സ്വയം വരം 💞: ഭാഗം 44

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ദേവും പൂജയും എവിടെ... അവർക്ക് കഴിക്കാൻ ഒന്നും വേണ്ടേ " രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മുകുന്ദൻ ആണ് അത് ചോദിച്ചത്.. അടുക്കളയിൽ ഉണ്ടായിരുന്ന വേണി അങ്ങോട്ട് കാത് കൂർപ്പിച്ചു പിടിച്ചു.. മറുപടി കേൾക്കാൻ.. "അവനെന്തോ മെയിൽ ചെക്ക് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു അച്ഛാ... കുറച്ചു കഴിഞ്ഞു കഴിച്ചോളാം എന്ന് " കാവ്യ ആണ് മറുപടി പറഞ്ഞത്.... പൂജക്കും വേണ്ടേ... " ഇപ്രാവശ്യം ചോദ്യം ഉമയാണ്.. വേണിക്ക് എല്ലാം കൂടി കേട്ടിട്ട് ദേഷ്യം വിറഞ്ഞു വരുന്നുണ്ട്.. എങ്കിലും അത് അടക്കി പിടിക്കാനെ നിർവാഹമുള്ളൂ.. വെറുതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് കൂടുതൽ വെറുപ്പ് നേടിയാൽ.. പുറത്തേക്കുള്ള പാസ് കുറച്ചു കൂടി എളുപ്പത്തിൽ ആയേക്കും എന്നവൾക്ക് നല്ല പേടി ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെയാണ് അവരുടെ കൂടെ കൂടാനുള്ള ഒരു അവസരവും വെറുതെ കളയാത്തത്. മുൻപൊക്കെ... ഒന്നല്ലങ്കിൽ ഇവർ കഴിക്കും മുന്നേ... അല്ലെങ്കിൽ അവരുടെത് കഴിഞ്ഞിട്ട്... അങ്ങനെ ആയിരുന്നു ശീലം..

പിന്നെ കുഞ്ഞിനെ ഉറക്കി ഫോണിൽ തോണ്ടി അങ്ങനെ ഇരിക്കും.. ആരോടും പ്രതേകിച്ചു ഒന്നും പറയാനും ഇല്ല.. ആരു പറയുന്നതും കേൾക്കാറുമില്ല... ഇന്നിപ്പോ ആ താനാണ്... അവരുടെ വരവും കാത്ത് ഇരിക്കുന്നത്... അവരെല്ലാം കഴിച്ചു തുടങ്ങി.... തന്നെ ആരും അന്വേഷിച്ചു നോക്കിയത് പോലും ഇല്ലല്ലോ എന്നവളോർത്തു... ചിരിയും ബഹളങ്ങളുമായി... അവരെല്ലാം ആസ്വദിച്ചു കഴിക്കുമ്പോൾ... വേണി അടുക്കളയിൽനിന്നും വർക്ക് ഏരിയയിലേക്ക് ഇറങ്ങി ഇരുന്നു.. പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി എത്ര നേരം ഇരുന്നു എന്നത് അവൾക്ക് പോലും അറിയില്ലായിരുന്നു... ഏറെ നേരം ആ ഇരിപ്പ് തുടർന്നിട്ടും ദേവിനെ കാണാഞ്ഞപ്പോൾ വേണി പതിയെ എഴുന്നേറ്റു.. അടുക്കളയിൽ ക്ളീൻ ചെയ്തു കൊണ്ട്... ദച്ചുവും... കാവ്യയും ഉണ്ടായിരുന്നു.. അവരുടെ ചിരികൾക്കിടയിലേക്ക് കടന്ന് കൂടാൻ തനിക്കു മുന്നിൽ ഇപ്പോഴും വഴിയൊന്നും ഇല്ലെന്ന് കണ്ടപ്പോൾ... വേണി വേഗം അവിടെ നിന്നും ഇറങ്ങി നടന്നു.. അടഞ്ഞു കിടക്കുന്ന ദേവിന്റെ മുറിയുടെ വാതിൽ തുറക്കാൻ ലേശം പേടി ഉണ്ടായിരുന്നു..

അന്നത്തെ സംഭവത്തിന് ശേഷം അവനൊരു വാക്ക് പോലും മിണ്ടിയിട്ടില്ല എന്നത് അവളിൽ നിരാശ തീർത്തിരുന്നു.. അവൻ ഇങ്ങോട്ട് വന്നു മിണ്ടിയാലും... ജാഡ കാണിച്ചു നടക്കുന്നൊരു വേണി അപ്പോഴും അവളെ കളിയാക്കി.. രണ്ടും കല്പ്പിച്ചു തന്നെ വാതിൽ തുറക്കുമ്പോൾ.... ദേവിനോപ്പം പൂജയെ കൂടി കണ്ടപ്പോൾ... വേണിയുടെ പിടി വിട്ട് പോവുന്നുണ്ട്.. എങ്കിലും കടിച്ചു പിടിച്ചു കൊണ്ടവൾ വാതിൽ മുഴുവനായും തുറന്നു.. ശബ്ദം കേട്ട് രണ്ടാളും ഒന്ന് നോക്കിയിട്ട് വീണ്ടും ലാപ്ടോപ്പിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.. ദേവേട്ടാ... സമയം പത്തു കഴിഞ്ഞു.. നിങ്ങൾക്ക് ഭക്ഷണം ഒന്നും വേണ്ടേ " എത്ര അടക്കി പിടിച്ചിട്ടും... ഉള്ളിലെ ദേഷ്യം ആ വാക്കുകൾ പുറത്ത് കാണിച്ചിരുന്നു.. എന്നിട്ടും രണ്ടും തിരക്കിട്ട സംസാരത്തിൽ തന്നെ എന്നത് വേണിയെ ഭ്രാന്ത് പിടിപ്പിക്കാൻ ധാരാളം ആയിരുന്നു.. ദേവേട്ടാ.. നിങ്ങളോടാ ഞാൻ ചോദിച്ചത് " ഇപ്രാവശ്യം ശബ്ദം കുറച്ചു കൂടെ കട്ടി കൂടി.. മൂർച്ചയും.. "ദേവിന് കുറച്ചു കൂടി വർക്ക്‌ ചെയ്യാനുണ്ട്... അത് തീർന്നിട്ട് കഴിച്ചോളാം..

താൻ കഴിച്ചു കഴിഞ്ഞെങ്കിൽ പോയി കിടന്നോ " ഗൗരവത്തിൽ പൂജ പറയുമ്പോൾ... വേണിയുടെ അവസാന പിടിയും വിട്ട് പോയി.. അത് ചോദിക്കാൻ നീ ആരാടി " കാറ്റ് പോലെ... അകത്തേക്ക് പാഞ്ഞു ചെന്നവൾ.. പക്ഷെ പൂജയുടെ മുഖം നിറഞ്ഞ പുച്ഛം അവളിലെ വീര്യം കുറച്ചു.. "ഇതേ.. എന്റെ ഭർത്താവ് ആണ്... അങ്ങേര് എപ്പോ കഴിക്കണം എന്ന് നീ അല്ല തീരുമാനം എടുക്കേണ്ടത്.. കേട്ടോ " പല്ല് കടിച്ചു പിടിച്ചു കൊണ്ട് വേണി പറയുമ്പോൾ.. പൂജ കളിയാക്കിയത് പോലെ ഒന്ന് ചിരിച്ചിട്ട്... ദേവിനെ നോക്കി.. "ഡാ.. ഭാര്യ വന്നിരിക്കുന്നു.. നീ കഴിക്കാൻ പോണില്ലേ " അവൾ ചോദിക്കുമ്പോൾ ആ പുച്ഛചിരി ദേവിലേക്ക് കൂടി പടർന്നത് ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് വേണി നോക്കി.. "എനിക്ക് കഴിക്കാൻ ആരുടേയും ഔദാര്യം ആവിശ്യം ഇല്ലല്ലോ പൂജ ഇവിടെ.. ഇത് എന്റെ വീടാണ്.. ഞാൻ എനിക്ക് തോന്നുമ്പോ കഴിക്കും.. കിടക്കും.. തോന്നുന്നത് ചെയ്യും.. അത് ചോദിക്കാൻ ഞാൻ ആരെയും ചുമതല പെടുത്തിയിട്ടില്ല എന്ന് നിന്നോട് മുൻപ് തന്നെ പറഞ്ഞിട്ടില്ലേ... പിന്നെ എന്തിന്....

വഴിയേ പോണവർക്ക് ചെവി കൊടുക്കണം..." മുഖം നോക്കാതെ ദേവ് പറയുമ്പോൾ... അത് തനിക്ക് നേരെയുള്ള കുത്താണ് എന്ന് വേണിക്ക് മനസ്സിലായി.. വിരൽ തമ്മിൽ കൊരുത്തു ഞെരിച്ചു കൊണ്ട്.. അവൾ ദേഷ്യം അമർത്തി.. ഇറങ്ങി പോവാൻ.... ഇനി നിന്നോട് എങ്ങനെ പറയണം " പൂജയുടെ കൂർത്ത സ്വരം.. അവളുടെ മുഖം അടച്ചോന്നു കൊടുക്കണം എന്ന് വേണിക്ക് അതിയായ ആഗ്രഹം ഉണ്ടായിട്ടും ദേവിന്റെ മുഖത്തു കണ്ട നിസംഗത അവളെ പിന്നോട്ട് വലിച്ചു.. താൻ ഇവിടെ എന്ത് പറഞ്ഞാലും... ദേവ്... പൂജയുടെ കൂടെ മാത്രം നിൽക്കൂ എന്നവൾക്ക് തോന്നി.. തിരിച്ചു ഇറങ്ങി പോരുകയേ അവൾക്ക് മുന്നിൽ അപ്പോൾ ഒരു വഴി ഉണ്ടായിരുന്നൊള്ളു... കത്തുന്ന കണ്ണോടെ പൂജയെ ഒന്ന് നോക്കിയിട്ട് വേണി തിരിച്ചിറങ്ങി.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 "നിങ്ങളുടെ എല്ലാം കണ്ണിൽ ഈ ലോകത്തിലെ ഏറ്റവും വൃത്തികെട്ടവൾ ഞാൻ ആണല്ലോ.. ഇപ്പൊ നിങ്ങൾ ഈ ചെയ്യുന്നതോ ദേവേട്ടാ.. ഇത് പുണ്യപ്രവർത്തനം ആണോ.. അതിനു സപ്പോർട്ട് ചെയ്യാൻ കുറച്ചു വീട്ടുകാരും..."

പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റിട്ട് വേണി ആദ്യം ദേവിന്റെ മുറിയിൽ എത്തി...ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ല എന്നൊരു തോന്നൽ അവളിൽ ശക്തമായി.. ദേഷ്യത്തോടെ വേണി അത് പറഞ്ഞിട്ടും ദേവ് തിരിഞ്ഞു പോലും നോക്കാതെ ഫോണിൽ തോണ്ടി ഇരുന്നു.. "ഇതെവിടുത്തെ നിയമം ആണ്.. അവളെ കൊണ്ട് പോവാൻ വേറെ എവിടെയും സ്ഥലം കിട്ടിയില്ല എന്നത് നിങ്ങളുടെ വീട്ടുകാർ വിശ്വസിച്ച പോലെ... ഞാൻ വിശ്വസിക്കില്ല... നിങ്ങളുടെ മനസ്സിൽ മറ്റെന്തോ ഉണ്ട്.." വേണി വീണ്ടും ദേവിന് മുന്നിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞും.. അവൻ ആവട്ടെ മുഖം പോലും ഉയർത്തി നോക്കിയില്ല.. നാച്ചി മോൾ അവന്റെ കയ്യിലേക്ക് ചാടാൻ ആഞ്ഞു.. വേണി അപ്പോഴും അവനെ നോക്കി.. "പ്ലീസ്... ഞാൻ ഒരുപാട് പ്രാവശ്യം സോറി പറഞ്ഞില്ലേ.. ഇനി അങ്ങനൊന്നും ചെയ്യില്ലെന്ന് പറഞ്ഞില്ലേ.. എനിക്കിപ്പോ എല്ലാം മനസ്സിലായി.. നിങ്ങൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല.. അത്ര ത്തോളം നിങ്ങളെ ഞാൻ...." കരഞ്ഞു പോയിരുന്നു അവൾ ആ നിമിഷം.. എന്നിട്ടും...

അവൻ അനങ്ങുന്നില്ല എന്നത് അവളിൽ ഹൃദയഭാരം കൂട്ടി.. "എനിക്കറിയാം.. നിങ്ങളോടും നിങ്ങളുടെ കുടുംബത്തിനോടും ഞാൻ ചെയ്തു കൂട്ടിയത് മുഴുവനും തെറ്റായിരുന്നു.. എന്റെ അഹങ്കാരം ആയിരുന്നു.. എല്ലാം ഞാൻ മനസ്സിലാക്കി.. എന്നിട്ടും പിന്നെയും എന്നെ ഇങ്ങനെ അകറ്റി നിർത്തല്ലേ.. എനിക്ക് സഹിക്കാൻ ആവുന്നില്ല " വേണി വീണ്ടും ദേവിന്റെ കയ്യിൽ പിടിച്ചു.. "നമ്മുടെ മോൾ എന്ത് തെറ്റ് ചെയ്തിട്ട ദേവേട്ട നിങ്ങൾ അവളെ കൂടി അവഗണിക്കുന്നത്.. കുഞ്ഞല്ലേ.. നിങ്ങൾ അടുത്ത് വരുമ്പോൾ ആ മുഖം നിറയുന്ന ചിരി എങ്ങനെയാ നിങ്ങൾ കാണാതെ പോവുന്നത് " നാച്ചിയെ ഇറുക്കി പിടിച്ചു കൊണ്ട് വേണി പറയുമ്പോൾ.... തന്റെ ഹൃദയം പിടഞ്ഞു പോകുന്നത്... ദേവും അറിയുന്നുണ്ട്.. ഈ കണ്ണുനീർ... അതിൽ ഇത്തിരി സത്യം ഉണ്ട്.. മാറ്റി നിർത്തലുകൾ വേണിയെ സത്യത്തിന്റെ വഴിയേ ഒന്ന് കൈ പിടിച്ചു കൊണ്ട് പോയത് പോലെ.. "എനിക്കിതൊന്നും കണ്ടു നിൽക്കാൻ വയ്യ. നിങ്ങളോട് ചേർന്ന് മറ്റൊരാൾ നിൽക്കുന്നത് പോലും എനിക്ക് സഹിക്കാൻ വയ്യെന്ന് അറിയാവുന്ന നിങ്ങൾ...തന്നെ...... ഇത്രേം ശിക്ഷ മതി ദേവേട്ട..."

വീണ്ടും വീണ്ടും വേണി അവനോട് പറയുമ്പോൾ... ഉള്ളിലെ ഭാവം മറച്ചു പിടിച്ചു കൊണ്ട് ദേവ് മുഖം നിറയെ ദേഷ്യം എടുത്തണിഞ്ഞു.. "ഇതെല്ലാം സഹിച്ചു കൊണ്ട് നിന്നോട് ഇവിടെ നിൽക്കാൻ ഞാൻ പറഞ്ഞോ.. ഇറക്കി വിട്ടതല്ലേ നിന്നെ.. വീണ്ടും വീണ്ടും കടിച്ചു തൂങ്ങി നിന്നിട്ട്.. ഇപ്പൊ കുറ്റം മുഴുവനും എനിക്കായോ " ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ദേവ് ചാടി എഴുന്നേറ്റു.. വേണി ഞെട്ടി കൊണ്ട് പിറകിലേക്ക് മാറി.. നാച്ചി അവന്റെ ശബ്ദം കേട്ടിട്ട് കരഞ്ഞു തുടങ്ങി.. കുഞ്ഞിനെ എടുത്തു നെഞ്ചിൽ ചേർത്ത്... പിടിക്കാൻ തോന്നിയ മനസ്സിനെ ദേവ് വളരെ പണി പെട്ട് പിടിച്ചു നിർത്തി... "എനിക്കിനി ഇങ്ങനൊരു ഭാര്യ വേണ്ടന്ന് വളരെ വ്യക്തമായി ഞാൻ നിന്നോട് പറഞ്ഞതല്ലേ... നിന്നോട് ക്ഷമിക്കാൻ ദേവ് ജിത്ത് വേറെ ജനിക്കണം ഇനി.. അത്രയും വെറുത്തു പോയി ഞാൻ.. വീണ്ടും വീണ്ടും എനിക്ക് മുന്നിൽ വന്നു നിന്നിട്ട് കരഞ്ഞു കാണിച്ചാൽ ഞാൻ അതിൽ വീണു പോകുമെന്ന് ഒരു തോന്നൽ നിനക്ക് ഉണ്ടെങ്കിൽ... അത് വെറുതെയാണ്.. അത് വേണ്ട.. നീ അറിയുന്ന... നിനക്ക് അറിയാവുന്ന ദേവ് അല്ല ഇപ്പൊ... ആ സ്വഭാവം എല്ലാം ഞാൻ നിന്നോടൊപ്പം തന്നെ ഉപേക്ഷിച്ചു കളഞ്ഞു.." ദേവ് പറയുമ്പോൾ വേണിയുടെ നിറഞ്ഞ കണ്ണുകൾ കവിളിലേക്ക് തൂവി.

. "പ്ലീസ്... എന്നെ ഉപേക്ഷിക്കരുത്.. ഞാൻ എവിടെ പോകും ഏട്ടൻ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ... ഇപ്പൊ നിങ്ങൾ അല്ലാതെ എനിക്കാരും ഇല്ല ദേവേട്ടാ " വേണി വീണ്ടും അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു... ദേവ് ആ കൈകൾ കുടഞ്ഞെറിഞ്ഞു.. "പോവാൻ ഇടം ഇല്ലെങ്കിൽ... ആരും ഇല്ലങ്കിൽ ഒരു പാത്രം എടുത്തു കൊണ്ട് റോഡിൽ ഇറങ്ങിക്കോ.. ജീവിക്കാൻ ഉള്ള വകയാവും.. എന്റെ കൂടെ ഇനിയും ഒരു ജീവിതം പ്രതീക്ഷിച്ചു കൊണ്ട്.. നീ ഇനി ഇവിടെ നിൽക്കുന്നതിൽ യാതൊരു അർഥവുമില്ല..." ദേവ് പറയുമ്പോൾ വേണി ഒരു നിമിഷം അവന്റെ നേരെ നോക്കിയിട്ട് മിണ്ടാതെ നിന്നു.. "നിങ്ങൾ പറഞ്ഞത് ശെരിയാ... നിങ്ങൾ ഒരുപാട് മാറി പോയി.. എന്റെ ദേവേട്ടൻ ഇത്രയും ക്രൂരൻ അല്ലായിരുന്നു.. എങ്ങനെ കഴിയുന്നു... ഇങ്ങനൊക്കെ എന്നോട് പറയാൻ.. ഇത് നിങ്ങടെ കൂടി കുഞ്ഞല്ലേ.. എന്നിട്ടും " വേണി പറയുമ്പോൾ ദേവിന്റെ കണ്ണുകൾ വീണ്ടും നാചിയിലേക്ക് പാളി.. "ജീവൻ പോലെ ഞാൻ സ്നേഹിച്ചിട്ടും... എന്നോടും എന്റെ കുടുംബത്തിനോടും ക്രൂരത ചെയ്യാൻ നിനക്ക് തോന്നിയില്ലേ...

അതെന്ത് കൊണ്ടായിരുന്നു.. എന്തായിരുന്നു നിനക്കിവിടെ കുറവ്.. എന്നിട്ടും എന്തേല്ലാം ചെയ്തു കൂട്ടി.. ഇങ്ങനൊക്കെ ചെയ്യാം എന്ന് എന്നെ കൂടി പഠിപ്പിച്ചത് നീ അല്ലേ.. എന്നിട്ടിപ്പോ നീ പരാതി പറയുന്നോ " അവന്റെ ചോദ്യം.. ഉത്തരം ഇല്ലാത്ത പോലെ വേണി തല കുനിച്ചു.. "പിന്നെ കുഞ്ഞിന്റെ കാര്യം.. എത്ര കൊതിച്ചു ഞാൻ വന്നാലും.. നിനക്ക് തോന്നുമ്പോൾ അല്ലാതെ നാച്ചിയെ നീ എന്നെ തൊടീപ്പിച്ചിട്ടുണ്ടോ... എന്റെ വീട്ടുകാരെ കാണിക്കാറുണ്ടോ.. അപ്പൊ ആ പേരും പറഞ്ഞു വെറുതെ സഹതാപം പിടിച്ചു പറ്റാൻ നോക്കണ്ട.. നടക്കില്ല കേട്ടോ " പരിഹാസത്തോടെ ദേവ് പറഞ്ഞു.. "ഇപ്പൊ ഇറങ്ങിക്കോ എന്റെ മുറിയിൽ നിന്നും.. ആ വാതിൽ കടന്ന് വരാൻ നിനക്ക് അവകാശം ഇല്ല... മുകളിൽ നിന്റെ തോന്നിവാസം ചെയ്യാൻ ഒരു മുറി ഒഴിഞ്ഞു തന്നിട്ടില്ലേ ഞാൻ... അത് തന്നെ ഔദാര്യം ആണെന്ന് കൂട്ടിക്കോ... എന്റെ കാര്യത്തിൽ നീ ഇടപെടരുത്... എനിക്ക് ഇഷ്ടമല്ല അത്.. അതിനുള്ള അധികാരം ഇപ്പൊ നിനക്കില്ല " അറുത്തു മുറിച്ചു കൊണ്ട് ദേവ് പറയുമ്പോൾ... ഒരിക്കൽ കൂടി അവനെ മുഖം ഉയർത്തി നോക്കാൻ വേണിക് പേടി തോന്നി... ആ മുഖം നിറഞ്ഞു കാണുന്ന വെറുപ്പ്...

അവൾക്കത് സഹിക്കാൻ ആവുന്നതല്ല... പതിയെ അവൾ പുറത്തേക്ക് നടന്നു.. അതേ നിമിഷം തന്നെ യാണ് പൂജ വാതിൽ തള്ളി തുറന്ന് കടന്ന് വന്നതും.. അവളെ കണ്ടപ്പോൾ... വേണി ഒരു നിമിഷം.. അവളെ നോക്കി.. പിന്നെ ദേവിനെയും... കയറി വാ പൂജ.. എന്താ നിന്ന് കളഞ്ഞത്... " ദേവ് പൂജയെ ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു.. വേണി വാതിലിൽ നിന്നും ഒതുങ്ങി കൊടുത്തു.. പൂജ അകത്തു കയറി... പോകുമ്പോൾ ആ വാതിൽ കൂടി അടച്ചേക്... പരുഷമായ ശബ്ദത്തിൽ... ദേവ് പറയുമ്പോൾ അത് തന്നോട് ആണ് എന്ന് വേണിക്ക് മനസ്സിലായി.. കാരണം.. പൂജയോട് പറഞ്ഞപ്പോൾ ഉണ്ടായിരുന്ന മാധുര്യം ആ ശബ്ദത്തിന് അത് പറയുമ്പോൾ ഇല്ലായിരുന്നു.. ഒന്നും മിണ്ടാതെ... അകത്തേക്ക് നോക്കാതെ അവൾ വാതിൽ ചാരി കൊണ്ട് പുറത്തേക്ക് നടന്നു.. "എങ്ങനുണ്ട് ദേവ്.. മഞ്ഞ് ഉരുകി തുടങ്ങിയോ " വേണി പോയ വഴിയേ നോക്കി... പൂജ ചോദിച്ചു.. "എപ്പഴേ.. പക്ഷെ കുറച്ചു കൂടി ഇങ്ങനെ പോവട്ടെ.. അത് മഞ്ഞ് അല്ല... ലാവ ആണ്.. തിളച്ച സ്വഭാവം ഒന്ന് തണുത്തു വരട്ടെ..അല്ലങ്കിൽ വീണ്ടും അവൾക്ക് ആ പഴയ സ്വഭാവം പുറത്ത് ചാടിയാലോ "

ചിരിച്ചു കൊണ്ട് ദേവ് പറഞ്ഞു.. "എനിക്കുറപ്പുണ്ട്... ദേവ് ആഗ്രഹിക്കുന്ന പോലൊരു ഭാര്യയാവാൻ വേണിക്ക് വേണ്ടി ഇനി അതികം കാത്തിരിക്കേണ്ടി വരില്ല.... ചിരിച്ചു കൊണ്ട് പൂജ പറയുമ്പോൾ ദേവ് തലയാട്ടി കാണിച്ചു.. "ആ.. ഞാൻ വന്നത്.. ജോ വിളിച്ചോ " ആവേശത്തിൽ അവൾ ചോദിച്ചു.. ഇല്ല.. എന്തേ.. "ദേവ് അവളെ നോക്കി.. "വിസ റെഡിയായി കിട്ടി എന്ന് പറഞ്ഞു " അതിന്റെ സന്തോഷം മുഴുവനും ഉണ്ടായിരുന്നു പൂജയുടെ സ്വരത്തിൽ നിറയെ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നിട്ട് ഡാഡി തന്നെ അലക്സിനോട് ഈ ബന്ധം വേണ്ടന്ന് പറഞ്ഞു " ഇഷ ചിരിച്ചു കൊണ്ട് പറയുമ്പോൾ സൂര്യ നോക്കിയത് ദാസിനു നേരെയാണ്.. പൂനിലാവ് പോയി ആ മുഖം തിളങ്ങി.. "അയാളും കുറെ ഷൗട്ട് ചെയ്തു... മകളെ നന്നായി വളർത്താൻ പറ്റാത്ത ദേഷ്യം അയാളോട് തീർക്കുവാ എന്നൊക്കെ ആന്റി കൂടി പറഞ്ഞപ്പോ ഡാഡിക്ക് ശെരിക്കും അവരുടെ സ്വഭാവം മനസ്സിലായി.." ഇഷ വീണ്ടും പറഞ്ഞു.. "പിന്നല്ലാതെ.. ഒരു ഫോട്ടോ കിട്ടിയെന്നു പറഞ്ഞിട്ട്.. വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയാൻ...

വിദ്യാഭ്യാസം ഉള്ളവൻ അല്ലേ.. ഇന്നത്തെ കാലത്ത് ഒരു ഫോട്ടോയും കുറച്ചു മെസ്സേജും ഒക്കെ ഒരു കാരണം ആണോ.. ആർക്കും ചെയ്യാവുന്നതല്ലേ.. അതിന്റെ സത്യവസ്ഥാ എന്തെന്ന് പോലും തിരക്കാൻ നിക്കാതെ... ഇവനൊക്കെ അമേരിക്കയിൽ തന്നെയാണോ വളർന്നത് " സൂര്യ രോഷത്തോടെ പറഞ്ഞു.. ദാസ് അപ്പോഴും ഒന്നും മിണ്ടാതെ ഇരുന്നു കേൾക്കുന്നുണ്ട്.. പക്ഷെ അവന്റെ മനസ്സിന്റെ ആശ്വാസം ആ മുഖം വിളിച്ചു പറയുന്നുണ്ട്... "ഏതായാലും ആ ചാപ്റ്റർ ക്ളോസ് ചെയ്തു ഡാഡി തന്നെ... നിന്റെ ഡയലോഗ് ശെരിക്കും ഏറ്റു സൂര്യ.. നിന്നോട് ഒന്ന് സോറി പറയണം എന്നുണ്ട് മൂപ്പർക്ക്.. വരുമായിരിക്കും.. കാണാൻ.." ഇഷ സൂര്യയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. "ഇങ്ങോട്ട് വരട്ടെ... ഞാൻ നന്നായി ജാഡ ഇട്ട് വെറുപ്പിച്ചു വിടും.. നോക്കിക്കേ " സൂര്യ അവളെ നോക്കി പറയുമ്പോൾ ഇഷ കണ്ണുരുട്ടി കാണിച്ചു... "നീ ഇനി അമേരിക്കകാരനെ ഒന്നും അന്വേഷിച്ചു ബുദ്ധിമുട്ടി നടക്കേണ്ട ഇഷാ.. നമ്മുക്ക് നാട്ടുകാരൻ പയ്യനെ മതി.. ഒരുപാട് കാശ് ഒന്നും ഇല്ലേലും.. നിന്നെ സ്നേഹിക്കാൻ അറിയാവുന്ന ഒരാൾ മതി നിനക്ക്.. അതല്ലെടി ജീവിതത്തിൽ ഏറ്റവും ഇമ്പോര്ടന്റ്റ്‌ "

സൂര്യ ദാസിനെ ഒന്ന് പാളി നോക്കി കൊണ്ട് പറഞ്ഞു.. "എനിക്കും അത് തന്നെയാണ് സൂര്യ ഇഷ്ടം... പക്ഷെ ഡാഡിക്ക് ആയിരുന്നു.. വലിയ ആഗ്രഹങ്ങൾ ഒക്കെ... അതിപ്പോ തീർന്ന് കിട്ടിയിട്ടുണ്ട്.. അലക്സിന്റെ വരവോടെ അങ്ങനെ ഒരു ഗുണം ഉണ്ടായി " ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു.. നിങ്ങൾ സംസാരിക്ക്.. ഞാൻ ചെല്ലട്ടെ.. കുറച്ചു ജോലി കൂടി ബാക്കിയുണ്ട് " ദാസ് എഴുന്നേറ്റു ഓഫീസിലേക്ക് പോവുമ്പോൾ ഇഷാനി അവന്റെ നേരെ തന്നെ നോക്കി.. കുറച്ചു നേരം.. തേജസിൽ ആയിരുന്നു അവരെല്ലാം.. "ഇവനിത് എന്തോ പറ്റി.. ഒരു മാതിരി വെള്ളത്തിൽ വീണത് പോലെ " ദാസ് പോയ വഴിയിലേക്ക് നോക്കി കൊണ്ട് ഇഷാനി ചോദിച്ചു.. അതോ... അത്... അവന് നിന്നോട് മുടിഞ്ഞ പ്രേമം ആണ് ഇഷാ" യാതൊരു മുന്നറിയിപ്പ് പോലും കൂടാതെ സൂര്യ അത് പറയുമ്പോൾ ഇഷാനി ഞെട്ടി തരിച്ചു കൊണ്ട് സൂര്യയെ നോക്കി.. "സത്യം... നിന്നോട് പറയാൻ പോലും ആവാത്ത വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ദാസ് ഇപ്പൊ... സൗഹൃദമെന്നതിനും അപ്പുറം ഹൃദയം നിന്നെ മോഹിച്ചു തുടങ്ങിയത് അവനറിയുന്നത് തന്നെ അലക്സിന്റ പ്രപ്പോസൽ നിന്നിലേക്ക് വന്നപ്പോൾ ആണ്... നഷ്ടപെടുമോ എന്ന പേടി കൊണ്ട്... അവന്റെ ഇഷ്ടം അവൻ അറിയാതെ തന്നെ... പുറത്ത് ചാടി..."

സൂര്യ പറയുമ്പോൾ.. തലക്ക് അടി കിട്ടിയത് പോലെ ആയിരുന്നു ഇഷയുടെ അവസ്ഥ.. ടാ... എന്തൊക്കെയാ നീ ഈ പറയുന്നത് എന്നോർമയുണ്ടോ നിനക്ക് " പകച്ചു നോക്കി കൊണ്ട് ഇഷാനി ചോദിക്കുമ്പോൾ സൂര്യ അവൾക്ക് അരികിൽ നീങ്ങി ഇരുന്നിട്ട് തോളിൽ കൈ ചേർത്ത് പിടിച്ചു.. "എനിക്ക് മനസിലാവും ഇഷ നിന്റെ അവസ്ഥ.. അവന്റെയും.. ദാസിനു നിന്നെ ഒരുപാട് ഇഷ്ടമാണെന്ന് അവൻ പറഞ്ഞിട്ടല്ല ഞാൻ അറിഞ്ഞത്.. അവന്റെ ഹൃദയമിടിപ്പ് എനിക്ക് അറിയിച്ചു തന്നതാ " സൂര്യ പറയുമ്പോൾ ഇഷ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ല.. കേട്ടതിന്റെ ഷോക്ക് അവളിൽ അത്ര മാത്രം ഉണ്ടായിരുന്നു.. "അവൻ ആവിശ്യപെടില്ല നിന്നോട് ഒരിക്കലും.. അവന്റെ മനസ്സിൽ. നിനക്കൊരു നല്ല ജീവിതം ഉണ്ടാവണം എന്ന് തന്നെ ആയിരിക്കും.. സ്വയം നീറിയാലും നിന്റെ നന്മ മാത്രമേ അവന് ആഗ്രഹിക്കാൻ കഴിയൂ " സൂര്യ വീണ്ടും പറഞ്ഞു.. "പക്ഷെ... നീ നിന്റെ സ്നേഹം അവനെ ഏൽപ്പിച്ചു കൊടുത്താൽ... അതവന്റെ കയ്യിൽ ഭദ്രമായിരിക്കും... കാരണം അത്രയും ദാസ് നിന്നെ സ്നേഹിക്കുന്നുണ്ട്..." ഇഷയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story