സ്വയം വരം 💞: ഭാഗം 39

swayamvaram jifna

രചന: ജിഫ്‌ന നിസാർ

കടന്നിട്ടും ഉറക്കം വരാതെ ദേവ് എഴുന്നേറ്റു ഇരുന്നു.. ഒളി കണ്ണോടെ നോക്കുന്ന വേണിയുടെ നേരെ വീണ്ടും അവന്റെ കണ്ണുകൾ കൂർത്തു.. മുകളിൽ കയറി വന്നപ്പോ... സ്റ്റെയറിൽ പതുങ്ങി നിൽക്കുന്നവൾ തന്നെ കണ്ട് അകത്തേക്ക് ഓടി കയറിയത് വ്യക്തമായി കണ്ടിരുന്നു.. അപ്പോൾ തന്നെയും മനസ്സിൽ ഒരു കൊളുത്തി വലി ഫീൽ ചെയ്തു.. പക്ഷെ വീണ്ടും സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു സംതൃപ്തി ഉള്ള മുഖം.. കൂടുതൽ ആശങ്ക നൽകി. "എന്തേ ഉറങ്ങുന്നില്ലേ ദേവേട്ടാ" കുലുക്കി വിളിച്ചു കൊണ്ട് വേണി ചോദിക്കുമ്പോൾ ദേവ് ഞെട്ടി കൊണ്ട് അവളെ നോക്കി.. മനോഹരമായി ചിരിച്ചു കൊണ്ട് തനിക്കു മുന്നിൽ ഇരിക്കുന്നവളെ അവൻ വീണ്ടും തുറിച്ചു നോക്കി.. "എന്താ ഇങ്ങനെ നോക്കുന്നത് " നാണം കൊണ്ടെന്ന പോലെ അവൾ ചോദിച്ചു... നീ അല്ലേ ആ ഫോട്ടോസ് ഇഷാനിയുടെ ചെക്കന് സെൻറ് ചെയ്തു കൊടുത്തത് " യാതൊരു ആമുഖവും ഇല്ലാതെ പെട്ടന്ന് അവൻ അത് ചോദിക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും... അവളുടെ മുഖം വിളറി പോയി. ദേവ് അത് കണ്ടു പിടിക്കുകയും ചെയ്തു..

ഏയ്‌.. ഞാനോ.. ഞാൻ എന്തിന് അത് ചെയ്യണം " പതറി കൊണ്ട് അവൾ പറയുമ്പോൾ.. വിളറി വെളുത്ത മുഖവും... വിക്കി തുടങ്ങിയ വാക്കുകളും... അവൾ തന്നെയാണ് അതിന് പിന്നിൽ എന്നതിന് അവന് പിന്നെ സംശയം ഏതും ഇല്ലായിരുന്നു.. "സത്യം പറഞ്ഞോ... നീ അല്ലേ... ദച്ചുവിനോടുള്ള ദേഷ്യം തീർക്കാൻ... നീ ചെയ്തതല്ലേ " ദേഷ്യം പൂണ്ട അവന്റെയാ ഭാവത്തിൽ വേണി കൂടുതൽ പകച്ചു പോയി.. പക്ഷെ എന്നിട്ടും.. അവൾ അല്ലെന്ന വാദത്തിൽ ഉറച്ചു നിന്നിരുന്നു.. കൈ നിവർത്തി ദേവ് ഒരെണ്ണം കവിളിൽ കൊടുക്കുമ്പോൾ... വേദന കൊണ്ട്.. വീണ്ടും ഒന്നൂടെ താങ്ങാൻ ഉള്ള പേടി കൊണ്ട്.. വേണി പിന്നെ ഇടഞ്ഞു നിന്നില്ല... ഇഷാനിയുടെ മറന്നു വെച്ച ഫോണിൽ നിന്നും ഫോട്ടോ സ്വന്തം ഫോണിലേക്ക് സെൻറ് ചെയ്തതും... പുതിയ ഒരു സിം എടുത്തിട്ട് ഇഷാനിയുടെ ഫോണിൽ നിന്നും തന്നെ കിട്ടിയ അലക്സിന്റെ നമ്പറിൽ സെൻറ് ചെയ്തതും. പിന്നെയാ സിം നശിപ്പിച്ചു കളഞതും.... ദേവിന്റെ ദേഷ്യം നിറഞ്ഞ ഭാവത്തിന് മുന്നിൽ വേണി ഏറ്റു പറയുമ്പോൾ... വീട്ടിൽ ഉള്ളവരെ മൊത്തം ദേവ് വിളിച്ചു കൂട്ടിയിരുന്നു..

സൂര്യ ദേഷ്യത്തോടെ വേണിയുടെ നേരെ കുതിച്ചു ചാടും മുന്നേ... ദച്ചു അവന്റെ കയ്യിൽ ബലമായി പിടിച്ചു നിർത്തി.. വേണ്ടന്ന് തലയാട്ടി കാണിച്ചു.. എന്നിട്ടും അടങ്ങാത്തവനെ... പ്ലീസ് എന്ന് ശബ്ദം ഇല്ലാത്ത പറഞ്ഞു കൊണ്ടവൾ ഇറുക്കി പിടിക്കുമ്പോൾ.. അവനുള്ളം കലി അടങ്ങി തുടങ്ങിയിരുന്നു.. 😍😍😍😍😍😍😍😍😍😍😍😍😍😍 പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ വേണിയുടെ കണ്ണുകൾ തിളങ്ങി. പുച്ഛത്തോടെ അവൾ ദേവിനെ നോക്കി.. പിന്നെ ബാക്കി ഉള്ളവരെയും.. എന്താടാ... എന്തിനാ അളിയാ പെട്ടന്ന് വരാൻ പറഞ്ഞത്.. എന്താ പ്രശ്നം " വേവലാതിയോടെ ചോദിച്ചു കൊണ്ട് വരുൺ അകത്തേക്ക് ഓടി കയറി വന്നിരുന്നു.. വേണിയുടെ കണ്ണുകൾ അപ്പോഴും വാതിൽക്കലേക്ക് നീണ്ടു.. "എന്താ എന്റെ മോൾക്ക്... മോളെ.. വേണി.. എല്ലാരും കൂടി തല്ലി കൊന്നോ അതിനെ " പിറകിൽ പ്രാഞ്ചി കൊണ്ട് സുഭദ്രയും.. പകലത്തെ നടത്തം കാരണം അന്തി മയങ്ങിയ പിന്നെ ആൾക്ക് അത്ര അങ്ങോട്ട് എളുപ്പത്തിൽ നടക്കാൻ ആവില്ല.. അമ്മേ... വേണി ഇല്ലാത്ത കരച്ചിലോടെ അവരെ പോയി കെട്ടിപിടിച്ചു..

നാച്ചി മോൾ അവർക്കിടയിൽ പെട്ടത് കൊണ്ട് ഉറക്കെ കരഞ്ഞു.. അത് കൊണ്ട് മാത്രം വേണി അകന്ന് മാറി.. "എന്താ.. എന്താ പ്രശ്നം..." വരുൺ വീണ്ടും ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.. ഒടുവിൽ അവന്റെ കണ്ണുകൾ... വേണിയിൽ തറച്ചു നിന്നിരുന്നു. "എന്താടി " അവൻ അവൾക്ക് മുന്നിൽ പോയി നിന്നിട്ട് ചോദിച്ചു.. "അയാളെന്നെ ഒരുപാട് അടിച്ചു ഏട്ടാ " ദേവിനെ ചൂണ്ടി വേണി കരച്ചിൽ തുടങ്ങി.. "അവനിത്ര മാത്രം സഹിക്കാൻ വയ്യാത്ത എന്താ നീ ചെയ്തത്.. അത് പറ ആദ്യം " വരുന്നിന്റെ ശബ്ദം കൂർത്തു.. "അവള് പറയല്ലേടാ വരുണേ.. ഞാൻ പറഞ്ഞു തരാം... നിന്റെ പെങ്ങൾ ചെയ്ത ചെറ്റത്തരം " ദേവ് പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി.. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു.. സംഭവിച്ചതെല്ലാം ദേവ് വരുണിനോട് പറയുമ്പോൾ അവനും മുഷ്‌ടി ചുരുട്ടി കൊണ്ട് അവളെ തുറിച്ചു നോക്കി.. അവൾക്ക് പക്ഷെ യാതൊരു കൂസലും ഇല്ലായിരുന്നു.. എല്ലാം കേട്ട് കഴിഞ്ഞും.. ഇത്രേം ഒള്ളോ എന്നൊരു ഭാവം ആയിരുന്നു സുഭദ്രയുടെ മുഖത്തും കണ്ടത്.. "നേരാണോ... ദേവ് പറയുന്നത് "

കടുപ്പത്തിൽ ചോദിച്ചു കൊണ്ട് വരുൺ വേണിയുടെ മുന്നിൽ പോയി നിന്നു.. ഉത്തരം പറയാതെ അവൾ അവനെ ചിറഞ്ഞു നോക്കിയ നിമിഷം തന്നെ അവന്റെ കൈയ്യുടെ കരുത് വേണിയുടെ കവിൾ തടം അറിഞ്ഞിരുന്നു.. വീഴാൻ ആഞ്ഞാ അവളുടെ കയ്യിൽ ഇരുന്നു നാച്ചി ഉറക്കെ കരഞ്ഞു.. വരുൺ തന്നെ.. കുഞ്ഞിനെ വാങ്ങിയിട്ട് ദേവിന്റെ കയ്യിൽ കൊടുത്തു.. "നീ എന്തിനാ ടാ അവളെ തല്ലുന്നതു... ഭാര്യയെ സ്നേഹിക്കാൻ അറിയണം.. അല്ലെങ്കിൽ ഇങ്ങനൊക്കെ ചെയ്യാൻ തോന്നും.. അവൾ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ " സുഭദ്ര അപ്പോഴേക്കും വേണിയുടെ വക്കാലത്തുമായി എത്തി.. മിണ്ടരുത്... അമ്മയും മോളും.. നിങ്ങളൊക്കെ സ്ത്രീകൾ തന്നെയാണോ.. ഇത്രേം മോശമായി ചിന്തിക്കാൻ മാത്രം അതപതിച്ചു പോയോ എന്റെ അമ്മയും പെങ്ങളും... ഛേ " വരുൺ വിരൽ ചൂണ്ടി കൊണ്ട് ദേഷ്യത്തോടെ പറയുമ്പോൾ സുഭദ്ര കൂടി ഞെട്ടി പോയിരുന്നു.. ആ കണ്ണിലെ കലി കണ്ടിട്ട്. ബാക്കി ഉള്ളവരെല്ലാം... വെറുപ്പോടെ നോക്കുന്നത് കണ്ടിട്ട് വരുണിന് സങ്കടം വന്നു..

"ഇത്രേം നല്ലൊരു ജീവിതം കിട്ടിയിട്ട്... എന്തിനാടി അത് നീ അത് നശിപ്പിച്ചത്... ഇത്ര പൊട്ടിയാണോ നീ..." വരുൺ വേണിയെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു.. "മതി എടാ വരുണേ..." സൂര്യ അവന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്...ഈ രണ്ടെണ്ണവും ജീവിതത്തിൽ സമാധാനം എന്നൊന്ന് ആർക്കും തരില്ല.. ആ കാര്യത്തിൽ സംശയം ഒന്നും വേണ്ട " വരുൺ വീണ്ടും പറഞ്ഞു.. "ഇനി നീ തീരുമാനം എടുക്ക് ദേവ്.. അത് എന്ത് തന്നെ ആയാലും ഞാൻ നിനക്കൊപ്പം ആണ്..." വരുൺ നടന്നു ചെന്നിട്ട് ദേവിന്റെ മുന്നിൽ നിന്നു കൊണ്ട് പറഞ്ഞു... മുകുന്ദൻ തീരുമാനം അവൻ എടുക്കട്ടേ എന്ന രീതിയിൽ ഒന്നും മിണ്ടാതെ ഇരുന്നു.. താൻ എടുത്തൊരു തീരുമാനം ആണ് ഇന്ന് അവന്റെ കൂടി ജീവിതവും സമാധാനവും കളയാൻ കാരണം ആയത്.. ഇനി ഉള്ളത് ദേവിന് വിട്ട് കൊടുത്തു അയാൾ.. ഇന്ദ്രനും ഉമയ്ക്കും അതേ മനസ്സ് തന്നെ ആയിരുന്നു.. എല്ലാം പൊറുത്തതും സഹിച്ചതും പോലല്ല.. ഇതിപ്പോൾ അതിര് വിട്ടിരിക്കുന്നു.. "ഇത്രേം കാലം ഇവളുടെ എല്ലാ നെറികെട്ട കളികളും ഞാൻ കണ്ണടച്ച് കൊടുത്തിട്ടേ ഒള്ളു.. എന്റെ മകളെ ഓർത്തിട്ട്... അവൾക്ക് അച്ഛനെ നഷ്ടപെടരുത് എന്നോർത്ത് കൊണ്ട്..

ഇവളെയും ഇവളുടെ അമ്മയുടെയും മാത്രം ഇടയിൽ എന്റെ കുഞ്ഞു വളർന്നു വരുമ്പോൾ... അതീ ലോകത്തിലെ ഏറ്റവും മോശമായി പോകും എന്ന് പേടിച്ചിട്ട് " ദേവ് ഒന്ന് നിർതിയിട്ട് വേണിയെ നോക്കി.. അവൾക്ക് അപ്പോഴും വല്ല്യ കുലുക്കം ഒന്നും തന്നെ ഇല്ല.. ഇറക്കി വിട്ടാൽ പോവാൻ തയ്യാറാണ് എന്നൊരു ഭാവം.. പോയാലും രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ.. ദേവിന് നാച്ചിയെ കാണാതെ വയ്യെന്ന കാരണം കൊണ്ട് തന്നെ തിരികെ വരാം എന്നവൾക്ക് ഉറപ്പാണ്.. മാത്രവുമല്ല.. ഇപ്പൊ ഈ നാണകേടിൽ നിന്നും ഒന്നു മാറി നിൽക്കുന്നത് അത്യാവശ്യം ആണ്.. "പക്ഷെ.. ഇനി എനിക്ക് സഹിക്കാൻ വയ്യ... എന്റെ സമാധാനം മുഴുവനും കളയാൻ ഇങ്ങനൊരു ഭാര്യയെ എനിക്കിനി വേണ്ട... എപ്പോഴും പറയുന്ന പോലല്ല.. ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്.. നിന്റെ പെങ്ങളെ നിനക്ക് കൊണ്ട് പോകാം..." ദേവ് കടുപ്പത്തിൽ പറഞ്ഞു കൊണ്ട് വേണിയെ നോക്കി.. "ബാക്കി എല്ലാം എന്റെ മോളുടെ വിധി പോലെ വരട്ടെ.. എന്നെങ്കിലും അച്ഛൻ തെറ്റുകാരൻ അല്ലെന്ന് അവൾക്ക് മനസ്സിലാവും..

അന്ന് അവൾ എന്നെ തിരക്കി വരും... അത് വരെയും... ഞാനും കാത്തിരിക്കും " നടന്നു ചെന്നിട്ടു ദേവ് നാച്ചിയെ വേണിയുടെ കയ്യിലേക്ക് കൊടുത്തു.. അതിന് മുന്നേ ആ കുഞ്ഞി കവിളിൽ ചുണ്ട് ചേർക്കുമ്പോൾ... കണ്ടു നിന്നവരുടെ കൂടി ഹൃദയം പിടഞ്ഞു പോയിരുന്നു.. "എനിക്കൊട്ടും സഹിക്കാൻ വയ്യാത്ത കാര്യം ആണ് നീ ഇപ്പൊ ചെയ്തത്.. ക്ഷമിക്കാനും... ഇത് വരെയും എന്നെ എങ്ങനെ ദ്രോഹികാം എന്നത് മാത്രം ആയിരുന്നു നിന്റെ അജണ്ട.. ഇപ്പൊ അത്... എന്റെ കുടുംബതിന്നു നേരെ കൂടി ആയിരിക്കുന്നു.. ഇനി നിന്നെ ഇവിടെ നിർത്തുന്ന ഓരോ നിമിഷവും.. ഞങ്ങളെ കൊന്ന് കളയാൻ കൂടി മടിക്കില്ല നീ.. നിനക്ക് പോവാ.. ബാക്കി എല്ലാം പിറകെ വരും... ദേവ് ജിത്ത് എന്ന അധ്യായം ഇനി നീ മറന്നു കളഞ്ഞേക്ക്... നന്ദി ഉണ്ട്.. കൊല്ലാതെ എന്നെ നീ ഇത്രേം കാലം വെറുതെ വിട്ടല്ലോ " കൈ കൂപ്പി കൊണ്ട് ദേവ് തിരിഞ്ഞു നടന്നു.. ഈ നാട്ടിൽ കോടതിയും നിയമവും ഒക്കെ ഉണ്ട്... അങ്ങനെ അങ്ങ് രക്ഷപെട്ടു എന്ന് കരുതണ്ട... ഇതൊക്കെ കുറെ കണ്ടതാ.. നീ സങ്കടപെടേണ്ട ടി മോളെ... "

സുഭദ്ര വിളിച്ചു പറയുമ്പോൾ ദേവ് തിരിഞ്ഞു നിന്നു.. "അതേ... അത് തന്നെയാണ് എനിക്കും വേണ്ടത്.. നിങ്ങൾ കേസ് കൊടുക്കണം.. എന്നിട്ട് ഇവൾ ഈ കാണിച്ചു കൂട്ടിയത് മുഴുവനും ലോകത്തിന് മുന്നിൽ എനിക്കും വിളിച്ചു പറയണം.. ഉള്ളിൽ കൊണ്ട് നടന്നു എനിക്ക് കൂടി ഭ്രാന്ത് പിടിക്കാൻ ആയി പോയി.." യാതൊരു കൂസലും ഇല്ലാതെ... ദേവ് പറഞ്ഞു.. "നീ ഇതിന് അനുഭവിക്കും ദേവേ " സുഭദ്ര വീണ്ടും പറഞ്ഞു.. "നിങ്ങളുടെ ഉപദേശം കേട്ടിട്ട് ഈ നിൽക്കുന്നവൾ അനുഭവിപ്പിച്ചതിലും കൂടുതൽ ഒന്നും ഇനി എനിക്ക് വരാൻ ഇല്ല " അവൻ പറയുമ്പോൾ സുഭദ്ര ദേഷ്യത്തോടെ അവന്റെ നേരെ തുറിച്ചു നോക്കി.. "ഏട്ടന് ഈ കാര്യത്തിൽ ഒന്നും പറയാൻ ഇല്ലേ.. നിങ്ങൾ കൂടി അല്ലേ എന്റെ മോളുടെ തലയിൽ അവനെ പോലൊരു തെമ്മാടിയെ കെട്ടി വെച്ചത്.. എന്നിട്ടിപ്പോ ഇങ്ങനെ പാറ പോലെ അനങ്ങാതെ ഇരുന്ന എങ്ങനെ ശെരിയാവുന്നേ.. അടിച്ചവന്റെ പല്ല് കൊഴിക്കാൻ ഉള്ളതിന്..." ദേവിന് കൂടി ഉള്ളത് ചേർത്ത് സുഭദ്ര... മുകുന്ദന് നേരെ പൊട്ടി തെറിച്ചു.. സോഫയിൽ ഇരിക്കുന്ന അയാൾ എഴുന്നേറ്റു കൊണ്ട്...

സുഭദ്രയുടെ മുന്നിൽ പോയി നിന്നു... കൈ നിവർത്തി കിട്ടിയ അടിയിൽ.. വീഴാൻ ആഞ്ഞാ സുഭദ്രയെ വേണി ഒരു കൈ കൊണ്ട് താങ്ങി.. കവിളിൽ കൈ ചേർത്ത് കൊണ്ട്... സുഭദ്ര മുകുന്ദനെ പകച്ചു നോക്കി.. "വേണ്ട... വേണ്ട എന്ന് വെക്കുമ്പോൾ നീ ചോദിച്ചു വാങ്ങുന്നോ " ദേഷ്യം നിറഞ്ഞ ആ മുഖത്തു നോക്കാൻ സുഭദ്ര പേടിച്ചു.. വേണിയുടെ മുഖത്തും പേടി തിങ്ങി.. സൂര്യയുടെ കയ്യിൽ ദച്ചുവിന്റെ പിടുത്തം മുറുകി.. അവൻ കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു.. അങ്ങനൊരു ഭാവത്തിൽ മുകുന്ദനെ അവരാരും കാണാറില്ല... സഹികെട്ടു പോയത് കൊണ്ടാണ്.. "നിന്റെ മകൾ ആ ചെറുക്കനെ ഇവിടെ ഇട്ടു പെരുക്കുന്നത് കണ്ടിട്ടും... അവനൊരു തീരുമാനം എടുക്കുമ്പോൾ അവനൊപ്പം നിൽക്കും എന്നത് ഞാൻ അന്നേ മനസ്സിൽ ഉറപ്പിച്ചത.. അത്രയും വിഷമാണ് ഇവളിലേക്ക് നീ കുത്തി വെച്ചത്.. എല്ലാം അറിഞ്ഞിട്ടും... നിന്നോട് ചോദിക്കാൻ ഒരു അവസരം കിട്ടുമെന്ന ഉറപ്പില് കാത്തിരുന്നതാ ഞാൻ.. എന്നിട്ടും നിനക്ക് മതിയായില്ല.. നിന്റെ മകൾ ചെയ്ത തെറ്റിന് ഇനി എന്റെ മകന്റെ പല്ല് കൂടി ഞാൻ അടിച്ചു കൊഴിച്ചു നിന്റെ മുന്നിലേക്ക് ഇട്ടു തരണം അല്ലേ... " മുകുന്ദൻ ഉറക്കെ ചോദിച്ചു..

. വീണ്ടും കൈ ഉയർത്തിയ അയാളെ ഇന്ദ്രൻ വന്നിട്ട് തടഞ്ഞു.. ഇനി വേണ്ട അച്ഛാ.. ഇന്ദ്രൻ പറയുമ്പോൾ മുകുന്ദൻ അയാളെ തുറിച്ചു നോക്കി.. "ഇപ്പൊ... ഈ നിമിഷം മകളെയും വിളിച്ചു കൊണ്ട് ഇറങ്ങിക്കോ... എനിക്കിനി ഇങ്ങനൊരു പെങ്ങളോ മോളോ ഇല്ല.. ഒരു മകനുണ്ട്... അവനൊരു ആവിശ്യം വരുമ്പോൾ എപ്പോഴും ഞാൻ ആ കൂടെ ഉണ്ടാവും.. എന്നും കരുതി.. നീയോ... നിന്റെ മകളോ ഇനി എന്റെ വീട്ടിൽ കണ്ടു പോകരുത് " മുകുന്ദൻ പറയുമ്പോൾ വരുൺ നിറഞ്ഞ കണ്ണോടെ അയാളെ നോക്കി.. എന്റെ മകൻ... സ്വന്തം അച്ഛൻ പോലും അത്രയും സ്നേഹത്തിൽ പറഞ്ഞു കേൾക്കാത്തവന് കിട്ടിയ സ്നേഹസമ്മാനം.. അതവന്റെ ഹൃദയം കുളിർത്തു.. അതേ സമയം തന്നെ വേണിയോടും സുഭദ്രയോടും ഉള്ള ദേഷ്യം കണ്ണിൽ നിറഞ്ഞു.. "കൊണ്ട് പോകും... ദാ ഇവരെ മാത്രം.. ഇവളെ എനിക്കും ആവിശ്യമില്ല.." വരുണിന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടി പോയിരുന്നു.. സുഭദ്ര അവനെ തുറിച്ചു നോക്കി.. "അത് പറയാൻ നീ ആരാടാ.. എന്റെ മകൾ എനിക്കൊപ്പം എന്റെ വീട്ടിലേക്ക് വരും.. നീ എന്തൊക്കെ പറഞ്ഞാലും " സുഭദ്ര ചീറി കൊണ്ട് വരുണിനെ നോക്കി പറഞ്ഞു..

അവൻ ഒന്ന് ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.. ആ പറഞ്ഞതിൽ ഒരു ചെറിയ തിരുത്തുണ്ടല്ലോ അമ്മേ " അവൻ പറയുമ്പോൾ സുഭദ്രയുടെ മുഖം ചുളിഞ്ഞു... വരുൺ മുകുന്ദനെ നോക്കി.. അയാളുടെ ചുണ്ടിൽ ഒരു ചെറിയ ചിരിയുണ്ട്.. "അറ്റ കുറ്റ പണികൾ തീർത്തിട്ട് വീട് പുതുക്കി പണിതു കഴിഞ്ഞു...ബാങ്കിൽ നിന്നും എടുത്ത ലോൺ മുഴുവനും അടച്ചു തീർത്തു അത് അമ്മാവൻ എന്റെ പേരിലാണ് രെജിസ്റ്റർ ചെയ്തത്.." നെഞ്ചിൽ കൈ കെട്ടി തല ഉയർത്തി നിന്ന് കൊണ്ട് വരുൺ അത് പറയുമ്പോൾ.. സുഭദ്ര ഞെട്ടി തരിച്ചു പോയിരുന്നു.. ആ വെളിപ്പെടുത്തൽ കേട്ടിട്ട് വീണു പോകാതിരിക്കാൻ അവർ ചുവരിൽ ചാരി.. വേണിയുടെ കണ്ണിലും പേടി ഇരച്ചു കയറി തുടങ്ങി.. "എന്നെ തോൽപ്പിക്കാൻ നീ നുണ പറയല്ലേടാ മോനെ " പതറി കൊണ്ട് സുഭദ്ര വരുണിനെ നോക്കി.. "ഞാൻ എന്തിന് അങ്ങനൊരു കള്ളം പറയണം.. ദേ നിക്കുന്നു അമ്മാവൻ അമ്മയുടെ മുന്നിൽ തന്നെ.. അങ്ങോട്ട് ചോദിച്ചു നോക്കാലോ.. ഞാൻ പറഞ്ഞത് നുണയാണോ എന്ന് " വരുൺ വീണ്ടും പറയുമ്പോൾ സുഭദ്ര മുകുന്ദനെ ഒന്ന് നോക്കി..

അയാളുടെ മുഖത്തെ ഭാവം വരുൺ പറയുന്നത് ശെരി എന്ന് തെളിയിക്കാൻ പാകത്തിന് ഉള്ളതായിരുന്നു.. അത് കൊണ്ട് തന്നെ അവരൊന്നും ചോദിച്ചില്ല... "സ്വന്തം അമ്മയെന്ന പരിഗണന കൊണ്ട് അമ്മയെ ഞാൻ കൂടെ കൂട്ടും... പക്ഷെ ഇവൾക്ക് ആ പരിഗണന വേണ്ട.. ഇവളത് അർഹിക്കുന്നില്ല.." വേണിയെ ചൂണ്ടി വരുൺ പറയുമ്പോൾ അവൾ ഞെട്ടി തരിച്ചു പോയിരുന്നു.. കാലുകൾ കുഴഞ്ഞു തുടങ്ങി... "അവളോട് ഇത്തിരി കരുണ കാണിക്കേടാ മോനെ.. നിന്റെ കൂടപ്പിറപ്പ് അല്ലേ..." സുഭദ്ര വീണ്ടും പറഞ്ഞു.. "യാതൊരു അർഹതയും ഇല്ലാഞ്ഞിട്ടും നല്ല അന്തസ്സോടെ താലി കെട്ടി.. വേണ്ടുന്നതെല്ലാം കൊടുത്തു സ്നേഹിച്ച സ്വന്തം ഭർത്താവിനോട് ഇവൾക്കില്ലാത്ത കരുണ ഞാൻ എന്തിന് ഇവളോട് കാണിക്കണം " വരുൺ തിരിച്ചു ചോദിച്ചു... മറ്റാരും ഒന്നും മിണ്ടുന്നില്ല.. "എടാ... അവൾക്കൊരു അബദ്ധം...." സുഭദ്ര പറയാൻ വന്നത് മുകുന്ദൻ ഒന്നു തറപ്പിച്ചു നോക്കിയപ്പോ പാതിയിൽ നിർത്തി.. "അബദ്ധമോ.. ഇതോ.. ഇത് നല്ല ഒന്നാന്തരം അഹങ്കാരം ആണ്. നിങ്ങൾ കൂടി ആണ് അതിനുള്ള വളം ഇട്ടു കൊടുത്തത്.

ബാക്കി ഉള്ള ജീവിതം മുഴുവനും അതോർത്തു കൊണ്ട് നിങ്ങളും നീറണം.. അതാണ്‌ നിങ്ങൾക്കുള്ള ശിക്ഷ..." വരുൺ പരിഹാസത്തോടെ പറഞ്ഞു.. സുഭദ്ര തല താഴ്ത്തി.. 'ഇവളെ എന്താ വേണ്ടത് എന്ന് ഇനി ഇവർ തന്നെ തീരുമാനം എടുക്കട്ടെ... അതെന്തായാലും എന്റെ പൂർണ സപ്പോർട്ട് ഉണ്ട്.. നല്ലൊരു ജീവിതം കിട്ടിയിട്ട് അത് നശിപ്പിച്ച ഇവളും അനുഭവിക്കാൻ ഉണ്ട് " വേണി വിറച്ചു തുടങ്ങി... വരുണിന്റെ വാക്കിൽ. അത്തരം ഒരു സിറ്റുവേഷൻ അവളും പ്രതീക്ഷിച്ചിരുന്നില്ല.. എന്നും എല്ലാത്തിനും അമ്മ സപ്പോർട്ട് ആയിട്ട് ഉണ്ടാവും എന്നുള്ള ബലത്തിൽ ചെയ്തു കൂട്ടിയ സകലതും അവളെ കളിയാക്കി.. ആ നിമിഷം.. "അമ്മയ്ക്ക് അവളുടെ കൂടെ പോണോ.. ആവാം. ആരും തടയില്ല. പക്ഷെ പിന്നെ എന്റെ വീട്ടിലേക്ക് വരരുത് എന്ന് മാത്രം.. ഒന്നിനും എന്നെ പ്രതീക്ഷിക്കുകയും ചെയ്യരുത്... കേസും കൂട്ടവും ആയിട്ട് മകൾക്കൊപ്പം ജീവിതം ആഘോഷിച്ചു കഴിയാം... അപ്പോഴും ഇവർക്ക് വേണ്ടി നിങ്ങൾക്കെതിരെ കളിക്കാൻ ഞാനും ഉണ്ടാവും എന്നത് മറക്കരുത്.. മറു ഭാഗത്ത്.തീരുമാനം ഇപ്പൊ പറയണം " വരുൺ ചോദിക്കുമ്പോൾ സുഭദ്ര ദയനീയമായി...

വേണിയെ നോക്കി.. പിന്നെ ബാക്കി ഉള്ളവരെയും.. അലിവിന്റെ ചെറിയൊരു കണിക പോലും ആ മുഖങ്ങളിൽ അവർക്ക് കാണാൻ ആയില്ല.. അത്രയും നല്ല പ്രവർത്തനം അല്ലായിരുന്നോ അവിടെ അവർ ചെയ്തു കൂട്ടിയത്.. അമ്മേ... വേണിക്ക് കരച്ചിൽ വന്നിരുന്നു.. സുഭദ്ര പക്ഷെ അനങ്ങിയില്ല... അവൾക്കൊപ്പം നിൽക്കുമ്പോൾ കയറി കിടക്കാൻ ഒരിടം പോലും ഇല്ലാത്ത വെറും തെണ്ടിയാവും താനെന്ന് അവർ പേടിച്ചു... "വിളിക്കെടി.. കുറച്ചു കൂടി ഉറക്കെ വിളിക്ക് നീ... ഈ വിളി അനാവശ്യത്തിന് കൂട്ട് വിളിച്ചിട്ടാണ് നിന്റെ ജീവിതം തകർന്നത്... ഇവർ കരുണ കാണിച്ച ഒരു വേലകാരിയെ പോലെ നിനക്കിവിടെ നിൽക്കാം... പരാതിയും പരിഭവവും ഇല്ലാത്ത വെറും വേലക്കാരി... അതുമല്ലങ്കിൽ ഇറക്കി വിടുമ്പോൾ ഒന്നും മിണ്ടാതെ തെരുവിൽ ഇറങ്ങാം.. നിന്നെ പോലുള്ളവർക്ക് പറ്റിയ സ്ഥലം അതാണ്‌...രണ്ടായാലും എന്നെ തേടി വരരുത്.. എനിക്കിനി നീയുമായി യാതൊരു ബന്ധവുമില്ല... വരുൺ അറുത്തു മുറിച്ചു പറയുമ്പോൾ... വേണിയുടെ അവസാന പ്രതീക്ഷയും നഷ്ടം വന്നിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story