സ്വയം വരം 💞: ഭാഗം 4

swayamvaram jifna

രചന: ജിഫ്‌ന നിസാർ

കുളിച്ചു കഴിഞ്ഞു.... ബാൽകണിയിലെ ഊഞ്ഞാലിൽ ചാരി ഇരുന്നു കൊണ്ട് ദച്ചു മുറ്റത്തേക്ക് നോക്കി.. നേരിയ ചാറ്റൽ മഴയുള്ളത്.. ഗാർഡന് നടുവിൽ ജ്വലിക്കുന്ന വെളിച്ചത്തിൽ... സ്വർണനൂലുകൾ പോലെ തോന്നുന്നു. ഹരിയും സുകന്യയും കുടുംബത്തിലെ ആരുടെയോ കല്യാണത്തിന് പോയിരുന്നു.. കൂടെ വിളിച്ചിട്ടും ഞാൻ ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞ ദച്ചുവിനെ പിന്നെ നിർബന്ധിക്കാൻ നിൽക്കാതെ അവർ രണ്ടാളും ഇറങ്ങി.. മഴയുടെ നേർത്ത തണുപ്പുള്ള അന്തരീക്ഷം.. "നാളെ മുതൽ തന്നെ ഞാൻ പ്രാക്ടീസ് ചെയ്യിപ്പിച്ചോളാം " കാതിനരുകിൽ വന്നിട്ട് സൂര്യ പറയുമ്പോലെ..അവന്റെ സാന്നിധ്യം ഉള്ളതെന്ന പോലെ.... അവൾ ഒന്ന് തിരിഞ്ഞു നോക്കി.. ഉള്ളിൽ നിന്നൊരു മിന്നൽ പാഞ്ഞു കയറി... ദൈവമേ.... ആ മുന്നിൽ എത്തുമ്പോൾ പോലും... അവനിൽ ലയിച്ചിട്ട് ഒരക്ഷരം മിണ്ടാനോ അനങ്ങാനോ കൂടി കഴിയാത്ത താൻ എങ്ങനെ.. ഓർക്കുമ്പോൾ അവൾക്കൊരു ഉത്തരവും കിട്ടിയില്ല.. അവൾക്കവനെ കാണാൻ തോന്നി.. തീവ്രമായി തന്നെ.. ഫോണെടുത്തു...

ഓരോ ഫോട്ടോയിലേക്കും സ്നേഹത്തോടെ നോക്കുമ്പോൾ... ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടുന്നുണ്ട്. നിന്നിലേക്ക് അണയാനുള്ള ഈ ദൂരത്തെ ഞാൻ ഇപ്പൊ വല്ലാതെ വെറുക്കുന്നു സൂര്യ " പതിയെ പറഞ്ഞു കൊണ്ടവൾ കണ്ണടച്ച് കിടന്നു.... ആരാധന പതിയെ പ്രണയത്തിന് വഴി മാറിയപ്പോഴും... തെല്ലൊരു ശങ്ക തോന്നിയിരുന്നു. കോളേജിൽ അറിയപ്പെടുന്ന ഡാൻസർ... അതിനുപരി.... എല്ലാവർക്കും ഒരുപാട് പ്രിയപ്പെട്ടവൻ.. കൂടെ ഉള്ളവർക്കൊരു പ്രശ്നം വരുമ്പോൾ.. നെഞ്ചും വിരിച് മുന്നിൽ നിൽക്കാൻ ഒട്ടും മടിയില്ലാത്തവൻ... ചൊറിയാൻ വന്നവരെ... ശെരിക്കും മാന്തി പൊളിച്ചു വിടാൻ ഉശിരുള്ളവൻ.. വിശേഷണങ്ങൾ നിരവധിയാണ്.. എന്നിട്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രണയിക്കാൻ തോന്നി... നഷ്ടപെടുമോ എന്നാ പേടിയില്ലല്ല... എനിക്കിഷ്ടമാണ് എന്നതിൽ മാത്രം വിശ്വസിച്ചു...

വൺ സൈഡ് പ്രണയത്തിന്റെ പൊള്ളുന്ന ചൂടിൽ.. വെന്തുരുകി നടന്ന ഏതോ ഒരു ദിവസം.... കണ്ടിട്ട് സഹിക്കാൻ വയ്യാതെ അനു പോയിട്ട്... സൂര്യയെ കണ്ടിരുന്നു.. മിനിസ്റ്ററുടെ മകളുടെ ക്രഷ്... ആത്മാർത്ഥ പ്രണയത്തിന് സൂര്യ നൽകിയ പേരിൽ അനു ഒരുപാട് സങ്കടപെട്ടു എങ്കിലും തന്നെ അതൊരിക്കലും ബാധിച്ചില്ല.. തന്റെ പ്രണയത്തിലുള്ള വിശ്വാസം തന്നെയായിരുന്നു അതിന് കാരണം.. അതിന്റെ ആഴം അറിയാവുന്നത് കൊണ്ടാവും.... അനുവിന് സൂര്യയോട് പരിഭവം ഉണ്ടായിരുന്നു.. അതിന്നും ഉണ്ട്. തന്റെ അവനെ ഉള്ളിൽ മനോഹരമായി സൂക്ഷിച്ചു കൊണ്ട് നടക്കുമ്പോൾ ആ പരിഭവം അവൾക്ക് തന്നോട് കാണിക്കാൻ വയ്യ.. അല്ലെങ്കിലും അവനോട് മുഷിപ്പ് തോന്നേണ്ട കാര്യമില്ലല്ലോ.. തികച്ചും സാധാരണ കുടുംബം... അവന്റെ കണ്ണിൽ... ഇച്ചിരി പേരും പ്രശസ്തിയുമൊക്കെ ഉള്ളവർ എന്നും അഹങ്കാരത്തിന്റെ പുറം ചട്ടയോട് കൂടിയേ കാണാറുള്ളു..

നിന്നോട് എനിക്ക് തോന്നുന്ന വികാരം... അത് പ്രണയം മാത്രമാണ്.. വേറൊന്നിനും അവിടെ സ്ഥാനമില്ല.. പ്രണയമാണ്.. ഞാനിന്നും പ്രണയത്തിലാണ്... നിന്നിൽ നിന്നും അടർന്നു മാറുന്നത് ചിന്തിക്കാൻ കൂടി കഴിയാത്ത വിധം ആ പ്രണയം എന്നെ ചുറ്റി വരിയുന്നു... എന്റെ സ്വപ്നങ്ങൾ കൊണ്ട് ഞാൻ തീർത്തൊരു ലോകത്ത് ഏറ്റവും മൂല്യമുള്ളത്... നീയാണ്. ഞാനും നീയും എന്നത് നമ്മൾ ആവുന്നതും കാത്തിരിക്കുന്നു.. ഒരു നോട്ടം കൂടി നിന്റേതായി എന്നിലേക്ക് പാറി വീണില്ല എങ്കിലും... നന്ദിയുണ്ട് സൂര്യ നിന്നോട്... പ്രണയം ഇത്രയും മനോഹരമാണെന്ന് അറിയിച്ചു തന്നതിന്.. നീ അരികിൽ വരുമ്പോൾ താളം പിഴക്കുന്ന ഹൃദയമിടിപ്പ് പോലും നിന്നെ സ്നേഹിക്കുന്നുണ്ട്..എന്നെന്നെ അറിയിച്ചു തന്നതിന്. കണ്ണുകൾ ഇറുക്കി അടച്ചിട്ടും ദച്ചുവിന് സൂര്യയെ കാണാൻ തോന്നി ആ നിമിഷം.. അത്രയും ആഴത്തിൽ ആ നിമിഷം അവളെ അവൻ സ്നേഹം കൊണ്ട് തടവിലാക്കി വെച്ചിട്ടുണ്ട്... ഏറ്റവും മനോഹരമായി തന്നെ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിലേക്ക് ഉറ്റു നോക്കി ഇരിക്കുമ്പോൾ.... ഇടക്കിടെ പതർച്ചയോടെ തന്നെ നോക്കുന്ന രണ്ട് ഉണ്ട കണ്ണുകൾ അവനും ഓർമ വന്നിരുന്നു.. അതോർക്കുമ്പോൾ പോലും പൊതിയുന്ന അസ്വസ്ഥത... താൻ പോകുന്നിടത്തെല്ലാം ഒരു നോട്ടത്തിന്റെ നിഴൽ ഉള്ളത് പോലെ.. അഹങ്കാരം തലക്ക് പിടിച്ചു നടക്കുന്നവളുടെ ഓരോ നോട്ടവും.. തന്നെ ഒരുപാട് വിറളി പിടിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ.. മിനിസ്റ്ററുടെ മകൾക്ക്... ആഗ്രഹിക്കുന്ന എന്തും നേടി എടുക്കാൻ ആവുമെന്നുള്ള അഹങ്കാരം തന്നെ.. ഇഷ്ടം ആണെന്ന് നേരിട്ട് പറയാൻ കൂടി വയ്യ... അവൾക്ക്.അതിനും കൂടെ ഉള്ള ഏതോ ഒരുത്തിയെ വിലക്കെടുത്തു.. ആ ദേഷ്യത്തിന് തന്നെയാണ്... കാണുമ്പോൾ ഒക്കെയും കാരണമുണ്ടാക്കി വെറുതെ ദേഷ്യം കാണിക്കുന്നത്. വഴക്ക് പറയുന്നത്... എന്നാലും യാതൊരു കൂസലും കൂടാതെ മുഖത്തു നോക്കി നിൽക്കുമ്പോൾ മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നും... സൂര്യ കൈകൾ കൂട്ടി തിരുമ്പി.. "നാളെ നീ എന്റെ അരികിൽ വാ... ഈ ജന്മം ഡാൻസ് പഠിക്കുന്നത് പോയിട്ട്...

അതിന്റെ അരികിൽ കൂടി വരില്ല നീ... എനിക്കറിയാം എന്ത് വേണമെന്ന് " ഇരുട്ടിലേക്ക് നോക്കി അവൻ പിറുപിറുത്തു.. ഉറങ്ങിയില്ലേ ടാ.... പിന്നിൽ നിന്നും ചോദ്യം കേട്ടപ്പോൾ സൂര്യ തിരിഞ്ഞു നോക്കി.. ദേവ് ആണ്.. കണ്ണട ഇട്ടിരുന്ന ബനിയന്റെ തലപ്പിൽ തുടച്ചു കൊണ്ട്... ദേവ് അവന്റെ നേരെ നോക്കി ചിരിച്ചു.. "ഇല്ലേട്ടാ... ഉറക്കം വന്നില്ല..." സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. ദേവ് കണ്ണട തിരികെ വച്ച് കൊണ്ട് കുറച്ചു മാറിയുള്ള പടിയിൽ ഇരുന്നു.. "സമയം... പതിനൊന്ന് ആയല്ലോ. ഏട്ടൻ എന്തേ ഉറങ്ങാതെ.. വേണി ഏട്ടത്തി ചവിട്ടി പുറത്താക്കിയോ " കുസൃതിയോടെ സൂര്യ ചോദിക്കുമ്പോൾ ദേവ് അവനെ നോക്കി കണ്ണുരുട്ടി.. "പോടാ... അവള് കുഞ്ഞിനെ ഉറക്കുവാ.. ഇപ്പൊ അങ്ങോട്ട്‌ പോയ ശ്വാസം പോലും വിടാൻ പറ്റില്ല... എന്റെ കഷ്ടകാലത്തിന് കുഞ്ഞ് ഉറങ്ങിയില്ലേ പിന്നെ അത് മതി... ഇന്ന് നേരം വെളുക്കുവോളം അവൾക്ക് ചൊറിയാൻ " ദേവ് പറയുമ്പോൾ സൂര്യ ഒന്നും മിണ്ടാതെ ഇരുന്നു.. ദേവ് എത്ര മാത്രം അഡ്ജസ്റ്റ് ചെയ്തിട്ടാണ് ജീവിക്കുന്നത് എന്നവന് ശെരിക്കും അറിയാം... കൈതോല ചെടിയുടെ ഓല പോലാണ് വേണി..

താഴോട്ട് തഴുകിയാലും മുകളിലേക്ക് തഴുകിയാലും മുള്ള് കൊണ്ട് വേദനിപ്പിക്കാൻ മിടുക്കി.. ഫുൾ സപ്പോർട്ട് ആയിട്ടൊരു അമ്മയും.. "ഓഫീസിൽ എന്താ ഏട്ടാ വിശേഷം..." ദേവിന്റെ മൂഡ് മാറ്റാൻ എന്നോണം സൂര്യ പെട്ടന്ന് ചോദിച്ചു.. "കുഴപ്പമില്ല ടാ... ഇപ്രാവശ്യം കുറച്ചു കൂടി മെച്ചപ്പെട്ടു... പുതിയ ഒരു ഓഫീസ് കൂടി ഓപ്പൺ ചെയ്താലോ എന്ന് ആലോചന നടക്കുന്നുണ്ട്.. വല്യേട്ടൻ ആണ് ഐഡിയ പറഞ്ഞത്..." ദേവ് സൂര്യയെ നോക്കി പറഞ്ഞു.. സൂര്യ ചിരിച്ചു കൊണ്ട് കേട്ടിരുന്നു.. "പക്ഷേ... എനിക്ക് തോന്നുന്നു.. നീ കൂടി ജോയിൻ ചെയ്യാനാവുന്ന ഒരു ടെമിൽ മതി പുതിയ ഓഫീസ് ഒപ്പണിംഗ് എന്ന്.. കാരണം ഇപ്പൊ തന്നെ എനിക്കും വല്യേട്ടനും മാനേജ് ചെയ്യാൻ ആവുന്നില്ല.. അതിനിടയിൽ മറ്റൊന്ന് കൂടി..." ദേവ് പാതിയിൽ നിർത്തി... സൂര്യയെ നോക്കി.. "എനിക്ക് മനസ്സിലാവും ഏട്ടാ.. പക്ഷേ... കുറച്ചു കൂടി സ്വപ്നങ്ങൾ നേടി എടുക്കാൻ ഉണ്ട് എനിക്ക് മുന്നിൽ.. ഇപ്പഴേ ഒരു ഓഫീസ് മുറിയിൽ... എനിക്കത് ചിന്തിക്കാൻ കൂടി വയ്യ.. ഒരിക്കലും ഞാൻ ആ വഴി വരില്ല എന്നല്ല പറയുന്നത്.. എനിക്ക് സമയം വേണം..."

സൂര്യ പറയുമ്പോൾ ദേവ് അവന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു.. "ഏട്ടന് അറിയാം ടാ... അത് കൊണ്ട് തന്നെ നിന്നെ ഫോഴ്‌സ് ചെയ്യിക്കാനൊന്നും എനിക്ക് പറ്റില്ല.. പക്ഷേ വല്യേട്ടൻ ആവിശ്യപെട്ടാൽ നോ പറയാനും ആവില്ല... അറിയാമല്ലോ.... ഡാൻസിന്റെ വഴിയിൽ നീ നിന്റെ ഇഷ്ടത്തിന് പാറി നടക്കുമ്പോൾ പോലും.. ആരും അതിന് എതിര് പറഞ്ഞിട്ടില്ല..." ദേവ് ഓർമിപ്പിച്ചു... സൂര്യ നെറ്റി തടവി... അറിയാം... തനിക്കു ദോഷം വരുന്ന ഒന്നും ഇവിടെ ആരും പറയുകപോലും ഇല്ലെന്ന്.. പുതിയൊരു ഓഫീസ് കൂടി ഓപ്പൺ ചെയ്യുന്നത് തീർച്ചയായും അഭിമാനിക്കാവുന്ന കാര്യം തന്നെ.. നേട്ടം അല്ലാതെ ഒന്നും ഉണ്ടാവില്ല.. പക്ഷേ... തീർത്തും അങ്ങോട്ട് ഒതുങ്ങി കൂടാൻ.... അത് മാത്രം വയ്യ.. ഡാൻസ് എന്നാ ശ്വാസത്തിലാണ്... സൂര്യജിത്തിന്റെ ജീവൻ.. അത് ഉപേക്ഷിക്കാൻ പോയിട്ട്.... അങ്ങനൊന്നും ചിന്തിക്കാൻ കൂടി വയ്യ.. സൂര്യ മുഖം പൊതിഞ്ഞു പിടിച്ചിരുന്നു.. "ഹാ... നീ ടെൻഷൻ ആവാതെടാ ഇപ്പഴേ.. ആലോചിച്ചു എന്ന് മാത്രം... ഇനിയും എന്തെല്ലാം കടമ്പകൾ കടക്കാനുണ്ട്... ഹരി അങ്കിൾ ഉള്ളത് കൊണ്ട് നിയമത്തിന്റെ നൂലാ മാലകളെ പേടിക്കണ്ട..

എന്നാലും പിന്നെയും എന്തെല്ലാം ഉണ്ട് " ദേവ് ആശ്വാസം പോലെ പറഞ്ഞു.. ഹരി അങ്കിൾ എന്നാ പേരിനൊപ്പം... കണ്ണിമ വെട്ടാതൊരു നോട്ടം കൂടി സൂര്യയുടെ ഉള്ളിലേക്ക് ഓടി കയറി... വീണ്ടും അതെ അസ്വസ്ഥത അവനിലേക്ക് തിരിച്ചു കയറി... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പപ്പയാണോ ഇന്നലെ എന്നെ റൂമിൽ കൊണ്ട് കിടത്തിയെ " കസേര വലിച്ചു നീക്കി അതിലേക്ക് ഇരുന്നു കൊണ്ട് ദച്ചു ചോദിക്കുമ്പോൾ... ടേബിളിൽ അവളുടെ എതിരെ ഇരുന്നു കൊണ്ട് ചായ കുടിക്കുകയായിരുന്ന ഹരിചന്ദ്രൻ മുഖം ഉയർത്തി നോക്കി... "പിന്നെ.... എനിക്കതല്ലേ പണി... നിനക്ക് വയസ്സ് രണ്ടല്ല... അത് മറക്കണ്ട.. എടുത്തു കിടത്തി പോലും " ചുണ്ട് കോട്ടി കൊണ്ട് ഹരി പറയുന്നത് കേട്ട് ഹാളിലേക്ക് ഒരു പാത്രത്തിൽ എന്തോ എടുത്തു കൊണ്ട് നടന്നു വന്നിരുന്ന... സുകന്യ ചിരി അമർത്തി.. ദച്ചു അവരെ രണ്ടാളെയും കൂർപ്പിച്ചു നോക്കി.. "കൊച്ചു പിള്ളേരെ പോലെ ഇരുന്നിടത്തു തന്നെ ഉറങ്ങിയേക്കുന്നു... നാണം ഉണ്ടോ ടി നിനക്ക്..കല്യാണപ്രായം ആയി പെണ്ണിന്.. ഇപ്പോഴും കുട്ടി കളി മാറിയിട്ടില്ല " സുകന്യ അവളുടെ തലയിൽ ചെറുതായി ഒന്ന് മേടി കൊണ്ട് പറയുമ്പോൾ...

ദച്ചു ഒന്ന് ഇളിച്ചു കാണിച്ചു.. നിങ്ങളിന്നലെ എപ്പഴാ പപ്പാ വന്നത് അമ്മ നീട്ടിയ പ്ളേറ്റ് വാങ്ങിയിട്ട് അതിലേക്ക് ദോശ എടുത്തിട്ട് കൊണ്ടവൾ ഹരിയെ നോക്കി.. ഉള്ളിലൊരു സംശയം ബാക്കി കിടപ്പുണ്ട്... ഇന്നലെ ഫോണിൽ നോക്കി ഇരുന്നിട്ട് ആ ഇരിപ്പിൽ അങ്ങ് ഉറങ്ങി പോയതാണ്.. പപ്പ തന്നെയാവും റൂമിലേക്ക് മാറ്റി കിടത്തിയത്... പക്ഷേ... ആ ഫോൺ പപ്പ കണ്ടിരുന്നോ ആവോ... സൂര്യയുടെ ഫോട്ടോസ്.. അവൾക്കൊരു ജാള്യത തോന്നി... ഇത് വരെയും മറച്ചു പിടിച്ചെന്ന് പറയാവുന്ന ഒരേ ഒരു കാര്യം... അത് സൂര്യുടേതാണ്.. പപ്പയോടും അമ്മയോടും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.. എന്നിട്ടും മറച്ചു വെച്ചെന്ന് തോന്നുമ്പോൾ.... അവൾക്കു വല്ലാത്ത സങ്കടം തോന്നി.. അവരെ നോക്കാൻ.. പത്തു മണി കഴിഞ്ഞു കാണും.. വന്നപ്പോൾ നീ നല്ല ഉറക്കത്തിൽ ആയിരുന്നു... സുകന്യയാണ് മറുപടി പറഞ്ഞത്.. ഇന്ന് കോളേജിൽ പോകുന്നില്ലേ ദച്ചു... ഹരിയുടെ ചോദ്യം കേട്ടവൾ തലയാട്ടി.. പിന്നെന്താ കഴിക്കാതെ... സമയം എട്ടു കഴിഞ്ഞു... പെട്ടന്ന് നോക്ക് " പറഞ്ഞു കൊണ്ടയാൾ കൈ കഴുകാൻ തിരിഞ്ഞു നടന്നു... പപ്പയിൽ ഒരു അകൽച്ചയുണ്ടോ.സൂര്യയോടുള്ള ഇഷ്ടം...പറയാതെ നടക്കുന്നതിന്റെ പരിഭവം പോലെ.. അതോ അത് തന്റെ തോന്നലാണോ... ഒരു ഉത്തരം കിട്ടാതെ ദച്ചു അപ്പോഴും അതേ ഇരുത്തം തുടർന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story