സ്വയം വരം 💞: ഭാഗം 36

swayamvaram jifna

രചന: ജിഫ്‌ന നിസാർ

"എവിടെ അമ്മേ " കയറി ചെല്ലുമ്പോൾ എല്ലാവരേം ഹാളിൽ കണ്ടിട്ടും ദച്ചുവിനെ കാണാഞ് അവൻ ചോദിച്ചു.. "മുകളിൽ ഉണ്ട്.. ഒരുപാട് എഴുതാൻ ഉണ്ട്... പോണില്ലെന്ന് പറഞ്ഞിട്ട് ആരും കേട്ടില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടു.. വന്നപ്പോൾ മുതൽ " ഉമ ചെറിയ ചിരിയോടെ പറഞ്ഞു.. സൂര്യ ചിരിച്ചു കൊണ്ട് തലയാട്ടി.. "അതിന് വയ്യെങ്കിൽ പോണ്ട ടാ മോനെ.. എക്സാം എഴുതാൻ പൊയ്ക്കോളും ഇനി " ഉമ സൂര്യയെ നോക്കി കൊണ്ട് പറഞ്ഞു.. "ഇതിപ്പോ ദച്ചുവിനെക്കാൾ കഷ്ടമാണല്ലോ അമ്മയുടെ കാര്യം...എന്റെ അമ്മേ അവിടെ പോയിരുന്നു രണ്ടക്ഷരം പഠിച്ച അത് നല്ലതല്ലേ.. ഇവിടെ വെറുതെ ഇരുന്നു സമയം കളയണ്ടല്ലോ" സൂര്യ ഉമയോട് പറഞ്ഞു.. "എനിക്കതിന്റെ മുഖം കാണുമ്പോൾ സങ്കടം തോന്നുവാ ടാ ചെക്കാ.. ഹരിയും സുകന്യയും ഇല്ലാത്ത സങ്കടം തന്നെ വിട്ട് പോയിട്ടില്ല.. അതിന്റെ കൂടെയ " ഉമ വീണ്ടും പറഞ്ഞു.. "ആ സങ്കടം തീരാൻ ഉള്ള വഴി കൂടിയാണ് ഇത്.. ഇതിനകത്ത് ഇരിക്കുമ്പോൾ അവൾ അത് തന്നെ ആലോചിച്ചു നടക്കും.. എനിക്ക് എപ്പോഴും കൂടെ ഇരിക്കാൻ പറ്റില്ലല്ലോ.. ഇതാവുമ്പോൾ..

പടുത്തവും എഴുതും ഒക്കെ ആയിട്ട് അങ്ങോട്ട്‌ പൊയ്ക്കോളും.." സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. "അതവൻ പറഞ്ഞത് ശെരിയാ അമ്മേ." ഇന്ത്രൻ കൂടി അത് ശെരി വെക്കും പോലെ പറഞ്ഞു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂര്യ ചെല്ലുമ്പോൾ ഒരു കൈ കൊണ്ട് മുടി ചുറ്റി വലിച്ചു... എഴുതാൻ ഇരിക്കുന്ന ദച്ചുവിനെ ആണ് കണ്ടത്.. അവൻ വന്നതറിഞ്ഞിട്ട്... ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട്.. പിന്നെ മുഖം വീർപ്പിച്ചു പിടിച്ചിട്ട് വീണ്ടും എഴുതാൻ തുടങ്ങി.. "ആഹാ.. ഈ മുഖം ഇനിയും തെളിഞ്ഞില്ലേ.. വെറുതെ അല്ല.. ലൈറ്റ് ഇട്ടിട്ടും ഇവിടൊരു വെളിച്ചം ഇല്ലാത്തത്" അകത്തേക്ക് കയറി സൂര്യ അത് പറഞ്ഞിട്ടും അവൾ അനങ്ങിയില്ല.. "പിണക്കമാണോ... " അവൾ ഇരിക്കുന്ന ചെയറിന്റെ... അരികിൽ വന്നു കുനിഞ്ഞു നിന്നിട്ട് അവൻ ചോദിക്കുമ്പോൾ അവന്റെ ശ്വാസം അവളുടെ കവിളിൽ തട്ടി.. ദച്ചു ചാടി എഴുന്നേറ്റു.. എന്തേ... കുസൃതിയോടെ അവൻ ചോദിച്ചു.. ഞാൻ പോണില്ല എന്ന് പറഞ്ഞതല്ലേ.. ഇത് നോക്കിക്കേ.. എന്തോരും ആണ് എഴുതാൻ... ഇനിം ഉണ്ട് മൂന്നു ബുക്ക്‌.. എനിക്ക് വയ്യ ജിത്തേട്ട..

കൈ ഒക്കെ വേദനിച്ചു " കൈ അവന്റെ നേരെ നീട്ടി കൊണ്ടവൾ പറയുമ്പോൾ ടേബിളിൽ ചാരി നിന്നിട്ട് ചിരിയോടെ അവളെ നോക്കി..അവൾ നീട്ടി പിടിച്ച കയ്യിൽ ചെറുതായി ഒരു അടി കൊടുത്തു ദച്ചു കൈ വലിച്ചു കൊണ്ട് കണ്ണുരുട്ടി കാണിച്ചു. ഞാൻ നാളെ പോണോ... എക്സാം എഴുതാൻ പോയ പോരെ.. പ്ലീസ് " വീണ്ടും അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു..സൂര്യ വീണ്ടും അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് അടുത്തേക്ക് വന്നു.. യ്യോ... സോറി.. സോറി.. ഞാൻ ഓർത്തില്ല.. നാളെ കുറച്ചു കൂടി നേരത്തെ പൊയ്ക്കോളാം " നാവ് കടിച്ചു കൊണ്ട് ദച്ചു അത് പറയുബോൾ സൂര്യ ചിരിച്ചു കൊണ്ട് തല കുലുക്കി.. "നിനക്ക് അനഘയോട് വിളിച്ചിട്ട് എഴുതാൻ ഉള്ളതൊക്കെ ഒന്ന് സെൻറ് ചെയ്യാൻ പറഞ്ഞാ പോരായിരുന്നോ.. എങ്കിൽ ഇത് ഇത്രേം ഭാരം ആവുമായിരുന്നോ..എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു... ടേബിളിൽ ഇരുന്ന നോട്ട് ബുക്ക്‌ എടുത്തു മറിച്ചു നോക്കി കൊണ്ട് സൂര്യ ചോദിച്ചു.. "അതിനിപ്പോ ഞാൻ അറിഞ്ഞോ.... ഇനിം കോളേജിൽ പോവേണ്ടി വരുമെന്ന്.. ഞാൻ ഓർത്തു എക്സാം എഴുതാൻ പോയ മതി ന്ന്... ഞാൻ വിചാരിച്ചു.... ഇവിടെത്തിയ...."

പാതി പറഞ്ഞിട്ട് പെട്ടന്ന് നിർത്തി ദച്ചു സൂര്യയെ നോക്കി.. അവന്റെ കണ്ണുകളും തനിക്കു നേരെ ആണെന്ന് കണ്ടപ്പോ.... അവൾ തിരിഞ്ഞ് നിന്നു.. "ഇവിടെത്തിയ.... ബാക്കി പറ.. നീ എന്താ വിജാരിച്ചേ " തൊട്ടു പിറകിൽ വന്നു നിന്നിട്ട് സൂര്യ ചോദിക്കുമ്പോൾ.. ദച്ചു അവന്റെ നേരെ തിരിഞ്ഞു നിന്നു.. "ഒന്നുമില്ല...." അവൾ പറയുമ്പോൾ സൂര്യ അല്ലെന്നു തലയാട്ടി.. "എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടോ.. ടി കള്ളി.." അവൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ അവൾ വേഗം മുഖം പൊതിഞ്ഞു പിടിച്ചു... "നിന്ന് താളം ചവിട്ടാതെ മര്യാദക്ക് പോയിരുന്നു എഴുതാൻ നോക്കെടി.. ഇല്ലേൽ എന്റെ സ്വഭാവം മാറും " സൂര്യ ഒച്ച ഇട്ടപ്പോൾ ദച്ചു ഞെട്ടി കൊണ്ടവനെ നോക്കി.. വീണ്ടും അവൻ കണ്ണുരുട്ടിയപ്പോൾ വേഗം പോയിട്ട് കസേരയിൽ ഇരുന്നു.. "എന്റെ പപ്പാ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ.."ഒടുവിൽ അങ്ങേയറ്റം സങ്കടം ഭാവിച്ചു കൊണ്ട് അവളത് പറയുമ്പോൾ..

നിനക്ക് ഇന്നലെ മുതൽ കോളേജിൽ പോയി തുടങ്ങാമായിരുന്നു.. " ദച്ചു പറഞ്ഞു തുടങ്ങിയത് സൂര്യ പൂരിപ്പിച്ചു കൊടുത്തു... ദച്ചു അവനെ ഒന്ന് തുറിച്ചു നോക്കി.. "ഉണ്ട കണ്ണ് ഒന്നൂടെ ഉരുട്ടണ്ട.. അങ്കിൾ ആണ് എന്നോട് പറഞ്ഞത്... ചുമ്മാ ഇരിപ്പല്ലേ കോളേജിൽ വിട്ടാലോ ന്ന് " സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. "എന്നിട്ട് പപ്പാ എന്നോട് പറഞ്ഞില്ലല്ലോ.." ദച്ചു അവന്റെ നേരെ നോക്കി.. "അതാണ്‌.. പപ്പയ്ക്കിപ്പോ ഈ മോനെ മതി.. നിനക്കിപ്പോ രണ്ടാം സ്ഥാനം ആണ് " സൂര്യ ചിരിച്ചു കൊണ്ടവളെ നോക്കി പറഞ്ഞു..അവളുടെ മുഖത്തെ കുറുമ്പ് ആസ്വദിച്ചു കൊണ്ട് തന്നെ. ദച്ചു പിന്നൊന്നും പറയാതെ തിരിഞ് ഇരുന്നു കൊണ്ട് എഴുതാൻ തുടങ്ങി... "ഏട്ടൻ കുളിച്ചിട്ട് വരാം ട്ടോ.. മോൾ ഇരുന്നു എഴുതിക്കോ " ദച്ചുവിനോട് പറഞ്ഞു കൊണ്ടവൻ ബാത്റൂമിൽ കയറി.. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ തിരിച്ചിറങ്ങി വന്നപ്പോഴും ദച്ചു തിരക്കിട്ട എഴുതാണ്.. സൂര്യ... ഒരു മുണ്ട് എടുത്തു ഉടുത്തു കൊണ്ട്.... അവൾക്ക് എതിരെ ഉള്ള ചെയറിൽ പോയിരുന്നു... ദച്ചു അവന്റെ നേരെ ഒന്ന് നോക്കി.. "പകർത്താൻ ഉള്ള ഒരു ബുക്ക്‌ ഇങ്ങ് താ.. ഞാനും ചെയ്യാം "

മുടി കോതി ഒതുക്കി കൊണ്ടവൻ പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ വിടർന്നു.. "ഇനിയിപ്പോ ആ പേരും പറഞ്ഞു മോന്ത വീർപ്പിച്ചു പിടിക്കേണ്ട.. ഒരു രസവും ഇല്ല കാണാൻ..."ചിരിച്ചു കൊണ്ടവൻ പറഞ്ഞു. അവൾ എടുത്തു നീട്ടിയ നോട്ട് വാങ്ങി തുറന്നു കൊണ്ടവൻ പറയുമ്പോൾ അതേ ചിരി അവളുടെ മുഖത്തും ഉണ്ടായിരുന്നു.. എങ്കിൽ തുടങ്ങിക്കോ " സൂര്യ എഴുതാൻ തുടങ്ങി കൊണ്ടവളെ നോക്കി... പക്ഷെ തൊട്ട് മുന്നിൽ ഇരിക്കുന്നവന്റെ നേരെ.... നിന്നും കണ്ണെടുക്കാൻ അവൾക്ക് തോന്നിയില്ല... നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഇഴകളും... ഡ്രിം ചെയ്തു വെച്ച താടിയിലും അവളുടെ കണ്ണുകൾ ഓടി നടന്നു.. കഴുത്തിൽ... ചേർന്ന് കിടക്കുന്ന ആ വെള്ളി മാലയോട് ദച്ചുവിന് അസൂയ തോന്നി ഒരു നിമിഷം.. കൈ തണ്ടയിൽ ചുറ്റി കെട്ടിയ.. കറുത്ത ചരടിന് പോലും എന്തൊരു ഭംഗി.. "എന്റെ ചോര ഊറ്റി കഴിഞ്ഞെങ്കിൽ പൊന്ന് മോള് ഇരുന്നു എഴുതാൻ നോക്കിക്കേ...ഞാൻ ഇത് പകർത്തി കഴിയും മുന്നേ അത് നീ തീർക്കണം.. ഇല്ലെങ്കിൽ...ഇനി എന്നെ ഈ പണിക്ക് പ്രതീക്ഷിക്കണ്ട ബുക്കിൽ നിന്നും കണ്ണെടുക്കാതെ തന്നെ ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച ചിരിയോടെ സൂര്യ അത് പറയുബോൾ..

ദച്ചു ചമ്മി നാറി പോയിരുന്നു.. അവൾ വേഗം നോട്ടം മാറ്റി.. ഇങ്ങേർക്കൊരു ഷർട്ട് എടുത്തു ഇട്ടൂടെ.. " അവൾ ഇരുന്നു പിറു പിറുത്തു.. "അതിന് നീ ഇവിടെ ഫാഷൻ പരേഡ് കാണാൻ ഇരിക്കുവാണോ " സൂര്യ അവളെ നോക്കി കൊണ്ട് ചോദിച്ചു... പിന്നൊന്നും പറയാൻ നിൽക്കാതെ ദച്ചു വേഗം എഴുതാൻ തുടങ്ങി.. എങ്കിലും ഇടക്കിടെ... അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ അവന്റെ നേരെ പോകുന്നുണ്ട്.. അതവൻ അറിയുന്നുമുണ്ട്.. ചുറ്റും ഒരു വസന്തം നിറഞ്ഞത് പോലെ... ഒരായിരം പൂക്കളുടെ സൗരഭ്യം ഒന്നിച്ചെത്തിയ പോലെ.. അവൻ അരികിൽ ഉള്ളപ്പോൾ.. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ... എഴുതിനിടയിലെ അസ്വസ്ഥതകൾ പോലും ദച്ചു മറന്നു പോയിരുന്നു.. അവൻ അരികിൽ ഉള്ളപ്പോൾ... തനിക്കു മുന്നിൽ ഒന്നും തടസ്സങ്ങൾ അല്ലെന്ന് തോന്നി അവൾക്ക്.. എത്ര പ്രയാസമുള്ളതും ആസ്വദിച്ചു ചെയ്യാൻ ആവുന്നുമുണ്ട്.. വീണ്ടും വീണ്ടും അവളുടെ ഉള്ളിൽ അവനോടുള്ള പ്രണയം വിങ്ങി നിറഞ്ഞു... യദു മോൻ വന്നിട്ട് കഴിക്കാൻ വിളിക്കുമ്പോഴും... എഴുന്നേറ്റു പോവാൻ തോന്നാത്ത വിധമൊരു മായ വലയത്തിൽ പെട്ടു പോയിരുന്നു ദച്ചു.. ബുക്ക്‌ മടക്കി കൊണ്ട് സൂര്യ എഴുന്നേറ്റു... "ബാ... ഇനി കഴിച്ചു വന്നിട്ട് ബാക്കി വായിൽ നോക്കാം "

കള്ള ചിരിയോടെ... പറഞ്ഞിട്ട് അവൻ പോയി ഒരു ടീ ഷർട്ട് എടുത്തിട്ടു.. ദച്ചു ടേബിളിൽ മുഖം ചേർത്ത് കിടന്നു...സുഖമുള്ളൊരു നോവ് പൊതിയും.. ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കണം ജിത്തേട്ട.. ആ പ്രണയം മുഴുവനും എന്നിലേക്ക് ഏറ്റു വാങ്ങാൻ.. അരികിൽ വന്നു നിൽക്കുമ്പോൾ... എന്റെ എന്ന തോന്നൽ എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുമ്പോൾ.. ഏറ്റവും ആദ്യം മനസ്സിൽ ഓടി എത്തുന്നത്.. എനിക്ക് കുറച്ചു സമയം വേണം എന്നുള്ള വാക്കുകൾ ആണ്.. ദച്ചു....യദു മോനെയും എടുത്തു സ്റ്റെപ്പ് ഇറങ്ങി പോകും മുന്നേ സൂര്യ ഒന്നൂടെ വിളിച്ചു. ദച്ചു എഴുന്നേറ്റു ബുക്ക്‌ മടക്കി. ഭംഗിയായ കൈ പടയിൽ അവൻ പാതി എഴുതി തീർത്ത ബുക്കിൽ ദച്ചു വെറുതെ വിരൽ ഓടിച്ചു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 സൂര്യയുടെ നിഗമനം ശെരിയായിരുന്നു എന്ന് ദച്ചുവിനും... തോന്നി തുടങ്ങി.. ആലോചിക്കാൻ പോയിട്ട് നിന്ന് തിരിയാൻ കൂടി സമയം കിട്ടാത്ത പോലെ... അസൈൻമെന്റും.. പ്രൊജക്റ്റും ഒരുപാട് ഉറക്കം കട്ടെടുത്തു.. വീട്ടിൽ ഉള്ളവരെല്ലാം അവൾക്ക് സപ്പോർട്ട് ആയിട്... ഉണ്ടായിരുന്നു. രാത്രി ഏറെയും വൈകി ഇരുന്നു പഠിക്കുമ്പോൾ.. കാവൽ പോലെ സൂര്യയും അവൾക്കൊപ്പം ഉണ്ടായിരുന്നു.. പലപ്പോഴും ടേബിളിൽ തല ചേർത്തുറങ്ങിയവളെ...

അവനാണ് ബെഡിലേക്ക് എടുത്തു കിടത്തിയിരുന്നത്.. ഹരിയുടെ ആഗ്രഹം... താൻ പഠിച്ചൊരു ജോലി വാങ്ങുക എന്നതാണ് എന്ന് സൂര്യ പറഞ്ഞതിൽ പിന്നെ... അവൾക്കും മടി തോന്നിയിട്ടില്ല.. താൻ പറയാതെ തനിക്കുള്ളിലെ ഇഷ്ടം തിരിച്ചറിഞ്ഞ... അത് നേടി തന്ന പപ്പയോടുള്ള കടമ ഇങ്ങനെയൊക്കെ ചെയ്യണം എന്നവളും തീരുമാനം എടുത്തിരുന്നു.. എല്ലാത്തിനും... സപ്പോർട്ട് ആയിട്... അനുവും... മുന്നിലുള്ള കുറച്ചു ദിവസങ്ങളെ ആഘോഷമാക്കുന്നതിനൊപ്പം തന്നെ... സൂര്യജിത്ത് എന്ന കോളേജ് ടോപ്പറിന്റെ ഭാര്യ... അവനൊട്ടും ചീത്ത പേര് ഉണ്ടാകുന്ന റിസൾട് വാങ്ങരുത് എന്നൊരു കുഞ്ഞു വാശിയും ദച്ചുവിന്റെ ഉള്ളിൽ കയറി കൂടിയിരുന്നു.. അന്നവൻ വന്നു പോയപ്പോൾ ഉണ്ടായിരുന്ന ഓളം മനസ്സിൽ അങ്ങനൊരു തീരുമാനം എടുക്കാൻ കാരണമായി.. കോളേജ് മൊത്തം... തീ പിടിച്ചൊരു ഫീലായി പോയിരുന്നു.. അവസാനവർഷത്തിന്റെ ആഘോഷങ്ങൾക്ക് പിന്നിലും... എക്സാം എന്നൊരു ചൂട് മറച്ചു പിടിച്ചിരുന്ന അന്തരീക്ഷം... സൗഹൃദത്തിന്റെ തണലിൽ.... ആ ദിവസങ്ങളെ നേരിടാൻ....

"ഇവിടെ നിന്നിറങ്ങി ഒരു ജോലിക്ക് ശ്രമിക്കണം.. ഇനി അതാണ്‌ ഏറ്റവും വലിയൊരു വെല്ലുവിളി.. നിനക്ക് പിന്നെ അത് വേണ്ടല്ലോ.. നല്ലൊരു ജോലി കയ്യിൽ ഉണ്ടല്ലോ... സൂര്യയുടെ ഭാര്യ.." കോളേജിൽ... വീണു കിട്ടിയൊരു ഇടവേളയിൽ ഏറെ പ്രിയപ്പെട്ട... വാക മരത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ അനു അത് പറഞ്ഞ നിമിഷം തൊട്ടാണ് ദച്ചു അതേ കുറിച്ച് ആലോചിച്ചു നോക്കിയത്.. "അച്ഛനെ കൊണ്ട് ഇനി കൂട്ടിയ കൂടില്ല ദച്ചു.. ഒരു സാധാരണ കുടുംബം.... കുടുംബത്തിൽ തന്നെ ഒത്തിരി പേരുടെ എതിർപ്പ്.. എന്നായാലും കെട്ടിച്ചു വിടാനുള്ളതല്ലേ.. ഇത്രേം പഠിപ്പ് തന്നെ ധാരാളം എന്നുള്ള എത്രയോ മുന്നറിയിപ്പ്... ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് അച്ഛൻ എനിക്കൊപ്പം നിന്നത്... പഠിക്കാൻ എടുത്ത ലോൺ എന്റച്ഛനെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു ദച്ചു " അനു അങ്ങേയറ്റം സങ്കടത്തോടെ ആണ് പറയുന്നത്.. ദച്ചുവിന്... അവളോട് തന്നെ പുച്ഛം തോന്നി നിമിഷം കൂടി ആയിരുന്നു അത്.. എല്ലാ സൗകര്യങ്ങളും വെച്ച് നീട്ടി പഠിക്കാൻ പറഞ്ഞു വിടുമ്പോഴും അതിന്റെ മൂല്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല...

"വിഷമിക്കാതെ അനു... നല്ലൊരു ജോലി കിട്ടിയ തീരാവുന്ന പ്രശ്നം അല്ലേ ഒള്ളു.." ദച്ചു പറയുമ്പോൾ അനു ഒന്നു ചിരിക്കുക മാത്രം ചെയ്തു.. "സംഭവം പറയാൻ എളുപ്പമാണ് ദച്ചു... ഇതിനേക്കാൾ പഠിച്ചു മാർക്ക് വാങ്ങിയവർ പോലും തേരാ പാലാ നടക്കുവാ.. കാശും ഭാഗ്യവും കൂടി വേണം.. ഇപ്പൊ ജോലി കിട്ടാൻ " അനു പറഞ്ഞു... "നീ അതൊന്നും ഓർത്തിട്ട് വെറുതെ... ഇപ്പൊ ഉള്ള ഈ ഇത്തിരി സന്തോഷം അങ്ങ് കളയല്ലേ അനൂ.. പറ്റുമെങ്കിൽ നീ രണ്ട് ചളി അടിക്ക്... മനസ്സ് ഒന്ന് ഫ്രീ ആവട്ടെ " ദച്ചു പറയുബോൾ അനു അവളെ ഒന്ന് നോക്കി.. "ചോദിക്കാൻ വിട്ടു... എങ്ങനുണ്ട്... പുതിയ ജീവിതം..." അനുവിന്റെ ചോദ്യത്തിന് നേരെ ദച്ചു ഒരു നിമിഷം മിണ്ടിയില്ല.. സന്തോഷമല്ലേ.... അവൾ സ്വയം ചോദിച്ചു.. ആണല്ലോ... പക്ഷെ... "എന്താടി " അനു അവളെ സൂക്ഷിച്ചു നോക്കി.. തന്റെ ഓരോ ഭാവങ്ങളും പറയാതെ തന്നെ തിരിച്ചറിയാൻ കഴിയുന്നവളാണ്... ദച്ചു വേഗം ചിരിയുടെ മൂട് പടം അണിഞ്ഞു.. "അതൊക്കെ ചോദിക്കാൻ ഉണ്ടോ അനു... ഞാൻ ഹാപ്പി ആയിരിക്കും എന്നത് എന്നെ പോലെ നിനക്കും ഉറപ്പല്ലേ " ദച്ചു പറയുമ്പോൾ...

അനു നോട്ടം മാറ്റിയതേ ഇല്ല.. "ഒരിക്കൽ... സ്നേഹം കൊണ്ടവൻ നിന്നെ മൂടും... നീ കൊതിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി ആയിട്ട്... സന്തോഷത്തോടെ കാത്തിരിക്കണം.." ദച്ചുവിന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് അനു അത് പറയുമ്പോൾ.. ഇനി ഒന്നും അവളോട് പറയേണ്ടതില്ലെന്ന് ദച്ചുവിന് തോന്നി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് പാർഥി.. എത്ര എന്ന് വെച്ച നീ ലീവ് എടുക്കുന്നത്.. തിരിച്ചു പോയിക്കോ.. സർജറി എല്ലാം കഴിഞ്ഞല്ലോ.. ഇനിയുള്ളത് ഇത്രേം റിസ്ക് ഇല്ലല്ലോ.. മാത്രവുമല്ല.. ഇവിടിപ്പോ എല്ലാവരേം എനിക്ക് പരിജയം ആയി " ഹരി പറയുമ്പോൾ പാർഥിയുടെ കണ്ണുകൾ... മയങ്ങി കിടക്കുന്ന സുകന്യയിൽ ആയിരുന്നു.. തല പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു.. ഉറക്കം എന്നല്ല.. മരുന്നുകൾ മയക്കി കിടത്തിയതാണ് എന്ന് പറയുന്നതാണ് ശെരി.. കണ്ണ് തുറക്കുന്നത് മുതൽ വേദനകളുടെ പ്രളയം ആണ്... ഹരിയുടെ കരുത്തിനു മുന്നിൽ അവൾക്കത് അതിജീവിചേ മതിയാവൂ... പാർഥി... നീ കേൾക്കുന്നുണ്ടോ " ഹരി വീണ്ടും വിളിച്ചു.

പാർഥിയെ ഇനിയും അവിടെ പിടിച്ചു നിർത്തുന്നത് ശെരിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ സുകന്യയുടെ സർജറി കഴിഞ്ഞ ഉടനെ... ഹരി നിർബന്ധം പിടിച്ചു തുടങ്ങിയതാണ്...നാട്ടിൽ ഒരുപാട് പേരുടെ.... പ്രാർത്ഥനയുടെ ഏറ്റവും അവസാനം കേൾക്കുന്ന വാക്കാണ് ഡോക്ടർ പാർഥിപൻ.. അങ്ങനെ ഉള്ള ഒരാളെ... പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും ഹരിയെ ആ ഒരു അവസ്ഥയിൽ ഒറ്റക്ക് വിട്ടിട്ട് പോരാൻ പാർഥി തയ്യാറാവുന്നില്ല... സുകന്യയുടെ സർജറി വിജയകരമായി തന്നെ പൂർത്തിയായി.. ഇനിയും ഓട്ടറെ കടമ്പകൾ മുന്നിൽ ചാടി കടക്കാൻ ഉണ്ട്.. അതവരെ പറഞ്ഞു ബോധ്യപെടുത്തിയിട്ടും ഉണ്ട്... മനസ്സ് കൈ വിട്ട് പോകാതിരിക്കാൻ ദച്ചുവിനെ പോലും ഹരി വിളിക്കാറില്ല.. നാല് ദിവസം കൂടി കഴിഞ്ഞേ ഇനി വിളിക്കാൻ ആവുകയുള്ളു... റേൻജ് പ്രശ്നം ഉള്ളൊരു സ്ഥലത്തെക്കാണ് ഇപ്പൊ യാത്ര എന്ന് അവളോട് പറഞ്ഞത് കൊണ്ട് തന്നെ... കാത്തിരിപ്പ് ഒഴിവായി കിട്ടും എന്ന് ഹരിക്ക് അറിയാം.. വീണ്ടും ഹരി പാർഥിയെ നോക്കി.. "രണ്ടു ദിവസം കൂടി കഴിയട്ടെ ഹരി.. ഈ കെട്ടൊക്കെ ഒന്ന് അഴിച്ചു മാറ്റി കണ്ടിട്ടേ ഞാൻ പോവുന്നോള്ളൂ.. നീ ഇനി കൂടുതൽ സംസാരിക്കാൻ നിക്കണ്ട " അവസാന വാക്കെന്നോണം പറഞ്ഞിട്ട് പാർഥി പുറത്തേക്ക് നടന്നു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഫോൺ ഓഫ്‌ ചെയ്തു കൊണ്ട് സൂര്യ ദച്ചുവിനെ നോക്കി.. ഇപ്പോഴും ബുക്കിന് മുന്നിൽ തന്നെ.. സമയം പത്തു കഴിഞ്ഞു... ദച്ചു..... അവൻ പതിയെ വിളിക്കുമ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി.. "മതി... ഇനി വന്നു കിടക്ക്.. നേരം ഒരുപാട് ആയി.. നാളെ കൂടി അല്ലേ എക്സാം ഒള്ളു " സൂര്യ പറയുമ്പോൾ ദച്ചു തലയാട്ടി കൊണ്ട് ബുക്ക്‌ അടച്ചു വെച്ച് എഴുന്നേറ്റു.. കുസൃതിയും കുറുമ്പും ഇല്ലാതെ ഈ പെണ്ണൊരു രസമില്ല എന്നാണ് സൂര്യ ഓർത്തത്.. അവൾക്ക് ആകെ ഒരു മാറ്റം.. ചിരി പോലും വല്ലപ്പോഴും മാത്രം.. താൻ അവളെ അവഗണിച്ചു എന്ന തോന്നൽ കൊണ്ടായതിരിക്കുമോ ഇനി.. സൂര്യ സ്വയം ചോദിച്ചു.. ഓഫീസിൽ പുതിയ ബ്രാഞ്ചു തുടങ്ങിയതിൽ പിന്നെ ഭയങ്കര തിരക്കാണ്.. ദച്ചു പോകും മുന്നേ പോവണം ചിലപ്പോൾ.. വരവും രാത്രി ഏറെ വൈകിആവും.. അവൾക്കും പഠനതിരക്ക്.. അതിനിടയിൽ ശല്യം ചെയ്യേണ്ടന്ന് കരുതി ഇത്തിരി അകലം പാലിച്ചത് പെണ്ണിനെ ഒന്നാകെ ഉലച്ചു കളഞ്ഞിട്ടുണ്ടോ.. ലൈറ്റ് ഓഫ് ചെയ്തു.. സീറോ ബൾബ് ഇട്ടിട്ട് അരികിൽ വന്നു ഒന്നും മിണ്ടാതെ...

ഉറങ്ങാൻ കിടന്നവളെ ഒന്ന് നോക്കിയിട്ട്..സൂര്യ ചെരിഞ്ഞു കിടന്നു.. ദച്ചു... അവൻ വിളിക്കുമ്പോൾ കണ്ണ് തുറക്കാതെ തന്നെ അവൾ ഒന്ന് മൂളി.. "ടെൻഷൻ ഉണ്ടോ.. അതോ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഇതെന്താ ആകെ ഒരു മാറ്റം.. " അവൻ ചോദിക്കുമ്പോൾ ദച്ചു ഒരു നിമിഷം ശ്വാസം പിടിച്ചു വെച്ച് കിടന്നു.. "മനസ്സിൽ ഉള്ളത് പറ... എന്നാൽ അല്ലേ അറിയാൻ പറ്റൂ" വീണ്ടും സൂര്യ ആവിശ്യപെട്ടു.. "ഒന്നുമില്ല....' ഒറ്റവാക്കിൽ ഒതുക്കിയിട്ട് ദച്ചു തിരിഞ്ഞു കിടന്നു.. അരണ്ട വെളിച്ചതിലും അവളിൽ കണ്ണുനീർ തിളങ്ങി.. മനസ്സിൽ ഉള്ളത് പറയുമ്പോൾ... മറ്റു പലതും ആഗ്രഹിക്കുന്ന പോലെ തോന്നും.. അത്... അതെന്റെ സ്നേഹത്തിനൊരു കളങ്കമാണ്.. അവളുടെ മനസ്സ് പതിയെ അവനോടായി പറഞ്ഞു അപ്പോഴും.. ഹൃദയഭാരം പേറി അന്നവൾ ഉറങ്ങിയിട്ടും.. ഒരിത്തിരി പോലും ഉറങ്ങാൻ അവനായില്ല... അന്നത്തെ രാത്രി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story