സ്വയം വരം 💞: ഭാഗം 37

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 വൈകുന്നേരം... ആയിരുന്നു ഇഷാനിയുടെ വീട്ടിൽ അലക്സ് പെണ്ണ് കാണാൻ വരുന്നത്.. അത്യാവശ്യം വലിയ രീതിയിൽ തന്നെ ആയിരുന്നു ഇഷാനിയുടെ ഡാഡി അത് അറേൻജ് ചെയ്തിരുന്നത്. ഒറ്റ മകളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാം അയാൾക്കൊരു ആഘോഷം ആണ് എന്നറിയിക്കും പോലെ... സൂര്യയും ദാസും ഒരുമിച്ചാണ് പോയത്.. നേരത്തെ തന്നെ വന്നേക്കണേ എന്ന ഇഷാനിയുടെ പ്രതേക ക്ഷണം... എന്നിട്ടും ഉച്ചക്ക് ശേഷം ആണ് അവർക്ക് പോവാൻ ആയത്..തേജസിൽ ഓരോ തിരക്കുകൾ. സൂര്യക്കിപ്പോ ആകെ തിരക്ക് പിടിച്ച ടൈം ആയത് കൊണ്ട് തന്നെ മുഴുവനും ദാസ് ആണ് മാനേജ് ചെയ്യുന്നത്. സൂര്യ പറയുന്നതിനെല്ലാം മൂളുന്നുണ്ട് എന്നതൊഴിച്ചു ദാസ് നിശബ്ദൻ ആയിരുന്നു.. "നിന്റെ വായിൽ പഴം തിരുകി ആണോ ടാ ഇന്ന് പോന്നത് " ഒടുവിൽ മൂളൽ അസഹനീയമായപ്പോൾ സൂര്യ ചോദിച്ചു.. "നീ പറയെടാ.. ഞാൻ കേൾക്കുന്നുണ്ടല്ലോ " അവന്റെ തോളിൽ തട്ടി കൊണ്ട് ദാസ് പറഞ്ഞു.. സൂര്യയുടെ ബൈക്കിൽ ആണ് രണ്ടാളും പോകുന്നത്.

"ഞാൻ തന്നെ ആണല്ലോ ഇത്രേം നേരം പ്രസംഗം നടത്തിയത്... നിനക്കൊന്നും പറയാൻ ഇല്ലേ...സാധാരണ നീ ഇങ്ങനെ അല്ലല്ലോ " സൂര്യ വീണ്ടും ചോദിച്ചു.. "എനിക്കെന്തോ... നല്ല സുഖം ഇല്ലെടാ... തല വേദനക്കുന്നു " ദാസ് പതിയെ പറഞ്ഞു.. "രണ്ടു ദിവസമായിട്ട് നിനക്ക് തല വേദന ആണോ.. ഈ തൂക്കം തുടങ്ങിയിട്ട് രണ്ടു ദിവസം ആയല്ലോ.. എന്താ ദാസ് പ്രശ്നം.. നീ അതൊന്ന് പറ " സൂര്യ വീണ്ടും ചോദിച്ചു.. "എന്ത് പ്രശ്നം.. ഒന്നുല്ല സൂര്യ.. നിനക്ക് തോന്നുന്നതാ " വെപ്രാളത്തോടെ ദാസ് അത് പറയുമ്പോൾ... ഒന്ന് അമർത്തി മൂളി സൂര്യ...പിന്നെ അങ്ങോട്ട് അവനും ഒന്നും മിണ്ടിയില്ല..അവിടെത്തും വരെയും. ഒരുപാട് ആളുകൾ അവിടെ തന്നെ ഉണ്ട്.. അതിനിടയിൽ... അലക്സിന്റെ കൂടെ വന്നവരും കൂടി ആയപ്പോൾ ഒരു കല്യാണത്തിന് ഉള്ള ആളുകൾ അപ്പൊ തന്നെ ഉണ്ടായിരുന്നു. ഇഷാനി വരാത്ത നാണം അഭിനയിക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ സൂര്യ... ദാസിനെ നോക്കി കണ്ണ് കാണിച്ചു.. അവൻ പക്ഷെ അതൊന്നും ആസ്വദിക്കാൻ പറ്റിയൊരു മൂഡിൽ അല്ലാത്ത പോലെ ആയിരുന്നു..

വീണ്ടും സൂര്യയുടെ മുഖം ചുളിഞ്ഞു.. "അലക്സ്... ഇത് സൂര്യ.. ഇത് ദാസ്.. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് "തിരക്കിൽ നിന്നും ഓടി വന്നിട്ട് രണ്ടു പേരുടെയും ചുമലിൽ കൈ ചേർത്ത് പിടിച്ചിട്ട്... ഇഷാനി അത് പറയുമ്പോൾ... അലക്സിന്റെ കൂർത്ത കണ്ണുകൾ.... സൂര്യയുടെ മുഖത്തെ ചിരി മായ്ച്ചു കളഞ്ഞിരുന്നു.. വെറുമൊരു ഹായ് പറഞ്ഞിട്ട് അയാൾ തിരിഞ്ഞു നടക്കുമ്പോൾ... മനസ്സ് ഒന്നൂടെ കലുഷിതമായി മാറി.. ഇഷാനിയെ നോക്കുമ്പോൾ... അവൾക്കും എന്തോ പറയാൻ ഉള്ളത് പോലെ.. ആ മുഖം... ചുളിഞ്ഞു പോയിരുന്നു.. പരിപാടി ഭംഗിയായി തന്നെ അവസാനിച്ചു.. ഒടുവിൽ ഭക്ഷണം കഴിക്കാൻ ഇരുന്നവരുടെ അടുത്തേക്ക് ഇഷാനി വന്നിരിക്കുമ്പോൾ... അവളോട് മനസ്സിൽ തോന്നിയത് പറയണോ വേണ്ടയോ എന്നതിൽ ഒരു തീരുമാനം എടുക്കാൻ സൂര്യക്ക് അപ്പോഴും ആയില്ല.. എത്ര ശ്രമിച്ചിട്ടും അവളുടെ പാതി ആയിട്ട് അലക്സ് ചേരില്ലെന്ന് മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു.. ഒരുപക്ഷെ തന്റെ തോന്നൽ ആണെങ്കിലോ.. നല്ലൊരു ആലോചന....

അത് കാരണം.. മനസ്സിൽ ചോദ്യങ്ങൾ വടം വലി നടത്തുമ്പോൾ അവൻ ഒന്ന് ദാസിനെ നോക്കി.. ഒരക്ഷരം മിണ്ടാതെ... ഭക്ഷണം ചിക്കി ഇരിക്കുന്ന അവനും ഒരുപാട് ചോദ്യം തീർക്കുന്നുണ്ട്.. പിന്നെ ഒന്നും കഴിക്കാൻ ആവാതെ... കൈ കുടഞ്ഞിട്ട് അവൻ എഴുന്നേറ്റ് പോകുമ്പോൾ... ഇഷാനി അവന്റെ നേരെ ഒന്ന് നോക്കി.. ഡാ... തൊട്ടടുത്ത... ദാസിന്റെ തോളിൽ അവളൊരു കൊട്ട് കൊടുത്തു. "കഴിക്ക്.. ഇതെന്താ ചിക്കി ഇരിക്കുന്നെ.. വന്നപ്പോ മുതൽ ഞാനും ശ്രദ്ധിച്ചു.. നിനക്ക് എന്താ ഒരു... എന്താ ടാ..." ഇഷാനി ചോദിക്കുമ്പോൾ.. ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് പെട്ടന്ന് അവനും എഴുന്നേറ്റു കൈ കഴുകാൻ പോയി. ഒന്നും മനസ്സിലാവാതെ.... ഇഷാനി അപ്പോഴും അവിടെ അതേ ഇരിപ്പ് തുടർന്നു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഹരി വരുന്നത് കണ്ടപ്പോൾ സുകന്യ വേഗം തലയിലേക്ക് ഒരു ഷാൾ വലിച്ചിട്ടു.. ഹരിക്ക് വല്ലാത്ത വേദന തോന്നി..

ആ കാഴ്ച. കണ്ണുകൾ കടയുന്ന പോലെ.. ഇടതൂർന്ന മുടി ഇഴകൾ എല്ലാം.... അവൾക്ക് നഷ്ടം വന്നിരുന്നു.. പുരികം പോലും.. വേദന സഹിച്ചതിന്റെ പരിഭവം പോലെ.. നിർജീവമായ കണ്ണുകൾ.. വിളറി വെളുത്ത മുഖം.. കയ്യിലുള്ള മരുന്ന്... ടേബിളിൽ വെച്ച് കൊണ്ട് ഹരി സുകന്യയുടെ അരികിൽ പോയിരുന്നു.. മുഖം താഴ്ത്തിയാണ് ഇരിപ്പ് മുഴുവനും.. തനിക്കു മുന്നിൽ അവളുടെ ആ രൂപം കാണിക്കില്ലെന്ന് വാശി ഉള്ളത് പോലെ.. ഹരി ആ മുഖം വിരൽ തുമ്പ് കൊണ്ട് പിടിച്ചുയർത്തി.. തലയിൽ നിന്നും വലിഞ്ഞു മാറിയ ഷാൾ നേരെ ഇടാൻ വെപ്രാളം പൂണ്ട അവരുടെ കൈകൾ ഹരി പിടിച്ചെടുത്തു.. ശ്വാസം പോലും വിടാൻ ആവാത്ത വിധം.. ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് ആ മൊട്ട തലയിൽ ചുണ്ട് ചേർക്കുമ്പോൾ എത്ര അടക്കി വെച്ചിട്ടും ഹരിയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു.. "ഇപ്പോഴും എനിക്ക് എന്ത് ഇഷ്ടമാണെന്നോ നിന്നെ..."

കാതിൽ അവരോടത് പറയുമ്പോൾ... വാക്കുകൾ പോലും വിറച്ചു പോയിരുന്നു.. നിറഞ്ഞ കണ്ണുകൾ ഉയർത്തി സുകന്യ ഹരിയെ നോക്കുമ്പോൾ വീണ്ടും ഹരിയുടെ ചുണ്ടുകൾ ആ കണ്ണിൽ പതിഞ്ഞു.. ഞാനും നിന്റെ രോഗവും മത്സരത്തിൽ ആണെടോ.. നിന്നെ സ്വന്തം ആക്കാൻ.. എനിക്ക് ജയിക്കണം... അതിന് നിന്റെ സഹായം വേണം.. മനോധൈര്യം വിട്ട് കൊടുക്കരുത്.. എനിക്ക് നിന്റെ കൂടെ ജീവിച്ചു മതിയായില്ല " ഹരി അവരുടെ കാതിൽ പറയുമ്പോൾ.. ഒന്നൂടെ ആ നെഞ്ചിൽ പറ്റി ഇരുന്നു സുകന്യ.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്റെ പൊന്ന് ജോ... നീ ആദ്യം എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്.. ഇപ്പൊ തന്നെ ഒരു നൂറായിരം പ്രശ്നം എന്റെ ഫാമിലി ലൈഫിൽ ഉണ്ട്.. അതിനെല്ലാം പുറമെ.. ഇനി എങ്ങനെ ഞാൻ നിന്നെ സഹായിക്കണം എന്നാ നീ പറയുന്നത്... ഒളിപ്പിച്ചു പിടിക്കേണ്ടത് ഒരു പാവയെ അല്ലല്ലോ.. ജീവനുള്ള ഒരു പെണ്ണിനെ അല്ലേ.. അതും ഒളിച്ചോടി പോന്നൊരു പെണ്ണിനെ.... " ദേവ് അൽപ്പം ഉച്ചത്തിൽ പറയുന്നത് കേട്ട് കൊണ്ട് കാവ്യയും സൂര്യയും പരസ്പരം നോക്കി.. ഫോണിലാണ് സംസാരിക്കുന്നത്..

അവൻ അങ്ങോട്ട്‌ പറയുന്നത് മാത്രം കേൾക്കാൻ ആവുന്നത് കൊണ്ട് തന്നെ... എന്താണ് പ്രശ്നം എന്ന് അവർക്ക് മനസ്സിലാവുന്നില്ല.. "ശെരിയാണ്... നീ പറയുന്നത്.. പക്ഷെ അങ്ങനൊരു റിസ്ക് അറിഞ്ഞു കൊണ്ട് ഞാൻ എങ്ങനെ ചെയ്യും എന്നാ.. ഒരാഴ്ചത്തെ കാര്യം ആണേലും.. സംഗതി സീരിയസ് ആണ്.. ബാക്കി ഉള്ളവരെ കൺവീൻസ് ചെയ്യിക്കുന്നത് പോലല്ല.. എന്റെ വൈഫ്.. ലോകം മുഴുവനും ഒരുമിച്ചു പറഞ്ഞാലും അവളെ വിശ്വസിപ്പിക്കാൻ ആവില്ല..." വീണ്ടും ദേവ് പറയുന്നുണ്ട്.. അവന്റെ ആ ഭാവം കണ്ടിട്ട് തന്നെ സൂര്യയും കാവ്യയും സംഭവം അൽപ്പം സീരിയസ് ആണെന്ന് മനസ്സിലാക്കി.. "ശെരി.. ഞാൻ ഒന്നൂടെ ആലോചിച്ചു നോക്കട്ടെ... പക്ഷെ നീ എന്നിൽ നിന്നും അധികം പ്രതീക്ഷിക്കരുത്... കേട്ടോ.. വെച്ചോ എന്നാ.. ബൈ " പറഞ്ഞു കൊണ്ട് ദേവ് ഫോൺ കട്ട് ചെയ്തിട്ട് അവരുടെ നേരെ നോക്കി.

. "എന്താ ഏട്ടാ... എന്താ പ്രശ്നം.. ആരാണ് വിളിച്ചത് " സൂര്യ ചോദിച്ചു... ദേവ് മുഖം ഒന്ന് അമർത്തി തുടച്ചു.. "ദേവ്... എന്താ നീ മിണ്ടാതെ... പറ..." കാവ്യ വീണ്ടും ചോദിച്ചു.. "ഒന്നും പറയേണ്ട കാവ്യേട്ടത്തി... നിങ്ങൾ അറിയില്ലേ.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന... ജോയൽ.. " ദേവ് ചോദിക്കുമ്പോൾ രണ്ടാളും തലയാട്ടി.. അവർക്കറിയാം അവനെ.. "അവനായിരുന്നു വിളിച്ചത് " ദേവ് പറഞ്ഞു.. "അതിന് ആള് പുറത്ത് എവിടെയോ അല്ലേ " സൂര്യ ചോദിച്ചു.. "അതേ.. ന്ന്. ദുബായിൽ.. അവിടൊരു കമ്പനിയിൽ ജോലി ഉണ്ട്.. മാനേജർ ആയിട്ട് " ദേവ് പറഞ്ഞു.. "എന്തിനാ നിന്നെ വിളിച്ചത്.. അത് പറ നീ " കാവ്യ ചോദിച്ചു.. "അവനൊരു അഫയർ ഉണ്ടായിരുന്നു... എട്ടാം ക്ലാസ് മുതൽ ഉള്ളതാ.. ഒരു നായര് കുട്ടി... പൂജ. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്.. അച്ഛൻ ഇല്ല അവൾക്ക്.. അമ്മയും രണ്ടാം അച്ഛന്റെയും കൂടെ...ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന അവൾക്ക് രണ്ടാനച്ചൻ ഒരു പ്രൊപോസൽ കൊണ്ട് വന്നിട്ടുണ്ട്.. അയാൾ തന്നെ ഒരു ഫ്രോഡ് ആണ്... അത് അവളുടെ അമ്മയ്ക്ക് പോലും അറിയില്ല..

അപ്പൊ പിന്നെ അയാൾ കൊണ്ട് വന്ന ആലോചനയും ഏതാണ്ട് അത് പോലെ തന്നെ ആവും..." ദേവ് പറയുമ്പോൾ രണ്ടാളും തല കുലുക്കി.. "പൂജ ജോയെ വിളിച്ചു.. മരിക്കും എന്നൊക്കെ പറഞ്ഞു.. അവനിപ്പോ പെട്ടന്ന് പോരാൻ പറ്റാത്തൊരു സിറ്റുവേഷൻ.നാട്ടിൽ വേറെ ആരെയും വിശ്വസിച്ചു വിളിക്കാനും വയ്യ... പൂജ ഇറങ്ങി വരും.. അവൻ വരും വരെയും സേഫ് ആയിട്ട് ഒളിപ്പിച്ചു പിടിക്കാൻ ഒരു സ്ഥലം വേണം.. ഹോസ്റ്റൽ ഒന്നും പറ്റില്ല.. അവളുടെ ഇപ്പോഴുള്ള അച്ഛൻ... പ്രശ്നകാരൻ ആണ്... അത് ജോയ്ക്ക് നന്നായി അറിയാം.. അതിനൊരു സഹായം ചോദിച്ചു വിളിച്ചതാ.." ദേവ് പറഞ്ഞു.. "വേണ്ടാത്തത്തിൽ ഒന്നും പോയി തല ഇടേണ്ട കേട്ടോ.. നിനക്ക് ഇപ്പൊ തന്നെ ആവിശ്യത്തിൽ കൂടുതൽ പ്രശ്നം ഉള്ളതാ.. വെറുതെ അത് കൂട്ടണ്ട " കാവ്യ മുന്നറിയിപ്പ് പോലെ ദേവിനോട് പറഞ്ഞു.. അവൻ തലയാട്ടി.. പിന്നെയും അവരുടെ സംസാരവിഷയത്തിൽ പലതും കടന്നു വന്നു. ഇന്ത്രൻ ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോയിരുന്നു.. "ദച്ചുവിന്റെ കുസൃതി എല്ലാം മറഞ്ഞു പോയത് പോലെ എന്ന് അമ്മ പറയുന്നുണ്ട് സൂര്യ..

നിനക്ക് തോന്നിയോ അത്... ബാൽകണിയിൽ ഇരുന്നു സംസാരിക്കുന്നതിനിടെ കാവ്യ പറയുമ്പോൾ... സൂര്യ അവളുടെ നേരെ നോക്കി. അത് സത്യമാണെന്ന് അവനും തോന്നിയിരുന്നു.. അവൾ അൽപ്പം ഒതുങ്ങി പോയത് പോലെ.. കുറുമ്പും കുസൃതിയും മറന്ന് പോയത് പോലെ.. നെഞ്ചിൽ ഒരു വേദന നിറയുന്നത് സൂര്യ അറിയുന്നുണ്ട്.. "ശെരിയാ ഏട്ടത്തി പറഞ്ഞത്... കളി പറയനൊക്കെ ദച്ചു മറന്നു പോയിരിക്കുന്നു.. ആർക്കും മനസ്സിലാവുന്ന തരത്തിൽ ഒരു മാറ്റം ഉണ്ടാവൾക്ക് " ദേവും പറയുമ്പോൾ... ആ വേദന പെരുകി പെരുകി വലുതായി പോവുന്നത് പോലെ... സൂര്യ.... അവരെ നോക്കാതെ പുറത്തേക്ക് നോക്കി. താൻ ആണോ കാരണം.. അതേ.. സമയം വേണമെന്ന് കാരണം പറഞ്ഞിട്ട് അവളുടെ പ്രണയത്തെ അവഹേളിച്ചു...അവളിലെ കാമുകിയെ അപമാനിച്ചു.. ഉള്ളിലെ നിറഞ്ഞു കവിഞ്ഞ പ്രണയം അവളിലേക്ക് പകർന്നു കൊടുക്കാത്ത വിധം അവളിലെ ഭാര്യയെ മാറ്റി നിർത്തി...

തന്നോടുള്ള അടങ്ങാത്ത പ്രണയം... പങ്ക് വെക്കാൻ അവൾക്കൊരു അവസരം കൊടുത്തില്ല.. അതേ... അവൾക്കൊരു മാറ്റം സംഭവിച്ചു എങ്കിൽ അതിന് കാരണം താൻ മാത്രമാണ്... തന്റെ മാത്രം തെറ്റാണ്. എത്രയൊക്കെ ചേർത്ത് നിർത്തി എന്ന് പറഞ്ഞാലും തമ്മിൽ ഉള്ള വിടവ് അവളിൽ മുറിവ് തീർത്തിരിക്കാം. സ്നേഹിച്ചു എന്ന കുറ്റത്തിന് അവൾക്ക് താൻ കൊടുത്തു ഗിഫ്റ്റ്.. സൂര്യ പൊള്ളിയത് പോലൊന്നു പിടഞ്ഞു പോയി.. ദച്ചുവിന്റെ ചിരി അവന്റെ ഉള്ളിൽ നിറഞ്ഞു.. ആ ചിരിക്ക് പിന്നിൽ അവൾ വലിയൊരു സങ്കടം മറച്ചു പിടിച്ചിരിക്കുന്നത് ഹൃദയം കൊണ്ട് നോക്കുമ്പോൾ അവന് കാണാൻ ആവുന്നുണ്ട്.. "നിന്നെ കുറ്റപ്പെടുത്തി പറഞ്ഞതല്ല സൂര്യ... പെട്ടന്നൊരു കല്യാണം എന്ന് പറഞ്ഞപ്പോൾ തന്നെയും യാതൊരു എതിർപ്പും പറയാതെ അവളുടെ പ്രണയം സ്വീകരിച്ച.. നിന്റെ ചെറിയൊരു അകൽച്ച പോലും അവളെ കുത്തി നോവിക്കും..

പ്രതേകിച്ചും നീ ആണ് ആ പെണ്ണിന്റെ ലോകം തന്നെ.. അങ്ങനെ ഉള്ളപ്പോൾ..." കാവ്യ പറയുമ്പോൾ സൂര്യ തലകുനിച്ചു... "അവൾ ഒരു കാമുകി മാത്രം അല്ലെന്നു നീ മറന്നു പോവല്ലേ.. ഒരു ഭാര്യയോട് ചില കടമകൾ കൂടിയുണ്ട്... സമയം വേണമെന്ന് പറഞ്ഞിട്ട് നീ മാറി നിൽക്കുമ്പോൾ.. അവൾ എതിര് പറയുന്നില്ല... അത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്.. പക്ഷെ... അരികിൽ ഉണ്ടായിട്ടും.. ഇടക്കിടെ നീ പ്രണയം ഉണ്ടെന്ന് തെളിയിക്കും വിധം പെരുമാറി തുടങ്ങിയില്ലേ.. അതവൾക്ക് കൂടുതൽ പ്രതീക്ഷ നൽകും.. നിന്നിലേക്ക് ഇനി അധികം ദൂരമില്ലെന്ന്.. പക്ഷെ ഇനിയും.... സമയം വേണമെന്ന കാരണം പറഞ്ഞിട്ട്... അവളെ നീ മാറ്റി നിർത്തുമ്പോൾ..." കാവ്യ എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ പറഞ്ഞപ്പോൾ സൂര്യക്ക് പിന്നെ മറുപടി ഒന്നും പറയാൻ കിട്ടിയില്ല.. "ജീവനെ പോലെ സ്നേഹിക്കാൻ ഒരാളെ കിട്ടിയതല്ല സൂര്യ.. നിന്റെ ഭാഗ്യം. നീ എങ്ങനെ ആയിരുന്നാലും നിന്നെ ഉൾകൊള്ളാൻ പറ്റുന്ന ഒരു പാതിയെ കിട്ടി എന്നതാ നിന്റെ ഭാഗ്യം.." ദേവ് അവന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോയി..

താൻ ഇരിക്കുമ്പോൾ സൂര്യക്കൊരു ബുദ്ധിമുട്ട് ഉണ്ട് എന്നവന് തോന്നിയിരുന്നു.. "അവൾ... ദച്ചു.. ഏട്ടത്തിയോട് അങ്ങനെ പറഞ്ഞോ സൂര്യ കാവ്യയെ നോക്കി.. "നിനക്കെതിരെ നിന്റെ പെണ്ണ് ഒരക്ഷരം പറയുമെന്ന് നീ വെറുതെ പോലും ചിന്തിച്ചു നോക്കരുത് കേട്ടോ..." കാവ്യ ചിരിച്ചു കൊണ്ട് പറയുമ്പോൾ ആ ചിരി അവന്റെ ചുണ്ടിലും പടർന്നു.. "സൂക്ഷിച്ചു ഒന്ന് നോക്കിയാൽ അറിയാൻ പറ്റും അതിന്റെ കണ്ണിലെ ഒരു സങ്കടം.. എനിക്ക് മനസ്സിലായി.. പക്ഷെ അവളോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല " കാവ്യ പറഞ്ഞു.. "ഇന്ത്രട്ടന്റെ പെണ്ണായി ഞാൻ ഇവിടെ കയറി വരുമ്പോൾ... എനിക്കും നിനക്കും ഒരേ പ്രായം ആയിരുന്നു...അല്ലേ " കാവ്യ ചോദിക്കുമ്പോൾ... സൂര്യ ചിരിച്ചു കൊണ്ട് തലയാട്ടി. "എന്നിട്ടും നീ എന്നെ ഏട്ടത്തി എന്ന് വിളിച്ചു.. പക്ഷെ മനസ്സിൽ ഒരു നല്ല കൂട്ടുകാരിയുടെ സ്ഥാനമാണ് വച്ചു നീട്ടിയത്... മൂന്നു പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിൽ നിന്നും വന്ന എനിക്കിവിടെ ഏറ്റവും വലിയൊരു കൂട്ട് നീ ആയിരുന്നു ആദ്യം... ഇന്ത്രേട്ടനുമായി ഒന്ന് സെറ്റാവുന്നത് വരെയും...അല്ലേ " സൂര്യയുടെ മുടി ഒന്ന് കിള്ളി പറിച്ചു കൊണ്ട് കാവ്യ പറയുമ്പോൾ അവനും തലയാട്ടി.

"ആ കൂട്ടുകാരി ആണിപ്പോൾ നിന്നോട് സംസാരിക്കാൻ എനിക്ക് ധൈര്യം തന്നത്.. നിന്റെ ജീവിതം നന്നായി കാണാൻ ഏറ്റവും കൊതിക്കുന്ന നിന്റെ ആ കൂട്ടുകാരി.. മനസ്സിലായോ " സൂര്യ ചിരിച്ചു കൊണ്ട് കാവ്യയുടെ കൈ പിടിച്ചിട്ട് നെറ്റിയിൽ മുട്ടിച്ചു.. എനിക്ക് മനസ്സിലായി കാവ്യേട്ടത്തി... " അവൻ പറഞ്ഞു.. "ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു അവസ്ഥയിൽ കൂടിയാണ് നീയും അവളും ഇപ്പൊ കടന്ന് പോകുന്നത്.. ഓരോ നിമിഷവും കൂടുതൽ സന്തോഷമായിരിക്കാൻ ശ്രമികുക.." സ്നേഹം അല്ലേ നിന്റെ പെണ്ണിന്റെ ആയുധം.. ആർക്കാ അല്ലെങ്കിലും അവൾക്ക് നേരെ കണ്ണടച്ച് പിടിക്കാൻ ആവുന്നത്... ഇടിച്ചു കയറുവല്ലേ ഹൃദയതിനകത്തേക്ക്... "

കാവ്യ അത് പറയുമ്പോൾ ദച്ചുവിനോടുള്ള വാത്സല്യം നിറഞ്ഞ സ്നേഹം സൂര്യ ആ മുഖം നിറയെ കണ്ടിരുന്നു.. നിനക്കവൾ പ്രാണൻ ആണെന്ന് എനിക്കറിയാം... ഇനിയും എന്തിന് വേണ്ടിയാ കാത്തു നിൽക്കുന്നത്.. പ്രണയത്തിനു നാളെ എന്നൊന്നും ഇല്ല... ഇന്നുകളെ മനോഹരമാക്കുക എന്നതിൽ കവിഞ്ഞു മറ്റു ചിന്തകളെ എല്ലാം നീ ഉപേക്ഷിച്ചു കളയുക.. ഹൃദയം നിറഞ്ഞ നിന്റെ ആ സ്നേഹം അവളെ ഒന്നറിയിച്ചു കൊടുക്ക് നീ.. ഈ ലോകത്ത് നിന്റെ പെണ്ണിപ്പോൾ ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം അത് മാത്രം ആണ് " കാവ്യ പറയുമ്പോൾ അതിലെ ഓരോ വാക്കും കേറി ഇറങ്ങി പോവുന്നത് സൂര്യയുടെ ഹൃദയത്തിലേക്കാണ്.. "ഇനിയും നീ അവളെ നോവിക്കല്ലേ ടാ.. തെറ്റാണ്.. ആ പാവം പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയൊരു തെറ്റ് " ഗുഡ്‌നൈറ്റ് പറഞ്ഞിട്ട് കാവ്യ ഇറങ്ങി പോയിട്ടും അവളുടെ വാക്കുകൾ സൂര്യയുടെ കാതിൽ നിന്നും മാഞ്ഞു പോയില്ല........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story