സ്വയം വരം 💞: ഭാഗം 42

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ശപിക്കപെട്ട ചില നിമിഷം... ചില സാഹചര്യം.. ചില വാക്കുകൾ... എല്ലാം ഉണ്ടാവാറില്ലേ സൂര്യ.. നമ്മുടെ എല്ലാം ലൈഫിൽ.. എന്റെ ഏറ്റവും മോശപെട്ട ആ സമയം.. ഇവിടെല്ലാവരും നിന്നെ കുറ്റം പറയുന്നത് കേട്ടപ്പോൾ... അപ്പോഴും ഞാൻ നിന്നെ സംശയിച്ചു കൊണ്ടല്ലടാ അങ്ങനെ ചോദിച്ചത്... എന്റെ ഉള്ളിലെ ഒരു ചോദ്യം.. നിന്നോടല്ലാതെ മാറ്റാരോടാ എനിക്ക് അത്രേം... ഫ്രീ ആയിട്ട് ചോദിക്കാൻ ആവുന്നത്... " ഇഷ കവിൾ തുടച്ചു കൊണ്ട് അരികിൽ വന്നു നിന്നിട്ട് പറഞ്ഞപ്പോഴും... സൂര്യയുടെ മുഖം തെളിഞ്ഞില്ല... "നിന്നെ സംശയിക്കാൻ മാത്രം വിഡ്ഢിയാണോ ഇഷാനി.. എനിക്കറിയാം.. നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം.. നിനക്കും അറിയാം.. എന്റെ മനസ്സിൽ നീ കേറി കൂടിയ സ്‌പേസ്..." നിന്റെ ഏട്ടത്തിക്ക് നിന്നോട് ഇത്രേം ശത്രുത എന്താണ് സൂര്യ... അതോ എന്നോടോ... കാണുമ്പോൾ ഒക്കെയും ഞാനും അവളെ ചൊറിയാറുണ്ട് "ഇഷാനി ചോദിക്കുമ്പോൾ സൂര്യ കൈ മലർത്തി കാണിച്ചു... പറയുന്നവർ പറയട്ടെ.. നമ്മൾ എന്താണ് എന്ന് നമ്മുടെ പേരന്റസ് മാത്രം മനസ്സിലാക്കിയ മതി..

പക്ഷെ എന്റെ കാര്യത്തിൽ അതും ഉണ്ടായില്ല.. ഇത്രേം കാലം.. ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന എന്നേക്കാൾ എന്റെ ഡാഡി അലക്സിന്റെ വാക്കുകൾ വിശ്വസിച്ചു എങ്കിൽ.. അത് ഞാൻ എന്നാ മകളുടെ പരാജയം തന്നെയാണ് " ലക്ഷമണനെ നോക്കി ഇഷാനി പറയുമ്പോൾ... ഗൗരവം കൂടിയ അയാളുടെ മുഖം അൽപ്പം അയഞ്ഞത് പോലെ... "എന്റെ മകൾ തെറ്റൊന്നും ചെയ്യില്ല എന്നാ വിശ്വാസം ഡാഡി പറഞ്ഞു.. പക്ഷെ നമ്മുടെ ഫ്രണ്ട്ഷിപ്പിനെ കുറിച്ച് നല്ലത് പോലെ അറിയാമല്ലോ.. അത് അലക്സിനോട് പറയാതെ നിന്നെ സംശയിച്ചു..." "വിട്ടേക്ക് ഇഷാ... ഏട്ടത്തി അങ്ങനൊരു ചതി ചെയ്യും എന്ന് ഞാനും നീയും പോലും ഓർത്തില്ലല്ലോ.. പിന്നെ എങ്ങനെ അങ്കിൾ അറിയും.." സൂര്യ പറയുമ്പോൾ അയാൾക്ക് പിന്നെ പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു... നിങ്ങൾ ആഗ്രഹിക്കുന്ന പോലെയാണ് ഇഷ ജീവിച്ചിട്ടുള്ളത്.. അവൾക്കൊരു ലൈഫ് പാട്ണറെ തിരഞ്ഞെടുക്കുബോൾ.. ബന്ധങ്ങൾക്കല്ല.. വ്യക്തികൾക്ക് വേണം പ്രാധാന്യം കൊടുക്കാൻ. കാരണം.. ഉണ്ടായിരുന്ന ബന്ധം നിലനിർത്തി കൊണ്ട് പോവാൻ പുതിയ ഒരു ബന്ധം...

ഏച്ചു കൂട്ടി കെട്ടി വെക്കുമ്പോൾ അത് ബന്ധനം ആയി പോവരുത്.. അതോർമ വേണം... നിങ്ങളുടെ മകളുടെ ജീവിതത്തിൽ ഞാൻ തീരുമാനം പറയുകയല്ല.. പക്ഷെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി എന്നാ നിലയിൽ എനിക്ക് പറയാം.. ഇഷക്ക് ഒരിക്കലും ചേർന്നവൻ ആയിരുന്നില്ല അലക്സ്... തമ്മിൽ പറഞ്ഞു ഒത്തു തീർപ്പ് ഉണ്ടാക്കി വീണ്ടും നിങ്ങൾ അവളെ അവനിൽ ചേർത്ത് വെക്കാൻ ആണ് തീരുമാനം എങ്കിൽ... ഒരായിരം പ്രാവശ്യം ചിന്തിച്ചു നോക്കണം.. " സൂര്യ ഗൗരവത്തിൽ തന്നെ പറയുമ്പോൾ അയാൾ അവന്റെ നേരെ നോക്കി.. അവന്റെ മുഖം പക്ഷെ അയാളോട് ഉള്ള ഒരു ദേഷ്യം മറച്ചു പിടിച്ചത് പോലെ.. ഒന്നും അറിയാത്ത അവന്റെ പെണ്ണിനെ കൂടി അതിലേക്ക് പ്രതിയാക്കി ചേർത്ത് വെച്ചതിന്റെ പരിഭവം കൂടിയാണ് അതെന്ന്... ഇഷാനിക്ക് മനസ്സിലായി.... 💞💞💞💞💞💞💞💞💞💞💞💞💞💞💞

എല്ലാവരും കഴിച്ചു കൊണ്ടിരിക്കുമ്പോൾ.. ഒരു പാത്രത്തിൽ അൽപ്പം ചോറും എടുത്തു കൊണ്ട് വേണി അവരുടെ അരികിൽ വന്നിരുന്നു.. ഒരു നിമിഷം എല്ലാവരും സ്റ്റക്ക് ആയെങ്കിലും ദേവ് ഒന്ന് കൂർപ്പിച്ചു നോക്കിയതോടെ സംസാരിക്കുന്നത് തുടർന്ന് കൊണ്ടവർ കഴിച്ചു കൊണ്ടേ ഇരുന്നു.. അങ്ങനെ ഒരാൾ അവിടെ ഇരിപ്പുണ്ട് എന്നത് പോലും ഭാവിച്ചില്ല.. വേണിക്ക് അവർക്കിടയിൽ നുഴഞ്ഞു കയറാൻ ഒരു അവസരവും കൊടുത്തില്ല.. ഒടുവിൽ അവരെല്ലാം ആസ്വദിച്ചു കഴിച്ചു കഴിഞ്ഞു എന്നീറ്റ് പോയിട്ടും ഒരു വറ്റ് പോലും കഴിക്കാൻ ആവാതെ അവൾ അവിടെ തനിച്ചായി പോയിരുന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞 പ്ലീസ് ചേച്ചി കുറച്ചു നേരം കൂടി എന്നോട് എന്തെങ്കിലും സംസാരിക്കാൻ വായോ.. എനിക്കുറക്കം വരാഞ്ഞിട്ടല്ലേ " ദച്ചു കൊഞ്ചി കൊണ്ട് പറയുബോൾ.. കാവ്യ അവളെ ഒന്ന് തുറിച്ചു നോക്കി..

സമയം എത്രയായി എന്നറിയോ മോൾക്ക്.. പത്തു കഴിഞ്ഞു.. മുകളിൽ വന്നപ്പോൾ മുതൽ എന്നെ പിടിച്ചിരുത്തി ഓരോന്നു പറയാൻ തുടങ്ങിയതല്ലേ നീ... ഇനിയും എന്താ ഇത്ര പറയാൻ.. ഇനി അങ്ങോട്ട്‌ ചെല്ല് നിന്റെ ചെക്കൻ ഉണ്ടല്ലോ അകത്തു മുറിയിൽ.. അവനോട് പോയി സംസാരിക്കാൻ നോക്ക്.. ഞാൻ പോണ്.. എന്റെ ചെക്കൻ അവിടെ കാത്തിരുന്നു ഉറങ്ങി പോയോ ആവോ... കാവ്യ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. പ്ലീസ് ചേച്ചി... സ്വന്തം മുറിയുടെ നേരെ നോക്കി ദച്ചു വീണ്ടും പറഞ്ഞു. "ദച്ചു സത്യത്തിൽ എന്താ നിന്റെ പ്രശ്നം.. അവൻ അവിടെ ഉള്ളതാണോ " കാവ്യ... ചോദിക്കുമ്പോൾ.. ആദ്യം അല്ലെന്ന് തലയാട്ടിയ ദച്ചു പിന്നെ അത് ആണെന്നുള്ള രീതിയിലേക്ക് മാറ്റി.. കാവ്യ ചിരിച്ചു പോയി.. അവളുടെ കൂർത്ത മുഖം കണ്ടിട്ട്... "അവൻ ഒഴിഞ്ഞു മാറി നടന്നപ്പോ അതായിരുന്നു ടെൻഷൻ.. ഇപ്പൊ.. അവൻ അവിടെ ഉള്ളതും.. നീ എന്താ പെണ്ണെ ഇങ്ങനെ " കണ്ണുരുട്ടി കൊണ്ട് കാവ്യ ചോദിച്ചു.. മര്യാദക്ക് പോയി കിടക്കുന്നോ.. അതോ നിന്നെ തൂക്കി എടുത്തു കൊണ്ട് പോവാൻ അവനെ വിളിക്കണോ ഞാൻ..

കാവ്യ ചോദിക്കുമ്പോൾ ദച്ചു മുഖം കൂർപ്പിച്ചു പിടിച്ചു.. "ഇങ്ങട് വാ.. ഏട്ടത്തി അമ്മേം അനിയനും കൂടി.. ഹും.. ഇങ്ങനേം ഉണ്ടോ രണ്ടു സാധനങ്ങൾ.. ഒറ്റ ഒന്നിനും സ്നേഹം ഇല്ല.." കാവ്യയെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് ചവിട്ടി തുള്ളി ദച്ചു മുറിയിലേക്ക് പോവുന്നത് കണ്ടിട്ട് കാവ്യ ചിരിച്ചു പോയിരുന്നു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 മുറിയിൽ എത്തിയപ്പോൾ സൂര്യ ഉറങ്ങി പോയിരുന്നു.. അവൾക്ക് ആശ്വാസം തോന്നി.. അവന്റെ കിടപ്പ് കണ്ടപ്പോൾ.. ചില നേരത്തെ അവന്റെ നോട്ടത്തിൽ പിടിച്ചു നിൽക്കാൻ ആവാത്ത പോലെ.. നോക്കി കൊന്ന് കളയും.. തന്നെ കാണുമ്പോൾ ഒക്കെയും ഇപ്പൊ ചുണ്ടിൽ ഒരു കള്ളചിരി ബാക്കി വെക്കാറുണ്ട്.. ഒരു നോട്ടം പോലും അഗണിക്കാതെ ഒരായിരം വർണത്തോടെ തിരികെ തരും. അവയിൽ എല്ലാംഅവനുള്ളിലെ പ്രണയം കൊണ്ട് കുരുക്കികളയും.. വാതിൽ മെല്ലെ അടച്ചു കുറ്റിയിട്ട് കൊണ്ട് ദച്ചു മെല്ലെ അവനരികിൽ കയറി കിടന്നു.. അവൻ അകത്തുള്ളത് കൊണ്ട് തന്നെയാണ്... അടുക്കളയിലെ ജോലി ഒതുക്കി കുളിച്ചു കഴിഞ്ഞു..

മെല്ലെ കാവ്യെയേട്ടത്തിയെ സംസാരിക്കാൻ കൂട്ട് പിടിച്ചത്... ശ്വാസം പോലും വിടാതെ ചെരിഞ്ഞു കിടന്നു കൊണ്ട് ദച്ചു സൂര്യയെ നോക്കി.. നോക്കുംതോറും ഹൃദയമൊരു താളം സ്വന്തമാക്കുന്ന പോലെ.. ശൂന്യത നിറഞ്ഞിടത്... നിറയെ സന്തോഷം. പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നിട്ടവൻ ചിരിച്ചു കാണിക്കുമ്പോൾ.. ദച്ചു ഞെട്ടി പോയി.. ഉറങ്ങില്ലായിരുന്നോ " ചോദ്യതോടൊപ്പം ചാടി എഴുന്നേൽക്കാൻ നിന്നവളെ സൂര്യ വിടാതെ പിടിച്ചു.. "ഉറങ്ങിയാ.. ഇങ്ങനെ കിടന്നു ചിരിക്കുവോടി പൊട്ടി " അവൻ ചോദിക്കുമ്പോൾ ദച്ചു മുഖം കൂർപ്പിച്ചു. അപ്പൊ ഞാൻ ഉറങ്ങാൻ വേണ്ടി കാത്ത് നിന്നതാ അവിടെ.. അല്ലേ. " സൂര്യ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. ദച്ചു ഒന്നും മിണ്ടാതെ.... അവനെ നോക്കാതെ കിടന്നു.. മുഖത്തു നോക്കെടി.. എന്നിട്ട് ഉത്തരം പറ " സൂര്യ ഒന്നൂടെ അവളെ അരികിൽ വലിച്ചു നീക്കി കൊണ്ട് പറഞ്ഞു.. അപ്പോഴും ദച്ചു ഒന്നും മിണ്ടാതെ കിടന്നു.. "വേണ്ടപോലെ ഞാൻ പരിഗണിക്കുന്നില്ല.. സ്നേഹിക്കുന്നില്ല.. നിന്റെ സ്നേഹത്തെ അറിയുന്നില്ല.. എന്തൊക്കെ ആയിരുന്നു..

ഇപ്പോ എന്തേ... ഇത്ര പെട്ടന്ന് മടുത്തു പോയോ നിനക്കെന്റെ സ്നേഹം.. ഇത്രേം ഒള്ളായിരുന്നോ ദർശന ഹരി ചന്ദ്രന് സൂര്യയോടുള്ള പ്രണയത്തിന്റെ ആഴം.മ്മ് ." സൂര്യയുടെ ചോദ്യം കേട്ടപ്പോൾ ദച്ചു പിടച്ചിലോടെ അവനെ നോക്കി... അല്ലെന്നു തലയാട്ടി... "ആ പ്രണയത്തിന്റെ ആഴം ഞാൻ അളന്നു നോക്കിയിട്ടില്ല ജിത്തേട്ട.. ഒന്നറിയാം.. ദർശന ഹരി ചന്ദ്രന്റെ ജീവനോളം വിലയുണ്ടാവും അതിന്.. ആഴം അന്വേഷിച്ചു പോയാൽ.. ശ്വാസം മുട്ടിച്ചു കൊല്ലാൻ മാത്രം അലിഞ്ഞു ചേർന്നതാണ് എന്റെ ഉള്ളിൽ അത്.. മറ്റാർക്കും അറിയിലെങ്കിലും ജിത്തേട്ടനെങ്കിലും അത് അറിയാം എന്ന് ഞാൻ വെറുതെ മോഹിച്ചു... അല്ലേ " സങ്കടത്തോടെ ദച്ചു അത് പറയുമ്പോൾ സൂര്യയുടെ ചിരി മാഞ്ഞിരുന്നു ദച്ചു.... എടീ ഞാൻ വെറുതെ പറഞ്ഞതാ.. നിനക്കത് ഫീൽ ചെയ്‌തോ.. സോറി... " മങ്ങിയ മുഖത്തോടെ അവനത് പറയുമ്പോൾ.. ദച്ചു കുറച്ചു കൂടി നീങ്ങി കിടന്നിട്ട് അവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു.. "ജിത്തേട്ടൻ നൽകുന്ന സ്നേഹം എനിക്കൊരിക്കലും മടുക്കില്ല.. മതിയാവില്ല..

കാരണം ഞാൻ അത് അത്രമാത്രം കൊതിച്ചു നടന്നിരുന്നു... ഇത്തിരി ദിവസം മുന്നേ വരെയും.. ഒന്നെന്നെ ചേർത്ത് പിടിക്കാൻ... എന്റെയാണ് എന്നാ അവകാശത്തോടെ.. അതിനെല്ലാം.. ഇപ്പോഴും എന്റെ ജീവനോളം വിലയുണ്ട്... വെറുതെ പോലും എന്നോട് ഇങ്ങനൊന്നും പറയല്ലേ ജിത്തേട്ട... എനിക്കത് സങ്കടമാണ്." കണ്ണ് നിറച്ചു പറയുന്നവളെ നെഞ്ചിലേക്ക് വലിച്ചു ചേർക്കുമ്പോൾ ആ ആത്മാവിലേക്ക് അലിയാൻ കൊതിച്ചത് പോലെ.. അവളും അവനും.. പറയാൻ ബാക്കി ഉള്ളതൊക്കെയും മറന്നു കളഞ്ഞിട്ട്... പുതിയൊരു കാവ്യം രചിക്കുന്ന തിരക്കിൽ ആയിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ആഹാ... മിടുക്കി ആയല്ലോ ഇപ്പൊ.. " കൺ പോളകൾ വിടർത്തി... സുകന്യയുടെ പൾസ് പിടിച്ചു നോക്കുന്നതിനിടെ ഡോക്ടർ പറയുമ്പോൾ... തല ചെരിച്ചു കൊണ്ടവൾ ഹരിയെ നോക്കി.. അയാളുടെയും മുഖം തിളങ്ങുന്ന പോലെ.. വേദനകളും... മരുന്നിന്റെ ആലസ്യവും നിറഞ്ഞ കണ്ണിലെ മറ്റൊരു പ്രതീക്ഷതിളക്കം ഹരി സുകന്യ യിൽ തേടുന്നുണ്ട്.. അത് തിരികെ കിട്ടിയത് പോലെ.

"ഇനിയും അതികം ഒന്നും വേണ്ടി വരില്ല ഹരി... പെട്ടന്ന് റിക്കവർ ചെയ്തു പോവാൻ ആയേക്കും.. ഒരുങ്ങി ഇരുന്നോ രണ്ടാളും... ഇത് നിങ്ങളുടെ വിജയം തന്നെയാണ്.. തോൽപ്പിക്കാൻ ആവില്ലെന്നുള്ള നിങ്ങളുടെ മനസ്സിന്റെ ശക്തിയുടെ വിജയം.. " കേസ് ഫയൽ നോക്കി തിരികെ സിസ്റ്ററിന്റെ കയ്യിൽ കൊടുത്തിട്ട് ഹരിയുടെ നേരെ നോക്കി ഡോക്ടർ അത് പറയുമ്പോൾ... ഹരി അയാളുടെ കൈ പൊതിഞ്ഞു പിടിച്ചു.. ആ തോളിൽ ഒന്ന് തട്ടി ഡോക്ടർ മുറി കടന്ന് പോയപ്പോൾ.. ഹരി പോയി വാതിൽ അടച്ചിട്ട് വന്നു.. സന്തോഷമായില്ലേ... പേടി ഒക്കെ പോയില്ലേ.. ഇപ്പൊ.. അങ്ങനിപ്പോ എന്നെ തനിച്ചാക്കി പോവാൻ നിന്നെ ഞാൻ വിടില്ല " അരികിൽ ഇരുന്നു പറയുന്നവന്റെ തോളിലേക്ക് സുകന്യ പതിയെ ചാഞ്ഞു.. മുൻപത്തെ പോലുള്ള ആ അപകർഷത ഇപ്പോൾ അവരുടെ മുഖത്തോ ഭാവത്തിലോ ലവലേശം ഇല്ലായിരുന്നു... പകരം ഹരി പകർന്നു കൊടുത്ത ആത്മ വിശ്വാസം ആയിരുന്നു അവിടെ നിറഞ്ഞു കണ്ടത്... മറ്റാർക്കും തോൽപ്പിക്കാൻ ആവില്ലെന്നുള്ള മനസ്സിന്റെ ഉറപ്പ്.. സഹിച്ച വേദനകൾക്കോ...

അസഹിഷ്ണുത നിറഞ്ഞ ദിവസങ്ങൾക്കോ....മാറ്റി തിരുത്താൻ ആവാതെ പോയത്.. വാ.. പുറത്തേക്ക് ഒന്നിറങ്ങി നടക്കാം. രണ്ടു ദിവസം ആയില്ലേ ഇതിനകത്ത് തന്നെ " ഹരി കൈ പിടിച്ചിട്ട് ബെഡിൽ നിന്നും സുകന്യയെ പതിയെ താഴെ ഇറക്കി.. അയഞ്ഞു തൂങ്ങിയ വെളുത്ത പൂക്കൾ നിറഞ്ഞൊരു നൈറ്റിയാണ് അവരുടെ വേഷം... നിലത്തു കാൽ കുത്തിയപ്പോൾ ഇടറി പോയ അവരെ ഹരി മുറുകെ പിടിച്ചു.. സൂക്ഷിച്ചു വാ. പതിയെ മതി.. പോയിട്ട് നമ്മൾക്ക് പ്രതേകിച്ചു തിടുക്കം ഒന്നും ഇല്ലല്ലോ " ചിരിച്ചു കൊണ്ട് ഹരി അവർക്ക് ധൈര്യം പകർന്നു.. ഒരുവേള... ശൂന്യത നിറഞ്ഞ തലയിൽ കൂടി സുകന്യയുടെ കൈകൾ ഇഴഞ്ഞു... കുറ്റി മുടികളുടെ... വരവറിയിച്ചു കൊണ്ട്... തലയിൽ ആകമാനം ഒരു പരുകൻ ഭാവം.. "ഇനിയിപ്പോ.. ഇത്തിരി മുടി കൊഴിഞ്ഞു എന്ന് പരാതി പറഞ്ഞു കൊണ്ട് നീ നടക്കില്ലല്ലോ.. മാത്രമല്ല കുളി കഴിഞ്ഞ നനഞ്ഞു കുതിർന്ന മുടി നിന്നെ അസ്വസ്ഥത പെടുത്തുകയും ഇല്ല.." ഹരി ആശ്വാസം പകരുന്നതാണ്.. സുകന്യ ചിരിച്ചു കൊണ്ട് ഹരിയെ നോക്കി കണ്ണുരുട്ടി..

വാ... വീണ്ടും ഹരി വിളിക്കുമ്പോൾ പതിയെ അവൾ നടന്നു തുടങ്ങി.. വിശാലമായ മുറ്റം.... പുൽ തകിടിയിലെ... ഇരുമ്പ് ബഞ്ചിൽ ഇരുന്നു നോക്കിയാൽ... കായലിന്റെ വശ്യ സൗന്ദര്യം.. മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ ശക്തിയുള്ള കാറ്റിൽ.. ഹരിയോട് ചേർന്നിരുന്നു സുകന്യ.. ദച്ചുവിനെ ഒന്ന് വിളിച്ചു താ ഹരിയേട്ടാ.. എത്ര ദിവസം ആയി എന്റെ മോളുടെ ശബ്ദം പോലും കേട്ടിട്ട് " സുകന്യ പറയുമ്പോൾ ഹരി ഫോൺ എടുത്തു.. ഹരിയും അവളെ വിളിച്ചിട്ട് നാല് ദിവസം ആയിരുന്നു.. വിളിച്ചാൽ അവൾ അമ്മയെ അന്വേഷിക്കും.. അവളോട് സംസാരിക്കാൻ പറ്റിയ ഒരു അവസ്ഥയിലേക്ക് സുകന്യ മാറും വരെയും കാത്തിരിക്കുകയെ നിവൃത്തി ഒള്ളായിരുന്നു.. ദച്ചു കാൾ എടുത്തപ്പോൾ ഹരി അത് സുകന്യക്ക് നേരെ നീട്ടി.. മോളെ... ഫോണിൽ കൂടി സുകന്യ വിളിക്കുമ്പോൾ ആ സ്നേഹം കാതിൽ കൂടി കയറി ഇറങ്ങി ദച്ചുവിന്റെ ഹൃദയത്തിൽ പതിഞ്ഞു.. അമ്മേ.... കരച്ചിലും ചിരിയും ഒന്നിച്ചു കൂടിയ മനോഹരമൂഹൂർത്തം. സുഖമാണോ അമ്മേ... യാത്ര ഒക്കെ എങ്ങനെ ഉണ്ട് "

ദച്ചു ചോദിക്കുമ്പോൾ സുകന്യ തല ചെരിച്ചിട്ട് ഹരിയെ നോക്കി.. ഒട്ടും സുഖകരമല്ലാത്ത ഒരു യാത്രയിലാണ് അമ്മയെന്നു അവൾക്ക് അറിയില്ലല്ലോ.. പറ അമ്മേ.. പപ്പാ എവിടെ.. എത്ര ദിവസം ആയി വിളിച്ചിട്ട്.. ഇനി മതിയമ്മേ.. ഒന്നു തിരിച്ചു വാ.. ഇനി പിന്നെ ഒരിക്കൽ പോവാലോ.. എനിക്ക് കാണാൻ കൊതിയാവുന്നു " ദച്ചു പറയുമ്പോൾ സുകന്യയുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... "ഇല്ലെടാ.. ഇനി അതികം നീളില്ല.. പെട്ടന്ന് വരും ട്ടോ.. എനിക്കും ഇനി എന്റെ മോളെ കാണാതെ വയ്യ..." സുകന്യ പറയുമ്പോൾ ഹരി ചിരിച്ചു കൊണ്ട് അവരെ നോക്കി... എക്സാം ഒക്കെ നന്നായി എഴുതിയില്ലേ.. എന്നാ റിസൾട് " ഫോണിൽ സ്പീക്കർ ഓൺ ചെയ്തിട്ട് ഹരിയാണ് ചോദിച്ചത്.. നാളെ അറിയാം പപ്പാ.. ഞാൻ ഇപ്പൊ വിചാരിച്ചതെ ഒള്ളു.. പപ്പാ ഒന്ന് വിളിച്ചെങ്കിൽ എന്ന് ' ദച്ചു പറഞ്ഞു..

"എന്തേ പേടിയുണ്ടോ മോൾക്ക്.. എന്റെ ദച്ചു മിടുക്കി അല്ലേ... ഒരു പേടിയും വേണ്ട " ഹരി അവളോട് പറയുന്നതും... അത് കേട്ട് അവൾ തിളങ്ങുന്ന ഒരു നക്ഷത്രം ആവുന്നതും എല്ലാം നോക്കി.. തൊട്ടടുത്തു തന്നെ സൂര്യ ഇരിക്കുന്നുണ്ട്.. അവന്റെ തോളിൽ ചാരിയാണ് അവളുടെ ഇരിപ്പ്.. ഇടക്കിടെ കള്ള ചിരിയോടെ അവന്റെ കൈകൾ കുസൃതി കാണിക്കുമ്പോൾ.. ദച്ചു സംസാരിക്കുന്നതിനിടെ തന്നെ... അവന്റെ നേരെ നോക്കി കണ്ണുരുട്ടി കാണിക്കും.. എവിടെ.. ആശാന് അതൊന്നും യാതൊരു മൈന്റും ഇല്ല.. ഒടുവിൽ ഫോൺ അവന് നേരെ നീട്ടി കൊണ്ടവൾ അതേ ചിരി അവനും സമ്മാനിച്ചു.. പപ്പാ വിളിക്കുന്നു.. പുന്നാര മോനെ " ചുണ്ട് കോട്ടി കൊണ്ട് അവൾ പറയുമ്പോൾ സൂര്യ ഫോൺ വാങ്ങി.. എഴുന്നേറ്റു പോകാൻ നിന്നവനെ അവൾ അവിടെ തന്നെ പിടിച്ചു വെച്ച്.... അവൻ ചെയ്തത്... പോലെ തന്നെ ഇക്കിളി ഇട്ടും ഇറുകെ പിടിച്ചും ദച്ചു ഒന്നൂടെ അവനിൽ ചേർന്ന് ഇരുന്നു.. .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story