ.. ദച്ചു ഞെട്ടി കൊണ്ട് അവനെ നോക്കി.. "പിന്നെ... അതിന് വേണ്ടിയല്ലേ വന്നത് " ദച്ചു ബാഗ് ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു..

സൂര്യ ആ ബാഗ് പിടിച്ചു വാങ്ങി.. "വന്നതൊക്കെ അതിന് തന്നെ.. പക്ഷെ നീ അല്ലേ കുറച്ചു മുന്നേ പറഞ്ഞത്... നിനക്ക് ഇതൊന്നും അല്ല വേണ്ടത് എന്ന്.. എങ്കിൽ പിന്നെ എല്ലാം നിന്റെ ആഗ്രഹം പോലെ നടക്കട്ടെ " വല്ലാത്തൊരു ഭാവത്തിൽ അവനത് പറയുമ്പോൾ ദച്ചു വീണ്ടും വിറച്ചു പോയി.. "ഞാൻ... ഞാൻ വെറുതെ പറഞ്ഞതാ " ദച്ചു നീങ്ങി വരുന്നവന്റെ നെഞ്ചിൽ കൈ കൊണ്ട് തള്ളി പറഞ്ഞു.. "ഏയ്‌.. എനിക്കങ്ങനെ തോന്നിയില്ല.. എന്റെ പെണ്ണൊരു കാര്യം കൊതിച്ചിട്ട് അത് നടത്തി തന്നില്ലേ മോശമല്ലേ " ചിരിച്ചു കൊണ്ട് സൂര്യ പറഞ്ഞു.. "എനിക്ക് കോളേജിൽ പോയ മതി.. പ്ലീസ് " ദച്ചു വീണ്ടും ദയനീയമായി പറഞ്ഞു.. "വേണ്ടന്നെ... നീ ഇനി കോളേജിൽ പോവണ്ട " സൂര്യ വീണ്ടും ഒന്നൂടെ അവൾക്കരികിൽ ചേർന്ന് നിന്നിട്ട് പറഞ്ഞു.. ദച്ചു വിയർത്തു തുടങ്ങി... അവന്റെയാ ഭാവത്തിന് മുന്നിൽ.. പ്ലീസ്... ജിത്തേട്ട.. ഇനി ഞാൻ അങ്ങനെ പറയില്ല " വീണ്ടും അവൾ കെഞ്ചി.. ഇനി കോളേജിൽ പോണില്ലന്ന് പറഞ്ഞു ഞാൻ കേൾക്കുമോ " പുരികം ഉയർത്തി കൊണ്ട് സൂര്യ ചോദിക്കുമ്പോൾ ദച്ചു ഇല്ലെന്ന് തലയാട്ടി.. കേട്ടാലോ "

ഒന്ന് കൂടി അവൻ അടുത്തേക്ക് വന്നു ചോദിച്ചു.. ഇല്ലാ.. ഇനി ഞാൻ നല്ല കുട്ടിയായി പോയി കൊള്ളാം.. സത്യം " ദച്ചു പറയുമ്പോൾ... സൂര്യ ചിരിച്ചു കൊണ്ട് പുറകിലോട്ട് മാറിയതും.. ദച്ചു ബെഡിലേക്ക് ഇട്ട ബാഗും എടുത്തു കൊണ്ട് താഴേക്ക് ഒറ്റ ഓട്ടം ആയിരുന്നു.. ചിരിയോടെ തന്നെ അവനും അവൾക്ക് പിറകിൽ തിരിച്ചിറങ്ങി.. മുന്നിലെ വാതിൽ അടച്ചിട്ട് സൂര്യ വരുമ്പോൾ ദച്ചു ബൈക്കിന്റെ അരികിൽ നിൽപ്പുണ്ട്.. അവനെ നോക്കാൻ ആവാത്ത വിധം ഒരു കള്ളത്തരം മുഖത്തുണ്ട്.. ഇനി എന്തെങ്കിലും എടുക്കാൻ ഉണ്ടോ " ബൈക്കിൽ കയറി കൊണ്ടവൻ ചോദിച്ചു.. ഇല്ലെന്ന് തലയാട്ടി ദച്ചു.. എങ്കിൽ കയറ് " സൂര്യ പറയുമ്പോൾ ദച്ചു കയറി ഇരുന്നു.. പോകും വഴി അവന്റെ കള്ളച്ചിരി കാണാത്ത പോലെ മുഖം തിരിച്ചിരിക്കുന്ന അവളെ അവൻ മിററിൽ കൂടി നോക്കി.. തന്റെ നോട്ടം ഏൽക്കുമ്പോൾ ചുവന്നു പോകുന്ന ആ മുഖവും... പതറി കൊണ്ട് നോക്കുന്ന ആ കണ്ണുകളും അവനെ പ്രണയത്തിന്റെ മറ്റൊരു ലോകത്ത് കൊണ്ടെത്തിച്ച പോലെ ആയിരുന്നു.. അത് കൊണ്ട് തന്നെ ആ നിമിഷങ്ങളെ അങ്ങേയറ്റം ആസ്വദിച്ചു കൊണ്ടാണ് അവൻ വണ്ടി ഓടിക്കുന്നത്..

അവരെത്തുമ്പോൾ ക്ലാസ് തുടങ്ങിയിട്ടില്ല. "ഇറങ്... ടീച്ചർഴ്സിനെ ഒന്ന് കണ്ടിട്ട് പോകാം.. ഇവിടെ വരെയും വന്നതല്ലേ..." സൂര്യ പറഞ്ഞു.. അവനൊപ്പം ഇറങ്ങി നടക്കുമ്പോൾ...വല്ലാത്തൊരു ആത്മനിർവൃതിയിൽ ആയിരുന്നു ദച്ചു.. ഇവിടെ വെച്ചാണ് മോഹിച്ചു തുടങ്ങിയത്... ഈ ആളിനെ. ഇവിടെ വെച്ചാണ് ആത്മാവിലേക്ക് അലിഞ്ഞു ചേർന്നതും.. ആ കൈ പിടിച്ചു നടക്കാൻ കൊതിച്ച അനേകം വഴികളുണ്ട് ഇവിടെ... അവനെ ഓർക്കുമ്പോൾ പ്രണയം തിങ്ങിയ... മനസോടെ വന്നിരുന്ന ഒരുപാട് പ്രിയപ്പെട്ടയിടങ്ങൾ.. നിമിഷനേരം കൊണ്ട് ദച്ചുവിന്റെ മനസ്സിലേക്ക് പലതും ഓടി എത്തിയിരുന്നു... തല ചെരിച്ചവനെ നോക്കിയപ്പോൾ... അവന്റെ കണ്ണുകളും നാല് പാടും ചിതറി തെറിച്ചു പോകുന്നുണ്ട്.. ചുണ്ടിൽ മനോഹരമായൊരു ചിരിയും ഉണ്ട്.. "നേരെ നോക്കി നടന്നോ.. എന്നെ വായിൽ നോക്കി താഴെ വീണു പോയ പിന്നെ നിനക്ക് ഇവിടെ തല ഉയർത്തി നടക്കാൻ ആവില്ല " സൂര്യ ചിരിച്ചു കൊണ്ട് തന്നെ അത് പറയുമ്പോൾ ദച്ചു വേഗം നോട്ടം മാറ്റി... അവനെ കണ്ടപ്പോൾ സ്റ്റാഫ് റൂമിൽ മൊത്തം ഒരു ആരവം തന്നെ ആയിരുന്നു.. അത്രമേൽ അഭിമാനത്തോടെ സൂര്യയെ കുറിച്ച് അവർ ഓർമകൾ പങ്ക് വെക്കുമ്പോൾ... വിനയം കലർന്നൊരു ചിരിയിൽ സന്തോഷം ഒതുക്കുന്നവനെ....ദച്ചു അഹങ്കാരത്തോടെ നോക്കി നിന്നു.. എന്റെ... എന്റെ സ്വന്തം എന്നുള്ള അഹങ്കാരം.. ❤️......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story