സ്വയം വരം 💞: ഭാഗം 43

swayamvaram jifna

രചന: ജിഫ്‌ന നിസാർ

പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലേ.. എങ്ങാനും പാളിയ.. നമ്മൾ രണ്ടാളും പെട്ടു പോകും.. എന്റെ കാര്യം പോട്ടെ..കൂട്ടത്തിൽ എന്റെ കുടുംബം മൊത്തം നാറും.. ഇതൊന്നും നഷ്ടപെടാതിരിക്കാൻ വേണ്ടിയാണ് ഞാനും അവരും ഈ റിസ്ക് എടുക്കുന്നത് എന്ന് മറന്നു പോവരുത്.. " വീട്ടിൽ എത്തി കാറിൽ നിന്നും ഇറങ്ങും മുന്നേ ദേവ് പൂജയെ നോക്കി പറഞ്ഞു.. "എനിക്കറിയാം ദേവ്.. ജോ എന്നോട് എല്ലാം വിശദമായി പറഞ്ഞു തന്നിട്ടുണ്ട്.. ഞങ്ങൾക്ക് കൂടെ വേണ്ടിയല്ലേ നിങ്ങൾ എല്ലാവരും ഇത് ചെയ്യുന്നത്.. മരണം വരെയും ഞാനും ജോയും അത് മറക്കില്ല.. നിങ്ങളുടെ സഹായം ഇല്ലായിരുന്നു എങ്കിൽ അച്ഛൻ പറയുന്ന ആളെയും കെട്ടി.. ഒരു ജീവിതം മുഴുവനും ഞാനും നീറി കഴിയേണ്ടി വന്നേനെ.. അല്ലങ്കിൽ പാതിയിൽ ജീവൻ തന്നെ അവസാനിപ്പിച്ചു മടങ്ങേണ്ടി വന്നേനെ " നന്ദിയോടെ ദേവിന് നേരെ നോക്കി പൂജ അത് പറയുമ്പോൾ അവൻ ഒന്ന് ചിരിച്ചു.. ഇവിടെ എല്ലാവർക്കും അറിയാം... വേണിക്ക് മുന്നിൽ മാത്രം മതി നമ്മുടെ ആക്ട്..

അവൾക്ക് തോന്നണം നീയും ഞാനും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ടെന്ന്.. അവളെ ഒഴിവാക്കി ഞാൻ നിന്നെ സ്വീകരിക്കും എന്നത്...അതാണ്‌ നമ്മുടെ പ്ലാൻ.. കാഞ്ഞ ബുദ്ധി ഉള്ളവൾ ആണ്.. അതും കുരുട്ട് ബുദ്ധി.. പഠിച്ച പണി പതിനെട്ടും നോക്കും.. നിന്നെ തുരത്തി ഓടിക്കാൻ.. വിട്ട് കൊടുക്കാതെ പിടിച്ചു നിൽക്കാൻ നീ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.. " മുന്നറിയിപ്പ് പോലെ ദേവ് പറഞ്ഞു.. എന്നിട്ടും പൂജയുടെ മുഖം നിറഞ്ഞ ചിരി തന്നെ ആയിരുന്നു..അവൾ മിടുക്കിയാണെന്ന് ഇതിനോടകം തന്നെ ദേവിന് തോന്നിയിരുന്നു.. അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ചാടി... നേരത്തെ ഒളിപ്പിച്ചു വെച്ച തന്റെ സർട്ടിഫിക്കറ്റ് മാത്രം അടങ്ങിയ ബാഗും എടുത്തു കൊണ്ട്... അവൾ കാത്തു നിൽക്കും.. എന്ന് ജോ വിളിച്ചു പറയുമ്പോൾ... ദേവ് പോയി കൂട്ടി കൊണ്ട് വരികയാണ്..

ഒളിച്ചോട്ടം നടത്തിയതിന്റെ വേവലാതി ഒന്നും ദേവ് അവളിൽ കണ്ടില്ല.. മറിച്ചു ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയ സന്തോഷം ഉള്ളത് പോലെ.. നന്നായി സംസാരിക്കാൻ കഴിയുന്ന കൂട്ടത്തിൽ ആണ് അവളെന്നു ദേവിന് തോന്നി.. അത് ഒരു കണക്കിന് നന്നായി.. വേണിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇത്തിരി മിടുക്ക് തന്നെ വേണം.. "എന്റെ പ്രാണൻ ആണ് ജോ.. അവനിൽ ചേരാൻ വേണ്ടി എന്തും ഞാൻ സഹിക്കും.. മരിക്കാൻ പോലും പേടിയില്ല ദേവ്.. അവന് വേണ്ടി " ദേവിനെ നോക്കി.. പൂജ പറഞ്ഞു.. ശെരി.. എങ്കിൽ ഐശ്വര്യമായി ഇടതു കാൽ വെച്ച് ഇറങ്ങിക്കോ.. വലതു വെച്ച പെട്ടന്ന് ഇറങ്ങി പോവാൻ കഴിഞ്ഞില്ലങ്കിലോ.. " ചിരിച്ചു കൊണ്ട് അവൻ പറയുമ്പോൾ.. തല കുലുക്കി കൊണ്ട് പൂജ ഡോർ തുറന്നിറങ്ങി.. ദേവും.. പിറകിൽ ടിക്കി തുറന്നിട്ട്‌ പൂജയുടെ ബാഗ് എടുത്തു കൊണ്ടവൻ അവൾക്ക് അരികിൽ വന്നു..

സിറ്റൗട്ടിൽ കുഞ്ഞിനേയും കൊണ്ട് തുറിച്ചു നോക്കി നിൽക്കുന്ന വേണിയെ അപ്പോഴാണ് അവൻ കണ്ടത്.. അവന്റെ ചുണ്ടിൽ ഒരു ചിരി ഊറി.. "നല്ല ബെസ്റ്റ് തുടക്കം ആണ്.. ദാ.. അതാണ്‌ വേണി.. ഇവിടെ നിന്ന് തന്നെ നമ്മൾ മിഷൻ സ്റ്റാർട്ട് ചെയ്യുന്നു..ഹാപ്പി ആയിട്ട് കയറി വാ.. എനിക്കൊപ്പം തന്നെ.. അവളെ മൈന്റ് ചെയ്യരുത് " പതിയെ നടന്നു കൊണ്ട് ദേവ് പറയുമ്പോൾ ഉറക്കെ ചിരിച്ചു കൊണ്ട് പൂജ തലയാട്ടി... ആ വരവും.. ചിരിയും... പൂജയുടെ രൂപവും.. ഭംഗിയും എല്ലാം... വേണിയുടെ മനസ്സിൽ ആശങ്ക കൂട്ടാൻ കാരണമായി.. "ദേ മോളെ.. അച്ഛൻ വന്നു " പൂജ കേൾക്കാൻ വേണ്ടി തന്നെ ഉച്ചത്തിൽ നാച്ചിയെ നോക്കി ദേവിനെ കാണിച്ചു കൊണ്ട് വേണി അത് പറയുമ്പോൾ... അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ.. പൂജയുടെ കൈ പിടിച്ചു കൊണ്ട് ദേവ് അകത്തേക്ക് കയറി.. പൂജയും അവളെ നോക്കിയില്ല.. നിന്ന നിൽപ്പിൽ കത്തും എന്ന പരുവത്തിൽ ആയിരുന്നു വേണി അപ്പോൾ.. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.. പക്ഷെ പ്രകടിപ്പിക്കാൻ കൂടി അനുവാദം ഇല്ലെന്ന ഓർമ അവളുടെ കണ്ണ് നിറച്ചു..

ഇനി എന്ത് വേണമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.. ഒന്നും ഒരു കുറവും വരാതെ കിട്ടി കൊണ്ടിരുന്നപ്പോൾ പലതിന്റെയും വിലയോ ആവിശ്യകതയോ അറിഞ്ഞിരുന്നില്ല.. ഇന്നിപ്പോൾ മോളുടെ അടക്കം പല ആവിശ്യവസ്തുക്കളും തീരാറായി.. ഒരക്ഷരം പോലും മിണ്ടാതെ.. കാണാതെ.. അറിയാതെ നടക്കുന്നവനോട്.. ഇതെല്ലാം വേണമെന്ന് എങ്ങനെ പറയും.. വേണി നിറഞ്ഞ കണ്ണോടെ നാച്ചിയെ പറ്റി പിടിച്ചു കൊണ്ട്.. പതിയെ അകത്തേക്ക് നടന്നു.. "ആഹാ.. പൂജ മോള് വന്നോ " കാത്തിരുന്നത് പോലെ ഉമ അത് ചോദിക്കുമ്പോൾ വേണിയാണ് പിടഞ്ഞു പോയത്.. അവരുടെ വാക്കിൽ തുളുമ്പുന്ന വാത്സല്യം അറിഞ്ഞു കൊണ്ട്. കാവ്യയും ദച്ചുവും അവളോട് വിശേഷങ്ങൾ ചോദിക്കുന്ന തിരക്കിൽ ആയിരുന്നു... മുകുന്ദൻ... സോഫയിൽ ഇരിക്കുന്നുണ്ട്.. പൂജ അരികിൽ ചെന്നിട്ട് അയാളോടും ചിരിച്ചു കൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്നത് നെഞ്ചിടിപ്പോടെ തന്നെ വേണി നെഞ്ചിടിപ്പോടെ കണ്ടിരുന്നു.. യാത്ര ക്ഷീണം കാണും.. മോളോന്നു പോയി ഫ്രഷ് ആയിട്ട് വന്നോളൂ... ഭക്ഷണം കഴിക്കാൻ "

ഉമ പറയുമ്പോൾ.. പൂജ മനോഹരമായോന്ന് ചിരിച്ചിട്ട് ദേവിനെ നോക്കി.. അതാണ്‌ മുറി... ഗസ്റ്റ് റൂം ചൂണ്ടി ദേവ് പറഞ്ഞു. പേടിക്കണ്ട.. തൊട്ടപ്പുറത്തു തന്നെ ഞാൻ ഉണ്ട് " പൂജയോട് പറഞ്ഞിട്ട് ദേവ് സ്വന്തം മുറിയിൽ പോയി വാതിൽ അടച്ചു. ദേവിന്റെ തൊട്ടപ്പുറത്തെ മുറിയിലേക്ക് പൂജ കയറി പോകുന്നതും.. അതിന് പിറകിൽ തന്നെ അവരെല്ലാം ഉൾവലിയുന്നതും നിസ്സഹായതയോടെ വേണി നോക്കി നിന്നു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂര്യക്ക് ഒപ്പം റിസൾട് നോക്കാൻ ഇരിക്കുമ്പോൾ ദച്ചുവിന് നല്ല ടെൻഷൻ ഉണ്ടായിരുന്നു "എന്തിനാ ദച്ചു ഇങ്ങനെ പേടിക്കുന്നത്.. ഇത് ലൈഫിൽ തോറ്റു പോകാൻ ഉള്ള എക്സാം ഒന്നും അല്ലായിരുന്നല്ലോ.. ഒരു മകൾ എന്ന നിലയിൽ... എന്റെ ഭാര്യ എന്ന നിലയിൽ.. നിന്റെ വിജയം എത്രയോ തിളക്കം ഉള്ളതാ... തോറ്റു പോയെങ്കിൽ.. നമ്മൾ വീണ്ടും ശ്രമിക്കും.. അല്ല പിന്നെ " അവളെ ചേർത്ത് പിടിച്ചു കൊണ്ട് സൂര്യ പറഞ്ഞു..

അവൾക്ക് ആ നിമിഷം ഹരിയെ വല്ലാതെ മിസ് ചെയ്തിരുന്നു.. അതവൻ അറിയുകയും ചെയ്തു.. പക്ഷെ.. പ്രതീക്ഷിചതിലും നല്ല മാർക്കും വാങ്ങി ദച്ചു പാസായിരുന്നു... അതിന്റെ സന്തോഷം... സൂര്യയുടെ കവിളിൽ... വളരെ വലിയൊരു പാട് തീർത്തു കൊടുത്തു.. പക്ഷെ ആ വേദനക്ക് പിറകിലും അവൾ തന്നോടുള്ള സ്നേഹവും നന്ദിയും വളരെ മനോഹരമായി പൊതിഞ്ഞു പിടിച്ചിരുന്നു എന്നവനറിയാം.. സോറി.... കടിച്ചു പറിച്ചതിന്റെ വേദനയിൽ കവിളിൽ തടവി നിൽക്കുന്നവനോട് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് ദച്ചു താഴേക്ക് ഓടി. ബാക്കി ഉള്ളവരോട് വിവരം പറയാൻ... അവർക്കെല്ലാം അതൊരു ആഘോഷം തന്നെ ആയിരുന്നു... മുന്നേ തന്നെ വാങ്ങി വെച്ച ലഡ്ഡുവിന്റെ പയ്ക്ക് കൊണ്ട് സൂര്യ ഇറങ്ങി വരുമ്പോൾ... താൻ ജയിക്കും എന്നത് അവന്റെ വിശ്വാസം ആയിരുന്നു എന്ന് ദച്ചു... സന്തോഷത്തോടെ തിരിച്ചറിഞ്ഞു..

ആ സന്തോഷം അവളുടെ കണ്ണ് നിറച്ചപ്പോൾ... കളിയാക്കി ചിരിക്കാൻ ഏറ്റവും മുന്നിൽ സൂര്യ തന്നെ ആയിരുന്നു.. 😍😍😍😍😍😍😍😍😍😍😍😍😍😍 അതിനിപ്പോ നീ ഇത്രയും ടെൻഷൻ ആവാൻ എന്താണ് അനു... എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് നീ തന്നെയല്ലേ നാഴികയ്ക്ക് നാല്പതു വട്ടം പറയാറുള്ളത്.. എന്നിട്ടിപ്പോ എന്തേ " അനുവിന്റെ താടി പിടിച്ചു ഉയർത്തി കൊണ്ട് ദച്ചു അത് ചോദിക്കുമ്പോൾ വിളറിയ ഒരു ചിരി ഉണ്ടായിരുന്നു അവളുടെ മുഖം നിറയെ.. എനിക്ക് മുന്നിൽ ഇപ്പൊ തീരെ ഇല്ലാത്തതും നീ ഈ പറഞ്ഞ സമയം തന്നേയ ദച്ചു... ഇത് വരെയും പഠനത്തിന്റെ പേരും പറഞ്ഞു പിടിച്ചു നിന്നു.. ഇനി ജോലി എന്നും പറഞ്ഞു എത്ര കാലം ആണാവോ ഇങ്ങനെ.. " അനു നിരാശയിൽ പറഞ്ഞു.. ദച്ചു ഒന്നും മിണ്ടാതെ അവളെ നോക്കി.. ദച്ചുവിനെ കാണാൻ വന്നതാണ് അവൾ.. മനസ്സിൽ എന്തൊക്കെയോ അസ്വസ്ഥത നിറഞ്ഞ നിമിഷം അവളെ ഒന്ന് കാണാൻ തോന്നിയപ്പോൾ ഓടി പോന്നതാ.. എന്നും വിളിക്കുന്നതോ.. മെസേജ് ചെയ്യുന്നതോ മാത്രം അല്ലല്ലോ സൗഹൃദം.. തനിക്കൊരു താങ്ങു വേണമെന്ന് തോന്നുമ്പോൾ.. യാതൊരു മുന്നറിയിപ്പും കൊടുക്കാതെ ഓടി കയറി ചെല്ലാൻ പറ്റുന്നത് എവിടെയോ... അവിടെയല്ലേ നല്ല സൗഹൃദം... വളർന്നു പന്തലിക്കുന്നത്..

ദച്ചു പറഞ്ഞു പറഞ്ഞു അനുവിനെ അവിടെ എല്ലാവർക്കും നല്ല പരിചയം ആയിരുന്നു.. താഴെ ചായ സൽക്കാരം എല്ലാം കഴിഞ്ഞു... മുകളിലേക്ക് അവളെയും കൊണ്ട് കയറി പോന്നു ദച്ചു.. ഒഴിവ് ദിവസം ആയത് കൊണ്ട് തന്നെ അന്ന് അവിടെ എല്ലാവരും ഉണ്ടായിരുന്നു.. സൂര്യ മാത്രം തേജസിൽ പോയിട്ടുണ്ട്... അടുത്ത ആഴ്ച ഏതോ ഒരു പ്രോഗ്രാം ഉണ്ട്.. അതിന്റെ റിഹേഴ്സൽ.. "അതൊക്കെ വിട്.. നിന്റെ വിശേഷം പറ.. ഹാപ്പി അല്ലേ ഇപ്പൊ.." പഴയതിലും തീവ്രമായൊരു തിളക്കം ദച്ചുവിൽ കണ്ടത്തിയിട്ടും അവൾ പറഞ്ഞു കേൾക്കാൻ ഉള്ള കൊതി കൊണ്ട് തന്നെ ആയിരുന്നു അനു അങ്ങനെ ചോദിച്ചത്.. അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ ദച്ചു എന്തോ നോക്കുന്നത് കണ്ടപ്പോൾ അനുവിന്റെ കണ്ണുകളും അങ്ങോട്ട്‌ തിരിഞ്ഞു.. സ്റ്റെപ്പ് കയറി വരുന്ന സൂര്യയിൽ ആണ് പെണ്ണ്.. "സ്വന്തം ആയി കിട്ടിയിട്ടും ഈ വായി നോട്ടത്തിന് യാതൊരു കുറവും ഇല്ല.. അല്ലേടി മോളെ " ദച്ചുവിനോട് പറഞ്ഞു കൊണ്ട് അനു എഴുന്നേറ്റു.. അവൾ അപ്പോഴും ഒന്നും മിണ്ടാതെ.. ചിരിച്ചു..അവനെ എനിക്ക് എത്ര കണ്ടാലും മതിയാവില്ല അനൂ...

"എപ്പോ എത്തി... വന്നിട്ടുണ്ട് എന്ന് ദച്ചു വിളിച്ചു പറഞ്ഞു.." തോളിൽ കിടന്നു... ഷർട്ട് ദച്ചുവിന്റെ കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് സൂര്യ ചിരിയോടെ അനുവിനോട് ചോദിച്ചു.. ഇട്ടിരുന്ന.... ബനിയനും.. അവന്റെ മുഖവും വിയർത്തു പോയിരുന്നു.. "ഇത്തിരി നേരം ആയുള്ളൂ " അനുവും ചിരിച്ചു കൊണ്ട് അവന്റെ നേരെ നോക്കി... ചായ കൊടുത്തില്ലേ ദച്ചു.. അവൻ കൊടുത്ത ഷർട്ടിൽ മുഖം അമർത്തി ശ്വാസം പിടിച്ചു നിൽക്കുന്നവളോട് സൂര്യ ചോദിക്കുമ്പോൾ അവൾ ഞെട്ടി കൊണ്ട് അവന്റെ നേരെ നോക്കി.. പിന്നെ ചമ്മലോടെ തലയാട്ടി.. അവന്റെ മുഖം നിറഞ്ഞ കള്ളചിരി അനുവും കണ്ടിരുന്നു.. "എങ്കിൽ നിങ്ങൾ സംസാരിക്ക്.. ഞാൻ ഒന്ന് കുളിച്ചു വരട്ടെ..തേജസിൽ പോയതാ... റിഹേഴ്സൽ ഉണ്ടായിരുന്നു.. ഇവൾ ഇവിടെ എത്തിയത് കൊണ്ട് അവിടെ കയറി ഇറങ്ങാതെ താൻ ഇപ്പൊ രക്ഷപെട്ടു അല്ലേ " ചിരിച്ചു കൊണ്ട് സൂര്യ അത് പറയുമ്പോൾ അനു തലയാട്ടി കൊണ്ട് ദച്ചുവിനെ നോക്കി.. അവൾ ഒന്ന് കൂർപ്പിച്ചു നോക്കി രണ്ടാളെയും.. സൂര്യ അവളുടെ കവിളിൽ ഒരു കുത്ത് വെച്ച് കൊടുത്തിട്ട് അവൾ വീർപ്പിച്ചു പിടിച്ചത് പോലെ കവിൾ വീർപ്പിച്ചു കാണിച്ചു..

അനുവിന്റെ നേരെ നോക്കി.. ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് അവൻ മുറിയിലേക്ക് കയറി പോകുമ്പോൾ... ദച്ചുവിന്റെ മുഖം നിറഞ്ഞ ചിരി ആയിരുന്നു.. "നിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ല.. അല്ലേ ദച്ചും കുറുമ്പും വാശിയും അത് പോലെ തന്നെ ഉണ്ടല്ലോ..." അനു ചോദിക്കുമ്പോൾ ദച്ചു ചിരിച്ചു കൊണ്ട് അവൾക്ക് നേരെ ഇരുന്നു.. സൂര്യ കൊടുത്തു ഷർട്ട് അപ്പോഴും അവളുടെ മടിയിൽ ഉണ്ട്.. "എന്നെ പോലെ.. എന്റെ കുറുമ്പും ആസ്വദിക്കാൻ കഴിയുന്നവനൊപ്പം ആണ് അനു ഞാൻ... പിന്നെ എന്തിന് മാറണം " ദച്ചു തിരിച്ചു ചോദിച്ചു.. "എന്നാലും ഒരു ഭാര്യയിൽ നിന്നും സൂര്യ കുറച്ചു കൂടി മെച്ചൂരിറ്റി എസ്‌പെക്ട് ചെയ്യുന്നെങ്കിലോ ദച്ചു... അതൂടെ നോക്കണ്ടേ ടി. കുഞ്ഞു കളിച്ചു നടക്കുമ്പോ " അനു അവളെ നോക്കി.. "ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കാൻ എനിക്ക് പൂർണ സ്വതന്ത്ര്യം ഉണ്ട് അനു ഇവിടെ..

. ഇത്തിരി നേരം എന്റെ മുഖം ഒന്ന് വാടിയ പോലും അതിന്റെ കാരണം അറിയാതെ ഇവിടർക്കും ഒരു സമാധാനവും ഉണ്ടാവില്ല.. ഈ വീട്ടിൽ മരുമകൾ ആണ് ഞാൻ എന്ന് എനിക്ക് ഇന്ന് വരെയും തോന്നിയിട്ടും ഇല്ല ' ദച്ചു ആവേശത്തിൽ പറയുമ്പോൾ.... അനു തല കുലുക്കി കൊണ്ട് അവളെ നോക്കി.. "പിന്നെ ജിത്തേട്ടൻ... ദച്ചു പറയുമ്പോൾ.. അനു ഒന്നൂടെ അവളെ കൂർപ്പിച്ചു നോക്കി... ആര്... അതാരാ ഈ ജിത്തേട്ടൻ " ചിരി അമർത്തി കൊണ്ട് അനു ചോദിക്കുമ്പോൾ ദച്ചു ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു.. "എന്നോട് അങ്ങനെ വിളിച്ചോളാൻ പറഞ്ഞു " അവളുടെ തോളിൽ തല വെച്ച് കൊണ്ട് ദച്ചു പറയുമ്പോൾ അനു ചിരിച്ചു പോയിരുന്നു.. "മ്മ്.. ആയിക്കോട്ടെ...എന്നിട്ട്.. ബാക്കി പറ.. നിന്റെ ജിത്തേട്ടൻ.." അനു വീണ്ടും പറഞ്ഞു.. "ആ സ്നേഹത്തിന് മുന്നിൽ ഞാൻ പലപ്പോഴും തോറ്റു പോകാറുണ്ട് അനു... സ്നേഹം കണ്ടു പിടിച്ചത് ഇപ്പൊ അവനാണോ എന്നെനിക്ക് നല്ല സംശയം ഉണ്ട് കേട്ടോ " ദച്ചു പറയുബോൾ അനു ആണോ എന്ന രീതിയിൽ അവളെ നോക്കി.. അതേ.. ന്ന്... ദച്ചു ഒരിക്കൽ കൂടി പറഞ്ഞു..

"അതെനിക്ക് മനസ്സിലായി കേട്ടോ പെണ്ണെ.. പണ്ടത്തെ പോലല്ല.. ആകെ ഒരു മാറ്റം.. അടുത്ത് തന്നെ ഒരു ഉണ്ണി വാവാവോ..." അനു പതിയെ പറയുമ്പോൾ ദച്ചു ആകെ ചുവന്നു പോയിരുന്നു.. അവളുടെ നഖം അനുവിന്റെ കയ്യിൽ അമർന്നു.. അനു കൈ കുടഞ്ഞു കൊണ്ട് അവളെ നോക്കി.. ദച്ചു പക്ഷെ മുഖം ഉയർത്തി നോക്കുന്നെ ഇല്ലായിരുന്നു.. "സ്നേഹത്തിന്റെ കാര്യത്തിൽ നിന്നെ തോൽപ്പിക്കാൻ സൂര്യ ഇനി ഒന്നൂടെ ജനിക്കണം... അതെനിക്ക് നല്ല ഉറപ്പാ ദച്ചു... എന്നും ഇങ്ങനെ ഈ സന്തോഷത്തിൽ കണ്ടാൽ മാത്രം മതി... രണ്ടാളേം " അനു പറഞ്ഞു.. അപ്പോഴേക്കും... സൂര്യ കുളി കഴിഞ്ഞു വന്നിരുന്നു.. എന്നിട്ട്... എന്തൊക്കെ വിശേഷം അത് പറ... റിസൾട് അറിഞ്ഞല്ലോ... നല്ല മാർക്കും ഉണ്ടല്ലോ.. ഞാൻ കണ്ടിരുന്നു..ജോലിക്ക് ട്രൈ ചെയ്യുന്നില്ലേ " ദച്ചുവിന്റെ അരികിൽ ചേർന്നിരുന്നു കൊണ്ട് സൂര്യ അനുവിനോട് ചോദിച്ചു.. "നോക്കുന്നുണ്ട്.. പക്ഷെ എവിടേം ശെരിയാവുന്നില്ല..." അൽപ്പം നിരാശയിൽ അനു അത് പറയുമ്പോൾ.. ദച്ചു സൂര്യ ചീകി ഒതുക്കി വെച്ച മുടി ഇഴകൾ തട്ടി തെറിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.. യാതൊരു പരിഭവവും കൂടാതെ അവൾക്ക് വേണ്ടി ഇരുന്നു കൊടുക്കുന്നവനെ കാണുമ്പോൾ ദച്ചു പറഞ്ഞതിന്റെ പൊരുൾ അനുവിന് മനസ്സിലായി..

അവളെ അവൻ സ്നേഹിക്കുന്നു.. അത് കൊണ്ട് തന്നെ... അവന് വേണ്ടി അവൾക്കൊന്നും ഉപേക്ഷിച്ചു മടങ്ങേണ്ടി വരുന്നില്ല... ആ കുറുമ്പുകൾ പോലും അവൻ ആസ്വദിച്ചിരിക്കുമ്പോൾ അനുവിന്റെ കൂടി ഹൃദയം നിറഞ്ഞു.. "എങ്കിൽ താനൊരു കാര്യം ചെയ്യ്.. സർട്ടിഫിക്കറ്റ്സ് കൊണ്ട് നാളെ ഓഫീസിൽ വാ.. വല്യേട്ടനോട് ഞാൻ പറഞ്ഞോളാം.. വഴി അറിയില്ലേ.."പെട്ടന്ന് സൂര്യ അത് പറയുമ്പോൾ അനുവിനോപ്പം ദച്ചുവിന്റെ കണ്ണുകൾ കൂടി മിഴിഞ്ഞു വന്നിരുന്നു.. ജിത്തേട്ടാ... വിശ്വാസം വരാതെ അവൾ വിളിക്കുമ്പോൾ സൂര്യ ചിരിച്ചു.. "ഞെട്ടി പോയോ രണ്ടാളും.. ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ... എന്റെ പെണ്ണിന്റെ ചങ്ക് അല്ലേ.. സത്യത്തിൽ അവൾക്ക് വേണ്ടി ഞാൻ ഒഴിച്ച് ഇട്ടതാ ആ പോസ്റ്റ്‌.. പക്ഷെ എനിക്ക് തോന്നുന്നു.. ഇപ്പൊ അത് ഏറ്റവും അത്യാവശ്യം.. അനുവിന് ആണെന്ന്.. ഇവൾക്ക് അതാവും കൂടുതൽ സന്തോഷം.. അല്ലേടി " ദച്ചുവിന്റെ തലയിൽ ഒന്ന് മേടി കൊണ്ട് സൂര്യ അത് പറയുമ്പോൾ അനു നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ തിരിഞ്ഞു നിന്നു.. ഏയ്‌.. കരയുന്നോ.. അത് എന്തിനാടോ "

അനുവിന്റെ കൈ പിടിച്ചിട്ട്... സൂര്യ അവിടെ തന്നെ ഇരുത്തി.. ദേ.. ഇവളും കരയുന്നു.. നിങ്ങൾക്ക് രണ്ടിനും വട്ടാണോ ഇനി.. സൂര്യ കളിയാക്കി.. 'സന്തോഷം കൊണ്ടാ.. സത്യം ആയിട്ടും സന്തോഷം കൊണ്ടാ.. എന്റെ അച്ഛൻ... അച്ഛനൊരുപാട് ആശ്വാസം തോന്നും.. ഇതറിയുമ്പോൾ.. പാവം.. ഒരുപാട് ഫൈറ്റ് ചെയ്തിട്ടാണ്.. ഞാൻ ഈ നിലയിൽ എത്തിയത്... " കരഞ്ഞും ചിരിച്ചും കൊണ്ട് അനു പറയുമ്പോൾ... ദച്ചു അവളെ കെട്ടിപിടിച്ചു.. രണ്ടു പേരുടെയും കണ്ണ് നിറഞ്ഞിരിക്കുന്നു.. പക്ഷെ മുഖം നിലാവ് പോലെ.. തിളക്കം. "എന്തും ഏറ്റവും അത്യാവശ്യം ഉള്ളവരിൽ എത്തുമ്പോൾ ആണ് മൂല്യം കൂടുന്നത്... ഇപ്പൊ ഈ ജോലി.. നിനക്കാണ് കൂടുതൽ ആവിശ്യം.." സൂര്യ പറയുമ്പോൾ അനു.. ദച്ചുവിൽ നിന്നും അകന്ന് മാറി.. കണ്ണ് തുടച്ചു.. "ഞാൻ പോട്ടെ എന്ന.. എനിക്കിത് അച്ഛനോട് പറയാഞ്ഞിട്ട് ധൃതിയായി " അനു ചോദിക്കുമ്പോൾ ദച്ചു തലയാട്ടി... ശേഷം അനു സൂര്യയെ നോക്കി.. "ഒക്കെ... സൂക്ഷിച്ചു പോണം... ആവേശം മൂത്തു ഓവർ സ്പീഡിൽ പോവരുത്.. കേട്ടല്ലോ " അവൻ ഓർമിപ്പിച്ചു.. തലയാട്ടി കൊണ്ട് അനു ഓടി ഇറങ്ങി പോയി.. മ്മ്... തന്നെ നോക്കി വീണ്ടും കണ്ണ് നിറക്കുന്നവളെ നോക്കി... സൂര്യ പുരികം പൊക്കി... ഒന്നുല്ല... കരച്ചിൽ അമർത്തി... പുറത്ത്.. അനു പോകുന്നതും നോക്കി ദച്ചു നിന്നു.. സന്തോഷമായില്ലേ.. ഇനി എന്തിനാ കരയുന്നെ " കാതിൽ ചുണ്ട് ചേർത്ത് സൂര്യ ചോദിക്കുമ്പോൾ ദച്ചു തിരിഞ്ഞു നിന്നിട്ട് അവന്റെ നെഞ്ചിൽ ചേർന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story