സ്വയം വരം 💞: ഭാഗം 40

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ദേവേട്ടാ.... യാതൊരു മടിയും ഇല്ലാതെ.. കഴിഞ്ഞു പോയതെല്ലാം പാടെ വിസ്മരിച്ചു കൊണ്ട് വേണി വിളിക്കുമ്പോൾ ദേവിനുള്ളിൽ വെറുപ്പ് നുരഞ്ഞു കയറി.. അവൻ അവളെ നോക്കിയതേ ഇല്ലായിരുന്നു.. തന്റെതായ സാധനങ്ങൾ എല്ലാം... വാരി എടുത്തു ബെഡിൽ ഇടുന്ന തിരക്കിൽ..ആണവൻ. ഞാൻ സോറി പറഞ്ഞില്ലേ.. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പ് പറഞ്ഞില്ലേ.. പിന്നെയും എന്തിനാ ഈ ദേഷ്യം " അവന്റെ കൈ പിടിച്ചു വെച്ച് കൊണ്ടവൾ കൊഞ്ചി പറയുബോൾ... കടുത്ത മുഖത്തോടെ അവനാ കൈ കുടഞ്ഞു മാറ്റി.. ഒരു നോട്ടം പോലും അവളിൽ വീഴാതെ ചെയ്യുന്ന ജോലി തുടർന്നു. വേണിക് കടുത്ത നിരാശ തോന്നി.. കാര്യങ്ങൾ എല്ലാം കൈ വിട്ട് പോകും പോലെ ഒരു പേടി അവളിൽ നിറഞ്ഞു.. എല്ലാത്തിനും പറഞ്ഞു പിരി കയറ്റി ചെയ്യിച്ച സ്വന്തം അമ്മ പോലും.... യാതൊരു ഗതിയും ഇല്ലാത്ത തന്നെ പുഷ്പം പോലെ വലിച്ചെറിഞ് ഏട്ടനൊപ്പം ഇറങ്ങി പോകുമ്പോൾ തന്നെ പ്രതീക്ഷയുടെ ആദ്യം പടി പിഴച്ചു പോയിരുന്നു.. മുറിയിൽ എത്തിയിട്ട് ദേവിന് മുന്നിൽ നന്നായി ഒന്ന് കുഴഞ്ഞു കൊണ്ട് തന്റെ വരുതിയാൽ കൊണ്ട് വരാം എന്നതായിരുന്നു പിന്നെ ഉള്ള പ്ലാൻ..

തിരിഞ്ഞു പോലും നോക്കാതെ...അന്നവൻ താഴെത്തെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു കഴിഞ്ഞപ്പോൾ ആ പ്രതീക്ഷ അവിടെ തകർന്നു.. ഇനിയും സമയം ഉണ്ടല്ലോ.. ദേവിനെ പറഞ്ഞു പാട്ടിലാക്കാൻ എളുപ്പമാണ് എന്നുള്ള അമിത വിശ്വാസത്തിൽ തന്നെ ആയിരുന്നു അന്ന് തുറിച്ചു നോക്കിയവർക്കിടയിൽ കൂടി കൂളായി കയറി പോന്നത്.. പക്ഷെ... അത് കഴിഞ്ഞു വെറുതെ പോലും ദേവ് ഒരക്ഷരം അവളോട് മിണ്ടിയില്ല എന്നത് അന്നാദ്യാമായി അവളിൽ ഹൃദയഭാരം നിറച്ചു... ദേവേട്ടാ.. വീണ്ടും നാച്ചി മോളെ കയ്യിൽ എടുത്തു കൊണ്ട് വേണി ഒലിപ്പിച്ചു വിളിച്ചപ്പോൾ... അവന്റെ മുഖം ഒന്നൂടെ കടുത്തു പോയിരുന്നു. എന്നിട്ടും അവളെ ഒന്ന് നോക്കുന്നില്ല.. തന്റെതായ സകലതും കെട്ടി പൊറുക്കി അവനാ റൂം വീട്ടിറങ്ങുമ്പോൾ... അത് തന്റെ ജീവിതത്തിൽ നിന്ന് കൂടി ആണോ എന്നവൾക്ക് പേടി ഉണ്ടായിരുന്നു.. എന്ത് ചെയ്താലും ദേവ് സഹിച്ചോളും എന്ന ധൈര്യം ചോർന്നു പോയത് പോലെ.. വേണി നാച്ചിയെ ബെഡിലേക്ക് ഇരുത്തി കൊണ്ട്... ഇനിയും എന്ത് ചെയ്യണം എന്നുള്ളത് ചിന്തിച്ചു കൊണ്ട് ഇരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞

ദച്ചു കുളിച്ചിറങ്ങി വരുമ്പോൾ സൂര്യ... ബെഡിൽ ഇരുന്നിട്ട് ഫോണിൽ നോക്കുന്നുണ്ട്. കുളിക്കാൻ ഉള്ള പുറപ്പാടിൽ ആണെന്ന് തോന്നുന്നു തോളിൽ ഒരു തോർത്ത്‌ കിടപ്പുണ്ട്.. വിയർത്തു നനഞ്ഞ മുഖം.. രാവിലെത്തെ എക്സ്സസൈസ് കഴിഞ്ഞുള്ള ഇരുത്തം ആവും.. ദച്ചുവിനു അവന്റെ നേരെ നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ പെട്ടന്ന് മുടി ഒന്ന് ഒതുക്കിയിട്ട് താഴേക്ക് പോകാം എന്നുള്ള കണക്ക് കൂട്ടലിൽ ദൃതിയിൽ ഓരോന്നു ചെയുന്നുണ്ട്.. അതിനൊപ്പം ഇടക്കിടെ സൂര്യയുടെ നേരെ നോക്കുന്നുണ്ട്.. ഫോൺ എടുത്തു വെച്ച് കൊണ്ട് ചിരിയോടെ അവൻ എഴുന്നേറ്റു വരുമ്പോൾ... അവൾ പെട്ടന്ന്... പോവാൻ തിരിഞ്ഞു.. "എന്താണ് ഒരു ഒളിച്ചു കളി..." അവൾക്ക് മുന്നിൽ തടസ്സം പോലെ നിന്നിട്ട് സൂര്യ ചോദിച്ചു. ഒന്നും ഇല്ലെന്ന് അവൾ ചുമൽ പൊക്കി കാണിച്ചപ്പോൾ.. അവൻ ചിരിച്ചു കൊണ്ട് മീശ പിരിച്ചു കാണിച്ചു..

ദച്ചു വേഗം മുഖം താഴ്ത്തി.. ഞാൻ പോട്ടെ താഴെ അന്വേഷിക്കും " വിക്കി കൊണ്ട് അവൾ പറഞ്ഞു കൊണ്ട് വാതിലിന്റെ അടുത്തെത്തി.. പക്ഷെ അതിനും മുന്നേ അവളെ വട്ടം പിടിച്ചു കൊണ്ട് സൂര്യ വാതിൽ കാൽ കൊണ്ട് പതിയെ ചവിട്ടി അടച്ചു.. "ആരും അവിടെ നിന്നെ അന്വേഷിച്ചു നടക്കുന്നില്ല.. ഇപ്പൊ നിന്നെ വേണ്ടത് എനിക്കാണ്... " ചുറ്റി പിടിച്ചു കൊണ്ട് തന്നെ അവളെ തനിക്കു നേരെ തിരിച്ചു നിർത്തി കൊണ്ട് സൂര്യ പറഞ്ഞു.. ദച്ചു വിറക്കുന്നത് അവനറിയാൻ കഴിയുന്നുണ്ട്... "ഇനിം തീർന്നില്ലേ.. ഈ പേടി.. മ്മ് " മുഖത്തു വിരൽ കൊണ്ട് പതിയെ തഴുകി അവൻ ചോദിക്കുമ്പോൾ... ദച്ചു മുഖം താഴ്ത്തി.. വേണ്ടാ.... സൂര്യയുടെ കൈകൾ കൂടുതൽ കുസൃതി കാണിച്ചു തുടങ്ങിയപ്പോൾ... പിടഞ്ഞു കൊണ്ട് ദച്ചു പറഞ്ഞു.. വേണം... കള്ളചിരിയോടെ അവനും പറഞ്ഞു.. പ്ലീസ്... ദച്ചു അവന്റെ നേരെ നോക്കി.. "അപ്പൊ പരാതിയൊക്കെ തീർന്നോ.. ഞാൻ വേണ്ട പോലെ നിന്നെ പരിഗണിക്കുന്നില്ല എന്ന് എത്ര പേർക്കാ പരാതി ഉണ്ടായിരുന്നത്..." സൂര്യ അവളെ നോക്കി കൊണ്ട് ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല..

"പറ ദച്ചു... ഇപ്പൊ നിനക്ക് തോന്നുന്നുണ്ടോ... ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്ന് " വീണ്ടും മുഖം പിടിച്ചു ഉയർത്തി കൊണ്ട് സൂര്യ ചോദിച്ചു.. ഇല്ലെന്ന് അവന്റെ കണ്ണിലേക്ക് നോക്കി അവൾ തലയാട്ടി കാണിച്ചു.. അത് കണ്ടപ്പോൾ മനോഹരമായ ഒരു ചിരി അവനിലും ഉണ്ടായിരുന്നു... "ഇനി ഇപ്പൊ എന്താ തോന്നുന്നേ.. നമ്മുക്ക് ഒരു ട്രിപ്പ്‌ പോയാലോ.. നീയും ഞാനും മാത്രം " പ്രണയം തുടിക്കുന്ന സ്വരത്തിൽ അവനത് ചോദിക്കുമ്പോൾ... ദച്ചു പതിയെ അവനിലേക്ക് ചാഞ്ഞു.. സൂര്യ കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു.. "പറ.. ഇനി ഞാൻ നിനക്ക് വേണ്ടി എന്താ ചെയ്യേണ്ടത് " വീണ്ടും കാതിൽ ഇക്കിളി കൂട്ടി കൊണ്ട് അവൻ പറയുമ്പോൾ ദച്ചു കുറുകി കൊണ്ട് അവനിലേക്ക് കൂടുതൽ ചേർന്നു.. "ഒന്നും വേണ്ട... ഇങ്ങനെ എന്റെ എന്നുള്ള അവകാശത്തോടെ ചേർന്ന് നിന്ന മാത്രം മതിയെനിക്ക്.. അത്രയും.. ഇഷ്ടമാണ് എനിക്ക് ജിത്തേട്ടനെ..' മുഖം കൂടുതൽ അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു പിടിച്ചു കൊണ്ട്... ദച്ചു അത് പറയുമ്പോൾ സൂര്യ നിർവൃതിയോടെ കണ്ണുകൾ ഇറുക്കി അടച്ചു.. നിന്റെ ആണല്ലോ.. നിന്റെ മാത്രം ആണ് " പതിയെ അവനും പറഞ്ഞു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞

പുറത്തെ പുൽതകിടിയിൽ മലർന്ന് കിടക്കുമ്പോൾ... മുകളിൽ നിന്നിട്ട് ഗോഷ്ടി കാണിക്കുന്ന വേണിയെ ദേവ് കാണുന്നുണ്ട്. തന്റെതായ എല്ലാം പൊറുക്കി എടുത്തു താഴത്തെ ഒരു റൂമിലേക്ക് മാറിയതിൽ പിന്നെ മുകളിൽ കയറി പോയിട്ടില്ല.. എന്തേ.. താഴെക്ക് മാറിയത് എന്നോ... മുകളിൽ കയറി പോവാത്തത് എന്തേ എന്നും അവനോട് ആരും ചോദിച്ചതുമില്ല.. മൊത്തത്തിൽ വലിഞ്ഞു മുറുകിയ മുഖങ്ങളിൽ ഒക്കെയും... ഇനിയെങ്കിലും അവന്റെ ഇഷ്ടത്തിനു കാര്യങ്ങൾ ചെയ്യട്ടെ എന്ന് വിളിച്ചു പറയും പോലെ... വേണിയെന്ന ഒരാൾ അവിടെ ഉണ്ടെന്ന് അവരെല്ലാം മനഃപൂർവം മറന്നു കളഞ്ഞു... ഏട്ടാ... അരികിൽ വന്നു നിന്നിട്ട് ദച്ചു വിളിക്കുമ്പോൾ ദേവ് കണ്ണ് തുറന്നു കൊണ്ട് അവളെ നോക്കി.. പിന്നെ എഴുന്നേറ്റ് ഇരുന്നു.. വാടിയ അവന്റെ മുഖവും... തിളക്കം മാഞ്ഞ കണ്ണുകളും.. ദച്ചുവിന് വല്ലാത്ത സങ്കടം തോന്നി അവന്റെയാ അവസ്ഥയിൽ.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവനോട് അന്നേരം വല്ലാത്തൊരു ഇഷ്ടം തോന്നി അവൾക്.. ഏട്ടാ... വീണ്ടും ദച്ചു വിളിക്കുമ്പോൾ ദേവ് മുഖം ഉയർത്തി അവളെ നോക്കി..

"എന്താ ദച്ചു.. ബാ.. ഇവിടിരിക്ക് " അവനരികിൽ അവളെ പിടിച്ചിരുത്തി.. "ഒരുപാട് വേദനിച്ചു ല്ലേ.. ഏട്ടൻ മാപ്പ് ചോദിക്കുന്നു കേട്ടോ.." വിളറിയ ഒരു ചിരിയോടെ അവൻ അത് പറയുമ്പോൾ.. അവൾക്ക് കരച്ചിൽ വന്നിരുന്നു.. "എന്തിന് ഏട്ടാ.. ഏട്ടൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. എല്ലാരും കൂടി ഏട്ടനോടല്ലേ...." ദച്ചു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ദേവ് അപ്പോഴും ഒന്നും പറഞ്ഞില്ല.. പിന്നെ എന്താണ് അവനോട് പറയേണ്ടത് എന്നറിയാതെ ദച്ചു മിണ്ടാതെ ഇരുന്നു പോയി.. ഒറ്റക്ക് കിടക്കുന്നത് കണ്ടപ്പോൾ വന്നതാണ്.. പക്ഷെ അവന്റെ തളർന്നു തൂങ്ങിയ മുഖം കാണുമ്പോൾ ഒന്നും പറയാൻ ആവുന്നില്ല.. ആ ഇരിപ്പിനിടയിൽ തന്നെ രണ്ടു പ്രാവശ്യം അവന്റെ ഫോൺ ബെല്ലടിച്ചു.. അത് എടുക്കാതെ അവൻ കട്ട് ചെയ്യുന്നതും ദച്ചു ശ്രദ്ധിച്ചു.. ആരാ ഏട്ടാ വിളിക്കുന്നെ.. എന്തിന് കട്ട് ചെയ്യുന്നു " വീണ്ടും അത് തന്നെ ആവർത്തനം ചെയ്തപ്പോൾ ദച്ചു.. "എന്റെ ഒരു ഫ്രണ്ട് ആണ് ദച്ചു... അവനൊരു സഹായം വേണമെന്ന് പറയാൻ ആണ് " ദേവ് അവളെ നോക്കി കൊണ്ട് പറഞ്ഞു.

. "ചെയ്യാൻ പറ്റില്ലെങ്കിൽ ഫോൺ എടുത്തിട്ട് അത് പറഞ്ഞൂടെ ഏട്ടാ.. അല്ലങ്കിൽ അയാൾ വീണ്ടും വീണ്ടും പ്രതീക്ഷയോടെ ഇരിക്കുവല്ലേ " ദച്ചു അവനോട് പറഞ്ഞു.. "ഇതങ്ങനെ പറഞ്ഞലൊന്നും വിട്ട് പോവില്ല മോളെ... വള്ളികെട്ടാണ്.. അവനത് പറഞ്ഞാലും മനസ്സിലാവില്ല.." വീണ്ടും ഫോൺ ഓഫ് ചെയ്തു കൊണ്ട് ദേവ് പറഞ്ഞു.. "എന്താ അയാളുടെ ആവിശ്യം..." ദച്ചു ചോദിച്ചു... ദേവ് ഒരു നിമിഷം മിണ്ടാതെ ഇരുന്നു.. "ഏട്ടന് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട കേട്ടോ ഞാൻ ചോദിച്ചു എന്നെ ഒള്ളു " അവന്റെ ഇരുപ്പ് കണ്ടപ്പോൾ ദച്ചു വേഗം പറഞ്ഞു.. "പോടീ അവിടുന്ന്... അവളുടെ ഒരു ഫോർമാലിറ്റി " ദേവ് കണ്ണുരുട്ടി.. "എന്റെ ഫ്രണ്ട്.. ജോ.. ജോയൽ. അവനിപ്പോ ദുബായിൽ ആണ്.. നാട്ടിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. അവനൊരു പ്രണയം ഉണ്ട് പൂജ.. അവളുടെ ലൈഫിൽ കുറച്ചു പ്രശ്നം... ഇപ്പൊ തിരികെ വരാൻ പറ്റാത്തൊരു സാഹചര്യം അവനും.. രണ്ടാൾക്കും പരസ്പരം പിരിയാനും വയ്യ.. ഇറങ്ങി വരാൻ അവൾ ഒരുക്കമാണ്.. പക്ഷെ പറ്റിയൊരു സ്ഥലം വേണം.. സേഫ് ആയിട്ട്...

പത്തു ദിവസം കൊണ്ട് അവൾക്കുള്ള ടിക്കറ്റുമായി അവൻ വരും.. അത് വരെയും അവളെ ഒന്ന് ഒളിപ്പിച്ചു പിടിക്കാൻ പറ്റിയ സ്ഥലം ചോദിച്ചു വിളിക്കുവാ..." ദേവ് ജോയുടെ കാര്യം ദച്ചുവിന് വളരെ ചുരുക്കി പറഞ്ഞു കൊടുത്തു.. "ഹോസ്റ്റൽ വല്ലതും സജസ്റ്റ് ചെയ്തു കൊടുത്തൂടെ ഏട്ടാ " പ്രണയം ആണെന്നും പിരിയാൻ വയ്യെന്നും കേട്ടപ്പോൾ ദച്ചു പൂജയിൽ അവളെ തന്നെ കണ്ടിരുന്നു ആ നിമിഷം... "ഹോസ്റ്റൽ ഒന്നും നടക്കില്ല ദച്ചു.. പൂജയുടെ രണ്ടാനച്ചൻ ഇത്തിരി പ്രശ്നകാരൻ ആണ്..." ദേവ് അവളെ നോക്കി പറഞ്ഞു.. മുകളിൽ നിന്നും താങ്ങൾക്ക് നേരെ നോക്കി കൊണ്ട് വേണി നിൽക്കുന്നത് ദച്ചു അപ്പോഴാണ് കണ്ടത്.. നാച്ചി മോളെ കൊണ്ട് അവിടെ വന്നു നിൽക്കുന്നത് ദേവിന്റെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി തന്നെ ആണെന്ന് ദച്ചുവിന് തോന്നി.. അവൾ രണ്ടാളെയും മാറി മാറി നോക്കി.. പിന്നെ എഴുന്നേറ്റു കൊണ്ട് ഒറ്റ ഓട്ടം ആയിരുന്നു അകത്തേക്ക്.. ഇവൾക്ക് ഇത് എന്ത് പറ്റി എന്നുള്ള ഭാവത്തിൽ ദേവും അവൾ ഓടിയ വഴിയേ അന്തം വിട്ട് നോക്കി ഇരുന്നു.. അവന്റെ ഫോണിലേക്ക് അപ്പോഴും ജോ വിളിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നഖം കടിച്ചു പറിക്കാതെ നീ കാര്യം പറയുന്നുണ്ടോ ദച്ചു.. എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് എന്നേം വലിച്ചു കൊണ്ട് ഓടിയിട്ട് നേരം കുറെ ആയല്ലോ.. "സൂര്യ കണ്ണുരുട്ടി കൊണ്ട് പറയുമ്പോൾ ദച്ചു നടത്തം നിർത്തി അവനെ ഒന്ന് നോക്കി.. എനിക്കൊരു കാര്യം പറയാൻ ഉണ്ട് ജിത്തേട്ട " വീണ്ടും അവൾ അവനെ നോക്കി.. "എങ്കിൽ അതങ്ങങ്ങോട്ട് പറയെടി.." അവൻ നടുവിന് കൈ കുത്തി നിന്ന് കൊണ്ട് അവളെ നോക്കി.. "അതിപ്പോ.. ഞാൻ പറയുന്നത് നിങ്ങളൊക്കെ എങ്ങനെ എടുക്കും എന്നെനിക്കറിയില്ല... അബദ്ധം ആണെങ്കിൽ ഇവിടെ വെച്ച് തന്നെ മറന്ന് കളയണം.. പക്ഷെ സംഭവം നടന്ന... അത് ഒരുപാട് പേർക്ക് ജീവിതം തിരികെ നൽകും... സന്തോഷവും " ദച്ചു പതിവില്ലാതെ ഗൗരവത്തോടെ പറയുമ്പോൾ സൂര്യയുടെ നെറ്റി ചുളിഞ്ഞു.. "ദേവ് ഏട്ടന്റെ ഫ്രണ്ട്ന്റെ കാര്യം അറിയാമോ.. ഒരു ജോ " അവൾ ചോദിച്ചു.. സൂര്യ അത്ഭുതത്തോടെ അവളെ നോക്കി.. "അറിയാം.. ഏട്ടൻ പറഞ്ഞിരുന്നു. നിനക്ക് എങ്ങനെ അറിയാം ജോ ഇച്ചായനെ " അവനും തിരിച്ചു ചോദിച്ചു..

"എന്നോടും ഏട്ടൻ പറഞ്ഞു.." ദച്ചു പറഞ്ഞു കൊണ്ട് സൂര്യയുടെ മുന്നിൽ പോയി നിന്നു.. "അയാളെ ദേവ് ഏട്ടൻ സഹായിച്ചാൽ... എന്താ ജിത്തേട്ടന്റെ അഭിപ്രായം.." ദച്ചു വീണ്ടും ചോദിച്ചു.. "അതൊക്കെ റിസ്ക് അല്ലേ... പിടിക്കപ്പെട്ടാൽ നാറും എന്റെ ഏട്ടൻ " സൂര്യ മറുപടി പറഞ്ഞു.. "ഇത്തിരി ഒക്കെ റിസ്ക് ലൈഫിൽ എടുക്കണ്ടേ ജിത്തേട്ട.. റിസ്ക് എടുത്തവരല്ലേ ലൈഫിൽ ജയിച്ചിട്ടുള്ളു...പിന്നെ നാറുന്നത്.. ഇപ്പൊ ഏതായാലും ഏട്ടൻ നാറി നിൽക്കുവാ.. എന്നെന്നേക്കുമായി അത് മാറ്റാൻ ഒരു വഴി കൂടിയാണ് ഇത്.." ദച്ചു ചിരിയോടെ പറയുബോൾ സൂര്യ അവളെ തുറിച്ചു നോക്കി... "എന്താ നിന്റെ മനസ്സിൽ.. അത് ആദ്യം പറ " സൂര്യ അവളെ നോക്കി ചോദിച്ചു.. "ജോ ചേട്ടന് വേണ്ടി.. പൂജയെ നമ്മൾ ഇവിടെ കൊണ്ട് വരുന്നു.. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ.... പത്തു ദിവസത്തെ കാര്യം അല്ലേ.. ആരും അറിയില്ല.. വേണി ഏട്ടത്തിക്ക് മുന്നിൽ പൂജ ദേവേട്ടന്റെ കൂട്ടുകാരി...നമ്മളും അത് അംഗീകരിക്കുന്നു എന്ന് വരുത്തി തീർക്കണം... ഇപ്പൊ അപ്പച്ചിയും ആയിട്ട് കൊണ്ടാക്ട് ഇല്ലാത്തത് കൊണ്ട് തന്നെ.. പുറത്ത് ആരോടും പറയാനും ആവില്ല.. പത്തു ദിവസം കൊണ്ട്... ജോ ചേട്ടന്റെയും.. പൂജയുടെയും പ്രശ്നം തീരുന്നതിനൊപ്പം തന്നെ ദേവേട്ടന് സ്വന്തം ജീവിതം തിരിച്ചു കിട്ടും.. എനിക്കുറപ്പുണ്ട്..

നഷ്ടപെടുമെന്ന് ഉറപ്പായി കഴിഞ്ഞ പിന്നെ നമ്മൾ ആ വസ്തുവിനെ അഗാധമായി സ്നേഹിക്കും.. ആഗ്രഹിക്കും.. എത്ര മാത്രം ഇഷ്ടം ആയിരുന്നു എന്ന് മനസ്സിലാക്കും " ദച്ചു ചിരിച്ചു കൊണ്ട് പറയുമ്പോൾ സൂര്യ വിടർന്ന കണ്ണോടെ അവളെ നോക്കി.. "എടീ ഭയങ്കരീ.. നിനക്ക് കാഞ്ഞ ബുദ്ധി ആണല്ലോ.." സൂര്യ ചുണ്ടിൽ വിരൽ ചേർത്ത്... അമ്പരപ്പോടെ ദച്ചുവിനോട് പറഞ്ഞു.. "ഞാനേ... ഹരി ചന്ദ്രന്റെ മോളാണ് " ചിരിച്ചു കൊണ്ടവൾ പറഞ്ഞു.. "ഹോ.. സമ്മതിച്ചു... നല്ല ഐഡിയ.. പക്ഷെ ഇതൊക്കെ നടക്കുവോ.. എങ്ങാനും പുറത്ത് അറിഞ്ഞ.." സൂര്യ വീണ്ടും അവളെ നോക്കി.. നടക്കുമോ എന്ന് ചോദിച്ച.. ഒരുമിച്ചു നിന്ന നടക്കാത്തതായി ഈ ലോകത്ത് എന്താ ഉള്ളത്.. നടക്കില്ല എന്ന് വിചാരിച്ച ഒന്നും നടക്കില്ല... പകരം..നമ്മൾ നടത്തും.. ആരും അറിയാതെ തന്നെ.. പത്തു ദിവസത്തെ കാര്യം അല്ലേ ഒള്ളു... " ദച്ചു ആത്മവിശ്വാസത്തോടെ പറഞ്ഞു.. "ഇവിടെ എല്ലാവരോടും ജിത്തേട്ടൻ പ്രസന്റ് ചെയ്യണം.. വേണി ഏട്ടത്തി ഒരു കാരണവശാലും സത്യം അറിയരുത്.. അതാണ്‌ ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത്... ഏട്ടത്തിക്ക് ദേവ് ഏട്ടനോട് ഒരുപാട് ഇഷ്ടം ഉണ്ട്..

അതിന് മേലെ അപ്പച്ചി കുത്തി നിറച്ച വിഷം ഉള്ളത് കൊണ്ടാണ് അത് പുറത്ത് ചാടാൻ കഴിയാത്ത വിധം ഉറച്ചു പോയത്.." ദച്ചു പറയുമ്പോൾ സൂര്യ തലയാട്ടി.. "വരുൺ ചേട്ടനോടും പ്രതേകിച്ചു പറയാൻ മറക്കരുത്.. അപ്പച്ചിയുടെ കൊമ്പ് ഇനി പൊങ്ങരുത്... വേണി ഏട്ടത്തിയെ സപ്പോർട്ട് ചെയ്യാൻ... എങ്കിലേ ഇനി രക്ഷയൊള്ളു " ദച്ചു ഓർമിപ്പിച്ചു.. "അത് ഞാൻ ഏറ്റു... വരുൺ ഫുൾ സപ്പോർട്ട് ആയിരിക്കും അതിപ്പോ ഒരു സംശയവും വേണ്ട.. എന്നാലും എന്റെ പെണ്ണെ.. നിന്റെ ഈ കുഞ്ഞു തലയിൽ ഇതിന് മാത്രം ബുദ്ധി ഇരിപ്പുണ്ടോ.. അതും കുരുട്ട് ബുദ്ധി " സൂര്യ ചോദിക്കുമ്പോൾ.. ദച്ചു ഒന്ന് ഇളിച്ചു കാണിച്ചു.. "ഇതൊക്കെ എന്ത്...ദർശനയുടെ കളികൾ സൂര്യജിത്ത് കാണാൻ ഇരിക്കുന്നതേ ഒള്ളു " പുരികം പൊക്കി അവളത് പറയുമ്പോൾ അവന്റെ മുഖത്തൊരു കള്ള ചിരി വിരിഞ്ഞു.. എന്താ.... "അത് കണ്ടപ്പോൾ.. അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.. "ഒന്നും ഇല്ല " തലയാട്ടി കൊണ്ടവൻ പറഞ്ഞു.. "ഇതിന് ഉത്തരം പറ... ഇവിടെ എല്ലാവരേം പറഞ്ഞു ബോധ്യപെടുത്താൻ നിങ്ങൾക്ക് പറ്റുമോ.. നിങ്ങൾ കൂടെ ഉണ്ടായാലും ഇല്ലേലും.. ദേവ് ഏട്ടൻ റെഡിയാണേൽ ഞാൻ ആ കൂടെ നിൽക്കും "

ദച്ചു കടുപ്പത്തിൽ പറഞ്ഞു.. അവളുടെ ഗൗരവം കണ്ടിട്ട് സൂര്യക്ക് ചിരി വരുന്നുണ്ട്. "ഓഹോ.. അങ്ങനെ ആണോ " അവൻ ചോദിച്ചു.. "ആ അങ്ങനെ തന്നെ..." ദച്ചു വിട്ട് കൊടുക്കാതെ പറഞ്ഞു.. "എങ്കിൽ ഇത് ഞാൻ അവരെ കൊണ്ട് സമ്മതിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം.. എന്റെ പ്രിയപ്പെട്ട ഭാര്യ ഒരു കാര്യം പറഞ്ഞിട്ട് ഞാൻ അങ്ങനെ തള്ളി കളയാൻ പാടുണ്ടോ... ഉണ്ടോ " ചോദിച്ചു കൊണ്ടവൻ അവളുടെ അരികിലേക്ക് നടന്നു വന്നു.. ദച്ചു വേഗം കട്ടിലിന്റെ മറു സൈഡിൽ പോയി നിന്നിട്ട് അവനെ നോക്കി കളിയാക്കി.. നീ ഇങ്ങ് വാ ദച്ചു.. ഞാൻ പറയട്ടെ.. " സൂര്യ കൈ നീട്ടി കൊണ്ട് വിളിച്ചു.. "അവിടെ നിന്ന് പറഞ്ഞോ.. ഞാൻ കേട്ടോളാം " ചിരിച്ചു കൊണ്ട് ദച്ചു പറഞ്ഞു.. സൂര്യ പിന്നൊന്നും പറയാതെ പിണങ്ങിയ പോലെ ബെഡിൽ ഇരുന്നു കൊണ്ട് ഫോണിൽ നോക്കി.. ദച്ചു പതിയെ അടുത്ത് വന്നു നിന്നിട്ടും അവൻ അനങ്ങിയില്ല.. ശ്.. അവനെ തോണ്ടി വിളിച്ചു കൊണ്ട് അവളും ആ കൂടെ ഇരുന്നു.. എന്നിട്ടും അവനൊരു കുലുക്കവും ഇല്ലായിരുന്നു... സോറി... ദച്ചുവിന് സങ്കടം വന്നു തുടങ്ങി എന്നറിഞ്ഞപ്പോൾ സൂര്യ ചിരി കടിച്ചു പിടിച്ചു ഇരുന്നു.. പിന്നെ അനക്കമൊന്നും കേൾക്കാൻ വയ്യാതെ അവൻ തിരിഞ്ഞു നോക്കുമ്പോൾ കാറ്റ് പോലെ... ദച്ചു അവനെ ഇറുക്കി പിടിച്ചിരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story