സ്വയം വരം 💞: ഭാഗം 38

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 എക്സാം തീരുന്നതിന്റെ ആഘോഷം ദച്ചുവിന്റെ മുഖം വിളിച്ചു പറഞ്ഞിരുന്നു.. കുറച്ചു നാളുകൾക്ക് ശേഷം തെളിഞ്ഞു കണ്ടിരുന്ന അവളുടെ മുഖം അവരുടെയെല്ലാം ഹൃദയം കൂടി തെളിയിച്ചു കൊടുത്തിരുന്നു.. കോളേജിൽ പോവണ്ടല്ലോ എന്നതാണ് ആ സന്തോഷത്തിന് പിന്നിലെ മൈയിൻ കാരണം... യദു മോനോടും.. കാശി മോനോടും ഒപ്പം കൂടുതൽ സമയം കിട്ടുമല്ലേ എന്നതും കൂടി അവളുടെ സന്തോഷം ആയിരുന്നു... വൈകുന്നേരം... കാവ്യ അടുക്കളയിൽ പരിപ്പ് വട ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ... കാശി മോനെ മടിയിൽ വെച്ചിട്ട്... സ്ലാബിൾ കയറി ഇരിപ്പുണ്ട് ദച്ചു.. തൊട്ടരികിൽ യദു മോനും ഉണ്ട്... കോളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ദച്ചു മുഖം ചുളിച്ചു കൊണ്ട് കാശി കുട്ടനെ നോക്കി.. കാവ്യ അവളുടെ മുഖം കണ്ടപ്പോൾ കണ്ണുരുട്ടി നോക്കി... നീ ഇവിടിരിക്ക്...

ദച്ചുമ്മ പോയി നോക്കിയിട്ട് വരാവേ.. കുഞ്ഞിനെ പിടിക്കെടാ യദു " കാശിയെ സ്ലാബിൾ ഇരുത്തിയിട്ട് ദച്ചു ചാടി ഇറങ്ങി പോയി.. വാതിൽ തുറക്കുമ്പോൾ... പാർഥി ആയിരുന്നു.. അവളുടെ കണ്ണുകൾ വിടർന്നു... അങ്കിൾ... ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.. " സന്തോഷത്തോടെ അവൾ ഓടി ചെന്നിട്ട് അയാളുടെ കൈ പിടിച്ചു.. ഹരിയുടെ പ്രതേക നിർദേശം ആയിരുന്നു.. നാട്ടിൽ എത്തിയാൽ ദച്ചുവിനെ പോയെന്നു കാണാൻ. ആരും ഇല്ലെന്ന് സൂര്യയിൽ തണലിൽ നിൽക്കുമ്പോൾ അവൾക്കൊരിക്കലും തോന്നില്ല.. എന്നാലും... ഒരു വിളി പുറത്ത്... അച്ഛനോളം സ്നേഹിക്കാൻ... ആരെങ്കിലും ഉണ്ടെന്ന് വെറുതെ തോന്നിക്കോട്ടെ... അതാണ്‌ ഹരി പറഞ്ഞ കാരണം... ഹരി പറഞ്ഞില്ല എങ്കിൽ പോലും പാർഥി പോകുമായിരുന്നു.. കാരണം ദച്ചു അയാൾക്ക് അത്രമാത്രം പ്രിയപ്പെട്ടവളാണ്.. "ഇതെന്താ അങ്കിളെ കിളി പോയി നില്കുന്നെ... കയറി വാ " തന്നെ നോക്കി നിൽക്കുന്ന പാർഥിയെ കുലുക്കി വിളിച്ചു കൊണ്ട് ദച്ചു ചോദിക്കുമ്പോൾ.. പാർഥി അവളെ ചേർത്ത് പിടിച്ചു..

"വരുന്നെടി പെണ്ണെ.. നിന്നെ ഒന്ന് കാണട്ടെ ഞാൻ ആദ്യം..." പാർഥി ചിരിച്ചു കൊണ്ട് പറഞ്ഞു.. "എങ്കിൽ പറയണ്ടേ... ഞാൻ നിന്ന് തരുമല്ലോ..."ദച്ചു കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.. "ഒരു മാറ്റവും ഇല്ല.. അല്ലേടി കുറുമ്പി.." പാർഥി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.. ദച്ചു ചിരിച്ചു കൊണ്ട് ഇല്ലെന്ന് ചുമൽ പൊക്കി കാണിച്ചു.. "ഇവിടെ ആരും ഇല്ലേ മോളെ... നിന്റെ ചെക്കൻ എവിടെ പോയി.." പാർഥി അവൾക്കൊപ്പം ഹാളിലേക്ക് കയറി കൊണ്ട് ചോദിച്ചു... "അവരൊക്കെ ഓഫീസിൽ പോയി അങ്കിൾ... അച്ഛൻ ഉണ്ട്.. വിളിക്കാം..അങ്കിൾ ഇരിക്ക് " ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് പാർഥി സോഫയിൽ ഇരുന്നു.. ദച്ചു ചെല്ലുമ്പോൾ... മുകുന്ദൻ ഫോണിൽ നോക്കി ഇരിക്കുന്നു.. തൊട്ടരികിൽ ഓരോന്നും പറഞ്ഞു കൊണ്ട് ഉമയും.. ", അങ്കിൾ... ദച്ചു വിളിക്കുമ്പോൾ രണ്ടാളും മുഖം ഉയർത്തി നോക്കി..

"ആഹാ.. കഴിഞ്ഞോ.. ഏട്ടത്തിയുടെയും മോളുടെയും പാചകം ഒക്കെ... മുഴുവനും തിന്ന് തീർത്തോ..." ഉമ ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ദച്ചു ചുണ്ട് വീർപ്പിച്ചു.. ഉമയും മുകുന്ദനും ഒന്ന് പരസ്പരം നോക്കിയിട്ട് ചിരിച്ചു.. "പാർഥി അങ്കിൾ വന്നിട്ടുണ്ട് അങ്കിൾ " ചിരിച്ചു കൊണ്ട് ദച്ചു പറയുബോൾ ഫോണ് ഓഫ് ചെയ്തു കൊണ്ട് മുകുന്ദൻ എഴുന്നേറ്റു.. ആഹാ.. എവിടെ എന്നിട്ട്.. " ഉമയും വേഗം എഴുന്നേറ്റ് കൊണ്ട് പുറത്തേക്ക് നടന്നു.. അവർ സംസാരിക്കുമെന്നതിനിടെ തന്നെ ദച്ചുവും കാവ്യയും കൂടി ചായ എടുത്തു വെച്ചു... അവിടെ ഇരുന്ന ഇത്തിരി നേരം കൊണ്ട് തന്നെ ദച്ചു അവിടെ എത്ര മാത്രം സന്തോഷത്തിൽ ആണെന്ന് പാർഥിക്ക് മനസ്സിലായി.. അതയാളുടെ ഹൃദയം മുഴുവനും സന്തോഷം നിറച്ചു.. അതേ മനസ്സോടെ തന്നെയാണ് അവിടെ നിന്നും യാത്ര പറഞ്ഞു പോയതും.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാത്രി എട്ടു മണിക്ക് ശേഷമാണ് ഇന്ദ്രനും ദേവും.... സൂര്യയും ഓഫീസിൽ നിന്നും തിരികെ എത്തിയത്.. പുതിയ ബ്രാഞ്ചു തുടങ്ങിയതിന്റെ ധാരാളം തിരക്കുകൾ... അവർക്ക് മൂന്നു പേർക്കും ഉണ്ടായിരുന്നു ഫ്രഷ് ആയിട്ട് വന്നോളൂ..

ഇനി ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാൻ ഇരിക്കാം.. ഇല്ലെങ്കിൽ പിന്നെ പാതിരാത്രി ആയാലും നിങ്ങളുടെ സംസാരം തീരില്ല " ഉമ പറയുമ്പോൾ... മൂന്നാളും.. തലയാട്ടി കൊണ്ട് കയറി പോയി.. അവർ വരുന്നതിന് മുന്നേ.... കാവ്യയും.. ദച്ചുവും കൂടി എല്ലാം ടേബിളിൽ എടുത്തു വെച്ചു.. വേണി അതിലൊന്നും പെടാതെ ഒഴിഞ്ഞു മാറി നടക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവർ അവഗണിച്ചു വിട്ടു.. ആദ്യം ഇന്ദ്രൻ ആണ് ഇറങ്ങി വന്നത്.. പിന്നെ ഓരോരുത്തരായി ഇറങ്ങി വന്നിട്ട് ടേബിളിൽ ഇരുന്നു.. നിങ്ങൾ ഇരിക്കുന്നില്ലേ... " ദേവ് കാവ്യയോടും ദച്ചുവിനോടും ചോദിച്ചു.. പിന്നെ... ഇത്രേം നേരം നിങ്ങൾ വരാൻ വേണ്ടി കാത്തിരുന്നതല്ലേ " കാവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. "എക്സാം എല്ലാം കഴിഞ്ഞു അല്ലേ ദച്ചു...ഇന്ദ്രൻ ചോദിച്ചു... സൂര്യയുടെ നേരെ ഒന്ന് ഒളി കണ്ണിട്ട് നോക്കി കൊണ്ട് അവൾ അൽപ്പം കനത്തിൽ ഒന്ന് മൂളി.. സൂര്യക്ക് ചിരി വന്നിരുന്നു.. ആ ഭാവം കണ്ടപ്പോൾ. വിശേഷങ്ങൾ ഓരോന്നും പറഞ്ഞു കൊണ്ട് അവരെല്ലാം കഴിച്ചു എണീറ്റു.. ഹാളിൽ വീണ്ടും ഒത്തു കൂടി ഇരിക്കുമ്പോൾ ആണ്...

മുറ്റത്തു ഒരു കാർ വന്നു നിന്നത്.. എല്ലാവരുടെയും നോട്ടം അങ്ങോട്ട്‌ തിരിഞ്ഞു.. "ഇഷയുടെ ഡാഡിയുടെ വണ്ടി ആണല്ലോ.... ഇവരെന്താ ഈ നേരത്ത്..." പറഞ്ഞു കൊണ്ട് സൂര്യയാണ് ആദ്യം എന്നീറ്റത്ത്.. "വല്ല ഫങ്ക്ഷനും വിളിക്കാൻ ആവും എടാ " മുകുന്ദൻ അവന്റെ നേരെ നോക്കി പറഞ്ഞു.. പക്ഷെ... പതിവില്ലാതെ ഡോർ അടയുന്നതിനൊക്കെ വല്ലാത്ത ശബ്ദം.. വാ.... ഇറങ്ങി വരുന്നവരെ.. നോക്കി മനസ്സിൽ ഉരുണ്ടു കൂടിയ... ചിന്തകൾ എല്ലാം തടഞ്ഞു വെച്ചിട്ട് സൂര്യ ചിരിച്ചു കൊണ്ട് വിളിച്ചു.. "എന്റെ മകളുടെ ജീവിതം തകർക്കാൻ ആണോടാ നീ കൂടെ കൂടിയത്..." ചോദ്യത്തോടെ ലക്ഷ്മണൻ കാറ്റ് പോലെ പാഞ്ഞു വന്നിട്ട് സൂര്യയുടെ ഷർട്ടിൽ പിടിച്ചുലയ്ക്കുമ്പോൾ അവൻ അടക്കം സകലരും ഞെട്ടി പോയിരുന്നു.. ദച്ചുവിന് ശ്വാസം വിലങ്ങുന്ന പോലെ തോന്നി.. ഡാഡി... മറുവശം ഡോർ തുറന്നിറങ്ങി ഓടി വന്നിരുന്ന ഇഷാനി അവനിൽ നിന്നും അയാളുടെ പിടി വിടുവിക്കാൻ മാക്സിമം ശ്രമിച്ചിട്ടും... അവൾക്ക് അതിനായില്ല. "കാര്യം പറ അങ്കിൾ... എനിക്കൊന്നും മനസ്സിലാവുന്നില്ല.."

ഒടുവിൽ സൂര്യ അയാളെ നോക്കി പറഞ്ഞു.. നിനക്കറിയില്ലേ.... അയാൾ ഒന്നൂടെ പിടി മുറുക്കി... ഞാൻ.. ഞാൻ ഒന്നും ചെയ്തിട്ടില്ല ഇഷാ " അമ്പരപ്പൊടെ സൂര്യ വിളിച്ചു പറയുമ്പോൾ... ലക്ഷ്മണൻ അവനെ പുച്ഛത്തോടെ നോക്കി.. "എനിക്കൊന്നും അറിയില്ല സൂര്യ.. ഇന്നലെ രാത്രി ആണ് അലക്സിന്റെ കയ്യിൽ ഇത് കിട്ടുന്നത്.. ഈ ഫോട്ടോ അങ്ങനെ വേറെ ആർക്കും ഞാൻ സെൻറ് ചെയ്തിട്ടുമില്ല... എന്റെ ഫോണിൽ അന്ന് ഞാൻ ഇവിടെ വന്നപ്പോ എടുത്ത സെൽഫി.. നിന്റെ ഫോണിലേക്ക് മാത്രം ആണ് ഞാൻ അത് സെൻറ് ചെയ്തത്.. അതെങ്ങനെ പിന്നെ അലക്സിന് കിട്ടി " ഇഷ സൂര്യയെ നോക്കി ചോദിച്ചു.. "നിനക്ക്... നിനക്ക് എന്നെ സംശയം ആണോ ടി " വേദനയോടെ സൂര്യ ചോദിച്ചു.. "അങ്ങനെ അല്ലടാ..." അവൾ പറഞ്ഞു തുടങ്ങും മുന്നേ ലക്ഷ്മണൻ അവളുടെ മുന്നിൽ കയറി നിന്നിരുന്നു.. "എങ്കിൽ നീ അവള് ചോദിച്ച ചോദ്യത്തിന് ഉത്തരം പറ... നിന്റെ ഫോണിലേക്ക് മാത്രം അവൾ അയച്ചു ഫോട്ടോ എങ്ങനെ അലക്സിന് കിട്ടി... അതിന് ഉത്തരം പറ നീ... ഇഷാനി അയച്ചു കൊടുക്കില്ലല്ലോ ഏതായാലും "

ദേഷ്യത്തോടെ അയാൾ ചോദിക്കുമ്പോൾ.. സൂര്യ മറുപടി ഇല്ലാതെ കുഴഞ്ഞു പോയിരുന്നു.. "എനിക്കറിയില്ല.. സത്യം.. ഞാൻ അങ്ങനെ ചെയ്തില്ല അങ്കിൾ " സൂര്യ വീണ്ടും പറഞ്ഞു.. അവന്റെ കണ്ണുകൾ തളർന്നു നിൽക്കുന്ന ഇഷാനിയുടെ നേരെ ആയിരുന്നു.. "വിളിക്കരുത് നീ ഇനി എന്നെ അങ്ങനെ..എന്റെ മോളുടെ ജീവിതം തകർത്തിട്ട്... നീ സേഫ് ആണല്ലോ അല്ലേ... ഇതാണോ ടോ ഫ്രണ്ട്ഷിപ്പ്... ഇങ്ങനെ ആണോടാ കൂട്ടുകാർ " അയാളുടെ ചോദ്യം അവന്റെ നെഞ്ച് പൊള്ളിച്ചു.. "അവനല്ല ചെയ്തത് എന്ന് പറഞ്ഞില്ലേ.." അവന്റെ നിൽപ്പ് കണ്ടിട്ട് സഹിക്കാൻ വയ്യാതെ ദേവ് മുന്നോട്ടു വന്നു പറഞ്ഞു.. "എന്നവൻ പറയുന്നതല്ലേ... ഉറപ്പൊന്നും ഇല്ലല്ലോ.. അവന്റെ ഫോണിൽ ഉള്ള ഫോട്ടോ അവൻ അയച്ചത് അല്ലെങ്കിൽ പിന്നെ അവന്റെ ഭാര്യ ആണോ അത് ചെയ്തത്... എനിക്ക് അതും സംശയം ഉണ്ട് " വീണ്ടും അയാൾ ഉറഞ്ഞു തള്ളുമ്പോൾ... ദച്ചു വിറച്ചു പോയിരുന്നു.. വീണു പോവാതെ കാവ്യ അവളെ ചേർത്ത് പിടിച്ചു... "അനാവശ്യം പറയരുത്.. അവളുടെ സങ്കടം അറിഞ്ഞെന്ന പോലെ.. മുകുന്ദൻ പറഞ്ഞു.. "അത് മകനോട് പറ... അനാവശ്യം ചെയ്യാം. പക്ഷെ പറയാൻ പാടില്ല അല്ലേ... കൊള്ളാം.. നിങ്ങൾക്കൊരു മകൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.." വീണ്ടും അയാൾ പറഞ്ഞു..

ദച്ചു വിതുമ്പി കൊണ്ട് സൂര്യയെ നോക്കുന്നുണ്ട്. അവൻ ആവട്ടെ ആകെ തളർന്നു പോയത് പോലെ.. പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് ഇഷാനിയെ വലിച്ചു കൊണ്ടയാൾ പോകുമ്പോൾ... സൂര്യ വെറും നിലത്തേക്ക് ഇരുന്നു പോയിരുന്നു... സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണു പോയത് പോലെ....സൂര്യക്ക് ശ്വാസം കിട്ടാത്ത ഫീൽ.. താൻ കാരണം അവളുടെ ലൈഫിൽ വലിയൊരു ദുരന്തം നടന്നിരിക്കുന്നു.. ഓർക്കുംതോറും അവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി... ആരായിരിക്കും അതിനു പിന്നിൽ.. ആരായാലും... വെറുതെ വിടില്ല ഞാൻ.. ദച്ചുവിന്റെ കരച്ചിൽ കാതിൽ തുളച്ചു കയറി പോവുന്നുണ്ട്.. നീ അല്ലെങ്കിൽ പിന്നെ നിന്റെ ഭാര്യ ആയിരിക്കും " കാതിൽ ആ വാക്കുകൾ പൊള്ളിച്ചു.. അവൻ ചാടി എഴുന്നേറ്റു കൊണ്ട് പുറത്തേക്ക് നടന്നു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 മനസ്സൊന്നു ശാന്തമായെന്ന് തോന്നി സൂര്യ കയറി ചെല്ലുമ്പോൾ വീട്ടിലെ വിളക്ക് അണഞ്ഞു കഴിഞ്ഞിരുന്നു.. എന്നിട്ടും അവൻ ബൈക്ക് ഓഫ് ചെയ്തു കയറി ചെല്ലുമ്പോൾ ഉമ്മറ വാതിനപ്പുറം ഉമ നിൽപ്പുണ്ട്..

"കിടന്നില്ലേ അമ്മേ " പതിയെ അവൻ ചോദിക്കുമ്പോൾ... ഉമ അവന്റെ നേരെ ഒന്ന് സൂക്ഷിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. സൂര്യ പിന്നൊന്നും പറയാതെ അകത്തേക്ക് കയറി... മോൻ ഒന്ന് നിന്നെ " വാതിൽ അടച്ചു ലൈറ്റ് ഇട്ട് കൊണ്ട് ഉമ അവന്റെ മുന്നിൽ ചെന്നു നിന്നു... "നീ വിശ്വാസിക്കുന്നുണ്ടോ... നീ അല്ലങ്കിൽ പിന്നെ.. അത് ദച്ചു മോളാണ് ചെയ്തത് എന്ന് " കടുപ്പത്തിൽ അത് ചോദിക്കുമ്പോൾ സൂര്യ അവരുടെ കണ്ണിലെ ദേഷ്യം കണ്ടിരുന്നു.. "ഇല്ല...." പതിയെ അവൻ പറഞ്ഞു.. എങ്കിൽ.. അത് ആ പാവത്തിനെ ഒന്ന് അറിയിച്ചിട്ട് ഇറങ്ങി പോയി കൂടായിരുന്നോ ടാ നിനക്ക്.. കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല എന്റെ കുഞ്ഞിന്റെ സങ്കടം... ഇത്രേം സങ്കടം കൊടുക്കാൻ മാത്രം എന്ത് പാപം ആണാവോ എന്റെ മോൾ ചെയ്തത്.. എന്നും അതിന് സങ്കടം മാത്രം.. മുഖം ഒന്ന് തെളിഞ്ഞ... അതിന്റെ പിറ്റേന്ന് അതിനൊരു സങ്കടം കിട്ടും..

" മനസിലെ ദുഃഖം സഹിക്കാൻ വയാത്ത വിധം ഉമ വിളിച്ചു പറയുമ്പോൾ ആ വാക്കിനറ്റത്തെ കൂർത്ത മുനകൾ ചെന്നു പതിക്കുന്നത് അവന്റെ നെഞ്ചിൽ ആയിരുന്നു. ചോര പൊടിയൻ പാകത്തിന് മുറിവുകൾ തീർത്തു കൊണ്ടേ ഇരുന്നു അവ ഒക്കെയും.. അവനൊന്നും പറയാതെ സ്റ്റെപ്പ് കയറി പോയി.. ലൈറ്റ് ഓഫ്‌ ചെയ്തിട്ട് ഉമ മുറിയിലേക്കും നടന്നു.. ഉറക്കം വരാതെ. നെഞ്ചും തടവി മുകുന്ദൻ അപ്പോഴും മുറിയിൽ കൂടി... ഇരുട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ബാൽകണിയിലെ മങ്ങിയ വെളിച്ചം പടർന്നു കിടക്കുന്ന ഹാൾ കടന്നിട്ട്.. ഇരുട്ടിൽ മാഞ്ഞു കിടക്കുന്ന തന്റെ മുറിയുടെ വാതിൽ സൂര്യ തള്ളി തുറന്നു.. കട്ട പിടിച്ച ഇരുട്ടിൽ... അവൻ തപ്പി തടഞ്ഞിട്ട് ചുവരിൽ ലൈറ്റ് ഇട്ടു.. ഒറ്റ നോട്ടത്തിൽ തന്നെ ബെഡിൽ കൂനി കൂടി ഇരിക്കുന്ന ദച്ചുവിന്റെ ചിത്രം അവന്റെ കണ്ണിൽ പതിഞ്ഞു പോയിരുന്നു. വീണ്ടും ഹൃദയത്തിൽ നിന്നും രക്തം വാർന്ന് പോകുന്നത് അവനറിഞ്ഞു.. അകത്തു കയറി അവൻ വാതിൽ അടച്ചു കുട്ടിയിട്ടു... ലൈറ്റ് ഓൺ ചെയ്തപ്പോൾ ഞെട്ടി കൊണ്ട് ദച്ചു മുഖം ഉയർത്തി..

കരഞ്ഞു കലങ്ങിയ അവളുട മുഖം അവനിൽ കൂടുതൽ വേദന നിറച്ചു.. മുന്നിൽ സൂര്യയെ കണ്ടപ്പോൾ ദച്ചു ബെഡിൽ നിന്നും ചാടി ഇറങ്ങി.. "ഞാൻ.. ഞാനല്ല ജിത്തേട്ട.. ഞാൻ അങ്ങനെ ചെയ്തിട്ടില്ല.." പാഞ്ഞു വന്നവന്റെ കൈയിൽ കൂട്ടി പിടിച്ചു കൊണ്ടവൾ പറയുമ്പോൾ സൂര്യ കണ്ണുകൾ ഇറുക്കി അടച്ചു..പാറി പറന്ന മുടി ഇഴകൾ.. ചുവന്നു കലങ്ങിയ കണ്ണുകൾ.. അവളെത്ര വേദന സഹിച്ചു എന്നതിന്റെ തെളിവ് ആയിരുന്നു.. "എനിക്ക് എന്നേക്കാൾ വിശ്വാസം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ... ഈ ലോകത്തിലെ മറ്റെന്തിനെ കാളും എനിക്ക് ഇഷ്ടം ആണെന്ന് അറിയില്ലേ.. പിന്നെ ഞാൻ അങ്ങനെ ചെയ്യുവോ... ഞാൻ അല്ല.. എന്റെയാണെന്ന് പറഞ്ഞില്ലേലും എനിക്ക് അറിയാമല്ലോ.. പിന്നെ ഞാൻ എന്തിനാ അങ്ങനെ ചെയ്യുന്നേ " വീണ്ടും വീണ്ടും പറഞ്ഞിട്ട് ദച്ചു അവന്റെ നെഞ്ചിൽ മുഖം ഇട്ടു ഉരുട്ടി.. സൂര്യ ബലമായി അവളുടെ മുഖം പിടിച്ചുയർത്തി..

"എനിക്കറിയാം... എന്റെ ദച്ചു അങ്ങനെ ചെയ്യില്ലെന്ന് " അവനത് പറയുമ്പോൾ... ദച്ചു ഉറക്കെ കരഞ്ഞു കൊണ്ടവനെ കെട്ടിപിടിച്ചു.. സൂര്യയും.. പിന്നെ എന്താ.. എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഇറങ്ങി പോയത്.. വീണ്ടും ദച്ചു ചോദിച്ചു.. "നിന്നെ സംശയം ഉള്ളത് കൊണ്ടല്ല ദച്ചു ഞാൻ ഇറങ്ങി പോയത്.. എനിക്കാ സംശയം ഉണ്ടോ എന്നൊരു പേടി നിന്റെ കണ്ണിൽ ഞാൻ കണ്ടു.. അത് കാണാൻ വയ്യാത്തത് കൊണ്ടാണ് ഓടി പോയത്... പക്ഷെ.. പക്ഷെ നിന്നെ മറന്നിട്ടു ഞാൻ പോവാൻ പാടില്ലായിരുന്നു.. ക്ഷമിക്കണം എന്നോട്...ഞാൻ എന്നെ കുറിച്ച് മാത്രമാണ് അപ്പോൾ ഓർത്തത്.. അങ്ങനൊരു അവസ്ഥയിൽ ആയിരുന്നു.. ഞാൻ കാരണം... അവളെ ഇറുക്കി പിടിച്ചിട്ട് ആ നെറുകയിൽ ചുണ്ട് ചേർത്ത് കൊണ്ട് സൂര്യ പറയുമ്പോൾ... ദച്ചുവിന്റെ പിടി മുറുകി.. കരഞ്ഞു തീരുവോളം സൂര്യ അവളെ പൊതിഞ്ഞു പിടിച്ചു... "ഞാൻ കരുതി.. ജിത്തേട്ടൻ എന്നെ " സങ്കടം തേല്ലോന്ന് ഒതുങ്ങിയപ്പോൾ കരച്ചിൽ പുരണ്ട ചിരിയോടെ ദച്ചു പറയുമ്പോൾ... അവളോടുള്ള പ്രണയം കൊണ്ട് സൂര്യക്ക് ശ്വാസം മുട്ടും പോലെ തോന്നി.. വിട്ടിട്ട് പോയി ന്ന്.. ല്ലേ. "

അവൻ ചോദിക്കുമ്പോൾ.. അവൾ അതേ എന്ന് തലയാട്ടി.. "ഈ ലോകത്തിലെ ഒന്നിനും വേണ്ടി ഇനി ജിത്തേട്ടൻ നിന്നെ കൈ വിട്ട് കളയില്ല " നെറ്റിയിൽ ചുണ്ട് ചേർത്തിട്ട് സൂര്യ അത് പറയുമ്പോൾ.. അവനാദ്യമായി നൽകുന്ന ഉമ്മയുടെ മധുരതേക്കാൾ ആ വാക്കുകൾ അവളെ കുളിരണിയിച്ചു... "അതെന്ത് കൊണ്ടാണ് എന്നറിയുവോ നിനക്ക് " അങ്ങേയറ്റം പ്രണയത്തിന്റെ ഭാവം അവന്റെ മുഖത്തു തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടാണ്... ദച്ചുവിന് ശ്വാസം പോലും വിലങ്ങി... "ഞാൻ.... എന്റെ ഈ പൊട്ടിയെ അത്രയും സ്നേഹിക്കുന്നു... എന്റെ ജീവനാണ്.. നീ " കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ടവൻ അത് പറയുമ്പോൾ... കണ്ണുനീർ തുള്ളികൾ കുതിച്ചു ചാടിയിട്ടും ദച്ചു ചിരിച്ചു.. അത്രമേൽ കേൾക്കാൻ കൊതിച്ച വാക്കുകൾ.. അതവൻ പറയുമ്പോൾ തന്റെ ഹൃദയം സന്തോഷം കൊണ്ട് നിന്ന് പോകുമോ എന്ന് പോലും ദച്ചു പേടിച്ചു.. ദച്ചു.... നിശ്ചലമായ ആ മുഖം തട്ടി വിളിച്ചു സൂര്യ.. വീണ്ടും കരച്ചിലോടെ ദച്ചു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു പിടിച്ചു.. "ആരാണ് അങ്ങനെ ഒരു ചതി എന്നോട് ചെയ്തത് എന്നെനിക്കറിയില്ല...

പക്ഷെ ഞാൻ അത് കണ്ടു പിടിക്കുക തന്നെ ചെയ്യും.. നിന്റെ ഈ കണ്ണ് നിറച്ചതിനും... ഹൃദയം വേദനിപ്പിച്ചത്തിനും കണക്ക് ചോദിക്കുക തന്നെ ചെയ്യും " ഇറുക്കി പിടിച്ചവളുടെ കാതിൽ... സൂര്യ അത് പറയുമ്പോൾ... ദച്ചു ഒന്നൂടെ അവനിലേക്ക് അമർന്നു.. പ്രണയത്തിനും അപ്പുറം മറ്റെന്തെക്കെയോ ശരീരം മോഹിച്ചു തുടങ്ങിയത് പോലെ സൂര്യയുടെ കൈകളും അവളിൽ മുറുകി തുടങ്ങി.. ഇനിയാ ഹൃദയത്തിനുള്ളിലെ വേദന ഒന്ന് കരിയിച്ചു കളയാൻ... തന്റെ പ്രണയം മുഴുവനും അവളിലേക്ക് പകർന്നു കൊടുക്കണം എന്നവനും തോന്നിയ നിമിഷം...അത് കൊണ്ടല്ലാതെ ഒന്നിനും അവളെ ആശ്വാസിപ്പിക്കാൻ കഴിയില്ലെന്ന് തോന്നി അവന്.. തന്നെയും... മറ്റൊന്നും കൊണ്ട് അവളിലെ ആ വലിയ മുറിവുകൾ മായ്ച്ചു കളയാൻ ആവില്ല.. അവനിലെ മാറ്റം അറിഞ്ഞത് പോലെ മുഖം ഉയർത്തി നോക്കിയ ദച്ചു... പുതിയ ഭാവത്തിന് മുന്നിൽ പതറി പോയിരുന്നു.. കുതറി തുടങ്ങിയ അവളെ ഒന്നങ്ങാൻ കൂടി ആവാത്ത വിധം സൂര്യ കൂടുതൽ ചേർത്ത് പിടിച്ചു.. ജിത്തേട്ടാ.... പതിയെ.. പിടക്കുന്ന കണ്ണോടെ അവൾ വിളിക്കുമ്പോൾ...

സൂര്യ അവളെ നോക്കി ചിരിച്ചു.. "ഐ.. നീഡ്.. ഫോർ.. യൂ..." പതിയെ അവനത് പറയുമ്പോൾ... അവളിലെ വിറയൽ പൂർണമായും അവൻ അറിഞ്ഞിരുന്നു.. "പേടിയുണ്ടോ " വീണ്ടും അവന്റെ ചോദ്യം കാതിൽ... ദച്ചു ഒന്നും പറയാതെ മുഖം കുനിച്ചു കളഞ്ഞു.. ആ നോട്ടം നേരിടാൻ ആവാത്ത പോലെ... ആ പ്രണയം പൊള്ളിക്കുന്ന പോലെ.. ദച്ചുവിന്റെ തല അൽപ്പം ബലം പിടിച്ചു കൊണ്ട് സൂര്യ ഉയർത്തി.. പറ ദച്ചു.. പേടിയുണ്ടോ.. അവൻ വീണ്ടും ചോദിച്ചു.. ഇല്ലെന്ന് അവൾ തലയാട്ടി.. ഞാൻ അല്ലേ... വീണ്ടും ചോദ്യം.. അതിനും അവൾ തലയാട്ടി.. എന്റെയല്ലേ " ഇറുക്കി പിടിച്ചു കൊണ്ട് സൂര്യ ചോദിക്കുമ്പോൾ അവൾ ഒന്ന് മൂളി.. വീണ്ടും സൂര്യ അവളുടെ മുഖം പിടിച്ചുയർത്തി.. നിറഞ്ഞ കണ്ണുകൾക്കുള്ളിലെ പ്രണയതിളക്കം.. അവനുള്ളിലെ അവസാന പിടിയും വിട്ട് പോയിരുന്നു.. ദച്ചുവിന്റെ പിടച്ചിൽ ഒക്കെയും... അവനെ കൂടുതൽ ഹരം പകർന്നു കൊടുക്കുമ്പോൾ... അവർക്കിടയിൽ ഉണ്ടായിരുന്ന അവസാന അകലവും സൂര്യ മായ്ച്ചു കളഞ്ഞിരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story