സ്വയം വരം 💞: ഭാഗം 45

swayamvaram jifna

രചന: ജിഫ്‌ന നിസാർ

എന്താ നിന്റെ ഉദ്ദേശം..... വേണിയുടെ കൂർത്ത ചോദ്യം കേട്ടാണ് പൂജ തിരിഞ്ഞു നോക്കിയത്.. വാതിൽ ചേർത്തടച്ചിട്ടുണ്ട് പൂജ അവളെ പുച്ഛത്തോടെ ഒന്ന് നോക്കി.. "ഡീ ചോദിച്ചത് കേട്ടില്ലേ നീ.. എന്താ നിന്റെ ഉദ്ദേശം എന്ന് " വേണി വീണ്ടും ചോദ്യം ആവർത്തിച്ചു.. പൂജ ഫോൺ ബെഡിൽ ഇട്ടിട്ട് ചാടി എഴുന്നേറ്റു.. ദേ... എടീ പോടീ എന്നൊക്കെ വിളിക്കാൻ വേറെ ആളെ നോക്കണം.. എനിക്കൊരു പേരുണ്ട്... വേണമെങ്കിൽ അത് വിളിക്കാം " അതേ ഭാവത്തിൽ തന്നെ പൂജയും മറുപടി പറഞ്ഞു.. "പിന്നെ എന്റെ ഉദ്ദേശം... അത് നിന്നോട് പറയേണ്ട കാര്യം എന്താ.. നീ ആരാ എന്റെ.." പൂജ യാതൊരു കൂസലും കൂടാതെ തിരിച്ചു ചോദിച്ചു.. "ഞാൻ നിന്റെ ആരും അല്ല സമ്മതിച്ചു.. പക്ഷെ എന്റെ എല്ലാം ആയ ഒരാൾ ആണല്ലോ നിന്നെ ഇങ്ങോട്ട് കെട്ടി എടുത്തു കൊണ്ട് വന്നത്.. അപ്പൊ അതിന്റെ ഉദ്ദേശം എനിക്കും കൂടി അറിയണം.." വേണിയും വിട്ട് കൊടുത്തില്ല... ഇന്നലെ രാത്രി പൂജയോട് തോന്നിയ ദേഷ്യം മുഴുവനും ഉണ്ടായിരുന്നു അപ്പോൾ അവളുടെ വാക്കിൽ.. "എങ്കിൽ ഈ ചോദ്യം ആ എല്ലാം എല്ലാം ആയവനോട് ചോദിക്കാമായിരുന്നില്ലേ.. അതല്ലേ അതിന്റ ഒരു മര്യാദ.."

പൂജ കളിയാക്കി കൊണ്ട് ചോദിച്ചു.. "അതൊക്കെ എന്റെ ഇഷ്ടം.. നീ ആദ്യം ചോദിച്ചതിന് ഉത്തരം പറ.. എന്താ നിന്റെ ഉദ്ദേശം " വേണി വീണ്ടും ചോദിച്ചു.. "എങ്കിൽ പറയണോ വേണ്ടയോ എന്നുള്ളത് എന്റെയും ഇഷ്ടം ആണ്.." ചിരിച്ചു കൊണ്ട് പൂജ വേണിയെ നോക്കി.. പുരികം പൊക്കി കാണിച്ചു.. "ദേവിന്റെ ഭാര്യയാണ് ഞാൻ... ഞങ്ങൾക്ക് ഒരു കുഞ്ഞും ഉണ്ട്.. അതെല്ലാം അറിഞ്ഞിട്ടും ദേവേട്ടൻറെ പിറകെ കടിച്ചു തൂങ്ങി നിൽക്കാൻ നിനക്ക് നാണം ഉണ്ടോ ടി " വേണി കളിയാക്കി കൊണ്ട് പൂജയെ നോക്കി.. "നിന്നോട് ഞാൻ മലയാളത്തിൽ ആണ് പറഞ്ഞത് എന്നെ എടീ എന്ന് വിളിക്കരുത്..." കുറച്ചു കൂടി അടുത്തേക്ക് വന്നിട്ട് പൂജ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറയുമ്പോൾ.. വേണി അറിയാതെ തന്നെ പിറകോട്ടു നീങ്ങി.. "പിന്നെ നിന്റെ ഭർത്താവ് ആണെന്നും.. ഒരു കുഞ്ഞ് ഉണ്ടെന്നും അറിഞ്ഞിട്ട് തന്നെ അല്ലേ നീ ദേവിനോട് ഓരോന്നു ചെയ്തു കൂട്ടിയത്....

എന്നിട്ടിപ്പോ എനിക്ക് നീ ക്ലാസ് തരുന്നോ " നെഞ്ചിൽ കൈ കെട്ടി നിന്ന് കൊണ്ട് പൂജ പറയുമ്പോൾ വേണി വിളറി പോയി... ദേവ് പൂജയോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്നവൾക്ക് മനസ്സിലായി.. "എന്തേ വേണി... ഇപ്പൊ നിന്റെ നാക്ക് ഇറങ്ങി പോയോ.. ഉത്തരം പറയണം നീ.. ഇതെല്ലാം ഓർത്തു കൊണ്ട് തന്നെയല്ലേ... അവനെ വേദനിപ്പിക്കാൻ നീ മുന്നിൽ നിന്നത് " പൂജ വീണ്ടും ചോദിച്ചു.. "അത് ഞാനും എന്റെ ഭർത്താവും തമ്മിലുള്ള പ്രശ്നം.. നീ അറിയുന്നത് എന്തിന് " പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ഒരു വ്യഗ്രത വേണിയിൽ ഉണ്ടായിരുന്നു... "അതാണ്‌... അങ്ങനെ ആവുമ്പോൾ.. ദേവ് ഇപ്പൊ എനിക്ക് ഫ്രണ്ട് ആണ്.. ഇനി എങ്ങനെ ആവും എന്നെനിക്ക് പറയാൻ ആവില്ല... ഞാനും അവനും തമ്മിൽ ഉള്ളത് ചികഞ്ഞിട്ട് നീയും വരണ്ട.. കേട്ടോ " പൂജ പുച്ഛത്തോടെ പറയുമ്പോൾ വേണിയുടെ നെഞ്ച് ആളി പോയി.. "നാണം ഉണ്ടോ നിനക്ക്..അറിയാത്തൊരു വീട്ടിൽ വന്നിട്ട് ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കാൻ.. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ചെയ്യുന്ന പണിയാണോ ഇത്.." വേണി വീണ്ടും ചോദിച്ചു..

"വേണ്ടന്ന് മുഖത്തു നോക്കി ഭർത്താവ് പറഞ്ഞിട്ടും.. ഇപ്പോഴും കടിച്ചു തൂങ്ങി ഭാര്യ പദവി ഏറ്റി കൊണ്ട് നടക്കുന്ന നിനക്ക് പിന്നെ നാണം കൊട്ട കണക്കിന് ഉള്ളത് കൊണ്ടായിരിക്കും.. അല്ലേ വേണി " പൂജയുടെ ചോദ്യത്തിൽ വേണി ആകെ അടി പതറി പോയിരുന്നു... "സ്വന്തം അമ്മയെ കൂട്ട് പിടിച്ചിട്ട്.. കെട്ടി കയറി വന്ന വീടിനെയും... കെട്ടിയവനെയും വേദനിപ്പിച്ചു രസിക്കുന്ന നീ... പിറന്ന ആ നല്ല കുടുംബത്തിനെ എനിക്ക് കൂടി ഒന്ന് പരിജയപെടുത്തി തരണേ.. സമയം പോലെ " വേണി... തീർത്തും നിലം പറ്റിയ പോലെ ആയിരുന്നു... ആ വാക്കുകൾക്ക് മുന്നിൽ. ഇവൾക്ക് എല്ലാം അറിയാം... കളിക്കാൻ അറിഞ്ഞിട്ട് തന്നെയാണ്.. ഗ്രൗണ്ടിൽ ഇറങ്ങിയേക്കുന്നത്... ഇവളെ പേടിച്ചേ പറ്റൂ.. വേണിക്ക് വീണ്ടും ഹൃദയത്തിലെ ഭാരം സഹിക്കാവുന്നതിലും അപ്പുറം ആയി തുടങ്ങി.. പൂജയെ വിരട്ടി ഓടിക്കാം എന്നുള്ള പ്ലാൻ.. തന്നെ അവൾ വിരട്ടി ഓടിക്കും എന്നതിലേക്ക് മാറി ഇരിക്കുന്നു.. "പിന്നെ നീ ചോദിച്ചില്ലേ.. എന്റെ ഉദ്ദേശം.. ഇത്രേം പറഞ്ഞ സ്ഥിതിക്ക്.. ഇനി അതൂടെ കേട്ടോ.."

പൂജ വേണിയുടെ തൊട്ടു മുന്നിൽ പോയി നിന്നു.. "വ്യക്തമായ ഒരു പ്ലാൻ ഉണ്ട്.. ഞാൻ ഇവിടെ വന്നതിന് പിന്നിൽ... അത് നടപ്പായിട്ടേ ഞാൻ ഇവിടെ നിന്നും പോകൂ.. എന്റെ ജീവിതമാണ്... അത് നേടാൻ ഏതു അറ്റം വരെയും വേണമെങ്കിൽ ഞാൻ പോകും.. എന്തും ചെയ്യും... അതിനിടയിൽ വരുന്ന തടസ്സങ്ങൾ ഒന്നും തന്നെ എനിക്കൊരു പ്രശ്നം അല്ല.." പൂജ പറയുമ്പോൾ വേണിയുടെ നെഞ്ചിൽ പഞ്ചാരി മേളം ആയിരുന്നു.. "എനിക്ക് മുന്നിൽ ഉടായിപ്പു കൊണ്ട് വന്നേക്കരുത്.. ആദ്യം തന്നെ പറയാം.. നീ വിചാരിച്ച പോലെ ഒരാൾ അല്ല ഞാൻ.. എന്റെ മനസ്സിൽ എന്താണോ അത് നടത്താനും എനിക്ക് അറിയാം.. വിട്ട് കളയാൻ ആവില്ല... അത്രത്തോളം എന്റെ ഹൃദയം മോഹിച്ച ഒരു ജീവിതം ഉണ്ടെനിക്ക് മുന്നിൽ... അത് ഞാൻ നേടിയിരിക്കും " വാശി പോലെ..... ആവേശത്തിൽ പൂജ അത് പറയുമ്പോൾ വേണി തീർത്തും നിശബ്ദയായിരുന്നു.. പിന്നൊരു വാക്ക് പോലും പറയാൻ അവൾക്ക് കഴിഞ്ഞില്ല... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 തനിക്കു മുന്നിൽ വേണി വന്നു നിൽക്കുന്നത് അറിഞ്ഞിട്ടും.. ദേവ് അനങ്ങിയില്ല.. കുഞ്ഞിന് വയ്യ... ജലദോഷം ഉണ്ട്.. ഇന്നലെ മുതൽ.. "

ആരോടാന്നില്ലാതെ വേണി പറയുമ്പോൾ ദേവിന്റെ കണ്ണുകൾ ഒരു നിമിഷം നാച്ചിയിൽ തങ്ങി.. വാടി പോയത് പോലെ വേണിയുടെ ചുമലിൽ തളർന്നു കിടപ്പുണ്ട്.. അവന് വേദന തോന്നി ആ കിടപ്പു കണ്ടപ്പോൾ... ദേവ്... ആ നിമിഷം തന്നെ കൊഞ്ചി വിളിച്ചു കൊണ്ട്.. പൂജ കടന്ന് വരുമ്പോൾ വേണി ഒരു അരികിൽ ഒതുങ്ങി കൊടുത്തു.. "ഇതെന്താ ദേവ്.. ഇവൾ ഇവിടെ.." അധികാരത്തോടെ പൂജ അത് ചോദിക്കുമ്പോൾ വേണിക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ ഫീൽ ചെയ്തു.. പക്ഷെ ഒരക്ഷരം മിണ്ടിയ പിന്നെ ഗേറ്റിന് വെളിയിൽ ആണ് സ്ഥാനം എന്ന് പറയുന്നവന്റെ കടുത്ത മുഖത്തു നോക്കി എതിര് പറയാൻ അവൾക്ക് വല്ലാത്ത പേടി തോന്നി.. ഇറങ്ങി പോവാൻ ഒരിടം ഇല്ലാത്ത അവസ്ഥ.. ഏട്ടൻ പൂർണമായും കൈ ഒഴിഞ്ഞു.. അമ്മ ഇത് വരെയും ഒന്ന് വിളിച്ചത് കൂടിയില്ല.. കയ്യിൽ ഒരു നൂറു രൂപ പോലും തികച്ചും എടുക്കാൻ ഇല്ല..

പോക്കറ്റിൽ നിന്നും അടിച്ചു മാറ്റുന്നതിന് പുറമെ ദേവിനെ പറ്റിച്ചു വാങ്ങുന്നത് കൂട്ടി.. ആയിരങ്ങൾ കയറി ഇറങ്ങി പോയ കൈ.. ഇപ്പൊ ശൂന്യമാണ്. മുന്നോട്ടുള്ള വഴിയും.. ഇറങ്ങി പോവാൻ ഒക്കെ എത്രയോ പ്രാവശ്യം തോന്നിയിരിക്കുന്നു.. പക്ഷെ.. ഈ പൊടി കുഞ്ഞിനേം കൊണ്ട് എങ്ങോട്ട് പോവും.. എത്രയൊക്കെ കരഞ്ഞു വിളിച്ചാലും ഏട്ടന്റെ മനസ്സ് ഒരിക്കലും മാറാൻ പോകുന്നില്ല.. ദേഷ്യം അല്ലല്ലോ.. നെറികേട് കാണിച്ച പെങ്ങളോട് നിറയെ വെറുപ്പാണ് ആ ഉള്ള് നിറയെ.. ക്ഷമിക്കില്ല അമ്മ പോലും വിളിക്കാതെ വിലക്കി നിർത്തിയതാവും.. ഡിഗ്രി പാതി നിർത്തിയ താൻ ഈ കുഞ്ഞിനേം കൊണ്ട് എന്ത് ജോലിക്ക് പോവും..അല്ലെങ്കിൽ പിന്നെ നാച്ചിയെ ഇവിടെ വിട്ട് കൊടുത്തു പോവണം.. അതോർക്കുമ്പോൾ തന്നെ നെഞ്ച് പിടയുന്ന ഒരു ഫീലാണ്.. ഇതെല്ലാം എന്ത്.. ഇവർ അനുഭവിച്ച വേദനകൾക് മുന്നിൽ...

ഓരോ തരികിട പരിപാടികൾ കാണിച്ചു... മറ്റുള്ളവരുടെ വെറുപ്പ് നേടിയപ്പോൾ താൻ ഓർക്കാതെ പോയതെന്ന് വേണിക്ക് തോന്നാറുണ്ട്.. പലപ്പോഴും. ഇറങ്ങി പോവാൻ തോന്നുന്ന മനസ്സ് പതിയെ വേദന ഒതുക്കി കൊണ്ട് തിരികെ കയറി പോരും.. ഒരുപാട് സഹിച്ചവരും ക്ഷമിച്ചവരും.. ഒരുപാട് വെറുക്കുന്നവർ കൂടി ആയിരിക്കും എന്നിപ്പോൾ മനസ്സിലായി.... കൂടെ ഒരാൾ ഉണ്ടെന്നുള്ളത്.. എല്ലാത്തിനും ഒരു ധൈര്യം തന്നെയാണ്. എപ്പോഴും. അതിപ്പോ നല്ലത് ചെയ്യാൻ ആണേലും.. മോശമായൊരു കാര്യം ചെയ്യാൻ ആണേലും.. വേണിക്കിപ്പോ ആരും ഇല്ല... ഒന്നിനും... അവളുടെ കൈകൾ നാച്ചിയിൽ മുറുകി തുടങ്ങി.. ചോദിച്ചത് കേട്ടില്ലേ ദേവ്.. ഇവളെന്താ ഇവിടെ.. നീ അല്ലേ പറഞ്ഞത്... ഇപ്പൊ ഇവളുമായി യാതൊരു ബന്ധവുമില്ല... ഇനി ഒരിക്കലും ഉണ്ടാവുകയും ഇല്ല എന്ന്.. അത് കൊണ്ടല്ലേ ഞാൻ വീണ്ടും... "

പാതിയിൽ നിർതിയിട്ട് പൂജ ദേവിനെ നോക്കി.. വേണിയും.. "എനിക്കറിയില്ല പൂജ... ഞാൻ വിളിച്ചിട്ട് വന്നതൊന്നും അല്ല.. വലിഞ്ഞു കയറി വന്നാൽ ഞാൻ എന്തോ ചെയ്യും പിന്നെ " പതിയെ ആണ് പറയുന്നത് എങ്കിലും... ആ വാക്കിൽ നിറഞ്ഞ വെറുപ്പും ദേഷ്യവും വേണിക്ക് മനസ്സിലായി.. തിരിച്ചൊരു വാക്കിനിടം കൊടുക്കാതെ അവൾ തിരിച്ചിറങ്ങി.. "വേഗം വാ ദേവ്.. എനിക്കൊന്ന് ഷോപ്പിംഗിന് പോണം എന്നത് ഞാൻ ഇന്നലെ പറഞ്ഞതല്ലേ..." ആവേശത്തിൽ പൂജ ചോദിച്ചു.. "അത് ഞാൻ മറക്കുവോ പൂജ എന്ന് സന്തോഷത്തോടെ ദേവ് ഉത്തരം പറയുന്നതും... വാതിൽ കടന്ന് ഹാളിൽ ഇറങ്ങും മുന്നേ വേണി ശെരിക്കും കേട്ടിട്ടുണ്ട്.... എന്നവർക്കും നല്ല ഉറപ്പാണ്.. അവൾ ഇറങ്ങിയതും... പൂജ ചെന്നിട്ട് വാതിൽ ചാരി.. "എന്താ ദേവ്.. വേണിയുടെ കണ്ണെല്ലാം നിറഞ്ഞത് പോലെ..." പൂജ ചോദിക്കുമ്പോൾ ദേവ് ഫോൺ എടുത്തു കഴിഞ്ഞിരുന്നു.. "കാവ്യേട്ടത്തി... മോൾക്ക് വയ്യ.. ഹോസ്പിറ്റലിൽ കൊണ്ട് പോണേ.. ഏട്ടൻ ഇല്ലേ അവിടെ " ഫോണിൽ കൂടി അവന്റെ വേവലാതി നിറഞ്ഞ സ്വരം..

"ഇന്ദ്രട്ടൻ ആരെയോ കാണാൻ പോയതാ ദേവ്.. ഒരു കാര്യം ചെയ്യാം.. സൂര്യ ഉണ്ട്.. അവനും ഞാനും പോവാം.. നീ ടെൻഷൻ ആവണ്ട " കാവ്യ പറഞ്ഞു.. "നാച്ചിയുടെ ഫുഡ്‌ അടക്കം എല്ലാം തീർന്ന് പോയിട്ടുണ്ടാകും.. കുറച്ചു ദിവസം ആയില്ലേ എല്ലാം വാങ്ങിയിട്ട്.. തിരികെ പോരും വഴി എന്താണ് വേണ്ടത് എന്ന് വേണിയോട് ചോദിച്ചിട്ട്... എല്ലാം വാങ്ങിക്കാൻ പറയണം സൂര്യയോട്.. മറക്കല്ലേ ഏട്ടത്തി " ഒരച്ഛന്റെ എല്ലാ വേവലാതിയോടും കൂടി ദേവ് അത് പറയുമ്പോൾ പൂജ ചിരിച്ചു കൊണ്ടവനെ നോക്കി.. ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾ അറിഞ്ഞത് എന്ന് തോന്നരുത്.. " ദേവ് കാവ്യയെ ഓർമിപ്പിച്ചു. എനിക്കറിയാം ദേവ്.. ഞാൻ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞിട്ട് കാവ്യ ഫോൺ കട്ട് ചെയ്തു. ഫോൺ വെച്ച് കഴിഞ്ഞും വാടിയ മുഖത്തോടെ ദേവ് നിൽക്കുന്നുണ്ട്.. "റെഡിയാണോ... ഒന്ന് ചുറ്റിയിട്ട് പെട്ടന്ന് വരാം.. വേണി കാണാൻ വേണ്ടി മാത്രം " ദേവ് ചോദിക്കുമ്പോൾ പൂജ തലയാട്ടി കാണിച്ചു.. ദേവ് വിചാരിച്ചത് പോലെ തന്നെ... അവർ ഇറങ്ങി പോവുന്നതും നോക്കി... വേണി ഉണ്ടായിരുന്നു അവിടെ.. ഒന്നും ചെയ്യാൻ ആവാതെ..കുഞ്ഞിനൊരു ചെറിയ അസുഖം വന്നാൽ പോലും തനിക്കൊപ്പം ഉറങ്ങാതെ കൂട്ടിരിക്കുന്നവന്റെ മാറ്റം അറിഞ്ഞു കൊണ്ട് തന്നെ... 😍😍😍😍😍😍😍😍😍😍😍😍😍😍😍

നാച്ചി മോളെന്താ ഇപ്പൊ ഉറങ്ങുന്നേ " ഒന്നും അറിയാത്ത ഭാവത്തിൽ.. പുറത്തെ സിറ്റൗട്ടിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന വേണിയുടെ അരികിൽ പോയി നിന്നിട്ട് കാവ്യ ചോദിക്കുമ്പോൾ... ഞെട്ടിയത് പോലെ വേണി തിരിഞ്ഞു നോക്കി.. പിന്നെ തന്റെ മടിയിൽ വാടി കിടക്കുന്ന നാച്ചിയെയും.. അവൾക്ക് വയ്യ.. പനി " അടഞ്ഞു പോയ ഒച്ചയിൽ താഴേക്ക് നോക്കി വേണി പറഞ്ഞു.. കാവ്യ നാച്ചിയുടെ നെറ്റിയിൽ തൊട്ട് നോക്കി.. നല്ല പനിയുണ്ടല്ലോ.. എന്നിട്ടും എന്താ ഹോസ്പിറ്റലിൽ കൊണ്ട് പോവാത്തെ " കാവ്യ ചോദിച്ചു.. വേണി ഒന്നും മിണ്ടാതെ ഇരുന്നു.. ഉള്ളിലെ കടൽ ഇരമ്പം അടുത്ത് നിൽക്കുന്ന കാവ്യ ശെരിക്കും അറിഞ്ഞിരുന്നു.. വേണി.. പറ.. " തോളിൽ പിടിച്ചു കൊണ്ട് കാവ്യ വീണ്ടും ആവിശ്യപെട്ടു.. "ദേവേട്ടൻ.. എങ്ങോട്ടോ പോയി..." കരച്ചിൽ അമർത്തി കൊണ്ടാണ് വേണി പറയുന്നത്.. എന്ന് കാവ്യക്ക് അറിയാം.. "ഒരു കാര്യം ചെയ്യാം.. ഞാൻ ഏതായാലും ടൗണിൽ പോവാൻ ഇറങ്ങിയതാ.. നീ കൂടി വാ.. കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിക്കാം.. വെച്ചോണ്ട് ഇരിക്കാൻ ആവില്ല.. "

കാവ്യ പറയുമ്പോൾ വേണി വേണ്ടന്ന് തലയാട്ടി കൊണ്ട് കണ്ണ് തുടച്ചു.. ഈ വീട്ടിൽ.. താൻ ഏറ്റവും വെറുത്തിരുന്ന വ്യക്തിയാണ്. അതിന്റെ യാതൊരു പരിഭവം പോലും ഇല്ലായിരുന്നു ആ മുഖത്തും വാക്കിലും.. സത്യത്തിൽ എന്തിനായിരുന്നു ആ ദേഷ്യവും വിരോധവും.. കാവ്യ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു എങ്കിൽ... അതിന് പിന്നിൽ അവളുടെ സ്നേഹം നിറഞ്ഞ... സഹകരണം നിറഞ്ഞ മനസ്സുണ്ടായിരുന്നു എന്ന് ചിന്തിക്കുന്നതിന് പകരം... ആ നന്മകൾ തന്റെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നതിന് പകരം... അവളെ കൂടി തന്റെ വൃത്തികെട്ട രീതിയിൽ കാണാൻ കഴിയാത്ത... ദുഷ്ട മനസ്സല്ലായിരുന്നോ ആ വിരോധം മുഴുവനും.. സങ്കടം കുറച്ചു കൂടി ആഴത്തിൽ ജീവിതം പഠിപ്പിച്ചു തരും എന്ന് പറയുന്നത് വെറുതെയല്ല. അന്ന് കാണാതെ പോയ പലതും.. കേൾക്കാൻ കൂട്ടാക്കാതെ തള്ളി കളഞ്ഞ പലതും.. ഇന്നിപ്പോൾ അതിന്റെ മുഴുവൻ ഭാവത്തോടെയും മനസ്സിലാവും.. "എഴുന്നേറ്റു വാ വേണി.. കുഞ്ഞിന്റെ കാര്യം അല്ലേ... വാശി കാണിക്കല്ലേ " കാവ്യ വീണ്ടും പറഞ്ഞു..

വീണ്ടും മടി കാണിച്ചു നിൽക്കാൻ അവൾക്ക് ആവില്ലായിരുന്നു.. നക്ഷത്ര എന്ന ഒരു വയസ്സ്കാരി കുഞ്ഞിന്റെ അമ്മ കൂടി ആയിരുന്നു അവളപ്പോൾ.. മകളുടെ ചെറിയൊരു അസുഖം പോലും പേടിയോടെ നോക്കുന്ന ഒരമ്മ.. നാച്ചിയെ ഡ്രസ്സ്‌ ചെയ്യിപ്പിച്ചത് എല്ലാം കാവ്യ ആയിരുന്നു.. വേണി ഇറങ്ങി വരുമ്പോൾ... അവളും ദച്ചുവും കൂടി... നാച്ചിയെ കളിപ്പിക്കാൻ നോക്കുന്നുണ്ട്.. ദച്ചുവിന്റെ കയ്യിലാണ് നാച്ചി.. വേണിക്കൊരു വല്ലായ്മ തോന്നിയിരുന്നു.. ആ കാഴ്ച കണ്ടപ്പോൾ.. അവളോട് വിളിച്ചു പറഞ്ഞ വാക്കുകൾ ഒന്നൊന്നായി തികട്ടി വരും പോലെ... താനായി തന്നെ തീർത്ത... ആ ഒരു അകലം.. വേണിയെ അപ്പോൾ വല്ലാതെ ശ്വാസം മുട്ടിച്ചു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കുഞ്ഞുങ്ങൾ എന്തിയെ ഏട്ടത്തി... കയ്യിലുള്ള മിടായി ഉയർത്തി കാണിച്ചു കൊണ്ട് സൂര്യ ചോദിച്ചു.. മുകളിൽ ഉണ്ട്.. ദച്ചൂന്റെ കൂടെ.. അവർക്കിപ്പോ ദച്ചുമ്മ മതിയല്ലോ... കാവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. സൂര്യയും ചിരിയോടെ തന്നെ മുകളിലേക്ക് കയറി പോയി.. "എടാ യദു.. നീ അറിയപ്പെടുന്ന സൂപ്പർ ഡാൻസർ സൂര്യജിത്തിന്റെ ഏട്ടന്റെ മോനല്ലേ..

ആ ഗുണം കാണിക്കേണ്ടേ.. ഇത് പോലെ... തുള്ളൽ അല്ല ഡാൻസ് എന്ന് പറയുന്നത്... നിന്റെ ചെറിയച്ഛന്റെ ഭാഷയിൽ പറഞ്ഞാ.. അത് അത്യാവശ്യം ഡെഡിക്കേറ്റ് ചെയ്യേണ്ട ഒന്നാണ്..." ദച്ചു വലിയ ഗൗരവവത്തിൽ പറയുന്നത് കേട്ടാണ് സൂര്യ വാതിൽ തള്ളി തുറന്നത്... അവളുടെ ഭാവവും നിൽപ്പും കണ്ടിട്ട് അവന് ചിരി വന്നിരുന്നു.. ശബ്ദം ഉണ്ടാക്കാതെ വാതിൽ പാതി തുറന്നു അവൻ നിൽക്കുന്നത് അവളോ കുട്ടികളോ കണ്ടതുമില്ല.. "ഡാ.. ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിന്ന ഒന്നും നടക്കില്ല... നീ ഇങ്ങോട്ട് നോക്ക്.. ഞാൻ കാണിച്ചു തരാം "യദുവിനെ ദച്ചു പരിഹസിച്ചത് കൊണ്ടാവാം.. അവന്റെ മുഖം നിറയെ പുച്ഛം ആണ്... ദച്ചു പോയിട്ട് ഫോണിൽ പാട്ട് ഓൺ ചെയ്തിട്ട്... കാശിയുടെ കയ്യിൽ കൊടുത്തു.. എന്നിട്ട് ആ പാട്ടിനൊപ്പം കളിച്ചു തുടങ്ങി.. ഇതിപ്പോ ഞാൻ കളിച്ചത് പോലെ തന്നെ അല്ലേ " യദു അൽപ്പം ഉറക്കെ പറഞ്ഞപ്പോൾ എത്ര അമർത്തിയിട്ടും സൂര്യ പൊട്ടി ചിരിച്ചു പോയി... ദച്ചുവിനോപ്പം കുട്ടികൾ കൂടി ഞെട്ടി കൊണ്ട് അങ്ങോട്ട്‌ നോക്കി.. സൂര്യയെ കണ്ടപ്പോൾ വിളറി പോയിരുന്നു..

ചമ്മിയ ഒരു ചിരി മുഖം നിറഞ്ഞു.. "എന്താ ഇവിടെ പരിപാടി " ചിരിച്ചു കൊണ്ട് തന്നെ... സൂര്യ അവരെ നോക്കി.. "എന്റെ പൊന്ന് ചെറിയച്ച.. അടുത്ത ആഴ്ച എന്റെ സ്കൂളിൽ ഫങ്ക്ഷന്... ഡാൻസ് ചെയ്യാൻ എന്നെ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നതാ ഈ ദച്ചുമ്മ... എന്നിട്ടിപ്പോ കളിക്കുന്ന കോലം കണ്ടില്ലേ.ഇതിനേക്കാൾ നന്നായി എനിക്ക് കളിക്കാൻ അറിയാം.. ദചുമ്മാക്ക് ഒന്നും അറിയില്ല.. അല്ലേ കാശി " യദു കാശിയെ കൂടി കൂട്ട് പിടിച്ചു കൊണ്ട് ചോദിക്കുമ്പോൾ ദച്ചു അവരെ നോക്കി കണ്ണുരുട്ടി.. സൂര്യ വീണ്ടും ചിരിച്ചു പോയി.. "ഓഹോ... വല്ല്യ ഡാൻസ് ടീച്ചർ ആണോ.. എങ്കിൽ എന്നെ കൂടി പഠിപ്പിച്ചു തായോ " ദച്ചുവിന്റെ വീർത്ത മുഖം നോക്കി സൂര്യ അവൾക്കരികിൽ കുനിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു.. "പിന്നെ.. എനിക്ക് അതല്ലേ പണി " അവൾ വേഗം പോയിട്ട് ബെഡിൽ കയറി ഇരുന്നു.. മര്യാദക്ക് പഠിക്കാൻ വന്നപ്പോ അത് ചെയ്യണം ആയിരുന്നു... അപ്പോൾ ഡാൻസ് പഠിപ്പിക്കുന്നവനെ തന്നെ വായി നോക്കി നടന്നിട്ടല്ലേ.. അനുഭവിച്ചോ ട്ടോ " സൂര്യ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു..

ആണെങ്കിൽ നന്നായി പോയി.. ഒരബദ്ധം ഒക്കെ ആർക്കും പറ്റും... "വേണി അവനെ നോക്കി പറഞ്ഞു.. ചമ്മി പോയത് ദേഷ്യം കൊണ്ട് തീർക്കാൻ ഉള്ള പരിപാടി ആണെന്ന് സൂര്യക്ക് തോന്നി.. അവൻ കയ്യിലുള്ള ചോക്ക്ലേറ്റ് കുഞ്ഞുങ്ങൾക്ക് നേരെ നീട്ടി... എനിക്കില്ലേ... അത് കണ്ടപ്പോൾ.. ദച്ചു ആവേശത്തിൽ ചോദിച്ചു.. നിനക്ക് ഞാനില്ലേ " കണ്ണിറുക്കി കാണിച്ചു കൊണ്ട് സൂര്യ ചോദിച്ചു.. യദുവും കാശിയും അവളെ കളിയാക്കി ചിരിച്ചു.. ഓ.. കുറെ സിനിമ ഡയലോഗ് കാണാതെ പഠിച്ചിറങ്ങിയേക്കുവാ.. ആളെ പറ്റിക്കാൻ.. ദച്ചു ഇരുന്നു പിറു പിറുത്തു.. "നാളെ ഇങ്ങട്ട് വാ രണ്ടും.. ദചുമ്മാ ന്ന് വിളിച്ചോണ്ട്.. കാണിച്ചു തരാ ഞാൻ.." ദച്ചു കണ്ണുരുട്ടി പറയുമ്പോൾ യദു വേഗം ചിരി നിർത്തി... കാശിയെ കൂടി അവൻ പൊത്തി പിടിച്ചു.. അവൾ പിണങ്ങുന്നത് സഹിക്കാൻ ആവില്ലെന്ന് പറയും പോലെ. സൂര്യ ഷർട്ട് അഴിച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു.. "ചെറിയച്ഛൻ... സ്റ്റെപ്പ് കാണിച്ചു തരുവോ..." യദു അവന്റെ നേരെ നോക്കി ചോദിച്ചു.. "ഓ.. ഇപ്പഴോ... ചെറിയച്ഛൻ ക്ഷീണിച്ചു വന്നതാ യദു..." സൂര്യ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു..

പ്ലീസ്... എനിക്ക് കാണാൻ ഉള്ള കൊതി കൊണ്ടല്ലേ... ദച്ചുമ്മ പറ.. അപ്പൊ ചെറിയച്ഛൻ കേൾക്കും.. യദു വിടാനുള്ള പ്ലാൻ ഇല്ലാതെ ചോദിച്ചു.. വേണോ.. സൂര്യ പുരികം ഉയർത്തി കൊണ്ട് ദച്ചുവിനെ നോക്കി... ആ.. വേണം " പിണക്കം മറന്നിട്ടു ആവേശത്തിൽ ദച്ചു തലയാട്ടി.. എങ്കിൽ നീ കൂടി വാ.. നമ്മുക്ക് ഒരുമിച്ചു ചെയ്യാം " സൂര്യ ഫോണിൽ പാട്ട് തിരഞ്ഞു കൊണ്ട് പറഞ്ഞു.. "അയ്യോ.. ഞാൻ ഇല്ല.. എനിക്ക് അറിയില്ല " ദച്ചു ഒഴിഞ്ഞു മാറി.. "നിനക്ക് അറിയാത്തത് പഠിപ്പിച്ചു തരാൻ അല്ലേടി ഞാൻ... നീ ഇങ്ങോട്ട് വാ" സൂര്യ അവളെയും പിടിച്ചു വലിച്ചിറക്കി... "അന്നൊരു നാളിൽ.... നിൻ അനുരാഗം.. പൂ പോലെ എന്നെ തഴുകി... ആ കുളിരിൽ ഞാൻ... ഒരു രാ കിളിയായ്... അറിയാതെ സ്വപ്നങ്ങൾ നെയ്തു..." കണ്ണിൽ നോക്കി...സൂര്യ പാട്ടിനൊപ്പം സ്റ്റെപ്പ് ചെയ്യുമ്പോൾ എപ്പോഴത്തെയും പോലെ... ദച്ചു മറ്റെല്ലാം മറന്നു.. പോയിരുന്നു.. അവന്റെ കഴുത്തിൽ കൈ ചുറ്റി.... ആ കണ്ണിലേക്ക് നോക്കി നിൽക്കുമ്പോൾ.. ലോകം മുഴുവനും ആ കണ്ണിൽ കാണുന്നുണ്ട് എന്നവൾക്ക് തോന്നി..ആ ഹൃദയം മിടിക്കുന്നത് പോലും തനിക്ക് വേണ്ടിയാണ് എന്ന് തോന്നി... കാന്തം പോലെ... വലിച്ചടുപ്പിച്ചു കളയുന്നു.. യദുവിന്റെയും കാശിയുടെയും കൈ അടി കേട്ടാണ്... അവൾ അകന്ന് മാറിയത്.. അപ്പോഴും ആ മുഖം പ്രണയം കൊണ്ട് ചുവന്നു പോയിരുന്നു.. അവന്റെ മുഖം നിറയെ അവളെ ഏറെ കൊതിപ്പിക്കുന്ന ആ ചിരിയും........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story