സ്വയം വരം 💞: ഭാഗം 41

swayamvaram jifna

രചന: ജിഫ്‌ന നിസാർ

എത്രയൊക്കെ ചെവി ഓർത്തു നിന്നിട്ടും വേണിക്ക് അകത്തു പറയുന്നതിന്റെ ഒരു ശകലം പോലും കേൾക്കാൻ ആയില്ല.. വാതിലിൽ ചെവി ഞെരിഞ്ഞു പൊട്ടിയത് മിച്ചം.. അവൾക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നിരുന്നു.. ബാക്കി ഉള്ളവരെല്ലാം മുകുന്ദന്റെ മുറിയിൽ കയറി പോയിട്ട് ഒരുപാട് നേരം ആയിരുന്നു.. അകത്തു എന്തൊക്കെയോ സുപ്രധാന തീരുമാനം എടുക്കുന്നുണ്ട് എന്നത് മാത്രം അവൾക് മനസ്സിലായി.. തനിക്കു ദോഷം ചെയ്യുന്ന എന്തോ ആവും എന്നും അറിയാം.. രണ്ടു ദിവസം ആയിട്ട് അവിടൊരാൾ പോലും അവളോട് മിണ്ടാറില്ല... അവൾ അങ്ങോട്ട് ചെന്ന് മിണ്ടിയാലും.. വല്ല മൂളാലോ തലയാട്ടലോ ആയിരിക്കും മറുപടി... നാച്ചി മോളെ പോലും ആർക്കും വേണ്ടാത്ത പോലെ.. മുന്നേ അവർ ഇങ്ങോട്ട് മിണ്ടി വന്നാലും താൻ ആയിരുന്നു മൈന്റ് ചെയ്യാത്ത പോലെ പോവാറുള്ളത്...

കുഞ്ഞിനെ അവർ എടുക്കാതിരിക്കാൻ മുഴുവൻ സമയവും പൊത്തി പിടിച്ചു നടന്നു.. ഇന്ന് പക്ഷെ... നിലത്തു കിടത്തിയ പോലും ആരും ശ്രദ്ധിക്കുന്നില്ല.. അവൾക്ക് മനസ്സിൽ വല്ലാത്ത സങ്കടം തോന്നി തുടങ്ങി.. തെറ്റായിരുന്നു.. ചെയ്തത് മുഴുവൻ. സ്നേഹം മാത്രം നൽകിയവരെ യാതൊരു മനസാക്ഷിയും ഇല്ലാതെ വേദനിപ്പിച്ചു.. അങ്ങോട്ട് കൊടുത്തതാണ് തിരികെ കിട്ടുന്നത്.. അന്നിവർക്കും വല്ലാത്ത വേദന തോന്നിയിരിക്കും.. എന്നിട്ടും ക്ഷമയോടെ തന്നെ സഹിച്ചു.. വേണിക്ക് ഹൃദയത്തിനൊപ്പം കണ്ണും നീറി തുടങ്ങി.. സോഫയിൽ ഇരുന്നിട്ട് അവൾ മുഖം പൊതിഞ് പിടിച്ചു... 😍😍😍😍😍😍😍😍😍😍😍😍😍😍 റിസ്ക് ആണ്.. പക്ഷെ നമ്മൾ ഒരുമിച്ചു നിന്നാ നടക്കും.. എനിക്കുറപ്പുണ്ട്. " സൂര്യ പതിയെ പറയുമ്പോൾ എല്ലാവരും അവന്റെ നേരെ നോക്കി.. "പത്തു ദിവസത്തെ കാര്യം അല്ലേ ഒള്ളു.. വേണി ഏട്ടത്തിയുടെ ഉള്ളിലെ മറഞ്ഞു കിടക്കുന്ന സ്നേഹം പുറത്ത് ചാടിക്കാൻ.. ഇനിയും ദേവേട്ടനെ വേദനിപ്പിച്ചു രസിക്കാൻ തോന്നാതിരിക്കാൻ... ഒക്കെ ഇത് സഹായിക്കും...

കൂട്ടത്തിൽ ജോ ഇച്ചായനും അവന്റെ പെണ്ണിനും അവർ ആഗ്രഹിക്കുന്ന ജീവിതവും കിട്ടും.. എന്ത് പറയുന്നു ഏട്ടൻ.. ആദ്യം ഏട്ടന്റെ തീരുമാനം ആണ് അറിയേണ്ടത് " സൂര്യ ദേവിന് മുന്നിൽ പോയി നിന്ന് കൊണ്ട് ചോദിച്ചു.. അവൻ ഒന്നും മിണ്ടാതെ ഏതോ ആലോചനയിൽ ആയിരുന്നു.. "സൂര്യ.. മോനെ കൈ വിട്ട കളിയാണ്.. കാര്യം വിജയിച്ച ലാഭം ആണേലും.. അപ്പുറം ഉള്ളത് ഒരു പെണ്ണാണ്... അതോർമ വേണം... മരിച്ചു പോയ പോലും പെണ്ണിന്റെ പേരിൽ നാറിയ അതാരും മറന്നു പോവില്ല " മുകുന്ദൻ ഓർമിപ്പിച്ചു.. "അറിയാം അച്ഛാ.. ഇവിടെ ഇപ്പൊ നമ്മൾക്ക് അറിയാമല്ലോ സത്യം.. ഏട്ടൻ തെറ്റൊന്നും ചെയ്യുന്നില്ല എന്ന്. ഇത്തിരി റിസ്ക് ഒക്കെ ലൈഫിൽ എടുക്കണ്ടേ അച്ഛാ " ദച്ചുവിനെ ഒന്ന് നോക്കിയിട്ട് സൂര്യ മുകുന്ദനോട്‌ പറഞ്ഞു.. ആരും മിണ്ടുന്നില്ല.. "ഒളിച്ചോടി വരുന്നൊരു പെണ്ണിന് അഭയം കൊടുക്കുന്നത് തെറ്റാണ് എന്നല്ല.. നമ്മൾ കരുതുന്നത് പോലെ അത്ര സിമ്പിൾ ആയിരിക്കില്ല അത് " ഇന്ദ്രൻ പറയുമ്പോൾ സൂര്യ ദച്ചുവിനെ ഒന്ന് നോക്കി..

"അറിയാം വല്യേട്ടാ... നമ്മൾ ഇത് പറഞ്ഞിട്ട് ഇക്കാര്യം ഒഴിവാക്കി വിട്ടാൽ പ്രതേകിച്ചു ഒന്നും സംഭവിക്കാതെ ഇതങ്ങു കഴിഞ്ഞു പോകും.. മറിച്ച് അൽപ്പം റിസ്ക് എടുക്കാൻ ഉള്ള മനസോടെ നമ്മൾ ഒരുമിച്ചു നിന്നാൽ..." ദച്ചുവാണ് എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കുന്നുണ്ട്... സൂര്യ മാത്രം ചിരിയോടെ... അഭിമാനത്തോടെ തല ഉയർത്തി നിന്നിരുന്നു.. "ഏട്ടനെ നോക്ക്.. എത്ര സങ്കടം ഉള്ളിൽ സഹിച്ചാണ് ഈ നിൽക്കുന്നത് എന്ന് എന്നേക്കാൾ നന്നായി നിങ്ങൾക്ക് അറിയാമല്ലോ..." ദച്ചു ചോദിക്കുമ്പോൾ വീണ്ടും അവരുടെ നോട്ടം ദേവിന് നേരെ തിരിഞ്ഞു.. "എന്നും ഇങ്ങനെ പ്രശ്നം ആയിട്ട് നടന്ന മതിയോ.. ഇതിനൊരു ശാശ്യത പരിഹാരം വേണ്ടേ... വേണി ഏട്ടത്തിക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല... അപ്പച്ചി അത് വളരാൻ.. അവസരം കൊടുക്കാഞ്ഞിട്ടാണ് എന്ന് നിങ്ങൾക്ക് നല്ലത് പോലെ അറിയാമല്ലോ... ഇനി അപ്പച്ചി ഇങ്ങോട്ട് വരാതെ വരുൺ ചേട്ടൻ നോക്കിക്കോളും.. പകരം നമ്മൾ വേണി ഏട്ടത്തിയെ ഒരു കൊച്ചിങ്ങിനു ചേർക്കുന്നു.. പൂജ എന്നാ കോഴ്സ്... ദേവ് ഏട്ടൻ നഷ്ടം വരുമെന്ന് ഒരു തോന്നൽ നമ്മൾ ഉണ്ടാക്കി എടുക്കണം.. ദച്ചു പറഞ്ഞു..

അവരാരും കണ്ണ് പോലും ച്ചിമ്മുന്നില്ല.. "പൂജയെ നമ്മൾ കൂടി അംഗീകരിക്കുന്നു എന്ന് വരുത്തി തീർത്താൽ.. പാതി ജയിച്ചു.. വേണി ഏട്ടത്തിക്ക് മുന്നിൽ ദേവേട്ടൻ നന്നായി ഒന്ന് അഭിനയിക്കുക കൂടി ചെയ്താൽ.. സംഭവം പൊളിക്കും.. സ്വന്തം പ്രണയം തിരിച്ചു കിട്ടുമെന്ന് മനസ്സിലായാൽ പൂജ അതിന് തയ്യാറാവും.... കാരണം ഹൃദയം തുരന്ന ഒരു പ്രണയം ഉണ്ടെങ്കിൽ അത് നേടാൻ വേണ്ടി... നഷ്ടപെടാതിരിക്കാൻ വേണ്ടി നമ്മൾ എന്തും ചെയ്യും..." ദച്ചു പറയുമ്പോൾ സൂര്യയുടെ ഉള്ളിൽ വല്ലാത്തൊരു ആത്മ നിർവൃതി നിറഞ്ഞു.. അവളുടെയും കണ്ണുകൾ സൂര്യയുടെ നേരെയാണ്.. "എന്ത് പറയുന്നു.... എല്ലാവരും.. എന്റെ പൊട്ടാ ബുദ്ധിയിൽ തോന്നിയതാ.. ഇഷ്ടമായില്ലേൽ വിട്ട് കളയണം.. പക്ഷെ.. നടന്നാൽ... ദേവേട്ടന്റെ ജീവിതം തിരികെ കിട്ടും... നാച്ചി മോൾക്ക് ഒന്നും നഷ്ടപെടില്ല.. നമ്മൾ ആഗ്രഹിക്കുന്ന പോലെ വേണി ഏട്ടത്തിയെ തിരികെ കിട്ടും.. പിന്നെ... പിന്നെ ഇതിനെല്ലാം പുറമെ.... ഒരുപാട് സ്നേഹിക്കുന്ന... ജോ ചേട്ടനും പൂജയ്ക്കും അവരുടെ പ്രണയം തിരികെ കിട്ടും..

ജീവിതം അവർ ആഗ്രഹിക്കുന്ന പോലെ ആവാൻ നമ്മളും ഒരു കാരണം ആയി തീരും..." ഓരോരുത്തരെയും മാറി മാറി നോക്കി കൊണ്ട് ദച്ചു ആവേശത്തിൽ അത് പറയുമ്പോൾ... എത്ര അടക്കി പഠിച്ചിട്ടും.. ദേവിന്റെ പിടി വിട്ട് പോയിരുന്നു... നിറഞ്ഞ കണ്ണുകൾ തോളു കൊണ്ടവൻ തുടച്ചിട്ട്..അവളെ നോക്കി ചിരിച്ചു.. തോളിൽ പിടിച്ചിട്ട് വലിച്ചടുപ്പിച്ചു... "അയ്യേ... എന്റെ ഏട്ടൻ കരയരുത്... ഇവർ ആരും ഇല്ലെങ്കിൽ കൂടിയും ഏട്ടൻ റെഡിയാണേൽ ഞാൻ കൂടെ ഉണ്ടാവും.. കാരണം... എനിക്കത്ര ഇഷ്ടം ഉണ്ട്...എന്റെ ഈ പാവം ഏട്ടനോട്.. ദച്ചു പറയുമ്പോൾ ഉമയും കാവ്യയും കൂടി കണ്ണ് തുടച്ചു.. മുകുന്ദൻ അഭിമാനത്തോടെ സൂര്യയെ നോക്കി... ഏകദേശം അവന്റെ ഭാവത്തിൽ തന്നെ ആയിരുന്നു.. "കൂടെ പിറപ്പായി ആരും ഇല്ലെന്നുള്ള സങ്കടം എന്നും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.. പക്ഷെ ഇവിടെ വന്നതിൽ പിന്നെ എനിക്കങ്ങനെ തോന്നിയിട്ടില്ല.എനിക്കിവിടെ..രണ്ടു ഏട്ടന്മാര്... രണ്ടു ചേച്ചിമാർ.. ഞാൻ ആഗ്രഹിക്കുന്ന പോലെ... അവരുടെ പുന്നാര അനിയത്തിയായി ഞാനും " കണ്ണ് നിറച്ചു കൊണ്ട് ദച്ചു അത് പറയുമ്പോൾ.. ഇന്ദ്രൻ കൂടി വന്നിട്ട് അവളുടെ മറു സൈഡിൽ ചേർന്ന് നിന്നിരുന്നു..

ദച്ചു സൂര്യയെ നോക്കി പുരികം പൊക്കി കാണിച്ചു.. അവൻ ചിരിച്ചു പോയി അവളുടെ കുറുമ്പ് കണ്ടിട്ട്.. "നീ കൊള്ളാലോടി കാന്താരി.." ഇന്ദ്രൻ ചിരിച്ചു പറയുമ്പോൾ ദച്ചു കണ്ണ് ഇറുക്കി കാണിച്ചു. "ആണല്ലേ.. വല്യേട്ടൻ ഇത് ആരോടും പറയണ്ട കേട്ടോ.. പിന്നെ റിസ്ക് ആവും " മുകുന്ദൻ കൂടി ചിരിച്ചു പോയി അവളുടെ വർത്താനം കേട്ടിട്ട്.. "അപ്പൊ.. ഇനി വേണ്ടത് തീരുമാനം ആണ്... എന്ത് പറയുന്നു..." ദച്ചു വീണ്ടും ചോദിച്ചു.. സെറ്റ്... ആദ്യം അവളെ നോക്കി പറഞ്ഞത് കാവ്യ ആയിരുന്നു.. "ഞാനും റെഡി.. കാരണം ഇവൻ ഒന്ന് തെളിഞ്ഞ മനസ്സോടെ ചിരിച്ചു കാണാൻ.. അവൻ ആഗ്രഹിക്കുന്ന പോലെ ജീവിച്ചു കാണാൻ എനിക്ക് എന്തോരും ആഗ്രഹം ഉണ്ടെന്നോ... അതിന് വേണ്ടി എന്നെ കൊണ്ട് കഴിയുന്ന എന്ത് സഹായം വേണമെങ്കിൽ പോലും ചെയ്യാൻ ഞാൻ റെഡിയാണ് " അവൾ പറയുമ്പോൾ... ദച്ചു ചിരിച്ചു കൊണ്ട് കൈ ഉയർത്തി കാണിച്ചു.. എങ്കിൽ പിന്നെ.. നമ്മുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം... അല്ലേ മക്കളെ " മുകുന്ദൻ കൂടി പറഞ്ഞപ്പോ ദച്ചു ആവേശത്തിൽ ഓടി പോയിട്ട് അയാളെ ഇറുക്കി കെട്ടിപിടിച്ചു... താങ്ക്സ് അങ്കിൾ "

മുകുന്ദനെ നോക്കി അവൾ പറയുമ്പോൾ.... അയാൾ അവളെ ഒന്ന് തലോടി.. "താങ്ക്സ് നിന്നോടല്ലേ മോളെ പറയേണ്ടത്..." മുകുന്ദൻ പറയുമ്പോൾ ഉമ കൂടി വന്നിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് കവിളിൽ ചുണ്ട് ചേർത്തു... "ഇവൻ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കരുതി ഇവന്റെ ഐഡിയ ആയിരിക്കും എന്ന്.. എന്റെ മോളുടെ തലയിൽ വന്നതാ അല്ലേ.. എന്റെ കുഞ്ഞ് മുടുക്കി ആണല്ലോ.. " ഉമ അവളുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറയുമ്പോൾ... ദച്ചു കുറുമ്പോടെ സൂര്യയെ സൂര്യയെ ഒന്ന് ഒളിഞ്ഞു നോക്കി... "അതിന് ഐഡിയ പോയിട്ട് ഇവന് ബുദ്ധി പോലും ഉണ്ടോ " ഇന്ദ്രൻ പറയുമ്പോൾ... അവരെല്ലാം പൊട്ടി ചിരിച്ചു.. സൂര്യ ദച്ചുവിന്റെ നേരെ കൂർപ്പിച്ചു നോക്കി.. "അപ്പൊ നമ്മൾ അതങ്ങ് ഉറപ്പിച്ചു... ദേവ്.. നീ ജോ യെ വിളിച്ചു ആദ്യം കാര്യങ്ങൾ ഒന്ന് സെറ്റാക്ക്.. പൂജയോട് ഇങ്ങനെ ഒരു നാടകം ഇവിടെ നടത്താൻ റെഡിയാണോ എന്ന് കൂടി ചോദിക്കാൻ പറ.. അവരുടെ റിപ്ലൈ അറിഞ്ഞതിനു ശേഷം മതി.. ഇനി ബാക്കി പ്ലാൻ. കേട്ടോ ടി.. കുരുട്ടേ " ഇന്ദ്രൻ തലയിൽ മേടി കൊണ്ട് ദച്ചുവിനോട് പറയുമ്പോൾ..

അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി... സന്തോഷത്തോടെ... ചിരിച്ചു കൊണ്ട് അവർ ഇറങ്ങി വരുമ്പോഴും... വേണി അവിടെ തന്നെ ഇരിപ്പുണ്ട്.. നാച്ചി മോൾ നിലത്ത് ഇരുന്നു കൊണ്ട്.. കളിക്കുന്നു.. അവർ വരുന്നത് കണ്ട് വേണി എഴുന്നേറ്റ് നിന്നെങ്കിലും... അവരാരും അവൾ ഇരിക്കുന്ന ഭാഗത്തേക്ക് പോലും നോക്കാതെ കടന്ന് പോകുമ്പോൾ.. വീണ്ടും താൻ നിസ്സഹായതയുടെയും.. അവഗണനയുടെയും പടു കുഴിയിലേക്ക് വീണ് പോകുന്നത് അവൾ അറിയുന്നുണ്ട്... സഹിക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ ആവാതെ.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 "ഇങ്ങനൊക്കെ നടന്നിട്ടും നീ എന്താ സൂര്യ എന്നെ ഒന്ന് വിളിക്കാഞ്ഞത്.. പാവം ഇഷക്കെത്ര സങ്കടം ആയിക്കാണും.. നിന്റെ ആ ഏട്ടത്തിയെ എന്റെ കയ്യിൽ കിട്ടിയാ ഉണ്ടല്ലോ " ദാസ് ദേഷ്യത്തോടെ പറയുമ്പോൾ സൂര്യ പതിയെ ഒന്ന് തല ചെരിച്ചു നോക്കി.. "അപ്പോൾ എന്റെ ടെൻഷൻ നിനക്ക് മുന്നിൽ ഒന്നും അല്ലേടാ.. അവൾ കൂടി എന്നെ സംശയിക്കുന്നു എന്നാ തോന്നലിൽ സ്വയം ഇല്ലാതെ ആയത് പോലെ ആയിരുന്നു എന്റെ അവസ്ഥ... എത്രയോ കൊല്ലത്തെ ആത്മാർത്ഥ ഫ്രണ്ട്ഷിപ്പിന് കർട്ടൻ വീണത് പോലെ..."

അതേ ദേഷ്യം സൂര്യയുടെ വാക്കിലും ഉണ്ടായിരുന്നു.. "അങ്ങനെ അല്ലടാ.. നീയും അവളും എനിക്ക് ഒരുപോലെ അല്ലേടാ..." ദാസ് പെട്ടന്ന് പറഞ്ഞു.. "ആണോ.. സൂര്യ തിരിച്ചു ചോദിച്ചു.. "എടാ പെട്ടന്ന് കേൾക്കുമ്പോൾ ആരായാലും അങ്ങനെ അല്ലേ തോന്നൂ.. അതിനിപ്പോ ഇഷയെ കുറ്റം പറയാൻ പറ്റില്ലല്ലോ.. നിനക്ക് മാത്രം സെൻറ് ചെയ്തു തന്ന ഫോട്ടോ നിന്റെ ഏട്ടത്തി എടുത്തു പണി പറ്റിക്കും എന്ന് നമ്മൾ പോലും വിചാരിക്കുന്നില്ലല്ലോ.. അത് മാത്രമോ.. അവളുടെ അച്ഛന്റെ പറച്ചിൽ കൂടി ആവുമ്പോൾ.. ഇവിടെ ഇപ്പൊ ഏറ്റവും കൂടുതൽ അപമാനിക്ക പെട്ടത് അവളല്ലേ.. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നത് അവൾക്കല്ലേ... ആ നിമിഷം.. ഞാനായാലും.. നീ ആയാലും അങ്ങനെ തന്നെ ആയിരിക്കും വിചാരിക്കുന്നത് " ദാസ് അനു നയത്തിൽ... സൂര്യയോട് പറഞ്ഞു.. ആയിക്കോട്ടെ ദാസ്.. അതിന് ഞാൻ പരാതി ഒന്നും പറഞ്ഞില്ലല്ലോ... ദച്ചുവിനെ കൂടി അവളുടെ ഡാഡി ഇതിലേക്ക് വലിച്ചിട്ടു.. അതാണ്‌ എന്നെ ഏറ്റവും വേദനിപ്പിച്ചത്.. ഒരു തെറ്റും ചെയ്യാതെ പഴി കേട്ടു എന്റെ പെണ്ണ്... അത്രയും ആളുകൾക്ക് മുന്നിൽ... അതും ഞാൻ കാരണം "

അങ്ങേയറ്റം ദുഃഖത്തിൽ സൂര്യ അത് പറയുമ്പോൾ ദാസ് ഒന്നും മിണ്ടാതെ അവന്റെ നേരെ നോക്കി... എന്തേ... അതിനെ കുറിച്ച് നിനക്കൊന്നും പറയാൻ ഇല്ലേ... രണ്ടു ദിവസം ആയിട്ട് നീ മൗനവൃതതിൽ ആയിരുന്നല്ലോ.. എന്നിട്ടും ഇഷയെ കുറിച്ച് പറഞ്ഞപ്പോൾ നിന്റെ ശബ്ദം പുറത്ത് ചാടിയല്ലോ... ഇതിൽ നിന്ന് ഞാൻ എന്താ ദാസ് മനസ്സിലാക്കേണ്ടത്.. ഞാനും അവളും നിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന് നീ തന്നെ പറയുമായിരുന്നു.. എന്നിട്ടിപ്പോ... അവൾക്ക് വേണ്ടി പറയാൻ കാണിക്കുന്ന ഉത്സാഹം എന്റെ കാര്യത്തിൽ ഇല്ലാത്തത് എന്താ.. മനസ്സിൽ പോലും ഞാൻ കരുതാത്ത കാര്യത്തിലാ എനിക്ക് നേരെ പഴി കേട്ടത്.. അതിനെ കുറിച്ച് നിനക്ക് ഒന്നും പറയാനും ഇല്ല " സൂര്യ മുഖത്ത് നോക്കി തന്നെ അങ്ങനെ പറയുമ്പോൾ.. ദാസിൽ ഒരു വെപ്രാളം ഉണ്ടായിരുന്നു.. അത് വരെയും ഇല്ലാത്ത ഒരു.... പരുങ്ങൽ. സത്യം പറ ദാസ്... എന്താ നിന്റെ മനസ്സിൽ.. " വീണ്ടും സൂര്യ ചോദിച്ചു.. "ഏയ്‌.. ഒന്നും ഇല്ലെടാ.." ദാസ് വീണ്ടും പറഞ്ഞു.. "ഞാൻ നിന്റെ കൂടെ കൂടിയിട്ട് കൊല്ലം കുറെ ആയി കേട്ടോ " സൂര്യ അത് പറയുമ്പോൾ ദാസ് ഒന്നും മിണ്ടാതെ ഇരുന്നു..

"കുവൈറ്റിൽ നിന്നും സാന്ദ്ര ചേച്ചി വിളിച്ചിരുന്നു.. അങ്ങോട്ട് ചെല്ലാൻ.. അളിയന്റെ കമ്പനിയിൽ വെക്കാൻസി ഉണ്ടെന്ന്.. കുറെ കാലം ആയിട്ട് അത് പറയുന്നു രണ്ടാളും.. വീട്ടിലും നല്ല പ്രഷർ ഉണ്ട്.. ഇങ്ങനൊന്നും നടന്ന പോരെന്നു പറഞ്ഞു കൊണ്ട്..ഒന്ന് മാറി നിന്നാലോ എന്ന് ഞാനും ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി " ദൂരേക്ക് നോക്കി... ദാസ് അത് പറയുമ്പോൾ സൂര്യ അവന്റെ നേരെ തന്നെ നോക്കി ഇരുന്നു. "ഒളിച്ചോട്ടം.. അല്ലേ. പക്ഷെ ഒരു കാര്യവും ഉണ്ടാവില്ല... ഒടുവിൽ എന്തിൽ നിന്നാണോ നീ ഓടാൻ ശ്രമിച്ചത്... എന്തിനെയാണോ നീ അവഗണിച്ചത്... അവിടെ തന്നെ വന്നു നിൽക്കും.. ഉറപ്പ് " സൂര്യ അത് പറയുമ്പോൾ ദാസ് അവനെ നോക്കി... "പിന്നെ കുറച്ചു കാലം ഒന്നും ആയി കാണില്ല നിനക്ക് ഈ ചിന്ത വന്നു തുടങ്ങിട്ട്.. രണ്ടോ മൂന്നോ ദിവസത്തെ പഴക്കം മാത്രമേ അതിനുണ്ടാവൂ.. അതെനിക്ക് ഉറപ്പാണ് " സൂര്യ ചിരിച്ചു കൊണ്ട് പറയുമ്പോൾ ദാസ് മുഖം കുനിച്ചു.. "ദർശന എനിക്ക് പിറകിൽ പ്രണയം കൊണ്ട് നടക്കുമ്പോൾ... അവൾക്ക് വേണ്ടി എത്രയോ പ്രാവശ്യം നീയും ഇഷയും എന്നോട് വഴക്ക് കൂടിയിട്ടുണ്ട്..

ആത്മാർത്ഥ സ്നേഹം അറിയാൻ കഴിയാത്തവൻ എന്നെന്നെ കുറ്റപെടുത്തിയിട്ടുണ്ട്.. അപ്പോഴും എന്റെ മനസ്സിൽ... ഒരു പേടി ഉണ്ടായിരുന്നു... ഇന്നിപ്പോൾ നിന്നെ ഏറ്റവും നന്നായി മനസ്സിലാക്കാൻ പറ്റുന്നത് എനിക്ക് തന്നെ ആവും..." സൂര്യ വീണ്ടും പറയുമ്പോൾ ദാസ് അവന്റെ നേർ നോക്കി.. "തുറന്നു പറയാതിരിക്കാൻ ഒരുപാട് കാരണം നമ്മൾ കണ്ടു പിടിക്കും.. പക്ഷെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ... ഒരൊറ്റ കാരണം പോലും പിറകോട്ടു വലിക്കില്ല... അനുഭവം ആണ്...അർഹത പെട്ട ആൾക്കരികിൽ എത്തും വരെയും... അലയാൻ വിധിക്കപ്പെട്ട ആത്മാക്കൾ ആണ് നമ്മൾ ഓരോരുത്തരും.. ഞാനും നീയും അടക്കം " ദാസ് ഒരക്ഷരം പോലും മിണ്ടുന്നില്ല.. "ഞാൻ സംസാരിക്കട്ടെ... ഇഷയുടെ ഡാഡിയോട്.. അലക്സ് അവൾക്ക് ചേർന്ന ആള് അല്ലെന്ന തോന്നൽ ഇപ്പൊ അയാൾക്കും വന്നിട്ടുണ്ട്... വൈകുന്നേരം ഞാൻ ഏതായാലും അങ്ങോട്ട്‌ പോകുന്നുണ്ട്.."സൂര്യ പറയുമ്പോൾ ദാസ് ഞെട്ടി കൊണ്ട് അവനെ നോക്കി.. സൂര്യ... ഡാ.. ഞാൻ " ദാസ് വീണ്ടും മുഖം കുനിച്ചു..

"എനിക്കറിയാം ദാസ്.. ചിലതെല്ലാം പറയാൻ വാക്കുകൾ വേണ്ട.. എത്രയൊക്കെ മറച്ചു പിടിച്ചാലും ഹൃദയത്തിൽ കൊണ്ട് നടക്കുന്നവരെ കാണുമ്പോൾ നമ്മുടെ കണ്ണിലെ ഒരു തിളക്കം ഉണ്ടാവാറുണ്ട്. എത്ര മറച്ചു പിടിച്ചാലും... അത് കൂടുതൽ തെളിച്ചമോടെ അങ്ങനെ കാണാം... ഇതിപ്പോ ഇഷ നഷ്ടപെടുമോ എന്ന് പേടിയിൽ നീ അറിയാത്ത.. നിന്റെ ഉള്ളിലെ പ്രണയം നിന്നെ ചതിച്ചിരിക്കുന്നു..." അവന്റെ തോളിൽ തട്ടി സൂര്യ അത് പറയുമ്പോൾ ദാസ് ഒന്ന് ചിരിച്ചു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പുതിയ ഓഫീസിൽ എന്റെ PA ആയിട്ട് വരുന്ന കുട്ടിക്ക്... സ്റ്റേ ചെയ്യാൻ ഒരു സ്ഥലം കിട്ടിയിട്ടില്ല വല്യേട്ടാ " ഹാളിൽ ടേബിളിൽ ഇരുന്നു കൊണ്ട് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന വേണി കേൾക്കാൻ വേണ്ടി തന്നെ ഉറക്കെ ദേവ് അത് പറയുമ്പോൾ... എല്ലാവരും ഒന്ന് വേണിയെ പാളി നോക്കി.. അവൾ ചെവി കൂർപ്പിച്ചു പിടിക്കുന്നത് മനസ്സിലായപ്പോൾ ദച്ചു ദേവിനെ നോക്കി കണ്ണ് കാണിച്ചു.. "പുതിയ ഓഫീസ് അല്ലേ.. നിറയെ ജോലി ഉണ്ട്.. എല്ലാം കൂടി എനിക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ ആവുന്നില്ല.. അത് കൊണ്ടാണ് പൂജയെ അപ്പോയിന്മെന്റ് ചെയ്തത്.. എനിക്കറിയവുന്ന ആളാണ്.. പൂജ.

എന്റെ കൂടെ കോളേജിൽ ജൂനിയർ ആയിരുന്നു.." ദേവ് പറയുമ്പോൾ.... എല്ലാവരും അവന്റെ നേരെ നോക്കി.. കുഞ്ഞിനെ എടുത്തു കൊണ്ട് വേണിയും വാതിലിനു അരികിൽ വന്നു നിന്നു.. അത് അറിഞ്ഞിട്ടും ആരും ആ ഭാഗത്ത് പോലും നോക്കിയില്ല.. "അവളെ ഞാൻ ഇങ്ങോട്ട് വിളിക്കട്ടെ അച്ഛാ.. ഇവിടെ റൂം ഒഴിഞ്ഞു കിടപ്പുണ്ടല്ലോ.. അവൾക്ക് ഒരു ഹോസ്റ്റൽ റെഡിയായി കിട്ടും വരെയും ഇവിടെ നിൽക്കാം.. കുറെ ദൂരെ ആണ് അവളുടെ വീട്.. ഡെയിലി പോയി വരവൊന്നും നടക്കില്ല... ഇതാവുമ്പോൾ എനിക്കൊപ്പം ഓഫീസിൽ വരാമല്ലോ." ദേവ് ചോദിച്ചു.. "അതിനിപ്പോ എന്താ മോനെ.. നീ ധൈര്യമായിട്ട് വിളിച്ചു കൊണ്ട് വാ.. നിന്റെം കൂടി വീടാണ്.." മുകുന്ദൻ പറയുമ്പോൾ... ദേവ് ചിരിച്ചു കൊണ്ട് തലയാട്ടി.. "പൂജ... ഇന്റർവ്യൂ ഒന്നും നടത്തിയില്ലേടാ ദേവ് " ഇന്ദ്രൻ ചോദിച്ചു.. "ഓ.. അതിന്റെ ഒന്നും ആവിശ്യമില്ല വല്യേട്ടാ.. പൂജ നല്ല കുട്ടിയാണ്.. എനിക്കറിയാം. കോളേജിൽ പഠിക്കുമ്പോൾ എന്റെ ഒരു ആരാധിക ആയിരുന്നു..

അന്ന് എനിക്കെന്തോ... അങ്ങനൊന്നും തോന്നിയില്ല.. ആരോടും... ഒരു പൊട്ടാ കിണറിൽ ചാടാൻ വിധി ഉണ്ടായിരുന്നു... അത് കൊണ്ടായിരിക്കും..." ദേവ് എഴുന്നേറ്റു കൊണ്ട് പറയുമ്പോൾ എല്ലാവരും ഉറക്കെ ചിരിച്ചു.. വേണിയുടെ തല താഴ്ന്നു പോയി.. "ഞാൻ ഇത് പൂജയെ വിളിചൊന്ന് അറിയിക്കട്ടെ.. അവൾക്കിത് വല്ല്യ സന്തോഷം ആവും.. ഇതോർത്ത് കൊണ്ട് ടെൻഷൻ അടിച്ചു നടക്കുകയായിരുന്നു പെണ്ണ് " സന്തോഷത്തോടെ പറഞ്ഞിട്ട് അവൻ തിരിഞ്ഞു നടന്നു.. വാതിൽക്കൽ നിൽക്കുന്ന വേണിയുടെ നേരെ വെറുതെ പോലും ഒന്ന് തിരിഞ്ഞ് നോക്കിയില്ല.. അവൻ അവളെ കടന്ന് പോകുമ്പോൾ.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നീയോ... വാതിൽ തുറന്നു വന്ന ലക്ഷ്മണൻ... മുന്നിൽ സൂര്യയെ കണ്ടപ്പോൾ വീണ്ടും ദേഷ്യത്തോടെ ചോദിച്ചു.. ഞാൻ തന്നെ... നിങ്ങൾ വന്നിട്ട് നിങ്ങൾക്ക് തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞിട്ട് പോന്നില്ലേ.. അന്നെനിക്ക് എന്റെ ഭാഗം ക്ലിയർ ചെയ്യാൻ ഒരു അവസരം കിട്ടിയില്ല... അതിൽ പിന്നെ ഞാൻ സമാധാനത്തോടെ ഇരുന്നിട്ടില്ല.. അതൊന്ന് തീർക്കാൻ വന്നതാ " കടുപ്പത്തിൽ സൂര്യ പറയുമ്പോൾ അയാളുടെ മുഖം ഒന്നൂടെ ചുവന്നു പോയിരുന്നു..

"ഇനിയും എന്റെയും എന്റെ മകളുടെയും മുന്നിൽ വന്നു നിൽക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടാ" അയാൾ വീണ്ടും ചോദിച്ചു.. "ഞാൻ തെറ്റ് ചെയ്യാതത് കൊണ്ട്.. അത് തന്നെ ആണ് എന്റെ ധൈര്യവും " സൂര്യ അതേ ഭാവത്തിൽ ഉത്തരം പറഞ്ഞു.. കരഞ്ഞു ചീർത്ത മുഖത്തോടെ... ഇഷാനിയും അങ്ങോട്ട് വന്നിരുന്നു.. "നിങ്ങളെ ഞാൻ ഒരിക്കലും കുറ്റം പറയുന്നില്ല.. ഈ അവസ്ഥയിൽ ഏതു ഒരു അച്ഛനും ചെയ്യുന്നതേ നിങ്ങളും ചെയ്തൊള്ളൂ.. അതിലെനിക്ക് പരാതിയുമില്ല.. പക്ഷെ ഇവൾ ഉണ്ടല്ലോ " സൂര്യ ഇഷാനിക്ക് നേരെ വിരൽ ചൂണ്ടി.. "കൊല്ലം കുറെ ആയിരുന്നു... ബെസ്റ്റ് ഫ്രണ്ട് എന്നൊരു വിശേഷണം കൊണ്ട് ഞാൻ പൊതിഞ്ഞു നടക്കുന്ന എന്റെ കൂടപ്പിറപ്പ് പോലെ ആയിരുന്നു... എനിക്കില്ലാത്ത എന്റെ പെങ്ങളെ പോലെ ആയിരുന്നു ഇവൾ എനിക്ക്...

അത്രമാത്രം സ്നേഹം കൊടുത്തിട്ടും.... സംരക്ഷണം കൊടുത്തിട്ടും.. അവൾക്ക് അൽപ്പം പോലും സൂര്യ എന്നാ വ്യക്തിയെ മനസ്സിലാക്കാൻ പറ്റിയില്ല.. അതിലെനിക്ക് അതിയായ സങ്കടം ഉണ്ട്... അതൊരിക്കലും മാഞ്ഞു പോകുകയും ഇല്ല " വിരൽ ചൂണ്ടി വികാരത്തോടെ പറയുന്നവനെ ഇഷ വേദനയോടെ നോക്കി.. ഒപ്പം നടന്നിരുന്ന കാലത്തും ധാരാളം ഗോസിപ്പ് കേട്ടിട്ടുണ്ട്.. ഞാനും നീയും.. അന്നതെല്ലാം എത്ര ലാഖവത്തോടെ ചിരിച്ചു തള്ളി നമ്മൾ.. ഇന്നിപ്പോ നിന്റെ ജീവിതം തകർക്കാൻ മാത്രം മനകട്ടി എനിക്ക് ഉണ്ടെന്ന് നീ കരുതുന്നു.. അല്ലേ ഇഷാ " സൂര്യ ചോദിക്കുമ്പോൾ ഇഷ കരഞ്ഞു പോയിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story